എഴുത്ത്:- കൽഹാര
“” എന്താ സുമേ നിന്റെ തീരുമാനം നീ എന്തുതന്നെ തീരുമാനിച്ചാലും ഞങ്ങൾ എല്ലാവരും നിന്റെ കൂടെ നിൽക്കും!””
അമ്മായി അത് പറയുമ്പോൾ എന്തു മറുപടി കൊടുക്കണം എന്നറിയാതെ സുമ തളർന്നു..
കുഞ്ഞ് എഴുന്നേറ്റിട്ടില്ല അവൾ ഉച്ചയുറക്കത്തിലാണ് ആ മുഖത്തേക്ക് നോക്കുമ്പോൾ പോകാതിരിക്കാൻ ആവുന്നില്ല..
“” ഞാൻ പൊയ്ക്കോളാം അമ്മായി!!”
എന്ന് പറഞ്ഞപ്പോൾ മിഴികൾ നിറഞ്ഞൊഴുകി..
ജീവിതത്തിൽ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് അതിനെല്ലാം ഉള്ള പ്രായശ്ചിത്തം ആവട്ടെ… സുമ മനസ്സിൽ കരുതി.. നാളെ രാവിലെ പുറപ്പെടാം എന്ന് പറഞ്ഞ് അമ്മായി പോയി.
കുറച്ചുനേരം തനിച്ചിരിക്കണം എന്ന് തോന്നി സുമയ്ക്ക് ഓർമ്മകൾ രണ്ടു വർഷങ്ങൾക്ക് മുന്നിലേക്ക് പോയി..
അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആയിരുന്നു മൂത്തത് താനും താഴെ രണ്ടു വയസ്സിന് ഇളയതായി അനിയത്തിയും..
രാവും പകലും തമ്മിലുള്ള വ്യത്യാസം ഉണ്ടായിരുന്നു ഞങ്ങൾ തമ്മിൽ.. ഇരുനിറവും അത്യാവിശം തടിച്ച ശരീരപ്രകൃതിയുമായിരുന്നു എനിക്ക് അത് തന്നെ മതിയല്ലോ നാട്ടുകാർക്ക് കളിയാക്കാൻ.
അവൾ ആകട്ടെ അമ്മയെപ്പോലെ മെലിഞ്ഞ വെളുത്ത പ്രകൃതവും. രണ്ടുപേരും രണ്ട് രീതിയിൽ ഇരിക്കുന്നത് കൊണ്ട് ചെറുപ്പം മുതൽ തന്നെ പലരുടെയും കളിയാക്കലിന് ഇരയാകേണ്ടി വന്നിട്ടുണ്ട്….ആദ്യം എല്ലാം ഒന്നും മനസ്സിലായില്ലെങ്കിലും പിന്നീട് അത് മനസ്സിനെ വല്ലാതെ നോവിക്കാൻ തുടങ്ങി.
എന്നാൽ അമ്മയ്ക്കും അച്ഛനും യാതൊരു വേർതിരിവും ഉണ്ടായിരുന്നില്ല അവളെക്കാൾ എന്നെയാണ് അല്പംകൂടി ഇഷ്ടം എന്ന് തോന്നിപ്പോകും.. അവർ കൂടെ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് പിടിച്ചുനിന്നത്..
കൂടെ പഠിക്കുന്ന ഓരോ കുട്ടികളും ആൺകുട്ടികൾ അവരോട് ഇഷ്ടമാണ് എന്ന് പറഞ്ഞതെല്ലാംഎന്നോട് വന്ന് പറയുമായിരുന്നു എന്നോട് ഇതുവരെയും ഒരാൾ പോലും അങ്ങനെ പറഞ്ഞിട്ടില്ല ഭംഗിയില്ലാത്തതു കൊണ്ടായിരിക്കും എന്ന് ഞാൻ കരുതി.
ഒരാൺകുട്ടി എന്നെ പ്രണയിക്കാനുള്ള മോഹം കൊണ്ടൊന്നും ആയിരുന്നില്ല.. എന്നെയും ആരെങ്കിലും ഒക്കെ ഇഷ്ടപ്പെടുന്നു… ആരുടെയെങ്കിലും ഒക്കെ കണ്ണിൽ ഞാനും സുന്ദരിയാണ് എന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കാൻ ഒരു അവസരം അതിനായിരുന്നു മോഹിച്ചത്..
എന്നാൽ ഒന്നും ഉണ്ടായില്ല.
അതുകൊണ്ടാണ് എല്ലാവരിൽ നിന്നും ഞാൻ സ്വയം ഒതുങ്ങി കൂടിയത്. സൗഹൃദങ്ങൾ എല്ലാം ഒരു കൈ അകലത്തിൽ നിർത്തി.
പഠിക്കാൻവലിയ മിടുക്കി ഒന്നും അല്ലെങ്കിലും അത്യാവശ്യം ജയിച്ച് പോകാനുള്ള വകയെല്ലാം എനിക്കും അറിയാമായിരുന്നു.
ഡിഗ്രിക്ക് ദൂരെ ഒരു കോളേജിൽ അഡ്മിഷൻ കിട്ടി പക്ഷേ അത്ര ദൂരക്ക് പോകേണ്ട എന്ന് പറഞ്ഞ് അടുത്തുള്ള പ്രൈവറ്റ് കോളേജിൽ കൊണ്ടുപോയി ചേർത്തത് അച്ഛൻ തന്നെ ആയിരുന്നു..
അങ്ങനെ ഞാനും ഡിഗ്രിക്ക് പോകാൻ തുടങ്ങി. രണ്ടുവർഷം കൂടി കഴിഞ്ഞപ്പോൾ അനിയത്തിയെയും അവിടെത്തന്നെ കൊണ്ടുവന്ന് ചേർത്തു. ഞങ്ങൾ സ്ഥിരമായി ഒരു ബസ്സിലാണ് പോയിക്കൊണ്ടിരുന്നത്..
ഒരിക്കൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് സംഭവിച്ചു. ആ ബസ്സിലെ കണ്ടക്ടർ ചേട്ടൻ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു.. ആ ചേട്ടന്റെ അച്ഛന്റെതായിരുന്നു ആ ബസ്സ്!! അവർ അത്യാവശ്യം പൈസക്കാരാണ് ഞാൻ ആകെ അത്ഭുതപ്പെട്ടു എന്നെ എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെടുന്നത് എന്ന് ആലോചിച്ചു..
കളിയാക്കിയതാവും എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു പക്ഷേ വീണ്ടും വീണ്ടും എന്റെ പുറകെ നടന്നു ഞാൻ ഇഷ്ടമാണ് എന്ന് തിരിച്ചു പറയുന്നതുവരെ അത് തുടർന്നു.
മറ്റെന്തിനേക്കാളും ഉപരിയായി ഞാൻ ആ ചേട്ടനെ സ്നേഹിക്കാൻ തുടങ്ങി.. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പ്രാണന് തുല്യമായിരുന്നു രാജു ചേട്ടൻ..
ഒന്നിനും കൊള്ളില്ല എന്ന് ഞാൻ കരുതിയ ഇടത്തുനിന്ന് ഞാൻ എന്നെ ഞാൻ തന്നെ സ്നേഹിക്കാൻ തുടങ്ങിയത് രാജു ചേട്ടൻ കാരണമായിരുന്നു…
പലരും പിന്നീട് ചേട്ടനെ പറ്റി പലതും പറഞ്ഞുതന്നു പക്ഷേ അതൊന്നും വിശ്വസിക്കാൻ ഞാൻ തയ്യാറായില്ല എന്നെ മനസ്സിൽ ചേട്ടൻ സൗന്ദര്യം നോക്കാതെ മനസ്സ് നോക്കി പ്രണയിച്ച ഒരു നല്ല മനുഷ്യനായിരുന്നു..
ക്ലാസ് കട്ട് ചെയ്യാനും സിനിമയ്ക്ക് വരാനും എല്ലാം പറഞ്ഞപ്പോൾ ആദ്യം ഒക്കെ നിരസിച്ചു എങ്കിലും പിന്നീട്നി ർബന്ധിച്ചപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു.
ഒടുവിൽ അത് ദൂരെ ഒരു ലോഡ്ജ് മുറി എടുക്കുന്നതിൽ വരെ എത്തി..
ലോഡ്ജിൽ വെച്ച് ആദ്യമായി ഞാൻ ഒരു പുരുഷനെ അiറിഞ്ഞു!!! പ്രണയം എന്റെ കണ്ണുകളെ അന്ധയാക്കിയിരുന്നു രാജു ചേട്ടനോടുള്ള സ്നേഹം കൊണ്ട് എന്നെ തന്നെ ഞാൻ ആ മുന്നിൽ സമർപ്പിച്ചു.. അതിനുശേഷം ഒന്ന് രണ്ട് തവണ കൂടി ഞങ്ങൾ അങ്ങനെ പോയി… ഇത് തെറ്റാണ് എന്ന് പറയുമ്പോൾ എല്ലാം നാളെ നിന്റെ കഴുത്തിൽ താലികെട്ടേണ്ടത് ഞാനാണ് അന്ന് ഇത് തെറ്റാവുമോ?? ഇല്ല എന്നാണെങ്കിൽ ഇന്നും ഇത് തെറ്റല്ല!! എന്ന് ഒറ്റ വാക്കു കൊണ്ട് എന്നെ ഒതുക്കി.
ഞാൻ രാജു ചേട്ടനെ വിശ്വസിച്ചു.. പെട്ടെന്ന് ഒരു ദിവസം രാജു ചേട്ടൻ ബസ്സിൽ വരാതെയായി ഞാൻ അതിലെ ഡ്രൈവർ ചേട്ടനോട് രാജു ചേട്ടനെ പറ്റി അന്വേഷിച്ചു.
“” കൊച്ചൊന്നും അറിഞ്ഞില്ലേ അവൻ ബാംഗ്ലൂരിലേക്ക് പോയി അവിടെ ജോലി ശരിയാക്കി കൊടുത്തിട്ടുണ്ട് അവന്റെ അച്ഛൻ!””
എന്ന് അവർ പറഞ്ഞു.. എന്നോട് പറയാതെ പോയതിന്റെ പരിഭവം ആയിരുന്നു എനിക്ക്..
എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് അത് എന്നിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്.. ഞാൻ ച iതിക്കപ്പെടുകയായിരുന്നു. എന്റെ അനിയത്തിയോട് രാജു ചേട്ടന് തോന്നിയ ഒരു ഇഷ്ടം അതാണ് ഇവിടെ എത്തിനിൽക്കുന്നത് അവൾ തിരിച്ച് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ തോന്നിയ ഒരു വാശി..
അവളുടെ ചേച്ചിയായ എന്നെ പറഞ്ഞു പറ്റിച്ച്, നiശിപ്പിച്ചതിനുശേഷം അയാൾ മുങ്ങിയിരിക്കുന്നു അനിയത്തിയോടുള്ള പ്രതികാരം ഒന്നും അറിയാതെ അതിനിടയിൽ പെട്ടു പോയത് ഞാനാണ്.. പെട്ടുപോയി എന്ന് പറയാൻ പറ്റില്ല എന്റെ ബുദ്ധി ശൂന്യത അത് അയാൾ മുതലാക്കുകയായിരുന്നു..
ആരോടും ഒന്നും പറയാതെ എല്ലാം മനസ്സിലൊതുക്കി കഴിയുകയായിരുന്നു ഞാൻ പെട്ടെന്നാണ് ആ കാര്യം അറിഞ്ഞത്… രണ്ടുമാസമായി പീiരിയഡ്സ് വരാത്തതുകൊണ്ട് ചെറിയ ഒരു സംശയം തോന്നി ടെസ്റ്റ് ചെയ്ത് നോക്കിയതാണ്.
അതിൽ തെളിഞ്ഞ രണ്ടു വരികൾ മനസ്സിലാക്കി തന്നിരുന്നു ഞാൻ ചെയ്ത തെറ്റിന്റെ ആഴം..
എല്ലാം വലിയ പ്രശ്നമായി.. ആളെ ചോദിച്ചപ്പോൾ രാജു ചേട്ടന്റെ പേര് ഞാൻ പറഞ്ഞു പക്ഷേ ഒരു മടിയും ഇല്ലാതെ അയാളുടെ വീട്ടുകാർ അത് നിഷേധിച്ചു..
നാട്ടിൽ മൊത്തം പാട്ടായി അയാൾ ബാംഗ്ലൂരിൽ നിന്ന് തിരികെ വന്നില്ല..അച്ഛനെയും അമ്മയുടെയും കണ്ണിലെ കരടായി മാറി ഞാൻ… അനിയത്തിയെ ഒന്നു നോക്കാതെ അവർ, ചോദിച്ചു വന്ന ഒരാൾക്ക് കല്യാണം കഴിച്ചു കൊടുത്തു!!! അവളും പോകുമ്പോൾ എന്നോട് പറഞ്ഞതാണ്, അവളുടെ ഇഷ്ടം പഠിച്ച് ഒരു നല്ല നിലയിൽ എത്തുക എന്നതായിരുന്നു ഞാൻ കാരണമാണ് അവളുടെ ഭാവി പോലും നശിച്ചത് എന്ന്.
എല്ലാവരുടെയും കണ്ണിലെ കരടായി മാറി ഞാൻ… പത്തു മാസം ചുമന്ന് ഞാൻ എന്റെ മോളെ നൊന്ത് പ്രസവിച്ചു.. ജന്മം തന്ന എന്റെ അച്ഛനും അമ്മയ്ക്കും എന്റെ കൂടെ നിൽക്കാതിരിക്കാൻ ആയില്ല..
കുഞ്ഞിന് ഇപ്പോൾ ഏഴുമാസം കഴിഞ്ഞു അപ്പോഴാണ് ഒരു കാര്യം അറിഞ്ഞത് അയാൾക്ക് ബാംഗ്ലൂരിൽ വച്ച് ഒരു ആക്സിഡന്റ് ഉണ്ടായി… അരക്ക് താഴെ തളർന്നു.
ഇപ്പോ അവരെല്ലാവരും കൂടിവന്ന എന്റെ കാല് പിടിക്കുകയാണ് അവന്റെ അരികിലേക്ക് ചെല്ലണം എന്ന് പറഞ്ഞ്..
കൂടെ നിന്നവർ എല്ലാവരും ഇപ്പോൾ എന്നോട് അവിടേക്ക് പോകാൻ വേണ്ടി നിർബന്ധിക്കു കയാണ് കുഞ്ഞിന് ഒരു അച്ഛൻ വേണ്ടേ എന്ന്!!!
ഇത്രനാളും എന്നെ നിഷേധിച്ചത് ആ അയാൾ തന്നെയായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ പോകാമെന്ന് ഞാനും സമ്മതിച്ചു.
പക്ഷേ എന്റെ കഴുത്തിൽ ഒരു താല് കെട്ടിത്തരണം നാട്ടുകാരോട് ഇത് അയാളുടെ കുഞ്ഞാണ് എന്ന് പറയണം ഇത് രണ്ടും ആയിരുന്നു എന്റെ ഡിമാൻഡ്… അത് അയാൾ അംഗീകരിച്ചു മൂiത്രവും മiലവും എടുക്കാൻ ആരെങ്കിലും വേണ്ടേ..
എന്റെ കഴുത്തിൽ ഒരു താലികെട്ടി തന്നു അത് അയാളുടെ മകളാണ് എന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞു. കുഞ്ഞിനെ അയാൾ ഒരുപാട് സ്നേഹത്തോടെ ചേർത്തു പിടിച്ചു..
അടുത്ത നിമിഷം ഞാൻ എന്റെ കുഞ്ഞിനെയും കൊണ്ട് പടിയിറങ്ങി.. ഇന്ന് എല്ലാവർക്കും അറിയാം അവൾക്ക് ഒരു അച്ഛനുണ്ട് എന്ന്..
ഞാൻ പിiഴച്ചു പെiറ്റതല്ല എന്ന് അതുമതി!! ഇനിയുള്ള കാലം ജീവിക്കാൻ അത് മതി!! എന്നോട് ചെയ്ത തെറ്റിന് അയാൾക്ക് ഞാൻ ഇങ്ങനെയെങ്കിലും ശിക്ഷ കൊടുക്കണ്ടേ… ജീവിക്കട്ടെ അവിടെ… സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും കഴിയാതെ