കുരുക്ക്
രചന : വിജയ് സത്യ
“എന്റെ ജോതിഷേട്ടാ ഇത് നമ്മുടെ കുട്ടിയാണ്.ഭഗവാൻ ക്കി കസം….സച്ച്… ഹേ..”
ആ ജാർഖണ്ഡ് കാരി നാട്ടിലേക്ക് ട്രെയിൻ കാത്ത് റെയിൽവേസ്റ്റേഷനിലെ ബെഞ്ചിലിരുന്ന് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ തന്റെ ഭർത്താവിന്റെ മുന വച്ചുകൊണ്ടുള്ള തന്റെ കുഞ്ഞിന്റെ പിതൃത്വം ചൊല്ലിയുള്ള സംശയ വാക്ക് കേട്ട് തളർന്നുപോയപ്പോൾ ; അവൾ പരിസരം മറന്നു അവനോട് ദൈവത്തെ പിടിച്ചു ആണയിടുന്നതാണ് ഇപ്പോൾ കേട്ടത്…
അല്പം വർഷങ്ങൾ മുമ്പേ കേരളത്തിൽ വന്നു കെട്ടിട നിർമ്മാണ ജോലി ചെയ്യുന്ന ജ്യോതിഷ് ഇപ്രാവശ്യം പോയപ്പോൾ കല്യാണം കഴിഞ്ഞ് ഹൈമവതി എന്ന തന്റെ നവവധുവിനെ കൂടെ കൂട്ടിയാണ് വന്നിരുന്നത്..
അവളെ റൂമിലാക്കി ജോലിക്ക് പോവുകയായിരുന്നു..
ഇടക്കെപ്പോഴോ ക്വാർട്ടേഴ്സിന് മുതലാളിയുടെ മകനുമായി അരുതാത്ത ബന്ധമുണ്ടെന്ന് അവളെക്കുറിച്ച് സംശയം തോന്നി തുടങ്ങി..
ക്വാർട്ടേഴ്സിലെ മെയിന്റനൻസ് വർക്കിനും ചിലപ്പോൾ വാടക ചോദിച്ചു യുവാവായ മുതലാളിയുടെ മകൻ അവിടെ എത്താറുണ്ട്..
ഒരു ദിവസം ജോലികഴിഞ്ഞ് ജ്യോതിഷ് സ്റ്റെയർകേസ് കയറി മുകളിലേക്ക് വരുമ്പോൾ അവൻ ധൃതി പിടിച്ച് ഇറങ്ങി പോകുന്നത് കണ്ടു..
റൂമിൽ എത്തിയപ്പോൾ ഭാര്യയുടെ ആലസ്യവും വസ്ത്രങ്ങൾ വേഗത്തിൽ ധരിക്കുന്നതും കണ്ടപ്പോൾ തൊട്ടാണ് സംശയം ഇരട്ടിച്ചു തുടങ്ങിയത്.. ജ്യോതിഷ് ഒന്നും ചോദിച്ചില്ല..
അതിനുശേഷം മുതലാളിയുടെ മകൻ ജ്യോതിഷ് ഇല്ലാത്ത സമയത്ത് വരാറില്ല..
അതിനിടെ ഭാര്യ ഗർഭിണിയാവും പ്രസവിക്കുകയും ചെയ്തു.
“അപ്പോൾ എന്തിനാണ് കുഞ്ഞിനേയും കൊണ്ടു അവന്റെ ജ്വല്ലറിയിൽ തന്നെ കാതുകുത്താനും എന്നിട്ട് സ്റ്റഡ് ഇടാനും പോയത്..മുക്കാൽ പവൻറെ കുഞ്ഞിനുള്ള മാലയൊക്കെ അവൻ ഫ്രീ ആയി തന്നത് എന്തിനാണ്.. അതൊക്കെ അവനും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ അല്ലേ സൂചിപ്പിക്കുന്നത്..?”
“ഹരേ ജ്യോതിഷ്..ഇത് കുഞ്ഞല്ലേ കുഞ്ഞിനോട് എല്ലാ മനുഷ്യർക്കും സ്നേഹം ഉണ്ടാവില്ലേ. “
“എന്തോ എനിക്കത്ര വിശ്വാസം പോര.. ഈ കുഞ്ഞു അവന്റെ തന്നെ യാണെന്നാ എപ്പോഴും എന്റെ സംശയം..”
“ജ്യോതിഷ് എനിക്ക് വയ്യ നിന്റെ ഒടുക്കത്തെ സംശയം..”
“അപ്പോൾ അവന്റെ അമ്മ എന്തിനാ കുഞ്ഞിന് അവരുടെ കുടുംബത്തിലെ കുട്ടികൾക്ക് തുണി എടുത്തു ടൈലറിനെ കൊണ്ടു ഷർട്ട് തയ്പ്പിച്ചപ്പോൾ ഇന്ന് ഇട്ട ഈ ഒരു ജോഡി നമ്മുടെ മകനും കൊടുത്തത്….?”
“ജ്യോതിഷേട്ടാ ഓണമല്ലേ ഓണം… ഒരു കുട്ടിക്ക് ഡ്രസ്സ് കൊടുക്കുക എന്നത് ഓണത്തിന് വളരെ പ്രധാനമാണ് കേരളത്തിലെ ജനങ്ങൾക്ക്..അങ്ങനെ തന്നതാ നമ്മുടെ കുഞ്ഞിന്.. ചെറിയ കുഞ്ഞല്ലേ നമ്മുടേത്..”.
അവൾ തലയിൽ കൈ വച്ച് തന്നെത്താൻ പ്രാകി പറഞ്ഞു..
“ഇത് അവനെ പോലെ ഉണ്ടല്ലോ?”
“അബെ…ആപ്പ് ക്കാ ജൈസ്സേ ആപ്പ് ക്കാ ജൈസ്സേ..നിങ്ങളെ പോലെ… നിങ്ങളെ പോലെ….ടാ “
അവൾ ബഹളംവച്ചു ഭ്രാന്തിയെപ്പോലെ പറഞ്ഞു..
“കണ്ടവന്റെ കുഞ്ഞിനേയും കൊണ്ട് നാട്ടിലേക്ക് പോകാൻ ഞാൻ ഇല്ല… യെ സാല ഹമാര കമ്മ്യൂണിറ്റി നഹി ഹേ.. എന്റെ കുഞ്ഞിനെ കൊണ്ട് അല്ലാതെ നീ അന്യ ജന്തുവിനെ കൊണ്ടു എന്റെ വീട്ടിലേക്ക് വരണ്ട..”
അവൻ എഴുന്നേറ്റു പോയി..
അത് കേട്ടപ്പോൾ അവൾ എഴുന്നേറ്റ് ചൂടായി പറഞ്ഞു..
“എടോ പ്രാന്താ… വാ… ട്രെയിൻ വരാനായി പോകല്ലേ”
റെയിൽവേ സ്റ്റേഷനിൽ നിന്നും ഇറങ്ങി പോകുന്ന അവനെ നോക്കി അവൾ വിളിച്ചു പറഞ്ഞു.
അതൊന്നും കൂട്ടാക്കാതെ നടന്നുനീങ്ങുന്ന അവനെ നോക്കി അവൾ ഗത്യന്തരമില്ലാതെ പറഞ്ഞു
“വഴിയുണ്ടാക്കാം.. ഞാൻ കുഞ്ഞിനെ എവിടെയെങ്കിലും ക ളയാം.. എന്നെ തനിച്ചാക്കി പോകല്ലേ..
അത് കേട്ടപ്പോൾ അവൻ തിരിച്ചു വന്നു.. തലക്കടിയേറ്റ് കോഴിയെപ്പോലെ പ്ലാറ്റ്ഫോമിൽ തന്നെ ചുറ്റിപ്പറ്റി നിന്നശേഷം ദൂരം മാറി അവളെയും കുഞ്ഞിനേയും കാണുന്ന വിധം ഒരു ബെഞ്ചിൽ ഇരുന്നു മൊബൈലിൽ കുത്തി കൊണ്ടിരുന്നു..
.കുറച്ചു സമയത്തിനു ശേഷം അതേ റെയിൽവേ സ്റ്റേഷനിൽ നാട്ടിലേക്ക് പോകാൻ അപർണ്ണ ടീച്ചറെത്തി..
ഒന്നാം ക്ലാസ് പ്ലാറ്റ്ഫോമിലെ ഒരു ബെഞ്ചിൽ. അവർ ഇരുന്നു…
അവൾ ഇരിക്കുന്ന ബെഞ്ചിൽ തന്നെ തൊട്ടടുത്തു ഒരു നാടോടി പെൺകുട്ടിയെ പോലുള്ള അന്യദേശ കാരി പെൺകുട്ടി അതിന്റെ കുഞ്ഞിനേയും കളിപ്പിച്ചും ഇടയ്ക്കിടെ കുഞ്ഞ് ആവശ്യപ്പെടുന്നതിനനുസരിച്ച് മാമൂട്ടി കൊണ്ടും ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു..
വസ്ത്രധാരണങ്ങളും മറ്റും കണ്ടപ്പോൾ കുറച്ചു വൃത്തിയും വെടിപ്പുമുള്ള കൂട്ടത്തിൽ ആണെന്ന് തോന്നി. ഗോതമ്പിന്റെ നിറമുള്ള അവളെയും കുഞ്ഞിനേയും കാണാനും നല്ല ഭംഗിയുണ്ടു..
അവളും ഒരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിൽ ആണെന്നു തോന്നുന്നു വലിയ രണ്ടു ബാഗുനിറച്ചും സാധനങ്ങൾ അതിന്റെ സമീപം തന്നെയുണ്ട്..
മു ല കുടി കഴിഞ്ഞ കുട്ടി അമ്മയുടെ മടിയിൽ നിന്നുമിറങ്ങി ; അതിന്റെ പിഞ്ചുകാൽ ബെഞ്ചിൽ ഉറപ്പിച്ച് തന്റെ തോളിൽ ഇരിക്കുന്ന ബാഗിന്റെ വള്ളി പിടിച്ചു വലിക്കാൻ വന്നു.. അപ്പോൾ ആ പെൺകുട്ടി അതിനെ അവിടുന്ന് എടുത്തു അവളുടെ മടിയിൽ ഇരുത്തി..
കുറച്ചു കഴിയുമ്പോൾ ആ കുഞ്ഞ് വീണ്ടും എണീറ്റ് ബെഞ്ചിന്റെ ചരിയിൽ പിടിച്ചുനിൽക്കും..
അങ്ങനെ അത് വീണ്ടും തന്റെ പുറത്തും തോളിലും ഒക്കെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു..
ടീച്ചർ ആണെങ്കിലും അവളിലും ഉണ്ട് ഒരു മാതൃഹൃദയം.. അതുകൊണ്ട് പിന്നീട് കുഞ്ഞ് സ്പർശിച്ചപ്പോഴൊന്നും അവൾ അരോചകം കാണിച്ചില്ല..
അവൾ പുഞ്ചിരി തൂകി അതിന്റെ ചലനങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു..
അവളെ പിടിച്ചു നിൽക്കുന്ന കുഞ്ഞ് ഇടയ്ക്കിടെ അതിന്റെ പിഞ്ചിളം കൈയിലെ കുഞ്ഞ് വിരൽ കൊണ്ട് അവളുടെ കവിളും ചെവി ഒക്കെ നുള്ളി നോക്കുകയും സ്പർശിക്കുകയും ഒക്കെ ചെയ്തപ്പോൾ അവൾക്ക് അതിനോട് വാത്സല്യം തോന്നിപ്പോയി..
ഒരു മനുഷ്യ കുഞ്ഞ് തന്റെ അടുത്ത് ഇത്രയൊക്കെ പെരുമാറിയിട്ടു അതിനെ ഒന്ന് തൊടാതെയോ ലാളിക്കാതെയോ ഇരിക്കുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.. അവൾ അതിനെ എടുത്തു മടിയിലിരുത്തി..
നല്ല അനുസരണയുള്ള കുഞ്ഞിനെ പോലെ അവളുടെ മടിയിൽ അടങ്ങിയിരിക്കുന്ന തന്റെ കുഞ്ഞിനെ കണ്ടപ്പോൾ ആ നാടോടി പെൺകുട്ടിക്ക് ചിരിവന്നു..
അവൾ ‘ ‘അവിടെ ഇരുന്നോ ‘ എന്നു കുഞ്ഞിനോട് തലയാട്ടി കാണിച്ച് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. അത് ശാന്തതയോടെ മടിയിലിരുന്നു…
ട്രെയിൻ വരുന്നു എന്നുള്ള അറിയിപ്പ് മുഴങ്ങി..
ട്രെയിൻ വന്നു നിന്നപ്പോൾ കുഞ്ഞിനെ അവളെ ഏൽപ്പിച്ചു തന്റെ കമ്പാർട്ട്മെന്റ് നോക്കി നടക്കാൻ തിരക്കായി.
അപ്പോഴാണ് അവളുടെ രണ്ടു കയ്യിലും വലിയ ബാഗ് ശ്രദ്ധിച്ചത്.. അതിനെക്കൊണ്ട് ഈ കുഞ്ഞിനെ എങ്ങനെ പിടിക്കാൻ പറ്റും.
“ചേച്ചി അകത്തുകയറുംവരെ കുഞ്ഞിനെ ഒന്ന് പിടിക്കുമോ…”
അവൾ ദയനീയമായി നോക്കി ചോദിച്ചപ്പോൾ ടീച്ചർക്ക് നിഷേധിക്കാൻ പറ്റില്ല.. ഇത്തിരി പോലും വെയിറ്റ് ഇല്ലാത്തൊരു ഇള കുഞ്ഞല്ലേ കുഴപ്പമില്ല..
“ഞാൻ എടുത്തോളാം “
അവർ രണ്ടുപേരും തിരക്കില്ലാത്ത ഒരു കമ്പാർട്ട്മെന്റിലേക്ക് നടന്നു.
ട്രെയിനിൽ നിന്നും ഇറങ്ങി വരുന്ന ആളെ വകഞ്ഞു മാറ്റി കൊണ്ട് അങ്ങനെ നടക്കവേ.. ഇറങ്ങി പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന റെയിൽവേ പോലീസുകാരുടെ ഇടയിലൂടെ പോകുമ്പോൾ അതിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ കൈത്തണ്ട അറിയാതെ കുഞ്ഞിന്റെ ദേഹത്ത് തട്ടി.. കുഞ്ഞു കരയാൻ തുടങ്ങി..
“എന്താ സാറേ വഴിയിൽ കുന്തം പോലെ.. എന്റെ കുഞ്ഞിന് വേദനിച്ചല്ലോ.. കരയുന്നത് കണ്ടില്ലേ…?”
“സോറി സിസ്റ്റർ സോറി”
അവർ ക്ഷമ യാചന നടത്തി..
കുഞ്ഞിനെ എടുത്തു നടന്ന് അത്ര പരിചയമില്ലാത്ത ടീച്ചർ നടക്കുമ്പോൾ പറ്റിയ പറ്റാണ്..
ഒരു ഉദ്യോഗസ്ഥൻ സോറി പറഞ്ഞപ്പോൾ കുഞ്ഞിന് വേദനിച്ചപ്പോൾ ഉള്ള ദേഷ്യത്തിൽ അറിയാതെ ശബ്ദത്തിൽ അല്പം കടുപ്പം വന്നുപോയോ എന്നു ടീച്ചർക്ക് തോന്നി..
“സാരമില്ല.. സാർ “
ടീച്ചർ പോലീസുകാരോട് പറഞ്ഞു
” അതൊന്നും കുഴപ്പമില്ല..വണ്ടി ഇപ്പോൾ വിടും കയറിക്കോളൂ”
ചിരിച്ചു കൊണ്ട് അവർ പറഞ്ഞു..
അവൾ കുഞ്ഞിനെ കൊണ്ട് നടന്നു നീങ്ങി..
“കൈക്കുഞ്ഞിനെ പിടിച്ച് ചില സ്ത്രീകൾക്ക് നടക്കാൻ അറിയില്ല അതാ..”
അതിൽ ഒരു പോലീസുകാരൻപറഞ്ഞു.. ചിരിച്ചു.
അന്യദേശ കാരി പെൺകുട്ടി തന്റെ കെട്ടും മുട്ടും ട്രെയിനകത്ത് കയറ്റി.അവരും കൂടി കയറി.. ടീച്ചർ കുഞ്ഞുമായി കയറി.. നാടോടി സ്ത്രീ ഒരു നല്ല സീറ്റ് കാണിച്ചപ്പോൾ ടീച്ചർ കുഞ്ഞുമായി പോയി അവിടെ ഇരുന്നു..
ആ പെൺകുട്ടിയും അവർക്ക് സമീപമായിരുന്നു ട്രെയിൻ നീങ്ങി തുടങ്ങി..
ടീച്ചറുടെ കയ്യിൽ നിന്നും കുഞ്ഞ് ജനലിന്റെ അഴി പിടിച്ച് പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു….
കുറെ കഴിഞ്ഞപ്പോഴാണ് ആ പെൺകുട്ടി ഓർത്തത് തന്റെ ബാഗും സാധനങ്ങളും അപ്പുറത്ത് ആണല്ലോ എന്ന്..!
“ഏച്ചി എന്റെ ബാഗുകൾ അവിടെ ഡോറിനടുത്താ ഉള്ളത്..എന്റെ വിലപിടിപ്പുള്ള സാധനങ്ങളും മറ്റും അതിൽ ഉണ്ടു…ഞാൻ അത് എടുത്തു ഇവിടെ കൊണ്ടു വരട്ടെ..”
“ആയിക്കോളൂ..”
അതും പറഞ്ഞ് ആ പെൺകുട്ടി അതിന്റെ ബാഗുകൾ കൊണ്ടുവരാൻഎണീറ്റു പോയി..
ഓരോരോ സ്റ്റേഷൻ പിന്നിട്ടിട്ടും നാടോടി സ്ത്രീയെ കാണുന്നില്ല…
അവൾ തന്റെ കയ്യിലുള്ള കുഞ്ഞിനെയുമെടുത്ത് ട്രെയിൻ അകത്തേക്ക് കേറി വന്ന ആ ഡോറിനു സമീപത്തേക്ക് ആ പെൺകുട്ടിയെ തിരഞ്ഞ് പോയി..
അവിടെങ്ങും ആരുമില്ല.. ആ പെൺകുട്ടിയും അവളുടെ കെട്ടും മുട്ടുമില്ല..
നേരത്തെ ട്രെയിൻ നിർത്തിയ റെയിൽവേ സ്റ്റേഷനിൽ കുഞ്ഞിനെ ഉപേക്ഷിച്ചു അവൾ ഇറങ്ങി പോയെന്ന് തോന്നുന്നു…
“ഈശ്വരാ”
ടീച്ചർക്ക് വല്ലാതായി.
ഒരു പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു ഇറങ്ങിപ്പോയ ആ നാടോടി സ്ത്രീ ഒരു അമ്മയാണോ….
ഇനി എന്ത് ചെയ്യും വിവരം കമ്പാർട്ട്മെന്റിൽ ഉള്ള ചില ആളുകളെ ധരിപ്പിച്ചു..
പക്ഷേ അവരാരും ആ പെൺകുട്ടിയെ അത്ര ശ്രദ്ധിച്ചിട്ടില്ല.. പക്ഷെ അവരൊക്കെ കുഞ്ഞുമായി കയറി വന്ന തന്നെയാണ് ശ്രദ്ധിച്ചിരുന്നതു താനും…
ചിലർ അവൾ പറയുന്നത് വിശ്വസിച്ചില്ല.. വിശ്വസിച്ച ചിലർ റെയിൽവേ പോലീസിന്റെ സഹായം തേടാൻ അവളോട് പറഞ്ഞു..
അങ്ങനെ ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന റെയിൽവേ പോലീസ് ആ കമ്പാർട്ട്മെന്റിലേക്ക് എത്തി.
തങ്ങളുടെ ദേഹത്ത് മുട്ടിയ അമ്മയെയും കുഞ്ഞിനെയും അവർ നേരത്തെ കണ്ടിരുന്നു… തന്റെ കയ്യിലിരിക്കുന്നത് അന്യദേശ കാരിയുടെ കുഞ്ഞാണെന്ന് പറഞ്ഞപ്പോൾ അവർ വിശ്വസിച്ചില്ല.. കാരണം കുഞ്ഞുമായി വണ്ടിയിലേക്ക് കയറാൻ പോകുന്നത് നേരത്തെ അവർ കണ്ടിരുന്നതാണല്ലോ..!
“മാഡം നിങ്ങൾക്കൊക്കെ കുഞ്ഞിനെ ഉപേക്ഷിച്ചു തള്ളാനുള്ള സ്ഥലമാണോ ട്രെയിൻ..? ഒരു മാസത്തിനുള്ളിൽ തന്നെ എത്ര കേസുകളാണ് അനാഥ കുട്ടികളെ ട്രെയിനിൽ നിന്നും ലഭിക്കുന്നതായിട്ടുള്ളത്..?
ഈ വേലത്തരം ഇവിടെ നടക്കില്ല.. വേഗം കുഞ്ഞിനെ കൊണ്ട് വീട്ടിൽ ചെല്ലാൻ നോക്കൂ.. “
പോലീസുകാർക്ക് അവളെ നേരത്തെ അറിയാം എന്ന് പോലീസുകാർ പറഞ്ഞപ്പോൾ പോലീസുകാരെ അവിടെ വിളിച്ചുവരുത്തിയ അവളുടെ വാക്കുകൾ വിശ്വസിച്ച് ചെറുപ്പക്കാർ നാണം കെട്ടു കൊണ്ട് പോലീസുകാരോട് ക്ഷമ ചോദിച്ചു
സോറി സർ ക്ഷമിക്കണം.. അവര് വിഷമിച്ചു അഭിനയിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചു പോയി..
അപ്പോൾ അവളെ അവിശ്വസിച്ച ഒരു ചെറുപ്പക്കാരൻ
“പോക്കു കേസുകൾ ആയിരിക്കും ഇതൊക്കെ.. കുഞ്ഞിനെ കടലിൽ എറിയുന്നതും കരിയിലയിൽ ഉപേക്ഷിക്കുന്നതും ഇവളെ പോലുള്ളവരാണ്… സൂക്ഷിച്ചോ ആ കുഞ്ഞിനെ അവൾ എവിടെയെങ്കിലും ഉപേക്ഷിച്ചു കളയും എന്ന് ഉറപ്പാണ്… “
അതുകേട്ടപ്പോൾ അവൾക്ക് കരച്ചിൽ വന്നു.?ടീച്ചർ എന്തു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പരിഹസിച്ചു ചിരിക്കുകയും ചെയ്തപ്പോൾ അവൾ തകർന്നു പോയി..
കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള തന്റെ തന്ത്രമാണെന്നാണ് അവർ കരുതുന്നത്..
ഒടുവിൽ അവൾ ആ കുഞ്ഞുമായി വീട്ടിൽഎത്തി…
രാത്രി ഒമ്പതര മണിക്ക് ടൂര് ജില്ലയിലെ ഒരു ഗ്രാമത്തിൽജോലി നോക്കുന്ന മകൾ ഒരു കൈക്കുഞ്ഞുമായി കയറി വന്നത് കണ്ടപ്പോൾ അച്ഛനും അമ്മയും അമ്പരന്നുപോയി..
“ഇതാരുടേതാ മോളെ ഈ കുട്ടി…”
“അയ്യോ എന്റെ അമ്മേ..അച്ഛാ… അതൊക്കെ ഒരു വലിയ സംഭവമാണ്..”
“എന്താ മോളെ നീ പറയുന്നത്? “
അവൾ സംഭവിച്ച കാര്യങ്ങളുടെ ഒരു ഏകദേശ ചിത്രം പറഞ്ഞുകേൾപ്പിച്ചു.. മകൾ പറയുന്നത് കേട്ടു അവർ അത് വിശ്വസിച്ചു. എങ്കിലും ആ മാതാപിതാക്കൾക്ക് ഉള്ളിലെവിടെയോ ഒരു സംശയം.. കഴിഞ്ഞ ഒന്നര വർഷമായി മകൾ നാട്ടിലേക്ക് വന്നിട്ടില്ല… ആദ്യത്തെ വെക്കേഷൻ ലീവിൽ അവിടെ തന്നെ കൂടി.. ചോദിച്ചപ്പോൾ പൂരവും മറ്റും കാണാൻ ആണെന്ന് പറഞ്ഞു. അതിനുശേഷം വന്ന
പകർച്ചവ്യാധിയുടെ പേരിലും യാത്ര ഒഴിവാക്കി സ്കൂളിലെ ഓൺലൈൻ പഠന പോർട്ടലിന്റെ ഭാഗമായി അവിടെത്തന്നെ കൂടുകയാണെന്ന് പറഞ്ഞു.. ഒക്കെ തങ്ങൾ വിശ്വസിച്ചു.. ഇതൊക്കെ ഈ കുട്ടിയെ പെറ്റ് പോറ്റാനുള്ള സമയം ആയിരുന്നുവോ…?
അത് ഉള്ളിൽ വെച്ച് അവർ മകളോട് ചോദിച്ചു
“മാസാമാസം ഞങ്ങൾക്ക് മുടക്കില്ലാതെ കാശ് അയച്ചു തന്നിരുന്നു എങ്കിലും ഒന്നരവർഷം മോള് വരാതിരുന്നത് ഇതുപോലെ വല്ല അബദ്ധവും പറ്റിയിട്ടില്ല ആണോഡീ….”
അതുകേട്ട് അവൾ സഹികെട്ട് നീട്ടി വിളിച്ചു പോയി
” അമ്മേ…. നിങ്ങൾക്കും…. “
“വല്ല പാണ്ടിച്ചിയുടെയും തമിഴത്തിയുടെ കുഞ്ഞേ കറുകറുത്തിരിക്കും..അറിയാമോ?
ഇത് നീ കുഞ്ഞുനാളിൽ ഉള്ള പോലെ ഉണ്ടല്ലോ.. ദീർഘയാത്ര കഴിഞ്ഞു വന്നതല്ലേ.. നീ വിശ്രമിക്ക്..അത് വിശന്ന് ചുണ്ടക്കെ നുണയുന്നത് കാണുന്നില്ലേ… ഇങ്ങു താ ഞാൻ ഇത്തിരി പാല് ചൂടാക്കി കൊടുക്കട്ടെ.. വാ മോളെ.. മുത്തശ്ശി എന്റെ പേരമോൾക്ക് ഇൻകം ഉണ്ടാക്കിത്തരാവേ . “
അതും പറഞ്ഞ് അവർ കുഞ്ഞിന് വാങ്ങാനായി കൈനീട്ടി..
“മകളല്ല മകനാ…”
അവൾ അതിനെ അമ്മയുടെ കയ്യിൽ നൽകുമ്പോൾ ചുണ്ട് കോട്ടി പറഞ്ഞു..
“മകനോ ഞാൻ കരുതി മകളാണെന്ന്.. ഇതിന്റെ കാതൊക്കെ കുത്തിയിട്ട് ഉണ്ടല്ലോ? “
“ആണോ..? എങ്കിൽ കണക്കായിപ്പോയി… അതിന്റെ അച്ഛനുമ്മയോട് പോയി ചോദിക്ക്…എന്തിനാ ആൺകുട്ടിക്ക് കാതുകുത്തിയതെന്നു…”
അതും പറഞ്ഞ് അവൾ ചാടിത്തുള്ളി അവളുടെ ബെഡ് റൂമിലേക്ക് പോയി..
അപർണയുടെ അമ്മ ആ കുഞ്ഞിന് പാല് ചൂടാക്കി കുറുക്കി കൊടുത്തു. ശേഷം അതിന് ഇളംചൂടുവെള്ളത്തിൽ കുളിപ്പിച്ചു..
പിന്നെ മൂപ്പരു നല്ല ഉറക്കത്തിലേക്ക് പോയപ്പോൾ അവർ കൊണ്ട് അവരുടെ ബെഡിൽ ക്യാൻവാസ് സീറ്റ് ഇട്ട് നല്ല കോട്ടൺ തുണിയൊക്കെ ഒക്കെ വിരിച്ചു കിടത്തി. അപ്പോഴേക്കും അപർണയും ഫ്രഷ് ആയി വന്നു..
“നല്ല മത്തിക്കറി ഉണ്ട് ചോറിൽ വെള്ളം ഒഴിച്ചിട്ടില്ല മോളു എടുത്ത് കഴിച്ചോളൂ.”
“എനിക്ക് വേണ്ട നിങ്ങളുടെ ചോറും കറിയൊന്നും..”
അമ്മ തന്നെ സംശയിച്ചത് അവൾക്ക് ഒട്ടും പിടിച്ചിട്ടില്ലെന്ന് മനസ്സിലായി..
“മോളു അത് വിട്… ഞാൻ ചുമ്മാ പറഞ്ഞതല്ലേ…? മോള് ഭക്ഷണം കഴിക്കു.. നാളെ എന്താണ് വെച്ച നമുക്ക് ചെയ്യാം.. അത് വയറുനിറയെ പാലു കഴിച്ചു കുളിയും കൂടിയായപ്പോൾ ഉറങ്ങി പാവം.. “
അമ്മ അങ്ങനെ പറഞ്ഞപ്പോൾ അപർണയ്ക്ക് അല്പം സമാധാനമായി..
അപർണ ഭക്ഷണം കഴിച്ചപ്പോൾ നാളത്തെ പരിപാടിയെക്കുറിച്ച് ആലോചിച്ചു..
ചുറ്റും അയല്പക്കം ആണ്. വളരെ സൂക്ഷിക്കേണ്ടതുണ്ട്.നേരം വെളുത്താൽ ഇവിടെ ഒരു കുഞ്ഞ് ഉള്ളത് എല്ലാവരും അറിയും.. പിന്നെ താൻ വന്ന കാര്യവും.. എന്താ ഇപ്പോൾ ചെയ്യുക…
ആ രാത്രി തന്നെ അപർണ്ണ തന്റെ പഴയ കൂട്ടുകാരുടെ ഫോൺ നമ്പർ എഴുതിയിരിക്കുന്ന ഡയറി എടുത്ത് പരിശോധിക്കാൻ തുടങ്ങി..
ശ്രീനിയുടെ നമ്പർ അതിൽ കാണണം.. ബി എക്ക് ഒന്നിച്ചു പഠിച്ചതാണ്..
ശേഷം താൻ ബിഎഡ് കഴിഞ്ഞപ്പോൾ പി എസ് സി എഴുതി ലിസ്റ്റിൽ വന്നു ട്രെയിനിങ് കോഴ്സ് കഴിഞ്ഞു വരുന്ന അവസരത്തിൽ ഒരു പ്രാവശ്യം പട്ടണത്തിൽ വെച്ച് അവനെ കണ്ടിരുന്നു.
അന്നേരം അവൻ പി എസ് സി എഴുതി റാങ്ക് ലിസ്റ്റിൽ വന്നു എസ് ഐ സെലക്ഷൻ കിട്ടി ട്രെയിനിങ്ങിന് പോവുന്ന തിരക്കിലായിരുന്നു..!
അതിനുശേഷം ഒരു വിവരവുമില്ല. താൻ വിളിച്ചിട്ടുമില്ല. ഇങ്ങോട്ട് ഒരു വിളിയും ഉണ്ടായിട്ടില്ല..
ജോലി ആയോ എന്തോ..? അവൾ ശ്രീനിയുടെ നമ്പറിലേക്ക് വിളിച്ചു..
‘ഈശ്വര നമ്പർ ഉണ്ടാവണേ..’
ആശ്വാസം.മറുതലയ്ക്കൽ റിങ് ആവുന്നുണ്ട്..
അവൾ സമയം നോക്കി പത്തര ആകുന്നു..
ഉറങ്ങിയിട്ട് ഉണ്ടാകുമോ എന്തോ?
!ഹലോ ആരാ? “
“ഹലോ ഇത് ഞാനാ ശ്രീനി അപർണ്ണ..”
“ആഹാ എന്താ അപർണ്ണ.. സുഖമാണോ നിനക്ക്..?”
“സുഖം തന്നെ..ആട്ടെ..നിനക്ക് ജോലി കിട്ടിയോ..?”
“പിന്നല്ലാണ്ട്..ഒരു വർഷമായി..”
“ഇപ്പോൾ എവിടെയാ?”
“കരമന സ്റ്റേഷനിൽ..”
“ആഹ എന്റെ നാട്ടിലാണല്ലോ?”
“നീ നാട്ടിൽ ഇല്ലേ.. തിരക്കുകാരണം നിന്റെ വീട്ടിൽ ഒന്നും വരാൻ പറ്റിയില്ല..”
” എടാ ഞാൻ ഇവിടെ ഉണ്ടായില്ല.. സോറി എടാ പോടാ എന്നൊക്കെ ഇനി വിളിക്കാമോ..?”
“ഹഹ അപർണ ധൈര്യായിട്ട് വിളിച്ചോ”
“അതേയ് എനിക്ക് ടീച്ചർ ജോലി കിട്ടി.. കണ്ണൂരിൽ ആയിരുന്നു..പ്രൊബോഷൻ കാലാവധി ആയതുകൊണ്ട് അങ്ങു വടക്കു കൊണ്ടുപോയാണ് നമ്മളെ തട്ടിയത്..?”
“ആഹാ അതു കൊള്ളാല്ലോ..”
“ശ്രീനി എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..”
“എന്താ അപർണ്ണ പറഞ്ഞോളൂ”
അവൾ താൻ ഇന്ന് രാവിലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരം വരുംവരെ ഉള്ള കാര്യങ്ങളൊക്കെ വള്ളിപുള്ളി തെറ്റാതെ വെളിപ്പെടുത്തി.
“അപർണ വിഷമിക്കാതെ ഇരിക്കു.. നമ്മൾ തിരുവനന്തപുരത്ത് കാരെ ആർക്കെങ്കിലും പറ്റിക്കാൻ പറ്റുമോ?നമുക്ക് പരിഹാരമുണ്ടാക്കാം..”
അവൻ അവളെ ആശ്വസിപ്പിച്ചു പറഞ്ഞു..
ശ്രീനി പറഞ്ഞതനുസരിച്ച് വളരെ രഹസ്യമായി അവൾ അച്ഛനെയും കൂട്ടി കുഞ്ഞിനെയുംകൊണ്ട് കരമന പോലീസ് സ്റ്റേഷനിൽ എത്തി.
ശ്രീനി കുഞ്ഞിനെ വിശദമായി പരിശോധിച്ചു. അതിന്റെ കൊച്ചു ഷർട്ട് നാട്ടിലുളള ടൈലർ ഷോപ്പിൽ നിന്നും തയ്പ്പിച്ചതാണ് എന്ന് മനസ്സിലാക്കി.. അതിന്റെ സ്റ്റിക്കറിലുള്ള ഷോപ്പ് നെയിമും പ്ലേസ് നെയിം കുറിച്ചെടുത്തു. ഫോട്ടോയും എടുത്തു. കുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണ ചെയിൻ ശ്രദ്ധിച്ചു.. അതിൽ പണികഴിപ്പിച്ച ഇരിക്കുന്ന ജ്വല്ലറിയുടെ ട്രേഡിങ് മാർക്ക് പിടിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചു.. ഓരോ ജ്വല്ലറികൾക്കും സ്വർണാഭരണങ്ങൾ പണിയുമ്പോൾ ഒരു ട്രേഡ് മുദ്ര അവർ കുത്തിവയ്ക്കും സ്വർണ്ണത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്.. അത് പതിവാണ്.. അതു മനസ്സിലാക്കി ഫോട്ടോ എടുത്തു. ഷർട്ട് സ്റ്റിക്കർ പേര് തന്നെ ധാരാളം
ശ്രീനി അറിയിച്ചതനുസരിച്ച് കോർപ്പറേഷൻ കിഡ്സ് കെയർ സെന്റർകാർ സ്റ്റേഷനിലെത്തി
എഫ്ഐആർ തയ്യാറാക്കി തൽക്കാലം കുഞ്ഞിനെ പരിപാലിക്കാൻ കിഡ്സ് കെയർ കാർ കൊണ്ടുപോയി.അപർണയ്ക്ക് ആശ്വാസമായി..
“ശ്രീനി എങ്ങനെയായാലും അവരെ കണ്ടെത്തണം?അതിന്റെ മാതാപിതാക്കളെ തിരിച്ചേല്പിക്കണം. ഒരു അപേക്ഷയാണ്”
“ഒക്കെ ഞാനേറ്റു അപർണ പൊയ്ക്കോളൂ.. ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം”
മീഡിയയ്ക്ക് വിവരം കിട്ടുന്നതിനു മുമ്പേ തടി കഴിച്ചാൽ ആക്കിയത് കൊണ്ട് എല്ലാം രഹസ്യമായി നടന്നു..
ശ്രീനിയുടെ പ്രത്യേക താൽപര്യപ്രകാരം അന്വേഷണം ആരംഭിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സി സി ടിവി ഫൂട്ടേജും കൂടി കിട്ടിയപ്പോൾ ജ്യോതിഷ് എന്ന ജാർഖണ്ഡ് കാരൻ താമസിച്ചിരുന്ന ക്വാർട്ടേഴ്സിലേക്ക് എത്തി.
കോർട്ടേഴ്സ് ഓണറിന്റെ കയ്യിൽ നിന്നും ഫോൺ നമ്പർ കിട്ടി..
അവൻ ജാർഖണഡിലെ റഞ്ചിയിൽ തന്നെ ഉണ്ട് എന്ന് മനസ്സിലാക്കി..
കുറച്ചു ദിവസത്തിനുള്ളിൽ അവനെയും ഭാര്യയെയും ജാർഖണ്ഡ് പോലീസുകാരുടെ സഹായത്തോടെ കേരളത്തിൽ എത്തിച്ചു
വിശദമായി ചോദ്യം ചെയ്തപ്പോൾ കുട്ടിയെ ഉപേക്ഷിക്കാൻ ഉണ്ടായ മെയിൻ കാരണം ജ്യോതിഷിന്റെ സംശയം ആണെന്ന് കണ്ടെത്തി..
കോർട്ടേഴ്സ് ഓണറിന്റെ മകനെയാണ് സംശയിക്കുന്നത് മനസിലാക്കിയ ശ്രീനി അവനെ കണ്ടു അവന്റെ മൊഴിയെടുത്തു..
ജ്യോതിഷിനെ ഭാര്യ ഹൈമവതി യുമായി അവന് ചെറിയ ബന്ധം ഉണ്ടായിരുന്നത് കണ്ടെത്തി..
പക്ഷേ കുട്ടി അവന്റെതല്ലെന്നു അവൻ ഉറപ്പിച്ചു പറയുന്നു.
കോർട്ടിൽ കേസ് എത്തിച്ചപ്പോൾ കുഞ്ഞിനെ ഉപേക്ഷിക്കുക എന്ന കുറ്റം ചെയ്ത യുവതിയെയും അതിന് പ്രേരിപ്പിച്ച ഭർത്താവിനെയും ശിക്ഷിക്കാൻ കോടതി തയ്യാറായി..
പക്ഷേ പെറ്റിഷണരുടെ പ്രായവും മാനസികാവസ്ഥയും സാമൂഹിക നിലവാരവും പരിശോധിച്ചശേഷം എഫ്ഐആർ ലെ മൃദു സമീപനവും കോടതിയെ ദമ്പതികൾക്ക് താക്കീത് നൽകാൻ പ്രേരിപ്പിച്ചു..
അവർക്ക് കുട്ടിയെ തിരിച്ചു ഏൽപ്പിക്കുമ്പോൾ ജ്യോതിഷിന്റെയും കുഞ്ഞിനെയും ഡിഎൻഎ റിസൾട്ട് കൂടി തയ്യാറാക്കിയിരുന്നു..കുട്ടി ജ്യോതിഷിന്റേത് തന്നെ ഡിഎൻഎ ടെസ്റ്റ് പറയുന്നു.അതോടു കൂടി ആ മരമോന്തനും സമാധാനമായി..
കുഞ്ഞിനെ കോടതി ജാർഖണ്ഡ് ദമ്പതികൾക്ക് തിരിച്ചുനൽകാൻ പുറപ്പെടുവിച്ച ഉത്തരവിനൊപ്പം ജാർഖണ്ഡ് ചൈൽഡ് ഹെല്പ് ലൈനുകരുമായി ബന്ധപ്പെട്ടു കുഞ്ഞിന്റെ പരിരക്ഷ മേലിലും ഉറപ്പുവരുത്തേണ്ടതാണ് എന്നുള്ള മുന്നറിയിപ്പു കൂടി നൽകി…
അപർണ്ണ ലീവിന് ശേഷം കണ്ണൂരിൽ പോയി ജോലി തുടർന്നു.. ഇടയ്ക്കിടെ ശ്രീനി വിളിക്കും. അങ്ങനെ വിളിച്ചപ്പോഴാണ് അവൾ അത് ചോദിച്ചത്…!