എഴുത്ത്:-സൽമാൻ സാലി
” ഇമ്മാ .. ഇങ്ങള് ഓടി ബെരി ഇത്താതേം ജെസിയും നോമ്പില്ലാണ്ട് ചോറ് തിന്നുന്നൂ ..
ഒന്നിടവിട്ട് ദിവസങ്ങളിൽ നോമ്പെടുക്കുന്ന പ്രായത്തില് ഒരീസം നോമ്പ് പിടിച്ചു വിശപ്പ് സഹിക്കാൻ പറ്റാണ്ട് വീടിനുള്ളിൽ നടക്കുമ്പോഴാണ് മുകളിൽ നിന്നും ശബ്‌ദം കേൾക്കുന്നത് ..
ശബ്ദമുണ്ടാക്കാതെ മുകളിൽ കയറിയപ്പോഴല്ലേ ആ കാഴ്ച്ച കാണുന്നത് ..
ഇത്താതേം അമ്മായീന്റെ മോൾ ജെസീറയും കൂടെ ഇന്നലെ പുലർച്ചെ പൊരിച്ചു ചപ്പിപോയ പപ്പടവും അച്ചാറും ചോറും മീൻ കറിയുടെ ചട്ടിയിൽ ഇട്ട് കുഴച്ചു അടിക്കുന്നു ..
” ഇമ്മാ ഇങ്ങള് ബേം ബെരിൻ .. ഈ ബലാല്ങ്ങൾ ഞമ്മളെ പറ്റിക്കാൻ നോക്കുന്നു
എത്ര വിളിച്ചിട്ടും ഉമ്മാക്ക് ഒരു കൂസലും ഇല്ല..
ഒരാണേൽ എന്തായാലും കണ്ടു ഇനി തിന്നു തീർന്നിട്ട് നിർത്താം എന്ന് തീരുമാനിച്ചു വാരി വലിചു തിന്നുകയാണ് ..
ഒറ്റ ചാട്ടത്തിന് ചട്ടീം കയ്യിലാക്കി ഞാൻ താഴേക്ക് ഓടി .. അവരും പിന്നാലെ ഓടി ..
” ഇമ്മാ ഇങ്ങള് ഇത് കണ്ടോ ഓര് നോമ്പ് ഇല്ലാണ്ട് തിന്നുന്നത് ..?
” ഉം .. ഇയ്യ് അത് ഓൾക് കൊടുക്ക് .. ന്നിട്ട് പള്ളീൽ പോയ്ക്കോ ..
മീന്കറിയുടെ ചട്ടിയിൽ ബാക്കി കിടന്ന ചോറ് കണ്ടിട്ട് എനിക്കാണേൽ വായിൽ വെള്ളം ഊറികൊണ്ടിരുന്നു ..
” ഓഹോ അപ്പൊ എന്നെകൊണ്ട് മാത്രം ഇങ്ങള് നോമ്പ് എടുപ്പിക്കൂ അല്ലെ ..?
” എടാ പൊട്ടാ ഓൾക് നോമ്പ് എടുക്കണ്ടെടാ .. ഓൾക് രണ്ടാൾക്കും ഇപ്പൊ നോമ്പെടുക്കാൻ പാടില്ല ..
” എന്നാ എനിക്കും നോമ്പെടുക്കാൻ പാടില്ല .. ഞാനിപ്പോ ചോറ് തിന്നും എന്ന് പറഞ്ഞു ചട്ടിയിൽ കയ്യിട്ടതും ഉമ്മ എന്റെ കയ്യിന്ന് ചട്ടി പിടിച്ചു വാങ്ങി ..
”. ന്റെ സാലിയെ ഓൾക് പിvരീഡ് ആണ് മണ്ടാ .. ഇയ്യ് ഇനി ഇത് അന്റെ ചങ്ങായി മാരോടൊന്നും പറയാൻ നിക്കണ്ട ..
” അയ്യെടാ .. ഉസ്കൂൾ പൂട്ടിയ നേരത്ത് ഓൾക് ഇവിടുത്തെ മുകളിൽ അല്ലെ പിരീഡ് .. എന്നാ എനിക്കും ഉണ്ട് ഇംഗ്ളീഷിന്റെ പി രീഡ് .. ങ്ങള് ചോറ് തരുന്നുണ്ടോ ..
തോൽവി സമ്മതിച്ചതോ ഉമ്മാക്ക് ദേഷ്യം വന്നതോ എന്നറിയില്ല ഉമ്മ ചോറും ചട്ടി കയ്യിൽ തന്നു പുറത്തേക്ക് പോയി .. ഇത്താത്താന്റേം ജേസിന്റേം മുന്നിൽ ഇരുന്ന് ചട്ടിയിലെ ചോറ് മുഴുവൻ അകത്താക്കി രണ്ട് കയ്യും ബാക്കിൽ കെട്ടി സേതുരാമ അയ്യരെപ്പോലെ ഒരു നടത്തമാണ് .. ട്ടു ട്ടു ട്ടു ട്ടുടു ട്ടു …
പിന്നെയും വർഷങ്ങൾ എടുത്തു അന്നത്തെ ഇത്താടെ പിരീ ഡ് ബയോളജിക്കൽ പി രീഡ് ആയിരുന്നു എന്ന് മനസ്സിലാവാൻ .. ന്നാലും കൊയപ്പല്യ ഞമ്മക് ഇംഗ്ളീഷ് പി രീഡ് ആയത് നന്നായി . ചോറും കിട്ടി നോമ്പും കിട്ടി 😂😂
സൽമാൻ ..