എഴുത്ത്: Dr Roshin
അശോകിൻ്റെ വാക്ക് കേട്ട് ദേഷ്യത്തോടെ കാർത്തിക്ക് പറയുന്നു .
കാർത്തിക്ക് :- നിങ്ങളീ കൊലപാതകം എൻ്റെ തലയിൽ കെട്ടി വയ്ക്കാനാണൊ … നോക്കുന്നത് ,നിങ്ങള് പോയ് യഥാർത്ഥ കൊലയാളിയെ കണ്ട് പിടിക്കൂ …
ഒരു നിമിഷം ,അശോക് നിശബ്ദനായ് ….കാർത്തിക്കിൻ്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു, എന്നിട്ട് മെല്ലെ ചോദിച്ചു .
അശോക് :- അപ്പോൾ ഇത് ഒരു കൊലപാതകമാണ് താങ്കൾ ഉറപ്പിച്ചു ? അശോകിൻ്റെ വാക്കുകളിൽ തന്നെ കുടുക്കാൻ ശ്രമിക്കുന്ന ഒരു വേട്ടക്കാരനെ കാണാൻ കാർത്തിക്കിനു സാധിച്ചു .
അശോകിൻ്റെ ആ ചോദ്യത്തിനു എന്തു പറയണം എന്നറിയാതെ കാർത്തിക്ക് കുഴങ്ങി ഇരിക്കുന്ന സമയം …
പെട്ടെന്ന് ,അശോകിൻ്റെ ഫോണിലേക്ക് ഒരു കോൾ വരുന്നു .നിശബ്ദതയെ കീറി മുറിച്ച ആ ഫോൺ കോളിലേക്ക് എല്ലാവരുടേയും ശ്രദ്ധ ചെന്നെത്തി .
അശോക് ഫോൺ എടുത്തു ചെവിയിൽ വയ്ക്കുന്നു എന്നിട്ട് ഒന്നും അങ്ങോട്ട് പറയാതെ ഫോണിൽ എല്ലാം മൂളിക്കേട്ട് ഫോൺ കട്ട് ചെയ്ത ശേഷം അശോക് കാർത്തിക്കിനോട് ചോദിക്കുന്നു .
അശോക് :- താങ്കൾക്ക് ,ഒരു ചെറിയ ക്ലിനിക്ക് ഇല്ലെ! ബസ്സ് സ്റ്റാൻ്റിനു പുറക് വശത്തായ് …..!
കാർത്തിക് :- ആ ഉണ്ട് ,എന്താ …..!
അശോക് :- എന്താ അത് അടഞ്ഞു കിടക്കുന്നത് ….! എന്തെങ്കിലും കാരണം !
അശോകിൻ്റെ ആ ചോദ്യം കാർത്തിക്കിൻ്റെ അടിമുടി വിറപ്പിച്ചു ,തന്നെ ഇങ്ങനെ ഒരു കുടുക്കിൽ കൊണ്ടു വന്ന് എത്തിച്ചിട്ട് ,ക്ലിനിക്ക് തുറക്കുന്ന കാര്യം ചോദിക്കുന്ന അശോകിനോട് ഉള്ളിലെ അമർഷം മറച്ചു വയ്ക്കാതെ കാർത്തിക്ക് അല്പം കടുപ്പിച്ചു തന്നെ മറുപടി പറഞ്ഞു .
കാർത്തിക്ക് :- ഈ പ്രശ്നങ്ങളൊക്കെ തീരാതെ എങ്ങനെയാ …, നമ്മളെ പൂട്ടാൻ അല്ലെ എല്ലാവരും നോക്കുന്നത് ,സത്യം അറിയാൻ അല്ലല്ലൊ ….! കാർത്തിക്ക് അല്പം ദേഷ്യത്തിൽ തന്നെ മറുപടി പറയുന്നു .
അശോക് :- ഇനി ,ഇത് ,അങ്ങനെയൊന്നും തീരുമെന്ന് തോന്നുന്നില്ല മിസ്റ്റർ കാർത്തിക്ക് .
അത് കേട്ട് ,കാർത്തിക്ക് അശോകിൻ്റെ മുഖത്തേക്ക് നോക്കുന്നു .ഒരു ആകാംഷ കാർത്തികിൻ്റെ മുഖത്ത് ഉണ്ട് .
അശോക് :- നിങ്ങളുടെ ,അടഞ്ഞു കിടക്കുന്ന ക്ലിനിക്കിൻ്റെ കോമ്പൗണ്ടിനുള്ളിലായ് മുറിച്ചു മാറ്റിയ ഒരു തല കിടക്കുന്നു . ഇത് കേട്ട് അവിടെ കൂടെയുണ്ടായിരുന്ന മറ്റു പോലീസുകാരും ,കാർത്തിക്കും ഒരു നിമിഷം ഞെട്ടുന്നു .
അതു കേട്ട ശേഷം ഇനി താൻ എന്തു ചെയ്യണം എന്നറിയാതെ നിർവികാരനായ് കാർത്തിക് ഇരിക്കുന്നു .
അശോക് :- നിങ്ങളെ ഇപ്പോൾ വിടാൻ കഴിയില്ല കാർത്തിക്ക് . അശോകിൻ്റെ മുഖത്ത് അതുവരെ കാണാത്ത ഒരു തീക്ഷണത കാർത്തിക്ക് കണ്ടു .
അശോകും ,മറ്റു പോലീസുകാരും തല കിടക്കുന്ന ക്ലിനിക്കിലേക്ക് യാത്ര തിരിച്ചു .ജീവിതം നഷ്ട്ടപ്പെടുമൊ എന്ന ഭയത്താൽ കാർത്തിക്ക് അവിടെ ഇരുന്നു .കാർത്തികിൻ്റെ ക്ലിനിക്കിലേക്ക് എത്തിയ അശോകും പോലീസുകാരും കണ്ടത് വലിയ ഒരു ആൾക്കൂട്ടം ,ജീപ്പ് കടന്നു പോകാനുള്ള സ്ഥലം പോലുമില്ല .ജീപ്പ് ഒരു വിധത്തിൽ ക്ലിനിക്കിൻ്റെ അടുത്ത് എത്തിച്ച് അശോക് അതിൽ നിന്നിറങ്ങുമ്പോൾ കാണുന്നത് , ഒരു തല ,ഒരു പെൺകുട്ടിയുടെ തല കാർത്തിക്കിൻ്റെ ക്ലിനിക്കിലേക് കയറുന്നതിനു മുന്നിലായ് കിടക്കുന്നു .അത് മുൻപത്തേതു പോലെ കവറിലാക്കി അല്ലായിരുന്നു .ആ കാഴ്ച്ച കണ്ട് അശോക് ഇതിനു പിന്നിലെ ക്രൂരനായ മനുഷ്യനെ പറ്റിയോർത്തു .
കാർത്തിക്ക് ആയിരിക്കുമൊ!അല്ല …ആദ്യ കാഴ്ച്ചയിൽ തന്നെ അശോക് ഉറപ്പിച്ചു ,ഇതിനു പിന്നിൽ കാർത്തിക്ക് അല്ല ….. ഇനി കാർത്തിക്ക് ആണെങ്കിൽ അയാളുടെ ഉള്ളിൽ ആരുമറിയാത്ത ഒരു മൃഗം ഉണ്ടാകും .
അശോക് നോക്കി നോക്കി ,ക്ലിനിക്കിൽ CCTV വെച്ചിട്ടില്ല ….!
അശോക് :- ഇത്രയും വലിയ ക്ലിനിക്കിൽ CCTV ഇല്ല …
ഇത് കേട്ട് കുടെയുണ്ടായിരുന്ന SI പറഞ്ഞു .
SI :- അവനൊരു ഫ്രോഡാണു സാറെ …., അവൻ തന്നെയാണ് ഇതും ചെയ്തത് .മനുഷ്യനെ വെട്ടി മുറിക്കുന്നവനല്ലെ ,ഇതല്ല ,ഇതിനപ്പുറം ചെയ്യും .
SI പറഞ്ഞത് അശോകിനു ഇഷ്ട്ടപ്പെട്ടില്ല .
അശോക് :- ടോ .. നമ്മള് തൊടാൻ മടിക്കുന്ന പലതും വെട്ടി മുറിച്ചിട്ടാ … അവര് നമ്മളെയൊക്കെ സഹായിക്കുന്നത് ,അത് കൊണ്ട് അവന്മാരുടെ മുതുകത്ത് കയറാൻ നിക്കണ്ട …
SI :- അല്ല ,സാർ ..
അശോക് :- എന്തായാലും ,അത് വേണ്ട .
SI നിശബ്ദനായ്
അശോക് ആ തലയുടെ അടുത്തേക്ക് നടന്നു .അതിൽ ഈച്ച വട്ടമിട്ട് പറക്കുന്നില്ല .ഒരെണ്ണം പോലും തലയിൽ വന്നിരിക്കുന്നില്ല ,അശോക് അത് പെട്ടെന്ന് ശ്രദ്ധിച്ചു .എന്തായിരിക്കും അത് ,അശോക് അതിനടുത്തേക്കു ചെന്നു .
ആ തലയിലേക്ക് നോക്കി .
അശോകിൻ്റെ കണ്ണുകൾ തിളങ്ങി .രമ്യ അവളുടെ വേർപ്പെട്ട തല ,പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു രമ്യയുടെ ഫോട്ടോയുമായ് സാമ്യമുണ്ടോയെന്ന് അശോക് നോക്കി ,അതെ സാമ്യം ഉണ്ട് . അത് ജീർണിച്ചിട്ടില്ല ,പക്ഷെ എന്തോ ഒരു കുത്തുന്ന മണം അതിൽ നിന്നു വരുന്നത് അശോക് ശ്രദ്ധിച്ചു .അശോക് തൻ്റെ മൂക്ക് തലയുടെ ആ ഭാഗത്തേക്ക് പതിയെ കൊണ്ടു വന്നു .
അതെ ,ഫോർമാലിൻ്റെ ഗന്ധം . അപ്പോഴേക്കും ,അങ്ങോട്ടേക്ക് ഫോറൻസിക്ക് വിഭാഗം എത്തി .
ഫോറൻസിക് വിഭാഗം :- സാർ …, ഇത് ഇപ്പോ ,പണിയാണല്ലൊ ,, കില്ലർ ഇങ്ങനെ ഓരോ പാർട്ട് ഓരോ സ്ഥലത്ത് കൊണ്ടു വന്ന് ഇട്ടാൽ .
അശോക് :- നിങ്ങളുടെ സൗകര്യത്തിനു ഒന്നിച്ചു കൊണ്ടു വന്നു ഇടാൻ പറയാം ..
ഫോറൻസിക് വിഭാഗം :- അല്ല സാർ ..
അശോക് ചെറുതായ് ചിരിച്ചു .
ഫോറൻസിക് വിഭാഗം :- സാർ നമുക്ക് ക്ലിനിക്കിനകം നോക്കാൻ ഒന്നു തുറന്ന് കിട്ടണം
അശോക് SI – യെ നോക്കി പറഞ്ഞു .
അശോക് :- ക്ലിനിക്ക് ഒന്ന് തുറന്നു കൊടുക്കടൊ …!
SI :- സാർ ,താക്കോൽ ..
അതിനു മറുപടിയെന്നോണം ,അശോക് SI -യെ ഒന്നു കലിപ്പിച്ചു നോക്കി …
SI :- മനസ്സിലായ് സാർ ….
അശോക് SI – യോട് വീണ്ടും ഒരു കാര്യം കൂടി പറഞ്ഞു .
അശോക് :- തല , രമ്യയുടെ തന്നെയാ .. റിലെറ്റീവ്സിന് വിളിച്ചു തിരിച്ചറിയാനുള്ള ഏർപ്പാട് ഉണ്ടാക്ക് .
SI :- ശരി ,സാർ ..
എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അശോക് ഒരു നിമിഷം ചിന്തിച്ചു നിന്നു …
“എന്താണ് ,ഈ തലയിൽ ഫോർമാലിൻ ഗന്ധം ” ,തല അഴുകാതിരിക്കാൻ കൊലയാളി എന്തിനാണ് ഫോർമാലിൻ ലായിനിയിൽ ഇട്ടു വെച്ചിരുന്നത് . കാർത്തിക് ആണൊ ഇതിനു പിന്നിൽ ,അങ്ങനെയെങ്കിൽ എന്തിനാണ് ,അവ ഇവിടെ കൊണ്ടുവന്ന് ഇടുന്നത് . അതിൽ ഒരു ലോജിക്കു ഇല്ലല്ലൊ ….! മറുവശം ചിന്തിക്കുമ്പോൾ തള്ളിക്കളയാനും പറ്റുന്നില്ല .
അശോക് :- ടോ ,ഇവിടെ അടുത്തുള്ള CCTV വിഷ്യൽസ് എല്ലാം എടുക്കണം .
SI :- അത് ഏർപ്പാടാക്കിയിട്ടുണ്ട് സാർ .
അശോക് :- ങ്ങും ….
അശോക് ആ ക്ലിനിക്കിനു ചുറ്റും നടന്നു .
ഫോറൻസിക് വിഭാഗം ,ആ തല ഭദ്രമായ് കവറിലാക്കി ,അവർ ക്ലിനിക്കിനകം സെർച്ച് ചെയ്യുകയാണ് .അശോക് ക്ലിനിക്കിനു ചുറ്റും നടന്നു നോക്കുന്നു .കാര്യമായ് ഒന്നും തന്നെ അശോകിനു കാണാൻ കഴിഞ്ഞില്ല .അശോക് മനസ്സിൽ ചിന്തിച്ചു .
കൊലയാളി ഈ കോമ്പൗണ്ടിലേക്ക് കയറിയിട്ടില്ല … രമ്യയുടെ കൈപ്പത്തി എറിഞ്ഞിട്ട പോലെ തന്നെയായിരിക്കണം ,കൂടുതൽ തെളിവ് കിട്ടാൻ CCTV വിഷ്യൽസ് കിട്ടണം.
ഈ സമയം ഫോൻസിക് വിഭാഗം ,കിനിക്കിൻ്റെ അകത്ത് പരിശോധിച്ച ശേഷം പുറത്തേക്ക് വരുന്നു
ഫോറൻസിക്ക് വിഭാഗം :- അകത്ത് ഈ പഞ്ചായത്തിലെ മൊത്തം ആളുകളുടെ ഫിംഗർ പ്രിൻറ് സ് ഉണ്ട് സാർ ,പണിയാണ് .വേറെ പ്രത്യേകിച്ച് ഒന്നുമില്ല .
അശോക് :- ങ്ങും …ഫോറൻസിക് വിഭാഗം കവറിലാക്കിയ തലയുമായ് നീങ്ങി ..
SI :- സാർ ..
അശോക് :- എന്താടോ …?
SI :- അവൻ തന്നെയാണ് സാറെ കൊലയാളി.
അശോക് :- അല്ലടൊ ….കൊലയാളി ,മനുഷ്യത്വം നശിച്ച ഒരാളാണ് .അത് ഒരിക്കലും ഒരു ഡോക്ടറാകാൻ സാധ്യത ഇല്ല ,അല്ലെങ്കിൽ ….! ഹാ …കാർത്തിക്കിനെ വിട്ടേക്ക് ,ഇനിയും വിളിപ്പിക്കും എന്ന് പറഞ്ഞേക്ക് ,നമ്മൾ സംശയിക്കുന്നുണ്ട് എന്ന് തോന്നുന്ന രീതിയിൽ തന്നെ പറഞ്ഞു വിടണം .
SI :- ശരി , സാർ ….
അശോക് ആ ക്ലിനിക്കിനു ചുറ്റും വീണ്ടും നടന്നു .പറയത്തക രീതിയിലുള്ള ഒന്നും തന്നെയില്ല …. അവിടെ സംശയിക്കാൻ .
അശോക് നിരാശനായ് .തല കിട്ടിയ വാർത്ത മാധ്യമങ്ങൾ ആലോഷിച്ചു .പ്രതിയെ പിടിക്കാത്തതിനാൽ അശോകിനു മുകളിൽ സമ്മർദം ഏറി .
ഇതിനിടയിൽ വീട്ടിൽ ഇതൊക്കെ കേട്ട് വിഷമിച്ചിരിക്കുകയാണ് കാർത്തിക്ക് .
രേവതി :- നിങ്ങൾ തെറ്റ് ഒന്നും ചെയ്തില്ലല്ലൊ …, പിന്നെ എന്താ ഇങ്ങനെയിരിക്കുന്നത്…!
കാർത്തിക് :- ഈ സംശയത്തിൻ്റെ നിഴൽ പോലും എന്നെ വേദനിപ്പിക്കുന്നു ….
രേവതി :- സത്യം പുറത്ത് വരും
പെട്ടെന്ന് കാർത്തിക്കിൻ്റെ ഫോൺ റിംഗ് ചെയ്യുന്നു .ഫോറൻസിക്ക് സർജൻ ഡോ .ജഗദീഷ് ആണ് വിളിക്കുന്നത് .സമയം രാത്രി 7 മണിയോടടുക്കുന്നു .
ജഗദീഷ്: ഹലോ ,അളിയാ ,ഓക്കേ ആവട .. ചുമ്മാ ഇങ്ങനെ ഇരിക്കാതെ … ടാ ..പിന്നെ ആ പെണ്ണിൻ്റെ കൈയും തലയും വീട്ടുകാര് തിരിച്ചറിഞ്ഞൂട്ടോ … പേടിക്കാൻ ഒന്നും ഇല്ലടാ .. നീ കൂൾ ആക് .ബോഡി പാർട്ട്സ് ആ കൊച്ചിൻ്റെതാണ് എന്നാണ് റിപ്പോർട്ട്. ഇത് ഏതൊ സൈക്കോയാണ് ,എനിക്ക് അങ്ങനെയാണ് തോന്നുന്നത് . ബ്രൂട്ടലാണ് മുറിവ് ഒക്കെ …തടി കട്ട് ചെയ്യുന്ന മെഷീനാണ് കട്ട് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത് . തലയിലും കഴുത്തിൽ ചോര നല്ലപോലെ പരന്ന് ഒഴുകിയിട്ടുണ്ട് ,ജീനോടെയാണ് കട്ട് ചെയ്തിരിക്കുന്നത് .പിന്നെ തല ഫോർമാലിനിൽ ഇട്ടിട്ടുണ്ട് .നിൻ്റെ വീട്ടിൽ കൈപ്പത്തി ഇട്ട അന്നാണ് കൊല നടന്നിരിക്കുന്നത് .ടാ .. നീ ധൈര്യമായ് ഇരിക്ക് .ഞങ്ങളില്ലെ കൂടെ …..
കാർത്തിക്ക് :- ങും ,താങ്ക്സ് ഡാ …..
ജഗദീഷ്:- ന്നാ ,ശരീടാ .. ഞാൻ വിളിക്കാം .
കാർത്തിക്ക് :- ഒക്കെ ഡാ ..
ഡോ.ജഗദീഷ് ഫോൺ വെച്ചയുടൻ അദ്ദേഹത്തിൻ്റെ ഫോണിലേക്ക് ഒരു കോൾ വരുന്നു .
ജഗദീഷ്:- ഹലോ …
മറുതല്ക്കൽ നിന്ന് ഒരു ശബ്ദം
” ഞാനൊരു മ്യഗമാണെന്ന് നിങ്ങൾ കരുതുന്നുണ്ടൊ “
ജഗദീഷ്:- എന്താ….
” രമ്യയുടെ ഓട്ടോപ്സി നിങ്ങളല്ലെ നടത്തിയത് “
ജഗദീഷ് :- ഇതാരാണ് സംസാരിക്കുന്നത് …
“ഹ .. ഹ … ” ,നിങ്ങൾ എല്ലാവരും തേടുന്നയാൾ …
ഫോൺ കട്ട് ആകുന്നു .
ജഗദീഷ് ഉടൻ തന്നെ കാർത്തിക്കിനെ വിളിക്കുന്നു .
“ഈ സമയം ,അശോകിൻ്റെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വരുന്നു .”
“ഹലോ ,സ്റ്റേഷനല്ലെ ,, ഇത് മെഡിക്കൽ കോളേജിന്നാ ,അനാട്ടമി ഡിപ്പാർട്ട്മെൻ്റിൽ മോഷണം നടന്നു “
പോലീസ്കാരൽ :- ആ ,എപ്പഴാണ് .., നിങ്ങളാരാണ്
സെക്യൂരിറ്റി :- ഞാനിവിടത്തെ ,സെക്യൂരിറ്റിയാണ് .. മോഷണം കുറച്ച് മുൻപ് നടന്നതാകാനാണ് സാധ്യത …
പോലീസ്കാരൻ :- ആ വരു വാ ….
ഫോൺ കട്ട് ചെയ്യുന്നു .
പോലീസുകാരൻ സ്വയം പറയുന്നു .
“ഇതെന്ത് കള്ളനാ …, അനാട്ടമി ഡിപ്പാർട്ട്മെൻ്റിൽ കേറാൻ “, അതിനു അവിടെ എന്തിരിക്കുന്നു … ”
തുടരും…
ഡോ റോഷിൻ