എഴുത്ത്: Dr Roshin
അശോകും ശേഖറും മുറിയിൽ ഇരിക്കുന്നു . കില്ലറുടെ മരണശേഷം അശോക് മൊത്തം ആലോചനയിലാണ് . ശേഖർ അത് ശ്രദ്ധിക്കുന്നുണ്ട് .
ശേഖർ :- എന്താടൊ …. താൻ ഇന്നലെ തൊട്ട് ,ആലോചനയിലാണല്ലൊ ,ഈ കില്ലർ മെഡിക്കൽ കോളേജിൽ ഡ്ര ഗ്സ് അടിച്ച് നടന്ന് പകുതി വഴിയിൽ പഠനം നിർത്തിപ്പോയ ഏതൊ ഒരു മാനസിക രോഗിയാണെന്ന് നമ്മൾ ഇന്നലെ തന്നെ ഐഡിൻ്റെഫൈ ചെയ്തല്ലൊ ! പിന്നെ ഇപ്പോൾ എന്താ ഒരു ആലോചന ,…. അവൻ കുറെ നാള് മാനസിക ആശുപത്രിയിൽ കിടന്ന് അവിടെ നിന്ന് ചാടി ഈ കൊല ഒക്കെ ചെയ്തു .എന്തിനെന്ന് പറയാൻ അവൻ ഇന്ന് ഇല്ല , കാർത്തിക്കിനാണെങ്കിൽ ഇത് ഒട്ട് അറിയുകയുമില്ല .പിന്നെ നമ്മൾ എന്താ ചെയ്യുക . ഒന്നും ചെയ്യാനില്ല .ഇനി കൊലപാതകങ്ങൾ നടക്കില്ലല്ലൊ ,അതു തന്നെ വല്ല്യ കാര്യം എന്നോർത്ത് സമാധാനിക്കാം .
അശോക് ,വീണ്ടും ചിന്തയിൽ തന്നെയാണ് .
ശേഖർ :- താൻ ആ ചിന്ത മനസ്സിൽ നിന്ന് ആദ്യം ഒഴിവാക്ക് ,അതാ നല്ലത് . ടോ ,നമ്മളൊക്കെ ,വീട്ടിലെ പല കാര്യങ്ങളും മാറ്റി വെച്ചാ ഇതിൻ്റെയൊക്കെ പുറകെ നടക്കുന്നത് .ഇടയ്ക്ക് കുടുംബവും ശ്രദ്ധിക്കണം .അല്ലെങ്കിൽ ….!താൻ ഇങ്ങനെയായാൽ ഒരു കല്യാണം കഴിഞ്ഞാൽ കുടുംബം തകരും .അത് പറഞ്ഞാൽ തനിക്ക് ഇപ്പോൾ മനസ്സിലാകില്ല .
അശോക് ,മറുപടി പറയാതെ ഇരിക്കുന്നു .
ശേഖർ :- താൻ ,നാളെ വരില്ലെ !
അശോക് :- വരാം ,സാർ . അശോക് ആലോചനക്കിടയിലും പറയുന്നു .
പെട്ടെന്ന് അശോക് ശേഖറിനെ നോക്കി പറയുന്നു .
അശോക് :- സാർ ,കില്ലർ എന്തിനു ഇതു ചെയ്തു എന്ന് നമ്മൾക്ക് അറിയില്ല .എങ്കിലും നമുക്ക് ഒന്നു ചിന്തിച്ചുകൂടെ ….? ശരിയാണൊ ,തെറ്റാണൊ …? എന്ന് അറിയില്ലെങ്കിലും , നമുക്കൊന്ന് ട്രൈ ചെയ്യാലൊ ….?
ശേഖർ :- താങ്കളുടെ ,മനസ്സിൽ എന്തെങ്കിലും ഉണ്ടൊ ….?
അശോക് :- ഉണ്ട് ,സാർ ….,
ശേഖർ :- എങ്കിൽ ,താങ്കളുടെ ,തിയറി ,കേൾക്കട്ടെ ..ശേഖർ ചിരിച്ചു കൊണ്ട് പറയുന്നു.
അശോക് :- കില്ലർ ,എന്തിനാണ് …. രമ്യയുടെ ഇടതു കൈപ്പത്തിയും ,തലയും വെട്ടി ,കാർത്തിക്കിൻ്റെ വീട്ടിലും ,ക്ലിനിക്കിലും കൊണ്ട് പോയ് ഇട്ടത് .?
ശേഖർ :- ഷുവർ ,കാർത്തിക്കിനെ കുടുക്കാൻ ,അല്ലാതെ വേറെയൊന്നും കാണുന്നില്ല
അശോക് :- കില്ലർക്ക് കൊല്ലപ്പെട്ട ,രമ്യയായ് ബന്ധമില്ല ,പിന്നെ എന്തിന് അതു ചെയ്തു .
ശേഖർ :- രമ്യയ്ക്ക് കാർത്തിക്കുമായ് ബന്ധമുള്ളതു കൊണ്ട് ,അതായിരിക്കുമല്ലൊ ? കാരണം….!
അശോക് :- കാർത്തിക്കിനെ കുടുക്കാൻ ,കില്ലർ ചെയ്ത കാര്യം വിജയിച്ചൊ …? ഇല്ല….
ശേഖർ :- അതെ ,ഇല്ല ,അയാൾക്കത് മനസ്സിലായതു കൊണ്ടാണല്ലൊ ,അയാൾ നേരിട്ട് ആക്രമണം തുടങ്ങിയത് .
അശോക് :- ഒരു കെഡാ വറിൻ്റെ തലയും ഇടതു കൈപ്പത്തിയും വെട്ടി എൻ്റെ വീട്ടിൽ കൊണ്ടു വന്ന് ഇടണമെങ്കിൽ ,അതൊരു പ്രതികാരമായിരിക്കില്ലല്ലൊ … ഒരു ക്ലൂ ആയിരിക്കില്ലെ?
ശേഖർ :- അത് ആണല്ലൊ? അതെല്ല നമ്മൾ ഇപ്പോഴും തേടുന്നത് .
അശോക് :- അപ്പോൾ ,രമ്യയുടെ തലയും ,ഇടതു കൈപ്പത്തിയും ഒരു ക്യൂ തന്നെയായിരുന്നില്ലെ ,വെറുതെ കുടുക്കാൻ മാത്രം അല്ലായിരുന്നെങ്കില്ലൊ ,ബി കോസ് അയാൾ ഒരു നോർമൽ മനുഷ്യൻ അല്ലല്ലൊ …..!അതു കൊണ്ട് അങ്ങനെ ചിന്തിച്ചു കൂടെ .
ശേഖർ മൂളുന്നു …
അശോക് :- രമ്യയുടെ ശരീര ഭാഗങ്ങളും ,കെഡാവറിൻ്റെ ശരീര ഭാഗങ്ങളും ഒരു ക്ലൂ ആയിരുന്നെങ്കിൽ .കെഡാ വറിൻ്റെ കൈവിരലുകൾ അരിഞ്ഞതും ,മുഖത്തെ ഒരു മസിൽ മുറിച്ചു മാറ്റിയതും വേറൊരു ക്ലൂ അല്ലെ …! ഒരു ക്ലൂവിനുള്ളിൽ ഒളിപ്പിച്ചിരുന്ന വേറൊരു ക്ലൂ …
ശേഖർ :- മനസ്സിലായില്ല .
അശോക് :- കില്ലറിനു ,കാർത്തിക്കിനെ കൊല്ലാൻ കഴിയുമായിരുന്നിട്ടും ,എന്തു കൊണ്ട് കൈപ്പത്തി മാത്രം വെട്ടിയെടുത്തു .കൊല്ലാനായിരുന്നെങ്കിൽ അതല്ലെ ,ആദ്യം ചെയ്യേണ്ടത് ….!
ശേഖർ ,ആലോചിക്കുന്നു .
അശോക് :- കെഡാവറിൻ്റെ കൈപ്പത്തിയും ,തലയും ഒരു ക്ലൂ ആണെങ്കിൽ ,ആ ക്ലൂവിൽ കില്ലർ വേറൊരു ക്ലൂവും കൂടി ചേർത്തിരുന്നു സാർ …. അതുറപ്പാണ് .
ശേഖർ :- എന്താണ് അത് .
അശോക് :- കെഡാവറിൻ്റെ കൈവിരലുകൾ മുറിച്ചത് കാർത്തിക്കിൻ്റെ കൈപ്പത്തി വെട്ടും എന്നും ,മുഖത്തെ ചിരിക്കാൻ ഉപയോഗിക്കുന്ന മസിൽ മുറിച്ചു മാറ്റിയത് , കാർത്തിക്കിൻ്റെ ചിരി മായ്ക്കും എന്നതുമാണ് . അങ്ങനെ ചിന്തിച്ചു കൂടെ ….!
ശേഖർ :- പക്ഷെ കില്ലർ വെട്ടിയത് കാർത്തിക്കിൻ്റെ വലതു കൈപ്പത്തിയല്ലെ !
അശോക് :- അതെ സാർ ,വെ ട്ടിയെന്നു മാത്രമല്ല ,അത് വെട്ടി ഞുറുക്കി വലിച്ചെറിഞ്ഞു .കില്ലർ കാർത്തിക്കിനെ കൊല്ലണം എന്നു ഉറപ്പായും ചിന്തിച്ചിരുന്നില്ല .
ശേഖർ ഒന്നു മൂളുന്നു .എന്നിട്ട് ചോദിക്കുന്നു .
ശേഖർ :- എന്തിന് ,വലതു കൈപ്പത്തി .
അശോക് :- സാർ ,ഇനി അങ്ങോട്ട് പറയുന്നതും ,എൻ്റെ ചിന്തകൾ മാത്രമാണ് സാർ ….
ശേഖർ :- പറയൂ …
അശോക് :- അനാട്ടമയിലെ പ്രോഗ്രാം കാർത്തിക്ക് എങ്ങനെ അറിഞ്ഞു .
ശേഖർ :- അത് ഡോക്ടേഴ്സ് അല്ലെ …! അതു കൊണ്ട് .
അശോക് :- അനാട്ടമിയിലെ ആളുകൾ മാത്രം പങ്കെടുത്ത പരിപാടി .കുറച്ച് പേരെ മാത്രം ഉൾപ്പെടുത്തിയ പരിപാടി ,കാർത്തിക് അറിയാൻ കാരണം അതു മാത്രമല്ല സാർ .
ശേഖർ :- വേറെ ,എന്താണ് .
അശോക് :- അതാണ് ശരിയ്ക്കും എന്നെ ഇതൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് .വർഷങ്ങൾക്ക് മുൻപ് അനാട്ടമിയിലെ അധ്യാപകനായിരുന്നു കാർത്തിക് .അത് വിട്ടാണ് അയാൾക്ക് ഇഷ്ട്ടമുള്ള ഫോറൻസിക്കിലേക്ക് അയാൾ കടന്നു വന്നത് .
ശേഖർ :- അതു കൊണ്ട്?
അശോക് :- അനാട്ടമിയിൽ നടന്ന പരിപാടി കില്ലർ അറിഞ്ഞിരിക്കണമെങ്കിൽ ,കാർത്തിക്കിന് പണ്ട് അനാട്ടമിയുമായ് ബന്ധം ഉണ്ടെന്ന കാര്യം കില്ലർ അറിഞ്ഞിരിക്കണം ,ഉറപ്പായും ആ കാലഘട്ടത്തിലായിരിക്കും കില്ലറിനും കാർത്തിക്കുമായ് ബന്ധം ഉണ്ടായിരുന്നിരിക്കുക .
ശേഖർ :- അങ്ങനെയാണെങ്കിൽ , കാർത്തിക്കിനു എന്താണ് കില്ലറെ തിരിച്ചറിയാൻ കഴിയാതിരുന്നത് .
അശോക് :- ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലെ സാർ ,കില്ലറിനു കാർത്തിക്കുമായ് ,നേരിട്ട് ബന്ധമില്ല .
ശേഖർ :- അപ്പോൾ ,പിന്നെ എങ്ങനെയാണ് ….?
അശോക് :- അവിടേയും ,കില്ലർ ഒരു ക്ലൂ തന്നിരുന്നു സാർ .
ശേഖർ :- എന്താണ് …!
അശോക് :- സാർ ,അനാട്ടമയിൽ നിന്നെടുത്ത കെഡാവറിലെ മസിൽ നീക്കം ചെയ്യുന്നത് ഒരു പഠനമാണ് . ഡിസക്ഷൻ എന്നു പറയും .അതായത് ഡോക്ടറാകാൻ പഠിക്കുന്ന ആളുകൾ ചെയ്യുന്നത് .കാർത്തിക്ക് അനാട്ടമിയിൽ അധ്യാപകനായിരുന്ന കാലത്ത് അങ്ങനെ പഠിക്കാൻ വന്ന ആരൊ ഒരാളെ ഉപദ്രവിച്ചിട്ടുണ്ട് .ചിലപ്പോൾ ഡിസക്ഷൻ്റെ ഭാഗമായ് ആയിരിക്കും .
ശേഖർ :- അപ്പോൾ അശോക് പറയുന്നത് പഠന ക്കാലത്ത് കാർത്തിക്ക് കില്ല റെ ഉപദ്രവിച്ചതിനാണൊ! ഇതൊക്കെ ! അയാൾ തിരിച്ചു ചെയ്തത് എന്നാണൊ ?
അശോക് :- അല്ല സാർ ,ഒരു പെൺകുട്ടിയെയാണ് കാർത്തിക്ക് ആ കാലത്ത് ഉപദ്രവിച്ചത് ….?
ശേഖർ :- അതെങ്ങനെ തനിക്ക് അറിയാം .!
അശോക് :- എൻ്റെ ചിന്തകളാണ് സാർ …കില്ലർ ഇട്ടിട്ടു പോയ മൊബൈലിൽ ഫോറൻസിക്ക് പുസ്തകത്തിൻ്റെ , PDF ആണ് ഉള്ളത് .അന്ന് ഞാൻ സാറിനോട് പറഞ്ഞ കാര്യം ,അതിൽ കില്ലർ ആ വരികൾ എഴുതിയിരിക്കുന്നത് സെക്ക്സ്വൽ ഒഫൻസ് എന്ന പാഠഭാഗത്താണ് .ആ പാഠഭാഗം പറയുന്നത് സെക്സ്വൽ ആയ കുറ്റകൃത്യങ്ങളെ കുറിച്ചാണ് .അതിനർത്ഥം കാർത്തിക്ക് ആ പെൺകുട്ടിയോട് അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും … എന്നല്ലെ !
ശേഖർ :- അപ്പോൾ കില്ലറുടെ ,ആരാണ് ആ പെൺകുട്ടി ,പെങ്ങളൊ ,അതൊ കാമുകിയൊ ,അതൊ സുഹൃത്തൊ ….?
അശോക് :- കാമുകി തന്നെ ആണ് സാർ .
ശേഖർ :- അതെങ്ങനെ അറിയാൻ കഴിയും .
അശോക് :- കില്ലർ കൊന്ന രമ്യ കാർത്തിക്കിൻ്റെ കാമുകി എന്നതു കൊണ്ട് തന്നെ .അല്ലാതെ കില്ലറിനു രമ്യയുമായ് ഒരു ബന്ധവുമില്ല .
ശേഖർ :- ആ പെൺകുട്ടി ആരാണ് ,എവിടെയാണ് ഇപ്പോൾ .എന്തുകൊണ്ടാണ് കില്ലർ ഇതൊക്കെ മറച്ചു വയ്ക്കണം എന്ന് ആഗ്രഹിക്കുമ്പോഴും ,ഇതു പോലെ ക്ലൂ തന്നത് ! അതിൻ്റെ ആവശ്യം എന്താണ് .!
അശോക് :- അറിയില്ല സാർ ,ഇതൊക്കെ എൻ്റെ ഊഹങ്ങളാണ് സാർ . ഉറപ്പായും ആ പെൺകുട്ടി ഒരു ലെഫ്റ്റ് ഹാൻ്റ് ആണ് .അതു കൊണ്ടാകാം കില്ലർ കാർത്തിക്കിൻ്റെ കാമുകിയുടേയും ഇടതു കൈപ്പത്തി വെട്ടിയെടുത്തത് .അവളെ ഒരു പക്ഷെ അനാട്ടമിയലെ ഏറ്റവും സങ്കീർണമായ തലയെപ്പറ്റിയുള്ള പഠനത്തിൽ ,കാർത്തിക്ക് ആ പെൺകുട്ടിയെ സഹായിക്കാതെ ഉപദ്രവിച്ചിട്ടുണ്ടാകും , അതാകാം ചിലപ്പോൾ രമ്യയുടെ തല വെട്ടിയെടുക്കാൻ കാരണം .അയാളുടെ ആഗ്രഹങ്ങൾക്ക് അവൾ സമ്മതിക്കാതു കൊണ്ടാകും ,അതിൻ്റെ പകയായിരിക്കും കാർത്തിക്ക് അവളോട് തീർത്ത് .കില്ലർ കാർത്തിക്കിൻ്റെ വലതു കൈപ്പത്തി ഇത്ര വൈരാഗ്യത്തോടെ കൊത്തി നുറുക്കുണമെങ്കിൽ ഒരു പക്ഷെ അത് ഒരു പരീക്ഷയിലായിരിക്കും .
ശേഖർ :- അതിനു ഒരാളെ കൊല്ലുമൊ …!
അശോക് :- എൻ്റെ ഊഹങ്ങളാണ് സാർ ,പക്ഷെ തോൽവിയേക്കാൾ കൂടുതൽ എന്തോ ഒന്നു നടന്നിട്ടുണ്ട് .
ശേഖർ :- ങ്ങും ,എന്തായാലും നമുക്ക് ആ പെൺകുട്ടിയെ പറ്റി ഒന്ന് അന്വേഷിക്കാം .
അശോക് മൂളുന്നു ,എന്നിട്ട് എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു .ശേഷം അവർ പിരിയുന്നു .
ആ ചിന്തയോടെ അശോക് വീട്ടിലേക്ക് പോകുന്നു .നല്ല ക്ഷീണമുണ്ട് അശോകിനു .ചെന്നപാടെ അയാൾ കിടന്നുറങ്ങി .
അടുത്ത ദിവസം രാവിലെ ഉണക്കമുണർന്ന അശോക് വീടിൻ്റെ വരാന്തയിൽ പത്രം നോക്കി ഇരിക്കുമ്പോൾ, ഒരു പോസ്റ്റ് അശോകിനു വരുന്നു . അതിൻ്റെ പുറം ഭാഗത്ത് MK എന്ന് എഴുതിയിരുന്നു . അതെ മസ്ക്ക് കില്ലറുടെ കത്തായിരുന്നു അത് . ചെറിയ ഞെട്ടലോടെ , അശോക് അത് തുറന്ന് നോക്കുന്നു .അതിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ … അതിൻ്റെ പുറകിൽ എഴുതിയിരിക്കുന്നു .
” കാർത്തിക്ക് ,ഒന്നും അറിയരുത്” . അതാണ് അയാൾക്കുള്ള ശിക്ഷ “
എന്ന് കില്ലർ എഴുതിയിരിക്കുന്നു .
ആ ഫോട്ടോ നോക്കിയ അശോക് പെട്ടെന്ന് പത്രത്തിൻ്റെ മുൻവശത്ത് ആ ഫോട്ടോ എടുത്തു നോക്കുന്നു .ഒരു പെൺകുട്ടിയുടെ ഫോട്ടോയിൽ ഏഴാം ചരമവാർഷികം എന്ന് എഴുതിയിരിക്കുന്നത് നോക്കുന്നു .അതിലെ പെൺകുട്ടിയും ,ഫോട്ടോയിലെ പെൺകുട്ടിയും ഒന്നു തന്നെ .അശോക് ഞെട്ടലോടെ പത്രത്തിലെ പെൺകുട്ടിയുടെ ഫോട്ടോയുടെ താഴെ എഴുതിയിരിക്കന്നത് വായിക്കുന്നു .
മോളുടെ ഓർമ്മയ്ക്ക് സ്നേഹത്തോടെ ….പപ്പാ ….I G ശേഖർ !
ഈ സമയം അശോകിൻ്റെ ഫോണിലേക്ക് ശേഖർ വിളിക്കുന്നു .
ശേഖർ :- താൻ വരുന്നില്ലെ ,ഇന്ന് .
അശോക് :- സാറിൻ്റെ മകൾ എങ്ങനെയാ മരിച്ചത് .ആ ചോദ്യം ശേഖറിനെ വേദനയിലേക്ക് കൊണ്ടു പോകുന്നു .
ശേഖർ ശബ്ദം ഇടറിക്കൊണ്ട് പറയുന്നു .
ശേഖർ :- എനിക്കവളെ ,ശ്രദ്ധിക്കാൻ പറ്റിയില്ലടൊ … മൊത്തം പോലീസ് പണിയായ് നടക്കുമ്പോൾ എൻ്റെ മോളെ ഞാൻ ശ്രദ്ധിച്ചില്ല .പരീക്ഷയിൽ തോറ്റത്തിൻ്റെ സങ്കടം അവൾക്ക് ഉണ്ടായിരുന്നു . ഡോക്ടാക്കാൻ ആഗ്രഹിച്ച് എൻ്റെ മോള് അവസാനം ആത്മഹത്യ ചെയ്തു .എൻ്റെ തെറ്റ് …..ശേഖർ കരയുന്നു .
അശോക് :- ലെഫ്റ്റ് ഹാൻ്റ് ആയിരുന്നൊ സാർ ,അവൾ .
ആ ചോദ്യത്തിന് ശേഖർ പകച്ചു പെട്ടെന്ന് തരിച്ച് നിൽക്കുന്നു .
ശേഖർ :- ടോ ….!!!!
അശോക് :- ആ പെൺകുട്ടി ,സാറിൻ്റെ മകളാണ് …കില്ലർ തന്ന ക്ലൂ സാറിനായിരുന്നു ….കില്ലറാകുന്നതിനു മുൻപ് , സാറിൻ്റെ മകളെ പ്രണയിച്ചവൻ ഇനിയുള്ള ജീവിതം ,ഒരു കൈയ്യില്ലാതെ ജീവിക്കാൻ കാർത്തിക്കിനു കൊടുത്തവൻ ,അവനാണ് നമ്മൾ തേടിയിരുന്ന കൊലയാളി .കില്ലറുടെ ഒരു കത്ത് എൻ്റെ കയ്യിലുണ്ട് സാർ ,അതിൽ നമ്മൾ തേടിയ ഉത്തരം ഉണ്ട് .
എന്തിന് …!
ശേഖർ ,ഒന്നും മിണ്ടാതെ ആലോചനയിൽ നിൽക്കുന്നു .എന്നിട്ട് അശോകിനോട് പറയുന്നു .
ശേഖർ :- ഇവിടെ ,നായകൻമാരില്ല അശോക് ,കാർത്തിക്ക് ഇനി ചിരിക്കരുത് .
അശോക് :- യെസ് സാർ … രമ്യയുടെ കൊലപാതകുമായ് കാർത്തിക്കിനെ വീണ്ടും കൂടുതൽ ചോദ്യം ചെയ്യാം സാർ ,തെളിവുകൾ നമ്മൾ ഉണ്ടാക്കും .
ശേഖറിൻ്റെ കണ്ണുകൾ നിറയുന്നു …
ഒരു നിമിഷം ,അയാൾ … മനസ്സിൽ വേദനിച്ചു തൻ്റെ മകൾക്ക് വേണ്ടി ജീവിച്ച ഒരുത്തനെ കൊന്നതിൽ ,പക്ഷെ അവൻ കൊല്ലപ്പെടേണ്ടവനാണ് .അവൻ ഒരു നിരപരാധിയെ കൊന്നിരിക്കുന്നു രമ്യ . അതെ ഇവിടെ നായകൻമാരില്ല .ശേഖറും ,അശോകും കളി തുടങ്ങുകയാണ് .കാർത്തിക്ക് ഇനി ഒരിക്കലും ചരിക്കാതിരിക്കാൻ….
അതെ ഇനി അങ്ങോട്ട് ,കാർത്തിക്ക് ചിരിക്കില്ല .
End…