ഇതുവരെ വിശേഷം ആയില്ലേ..
എഴുത്ത്:-സായ് കൃഷ്ണ
(സമയം ഉള്ളവർ മാത്രം ഇത് വായിച്ചാൽ മതി തീർച്ചയായും വായിക്കണം എന്നും ഞാൻ പറയുന്നില്ല)
പ്രണയവിവാഹമായിരുന്നു നീതുവും അർജുനും ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു അവർ വിവാഹിതരായത്
വീട്ടുകാർ സമ്മതിക്കാതെ ഇരുന്നിട്ടും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും അവർ വിവാഹം കഴിച്ചു
വീട്ടിലെ സാഹചര്യം രണ്ടുപേർക്കും മോശമായിരുന്നു ചെറുപ്പം മുതലുള്ള പ്രണയം സൗഹൃദം ഒരുമിച്ച് ജീവിക്കാൻ പ്രേരിപ്പിച്ചു മരണം വരെ കൂടെ ഉണ്ടാകും എന്ന ഉറപ്പോടെ അവർ രണ്ടുപേരും വിവാഹിതരായി
ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു അവർ ജീവിതം ആരംഭിച്ചു.വാടകവീട്ടിൽ താമസിച്ചിരുന്ന വരെ അഞ്ചുമാസം കഴിഞ്ഞപ്പോൾ അർജുന്റെ അമ്മ വീട്ടിലേക്ക് വിളിച്ചു അവർക്ക് ഏക മകനായിരുന്നു അർജുൻ
അങ്ങനെ അവർ ആ വീട്ടിൽ സന്തോഷത്തോടെ ജീവിതം വീണ്ടും ആരംഭിച്ചു .ജീവിതം ഒരുപാട് ആസ്വദിച്ചതിനു ശേഷം ഒരു കുഞ്ഞു മതി എന്ന് രണ്ടുപേരും തീരുമാനമെടുത്തിരുന്നു
അങ്ങനെ ഒരുപാട് യാത്രകളും ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങളും പങ്കുവെച്ച് അവരുടെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു
സ്വന്തം വീട്ടിൽ നിന്ന് ഒരു ഫോൺ കോൾ പോലും വരുന്നില്ല നീതു പല രാത്രികളിലും ഒരുപാട് കരഞ്ഞിരുന്നു പക്ഷേ അർജുന്റെ അമ്മ സ്വന്തം മോളെ പോലെ ആയിരുന്നു അവളെ നോക്കിയിരുന്നത്
രണ്ടു വർഷത്തിനു ശേഷം ഒരു കല്യാണ വീട്ടിൽ തമാശകൾ പറഞ്ഞിരിക്കുമ്പോൾ ആ വീട്ടിലെ ഒരു മുതിർന്ന സ്ത്രീ അവരുടെ വായിൽനിന്ന് ഒരു ചോദ്യം വന്നു
ഇതുവരെ വിശേഷം ഒന്നും ആയില്ലേ …?
രണ്ടുവർഷം കഴിഞ്ഞല്ലോ ഫ്രീക്കനും ഫ്രീക്കത്തിയും കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഒന്നും ആയില്ലേ മക്കളെ
ആർക്കാ കുഴപ്പം മോൾക്കോ..?
അതോ അവനോ …?
ചാറ്റിങ്ങും പോസ്റ്റിങ്ങും ബൈക്കിൽ കറക്കവും പുറത്തുപോയി ഉള്ള തെണ്ടീ തീറ്റയും മാത്രമുള്ളോ നിങ്ങൾക്ക് പണി
ആൾക്കൂട്ടത്തിൽ ഇരുന്ന് അവളെ നോക്കി എല്ലാവരും പരിഹാസത്തോടെ പൊട്ടിച്ചിരിക്കുകയും കളിയാക്കുകയും ചെയ്തു
അവളുടെ കണ്ണുകൾ നിറഞ്ഞു അർജുൻ അടുത്തേക്ക് ചെന്നു എന്തായിത് കരയല്ലേ ആളുകൾ നിന്നെ ശ്രദ്ധിക്കുന്നു ..
തകർന്ന മനസ്സോടെ അവർ ആ വീട്ടിൽ നിന്നും തിരിച്ചു പോന്നു
വീട്ടിലെത്തി അർജുൻ അമ്മയോട് കാര്യം പറഞ്ഞു ഇങ്ങനെ ഒരു സംഭവം ഉണ്ടായി
നീതു ഭയന്നു അമ്മ എന്തായിരിക്കും പറയാൻ പോകുന്നത്
ഒരു സ്ത്രീ എന്ന നിലയ്ക്ക് അവർ അതിലും മനോഹരമായാണ് അവരെ സമാധാനിപ്പിച്ചത്
കുഞ്ഞ് ഇല്ലാത്തത് ജീവിതത്തിലെ നഷ്ടങ്ങളിൽ ഒന്നാണ്ഒ രുപാട് കു ത്തുവാക്കുകൾ നിങ്ങൾക്ക് കേൾക്കേണ്ടി വരും
കല്യാണം കഴിഞ്ഞാൽ രണ്ടോ മൂന്നോ മാസം ആവുമ്പോൾ ചോദ്യം തുടങ്ങും ,
വിശേഷം ആയില്ലേ..? ആയില്ലേ എന്ന് ,
ആദ്യമാദ്യം കേൾക്കുമ്പോൾ നാണം കൊണ്ട് പെണ്ണ് ചിരിക്കും ….
മാസങ്ങൾ കഴിയും തോറും ചോദ്യത്തിൻറെയും ഉത്തരത്തിന്റെയും രീതി മാറും …..
ഇതുവരെ ഒന്നും ആയില്ല അല്ലെ ??
ആർക്കാ കുഴപ്പം ??
ഡോക്ടറെ കാണിക്കുന്നുണ്ടോ ???
അവർക്കും ഇവർക്കും കുട്ടികൾ ഉണ്ടായതു അവിടെ പോയിട്ടാണ് ,
ഇവിടെ പോയിട്ടാണ് …
എന്നുവേണ്ട അറിയാത്ത ഒരു കാര്യങ്ങളും ഉണ്ടാവില്ല ചോദിക്കുന്നവർക്കു ….
ഞാൻ അനുഭവിച്ചിട്ടുള്ള കാര്യമാണ് കുട്ടി ഇതൊക്കെ ഞാനും അർജുന്റെ അച്ഛനും കല്യാണം കഴിഞ്ഞ് ആറു വർഷത്തിനു ശേഷമാണ് അർജുൻ ഉണ്ടായത്
ഞങ്ങൾക്ക് ഏകമകൻ ആയിരുന്നു അർജുൻ .. അച്ഛൻ മരിച്ചതിനുശേഷം ഞാൻ ഒരുപാട് വിഷമത്തിൽ ആയിരുന്നു ഒറ്റപ്പെടലിൽ ആയിരുന്നു പക്ഷേ ഒരു മകൻ ഉള്ളതുകൊണ്ട് എൻറെ വിഷമങ്ങൾ ഞാൻ മെല്ലെ മറന്നിരുന്നു
നീതുവിനെ കണ്ണുകൾ നിറഞ്ഞൊഴുകി സന്തോഷം അമ്മ അവളുടെ മുമ്പിൽ നിന്ന് സംസാരിക്കുന്നത് പോലെ ആയിരുന്നു ആ വാക്കുകൾ
എനിക്ക് മനസ്സിലായിട്ടുണ്ട് ഒരുകാര്യം നീതു അർജ്ജുവിനോട് പറഞ്ഞു.
ഒരു പെണ്ണിനെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് ഒരിക്കലും ഒരു പുരുഷൻ അല്ലെന്നു ഇടയ്ക്കു തോന്നാറുണ്ട് …
നാവിനു കടിഞ്ഞാൺ ഇടാൻ അറിയാത്ത മറ്റു പെണ്ണുങ്ങൾ ആണ് പെണ്ണിന്റെ ഏറ്റവും വല്യ ശത്രു .
നമ്മളുടെ അമ്മ എത്ര വേദനകളും കുത്തുവാക്കുകളും അനുഭവിച്ചിരിക്കണം അമ്മ പറഞ്ഞത് അർജുൻ കേട്ടില്ലേ
അത് കേട്ട് ചിരിയോടെ അമ്മ പറഞ്ഞു
വീട്ടിലോ പരിചയത്തിലോ ഒരു function ഉണ്ടെന്നു കേട്ടാൽ ചങ്കിടിക്കാൻ തുടങ്ങും .
അവിടെ ചെല്ലുമ്പോൾ കേൾക്കാൻ പോണ ചോദ്യങ്ങളെ എങ്ങനെ നേരിടണം എന്നോർത്ത് മനസ് വേകാൻ തുടങ്ങും ..
ഒരു കുഞ്ഞിനെ എങ്ങാനും നോക്കുവോ ചിരിക്കുവോ കൈയിൽ എടുക്കുവോ ചെയ്താൽ പിന്നെ പറയുകയും വേണ്ട ……
ഉപദേശം ആയി , പരിഭവം പറച്ചിൽ ആയി ….
ഇവിടെ ആണ് ആണുങ്ങൾ മിടുക്കന്മാരാവുന്നതു . ആ കാര്യത്തിൽ അർജുന്റെ അച്ഛൻ നല്ല മനുഷ്യനാണ് അവരുടെ സുഹൃത്തുക്കളും
അവരുടെ സദസിൽ ഇത്തരം ഒരു സംഭാഷണം കടന്നു വരില്ല
, കുത്തി നൊവിച്ചു അവർ സന്തോഷിക്കാറില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്..
അതുകൊണ്ട് മക്കൾ ആലോചിച്ച് തീരുമാനിക്ക് നിങ്ങൾക്ക് ഒരു കുഞ്ഞ് വേണമെങ്കിൽ അതിനെ പറ്റി ആലോചിക്കുക
അമ്മയുടെ വാക്കുകൾ അവളുടെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു അന്നു മുതൽ അവർ ഒരു കുഞ്ഞിനുള്ള തീരുമാനമെടുത്തു
ഒരുപാട് സന്തോഷത്തോടെ അവരുടെ രാത്രികളിൽ ഒന്നായി തീർന്നു
മാസങ്ങൾ കഴിഞ്ഞിട്ടും ഒരുത്തരം അവൾക്കു നൽകാൻ കഴിയുന്നില്ല
ഒന്നു കൊണ്ടും വിഷമിക്കേണ്ട നല്ലൊരു ഡോക്ടർ നമുക്ക് കാണാം അമ്മ പറഞ്ഞു അങ്ങനെ അവർ ആശുപത്രിയിലേക്ക് പോയി ഡോക്ടറെ കാണാനായി കാത്തിരിക്കുന്നു
കാത്തിരിപ്പിനിടയിൽ ആ വിളി വന്നു നീതു അർജുൻ
വളരെ പുഞ്ചിരിയുടെ ഡോക്ടർ രണ്ടുപേരോടും സംസാരിച്ചു തുടങ്ങിയ കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയതിനുശേഷം സ്കാനിങ്ങിന് വിധേയമാക്കി രണ്ടുപേരെയും
സന്തോഷത്തോടെ രണ്ടുപേരും കാത്തിരിക്കുകയാണ് റിപ്പോർട്ടിന് വേണ്ടി ഡോക്ടർ അകത്തേക്ക് വീണ്ടും വിളിച്ചു
ആ മുഖത്ത് ആദ്യം കണ്ടിരുന്ന ചിരി ഉണ്ടായിരുന്നില്ല ഇല്ല ഡോക്ടർ മെല്ലെ രണ്ടുപേരോടും ഇരിക്കാൻ പറഞ്ഞു
ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല. ഒരു നടുക്കത്തോ ടെയാണ് ഞാനത് കേട്ടത്.
അർജുന്റെ കൈയ്യിലെ എന്റെ പിടുത്തതിന് ശക്തികൂടി. എന്താ ഇത്.. ആളുകൾ ശ്രദ്ധിക്കും നീ കരയാതെ.. അർജുന്റെ സാന്ത്വന വാക്കുകളൊന്നും ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല.
അമ്മയാകാൻ ഭാഗ്യമില്ലാത്ത പെണ്ണാണ് ഞാൻ എത്ര നിയന്ത്രിച്ചിട്ടും കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകി, നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങി തേങ്ങി കരഞ്ഞു…
സമൂഹത്തിൽ പി iഴച്ചുപോയവളെക്കാൾ താഴെയാണ് എന്റെ സ്ഥാനം. വരാൻ പോകുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും..
ഓർക്കുന്തോറും ഹൃദയം വിങ്ങിക്കൊണ്ടിരുന്നു..
വീടെത്തും വരെ ഞാൻ അർജ്ജുനോട് ഒന്നും മിണ്ടിയില്ല..കാറിൽ കണ്ണടച്ചങ്ങനെ ഇരുന്നു പഴയ കാലത്തേക്ക് ഊളിയിട്ടു.
അടഞ്ഞിരുന്നിട്ടും ഉറവവറ്റാത്ത കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുന്നു,, 2 വര്ഷങ്ങള്ക്കു മുന്നെയാണ് ഞാൻ അർജുനൻറെ വധുവായി കടന്നുവരുന്നത്. ഏതൊരുപെണ്ണും മോഹിക്കുന്ന ഭർത്താവായിരുന്ന അർജുൻ. എന്നെ ജീവനോളം സ്നേഹിച്ചു എന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചു തന്നു..
ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയ കൂട്ടായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്നേഹത്തിന്റെ നിറകുടമായ അമ്മ. ഒരു മകളോളം സ്നേഹവും കരുതലും എനിക്ക് നൽകി. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്.. കളിയും ചിരിയും കുസൃതികളും നിറഞ്ഞ സ്വർഗ്ഗമായി വീട്.
കൊച്ചുമകനെ താലോലിക്കാനുള്ള ആഗ്രഹം ‘അമ്മ പറയാതെ പറയുമ്പോൾ നിറഞ്ഞ കണ്ണാലെ ഞാൻ വിഷാദം വീണലിഞ്ഞ ഒരു പുഞ്ചിരി നൽകി ഏട്ടൻ എന്നിൽ നിന്നും കണ്ണെടുക്കും.. കിടപ്പറയിൽ മുഖാമുഖം നോക്കി കണ്ണ് നിറക്കുമ്പോഴും ചേർത്തുനിർത്തി എന്ത് വന്നാലും ഞാൻ കൂടെയുണ്ടാകുമെന്ന അർജുന്റെ വാക്കായിരുന്നു ജീവിക്കാനുള്ള പ്രേരണ നൽകിയത്. കുസൃതി കളില്ലാതെ കളിചിരികളില്ലാതെ വീട് മൂകമായി, ഇതൊന്നുമറിയാതെ പാവം അമ്മ ഇപ്പോഴും ഒരു മകളെ പോലെ എന്നെ സ്നേഹിച്ചു. ഇനി ഇതെല്ലം അറിയുമ്പോൾ..
നീതു, വീടെത്തി..തട്ടി വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്.. എന്താ ഇത്.. നീ ആ കണ്ണൊക്കെ ഒന്ന് തുടക്ക്, അമ്മ കണ്ടാൽ എന്ത് കരുതും.
നീ പേടിക്കുന്ന പോലെ ഒന്നും സംഭവിക്കില്ല ഞാനല്ലേ പറയുന്നേ. ഒരിക്കലും പ്രസവിക്കില്ലെന്ന് ഡോക്ടര്മാര് വിധിയെഴുതിയ ഒരുപാട് ആളുകൾ അമ്മയായ ചരിത്രം നമുക്ക് മുന്നിലില്ലേ.
ദൈവം നമ്മളെ കണ്ടില്ലെന്ന് വെക്കില്ല എനിക്കുറപ്പുണ്ട്.. പിന്നെ എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ കൈവിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ..
എനിക്കറിയാം . അർജുൻ ഒരിക്കലും എന്നെ തനിച്ചാക്കില്ലെന്ന്, പക്ഷെ.
ഒരു മ ച്ചിയായ എന്നെ അമ്മ ഇനി സ്നേഹിക്കും എന്ന് അർജുൻ കരുതുന്നുണ്ടോ.. ഒരു പേരക്കുട്ടിയെ കൊഞ്ചിക്കാൻ ‘അമ്മ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.. അത് ഇനിയൊരിക്കലും സാധിക്കില്ലെന്നറിയുമ്പോൾ.. ഇതു വരെ താലോലിച്ച കൈകൾകൊണ്ട് എന്നെ നോവിച്ചാൽ എനിക്കത് സഹിക്കില്ല.. അത് കൊണ്ട്. അത്കൊണ്ട് എന്നെ ഒഴിവാക്കിയേക്ക് അർജുൻ…
ഇതും പറഞ്ഞു മുഖംപൊത്തി കരയാൻ തുടങ്ങി..
അപ്പോഴേക്കും ഉമ്മറത്തേക്ക് അമ്മ വന്നിരുന്നു…അമ്മ കാണാതെ കണ്ണ് തുടച്ചു വേഗം പുറത്തേക്കിറങ്ങി അമ്മയെ നോക്കാതെ അകത്തേക്ക് കയറി…എന്താടാ അവളുടെ മുഖം വല്ലാണ്ടിരിക്കുന്നെ..
കാറിൽ നിന്നും ഇറങ്ങിയ പിറകെ കൂടി ‘അമ്മ വീണ്ടും ചോദിച്ചു. നിന്നോടാ ചോദിച്ചത് അവൾക്കെന്താ പറ്റിയേന്ന്… ഒന്നല്ലമ്മ. ഡോക്ടർ എന്തോ വിവരക്കേട് പറഞ്ഞു. അപ്പൊ തൊട്ട് തുടങ്ങിയതാ.. ഡോക്ടർ എന്ത് പറഞ്ഞു ന്നാ.. നീ തെളിച്ചു പറ..
റൂമിൽ നിന്നും ഹാളിലുള്ള അവരുടെ സംസാരം വ്യക്തമായി കേൾക്കാം..
അത്.. അവൾക്ക് ഗർഭം സ്വീകരിക്കാനുള്ള ശേഷിയില്ലെന്ന്.. ഒരു നിമിഷം അവിടെ മൗനം നിറഞ്ഞു നിന്നു,
അമ്മക്ക് പേരക്കുട്ടിയെ കൊഞ്ചിക്കാനുള്ള മോഹം എത്രയുണ്ടെന്ന് അവൾക്കറിയാ അമ്മ.. പക്ഷെ അത് നൽകാൻ അവൾക്കൊരിക്കലും സാധിക്കില്ലല്ലോ. അമ്മയുടെ ശാപം ഏൽക്കാൻ അവൾക്കാവില്ലെന്നും
അതു കൊണ്ട് അമ്മക്ക് വേണ്ടി അവളെ ഒഴിവാക്കാനുമാണ് അവൾ പറയുന്നത്.. അർജുന്റെ സ്വരം ഇടറിയിരുന്നു..
എന്നിട്ട് നീ എന്ത് തീരുമാനിച്ചു.. അമ്മയുടെ ചോദ്യത്തിന് അർജുൻ ഉത്തരമില്ലായിരുന്നു.. നീ അവളെ ഇങ്ങോട്ട് വിളിക്ക്.. അമ്മയുടെ സ്വരമാറ്റത്തിൽ . എന്നെ അങ്ങോട്ട് വിളിക്കാൻ കല്പിക്കുകയായിരുന്നു അപ്പോൾ അമ്മ.
ഏറെ പേടിച്ചു തലതാഴ്ത്തിയാണ് നീതു അമ്മയുടെ മുന്നിൽ നിൽക്കുന്നത്.
ഞാൻ കേട്ടതൊക്കെ ശരിയാണോ.. നിന്നോടാ ചോദിച്ചത്.. അമ്മയുടെ ശബ്ദം ഉയർന്നു. ഞാൻ അതേയെന്ന് തലയാട്ടി.
ഈർഷ്യത്തോടെ ‘അമ്മ അടുത്തുള്ള സോഫയിൽ തലതാഴ്ത്തിയിരുന്നു..
ശരിയാ നീ പറഞ്ഞത് പേരക്കുട്ടിയെ കൊഞ്ചിക്കാൻ ഞാൻ മറ്റെന്തിനേക്കാളും ആഗ്രഹിക്കുന്നുണ്ട്. ഞാൻ മാത്രമല്ല ലോകത്തുള്ള മുഴുവൻ അമ്മമാരും ആഗ്രഹിക്കും..
പക്ഷെ അതിനേക്കാളൊക്കെ എത്രയോ ഇരട്ടി അധികം ഇഷ്ടാ എനിക്ക് നിന്നെ.. ഇപ്പഴും ഇഷ്ടാ. മരുമകളായി ഇതുവരെ കണ്ടിട്ടില്ല നിന്നെ ഞാൻ. എനിക്കെന്റെ മകളുതന്നെയാണ് നീ.
അതൊന്നും മനസ്സിലാക്കാതെ നീ പോവാണെങ്കിൽ പൊക്കോ.. അമ്മ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.. ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.. നീതു എന്നെ പറഞ്ഞുവിടാഞ്ഞാൽ മതി.. വാക്കുകൾ മുഴുവിക്കും മുന്നേ അമ്മ തടഞ്ഞു. പിരിച്ചു വിടാനല്ല നിങ്ങളെ ഞാൻ കൂട്ടികെട്ടിയത്, പേരക്കുട്ടി വരുന്നത് വരെ എനിക്ക് കൊഞ്ചിക്കാന് നീയില്ലെ എന്നുപറഞ്ഞു അവളെ മാ iറോട് ചേർക്കുമ്പോൾ ഇങ്ങനെ ഒരു അമ്മയെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നതോർത്തു മനസ്സ്കൊണ്ട് അമ്മയുടെ കാൽക്കൽ വീഴുകയായിരുന്നു നീതു
അർജുനും നീതുവും അമ്മയും കൂടി ആ വീട്ടിൽ സന്തോഷത്തോടെ ജീവിതം വീണ്ടും തുടങ്ങി
അവരുടെ ജീവിതം ജീവിക്കാൻ വിടുക . സമൂഹത്തിനു വേണ്ടി ആവരുത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. പല മരുന്നുകൾ കഴിച്ചു , പലവിധ പ്രശ്നങ്ങളിൽ കൂടെ കടന്നു പോകുന്ന , ദിവസവും പ്രാർത്ഥിച്ചു കരയുന്ന..
, ഉള്ളിലെ വിഷമം ഒതുക്കിവച്ചു ചിരിക്കുന്ന നമ്മുടെ മക്കളെ , കൂട്ടുകാരെ , അനിയത്തിമാരെ ചേച്ചിമാരെ വാക്കുകൾ കൊണ്ട് കൊ ല്ലാതെ ഇരിക്കുക . കാണുമ്പോൾ എന്തേലും ചോദിക്കുന്നത് നാട്ടുനടപ്പല്ലേന്നു മാത്രം പറയരുത് , ..
എല്ലാരേയും അടച്ചു ആക്ഷേപിക്കുകയല്ല കേട്ടോ നല്ല മനസുള്ള ചിന്തിക്കാൻ ശേഷിയുള്ള ഒരുപാടു പേരെയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട് . തലമുറകൾക്കു ആ വെളിച്ചം പകർന്നു കൊടുക്കാൻ അവർക്കു സാധിക്കട്ടെ …….
സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ കഴിഞ്ഞാലും സ്നേഹിച്ച പെണ്ണിനെ എന്താ അവസ്ഥ വന്നാലും കൂടെ നിൽക്കുക മകൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെണ്ണിനെ മകളെപ്പോലെ സ്നേഹിക്കാനും അമ്മമാർ ശ്രദ്ധിക്കുക
N B – “അമ്മയാവാൻ കഴിയാത്ത വരെയും ഒരു അമ്മയാവാൻ കാത്തിരിക്കുന്ന വരും ഒരിക്കലും നിങ്ങളുടെ കുത്തുവാക്കുകൾ കൊണ്ട് ക്രൂശിക്കരുത്
ഈ അവസരം നിങ്ങളോട് ഞാൻ അപേക്ഷിക്കുന്നു .” 🙏
ഈ കഥയിലെ കഥാപാത്രവുമായി നിങ്ങൾ എപ്പോഴെങ്കിലും തീർച്ചയായും ബന്ധപ്പെട്ടിരിക്കും
എൻറെ അമ്മ ഒരിക്കലും ഒരു അമ്മുമ്മ ആവില്ല
ശുഭം