എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ടക്…ടക്…ടക്
ടക്…ടക്…ടക്
ടക്…ടക്…ടക്”
പുറത്ത് നിന്നും ആരോ വളരെ ശക്തമായി വാതിൽ മുട്ടുന്നത് കേട്ടിട്ടായിരുന്നു റൂം തുറന്നു പുറത്തേക് ഇറങ്ങിയത്…
വാതിൽ തുറന്നു നോക്കിയപ്പോൾ ആരെയും കാണുന്നില്ല..
മൊബൈലിൽ തോണ്ടി ചെവിയിൽ ഇയർ ഫോൺ തിരുകി നിൽക്കുന്നത് കൊണ്ട് തന്നെ തോന്നിയതാവും എന്ന് കരുതി വാതിൽ അടക്കുവാൻ നേർത്താണ് വീണ്ടും ആ ശബ്ദം കേട്ടത്..
“ടക്…ടക്…ടക്..
ഫിറോസേ… ടാ ഫിറോസ്…
വാതിൽ തുറക്കട…”
“ഹോ…
തൊട്ടടുത്ത റൂമിലെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദമണ് കേൾക്കുന്നത്…”
കുറെ നേരമായി മുട്ടുന്നത് കൊണ്ട് “തന്നെ ആരാണ് മുട്ടുന്നതെന്ന് അറിയാനായി ഞാൻ പുറത്തേക് ഇറങ്ങി…
മുട്ടുന്നതിന്റെ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു…എന്റെ റൂമിൽ ഉണ്ടായിരുന്ന രണ്ടു പേരും എന്റെ പുറകെ ഇറങ്ങി വന്നു..”
“ടാ…എന്താടാ ശബ്ദം കേൾക്കുന്നത്…”
ഞാൻ പോകുന്നത് കണ്ടു റഹീം ചോദിച്ചു..
“ഫിറോസിന്റെ വാതിലിൽ ആരോ മുട്ടുന്നുണ്ട്.. അവൻ അവിടെ ഇല്ലന്ന് തോന്നുന്നു.. ആരാണെന്നൊന്ന് നോക്കട്ടെ..”
“നിക്ക് ഞങ്ങളും വരാം.. വല്ല കള്ളന്മാരും ആണോ എന്നറിയില്ലല്ലോ…”
ഞാൻ അങ്ങോട്ട് നടക്കുന്നതിനു പിറകെ അവരും വന്നു…
“ഒരു വില്ല പോലുള്ള സെറ്റപ്പിലാണ് ഞങ്ങളുടെ റൂം ഉള്ളത്…
ഒരു കോമ്പോണ്ടിൽ തന്നെ രണ്ടു റൂമുകൾ.. മധ്യത്തിലായി ഒരു മതിൽ ഉള്ളത് കൊണ്ട് രണ്ട് വീട്ടിലേക്കു രണ്ട് ഗേറ്റ് ഉണ്ട്.. അതിനാൽ തന്നെ പുറത്ത് കൂടെ അങ്ങോട്ട് കയറാൻ പറ്റു..”
പുറത്തേക് ഇറങ്ങിയപ്പോൾ ആയിരുന്നു മുട്ടുന്നത് പുറത്തുള്ള വാതിലിൽ ആണെന്ന് മനസിലായത്…
അവന്റെ റൂമിൽ തന്നെ ഉള്ള ജാബിർ…
“എന്താടാ നിന്റെ കയ്യിൽ ചാവി യില്ലേ.. നി പുറത്ത് നിന്നും വാതിലിൽ മുട്ടുന്നു..”
ഞാൻ അവനെ കണ്ട ഉടനെ അവന്റെ അരികിലേക് നടന്നടുത്തു കൊണ്ട് ചോദിച്ചു..
“ഇല്ലടാ.. ചാവി റൂമിന്റെ ഉള്ളില..”
“എന്നാൽ പിന്നെ ഫോണിൽ വിളിച്ചു നോക്കികൂടെ.. ഫിറോസ് വന്നു തുറക്കില്ലേ…!
ഞാൻ അവനോട് വീണ്ടും ചോദിച്ചു..
“ഇത് നോക്കിയെ….
എത്ര നേരമായി അവനെ വിളിക്കുന്നതെന്ന്…
ഞാൻ പത്തു പതിനഞ്ചു മിനിട്ടായി അവനെ വിളിക്കുന്നു അവൻ ഫോൺ എടുക്കുന്നില്ല…
മുട്ടിയിട്ടാണെൽ ഉള്ളിൽ നിന്നും ഒരു ജവാബും ഇല്ല..”
അവൻ അവന്റെ ഫോൺ എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു..
“അതിൽ ആ സമയവും ഫിറോസിന് കാൾ പോകുന്നുണ്ടായിരുന്നു…
ടാ…അവൻ ഇവിടെ ഉണ്ടോ.. ഇനി പുറത്തേക് എങ്ങാനും പോയോ..”
ഇത്രയും നേരം മുട്ടിയിട്ടും അവൻ കേൾക്കാത്തത് കൊണ്ട് റഹീം ചോദിച്ചു..
“ഇല്ലടാ.. അവൻ ഇതിനുള്ളിൽ തന്നെ ഉണ്ട്.. കണ്ടോ… വണ്ടി ഇവിടെ തന്നെ ഉണ്ട്… ഞാൻ ഇങ്ങോട്ട് വരുമ്പോൾ അവനെ വിളിച്ചതാ ഒരു അര മണിക്കൂർ മുമ്പ്…ഇവിടെ തന്നെ ഉണ്ടാവും നി പുറത്ത് എത്തിയിട്ട് വിളിച്ചാൽ മതി എന്ന അവൻ പറഞ്ഞെ…”
“ജാബിർ പറഞ്ഞത് കേട്ടപ്പോൾ ഞങ്ങളുടെ ഉള്ളിൽ എന്തോ ഒരു അപായ സൂചന വരുവാൻ തുടങ്ങി..
പത്തു മിനിറ്റയിട്ടും ഒരാൾ ഫോൺ അടിച്ചിട്ട് എടുക്കുന്നില്ലേൽ…”
“മതിൽ ചാടടാ എന്ന് പറയുന്നതിന് മുമ്പ് തന്നെ കൂടെ ഉണ്ടായിരുന്ന മുനീർ മതിൽ ചാടിയിരുന്നു..
അവൻ ഉള്ളിലേക്കു കയറി ഞങ്ങൾക് വാതിൽ തുറന്നു തന്നു..”
“ഞങ്ങൾ നാലു പേരും വേഗത്തിൽ റൂമിന് അടുത്തേക് ഓടി.. വാതിലിൽ മുട്ടാൻ തുടങ്ങി..
നോ രക്ഷ…തുറക്കുന്നില്ല..”
“ഞങ്ങളുടെ ഉളളിലെ ഭയം ഏറി കൊണ്ടിരുന്നു..
പടച്ചോനെ ഇനി അവനെന്തെങ്കിലും… ആ റൂമിൽ മറ്റാരും തന്നെ ഇല്ല.. ഫിറോസും ജാബിറും മാത്രം..
റൂമിനുള്ളിലേക് കടക്കുവാൻ ഈ ഒരു വാതിൽ അല്ലാതെ മറ്റൊരു മാർഗവും ഇല്ല…”
“ഫോണിലേക്കു ഞങ്ങൾ ഓരോരുത്തരും മാറി മാറി അടിക്കുന്നുണ്ട്..”
“റൂമിനുള്ളിൽ ബെല്ലടിക്കുന്ന ശബ്ദം പുറത്തേക് കേൾക്കാം.. എടുക്കുന്നില്ല എന്ന് മാത്രം..
ജനവാതിൽ ആണേൽ ഇരുമ്പ് കമ്പി കൊണ്ട് പുറത്തേക് അടച്ചു ഭദ്രമാക്കപ്പെട്ടതാണ്..
ഒരു കൈ ഉള്ളിലേക്കു കടത്തു വാനുള്ള കേപ് ഉണ്ടായിരുന്നു.. ഇരുമ്പ് കമ്പി ക്ക് പുറകെ സൈഡ് നീക്കുന്ന ഗ്ലാസ് ജാലകങ്ങൾ..”
“അത് പൊട്ടിക്കാം ഞാൻ പറഞ്ഞു..”
“വേറെ ഒരു വഴിയും കാണാത്തത് കൊണ്ട് തന്നെ അത് പൊട്ടിച്ചു റൂമിൽ അവൻ എവിടെ ആണെന്ന് നോക്കുകയെ രക്ഷയുള്ളൂ..
പുറത്തു തന്നെ ഉണ്ടായിരുന്ന ചെറിയ ഇരുമ്പ് കമ്പി എടുത്തു ഗ്ലാസ് പൊട്ടിച്ചു…”
“ഫിറോസ്…
ടാ…
അവനെ പുറത്ത് നിന്നും ഉറക്കെ ഞങ്ങൾ വിളിച്ചു..”
“ആളുണ്ട് ഒരു കസേരയിൽ നല്ല സുഖമായി കിടന്ന് ഉറങ്ങുന്നു..
പഹയൻ കൂർക്കം വലിക്കുന്നുണ്ട്…
കയ്യിൽ നിന്നും നിലത്തു വീണ ഫോൺ ആ സമയവും ഞങ്ങളിൽ ആരുടെയോ കാൾ വരുന്നുണ്ട്…”
“എത്ര വിളിച്ചിട്ടും ആള് കേൾക്കുന്നില്ല ഉറപ്പായപ്പോൾ പുറത്തുള്ള പൈപ്പ് ലെ ഓസ് വലിച്ചു കൊണ്ട് വന്നു ആ ഗ്ലാസിന് ഉള്ളിലൂടെ ഉള്ളിലേക്കു ഇട്ടു പൈപ്പ് തുറന്നു വെള്ളം മുഖത്തേക് അടിച്ചു..”
“അള്ളോ ഉമ്മാ…എന്നും പറഞ്ഞു ആള് ഞെട്ടി എഴുന്നേറ്റു..
ആള് നല്ലത് പോലെ പേടിച്ചു പോയിട്ടുണ്ട് ..
കണ്ണ് തുറന്നപ്പോൾ കാണുന്നത്.. പാമ്പ് പോലുള്ള പൈപ്പ് മുന്നിൽ വന്നു നിൽക്കുന്നതല്ലേ..”
അവൻ വേഗം വന്നു വാതിൽ തുറന്നു തന്നു..
“എന്താടാ തെ ണ്ടികളെ നിങ്ങൾ കാണിച്ചത്… എന്തിനാ എന്റെ മേത്ത് വെള്ളം ഒഴിച്ചത്…”
ഞാൻ ഉണ്ടായ കാര്യങ്ങൾ മുഴുവൻ അവന് പറഞ്ഞു കൊടുത്തു..
അപ്പോളാണ് അവന്റെ ആ ഞെട്ടിക്കുന്ന ഉത്തരം വന്നത്..
“നിങ്ങൾ ഇത്ര സമയം എന്നെ വിളിച്ചോ.. എന്റെ കണ്ണൊന്നു മാളി പോയി..”
“തത്കാലം പഹയനെ ഞങ്ങൾ ത ല്ലി കൊ ന്നില്ല..
അല്ല പിന്നെ..”
“ഞാൻ ഒന്നും പറഞ്ഞില്ല.. എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടായിരുന്നു..
വൈകുന്നേരം എങ്ങോട്ടാ പോകാൻ നിൽക്കുന്ന നേരം… കൂട്ടുകാരനെ കാത്തിരിക്കുന്ന സമയം കാത്തിരുന്നു കാത്തിരുന്നു കണ്ണ് മാളി പോയി.. അവൻ ഒരുങ്ങിയാൽ വിളിക്കാമെന്ന് പറഞ്ഞിരുന്നു…
അവൻ എന്റെ മൊബൈലിലേക് കുറെ ഏറെ വിളിച്ചു നോക്കി..
നോ രക്ഷ..
അവസാനം അവൻ വണ്ടി എടുത്തു റൂമിൽ വന്നു.. അവന്റെ കയ്യിൽ ഉണ്ടായിരുന്ന സ്പൈർ കീ ഉപയോഗിച്ച് വാതിൽ തുറന്നിട്ടാണ് എന്നെ ഉണർത്തിയത്..
അന്നും എന്റെ കൂട്ടുകാരൻ എന്നെ കാണുന്നത് വരെ അനുഭവിച്ചിരുന്നു ഞങ്ങൾ ഇന്നനുഭവിച്ച അതെ മാനസിക പ്രയാസം…”
*************