എഴുത്ത്:- ആനി
ഒരു ഒഫീഷ്യൽ ടൂർ ഉണ്ട് എന്ന് അറിയിച്ചതും, മാലതി വീട്ടിൽ വന്ന് ഭർത്താവിനോട് പറഞ്ഞു.. രണ്ടു പെൺമക്കളാണ് അവർ രണ്ടുപേരും കോളേജിൽ പഠിക്കുന്നു ഒരാൾ എൻജിനീയറിങ് ഫൈനലിയർ ആണ് മറ്റേയാൾ മെഡിസിന് ഫസ്റ്റ് ഇയർ ആണ്…
ഭർത്താവ് രവീന്ദ്രൻ ഹെൽത്ത് ഇൻസ്പെക്ടർ ആണ് ഇനി രണ്ടു മൂന്നു വർഷം കൂടിയേ ഉള്ളൂ റിട്ടർഡ് ആവാൻ.. മാലതി വർക്ക് ചെയ്യുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാണ് അത്യാവശ്യം നല്ല സാലറി ഉള്ളതുകൊണ്ടുതന്നെയാണ് ആ ജോലി അവർ വേണ്ട എന്ന് വയ്ക്കാത്തത്..
രണ്ട് പെൺമക്കളുടെ പഠന ചിലവും വീട്ടിലെ കാര്യങ്ങളും മറ്റുമായി ഒരുപാട് പണം ആവശ്യമുണ്ട് ഭർത്താവിന്റെ ഒരാളുടെ ശമ്പളത്തിൽ നിന്ന് തന്നെ മതി എന്ന് വച്ചിട്ടുണ്ടെങ്കിൽ പിന്നീട് അരിഷ്ഠിച്ച് ജീവിക്കേണ്ടിവരും താനും കൂടെ ജോലിക്ക് പോയിട്ടുണ്ടെങ്കിൽ അതൊരു ഹെൽപ്പ് ആവുമല്ലോ എന്ന് കരുതിയാണ് മാലതി ജോലിക്ക് പോയി തുടങ്ങിയത്.. പിന്നീട് അവർക്ക് ജോലിയിൽ സ്ഥാനക്കായറ്റം കിട്ടുകയും അത്യാവശ്യം നല്ല രീതിയിൽ തന്നെ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ അവരുടെ കൂടി സഹായം കൊണ്ട് കഴിയുകയും ചെയ്തു…
ജോലിയൊന്നും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല പക്ഷേ ഇടയ്ക്കിടയ്ക്കുള്ള ഈ മീറ്റിങ്ങും ഒഫീഷ്യൽ ടൂറും ആണ് പ്രശ്നം… മറ്റുള്ളവരെ പോലെയല്ലല്ലോ കുടുംബിനികളായ സ്ത്രീകൾ അവർക്ക് ഇത് പലതരത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എങ്കിലും, ഒരുവിധം എല്ലാം പരിഹരിക്കപ്പെട്ട് മുന്നോട്ടുപോകാൻ ശ്രമിച്ചിരുന്നു മാലതി…
ഇത്തവണ അവർക്കെല്ലാം ട്രെയിനിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് മാലതിയും, അവിടുത്തെ ബ്രാഞ്ച് മാനേജരും കൂടി ഒരു കൂപ്പയിൽ ആയിരുന്നു…
മാനേജർ ഒരു നാല്പത് വയസ്സുള്ള സുമുഖൻ ആയിരുന്നു… ഇടയ്ക്ക് അയാളുടെ മാലതിയോടുള്ള നോട്ടവും പെരുമാറ്റവും അല്പം വശപ്പിശക്കുള്ളതാണെന്ന് മാലതിക്ക് തോന്നിയിട്ടുണ്ട് ഇപ്പോൾ തങ്ങൾ രണ്ടുപേരും ഒരുമിച്ച്, യാത്ര ചെയ്യണമല്ലോ എന്നോർത്ത് അവർക്ക് ചെറിയൊരു ടെൻഷൻ ഇല്ലാതില്ല പിന്നെ തൊട്ടടുത്ത് തന്നെ മറ്റുള്ളവരും ഉണ്ടല്ലോ എന്ന ധൈര്യത്തിൽ അവർ അതിൽ കയറി..
മുംബൈയിൽ വച്ചായിരുന്നു മീറ്റിംഗ് അതുകൊണ്ടുതന്നെ കുറച്ചധികം ദൂരം അങ്ങോട്ടേക്ക് ട്രെയിനിൽ ഇരിക്കണം ആയിരുന്നു..
മനപ്പൂർവം തന്നെ മാനേജരെ മൈൻഡ് ചെയ്തില്ല മാലതി ഇനി അനാവശ്യ വർത്തമാനങ്ങളും ആയി അയാൾ വരേണ്ട എന്ന് കരുതി വെറുതെ ഒരു പുസ്തകവും എടുത്ത് അതിലേക്ക് തന്നെ മിഴികൾ നട്ടിരുന്നു. അയാളും തൊട്ട് ഓപ്പോസിറ്റ് വന്നിരുന്നു ഫോണിൽ എന്തൊക്കെയോ കുത്തിക്കളിച്ചു കൊണ്ടിരുന്നു…
കുറെ കഴിഞ്ഞപ്പോൾ മനപ്പൂർവ്വം തന്നോട് സംസാരിക്കാൻ വേണ്ടി ഓരോ കാരണങ്ങൾ ഉണ്ടാക്കി സംസാരിക്കുന്നത് പോലെ തോന്നി അതിനെല്ലാം വെറുതെ മുക്കിയും മൂളിയും മറുപടി കൊടുത്തു..
ഒടുവിൽ അയാൾ ഏത് പുസ്തകമാണ് വായിക്കുന്നത് എന്ന് ചോദിച്ചത് അടുത്തു വന്നിരുന്നു എന്തോ ശ രീരത്തിലൂടെ അന്നേരം ഒരു വിറയൽ കയറിപ്പോയി…
എന്റെ കൈയിലെ പുസ്തകത്തിലേക്ക് എത്തിനോക്കുന്നതുപോലെ അയാൾ എന്റെ ദേഹത്തോട് ചേർന്നിരുന്നു… എന്റെ ശ രീരത്തിന്റെ സൈഡിൽ
അയാളുടെ ശ രീരത്തിന്റെ ചൂടറിഞ്ഞു..
വെറുതെ അരികിൽ ഇരിക്കുകയല്ലേ എന്ന് കരുതി ഒന്നും പറയാൻ നിന്നില്ല പക്ഷേ, അയാളുടെ കൈകൾ എന്റെ ഇi ടുപ്പിൽ പെട്ടെന്ന് മുറുകി….
സാരിയാണ് ഉടുത്തിരുന്നത് അതുകൊണ്ടുതന്നെ ന iഗ്നമായ വiയറിൽ അയാൾ കൈ കൾ അ മർത്തി.. ഒരു നിമിഷം ഞാൻ അയാളുടെ പ്രവർത്തിയിൽ അടിമപ്പെട്ടു പോയി അത് മുതലാക്കി അയാളുടെ കൈകൾ എന്റെ ശ iരീരത്തിലൂടെ ഒഴുകി നടന്നു….
എന്റെ മാ iറിടങ്ങളിലും വ യറിലും എല്ലാം അയാളുടെ കൈകൾ കുസൃതി കാണിച്ചു..
മക്കൾ വലുതായതിനു ശേഷം ഞാനും രവി ചേട്ടനും തമ്മിൽ സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്നത് വളരെ അപൂർവ്വം തന്നെയായിരുന്നു ഈയിടെയായി ഒട്ടും ഇല്ല എന്ന് തന്നെ പറയാം…
അതുകൊണ്ടുതന്നെ ഒരു അ ന്യപുരുഷന്റെ ക രളനങ്ങളിൽ മതിമറന്ന് ഞാനിരുന്നു…
ചെയ്യുന്നത് തെറ്റാണെന്ന് ഉള്ളിന്റെ ഉള്ളിൽ ഇരുന്ന് ആരോ പറയുന്നു ണ്ടായിരുന്നു പക്ഷേ എതിർക്കാൻ പോലും കഴിയാതെ അത്രമാത്രം ഞാനവ ആസ്വദിച്ച് തുടങ്ങിയിരുന്നു..
അയാൾ പതിയെ എന്റെ സാlരി അ iഴിച്ചു നീlക്കാൻ തുടങ്ങി… വിlധെയയായി ഇരുന്നു ഞാൻ, അതിനെ എiതിർത്തില്ല പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്തത് മൂത്തമകളായിരുന്നു അന്നേരമാണ് ഒരു തിരിച്ചറിവ് തോന്നിയത് ഞാൻ ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണ് എന്ന്..
അയാളെ തള്ളി മാറ്റി ഫോണെടുത്ത് ഞാൻ പുറത്തേക്ക് നടന്നു മോളോട് സംസാരിച്ചപ്പോൾ വല്ലാത്തൊരു കുറ്റബോധം രവി ചേട്ടനും അരികിൽ ഉണ്ടായിരുന്നു അവർ സന്തോഷത്തോടെ പോയി വരാൻ പറഞ്ഞു ഫോൺ കട്ട് ചെയ്തു…
അവിടെനിന്ന് കുറ്റബോധം കൊണ്ട് ഞാൻ ഉരുകി തിരികെ ചെന്നപ്പോൾ അയാൾ അവിടെ നിൽപ്പുണ്ടായിരുന്നു..
“”പ്ലീസ് മാലതി ഇവിടെവച്ച് നമ്മൾ , എന്ത് ചെയ്താലും ആരും അറിയാൻ പോകുന്നില്ല ജീവിതം ആസ്വദിക്കാനുള്ളതാണ് അത് ആദ്യം മനസ്സിലാക്ക്!!”””
അത് കേട്ടതും എനിക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടി വന്നു..
“” ഒരു നിമിഷത്തെ എന്റെ ബുദ്ധിശൂന്യത കൊണ്ട് ഞാൻ എന്തോ നിങ്ങൾ ചെയ്തതൊന്നും എതിർത്തില്ല! തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ് പക്ഷേ എന്റെ തെറ്റ് മനസ്സിലാക്കി ഞാൻ സ്വയം തിരുത്തി ഇനി എന്റെ സമ്മതമില്ലാതെ എന്റെ ദേഹത്ത് തൊlടാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ വിവരം അറിയും!!”””
അയാൾ വീണ്ടും എന്നെ കയറി പിlടിക്കാൻ ശ്രമിച്ചു ഇത്തവണ അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ച് ഞാൻ പുറത്തേക്ക് പോയി എന്റെ ഒരു കൂട്ടുകാരിയോട് വിവരം പറഞ്ഞപ്പോൾ അവൾ എന്നെ അവളുടെ കൂടെ ഇരുത്തി അവിടെ യുണ്ടായിരുന്ന അക്കൗണ്ടന്റ് ആയ ഒരു ചെറുപ്പക്കാരനോട് സാറിന്റെ റൂമിലേക്ക് മാറാൻ പറഞ്ഞു…
ആ മീറ്റിംഗ് കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്നത് വരേയ്ക്കും കുറ്റബോധം കൊണ്ട് ഞാൻ ഉരുകുകയായിരുന്നു… വീട്ടിലെത്തിയതും രവി ചേട്ടനോട് ഞാൻ നടന്നതെല്ലാം തുറന്നു പറഞ്ഞു…
അദ്ദേഹം തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാർ ആയിരുന്നു ഒരുപക്ഷേ ഇതിന്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും അതെല്ലാം ഞാൻ അനുഭവിക്കാൻ തയ്യാറായിട്ട് തന്നെയാണ് അവിടെ നിന്നത് രവിച്ചേട്ടൻ അതെല്ലാം കേട്ട് ആദ്യം ഒന്നും മിണ്ടിയില്ല പിന്നെ മെല്ലെ വന്ന് എന്നെ ചേർത്തു പിടിച്ചു…
“”” എടോ ഈ മനുഷ്യമനസ്സ് വല്ലാത്തൊരു സംഭവമാണ് ഇടയ്ക്ക് ഇതുപോലെ ഇടയി ളക്കം ഉണ്ടാകും.. ഇനി ഇപ്പോൾ മോൾടെ ഫോൺ കോൾ വന്നില്ലെങ്കിലും നീ കൂടുതലായി ഒന്നും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പാണ്!!! ഞാനും ഇതിൽ തെറ്റുകാരനാണ് ജീവിതത്തിലെ ഓട്ടപാച്ചിലിന് ഇടയ്ക്ക് നമ്മുടെതായ ജീവിതം ജീവിച്ചു തീർക്കാൻ നാം മറന്നു!!!”””
അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ കരഞ്ഞു ആ കാലിലേക്ക് വീണു അദ്ദേഹം എന്നെ ചേർത്തു പിടിച്ചു..
പണ്ടെങ്ങോ നഷ്ടപ്പെട്ട ഞങ്ങളുടെ നല്ല നിമിഷങ്ങൾ ജീവിതത്തിലേക്ക് വീണ്ടും കടന്നുവന്നു..
ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ് ഇനി ഒരാൾക്കും എന്റെ ശlരീരത്തെയും മനസ്സിനെയോ സ്വാധീനിക്കാൻ കഴിയില്ല കാരണം എനിക്ക് രവിച്ചേട്ടൻ ഉണ്ട്… എല്ലാ സപ്പോർട്ടും തന്ന് അദ്ദേഹം കൂടെയുള്ളത് വലിയൊരു ബലം തന്നെയാണ്…
ഇനി എങ്ങോട്ട് ആരുടെ കൂടെ പോകാനും എനിക്ക് ധൈര്യമാണ് കാരണം എന്റെ മനസ്സ് എന്റെ കൈപ്പിടിയിൽ ഒതുങ്ങും എന്ന് എനിക്ക് ഉറപ്പുണ്ട്..
അതിനേക്കാൾ ഉറപ്പാണ് എന്റെ കാര്യത്തിൽ രവി ചേട്ടന് അത് കാണുമ്പോൾ കണ്ണ് നിറയും ഒപ്പം മനസ്സും…