പ്രണയം വീടിനുള്ളിലേക്കും അയാൾ അറിയാതെ കിiടപ്പുമുറിയിലേക്കും വരെ എത്തി..! അയാളെ പോലെ ആയിരുന്നില്ല പ്രണയം കൊണ്ട് അവൻ തന്നെ……

രചന :-ഹിമ

കുടുംബം രക്ഷപ്പെടുമല്ലോ എന്നുള്ള ആകെ പ്രതീക്ഷ കൊണ്ടാണ് തളർന്നു കിടക്കുകയാണെങ്കിൽ പോലും തന്നെക്കാൾ 20 വയസ്സോളം പ്രായമേറിയ അയാളെ വിവാഹം കഴിക്കാം എന്ന് സ്വാതി സമ്മതിച്ചത്. അത്രത്തോളം ബുദ്ധിമുട്ട് വീട്ടിൽ ഉണ്ടായിരുന്നു.. മാത്രമല്ല 35 വയസ്സ് കഴിഞ്ഞിട്ടും തന്നെ കെട്ടിച്ച് വിടാനുള്ള ഒരു സാഹചര്യവും വീട്ടിൽ ഉണ്ടായതുമില്ല. അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞു പോവുക എന്നത് നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലായി. 35 വയസ്സായ ഒരു സ്ത്രീക്ക് വികാരങ്ങളും വിചാരങ്ങളും ഉണ്ടാവുമല്ലോ. അത് ശരീരത്തെയും മനസ്സിനെയും ഒരേപോലെ മറ്റൊരു അവസ്ഥയിൽ കൊണ്ടു ചെന്ന് എത്തിച്ചപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗം മുൻപിൽ ഇല്ല എന്ന് തോന്നി.

അല്ലെങ്കിലും തന്നെ ഇനി വേറെ ആര് വിവാഹം കഴിക്കാനാണ്.? നാട്ടിലുള്ള പല ചെറുപ്പക്കാരും കാര്യം സാധിക്കുവാൻ വേണ്ടി തന്റെ അടുത്ത് പ്രണയ മാണെന്നൊക്കെ പറഞ്ഞു വരാറുണ്ട്. അത് പ്രണയമല്ലെന്ന് മറ്റാരെക്കാളും നന്നായി തനിക്കറിയാം. ഒന്നുമല്ലെങ്കിലും ഇയാളെ വിവാഹം കഴിക്കുക യാണെങ്കിൽ സ്വത്തിന്റെ പാതി കിട്ടുക എങ്കിലും ചെയ്യും. വലിയ പണക്കാരൻ ആണ്. അതുകൊണ്ടു തന്നെ ഈ കല്യാണത്തിന് സമ്മതിക്കുകയാണെങ്കിൽ എല്ലാംകൊണ്ടും ജീവിതം രക്ഷപ്പെട്ടു എന്ന് അവൾ ഓർത്തു. എല്ലാത്തിനും ഉപരി തന്നെ മോശം കണ്ണോട് നോക്കുന്ന നാട്ടുകാരുടെ കാഴ്ചപ്പാടിലെങ്കിലും ഒരു കുറവും വരുമല്ലോ, അതുതന്നെ വലിയ കാര്യമാണ് എന്ന് അവൾ ഓർത്തു. എങ്കിലും തന്റെ ശiരീരത്തിന്റെ മോഹങ്ങളെ ഒന്നും സാക്ഷാൽകരിക്കാൻ അദ്ദേഹത്തെ കൊണ്ട് സാധിക്കില്ല. അദ്ദേഹം തളർന്നു കിടക്കുന്ന വ്യക്തി അല്ലേ എന്നാണ് അവൾ ചിന്തിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞതും അവളുടെ കാഴ്ചപ്പാടുകളെ എല്ലാം തന്നെ മാറ്റിമറിക്കുന്നതായിരുന്നു അയാളുടെ രീതി തളർന്നുകിടക്കുന്നു എന്ന് വെറുതെ പറയാമെന്നേയുള്ളൂ. അയാൾക്ക് തളർച്ച ഒന്നുമില്ല അയാൾ ഒരു കിടപ്പ് രോഗിയാണ് എഴുന്നേറ്റ് നടക്കാൻ സാധിക്കില്ല എന്ന് മാത്രമാണ് ഉള്ളത്.. കിടക്കയിൽ അയാൾ ഒരു പരാജയമാണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. പലപ്പോഴും തന്റെ ശiരീരത്തെ അയാൾ പ്രാiപിച്ചിരുന്നത് തന്നെക്കാൾ ഊർജസ്വലതയോടെയാണെന്ന് അവൾക്ക് തോന്നി. ഒരു രാത്രി പോലും തന്റെ ശiരീരമില്ലാതെ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു അയാൾ. എന്നാൽ തന്നോട് സ്നേഹത്തോടെ ഒന്ന് ഇടപെടുകയോ ഒന്ന് തലോടുകയോ ഇതുവരെയും ചെയ്തിട്ടില്ല. അയാൾക്ക് വേണ്ടത് ഒരു ഭാര്യയേ ആയിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിരുന്നു. തന്റെ പേര് പോലും അയാൾക്ക് അറിയുമോ എന്നുള്ളത് സംശയമാണ്.. അയാളുടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തു കൊടുക്കണം എന്നത് നിർബന്ധമുള്ള കാര്യമാണ്.. അതുകൊണ്ട് എന്തെങ്കിലും ഒരു കാര്യം മുടങ്ങി പോയാൽ ഉടനെ തന്നെ താല്പര്യമില്ലാതെ തന്നെയൊന്നു നോക്കും..അതു ഉടനെ ചെയ്യണം എന്നതാണ് ആ നോട്ടത്തിന്റെ അർത്ഥം.

കട്ടിലിൽ വിരി പോലും അയാൾ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ ഇടണം ഇല്ലാന്നുണ്ടെങ്കിൽ അത് ദേഷ്യമാണ്. കുളികഴിഞ്ഞ് വരുന്ന തന്നെ പൂiർണ നiഗ്നയായി അയാൾക്ക് കാണണം..കുറെ സമയം അങ്ങനെ അയാൾക്ക് മുൻപിൽ നിൽക്കണം.. ശരിക്കും വല്ലാത്തൊരു വൈiകൃതത്തിൽ ഉടമയാണ് അയാൾ എന്ന് പലതവണ തോന്നിയിരുന്നു. അത്തരത്തിലാണ് പലപ്പോഴും തന്നോട് ഇടപെട്ടിട്ടുള്ളത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ അയാളും ആയുള്ള ജീവിതം ഏതാണ്ട് മടുത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. കുടുംബം രക്ഷിക്കുമെന്ന് പറഞ്ഞാണ് വിവാഹം കഴിച്ചത്. എന്നാൽ തന്റെ വീട്ടിലെ ഒരു ആവശ്യങ്ങൾക്കും അയാൾ പണം തരാതെയായി. അങ്ങോട്ട് ചോദിക്കുമ്പോൾ ഇടയ്ക്കൊക്കെ താല്പര്യക്കുറവ് കാണിക്കുമായിരുന്നു. എങ്കിലും ഇതു പറഞ്ഞാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ട് അത് തന്റെ അവകാശമായി തന്നെ താൻ ചോദിക്കാൻ തുടങ്ങി. വീട്ടിലെ ഓരോ കാര്യങ്ങൾക്കും അയാൾ പണം തരാൻ തുടങ്ങി. ദിവസങ്ങൾ കഴിയുംതോറും അയാളുടെ ആരോഗ്യത്തിനും വലിയ മാറ്റങ്ങൾ വന്നു. ആരോഗ്യം നന്നേ ചുരുങ്ങി തുടങ്ങി. എങ്കിലും കിടക്കയിൽ അയാൾ തന്റെ കഴിവിന്റെ പരമാവധി തന്നെ കീiഴ്പ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു പുരുഷ സ്പർശം അറിയാത്ത തന്റെ ശരീiരത്തിന് ആദ്യമൊക്കെ അത് പകർന്നത് അനുഭൂതി യായിരുന്നുവെങ്കിൽ പിന്നീട് അത് മടുപ്പായി മാറി തുടങ്ങിയിരുന്നു.

അങ്ങനെയിരിക്കയാണ് അയൽവീട്ടിൽ ഒരു ചെറുപ്പക്കാരൻ താമസത്തിന് എത്തുന്നത്. ഇടയ്ക്ക് എപ്പോഴൊക്കെയോ അയാളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അതൊരു പ്രണയത്തിലേക്ക് എത്താൻ അധിക താമസം ഒന്നും വേണ്ടിവന്നില്ല. തന്നെക്കാൾ പത്തു വയസ്സിന് ഇളയതായിരുന്നു അവൻ. പ്രണയം വീടിനുള്ളിലേക്കും അയാൾ അറിയാതെ കിiടപ്പുമുറിയിലേക്കും വരെ എത്തി..! അയാളെ പോലെ ആയിരുന്നില്ല പ്രണയം കൊണ്ട് അവൻ തന്നെ കീഴ്പ്പെടുത്തുക യായിരുന്നു. അവന് ആവശ്യമുള്ളത് പണം ആണെന്ന് നന്നായി അറിയാം. എങ്കിലും തനിക്ക് ആവശ്യമുള്ളത് സ്നേഹമായിരുന്നു. അത് അവൻ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ അവൻ തന്നെ മുതലെടുക്കുകയാണ് എന്നുള്ള കാര്യം സ്വയം മറക്കാൻ ശ്രമിച്ചു.. അവനോടുള്ള പ്രണയം അതിര് കടന്ന നിമിഷം ഒരിക്കൽ അവൻ തന്നെയാണ് തന്നോട് പറഞ്ഞത് തങ്ങൾക്ക് രണ്ടുപേർക്കും ഇങ്ങനെ ഒരു മറയുടെ ആവശ്യം എന്താണ്. അതിനെ എതിരായി നിൽക്കുന്നത് അയാളാണ്. അയാളില്ലാതായാൽ ആരും നമ്മളോട് ഒന്നും ചോദിക്കാൻ വരില്ല. അയാൾക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ബന്ധുക്കളെ ആരെയും അയാൾ അടുപ്പിക്കില്ല എന്ന് പറയുന്നതാണ് സത്യം. അതുകൊണ്ടു തന്നെ അയാൾ ഇല്ലാതാവണം എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.

എന്നാൽ അതിനു വേണ്ടി അവൻ പറഞ്ഞതുപോലെ അയാളെ കൊiല്ലാനുള്ള മനസ്സൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. ജീവിതം രക്ഷിച്ചവനാണ് അതുകൊണ്ട് എന്തൊക്കെ പറഞ്ഞാലും തനിക്ക് അയാളെ ഒന്നും ചെയ്യാൻ സാധിക്കില്ലാ യിരുന്നു. വിവാഹത്തിനു മുൻപ് തന്നെ അയാളുടെ സ്വത്തിന്റെ ഇനിയുള്ള അവകാശി താനാണ് എന്ന് എഴുതി വെച്ചിരുന്നു. അതുകൊണ്ട് അയാൾ ഇല്ലാതായാൽ ഈ വസ്തുക്കൾ മുഴുവൻ തന്റെ പേരിൽ വന്നുചേരും. അതിൽ കണ്ണുവെച്ചുകൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. പക്ഷേ അവൻ കരുതുന്നത് പോലെ താൻ ഒരു പൊട്ടി പെണ്ണല്ല എന്തുവന്നാലും ഒരിക്കലും താൻ തന്റെ പേരിൽ വരുന്ന വസ്തുക്കൾ അവനു നൽകിയില്ല അതിപ്പോൾ അവൻ തനിക്ക് എത്രത്തോളം പ്രണയം തന്നു എന്ന് പറഞ്ഞാലും. അവൻ പോലും അറിയാതെ ഈ സ്വത്തുക്കൾ തന്റെ അമ്മയുടെ കൂടെ പേരിലേക്ക് താൻ എഴുതിയിട്ടുണ്ടായിരുന്നു.

കാരണം നാളെ അവൻ തന്നെ എന്തെങ്കിലും ചെയ്താലും ഇതെല്ലാം അവന്റെ കയ്യിലേക്ക് പോകരുത്. അയാളെ കൊiല്ലാൻ പറഞ്ഞ അവന് നിഷ്ക്കരണം തന്നെ ഇല്ലാതാക്കാൻ കഴിയും. പിന്നീട് അവനെ കാണുമ്പോൾ എല്ലാം പേടിയായിരുന്നു. അവന്റെ മനസ്സിൽ ഒരു ദുഷ്ടത ഉണ്ടെന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു. അയാളെ കൊiല്ലണമെന്ന് അവൻ പറഞ്ഞതിനുശേഷം തനിക്ക് അയാളോട് സ്നേഹം കൂടുകയായിരുന്നു ചെയ്തത്.. അയാൾ ആവശ്യപ്പെടാതേ തന്നെ പലപ്പോഴും അയാൾക്ക് വേണ്ടി താൻ കിടക്കയിൽ വഴങ്ങി കൊടുത്തു. അവനുമായി ബന്ധം തുടങ്ങിയതിനു ശേഷം അയാളുമായി കിടക്കയിൽ കിടക്കുന്നത് താല്പര്യമില്ലാതെയാണ്..എന്നാൽ അയാളെ ഇല്ലാതാക്കണം എന്ന അവന്റെ വാക്കിൽ തനിക്ക് അയാളോട് വല്ലാത്ത സ്നേഹം തോന്നുകയായിരുന്നു ചെയ്തത്.. അന്നത്തെ രാത്രി പൂർണമായും തന്നെ അയാൾക്ക് അർപ്പിച്ച് തന്നെയാണ് കിടന്നത്.. ആദ്യമായി താൻ അയാളെ പ്രണയിച്ചു തുടങ്ങിയിരുന്നു. അയാളുടെ ഓരോ സ്പർശവും തന്റെ ശരീരത്തിൽ അനുഭൂതികൾ നിറച്ചിരുന്നു. ഏറെ സ്നേഹത്തോടെ അയാളുടെ കരലാളനങ്ങളെ ഏറ്റുവാങ്ങി. ആ നെഞ്ചിൽ ഒട്ടിയാണ് ആ രാത്രിയിൽ കിടന്നുറങ്ങിയത്..ആദ്യമായാണ് തന്റെ ഭർത്താവിനൊപ്പം ആണ് കിടന്നുറങ്ങുന്നത് എന്ന ഒരു ചിന്ത പോലും തന്നിലേക്ക് വന്നത്..

ഇതിനു മുൻപ് അത്തരത്തിലുള്ള ഒരു ചിന്ത തന്റെ മനസ്സിൽ ഉണ്ടായിട്ടില്ല ഒരു പുരുഷന് മുൻപിൽ വiഴങ്ങി കൊടുക്കുന്നു എന്ന് മാത്രമേ തോന്നിയിട്ടുള്ളൂ.. അതിൽ നിന്നും വ്യത്യസ്തമായി അയാൾ തന്റെ ഭർത്താവാണ് എന്ന് അംഗീകരിച്ച് തുടങ്ങിയത് തന്നെ ആ ഒരു ദിവസമാണ്. അയാളെ താൻ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം അയാളുടെ കുറവുകൾ ഒന്നും ഒന്നുമല്ല എന്ന് തനിക്ക് തോന്നിയിരുന്നു. സ്നേഹം കൊണ്ടാണ് അയാൾ പല കാര്യങ്ങളിലും പിടിവാശി കാണിക്കുന്നത്.. പണമൊക്കെ സൂക്ഷിച്ച് കൈകാര്യം ചെയ്ത് ശീലം ഉള്ള ആളാണ്.അതുകൊണ്ടുതന്നെയാണ് അയാൾ ആവശ്യമില്ലാതെ പണം ചിലവാക്കാത്തത്. താൻ പോലും അറിയാതെ തന്റെ കുടുംബത്തിലേക്കുള്ള പണം നൽകിയിട്ടുണ്ടായിരുന്നു.. അതൊക്കെ പിന്നീടാണ് അമ്മ പറയുന്നത്. കാര്യസ്ഥൻ വഴി കൃത്യമായി എല്ലാ മാസവും പണമെത്തുമായിരുന്നു. ചോദിക്കാതെ തന്നെ സഹോദരങ്ങളുടെ പഠിപ്പിന് ആവശ്യമായ പണവും അയാൾ കൊടുക്കുമായിരുന്നു.

പിന്നെ കുറച്ച് ചിട്ടകളും രീതികളും ഉള്ള മനുഷ്യനാണ് അയാൾ എന്നു മാത്രമേ യുള്ളൂ. എന്തൊക്കെയാണെങ്കിലും അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ഒപ്പം അദ്ദേഹത്തെ ചതിച്ചതിൽ വേദനയും. അതുകൊണ്ടു തന്നെ അവനോട് അല്പം അകലം കാണിക്കാൻ തീരുമാനിച്ചിരുന്നു..

ആ രാത്രിയിൽ അദ്ദേഹത്തെ കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങിയത്. പക്ഷേ ആ സ്നേഹത്തിന് അധിക കാലം ദൈർഘ്യം ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ ചലനമറ്റ അദ്ദേഹത്തിന്റെ ശരീരമാണ് കാണുന്നത്. ഒന്ന് സ്നേഹിച്ചു തുടങ്ങിയപ്പോൾ തന്നെ തന്നെ ഒറ്റയ്ക്കാക്കി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അല്ലെങ്കിലും വിധി എന്നും തനിക്കായി കാത്ത് വച്ചിട്ടുണ്ടായിരുന്നു ഇത്തരത്തിലുള്ള വേദനകൾ തന്നെയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *