അവളുടെ നിലപാട്
രചന :വിജയ് സത്യ
ഡോക്ടർ സാർ… പേഷ്യന്റിന്റെ സ്റ്റാറ്റസ് എന്താണ്…
“സാർ..,വളരെക്രൂiരവും ബ്രൂട്ടiലുമായ ബiലാത്സംഗം നടന്നിട്ടുണ്ട്.. പൈiശാചിക രൂപം കൊണ്ട അക്രമികൾ ഒരു സ്ത്രീ ശiരീരത്തോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. മനോനില തെറ്റിയ ഒരുപറ്റം ചെന്നൈക്കളുടെ ആക്രമണം പോലെയുണ്ട്…പെൺകുട്ടിയുടെ
ജiനിറ്റൽ ഓര്ഗiണ് കാര്യമായ തകരാറുകൾ വരുത്തിയിട്ടുണ്ട്.. വ്യക്തമായി അനാട്ടമി യിൽ പറഞ്ഞാൽ,ലാiബിയ മൈiനോര എന്നുപറയുന്ന ഇന്നർ ലിiപ്സ് കiടിച്ചു മുiറിച്ചു തൂങ്ങിയ അവസ്ഥയിലായിരുന്നു. മികച്ച ഗൈനോ ജനറൽ സർജൻ ശ്രീമതി ഉഷയുടെ നേതൃത്വത്തിൽ വളരെ പ്രയാസപ്പെട്ടെങ്കിൽ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ ഒക്കെ നേരെ ആക്കി എടുക്കാൻ പറ്റി..
ബോധം തെളിയുന്ന അവസരത്തിൽ തന്റെ ശ രീരത്തിൽ വന്ന മാറ്റവും ആക്രമത്തിന്റെ ഷോക്കും കൊണ്ടു ചിലപ്പോൾ വയലന്റ് ആയേക്കാം.. ചിലപ്പോൾ ആത്മഹiത്യക്കു ശ്രമിച്ചേക്കാൻ സാധ്യതയുണ്ട്…”
ആ മെഡിക്കൽ ഓഫീസർ മൃദുലയുടെ റേiപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് ഇക്കാര്യങ്ങളൊക്കെ വെളിപ്പെടുത്തി..
ഇന്നലെ വെളുപ്പിനാണ് പുഴ വക്കിലെ തെങ്ങിൻ തോപ്പിലെ നനഞ്ഞ പുല്ലിൽ നിന്നും ആ പെൺകുട്ടിയെ ബiലാത്സംiഗം ചെയ്യപ്പെട്ടു ബോധമറ്റ നിലയിൽ കണ്ടെത്തിയത്…!
ആദ്യം കണ്ട ആൾക്കാർ വിവരം പോലീസിനെ അറിയിച്ചപ്പോൾ പോലീസ് എത്തി, പെൺകുട്ടിയെ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു…
“സാർ കുട്ടിക്ക് ബോധം തെളിഞ്ഞു..”
പെൺകുട്ടി അഡ്മിറ്റായ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ മൊഴി എടുക്കാൻ ഹോസ്പിറ്റലിലേക്ക് ചെന്നു
അയാൾ ചെല്ലുമ്പോൾ അവളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു..
പോലീസിനെ കണ്ടപ്പോൾ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.. അരക്കെട്ടിലെ കുiത്തി പറിക്കുന്ന വേദന അവളെ കൂടുതൽ ഭയപ്പെടുത്തി..
എങ്കിലും പുറത്തേക്ക് അവൾ ഒന്നും കാണിച്ചില്ല..
റൂമിയിലുള്ള മറ്റു രണ്ടുപേരെ നോക്കി അയാൾ ചോദിച്ചു..
“മോളുടെ അച്ഛനും അമ്മയും ആണോ? “
“അതെ”
അവർ പറഞ്ഞു..
“എന്താ ഉണ്ടായത് പറയൂ.. ആരാ ആiക്രമിച്ചത്?”
അയാൾ ചോദിച്ചു..
കോളേജ് വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്നു ഞാൻ ഇന്നലെ… ആ പാതയിലെ വിജനമായ ഒരു വളവിലെത്തിയപ്പോൾ ഒരു കാറു പിറകിൽ നിന്നും വളവുതിരിഞ്ഞ് കുതിച്ച് എന്റെ മുന്നിൽ വന്നു നിന്നു. അതിൽ നിന്നും ചാടി ഇറങ്ങിയ അ ഞ്ചംഗസംഘം തീരെ അപ്രതീക്ഷിതമായി സാഹചര്യത്തിൽ എന്നെ പൊക്കിയെടുത്ത് ആ കാറിൽ കയറ്റി. അതിൽ വച്ച് ബഹളം വെക്കുകയായിരുന്ന എന്നെ അവർ ഒരു സൊലൂഷൻ മണപ്പിച്ചു. അപ്പോൾ ഞാൻ ബോധം കെട്ടു.
പിന്നെ എനിക്കൊന്നും ഓർമ്മയില്ല സാർ ഹോസ്പിറ്റലിൽ നിന്നു ഇന്നാണ് ബോധം തെളിയുന്നത്.. “
അതും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു..
“കരയാതെ ആരാണ് ആളുകൾ എന്ന് അറിയാമോ?”
അവൾ ഒരു നിമിഷം ആലോചിക്കുന്നത് ശ്രദ്ധിച്ചു.
“ഇല്ല സാർ എനിക്ക് ആരെയും അറിയില്ല.”
“എല്ലാരും അപരിചിതർ ആയിരുന്നു സാർ “
“ഇനി കണ്ടാൽ തിരിച്ചറിയുമോ..?”
ഒരു നിമിഷം വീണ്ടും ആലോചിക്കുന്നത് അയാൾ ശ്രദ്ധിച്ചു..
“കണ്ടാൽ അറിയും സാർ..”
“ശരി ഞാനിപ്പോൾ പോവുകയാണ്. കുട്ടി വിശ്രമിച്ചോളൂ.
ഗ്രാമത്തിൽ വന്നു ആക്രമിച്ചു കീഴടക്കി ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. അതേ ഗ്രാമത്തിലെ വേറൊരിടത്തു കൊണ്ടുപോയി ബiലാത്സംiഗം ചെയ്തു കാര്യം കഴിഞ്ഞ് മരിച്ചെന്നു കരുതി അവിടെ ഉപേക്ഷിക്കുക…
രീതി പരിശോധിച്ചപ്പോൾ അയാൾക്ക് ഒരു സംശയം തോന്നുന്നു..
വാർത്ത നാട്ടിൽ പാട്ടായി.. മീഡിയകളും ചാനലുകളും പലരും ഏറ്റെടുത്തു.. രാഷ്ട്രീയ ക്കാരിൽ ഒരു ചേരി ഏറ്റെടുക്കുകയും ഒരു ചേരി നിശബ്ദത പാലിക്കുകയും ചെയ്യുമ്പോൾ കാര്യം എങ്ങനെ മുന്നോട്ടു പോകും..
പെൺകുട്ടിക്ക് ആളെ അറിയുകയുമില്ല..
പോലീസ് ഭാഷയിൽ അന്വേഷണം മുന്നേറുന്ന ഉണ്ടെങ്കിലും.. ഏതൊരു കേസിലെയും സംഭവത്തെയും പ്രധാനഭാഗം പറയേണ്ട ആൾക്കാർ മൗനം പാലിക്കുകയോ അജ്ഞാത ന്ടിക്കുകയോ ചെയ്താൽ ആ കേസ് പിന്നെ ഒരിക്കലും മുന്നോട്ടു പോവില്ല.
അങ്ങനെ ഈ കേസും മുiട്ടിലിഴായാൻ തുടങ്ങി.
“ആ പെൺകുട്ടിക്ക് എല്ലാം അറിയാം അവൾ പറയാത്തതാ..”
ഒരു കോൺസ്റ്റബിൾ തന്റെ മറ്റേ സഹപ്രവർത്തകനോട് പറഞ്ഞു..
അത് ശരിയാണ്..ഇന്നലത്തെ തിരിച്ചറിയൽ പരേഡിൽ ഈ നാട്ടിലുള്ള എല്ലാ ഒട്ടുമിക്ക കൈയിൽ കിട്ടാവുന്ന എല്ലാ ക്രിiമിനലുകളും ഉണ്ടായിരുന്നു.. അവരിൽ ആരുമല്ലെന്ന് അവൾ പറഞ്ഞു. അന്വേഷണം വഴിമുട്ടുന്ന മട്ടാണ്..
മറ്റേ പോലീസുകാരൻ പറഞ്ഞു.
പക്ഷേ കൃത്യം ഒരു മാസത്തിനുശേഷം പാർട്ടി ഓഫീസിലെ മീറ്റിംഗിന് പങ്കെടുത്ത അഞ്ചുപേർ മീറ്റിങ്ങിന് ഇടയിലെ ഊണ് കഴിച്ചപ്പോൾ ശര്ദിലും ക്ഷീണവുമായി ഹോസ്പിറ്റലിൽ ആയി. താമസിയാതെ മരണമടഞ്ഞു..
ആ കേസ് അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെത്തി..
മീറ്റിംഗ് ഹാളിൽ ഏറ്റവും പിറകിലിരിക്കുന്നബഞ്ചിൽ ഇരുന്നിട്ട് ഊണ് കഴിക്കുന്ന ആ അഞ്ചുപേർക്ക് ഊണിനു ഇടയിൽ സാമ്പാർ എത്തിച്ച ആ പെൺകുട്ടിയുടെ കൈയിലെ സാമ്പാറിൽ മാരക വിഷം കലർത്തിയ ആ പാർട്ടി പ്രവർത്തകയെ അന്വേഷണ ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു.
അയാൾ അന്വേഷണവുമായി അവളുടെ അടുത്തെത്തിയപ്പോൾ അവൾ അയോളോട് ചോദിച്ചു
“സാർ ചോദിച്ചില്ലേ അന്ന് ആരാണ് അവർ എന്ന്…. അവരാണ് ആ മരിച്ച അഞ്ചുപേർ.”
ഇതെന്താ അന്ന് ചോദിക്കുമ്പോൾ പറയാതിരുന്നത്.. സ്വന്തം പാർട്ടിക്കാരായ അവരെ സംരക്ഷിക്കാൻ ആരെങ്കിലും പാർട്ടിയിൽ നിന്നുതന്നെ
നിർബന്ധിച്ചുവോ…
അങ്ങനെയൊന്നും ഉണ്ടായില്ല.മാത്രമല്ല അവരെ എനിക്ക് തന്നെ വേണ മായിരുന്നു.
അതായിരുന്നു അല്ലേ നിങ്ങളുടെ നിലപാട്.അല്ലെ….
പോലീസു ഉദ്യോഗസ്ഥൻ ചോദിച്ചു.
ഉം..അത് തന്നെയായിരുന്നു സാർ….
ഒന്നും പറയാതെ പോലീസുദ്യോഗസ്ഥൻ തിരിച്ചു നടന്നു.
ഭക്ഷ്യവിഷബാധ ആണെന്ന് ആ അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി ഫയൽ ആ ക്ലോസ് ചെയ്തു..