Story written by Lis Lona
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ച ത്തോടാ അവള്? നാ ശം! നിന്നോട് പറഞ്ഞതല്ലേ ഒരു മയത്തിൽ വേണമെന്ന്..”
പൂർ ണന ഗ്നയായി കട്ടിലിൽ മ ലർന്നുകിടക്കുന്ന സ്ത്രീയ്ക്കരികിലേക്ക് നീങ്ങി ചൂണ്ടുവിരൽ നീട്ടിവച്ച് ശ്വാസോച്ഛാസം പരിശോധിക്കുന്നതിനിടയിൽ പരിഭ്രമത്തോടെ അയാൾ ഒച്ച വച്ചു.
അവളുടെ കാലുകൾക്കി ടയിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുകൊഴുത്ത ര ക്തത്തിനാൽ നനഞ്ഞു കുതിർന്ന് വെളുത്ത നിറമുള്ള ബെഡ്ഷീറ്റിന്റെ നിറം മാറിയിരുന്നു. മുഖം മറഞ്ഞ് പരന്നുകിടക്കുന്ന നീളമുള്ള മുടിയൊതുക്കി, മു റിവേറ്റ കീഴ്ചുണ്ടിൽ കിനിഞ്ഞിറങ്ങാൻ വെമ്പിയ ര ക്തത്തുള്ളികൾ അയാൾ തലയണ കവറിന്റെ അരിക് വച്ച് തുടച്ചെടുത്തു.
മയക്കത്തിലാണെങ്കിലും വെ ട്ടിവിറക്കുന്ന കൺപോളകളും വിതുമ്പുന്ന ചുണ്ടുകളും ! എസിയുടെ കുളിർമയിൽ നൂ ൽബന്ധമില്ലാത്ത ശ രീരം വിറയ്ക്കുന്നു. “ഭാഗ്യം.. ജീവനുണ്ട് !! ” ദീർഘനിശ്വാസത്തോടെ അയാളുരുവിട്ടു.
“പെണ്ണിനെ പ്രാപിക്കുമ്പോൾ അവളുടെ കൊഞ്ചലും കിന്നാരവും, അല്ലെങ്കിൽ ചീറ്റലും കരച്ചിലും ഇതൊന്നും ഇല്ലാതെയെന്ത് ഹരം രവി..ഹ ഹ ഹ! അനങ്ങാതെ കിടക്കുന്ന പെണ്ണ് ശ വമാണ്!”.
ഒന്നാമനെയും കിടക്കയിലെ പെണ്ണുടലിനെയും എതിർവശത്തുള്ള കണ്ണാടി യിലൂടെ നോക്കി പല്ല് ഞെ രിച്ചുകൊണ്ട് രണ്ടാമൻ തുടർന്നു..
” അങ്ങനുള്ള ശവത്തിനെ ഭോ ഗിക്കാനീ രുദ്രന് താല്പര്യമില്ല അതുകൊണ്ടാണ് നീ അവൾക്ക് ഓവർഡോസ് കൊടുക്കുമ്പോഴേ ഞാൻ തടഞ്ഞത്..”
കയ്യിലിരുന്ന സ്ഫടികഗ്ലാസിലെ റം ഒ റ്റവലിക്ക് കുടി ച്ചിറക്കിയശേഷം വിരലുകൾ ക്കിടയിലിരുന്ന സി ഗററ്റ് ഒന്നുകൂടി ആഞ്ഞുവലിച്ച് അവളുടെ മുഖത്തേക്ക് വായിലുള്ള പുകയൂതി മു ലഞെട്ടുകൾക്ക് മുകളിലായി രുദ്രനാ തീപ്പൊട്ട് കു ത്തിക്കെടുത്തി. മാ റിന് മുകളിൽ തൊലിയടർന്ന കരുവാളിച്ച കുഞ്ഞുവട്ടങ്ങൾ വേറെയുമുണ്ടായിരുന്നു.
“രുദ്രാ.. നിനക്ക് മതിയായെങ്കിൽ പറ.. ബാക്കിയുള്ള കാര്യങ്ങൾ എനിക്ക് ശരിയാക്കണം.. ഇവളീ മയക്കം വിട്ടുണരും മുൻപ് ഇനിയിതിന്റെ ബാക്കിയുള്ള കഥ കൂടി ഒരുക്കിയില്ലെങ്കിൽ ഞാൻ കുടുങ്ങും മോനെ..!” ശില്പഭംഗിയുള്ള ഉടലിന്റെ ഉയർച്ചതാഴ്ചകളിലേക്ക് മിഴി കൂർപ്പിച്ച് അവ ളിലേക്ക് ഒന്നുകൂടി ഊ ർന്നിറങ്ങാൻ വെമ്പിനിൽക്കുകയാണ് രുദ്രനെന്ന് രവി കൗശലത്തോടെ വീക്ഷിച്ചു.
“ഡാ ഒന്ന് സമാധാനത്തിൽ വേണം കേട്ടോ ജീവനോടെ വേണ്ടതാണ് ഇനിയും..”
കൊടുംചൂടേറ്റ് വാടിയ ചേമ്പിൻ താള് പോലെ തളർന്ന് കിടന്നിരുന്ന അവളെ രുദ്രൻ ആർത്തിയോടെ നോക്കി പിന്നെയും ചുണ്ട് നുണഞ്ഞു. ര ക്തത്തിൽ കുതിർന്ന ബെഡ്ഷീറ്റ് മാറ്റി വേറൊരു ഷീറ്റ് വിരിക്കാൻ ആംഗ്യം കാണിച്ച് അയാളവളെ നിസ്സാരമായി കൈകളിൽ കോരിയെടുത്ത് ഉ മ്മ വച്ചു.
താൻ വിരിച്ചുകൊടുത്ത കിടക്കവിരിയിലേക്ക് കൂട്ടുകാരൻ അവളെ കിടത്തുന്നതും വേ ട്ടമൃഗത്തിന്റെ ശൗ ര്യത്തോടെ അവളിലേക്ക് ആഴ്ന്നിറങ്ങുന്നതും അതിഭയങ്കരമായ വേദനയിലും ഉണരാനാകാതെ നേർത്ത സ്വരത്തിലവൾ ഞരങ്ങുന്നതുമുള്ള കാഴ്ച്ച ആസ്വദിച്ച് രവിയവിടെ കട്ടിലിനരികിലുള്ള ജനാലയ്ക്കൽ നിൽപ്പുറപ്പിച്ചു…
പുലരാൻ ഇനിയധികം സമയമില്ലെന്നോർമിപ്പിച്ച് പക്ഷികളുടെ ശബ്ദം കേട്ടുതുടങ്ങി …. പാതി തുറന്നിട്ട ജനലിനുള്ളിലൂടെ തണുത്ത കാറ്റടിച്ചു കയറി നീലവിരിയിട്ട കർട്ടൻ പതിയെ പറന്നുയരുന്നുണ്ടായിരുന്നു.. വെള്ള കീറാൻ തുടങ്ങിയ നീലാകാശവിരിപ്പിലൂടെ വെളിച്ചം നൂലുകളായി നൂണ്ടിറങ്ങുന്നത് കാണാം..
******************
കാട്ടിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിലൂടെ രവിയുടെ കൈകോർത്ത് പിടിച്ച് നടക്കുകയായിരുന്നു ഹരിത.. മുളകൾ അതിർത്തി തീർത്ത കാട്ടിനുള്ളിൽ ആകാശം മുട്ടെ വളർന്ന് നിൽക്കുന്ന മരങ്ങൾ.. നീലാകാശത്തെ മറച്ച് ഇലച്ചാർത്ത് പച്ചപ്പുള്ള കുട ചൂടിയിരിക്കുന്നു. കാട്ടുമുല്ലയുടെയും പേരറിയാ പൂക്കളുടെയും സുഗന്ധമാവാഹിച്ച ചെറുകാറ്റ് ഉൾകാട്ടിലേക്ക് വലിച്ചടുപ്പിക്കും വിധം ഭ്രമിപ്പിക്കുന്നു.. ദൈവത്തിന്റെ ചായക്കൂട്ടിൽ ഹരിതവും കറുപ്പിന്റെ ഭയാനക സൗന്ദര്യവും കാടിനെ അതിസുന്ദരിയാക്കിയിരിക്കുന്നു..! എന്തെന്നോ എവിടെ നിന്നോ അറിയാത്ത ശബ്ദങ്ങൾ! കാട്ടരുവിയുടെ ആരവവും കിളികളുടെ കളകളാരവവും സർപ്പങ്ങൾ ഇ ണചേരുന്നതിന്റെ സീൽക്കാരങ്ങളും വനത്തിന്റെ മുരൾച്ചയെ അങ്ങേയറ്റം മൂർദ്ധന്യാവസ്ഥയിലെത്തിച്ചിരിക്കുന്നു.!
പിടക്കുന്ന ഹൃദയത്തോടെ അവന്റെ കയ്യിൽ മുറുകെപിടിച്ച് അവൾ തിരിഞ്ഞു നോക്കി…വയലിൽ നിന്നും കാട്ടിലേക്കുള്ള ഒറ്റയടിപ്പാത വന്മരങ്ങൾ മറച്ചിരിക്കുന്നു.. മരങ്ങളിൽ നിന്നും ഇ ണചേരുന്ന നാഗങ്ങളെ പോലെ പരസ്പരം പിണഞ്ഞു തൂങ്ങിയാടുന്ന വള്ളികൾ.. ദൂരെയുള്ള കാഴ്ചകൾ കോടമഞ്ഞ് മൂടി അവ്യക്തമാണ്, അരിച്ചരിച്ചു വന്നിരുന്ന കുളിർ കാറ്റിന് ഇപ്പോൾ ഉള്ള് കിടുക്കും തണുപ്പാണ് ! ഭീതിയും തണുപ്പും ഉടലിനെയും മനസിനെയും ആക്രമിച്ചു തുടങ്ങിയിരിക്കുന്നു.!
ഫ്സ്സ്…സ്സ് ഫ്സ്..!!!
തൊട്ടടുത്തുള്ള മുൾപടർപ്പിനിടയിൽ നിന്നും വെട്ടിതിളങ്ങുന്ന കറുപ്പോടെയൊരു കരിമൂർഖൻ ഇഴഞ്ഞിറങ്ങി അവരെ തീക്ഷ്‌ണമായി നോക്കി കരിയിലകൾക്ക് മുകളിൽ സീൽക്കാരത്തോടെ ഫണം വിടർത്തിയാടാൻ തുടങ്ങി..
ഉള്ളംകയ്യിലിപ്പോൾ രവിയുടെ കയ്യിന്റെ ചെറുചൂടില്ല എവിടേക്കെന്നറിയാതെ അയാൾ അപ്രത്യക്ഷമായിരിക്കുന്നു! മരങ്ങൾ പൊതിഞ്ഞുനിർത്തിയ വനത്തിന്റെ ഇരുളിമയിൽ ശൂന്യതയിലൂടെ അവൾ അവനെ തിരഞ്ഞ് കൈകൾ ചുഴറ്റി..
ഉപ്പൂറ്റിക്ക് കീഴെ മരണത്തിന്റെ കറുപ്പ് തണുപ്പോടെ വന്ന് തൊട്ടതും നെഞ്ചിൻ കൂടിനുള്ളിലെ ഹൃദയം നൂറുകണക്കിന് ഭാരമുള്ള തൂക്കുകട്ടയായി മാറി അവൾ നിശ്ചലയായി നിന്നു. നട്ടെല്ലിൽ നിന്നും സിരാപടലങ്ങളിലേക്ക് ഭീതി അരിച്ചിറങ്ങുന്നതും രക്തം തണുത്തുറയുന്നതും അവളറിഞ്ഞു..!
കാൽകീഴിലുരയുന്ന തണുപ്പിനെ നോക്കാനായി വിറയലോടെ കുനിഞ്ഞതും തലക്ക് പിന്നിലായി ആരോ കൂടം കൊണ്ടടിച്ച് പൊടുന്നനെ മുൻപിൽ പ്രത്യക്ഷപ്പെട്ട അത്യഗാധമായ ഒരു ഗർത്തത്തിലേക്ക് അവളെ പിടിച്ചു തള്ളി..!
വായുവിൽ കൈകാലിട്ടടിച്ച് ശ്വാസത്തിനായി പിടഞ്ഞ് ആ ആഴത്തിലേക്ക് വീഴാതിരിക്കാൻ അവളാവതും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അസംഖ്യം നിഴലുകൾ അവളെ നോക്കി മുകളിൽ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു..
“അഅംമ്മ്മ്മ്….മ്മേ…”
അലറിവിളിച്ചാണ് ഹരിത കണ്ണ് തുറക്കാൻ ശ്രമിച്ചത്.. കൺപോളകൾക്ക് തുറക്കാനാവാത്തവിധം ഭാരമുണ്ടെന്ന് തോന്നി അവൾക്ക്.. ശരീരം അനക്കാൻ സാധിക്കുന്നില്ല.. ദേഹം മുഴുവൻ ഇടിച്ചു പിഴിഞ്ഞ വേദന! അപ്പൂപ്പൻ താടിപോലെ ഭാരമില്ലാത്ത തല ശരീരത്തിൽ നിന്നും പിടിവിട്ട് പറന്നുപോകുമെന്ന് തോന്നി…കണ്ണ് തുറക്കാൻ അതിശക്തമായി കഷ്ടപെടുമ്പോഴാണ് അവ്യക്തമായൊരു രൂപം അടുത്തേക്ക് ഒഴുകി വരുന്നത് അവളറിഞ്ഞത്.. കാടും നിഴലുകളും ഓർമയിൽ തെളിഞ്ഞു തുടങ്ങിയതോടെ അവളുടെ ഹൃദയമിടിപ്പ് കൂടി.
“എന്താടോ…പേടിക്കണ്ട ഞാനുണ്ട് കൂടെ..കിടന്നോ കുറച്ചുകൂടെ.”
” രവിയേട്ടാ… ഞാൻ.. ഞാനെവിടെയാണ്.. എനിക്കെന്ത് പറ്റി..” ഭർത്താവിന്റെ ശബ്ദം തിരിച്ചറിഞ്ഞതും അയാൾക്ക് മുൻപിൽ ഭയന്നരണ്ട കൊച്ചുകുട്ടിയായവൾ അലമുറയിട്ട് നിലവിളിച്ചു ..
ഞെട്ടിയെഴുന്നേറ്റിരുന്നപ്പോൾ ഊർന്ന് പോയ പുതപ്പ് അവളുടെ ന ഗ്നമായ മാ റിടങ്ങളെ അനാവൃതമാക്കിയിരുന്നു.. അരക്കെട്ട് മറഞ്ഞുകിടന്നിരുന്ന ഷീറ്റെടുത്ത് രവി അവളെ പുതപ്പിക്കുമ്പോഴും തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവളോർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു .. കാടും തണുപ്പും കരിമൂർഖനും കൊക്കയും, സ്വപ്‌നമായിരുന്നുവോ അത് ! ഓർമ്മകൾ അവ്യക്തമെങ്കിലും ഭയത്താൽ ഉള്ളിപ്പോഴും പിടക്കുന്നു.
” ഒന്നുമില്ല.. താൻ പേടിക്കണ്ട.. ഇന്നലെ നമ്മുടെ ആഘോഷം അല്പം പരിധി വിട്ടു.. ശീലമില്ലാത്തത് കഴിച്ചപ്പോൾ രണ്ടുപേർക്കും അല്പം നിയന്ത്രണം വിട്ടതാണ്.. രാവിലെ എനിക്കും ഒട്ടും ബോധമില്ലായിരുന്നു.. മ ദ്യമൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല ഇനിയൊരിക്കലും വേണ്ട നമുക്കത്..” അവളുടെ മൂർദ്ധാവിൽ സ്നേഹത്തോടെ അയാൾ ചും ബിക്കുമ്പോഴും സ്വപ്നത്തിലെ നിഴലുകളും പരിചയമുള്ള ശബ്ദങ്ങളും അവളുടെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു..
വിവാഹത്തിന്റെ അഞ്ചാം മാസമായിരുന്നത്.. ഹണിമൂൺ ആഘോഷിക്കാൻ രവിയും ഹരിതയും എത്തിയത് അയാളുടെ സുഹൃത്തിന്റെ റിസോർട്ടിലേക്കാണ്. നവദമ്പതികൾക്കായി സുഹൃത്തൊരുക്കിയ വിവാഹസമ്മാനം..!
വീട്ടുകാരെല്ലാം പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് തീരുമാനിച്ചുറപ്പിച്ചു നടത്തിയ വിവാഹം.
നല്ല കുടുംബ പശ്ചാത്തലമുള്ള അധികം ആരോടും സംസാരിക്കാത്ത യാതൊരു ദുശീലങ്ങളും ഇല്ലാത്ത ,ജോലിയ്ക്കും കുടുംബത്തിനും പ്രാധാന്യം കൊടുക്കുന്ന പയ്യന്റെ ആലോചന വേണ്ടപ്പെട്ടവർ തന്നെയാണ് കൊണ്ടുവന്നത്.
സ്വരുക്കൂട്ടിയതും കടം വാങ്ങിച്ചതും ചേർത്ത് ആർഭാടത്തോടെ ഏകമകളെ രവിക്ക്കൈ പിടിച്ചുനല്കാൻ അച്ഛനുമമ്മക്കും നൂറുവട്ടം സമ്മതമായിരുന്നു.!
ഒരു മകനും മകളും മാത്രമായുള്ള ലോകത്തിലേക്ക് രവിയെപ്പോലൊരു മരുമകനെ കിട്ടിയതിൽ മാധവനും നളിനിക്കും അഭിമാനവും സന്തോഷവും ഏറെയായിരുന്നു….
വിവാഹം കഴിഞ്ഞ ഈ അഞ്ച് മാസത്തിനിടയിൽ ഒരിക്കൽ പോലും ഇത്തര മൊരു രാത്രിയോ അനുഭവമോ കടന്ന് പോയിട്ടില്ലെന്ന് ഒന്നിളകാൻ പോലു മാകാതെ കട്ടിലിൽ കിടക്കുമ്പോൾ ഭർത്താവിനെ ദയനീയമായി നോക്കി ഹരിത ഓർത്തു. ഒരായിരം സൂചിമുനകൾ കുത്തിയിറക്കുന്ന വേദനയാണ് അടിവയറ്റിൽ.. മൂത്രമൊഴിക്കണമെന്ന് തോന്നുന്നെങ്കിലും അതിനേക്കാൾ ഭയങ്കരമായി കടഞ്ഞിറങ്ങുന്ന വേദന..
ബാത്റൂമിൽ പോകണമെന്ന് രവിയോട് ആവശ്യപ്പെട്ട് അവന്റെ കൈപിടിച്ച് കട്ടിലിൽ നിന്നും താഴേക്കിറങ്ങി കാൽ കുത്താൻ അവൾ ശ്രമിച്ചു.! നിലത്തുകു ത്തിയ കാലിൽ ഉറച്ചുനിന്നില്ല അതിന് മുൻപേ മലവെള്ള പാച്ചിലോടെ കാ ലുകൾക്കി ടയിലൂടെ ര ക്തപുഴയൊഴുകി തുടങ്ങി. നാ ഭിയും ഗു ഹ്യഭാഗവും ചുട്ടുപൊള്ളി വേദന തീമഴയായി പെയ്തിറങ്ങാൻ തുടങ്ങിയതും രവിയിൽ നിന്നുള്ള പിടുത്തമയഞ്ഞു താഴേക്കൂർന്ന് ബോധരഹിതയായി അവൾ നിലം പതിച്ചു…
****************
” ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ഒരാഴ്ചയായില്ലേ മോളേ.. ഇനിയും ലീവെടുത്ത് നിൽക്കാൻ സാധിക്കില്ല ഞാൻ പോയിട്ട് വരാം..! നീയെന്താ എന്നോടൊന്നും മിണ്ടാത്തത്.. സംഭവിച്ചുപോയി! ആ മുറിയിൽ ഒരുക്കിവച്ചിരുന്ന മ ദ്യം കണ്ടപ്പോൾ ഒരു കൗതുകം ! നീയും രുചിച്ചുനോക്കുന്നത് കണ്ടപ്പോൾ അതിങ്ങനെ ആയിത്തീരു മെന്ന് ഞാനറിഞ്ഞില്ല.. മ ദ്യല ഹരിയിൽ നമുക്ക് രണ്ടുപേർക്കും ഭ്രാന്ത് കയറിയപോലെ ആയിരുന്നു….നീയെന്നോട് ക്ഷമിക്ക്..മാപ്പ് !! നടന്നതൊന്നും ഞാനിവിടെ ആരോടും പറഞ്ഞിട്ടില്ല.. പുറത്തറിഞ്ഞാൽ കുടിച്ചു കൂത്താടി ബോധമില്ലാതെ നമ്മൾ ചെയ്‌തതെന്ന് എല്ലാവരും പരിഹസിക്കും.. ഡോക്ടറുടെ വായ് വിട്ട് കാര്യങ്ങൾ പുറത്ത് പോകാതെ ഞാൻ വേണ്ടത് ചെയ്തിട്ടുണ്ട്.. ആരുമറിയില്ല നീ അതോർത്ത് ഇനി വിഷമിക്കണ്ട !” രവിയുടെ സങ്കടത്തോടെയുള്ള വാക്കുകൾ ചുവരിലേക്ക് മിഴി നട്ടിരുന്ന അവളിലൊരു ചലനവും സൃഷ്ടിച്ചില്ല!
ജീവനുണ്ടോയെന്ന് പോലും തോന്നിപ്പിക്കാതെ മൗനത്തിന്റെ വാല്മീകത്തിനുള്ളിൽ അവളിരിക്കുന്നത് നോക്കി അൽപനേരം കൂടി അയാളാ ആ മുറിയിൽ നിന്നു.
മ്ലാനതയോടെ മരുമകൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിപോകുന്നതും നോക്കി ഹരിതയുടെ അച്ഛൻ ചാരുകസേരയിൽ തളർന്നിരുപ്പുണ്ടായിരുന്നു.. തന്റെ ശ്രദ്ധക്കുറവാണ് ഈ ദുരന്തത്തിന് കാരണമെന്ന് പൊട്ടിക്കരഞ്ഞ് പത്തുദിവസത്തിൽ കൂടുതലായി എങ്ങും പോകാതെ അവനവളുടെ കൂടെയുണ്ട്..!
റിസോർട്ടിലെ സ്വിമ്മിങ് പൂളിനരികെ കാൽ തെറ്റി കൈവരിയിൽ അരക്കെട്ട് ഇടിച്ചുവീണ അപകടമെന്നാണ് വീട്ടിൽ അറിയിച്ചത്. അത് പക്ഷെ മകളുടെ മാനസികനില തന്നെ തകരാറിലാക്കിയത് അവളെ ജീവനുതുല്യം സ്നേഹിക്കുന്ന സാധുവായ ആ അച്ഛനെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മധ്യവയസ്സിൽ നിന്നും വർദ്ധക്യത്തിലെത്തിച്ചിരിക്കുന്നു.
എല്ലാവരെയും വിട്ടുപോകുകയാണെന്നുള്ള സങ്കടവും പുതിയൊരു ജീവിതത്തിലേക്കുള്ള സന്തോഷവും ഇടകലർന്ന് , വിവാഹദിവസം അച്ഛന്റെ നെഞ്ചിൽ മുഖം ചേർത്തുനിന്ന് കരഞ്ഞതും.. ഈ അച്ഛൻ കാരണം എന്റെ മേക്കപ്പ് മുഴുവൻ നാശമാകുമെന്ന് കുസൃതിയോടെ നെഞ്ചിലെ രോമങ്ങൾ പിടിച്ചുവലിച്ച് പൊട്ടിചിരിച്ചതും അവളല്ലേ ! ആറുമാസം പോലും തികഞ്ഞില്ല സന്തോഷങ്ങളുടെ ആ നിമിഷങ്ങൾക്ക് ..എല്ലാം ഇന്നലെയെന്ന പോലെ മനസിലുണ്ട്ഇ ന്ന് അച്ഛൻ അരികെ എത്തിയാൽ പോലും കരച്ചിലോ കുറുമ്പുകളോ ഇല്ലാതെ ശില പോലെ ഇരിക്കുന്ന മകളെ കണ്ട് നോവ് തിങ്ങി നെഞ്ച് പൊടിയുകയാണ്..
“അച്ഛാ…” പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ട് മാധവൻ ഞെട്ടിയുണർന്നു. നെഞ്ചിൽ കൈ പിണച്ചുവച്ച് ഉള്ളിലെ വേദന ആരും കാണാതിരിക്കാൻ കണ്ണുകളടച്ച് ഇരുന്ന അച്ഛനരികിലേക്ക് ഹരിതയെത്തി..
” അച്ഛയെന്നെ ഒന്ന് പുറത്തുകൊണ്ട് പോകോ… എനിക്കൊന്ന് ശുദ്ധവായു ശ്വസിക്കണം..” ചിലമ്പിയ സ്വരത്തോടെയുള്ള ആവശ്യം.
” അതിനെന്താ..കുട്ടി വേഗം ഒരുങ്ങിക്കോളൂ..അച്ഛ ദേ ഒന്ന് മേലുകഴുകി ഉടനെ വരാം..” തീച്ചൂടിൽ ഉരുകിയൊലിക്കുകയാണ് ഉള്ളം…സന്ധ്യയായത് പോലും അറിയാതെ അവിടെയങ്ങിനെ ഇരുന്നുപോയത് എത്ര നേരമായോയെന്ന് അസ്തമയസൂര്യന്റെ ചുവപ്പിലേക്ക് നോക്കി മാധവനോർത്തു..
ഒപ്പം വരാമെന്ന് അറിയിച്ച അമ്മയെ കൂടെ കൂട്ടാതെ അവൾ അച്ഛനോടൊപ്പം പുറത്തേക്കിറങ്ങി..
” മോൾക്ക് അച്ഛയോടെന്തെങ്കിലും പറയാനുണ്ടോ.. കേൾക്കാൻ അച്ഛ റെഡിയാണ്..” ചിന്തകളിൽ മുഴുകി ഇരുന്ന മകളോട് അയാൾ തിരക്കി.
” ഈ കാണുന്നത് ഒരച്ഛനും കാണരുതാത്തതാണ് കേൾക്കരുതാത്തതാണ് ! അച്ഛന് അറിയേണ്ടതെല്ലാം ഇതിലുണ്ട്.. എനിക്ക് പക്ഷെ വേറെ നിവൃത്തിയില്ലച്ഛാ അച്ഛൻ കണ്ടത് ഒരാളെയും അറിയിക്കില്ലെന്ന് എനിക്കറിയാം..”
നീട്ടിപിടിച്ച മകളുടെ ഫോണിലെ വിഡിയോ ആദ്യമൊന്നും അയാൾക്ക് വ്യക്തമായില്ല! സൂക്ഷിച്ചു നോക്കുംതോറും അതിലെ മൂന്ന് പേരിൽ രണ്ടുപേർ തന്റെ മകളും മരുമകനും ആണെന്ന് തിരിച്ചറിഞ്ഞതും നടുക്കത്തോടെ അയാളാ കൈകളും ഫോണും തട്ടിമാറ്റി..
ഹൃദയബേധകമായ കാഴ്ച്ചയിൽ മാധവൻ സ്തബ്ധനായി ! ഹൃദയം നിലച്ചേക്കുമെന്ന് തോന്നി അയാൾ സ്വന്തം നെഞ്ചിലേക്ക് ആഞ്ഞിടിച്ചു. ഒടുവിൽ ഓടിത്തളർന്നവനെ പോലെ ശക്തിയായി കിതച്ച് സ്റ്റീയറിങ്ങിന് മുകളിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് തല ചാരി…
” കൊ ല്ലണം അച്ഛേ.. എന്റെ ഭർത്താവെന്ന് പറയുന്ന കൂ ട്ടിക്കൊ ടുപ്പുകാരനെ..”
പല്ലിറുമ്മുന്ന ഒച്ചയ്ക്കിടയിൽ നിന്നും അക്ഷരങ്ങൾ ചിതറിതെറിച്ച് മാധവന്റെ കാതുകളിലേക്കെത്തി.. അതുവരെയുണ്ടായിരുന്ന നിസ്സംഗത മാറി മകളുടെ കണ്ണുകളിൽ പകയുടെ നൂറായിരം അഗ്നികുണ്ഡങ്ങൾ ഒരുമിച്ച് കത്തിയുയരുന്നത് അയാൾ കണ്ടു.
അന്ന് ഹോസ്പിറ്റലിൽ എത്തിക്കും മുൻപ് ബോധത്തിനും അബോധത്തിനും ഇടയിലെ ഏതോ ഒരു നിമിഷത്തിലാണ് രവി രുദ്രനോട് ഫോണിൽ സംസാരിക്കുന്നത് ഹരിതയുടെ ചെവിയിൽ വീണത്.. അറിയുന്ന ഡോക്ടറോ ഹോസ്പിറ്റലോ അല്ലെങ്കിൽ ഞാനും നീയും കുടുങ്ങുമെന്ന പരിഭ്രമത്തോടെയുള്ള വാക്കുകളുടെ സത്യം അറിയാനായിരുന്നു പിന്നെയോരോ നിമിഷവും അവൾ കാത്തിരുന്നത്..
കടുത്ത വിഷാദത്തിലേക്ക് വീണുപോയവളായി ഒരു ലോകവും അറിയാത്തതു പോലെയുള്ള ഇരുപ്പ് കുറച്ചേറെ അഭിനയിക്കേണ്ടിവന്നു. ഒരുദിവസം അയാൾ കുളിക്കാൻ കയറിയ നേരം കൊണ്ട് കൈയിൽ തടഞ്ഞ ഫോണായിരുന്നു ആദ്യം പരിശോധിച്ചത്.. സ്വന്തം ഭാര്യയെ മ ദ്യവും മ യക്കുമ രുന്നും നൽകി സുഹൃത്തിന് കാഴ്ച്ച വച്ച് അത് കണ്ടുകൊണ്ട് സ്വ യംഭോ ഗം ചെയ്ത് നിൽക്കുന്ന ഭർത്താവ്..!
അയാളവളെ ക്രൂരമായി പീ ഡിപ്പിക്കുന്നത് വീണ്ടും വീണ്ടും കണ്ടുരസിക്കാനായി വിഡിയോ സൂക്ഷിച്ചിരിക്കുന്നു!
ഹരിതയുടെ ഭർത്താവിന് യാതൊരു ദുശ്ശീലങ്ങളും ഇല്ലെന്ന സർട്ടിഫിക്കറ്റ് തന്നെ നോക്കി പല്ലിളിക്കുന്നതായി അവൾക്ക് തോന്നി.. കാൽച്ചുവട്ടിലെ അടിത്തറയിളകി താനൊരു ഗർത്തത്തിലേക്ക് വഴുതിവീഴുന്ന സ്വപ്‍നമതാ ആവർത്തിക്കുന്നു.. ഫണം വിടർത്തിയ കരിമൂർഖൻ തൊട്ടരികെയുണ്ട്! പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും മീതെ പക വീശിയടിക്കാൻ തുടങ്ങി.. രോമ കൂപങ്ങളിൽ പൊടിയുന്നത് അയാളോടുള്ള വെറുപ്പാണ്!
ഫോണിലും ലാപ്ടോപ്പിലും ഫോൾഡറുകളിലായി സൂക്ഷിച്ചിരിക്കുന്ന ര തിവൈ കൃതങ്ങളുടെ അനേകം വിഡിയോകൾ! സമ്മതത്തോടെയും സമ്മതം തരാത്തവരെ മ യക്കികിടത്തിയും പരസ്പരം ഭാര്യമാരെ പങ്കുവെക്കുന്ന പി ശാചുക്കളായ മനുഷ്യരുടെ കൂട്ടം..!
ദിവസങ്ങൾ മുഴുമിപ്പിക്കാൻ രാത്രിയും പകലും മത്സരിച്ച് ഓടുന്നതിനിടയിലൊരു ദിവസമായിരുന്നത്..
“എന്ത് പറയാനാ ! ഇത്രേ ഉള്ളൂ മനുഷ്യന്റെ സ്ഥിതി..! കണ്ടില്ലേ കല്യാണം കഴിഞ്ഞ് മാസം അഞ്ചേ ആയുള്ളൂ ആ കൊച്ച് വിധവയായി.. ജോലി കഴിഞ്ഞു വരുന്ന വഴി നിയന്ത്രണം വിട്ട ലോറി ആ കൊച്ചന്റെ ബൈക്കിൽ ഇടിക്കയായിരുന്നു! സ്പോട്ടിൽ കഴിഞ്ഞു! നല്ല പയ്യനാരുന്നു..ആയുസ്സില്ല ! ഇത്രേം ചെറുപ്പത്തിൽ പോകാനാ അതിന്റെ വിധി..”
ശവം കാണാൻ വന്ന നാട്ടുകാരിലാരോ പിറുപിറുക്കുന്നത് ഭർത്താവിന്റെ ബോഡിയ്ക്കരികെ ഇരുന്നിരുന്ന ഹരിതയുടെ കാതിലും വീഴുന്നുണ്ടായിരുന്നു..
‘നീ നല്ല പയ്യനായിരുന്നു അല്ലേ രവി.. ! പക്ഷെ നിന്നെപോലെയുള്ള ഇത്രയും നല്ലവർക്ക് ആയുസ്സ് കൂടുതൽ വേണ്ട അതാ നിന്നെ ഞങ്ങൾ നേരത്തെ വിളിപ്പിച്ചത്..നാളെ നമുക്കുണ്ടാകുന്ന മക്കളെയും നല്ലവനായ നീ വിടില്ല എന്നറിയാം.. അതാ .. അതുകൊണ്ട് മാത്രമാണ് ഇത് നിനക്കൊരുക്കിയത്….എന്റെ മരണം വരെയും നീ തന്ന സമ്മാനവും നിന്റെ ഓർമകളും എന്നെ വിട്ടുപോകില്ല അപ്പോഴെല്ലാം സന്തോഷത്തോടെ നിന്റെയീ ച തഞ്ഞരഞ്ഞ ത ലയുള്ള ഉ ടലും ഞാനോർക്കും..’ അ രഞ്ഞുപോയ തല കെ ട്ടിപൊതിഞ്ഞ ചോരതുണികെട്ടുള്ള ശവപെട്ടിക്കരികിൽ സംഹാരതാണ്ഡവമാടുന്ന തിരമാലകളെ മിഴിയാഴങ്ങളിൽ ഒളിപ്പിച്ച് ഹരിതയുടെ മനസ്സ് അത്യുച്ചത്തിൽ ആർത്തലറിക്കൊണ്ടിരുന്നു..
വിധി തട്ടിയെടുത്ത നല്ലവനായ യുവാവിനെയും ചെറുപ്പത്തിലേ വൈധവ്യം ഏറ്റുവാങ്ങേണ്ടിവന്ന യുവതിയുടെ ദൗർഭാഗ്യവുമോർത്ത് സഹതാപത്തോടെ നാട്ടുകാർ പരിതപിക്കുമ്പോൾ തിരികെ വരാനാകാത്ത ലോകത്തിലേക്ക് അവനെയും അവന്റെ ഓർമ്മകളെയും അയച്ച് അവൾ ജീവിതത്തിലേക്കൊരു മടക്കയാത്രക്കൊരുങ്ങുകയായിരുന്നു..
പിറ്റേന്നത്തെ പത്രത്തിൽ ചെറിയ കോളത്തിലുള്ള യുവാവിന്റെ ബൈക്ക് അപകടവാർത്തയ്ക്ക് മുകളിലായി ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന വലിയൊരു സംഘത്തെയും റിസോർട്ട് മറയാക്കി അതിനെല്ലാം ചുക്കാൻ പിടിക്കുന്ന ല ഹരിമരുന്ന് കച്ചവടം നടത്തുന്ന രുദ്രനെയും പോലീസ് അറസ്റ്റ് ചെയ്ത വാർത്ത വെണ്ടക്ക അക്ഷരത്തിൽ ഉണ്ടായിരുന്നു..
ലിസ് ലോന ✍️