പുനർവിവാഹം ~ ഭാഗം 30, എഴുത്ത്: അശ്വതി കാർത്തിക

എനിക്ക് കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പുകൾ ആയ കുറച്ചുപേർ ഇവിടെയുണ്ട്..ഇപ്പോൾ അവരാണ് എന്റെ ലോകം…

അതിനു പുറത്തേക്ക് ഒരു ബന്ധവും എനിക്കില്ല…

ഈ കാരണങ്ങൾ പറഞ്ഞ് മേലാൽ എന്നെ വിളിക്കരുത്…”

ഇതായിരുന്നു ചാരു വിന്റെ മറുപടി…

പിന്നെ ഒരിക്കലും അവർക്കുവേണ്ടി കണ്ണ് നിറയാനോ അവരെ ഓർത്ത് ഇരിക്കാനോ ചാരു മുതിർന്നില്ല..

🧡🧡🧡🧡🧡🧡🧡

കിച്ചു വലുതാകുന്തോറും ചാരുവിന് ടെൻഷൻ ഉം കൂടി…

വിഷ്ണുവിന്റെ സ്വഭാവം അവനിൽ വരുമോ എന്ന് അവൾ നന്നായി പേടിച്ചു……

ഓരോ ദിവസവും അവളുടെ പ്രാർത്ഥനകളും അതായിരുന്നു…

ചാരു വിന്റെ അവസ്ഥ മനസ്സിലാക്കിയ ദീപു കിച്ചുവിന് എന്നും ഒരു കൂട്ടായിരുന്നു…

കിച്ചുവും ദീപുവും നല്ല സുഹൃത്തുക്കളെ പോലെയാണ്…

സ്കൂളിലെ ആയാലും പുറത്ത് കൂട്ടുകാർക്കിടയിൽ ആയാലും എന്തു കാര്യവും അച്ഛനോടു തുറന്നുപറയാൻ ശീലിപ്പിച്ചു…

മുതിർന്നവരോടു നല്ല രീതിയിൽ പെരുമാറണം എന്നും സ്ത്രീകൾക്ക് റെസ്‌പെക്ട് കൊടുക്കണം എന്നും ദീപു അവന്റെ ജീവിതത്തിലൂടെ കിച്ചുവിന് പറഞ്ഞു കൊടുത്തു…

ദീപു കിച്ചുവിന് നല്ല ഒരു കൂട്ടുകാരനും അച്ഛനും നല്ല ഒരു അധ്യാപകനും ആയിരുന്നു..

സ്വന്തം അച്ഛൻ അല്ല എന്ന് കിച്ചുവിന് തോന്നുന്ന ഒരു പ്രവർത്തിയും ദീപുവിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല…

പോകെ പോകെ ചാരു വിന്റെ പേടിയൊക്കെ മാറി…

ആരെകൊണ്ടും മോശം എന്ന് പറയുന്ന തരത്തിലുള്ള ഒരു പ്രവർത്തിയും കിച്ചുവിന്റെ ഭാഗത്തുനിന്നുണ്ടായില്ല…

വീട്ടിലും സ്കൂളിലും പുറത്തും ഒക്കെ അവൻ നല്ല ഒരു കുട്ടി ആയി വളർന്നു വന്നു…

ചിക്കവും നല്ല സ്വഭാവത്തിൽ തന്നെ വളർന്നു..

അമ്മയെ പോലെ തന്നെ അവളും നല്ല ഒരു സ്വഭാവത്തിന് ഉടമയായി

ചിക്കുവിന്റെ പുന്നാര ഏട്ടൻ ആയി കിച്ചു…

🧡🧡🧡🧡🧡🧡🧡

രാവിലെ മുതൽ തലയ്ക്കു ഭ്രാന്ത് പിടിച്ച പോലെ ഓടിനടക്കുകയാണ് ചാരു…

ഇന്നാണ് പത്താം ക്ലാസിലെ റിസൾട്ട് വരുന്ന ദിവസം…

ചിക്കു ഇപ്പൊ പത്തിലും കിച്ചു പ്ലസ് ടു വിലും..

റിസൾട്ട്‌ വരുന്നതിന്റെ ടെൻഷൻ മുഴുവൻ ചാരുവിനു ആണ്…

“ഈ അമ്മക്ക് എന്താ.. അവിടെ എങ്ങാനും ഒന്ന് സമാധാനം ആയി ഇരിക്കോ.”.. ചിക്കു ചോദിച്ചു…

“ന്റെ ചാരു നി വന്നു ഭക്ഷണം കഴിക്ക്. പരീക്ഷ എഴുതിയവൾക്ക് ഒരു പേടിയും ഇല്ല.”

” ദേ ഇരുന്ന് ഭക്ഷണം കഴിക്കുന്നു… ടെൻഷൻ മുഴുവൻ അവൾക്ക് ആണ്..

ഇവിടുത്തെ കാഴ്ചകൾ കണ്ടാൽ പരീക്ഷയെഴുതിയത് ആരാണെന്ന് സംശയിച്ചുപോകും.. ” ദീപു ചാരു വിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു..

എല്ലാവരും ഇരുന്നു ഭക്ഷണം കഴിക്കുകയാണ്..

ചാരുവിനു ആണെങ്കിൽ ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ല….

“അമ്മേ അവൾക്ക് നല്ല മാർക്ക്‌ ഉണ്ടാവും അമ്മ എന്തിനാണ് ഇങ്ങനെ വെപ്രാളം പിടിക്കുന്നെ.. ബിപി കൂടി വല്ല വയ്യാണ്ടും ആവും”. കിച്ചു അവൾക് അടുത്ത് ചെന്നു പറഞ്ഞു..

അച്ഛനും മക്കൾക്കും ഉള്ള ഭക്ഷണ സാധനം ഒക്കെ മേശപ്പുറത്ത് ഇരിപ്പുണ്ട്…മിണ്ടാതിരുന്നു കഴിച്ചോണം..

ഇല്ലേ എല്ലാത്തിനേം ഞാൻ ഇവിടുന്ന് ഓടിക്കും..ചാരു കണ്ണ് കൂർപ്പിച്ചുകൊണ്ട് പറഞ്ഞു

“നിങ്ങൾ ഇവിടെ ഇരുന്നു ഓരോന്നും പറഞ്ഞിട്ട് കാര്യമൊന്നുമില്ല..റിസൾട്ട് വരാതെ അവൾക്ക് ഇനി ഒരു സമാധാനം ഉണ്ടാവില്ല ” അമ്മ അവർക്കൊപ്പം വന്നിരുന്നു പറഞ്ഞു..

ദീപു റിസൾട്ട്‌ നോക്കുവാണ്..

കിച്ചുവും ചിക്കുവും അടുത്ത് കസേരയിൽ ഉണ്ട്..

ചാരു കണ്ണടച്ച് പ്രാർത്ഥിച്ച് അപ്പുറത്ത് ഉറപ്പുണ്ട്…

“അമ്മാ ഓടി വാ റിസൾട്ട്‌ വന്നു..”

ചാരു സകല ദൈവങ്ങളെയും വിളിച്ചാണ് കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയത്…

97% മാർക്ക് ……

ചരുവിനു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…

ചിക്കുവിനെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വച്ചു…

എത്ര ഉമ്മ വെച്ചിട്ടും ചാരു വിനു മതിയാവുന്നില്ല…

“ഈ അമ്മയുടെ കാര്യം സന്തോഷം വന്നാലും കരയും” ചിക്കു അമ്മയുടെ കണ്ണുകൾ തുടച്ചു കൊടുത്തു…

അമ്മയ്ക്ക് എത്ര സന്തോഷമുണ്ടെന്ന് പറഞ്ഞാൽ മനസ്സിലാവില്ല…

നിങ്ങൾ രണ്ടാളും എല്ലായിടത്തും ജയിച്ചാലേ അമ്മയും അച്ഛനും വിജയിക്കൂ….

” നീ ഇപ്പം മുഴുവൻ കരഞ്ഞു നിൽക്കണ്ട അടുത്താഴ്ച കിച്ചുവിന്റെ റിസൾട്ട് കൂടെ വരാനുണ്ട് ” ദീപു ചാരുവിന്റെ പുറകിലൂടെ വന്ന് പറഞ്ഞു….

“പോ ഒന്ന് “…

ചാരു ദേഷ്യം കാണിച്ച് അടുക്കളയിലേക്ക് പോയി….

തിരിച്ചുവന്നത് പായസം നിറച്ച ഗ്ലാസും ആയിട്ടാണ്…

എന്റെ മോൾക്ക് നല്ല മാർക്ക് ഉണ്ടാവും എന്ന് എനിക്കറിയാമായിരുന്നു..

പായസം ഒക്കെ ഞാൻ നേരത്തെ ആക്കി വച്ചു…

ചാരു വല്യ ഗമയോടെ എല്ലാവരെയും നോക്കി പറഞ്ഞു….

“ഹോ ഭയങ്കരി “(ദീപു )

ചാരു അച്ഛനും മക്കൾക്കും പായസം കൊടുത്തു…

” ഞാനിത് അച്ഛനും അമ്മയ്ക്കും കൊടുത്തിട്ട് വരാം നിങ്ങൾ കുടിക്കെ”

ചാരു അകത്തു അച്ഛന്റെ അമ്മയുടെയും മുറിയിൽ പോയി അവരോട് ചിക്കു വിന്റെ റിസൾട്ട് പറഞ്ഞു.. പായസവും കൊടുത്തു പോന്നു…

ചാരു ഹാളിൽ വരുമ്പോൾ എല്ലാവരും പായസവും പിടിച്ച് നിന്ന് സംസാരിക്കുകയാണ്….

” നിങ്ങൾ കുടിച്ചില്ലേ “

“അമ്മ കൂടെ വരാൻ നിൽക്കുവായിരുന്നു “

ചാരു ചിരിച്ചുകൊണ്ട് ” ഞാൻ എടുത്തിട്ട് വരാം നിക്ക് “

“അമ്മ ഇനി വേറെ പായസം ഒന്നും എടുക്കാൻ പോവണ്ട ഇതിൽനിന്നും കുടിക്കാം ” ചിക്കു പറഞ്ഞു..

ചിക്കു അവളുടെ ഗ്ലാസ്സിൽ നിന്നും പായസം അമ്മയ്ക്ക് വായിൽ വച്ചു കൊടുത്തു… കിച്ചുവും അങ്ങനെ തന്നെ ചെയ്തു..

ദീപു ഇതെല്ലാം കണ്ടു ചിരിച്ചു കൊണ്ട് നിൽക്കുകയാണ്…

“ഞാൻ മാത്രമായിട്ട് തന്നില്ലെങ്കിൽ അത് മോശമല്ലേ…”

” ഇങ്ങട് വാടോ ഭാര്യേ…”

ദീപു ചരുവിനെ വലിച്ചു അവന്റെ ഒപ്പം നിർത്തി…

അവൻ തന്നെ അവൾക് പായസം വായിൽ വച്ചു കൊടുത്തു…

“നാണം ഇല്ലേ അച്ഛ”

മോനും മോളും വലുത് ആയി. ന്നിട്ടും അമ്മേ പഞ്ചാര അടിക്കുവാ.. മോശം മോശം ചിക്കു മൂക്കത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു…

“നിങ്ങൾ വലുത് ആയി വച്ചു എന്താ എനിക്ക് ന്റെ ഭാര്യയെ സ്നേഹിച്ചൂടെ ഇത് നല്ല കാര്യം “…

🧡🧡🧡🧡🧡🧡🧡

കിച്ചുവിന്റെ റിസൾട്ടും വന്നു… അവനും 95%മാർക്ക്..

രണ്ടു മക്കളും അച്ഛന്റെ അമ്മയുടെയും ആഗ്രഹങ്ങൾ കൊത്ത് ഉയർന്നു പഠിച്ചു……

ചിക്കു പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് കേറി…

കിച്ചു BA ക്കും…

തുടരും.