പുനർവിവാഹം ~ ഭാഗം 29, എഴുത്ത്: അശ്വതി കാർത്തിക

അവിടുന്ന് പിന്നെ പാർക്കിൽ പോയി കുറച്ചു നേരം കളിച്ചു.ത്രെഡ് ഗാര്‍ഡനിലും അക്വേറിയത്തിലും ഒക്കെ പോയി അവസാനം മലമ്പുഴ യക്ഷി യുടെ അടുത്ത് എത്തി…

അവിടെ മുഴുവൻ കറങ്ങി വൈകുന്നേരം ആയപ്പോഴേക്കും റൂമിൽ എത്തി

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

രണ്ടു ദിവസം മലമ്പുഴയും നെല്ലിമ്പതിയും ഒക്കെ കറങ്ങി ആണ് അവർ തിരിച്ചു പോയത്..

പരസപരം അറിഞ്ഞും സ്നേഹിച്ചും അവർ ജീവിതം മുൻപോട്ട് കൊണ്ട് പോയി….

ചാരുവിന്റെ ഒപ്പം ഇപ്പൊ ഇടക്ക് ദീപുവും അവളുടെ വീട്ടിൽ പോയി നിൽക്കും..
മരിച്ചു പോയ മകന്റെ സ്ഥാനത്താണ് ഇപ്പൊ ദീപു അവർക്ക്…

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

അമ്മയും അച്ഛനും ഒക്കെ ദേവുന്റെ വീട്ടിൽ ആണ്..

അവർ അവിടെ രണ്ടു ദിവസം നിൽക്കാൻ പോയത് ആണ്…

വൈകുന്നേരം ഓഫിസിൽ നിന്നും വന്ന ദീപു മുറിയിൽ നിന്നും ആരോ പാടുന്ന ശബ്ദം കേട്ടത്…

ദീപു ചെന്ന് നോക്കുമ്പോൾ ചാരു പാട്ട് പാടുകയാണ്…

ഫോണിൽ കരോക്ക ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട്…

ചാരു വിന്റെ പാട്ടിനനുസരിച്ച് ഡാൻസ് കളിക്കുകയാണ് കിച്ചുവും ചിക്കുവും…

ദീപു ശരിക്കും ഞെട്ടിപ്പോയി…

ചാരു പാട്ടുപാടും എന്നറിയാം ഒന്ന് രണ്ടുതവണ ചെറുതായിട്ട് കേട്ടിട്ടുണ്ട്..

പക്ഷേ ഇത്ര മനോഹരം ആയിട്ട് പാടുമെന്ന് ആദ്യമായിട്ടാണ് അറിയുന്നത്….

തന്നെയല്ല ചിക്കുവും കിച്ചുവും രണ്ടാളും നല്ല മനോഹരമായി ഡാൻസ് കളിക്കുന്നുണ്ട്…

പഠിപ്പിച്ചു കൊടുത്തതാണെന്ന് വ്യക്തമായിട്ട് അറിയാം…

ദീപു ഒച്ചയുണ്ടാക്കാതെ അതൊക്കെ വീഡിയോയിൽ ആക്കി…

“ദേ അച്ഛൻ ” കിച്ചുവിന്റെ ശബ്ദം കേട്ടപ്പോഴാണ് ചാരു തിരിഞ്ഞു നോക്കിയത്…

നോക്കുമ്പോഴുണ്ട് ദീപു തങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു……

“അച്ഛാ ” രണ്ടാളും ഓടിച്ചെന്ന് ദീപുവിനെ കെട്ടിപ്പിടിച്ചു…

“നാൻ ഡാച്ചു കച്ചല്ലോ അച്ഛൻ കണ്ടോ, ചേട്ടനും കച്ചു ” ചിക്കു ദീപുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു..

“അച്ഛൻ കണ്ടടാ കണ്ണാ… രണ്ടു പേരും നല്ല സൂപ്പർ ആയിട്ട് കളിച്ചല്ലോ..ആരാ ഇതൊക്കെ പഠിപ്പിച്ചുതന്നത്”

“അമ്മയാ അച്ഛാ.”.അമ്മേം കളിക്കും ഞങ്ങൾക്ക് ഒപ്പം…

ദീപു വിന്റെ നോട്ടം തനിക്ക് നേരെ ആണെന്ന് മനസ്സിലാക്കിയ ചാരു പതുക്കെ അവിടെ നിന്ന് മുങ്ങാൻ നോക്കി…

“ഞാൻ.. ചായ എടുത്തു വരാം “.. ചാരു അടുക്കളയിലേക്ക് ഓടി..

ദീപു ബാഗിൽ നിന്നും രണ്ട് ചോക്ലേറ്റ് എടുത്തു കുട്ടികൾക്ക് കൊടുത്തു..

” അച്ഛൻ ഇപ്പോൾ വരാം.. രണ്ടാളും നല്ല കുട്ടികൾ ആയി ഇരിക്കണം കേട്ടോ “. ദീപു അതും പറഞ്ഞു താഴേക്ക് പോയി……..

അടുക്കളയിൽ ചെല്ലുമ്പോൾ ചാരു ചായ ഇടുകയാണ്…..

ദീപു മിണ്ടാതെ പുറകിൽ കൂടെ ചെന്നു ചാരു വിനെ കെട്ടിപ്പിടിച്ചു…

“നി എന്താ പേടികാത്തത്” യാതൊരു കൂസലും ഇല്ലാതെ നിൽക്കുന്ന ചാരുനോട് ചോദിച്ചു….

“എത്ര ശബ്ദം ഉണ്ടാക്കാതെ വന്നാലും നിങ്ങളുടെ സാമീപ്യം എനിക്ക് അറിയാൻ പറ്റും മനുഷ്യാ”…..

ചാരു അവളുടെ മൂക്ക് അവന്റെ മൂക്കിൽ ഉരസിക്കൊണ്ട് പറഞ്ഞു

“പാട്ട് നന്നായിരുന്നു” ദീപു അവളുടെ ചെവിയിൽ പറഞ്ഞു.

“നീ പാട്ടുപാടുന്നത് ഒന്ന് രണ്ട് തവണ ഞാൻ കേട്ടിട്ടുണ്ട്..പക്ഷേ ഇത്ര ഭംഗിയായിട്ട് പാടും എന്ന് എനിക്ക് അറിയില്ല.’ എന്തായാലും നല്ല രസം ഉണ്ടായിരുന്നു കേൾക്കാൻ…

” പിന്നെ ഡാൻസ് കണ്ടില്ല അതെപ്പൊ കാണിച്ചു തരും..”

” എല്ലാത്തിനും അതിന്റെ തായ സമയമുണ്ട് ദാസാ..

“സമയമാകുമ്പോൾ പൊന്നു മോനെ ഞാൻ കാണിച്ചു തരാം കേട്ടോ “

“ഇപ്പൊ ചായ കുടിച്ചു പോയി ഫ്രഷ് ആവാൻ നോക്ക്..”

ചാരു ചിരിച്ചു കൊണ്ട് പറഞ്ഞു.. ദീപു അവളെ നെഞ്ചോട് ചേർത്തു നിർത്തി………

❣️❣️❣️❣️❣️❣️❣️❣️❣️❣️

പിന്നെയും കാലങ്ങൾ മാറി…

വേനലും വർഷവും ഹിമവും മാറി മാറി വന്നു….

അവരുടെ ജീവിതത്തിൽ നിന്നും പലരും മാഞ്ഞു പോയി…

ചാരുവിന്റെ അച്ഛനും അമ്മയും(വിഷ്ണു വിന്റെ )മരിച്ചു…

ഒരു മകന്റെ സ്ഥാനത്തുനിന്ന് ദീപു ചടങ്ങുകളെല്ലാം ചെയ്തു…

മരിക്കുന്നതിനു മുന്നേ ആ അച്ഛനുമമ്മയും തങ്ങളുടെ സ്വത്തുക്കളെല്ലാം ചാരുവിന്റെയും ദീപുവിന്റെയും പേരിലേക്ക് മാറ്റി…

ദേവു വിന്റെ ഭർത്താവ് നാട്ടിൽ തന്നെ ഒരു ബിസിനസ് തുടങ്ങി…

ദക്ഷ്നും കവിതക്കും ഒരു കുഞ്ഞു കൂടെ ആയി..

രണ്ടാളും ഇപ്പോൾ നാട്ടിൽ തന്നെ ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു…

ദീപുവിന്റെ അച്ഛനുമമ്മയ്ക്കും പ്രായത്തിന്റേതായ വയ്യായ്ക ഒക്കെയായി…

അമ്മയ്ക്കും അച്ഛനും ഒക്കെ വയ്യാതെ വന്നപ്പോൾ ചാരു സ്കൂളിലെ ജോലിയൊക്കെ റിസൈൻ ചെയ്തു…

ചാരുവിനെ ഒരിക്കൽ അനിയൻ വിളിച്ചിരുന്നു..

ചെയ്തു പോയത് ഒക്കെ തെറ്റാണ് എന്നും മാപ്പ് ചോദിക്കുന്നു എന്നും പറഞ്ഞു..

അച്ഛനും അമ്മയ്ക്കും ഒക്കെ വയ്യാണ്ടായി…

ഇടയ്ക്കൊന്ന് വീട്ടിലേക്ക് വരണം എന്ന് പറഞ്ഞു….

” എന്റെ മരണം വരെ ആ വീട്ടിലേക്ക് കാലുകുത്താൻ ഞാനാഗ്രഹിക്കുന്നില്ല…

എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നത് കൂടി അനിയത്തിയുടെ വിവാഹത്തിന് വന്നപ്പോൾ കളഞ്ഞിട്ടു ആണ് പോകുന്നത്…

എനിക്ക് അച്ഛനും ഇല്ല അമ്മയും ഇല്ല അവർ രണ്ടാളും മരിച്ചുപോയി..

പിന്നെ എനിക്ക് കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പുകൾ ആയ കുറച്ചുപേർ ഇവിടെയുണ്ട്.. ഇപ്പോൾ അവരാണ് എന്റെ ലോകം…

അതിനു പുറത്തേക്ക് ഒരു ബന്ധവും എനിക്കില്ല…

ഈ കാരണങ്ങൾ പറഞ്ഞ് മേലാൽ എന്നെ വിളിക്കരുത്…”

ഇതായിരുന്നു ചാരു വിന്റെ മറുപടി…

പിന്നെ ഒരിക്കലും അവർക്കുവേണ്ടി കണ്ണ് നിറയാനോ അവരെ ഓർത്ത് ഇരിക്കാനോ ചാരു മുതിർന്നില്ല..

❣️❣️❣️❣️❣️❣️❣️❣️❣️❣️

തുടരും…

നീളം കുറവ് ആണ് അറിയാം.. 🙏