പുനർവിവാഹം ~ ഭാഗം 25, എഴുത്ത്: അശ്വതി കാർത്തിക

ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് അധികം വൈകാതെ തന്നെ എല്ലാ അർത്ഥത്തിലും ദീപുവേട്ടന്റെ മാത്രമായി മാറാൻ കഴിയുമെന്ന്…അത് ഞാനിപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..ദീപുവേട്ടന്റെ മാത്രം ചാരു ആയി മാറാൻ……

🌹🌹🌹🌹🌹🌹

പക്ഷെ അതിന് എനിക്ക് കുറച്ചുകൂടി സമയം വേണം….അധികമൊന്നും വേണ്ട…അതു കഴിഞ്ഞ് നമുക്കും ജീവിക്കണം….എന്റെ പ്രണയം മുഴുവനായി ഈ നെഞ്ചിലേക്ക് പകരണം…അസ്തമിക്കാത്ത സൂര്യനെ പോലെ അതെന്നും ഇവിടെ തെളിഞ്ഞു നിൽക്കണം….

ദീപുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു….

ദീപു ::: ഇത്രയേറെ പ്രണയിക്കുന്നുവോ ചാരു നീയെന്നെ…..

എന്റെ പ്രണയം അത് വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല….എന്റെ പ്രണയം വർണ്ണിക്കാൻ  ഈ ലോകത്ത് ഒന്നിനും കഴിയില്ല. അതൊരു കടലാണ്…. ഒരിക്കലും വറ്റാത്ത കടൽ….ഓരോ പുലരിയിലും പ്രണയത്തിന്റെ പുതു പുഷ്പങ്ങൾ അവിടെ എത്തും….എന്റെ മരണം വരെ അവസാനശ്വാസംവരെ എന്റെ പ്രണയം നിങ്ങളിലേക്ക് ഒരു പുഴയായി ഒഴുകിയെത്തും…..

ചാരു ഉയർന്നുവന്നു അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….

ദീപു അവളെ ഒന്ന് കൂടെ ചേർത്തു നിർത്തി…..

നീ പറഞ്ഞത് ഒന്നും എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല… അങ്ങനെ ആണെങ്കിൽ നീ എന്ത് ചെയ്യുമായിരുന്നു…..

ചാരു അവനിൽനിന്നും അകന്നുമാറി……കുറച്ചുനേരം പുറത്തേക്ക് നോക്കി നിന്നു….അവളുടെ നിൽപ്പും നിറഞ്ഞു വരുന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും ഒക്കെ കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ദീപുവിന്….

ദീപു പതിയെ അവളുടെ അടുത്ത് ചെന്ന് നിന്നു…

ടാ ഞാൻ വെറുതെ ചോദിച്ചതാ…നീയെന്ത് പറയും എന്നറിയാൻ….

ചാരു ::: ദീപുവേട്ടൻ ഞാൻ പറയുന്നതൊന്നും അംഗീകരിച്ചില്ല,…അല്ലെങ്കിൽ എന്നെ മനസ്സിലാക്കിയില്ല എങ്കിൽ…എന്നോട് ഒഴിഞ്ഞു തരണം എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യുമെന്ന് സത്യമായിട്ടും എനിക്ക് അറിയില്ല. മരിക്കില്ല..ന്റെ ചിക്കു കിച്ചു….അവർ രണ്ടാളും ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല….പിന്നെ ദീപുവേട്ടൻ എന്നെ സ്നേഹിച്ചില്ലങ്കിലും എനിക്ക് സ്നേഹിക്കാലോ…. എന്റെ മരണം വരെ….എന്നെങ്കിലും തിരിച്ച് സ്നേഹിക്കും എന്ന് പ്രതീക്ഷിക്കാം…അതൊരു സുഖല്ലേ….ഓരോ ദിവസവും പ്രതീക്ഷയോടെ…അവസാനം മരണംവരെ പ്രതീക്ഷയോടെ ഇരിക്കാം…

ദീപു അവളുടെ അടുത്ത് ചെന്നു കണ്ണുനീർ തുടച്ചു കൊടുത്തു…

എടി പൊട്ടി…. ഞാൻ പറഞ്ഞില്ലേ വെറുതെ ആണെന്ന്….അങ്ങനെ ഉപേക്ഷിക്കാൻ ആണെങ്കിൽ ഞാൻ നിന്നെ ഇങ്ങനെ ചേർത്തു നിർത്തുമോ…ചേർത്ത് നിർത്തിയിട്ട് ഉണ്ടെങ്കിൽ അത് മരണം വരെ ഉണ്ടാകും…നീയെന്നെ സ്നേഹിക്കുന്ന അത്രയും തിരിച്ചു നൽകാൻ കഴിയുമോ എന്നെനിക്കറിയില്ല…..പക്ഷേ ഒരു പുഴ പോലെ എന്നിലെ പ്രണയം നിന്നിലേക്ക് ഒഴുകി എത്തിയിരിക്കും …..നിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ എനിക്ക് ഒരു ഉറപ്പും ഉണ്ടായില്ല നിന്നെ സ്നേഹിക്കാൻ കഴിയുമെന്ന്….പക്ഷേ ഇന്ന് ഞാൻ പറയുന്നു വാക്കുകൾക്കതീതമാണ് നിന്നോടുള്ള ഇഷ്ടം…….

ചാരു അവനെ നോക്കി ചിരിച്ചു….

ഇങ്ങനെ ചിരിക്കണം എന്നും… കണ്ണ് നിറയരുത്… ഒരിക്കലും…നമുക്ക് ഇങ്ങനെ പ്രണയിച്ചു കൊച്ചു കൊച്ചു പിണക്കങ്ങൾ ഒക്കെ ആയി പോകാം……

ദീപു അവളെ കെട്ടിപ്പിടിച്ചു കുറെ നേരം കൂടെ അവിടെ നിന്നു……

🌹🌹🌹🌹🌹🌹🌹🌹

പിന്നീടുള്ള ഓരോ ദിവസവും ദീപു അറിയുകയായിരുന്നു ചാരു വിന്റെ സ്നേഹവും പ്രണയവും കരുതലും എല്ലാം……….

വീട്ടിലെ ഓരോ കാര്യങ്ങൾക്കും ഓടി എത്തുന്ന അവളുടെ കഴിവ് അവനു ഒരു അത്ഭുതം തന്നെ ആയി….

ദക്ഷ് ഉം കവിതയും ഇടയ്ക്കു വന്നു പോവും….

ദേവു പിന്നെ വീടുപണി നടക്കുന്ന കൊണ്ട് നല്ല തിരക്കിലാണ്…

ഹരീഷ് തിരിച്ചു ഗൾഫിലേക്ക് പോയതുകൊണ്ട് എല്ലാത്തിനും അവൾ തന്നെ ഓടണം….

അച്ഛനും ദീപുവും ഇടയ്ക്ക് പോയി കാര്യങ്ങൾ ഒക്കെ നോക്കിയിട്ട് വരും ………..

❣️❣️❣️❣️❣️❣️❣️

ഞായറാഴ്ച…..

ദീപു ഉണർന്നപ്പോൾ മക്കൾ രണ്ടാളും ഇല്ല….

ഓ അമ്മ രണ്ടാളെയും കൊണ്ട് അമ്പലത്തിൽ പോകും എന്ന് പറഞ്ഞിരുന്നു.അത്‌ കഴിഞ്ഞു ദേവൂന്റെ വീട്ടിലേക്കും

ഇപ്പോ എല്ലാം ഞായറാഴ്ചയും അമ്മയും അച്ഛനും അമ്പലത്തിൽ പോകും…ഇടയ്ക്ക് മക്കളെയും കൊണ്ടുപോകും…..ചാരു പിന്നെ വൈകുന്നേരമാണ് പോകുന്നത്…പറ്റുമ്പോൾ ഒക്കെ ദീപുവും കൂടെ പോകും…

ഇപ്പൊ എല്ലാദിവസവും രാവിലെ ചാരുവാണ് ദീപുവിനെ വിളിച്ച് ഏൽപ്പിക്കുന്നത്….

ദീപുവിനെ വിളിച്ചെഴുന്നേൽപ്പിച്ച് അവൻ ഉണരുന്നതിന് മുന്നേ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തിട്ടാണ് ചാരു പോകാറ്…..

ചാരു വിന്റെ വിചാരം ദീപു അത്‌ അറിയാറില്ല എന്നാണ് ….

പക്ഷെ ദീപു കള്ള ഉറക്കം ആണെന്ന് പാവം ചാരു അറിയാറില്ല..

ചാരു പതിവുപോലെ ദീപു വിനു ഉള്ള ചായയുമായി വന്നു….ചായ ടേബിളിൽ വച്ചിട്ട് കുളിച്ചു മാറാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ എടുത്തു വച്ചു….

നോക്കുമ്പോൾ ദീപു നല്ല ഉറക്കം….

ദീപുവേട്ട….. എണീറ്റെ… സമയം എന്തായി ന്നു നോക്ക്….

അവൾ ഒന്ന് കൂടെ വിളിച്ചിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….പെട്ടന്ന് ആണ് ദീപു അവളെ പിടിച്ചു അവന്റെ മേലേക്ക് ഇട്ടത്…

പെട്ടന്നുള്ള പ്രവർത്തി ആയത് കൊണ്ടു ചാരു അവന്റെ മേലേക്ക് വീണു…..ഉണർന്നു കിടക്കുകയായിരുന്നു അല്ലെ…..

ചാരു  അവന്റെ മൂക്കിൽ പിടിച്ചു ചോദിച്ചു…..

ദീപു :: അതെ…. ന്തേ… ഒരു കള്ളി ഉറക്കത്തിൽ എന്നെ വന്നു ഉമ്മവെച്ച് പോകുന്നുണ്ട്….ഞാൻ ഉറക്കമാണെന്നാണ് പാവം അതിന്റെ വിചാരം…ഇന്ന് ആ കള്ളത്തരം കയ്യോടെ പിടിച്ചേക്കാം എന്ന് വിചാരിച്ചു…..എങ്ങനെ ഉണ്ട്‌….

ചാരു :: ഓ വല്യ കാര്യം ആയി പോയി…..എനിക്കെ അടുക്കളയിൽ പണി ഉണ്ട്…സാറ് വിട്ടേ….ഉച്ച ആയാലും എണീക്കത്തില്ല ഇങ്ങനെ ഒരു മനുഷ്യൻ….

ചാരു അതും പറഞ്ഞു എണീറ്റ് പോവാൻ തുടങ്ങി…..

ദീപു അവളെ പിടിച്ചു അവിടെ  കിടത്തി…….

നീ എവിടേക്കാ ഈ പോണത്..അടുക്കളയിൽ നിനക്ക് മല മറിക്കാനുള്ള പണിയൊന്നും ഇല്ല എന്ന് എനിക്കറിയാം….അമ്മ ഒക്കെ ദേവൂന്റെ അവിടെ പോയിട്ട് ഇനി ഉച്ചക്ക്‌ അല്ലെ വരു.കള്ളത്തരം കയ്യോടെ പിടിച്ചതിന്റെ ചമ്മൽ അല്ലേ നിനക്ക്…

ചാരു :: പിന്നെ എന്ത് കള്ളത്തരം….ഞാൻ വഴിയെ പോയ ആർക്കും അല്ലല്ലോ കൊടുത്തത്…എന്റെ സ്വന്തം ആയ ആൾക്ക് തന്നെയാണ്….ഇനി ഞാൻ തന്നത് ഇഷ്ടമായില്ലേ അതിങ്ങു തിരിച്ചുതന്നോ പ്രശ്നം തീർന്നില്ലേ …..

ദീപു മീശ പിരിച്ചു കൊണ്ട്….

തിരിച്ചു തരാൻ തന്നെയാണ് തീരുമാനം…അതു പക്ഷേ ഇഷ്ടം ആവാത്ത കൊണ്ടല്ല…ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാണ്…..

ചാരു ::: ഒരുപാട് ഇഷ്ടം ഉണ്ടോ…ശരിക്കും എത്ര ഇഷ്ടം ഉണ്ടാവും എന്നോട്…..

ദീപു :::  അങ്ങനെ അളന്നു പറയാൻ എനിക്കറിയില്ല പെണ്ണേ…എന്റെ ഓരോ ശ്വാസത്തിലും നീ ഉണ്ട്….എന്റെ നെഞ്ചിടിപ്പിന്റെ താളം വരെ നീ ആണ്…..

അവൻ ചരുവിനെ അവന്റെ നെഞ്ചോട് ചേർത്തു കിടത്തി……

ചാരു അവന്റെ നെഞ്ചിൽ മുഖം ചേർത്തു വച്ചു കിടന്നു……

ദീപു ::: എന്റെ മാത്രം ചാരു ആക്കാൻ ഒരുപാട് ആഗ്രഹം തോന്നുന്നു പെണ്ണെ…..ഇനിയും സമയം വേണോ നിനക്ക്……

ചാരു ഒന്നും മിണ്ടാതെ അവനോട്‌ ചേർന്ന് കിടന്നു……

ദീപുവിന്റെ മാത്രം ആയി മാറുക ആയിരുന്നു ചാരു അപ്പോൾ…..

❣️❣️❣️❣️❣️❣️

ചെറിയ പിണക്കങ്ങളും വഴക്കുകളും ഒരുപാട് സ്നേഹവുമായി അവരുടെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു……

ദേവു വിന്റെ വീട് പണി കഴിഞ്ഞു….

അടുത്ത ആഴ്ച ആണ് പാല് കാച്ചൽ….

നാളെ ദക്ഷ് ഒക്കെ വരും…..

അമേയ യുടെ ഒന്നാം പിറന്നാൾ ആവാറായി….

അത്‌ ഇവിടെ വീട്ടിൽ വച്ചു വേണം എന്ന് കവിത യ്ക്ക് ഒരേ നിർബന്ധം….

ചാരു രാത്രി ദക്ഷ് ന്റെ റൂം ഒക്കെ വൃത്തി ആക്കി ഇടുമ്പോൾ ആണ് ദീപു അവിടേക്ക് വന്നത്…

നാളെ മുതല് താൻ പിന്നെ തിരക്കിലാവും അല്ലേ…..

ചാരു ::: അതിന് എന്താ ദീപുവേട്ടന് ആവശ്യം ഉള്ളപ്പോൾ ഞാൻ അടുത്ത് ഉണ്ടാകും അത്‌ പോരെ….

ദീപു ::: മതിയേ…..

പിന്നെ ഈ തിരക്ക് ഒക്കെ കഴിഞ്ഞു നമുക്ക് ഒരു ട്രിപ്പ്‌ ഉണ്ടേ…..എവിടേക്ക് എന്നൊന്നും ചോദിക്കണ്ട…. അത് സർപ്രൈസ്….

ചാരു :: ആയിക്കോട്ടെ….പിന്നെ ഇല്ലേ ഞാൻ ഒരു കാര്യം പറയട്ടെ…….ദേഷ്യം ഒന്നും തോന്നരുത്….

ദീപു ::: നിന്നോട് ഒരു ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ വലിച്ചു നീട്ടി പറയണ്ട ന്ന്….

ചാരു ദീപു വിനെ പിടിച്ചു കട്ടിലിൽ ഇരുത്തി…

തുടരും….

ഇതിൽ കൂടുതൽ റൊമാൻസ് ഒന്നും പ്രതീക്ഷിക്കരുത് പ്ലീസ് 😭😭😭..

ഇത് തന്നെ രണ്ട് മൂന്നു തവണ എഴുതി…ആദ്യം എഴുതിയത് വായിച്ചു എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി അത്‌ ഡിലീറ്റ് ചെയ്യേണ്ടി വന്നു… 😭😭😭😭