പുനർവിവാഹം ~ ഭാഗം 23, എഴുത്ത്: അശ്വതി കാർത്തിക

ഉച്ചയ്ക്കത്തെ ഭക്ഷണം ഒക്കെ മിച്ചം ഉണ്ടായിരുന്ന കാരണം രാത്രിയിൽ വലിയ പണികൾ ഒന്നും ഉണ്ടായില്ല….എല്ലാവരും ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ച പെട്ടെന്ന് തന്നെ കിടക്കാൻ പോയി….ഹരീഷും ആയി കുറച്ചു നേരം സംസാരിച്ചിട്ട് ആണ് ദീപു കിടക്കാൻ പോയത്….ദീപു റൂമിൽ ചെന്നപ്പോഴേക്കും ചാരു കിടന്നിരുന്നു…സാധാരണ അങ്ങനെ ഒരു കാര്യം പതിവ് ഇല്ലാത്തതിനാൽ ദീപു അവളുടെ അടുത്ത് ചെന്നിരുന്നു……..

❣️❣️❣️❣️❣️❣️❣️❣️

ദീപു നോക്കുമ്പോൾ ചാരു നല്ല ഉറക്കമാണ്..ദീപു പതിയെ അവളുടെ തലയിൽ തലോടി…മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയൊക്കെ ഒതുക്കി വച്ചു കൊടുത്തു. മുഖത്ത് തൊട്ടപ്പോൾ ചെറിയ ചൂടു പോലെ തോന്നിയത് കൊണ്ടാണ് പിന്നെയും നെറ്റിയിൽ കൈവെച്ച് നോക്കിയത്..ചെറിയ ചൂട് ഉണ്ട്…ഉള്ളിൽ പനി ഉണ്ടാകും അതാണ് നേരത്തെ കിടന്നത് അല്ലെങ്കിൽ എത്ര വൈകിയാലും ഞാൻ വരാതെ കിടക്കില്ല. നടു വേദന എങ്ങനെ ഉണ്ടോ അത്‌ ചോദിക്കാനും പറ്റിയില്ല. എല്ലാവരുടെയും കാര്യം നോക്കി പകലും മുഴുവൻ ഓടിനടന്ന അവൾക്ക് കുറവുണ്ടോ എന്ന് ചോദിക്കാൻ വിട്ടുപോയി. ദീപുവിന് സ്വയം അവനോട് തന്നെ ദേഷ്യം തോന്നി. അവൻ പതിയെ ചാരു നെ ചെരിച്ചു കിടത്തി…..

ചുരിദാറിന്റെ ടോപ് മാറ്റി നടു വിന്റെ ഭാഗം നോക്കി. ചുവന്നു തടിച്ചു കിടക്കുന്നു…ചെറിയ ചതവ് പോലെ ഉണ്ട്‌. ഇതും വച്ചാണോ അവൾ വീട് മുഴുവൻ ഓടിനടന്ന് ഓരോ കാര്യങ്ങൾ നോക്കിയത്….ഇടയ്ക്ക് അവളുടെ മുഖം മാറിയത് കണ്ടിരുന്നെങ്കിലും ഇത്ര പ്രശ്നം ഉണ്ടാകും എന്ന് വിചാരിച്ചില്ല..പിന്നെ ഓരോ തിരക്കിലുംപെട്ട് അത് മറന്നു പോവുകയും ചെയ്തു. ദീപു പതിയെ ചതഞ്ഞിരിക്കുന്ന ഭാഗത്ത് വിരലുകൾകൊണ്ട് തലോടി…വേദനിച്ചിട്ട് ആണെന്ന് തോന്നുന്നു ചാരു പതിയെ ഒന്ന് തേങ്ങി…ദീപുവിന് കണ്ണൊക്കെ നിറഞ്ഞു വന്നു…

❣️❣️❣️❣️❣️

അമ്മേ…. അമ്മേ…..

വാതിൽക്കൽ നിന്ന് ദീപുവിന്റെ ഒച്ച കേട്ടാണ് അമ്മയും അച്ഛനും എണീറ്റത്……

അച്ഛൻ :::: ഇവൻ കിടന്നില്ലേ….

അമ്മ ::: പോയി വാതിൽ ഒന്ന് തുറക്ക് മനുഷ്യ എന്തെങ്കിലും അത്യാവശ്യത്തിന് ആകും…..

അച്ഛൻ ചെന്നു വാതിൽ തുറക്കുമ്പോൾ വെപ്രാളപ്പെട്ട് നിൽക്കുന്ന ദീപുവിനെ ആണ് കണ്ടത്….

അച്ഛൻ ::: ന്താ മോനെ…

ദീപു :: അമ്മയോട് ചതവിനുള്ള മരുന്ന് എന്തെങ്കിലുമുണ്ടെങ്കിൽ തരാൻ പറ….പിന്നെ പനിക്കു എന്തെങ്കിലുമുണ്ടെങ്കിൽ അതും….

ദീപുവിന്റെ സംസാരം കേട്ട് അമ്മ എണീറ്റ് വന്നു….

ആർക്കാ ഇപ്പൊ മരുന്ന്…..

ദീപു :: ചാരു വിന്… അവൾ ഇന്നലെ ഒന്നു വീണായിരുന്നു പക്ഷേ ഒന്നുമില്ലെന്ന് എന്റെ അടുത്ത് പറഞ്ഞത്…പിന്നെ പകൽ ആ തിരക്കിനുമിടയ്ക്ക് ചോദിക്കാനും വിട്ടുപോയി….

ഇപ്പോ ചെറിയ ചൂടുണ്ട്..പുറം ഓക്കെ ചുവന്നു കിടപ്പുണ്ട് ചെറിയ ചതവും ….

അമ്മ ::: ഈശ്വരാ ഞാൻ അറിഞ്ഞില്ലല്ലോ…രാവിലെ മുതല് ഓരോന്നിനും ഓടിനടക്കുകയായിരുന്നു.നിനക്കെങ്കിലും അമ്മയോട് ഒന്നു പറയാമായിരുന്നു..പാവം എന്റെ കുഞ്ഞ്…..

ദീപു ::: കാര്യങ്ങൾ ഒക്കെ പിന്നെ പറയാം മരുന്നു വല്ലതുമുണ്ടെങ്കിൽ അമ്മ താ…

ദക്ഷ് കൊണ്ട് വച്ച മരുന്നിന്റെ ബോക്സ് ഇരിപ്പുണ്ട് അതിൽ ഒന്ന് നോക്കട്ടെ…

അമ്മ ഒരു ഓയിൽമെന്റ് ഒരു ഗുളികയും എടുത്ത് ദീപുവിന്റെ അടുത്തേക്ക് ചെന്നു….

അമ്മ വന്ന് ചെയ്ത് തരണോ….

ദീപു ::: വേണ്ട അമ്മ കെടന്നോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വന്ന് വിളിച്ചോളാം……

ദീപു പോയി കഴിഞ്ഞ് അമ്മയും അച്ഛനും മുറിയിലേക്ക് കയറി…

അച്ഛൻ :: അവളെ നാളെ അടുക്കളയിലേക്ക് ഒന്നും കേറ്റാൻ നിൽക്കണ്ട….

ഒരാളെ സഹായത്തിന് വയ്ക്കാം എന്ന് പറഞ്ഞാൽ ആ കുട്ടി ഒട്ട് സമ്മതിക്കുന്നില്ല….

ഇനിയിപ്പോ അവളുടെ വാക്ക് കേട്ട് നിൽക്കുന്നില്ല…അമ്മയെ നോക്കിക്കൊണ്ട്…..

അവൾക്ക് വയ്യ ന്ന് താനും അറിഞ്ഞില്ലല്ലോ…

അമ്മ :: മുഖം വയ്യാതെ ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചതാ…ചെറിയൊരു തലവേദന ആണെന്ന് അവൾ പറഞ്ഞു ഞാനും പിന്നെ അത് കാര്യമാക്കിയില്ല കഷ്ടമായിപ്പോയി….നാളെ തന്നെ ഒരാളെ ഇവിടെ നിർത്തണം….

❣️❣️❣️❣️❣️

ദീപു റൂമിൽ ചെന്നു…ചാരു വിനെ എടുത്തു കമഴ്ത്തി കിടത്തി…പതിയെ അവളുടെ ചതഞ്ഞ സ്ഥലത്തു അവൻ ഓയ്ലമെന്റ് പിരട്ടി കൊടുത്തു….ഹോട്ട് ബാഗ് എടുത്തു ചെറുതായി ചൂടും പിടിച്ചു..കുറച്ചു നേരം ഉഴിഞ്ഞു കൊടുത്തു….

ചാരു…. ചാരു…എണീറ്റ് ഈ മരുന്ന് കഴിച്ചേ…

ദീപു ഒന്ന് രണ്ട് തവണ വിളിച്ചപ്പോഴാണ് ചാരു എണീറ്റത്…ഇപ്പൊ വേണ്ടാ ന്നു അവൾ പറഞ്ഞെങ്കിലും നിർബന്ധിച്ച് അവനവളെ മരുന്നു കഴിപ്പിച്ചു…അപ്പോഴേക്കും അമ്മയും അച്ഛനും റൂമിലേക്ക് വന്നു….

അമ്മ ::: മരുന്ന് കഴിച്ചോ മോനെ….

ദീപു :: ഹാ… ഓയ്ലമെന്റ് പുരട്ടി ചെറുതായി ഒന്ന് ചൂടുപിടിച്ചു ഇപ്പൊ ദേ മരുന്ന് കൊടുത്തിട്ടുണ്ട്….

അമ്മ :: മക്കളെ രണ്ടാളേം ഞങ്ങൾ താഴേക്ക് കൊണ്ടു പോകാം… അല്ലെ ചിലപ്പോൾ അവർക്ക് കൂടെ പനി വന്നാലോ… അത് തന്നെ അല്ല കാല് ഒക്കെ എടുത്തു ദേഹത്ത് ഇട്ടാൽ പിന്നേം വേദന ആവും….

ദീപു :: ഹാ…

അമ്മയും അച്ഛനും മക്കളെ രണ്ടാളേയും കൊണ്ട് താഴേക്കു പോയി….

ദീപു ചാരുവിനെ ചെരിച്ചു കിടത്തി പുതപ്പിച്ചു സൈഡിൽ ഒരു പില്ലോ കൂടെ വച്ചിട്ട് അവൾക്കൊപ്പം കിടന്നു……

ചാരുവിനെ നോക്കി കിടന്ന് എപ്പോഴോ ദീപുവും ഉറങ്ങിപ്പോയി……

❣️❣️❣️❣️❣️❣️❣️

രാവിലെ ചാരുവിന്റെ ശബ്ദം കേട്ടാണ് ദീപു എണീക്കുന്നത്..അവൻ നോക്കുമ്പോൾ ചാരൂ കട്ടിലിൽനിന്നും എണീക്കാൻ ഉള്ള ശ്രമത്തിലാണ്..പക്ഷേ വേദനയും ക്ഷീണവും കാരണം ആണെന്ന് തോന്നുന്നു അവൾക്ക് തീരെ വയ്യ…

ദീപു ::: നീ എന്താ ഈ കാണിക്കുന്നേ….

ചാരു :: ബാത്‌റൂമിൽ പോണം എണീക്കാൻ വയ്യ….

അതു പറയുമ്പോൾ അവളുടെ നാവു കുഴയുന്നു ഉണ്ടായിരുന്നു…

ദീപു തൊട്ടു നോക്കിയപ്പോൾ നല്ല ചൂട്…

പനി ഉണ്ടല്ലോ നന്നായി..

അത്‌ എങ്ങനെ…പറഞ്ഞാൽ അനുസരണ ഇല്ലല്ലോ… വയ്യാണ്ട് ഓടി നടന്ന് ഓരോന്ന് ഒപ്പിച്ചു വയ്ക്കും….

വയ്യ ദീപുവേട്ടാ വഴക്കു പിന്നെ പറയാം എന്നെ ഒന്ന് പിടിക്കോ…

ദയനീയതയോടെ ഉള്ള ചാരുന്റെ വാക്കുകൾ കേട്ട് ദീപുവിനു സങ്കടമായി അവനവളെ  എടുത്ത് ബാത്ത്റൂമിലേക്ക് കൊണ്ടുപോയി…

എടുക്കണ്ട പിടിച്ചാൽ മതി എന്ന് പറഞ്ഞെങ്കിലും അവൻ വിട്ടില്ല….

ദീപു :: വാതിൽ അടയ്ക്കേണ്ട ഞാൻ വന്നു തിരിച്ചു കൊണ്ടു വന്നോളാം…

ഇനി വയ്യാണ്ട് പിടിച്ചു നടന്നു അവിടെ ഒന്നു വീഴാൻ നിൽക്കണ്ട…..

ചാരുവിനെ ബാത്റൂമിൽ ആക്കിയിട്ട് ദീപു താഴേക്ക് പോയി….

അമ്മേ…….

ആ നീ എണീറ്റോ….

കാണാത്തതുകൊണ്ട് അന്വേഷിച്ച് മുകളിലേക്ക് വരാൻ നിൽക്കുകയായിരുന്നു….

അവൾക്ക് എങ്ങനെയുണ്ട് എണീറ്റോ…….

ദീപു ::: നല്ല പനി ഉണ്ട്‌ വയ്യ….നടക്കാൻ ഒക്കെ നല്ല ബുദ്ധിമുട്ട് ഉണ്ട്‌… ഞാനിപ്പോ എടുത്തു ബാത്റൂമിൽ കൊണ്ട് ആക്കിയിട്ട് വരുന്നത്…..

അപ്പോഴേക്കും ദേവു അവിടേക്ക് വന്നു…..

എന്താ…. ആർക്കാ വയ്യാത്തത്…

ദീപു ::: കഥയൊക്കെ അമ്മ പറഞ്ഞു തരും….

അമ്മ ഒരു ഗ്ലാസ് ചൂട് ചായ താ…

ദക്ഷ് എണീറ്റ് കഴിഞ്ഞ് അവനോട് മുകളിൽ വന്ന് അവളെ ഒന്നു നോക്കാൻ പറയു കേട്ടോ…..

ദീപു ചായ കൊണ്ട് പോയി…..

ദേവു :: ന്താ അമ്മേ…

അമ്മ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞു….

ദേവു :: ഈശ്വരാ… ഞാൻ സത്യമായിട്ടും ഇന്നലെ അവളോട് ചോദിച്ചതാ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു എന്താ ന്ന്…

തലവേദന ആണെന്നും പറഞ്ഞ് അവള് പോയി….ഞാനറിഞ്ഞില്ല എന്റെ അമ്മേ അങ്ങനെ ആണെങ്കിൽ ഇന്നലെ തന്നെ എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടു പോയേനെ…..

അമ്മ ::: നീ ദക്ഷിനോട് കാര്യം പറഞ്ഞിട്ട് അവളെ ഒന്ന് നോക്കാൻ പറ…..

  ❣️❣️❣️❣️❣️

ദീപു ചായ ആയി മുകളിൽ ചെല്ലുമ്പോൾ ചാരു ഭിത്തിയിൽ പിടിച്ചു പതുക്കെ നടന്നു വരാൻ ഉള്ള ശ്രമം ആയിരുന്നു…..

ദീപു :: അവിടെനിന്ന മതിയെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ….പറഞ്ഞാൽ അനുസരിക്കാൻ എന്താ നിനക്ക് ഇത്ര മടി…..

ദീപുവിന്റെ ശബ്ദമുയർന്നു തുടങ്ങിയതും ചാരു കണ്ണുകളടച്ച് അവിടെത്തന്നെ നിന്നു….

ദീപു ചായ മേശപ്പുറത്തു വച്ച് കട്ടിലിൽ വന്നിട്ട് പറഞ്ഞു…

ചായ അവിടെ വച്ചിട്ടുണ്ട് വേണങ്കിൽ എടുത്തു കുടിച്ചിട്ട് വന്നു കിടന്നോ….

താൻ അനുസരണക്കേട് കാണിച്ചത് കൊണ്ടുള്ള ദേഷ്യം ആണെന്ന് ചാരുന്നു മനസ്സിലായി…

അവൾ ഒന്നും മിണ്ടാതെ പതിയെ നടക്കാൻ ആയി തുടങ്ങി..ഒന്ന് രണ്ട് ചുവടുകൾ വച്ചപ്പോഴേക്കും ആകെ അവശത ആയി…ദീപുവിനെ വിളിക്കാൻ തുടങ്ങിയെങ്കിലും അതിനുമുന്നേ ബോധം മറഞ്ഞിരുന്നു….

വീഴുന്നതിനു മുൻപ് പകുതി ബോധത്തിലും ചാരു അറിഞ്ഞു……ദീപുവിന്റെ കരങ്ങൾ തന്നെ പൊതിയുന്നതും നെഞ്ചോട് ചേർക്കുന്നതും….

❣️❣️❣️❣️❣️❣️

കണ്ണ് തുറന്ന ചാരുവിന് കുറച്ചു സമയം വേണ്ടി വന്നു ഹോസ്പിറ്റലിൽ ആണ് കിടക്കുന്നത് എന്ന് മനസ്സിലാക്കാൻ….എണീക്കാൻ ശ്രമിച്ചു പക്ഷേ പറ്റുന്നില്ല ആകെ വേദനയാണ്…..

ദീപു :: എത്ര ആയാലും നീ പഠിച്ചില്ലല്ലേ ചാരു….

ചാരു നോക്കുമ്പോൾ ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന ദീപുവിനെ ആണ് കണ്ടത്….

ഉച്ചകഴിഞ്ഞു ഡിസ്ചാർജ് ആവും… അതുകഴിഞ്ഞ് വീട്ടിൽ പോകാം……അതുവരെ നീ ഒന്ന് അടങ്ങി കിടക്കാവോ നിന്റെ കാല് ഞാൻ പിടിക്കാം….ദീപു വന്നു അവളുടെ നെറ്റിയിൽ തൊട്ട് നോക്കി…

ഹോ ഇപ്പൊ ചൂട് കുറഞ്ഞു…. ന്തായിരുന്നു രാവിലെ…..

രാവിലെ നടന്നത് വല്ലതും മാഡത്തിന് ഓർമ ഉണ്ടോ ആവോ….

ദീപുവിന്റെ മുഖത്തേക്ക് നോക്കിയിട്ട് അവൾ തല കുനിച്ചു ഇരുന്നു….

ദീപു അവളുടെ താടി പിടിച്ചുയർത്തി….

നിന്നോട് ദേഷ്യം ഉള്ളതുകൊണ്ടല്ല പറയുന്നത്…വയ്യ എന്ന് തോന്നിയ അത് മറ്റുള്ളവരോട് പറയണം…..കുറച്ചൊക്കെ അനുസരണ ഒക്കെ കാണിക്കണം.വീഴാൻ പോയപ്പോൾ ഞാൻ വന്നു പിടിച്ച് ഇല്ലായിരുന്നെങ്കിലോ..പിന്നെ നടുവിനു നിനക്ക് ഇത്രയും കുഴപ്പമുണ്ടെന്ന് നീ ആരോടെങ്കിലും പറഞ്ഞോ…ഇന്നലെ സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു അത് കണ്ടപ്പോൾ…..

ചാരു പെട്ടന്ന് തല ഉയർത്തി…

എങ്ങനെ കണ്ടു….

ദീപു അവളുടെ അടുത്ത് ഇരുന്നു….

ഞാൻ വന്നപ്പോൾ നീ നല്ല ഉറക്കമായിരുന്നു…തൊട്ടുനോക്കിയപ്പോൾ നല്ല ചൂടും ഉണ്ട്….അപ്പോഴാ നടുവിലെ കാര്യമോർത്തത്….ചരിച്ചു കിടത്തി ടോപ്പ് മാറ്റി നോക്കിയപ്പോൾ കണ്ടു അവിടുത്തെ അവസ്ഥ..പിന്നെ ഓയിൽമെന്റ് പുരട്ടി ഹോട്ട് ബാഗ് വെച്ച് ചൂടും പിടിചു തന്നു….ഒരാഴ്ചത്തേക്ക് റസ്റ്റ് എടുക്കാൻ ആണ് ഡോക്ടർ പറഞ്ഞത്….

ചാരു ::: അയ്യോ അപ്പൊ വീട്ടിലെ കാര്യം… മക്കളെ നോക്കാൻ അമ്മക്ക് ഒറ്റക് പറ്റില്ല….

ദീപു :: അതൊന്നും ഓർത്ത് നീ പേടിക്കേണ്ട..പണ്ട് അമ്മയ്ക്ക് വയ്യായിരുന്നുപ്പോൾ വീട്ടിൽ നിന്ന ഒരു ചേച്ചി ഉണ്ടായിരുന്നു…..അവിടെ അടുത്തു തന്നെ ഉള്ളതാ…നല്ലൊരു ചേച്ചിയാണ് നമ്മുടെ വീട്ടിലെ ഒരാളെ പോലെ തന്നെ എല്ലാം കണ്ടും അറിഞ്ഞും ചെയ്തോളും…അച്ഛൻ രാവിലെ പോയി അവരെ തപ്പിപ്പിടിച്ച് കൊണ്ടുവന്നിട്ടുണ്ട് ……

ഉച്ചക്ക് ഡിസ്ചാർജ് ആയി….

❣️❣️❣️❣️❣️

വീട്ടിൽ ചെന്ന് വണ്ടിന്നു ഇറങ്ങിയതും മക്കൾ രണ്ടാളും കൂടി ഓടിവന്ന് ചാരുവിനെ കെട്ടിപ്പിടിച്ചു….

ചാരു :: അമ്മക്ക് ഒന്നും ഇല്ലടാ…. ചെറിയ ഒരു പനി…. അത്രേ ഒള്ളൂ…മക്കൾ രണ്ടാളും രണ്ട് ദിവസത്തേക്ക് അധികം അമ്മയുടെ അടുത്ത് വരണ്ടാ ട്ടോ പനി വരും…പനി വന്ന അവര് സൂചി വച്ച് കുത്തും…അതുകൊണ്ട് അച്ഛച്ഛൻ നും അച്ഛമ്മ യും പറയുന്നത് ഒക്കെ കേട്ട് നല്ല മക്കളായി ഇരിക്കണം കേട്ടോ…

രണ്ടാളും സമ്മതിച്ച് തലയൊക്കെ ആട്ടി…..

അമ്മ ദീപുവിനോട്….

ഡോക്ടർ എന്താ പറഞ്ഞത്….

ദീപു :: ഇപ്പൊ പേടിക്കാനൊന്നുമില്ല നല്ല പനി ഉണ്ടായിരുന്നു…പിന്നെ നടുവിന് ചെറിയൊരു ചതവും….ഒരാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞേക്കുവാ….

ദേവു:  ചാരു നീ വെറുതെ ഓടിനടന്ന് ഇനി അസുഖം കൂട്ടാനും നിൽക്കണ്ട…..തൽക്കാലത്തേക്ക് എവിടെ ഒരു ചേച്ചിയെ നടത്തിയിട്ടുണ്ട്…പിന്നെ കവിതയുടെ കാര്യം അമ്മ നോക്കിക്കോളും….ഞാൻ എന്തായാലും മൂന്ന് ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ….ഹരീഷ് ചേട്ടന് എവിടെയൊക്കെ പോവാൻ ഉണ്ടെന്നു പറഞ്ഞു…അതൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോകാം എന്ന് വിചാരിക്കുന്നു…..

ദക്ഷ് അടുത്തുവന്ന് ചാരു വിന്റെ നെറ്റിയിൽ ഒക്കെ തൊട്ടുനോക്കി….

ഏടത്തി റസ്റ്റ്‌ എടുക്ക്…അല്ലെ പിന്നേം വയ്യാണ്ട് ആവും….

അമ്മ ::: മോൾ പോയി കിടന്നോ…

ദീപുവിനോട്….

ടാ അവളെ കൊണ്ട് കിടത്താൻ നോക്ക്…..

❣️❣️❣️❣️❣️❣️

ദീപു ചാരു വിന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു….ഒരു കുഞ്ഞിനെപ്പോലെ അവൻ അവളെ നോക്കി….

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ശരിയായി എങ്കിലും ദീപു അവളെ ജോലിചെയ്യാൻ ഒന്നു സമ്മതിച്ചില്ല….അമ്മയ്ക്ക് വയ്യെന്ന് അറിഞ്ഞ മക്കൾ രണ്ടാളും വലിയ ശല്യം ഒന്നും ഉണ്ടാക്കാതെ അടങ്ങിയിരുന്നു….

വീട്ടിലെ സഹായത്തിനു നിന്നത് ശാരദ എന്നൊരു സ്ത്രീയാണ്..എല്ലാം കണ്ടും അറിഞ്ഞും ചെയ്യുന്നതിൽ മിടുക്കിയായിരുന്നു അവര്..അതുകൊണ്ടുതന്നെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഒരാഴ്ച കഴിഞ്ഞു…

മൂന്നുദിവസം കഴിഞ്ഞ് പോകാം എന്ന് ദേവു പറഞ്ഞെങ്കിലും ചാരു വിന്റെ വയ്യായ്ക മാറിയിട്ട് വന്നാ മതിയെന്ന് ഹരീഷിന്റെ അമ്മ പറഞ്ഞു…

ഒരാഴ്ച കൊണ്ട് ചാരുന്റെ വയ്യായ്ക ഒക്കെ മാറി…..

❣️🌹❣️🌹❣️🌹

രാവിലെ ചാരൂന്റെ ശബ്ദം കേട്ടാണ് ദീപു ഉണർന്നത്….നോക്കുമ്പോൾ കുളിച്ച് നെറ്റിൽ സിന്ദൂരം ഒക്കെ ചാർത്തി തനിക്കുള്ള ചായയും ആയി നിൽക്കുന്നു ചാരു….

ദീപു ചിരിച്ചു കൊണ്ട് എണീറ്റു വന്നു….

ആഹാ ഇന്ന് നല്ല കണി ആണല്ലോ…..

ചാരു :: ന്നാ ഇനി എന്നും ഇത് തന്നെ ആവും കണി…..

ദീപു :: സന്തോഷം….

ചാരു അവനെ മനോഹരമായി ഒന്ന് ചിരിച്ചു കാണിച്ചു…

ചായകുടിച്ച് പെട്ടെന്നുതന്നെ റെഡിയായി പോകാൻ നോക്ക് കേട്ടോ…….

ഇന്ന് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ….ഇടാനുള്ള ഡ്രസ്സ് ഞാൻ എടുത്തു വച്ചിട്ടുണ്ട് അത് ഇട്ടാൽ മതിയേ…..

ചാരു പറയുന്നത് കേട്ട് ദീപു ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി ഇരുന്നു…

ഇപ്പൊ ഇങ്ങനെ ആണ്….. ദീപുവിന്റെ മീറ്റിങ്ങും കാര്യങ്ങളെല്ലാം ചാരുവിനു കാണാപ്പാഠമാണ്….

ഓരോ ദിവസവും അവന്റെ എല്ലാ കാര്യങ്ങളും ഒരു മുടക്കവും വരാതെ ചാരു ചെയ്തുപോന്നു…..

തുടരും….

വല്യ റൊമാൻസ് എഴുതാൻ ഒന്നും എനിക്ക് അറിയില്ല.. പിന്നെ ഇത് ഒരു സാധാരണ ഫാമിലി സ്റ്റോറി ആണ്… അതുകൊണ്ട് വലിയ ട്വിസ്റ്റ് വില്ലൻ അങ്ങനെയുള്ള ഒന്നും ഉണ്ടാവില്ല…

എല്ലവർക്കും ഇഷ്ടം ആണ് എന്ന് വിശ്വസിക്കുന്നു…

സ്നേഹത്തോടെ

അശ്വതി കാർത്തിക