പുനർവിവാഹം ~ ഭാഗം 12, എഴുത്ത്: അശ്വതി കാർത്തിക

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഈ കാണുന്ന സ്വത്തും പണവും ഒക്കെ കണ്ടല്ലേ നീ കളിക്കുന്നത്…..നയാപൈസ ഇതിൽ നിന്നും നിനക്ക് കിട്ടില്ല…..എല്ലാം ചാരു അവൾക്കുണ്ടാകുന്ന കുഞ്ഞിനു എഴുതിവെക്കും ഞങ്ങൾ….സമ്മതമാണെങ്കിൽ ഇപ്പൊ പറയണം അല്ലെങ്കിൽ നിനക്ക് ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങാം…..

വിഷ്ണു : സമ്മതം……

❣️❣️❣️❣️❣️❣️

ഇന്നാണ് വിവാഹം…..

വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ കുടുംബ ക്ഷേത്രത്തിൽ വച്ച് താലികെട്ട്…..ഒഴിവാക്കാൻ പറ്റാത്ത ബന്ധുക്കൾ മാത്രം ഒള്ളൂ…..വിച്ചു സ്നേഹിച്ചിരുന്ന കുട്ടിയാണെന്നും ഒരു അപകടത്തിൽപ്പെട്ട് അവളുടെ ഓർമ്മയ്ക്ക് ചെറിയൊരു തകരാറ് സംഭവിച്ചന്നെന്നും……

അങ്ങനെയൊരു സാഹചര്യത്തിൽ അവളെ കൈ വിടാൻ തോന്നിയില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു കല്യാണം പെട്ടെന്ന് നടത്തുന്നത് എന്നാണ് വീട്ടുകാരൊടോക്കെ പറഞ്ഞിരിക്കുന്നത്…….

❣️❣️❣️❣️❣️❣️

തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്നൊന്നും ചാരുവിനു മനസ്സിലാവുന്നില്ല…..

ഒരുങ്ങാൻ നേരത്തെ ചെറിയ ചെറിയ എതിർപ്പുകൾ അവൾ പ്രകടിപ്പിച്ചുവെങ്കിലും അമ്മയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റത്തിൽ അതെല്ലാം മാറി…….

വിഷ്ണു ന് ഉള്ളിൽ നല്ല ദേഷ്യം ഉണ്ടെങ്കിലും പുറമേ എന്തെങ്കിലും കാണിച്ചാൽ ബന്ധുക്കളുടെ മുന്നിൽ നാണംകെടേണ്ട ഒരു അവസ്ഥ വന്നാൽ വീട്ടിൽ നിന്നും പുറത്താക്കാൻ അച്ഛനുമമ്മയും മടിക്കില്ല എന്നുള്ള ബോധം അവനെ നന്നായിട്ടുണ്ട്…..

അതുകൊണ്ട് മാത്രം എല്ലാം ഉള്ളിലടക്കി എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നുണ്ട് അവൻ…….

❣️❣️❣️❣️❣️❣️

കുടുംബക്ഷേത്രം ആണെങ്കിലും അത്യാവശ്യം വലിയ ഒരു അമ്പലം തന്നെയാണത്……

ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ….

ആദ്യം തന്നെ വധുവും വരനും അകത്തുകയറി തൊഴുതു ….ഭഗവാന് പൂജിച്ച താലി വിഷ്ണു ചാരു വിന്റെ കഴുത്തിൽ ചാർത്തി കൊടുത്തു……അറിയാതെ രണ്ടു തുള്ളി കണ്ണുനീർ ചാരു വിന്റെ കണ്ണിൽ നിന്നും അടർന്നുവീണു….

ചെറിയൊരു സദ്യയൊക്കെ ഉണ്ടായിരുന്നു…..

അതിനുശേഷം വരനെയും വധുവിനെയും കൊണ്ട് അവർ വീട്ടിലേക്ക് പോയി….

അമ്മ പറഞ്ഞതനുസരിച്ച് നിലവിളക്കും പിടിച്ചു ചാരു വലതുകാൽ വച്ച് ആ വീടിനുള്ളിലേക്ക് വീണ്ടും കയറി…..അമ്മ പറയുന്നതൊക്കെ അനുസരിക്കുന്ന ഒരു പാവം മാത്രമായിരുന്നു ആ സമയങ്ങളിലൊക്കെ ചാരു……

വൈകുന്നേരത്തോടെ വന്നവരൊക്കെ പോയി തുടങ്ങി…..

ചാരു വിന്റെ ആരോഗ്യസ്ഥിതി കണക്കാക്കി പാർട്ടി ഒന്നും ഉണ്ടായിരുന്നില്ല…

വിഷ്ണുവിന്റെ സ്വഭാവം നന്നായി അറിയാവുന്നതു കൊണ്ട് ചാരുവിനെ അമ്മ അമ്മയ്ക്കൊപ്പം റൂമിലാണ് കിടത്തിയത്…..

❣️❣️❣️❣️❣️❣️

ദിവസങ്ങൾ പോകുന്നതിനനുസരിച്ച് ചാരുവിന്റെ വയറും വലുപ്പം വെച്ച് തുടങ്ങി……

അവളുടെ അസുഖത്തിലും മാറ്റങ്ങൾ ഒക്കെ വന്നു തുടങ്ങി…….

വിഷ്ണുവിനെ അവരുടെ തന്നെ ഒരു സ്ഥാപനത്തിന്റെ മേൽനോട്ടം ഏൽപ്പിച്ചിരിക്കുകയാണ് ദേവൻ…അതുകൊണ്ടുതന്നെ അവന്റെ പഴയ സ്വഭാവം ഒന്നും പുറത്തെടുക്കാൻ പറ്റുന്നില്ല എപ്പോഴും അച്ഛന്റെ കണ്ണ് പുറകെ ഉണ്ടാകും……

ചാരു എന്ന ഒരു വ്യക്തി ആ വീട്ടിൽ ഉണ്ടെന്നുപോലും വിഷ്ണു ഭാവിക്കുന്നില്ല……സ്വന്തം കുഞ്ഞാണ് അവളുടെ വയറ്റിൽ ഉള്ളത് എന്ന് അറിഞ്ഞിട്ടു പോലും യാതൊരുവിധ സ്നേഹമോ സഹതാപമോ അവന് അവളോട് തോന്നിയിട്ടില്ല……

❣️❣️❣️❣️❣️❣️

ചാരുവിന് ഇപ്പോ അഞ്ചാണ് മാസം…

രാവിലത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞ് ടിവി കണ്ടു കൊണ്ട് ഇരിക്കുമ്പോഴാണ് ഭയങ്കരമായ തലവേദന പോലെ തോന്നിയത്…..കണ്ണുകൾ അടച്ച് അവൾ സെറ്റിയിൽ ചാരി ഇരുന്നു…

എന്തൊക്കെയോ അവ്യക്തമായ ചിത്രങ്ങൾ അവളുടെ മനസ്സിലേക്ക് ആ സമയം ഓടിവന്നു….

പതിയെ പതിയെ ആ ചിത്രങ്ങൾ തെളിഞ്ഞു വന്നു……..അന്ന് രാത്രിയിലെ സംഭവങ്ങൾ……

വിഷ്ണു വന്നതും ചെയ്തതും എല്ലാം അവളുടെ മനസ്സിലേക്ക് വ്യക്തമായി ഓടിയെത്തി…..

പെട്ടെന്ന് അവൾ ഞെട്ടി കണ്ണ് തുറന്നു………

സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് തലവേദന……

ചെവിയിൽ ഒക്കെ വണ്ട് മൂളുന്നത് പോലെ……

അമ്മേ…….

ചാരു അവിടെ ഇരുന്ന് കരഞ്ഞു……

അവളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ദേവനും ഭാര്യയും കണ്ടത് ബോധമറ്റ് കിടക്കുന്ന ചാരുവിനെ ആണ്……

❣️❣️❣️❣️❣️❣️

ഹോസ്പിറ്റലിൽ……

ഡോക്ടർ……… ചാരു അവൾക്ക് എങ്ങനെയുണ്ട് ബോധം വന്നോ…..

ഡോക്ടർ :: നോക്ക് ദേവൻ… ആ കുട്ടിക്ക് ബോധം വരാൻ കുറച്ചു സമയം കൂടി എടുക്കും….പക്ഷേ ബോധം വരുമ്പോൾ അവൾ ഏത് അവസ്ഥയിലാവും എന്ന് നമുക്ക് ഇപ്പൊ പറയാൻ പറ്റില്ല…..ചിലപ്പോൾ നോർമൽ ആയിരിക്കും…അല്ലെങ്കിൽ ഇത്രയും നാളും ഉണ്ടായിരുന്നതിലും മോശം അവസ്ഥയിലാവും….പ്രാർത്ഥിക്കാ നമുക്ക് ദൈവത്തിനോട് എല്ലാം നല്ലതിനാവട്ടെ എന്ന്……..

❣️❣️❣️❣️❣️❣️

കണ്ണുതുറന്ന് എവിടെയാണ് കിടക്കുന്നത് എന്ന് മനസ്സിലാക്കാൻ ചാരുവിന് കുറച്ചു സമയം എടുത്തു……….. .

കഴിഞ്ഞ സംഭവങ്ങൾ ഓരോന്നും ഓർമ്മയിലേക്ക് വന്നപ്പോൾ കരഞ്ഞുകൊണ്ട് ചാടിയെണീറ്റു….

അയ്യോ ഇപ്പോൾ ഇങ്ങനെ ഒന്നും എണീക്കാൻ പാടില്ല ശ്രദ്ധിച്ച് വേണം……..

അവളുടെ അടുത്തേക്ക് ഓടിയെത്തി കൊണ്ട് ഒരു നേഴ്സ്….

തന്റെ കഴുത്തിൽ കിടക്കുന്ന താലിയിലേക്കും വീർതിരിക്കുന്ന വയറിലേക്കും നോക്കി നിർവികാരതയുടെ ഇരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളൂ….ഡോക്ടർ ഉണ്ടായ കാര്യങ്ങളൊക്കെ സവകാശം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു……

ഏതു സാഹചര്യത്തിലാണ് വിഷ്ണുവിനെ കൊണ്ട് കല്യാണം കഴിപ്പിച്ചത് എന്നൊക്കെ പറയുമ്പോൾ അവൾ ഇരുന്നു കരയുന്നുണ്ടായിരുന്നു………

❣️❣️❣️❣️❣️❣️

തിരിച്ചു വീട്ടിലെത്തിയിട്ടും ചാരു ആരോടും മിണ്ടാതെ ഇരുന്നു…..

അമ്മ അവൾക്കുള്ള ഭക്ഷണം എല്ലാം റൂമിൽ കൊണ്ടു കൊടുക്കുകയാണ് ചെയ്തത്…..

മോളെ നിനക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടാകും എന്നറിയാം പക്ഷേ അപ്പോഴത്തെ ഒരു സാഹചര്യത്തിൽ ഇങ്ങനെ ചെയ്യുവാൻ പറ്റുമായിരുന്നുള്ളൂ…..മോളെ ഞങ്ങളോട് ക്ഷമിക്കണം…..

ചാരു ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു കരഞ്ഞു…..

അവൾ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലതും തോന്നി അമ്മ മുറിയിൽ നിന്നും മാറി കൊടുത്തു…..

ദിവസങ്ങൾ പോകെ ചാരു അതുമായി പൊരുത്തപ്പെട്ടു തുടങ്ങി….

അമ്മയുടെ അച്ഛന്റെയും സ്നേഹം പഴയ കാര്യങ്ങളിൽ നിന്നൊക്കെ ഒരു മോചനം തന്നെയായിരുന്നു…..എന്നാൽ കൂടിയും വിഷ്ണുവിനെ അംഗീകരിക്കാനോ അവനെ നോക്കാൻ പോലും അവൾ മുതിർന്നില്ല…..

❣️❣️❣️❣️❣️❣️

ഒന്ന് രണ്ട് തവണ ചാരു അച്ഛനെയും അമ്മയെയും വിളിച്ചെങ്കിലും ശാപവാക്കുകൾ ചൊരിയുക അല്ലാതെ അവർ വേറൊന്നും ചോദിച്ചില്ല…..

ഒരു ദിവസം ആനിയും മീരയും കൂടി ചാരു വിനെ കാണാൻ വീട്ടിലേക്ക് വന്നു…….

ഒരുപാട് നാളുകൾക്ക് ശേഷമുള്ള കൂടിച്ചേരൽ….കുറേനേരം അവർ അവൾക്കൊപ്പം പങ്കിട്ടു…..

പോകുന്നതിനു മുന്നേ ആനി അവളുടെ ഫോണിൽ ഉള്ള കുറച്ചു ഫോട്ടോസ് ചാരുവിനെയും വിഷ്ണുവിന്റെ അച്ഛനെയും അമ്മയെയും കാണിച്ചു….

പല പെൺകുട്ടികളുടേയും ഒപ്പം വിഷ്ണു ഉള്ള ഫോട്ടോസ്……

ഇത്രയൊക്കെ ആയിട്ടും തന്റെ മകൻ ഇതുവരെ നന്നായില്ല എന്നുള്ളത് അച്ഛൻ പിന്നെയും തലകുനിക്കാൻ പ്രേരിപ്പിച്ചു……..

അവരുടെ വായിൽ നിന്നും കേട്ട് വിഷ്ണുനെക്കുറിച്ചുള്ള പല കഥകളും അത്രയ്ക്കും അസഹനീയമായിരുന്നു……….

ഓരോ ദിവസവും മകന്റെ സ്വഭാവം വളരെ മോശമായ അവസ്ഥയിലേക്ക് ആണ് പോകുന്നത് എന്നറിഞ്ഞ് അമ്മയും അച്ഛനും നെഞ്ചുപൊട്ടി കരഞ്ഞു……..

❣️❣️❣️❣️❣️❣️

വിഷ്ണു വൈകുന്നേരം വീട്ടിൽ വന്നപ്പോൾ അച്ഛനുമമ്മയും ഇതിനെപ്പറ്റി അവനോടു ചോദിച്ചു…..

ചാരു പറഞ്ഞു കൊടുത്തിട്ടാണ് അവർ ഇതൊക്കെ അറിഞ്ഞത് എന്ന് വിചാരിച്ച് വിഷ്ണു അവളെ ഉപദ്രവിക്കാൻ ആയി ചെന്നു……

അമ്മയുടെ കയറിച്ചെന്നത് കൊണ്ട് ചാരി ഒന്നും പറ്റാതെ രക്ഷപ്പെട്ടു…..

പക്ഷേ അച്ഛൻ വഴക്കുപറഞ്ഞു അവനെ അവിടെ നിന്നും അടിച്ചു പുറത്താക്കി…..

❣️❣️❣️❣️❣️❣️

ചാരുനിപ്പോ ഒമ്പതാം മാസമാണ്……

അന്ന് പോയതിനുശേഷം വിഷ്ണു പിന്നെ ഒരിക്കലും ഇവിടെയ്ക്ക് തിരിച്ചു വന്നില്ല……..പക്ഷേ മറ്റു വല്ല വഴിയും അവന്റെ കാര്യങ്ങളൊക്കെ വീട്ടിൽ അറിയുന്നുണ്ടായിരുന്നു…..ക ള്ളും കുടിച്ചു പെണ്ണുങ്ങളുമായി അ ഴിഞ്ഞാടി നടക്കുന്ന മകനെ ഓർത്ത് കരയാൻ ആയിരുന്നു അവരുടെ വിധി……….

❣️❣️❣️❣️❣️❣️

ചാrനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ് നാളെയാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്…..

പക്ഷേ വൈകുന്നേരമായപ്പോഴേക്കും അവൾക്ക് പെയിൻ വന്നു……

ഓപ്പറേഷൻ റൂമിനുവാതുക്കൽ കാത്തിരിക്കുകയാണ് ദേവനും ഭാര്യയും…അപ്പോഴാണ് അപകടത്തിൽപ്പെട്ട ഒരാളെയും കൊണ്ട് ഒന്ന് രണ്ട് പേര് വന്നത്…….സ്ട്രക്ചർ കൊണ്ടുപോകുന്ന ചോരയിൽ കുതിർന്ന ആളെ കണ്ടപ്പോൾ ദേവന് ശരീരം തളരുന്ന പോലെ തോന്നി….

വിച്ചു….. മോനെ…..

അയാൾ അവന്റെ അടുത്ത് നിന്ന് കരഞ്ഞു…

നിങ്ങൾ അറിയുമോ ഇയാളെ…….

കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ദേവനോട് ചോദിച്ചു….

എന്റെ മകനാണ് എന്തു പറ്റിയതാണ് അവന്…..

ക ള്ളുകുടിച്ച് ബോധമില്ലാതെ വണ്ടിയോടിച്ചതാണ്…..നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലേക്ക് ചെന്ന് ഇടിച്ചു കയറുകയായിരുന്നു………

അപ്പോഴേക്കും അവരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റിയിരുന്നു…….

ചാരു പ്രസവിച്ചു ആരാണുള്ളത്…….

നഴ്സിന്റെ ഒച്ച കേട്ടാണ് ദേവൻ അവിടേക്ക് ചെന്നത്….

എന്റെ മകൾ ആണ്…..

നഴ്സ് ::: ആ കുട്ടി പ്രസവിച്ചു ആൺകുട്ടിയാണ് കുഴപ്പമൊന്നുമില്ല….

ഒരു നേഴ്സ് കുഞ്ഞിനേയും കൊണ്ടു വന്ന് അവരെ കാണിച്ചു……

വിഷ്ണുവിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയിട്ട് കുറച്ചു നേരമായി വിവരം ഒന്നും അറിഞ്ഞില്ല……….

മകൻ ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അച്ഛനുമമ്മയും പുറത്തു തന്നെ ഉണ്ടായിരുന്നു…….

കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഡോക്ടർ ഇറങ്ങി…..

ഒന്നും പറയാതെ തന്നെ ആ മുഖഭാവത്തിൽ നിന്നും തന്റെ മകനും ജീവനോടെ ഇല്ലെന്നുള്ള യാഥാർത്ഥ്യം അച്ഛൻ തിരിച്ചറിഞ്ഞു

തുടരും…..