പുനർവിവാഹം ~ ഭാഗം 04, എഴുത്ത്: അശ്വതി കാർത്തിക

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പിന്നെ മോനെ ആ ബ്രോക്കർ ഒരു ആലോചന കൊണ്ടുവന്നിരുന്നു……അതൊന്നു പോയി കാണണ്ടേ…

ദീപു ::: ഞാൻ ഭക്ഷണം കഴിക്കണോ അതോ കഴിക്കാതെ എണീറ്റ് പോണോ………

❣️❣️❣️❣️❣️

ചിക്കുന്റെ പിറന്നാൾ ആണ് ഇന്ന്…..

ചിക്കുട്ടാ……അച്ഛന്റെ പൊന്നെ…….

പിറന്നാൾ ആയിട്ട് ചിക്കുനേ എണീപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് ദീപു…..കള്ളിപ്പെണ്ണ് കണ്ണ് തുറന്നു നോക്കിയിട്ട് പിന്നെ കിടന്നു

ആഹാ….. നേരത്തെ എണീട്ടാലെ ടാറ്റ പോകാൻ പറ്റുള്ളൂ കേട്ടോ…..ടാറ്റ പോയാലെ കേക്ക് മുറിക്കാൻ പറ്റുള്ളൂ…..കേക്ക് മുറിച്ച് കഴിഞ്ഞ കുഞ്ഞിന് അച്ഛൻ ഗിഫ്റ്റ് തരൂ……എണീറ്റില്ലേ സമ്മാനം ഒക്കെ വേറെ ആർക്കെങ്കിലും കൊടുക്കാം….

നാൻ എണീച്ചല്ലോ……

ആഹാ….. അച്ഛന്റെ പൊന്നു എണീറ്റോ……… സുന്ദരിവാവ….

ചമ്മാനം ബേറെ ആക്കേലും കൊക്കുവോ അച്ചേ……നാൻ നല്ല കുട്ടി അല്ലെ….

ദീപു ചിക്കു വിനെ എടുത്തു…..

അച്ഛന്റെ മുത്ത് ല്ലേ പൊന്നു…..സമ്മാനം അച്ഛൻ വേറെ ആർക്കും കൊടുക്കില്ല കേട്ടോ….പെട്ടെന്ന് കുളിച്ച് പോകാം താഴെ എല്ലാരും മോനെ വെയിറ്റ് ചെയ്തിരിക്കുകയാണ്…

ആണോ… പെട്ടന്ന് കുച്ചാവെ..

പുതിയ ഉപ്പ് ഇടണ്ടേ……

ദീപുപെട്ടെന്ന് തന്നെ മോളെ കുളിപ്പിച്ച റെഡിയാക്കി……

ഈ ഉപ്പ് ഇടാം……

അതല്ലടാ പൊന്നെ…. അമ്പോറ്റി പോവാൻ അച്ഛമ്മ മേടിച്ച പാട്ടുപാവാട………

കേക്ക് മുറിക്കുമ്പോൾ ഈ ഉപ്പ് ഇടാം……..,..

❣️❣️❣️❣️❣️

ദീപു മോളും റെഡിയായി ചെല്ലുമ്പോഴേക്കും എല്ലാവരും അവരെ കാത്ത് താഴെ ഉണ്ടായിരുന്നു…….

അച്ചോടാ ദേവൂന്റെ പൊന്ന് ചുന്നരി ആയല്ലോ……

ദീപുവിന്റെ ചേച്ചിയാണ് ദേവിക എന്ന ദേവു…..ചിക്കു ദേവു ന്നു ആണ് വിളിക്കുന്നത്…ദേവു നു രണ്ട് മക്കൾ മൂത്ത ആള് അപ്പൂസ് എന്നാ അശ്വിൻ നാലാം ക്ലാസ്സിൽ….രണ്ടാമത്തെ ആൾ അച്ചു എന്ന അശ്വിനി….. ഇപ്പോൾ രണ്ടാം ക്ലാസിൽ പഠിക്കുന്നു…ദേവുന്റെ ഭർത്താവ് ഹരീഷ് ഗൾഫിൽ ആണ്…

ദേവു മോളെ എടുത്ത് ഉമ്മ വച്ചു….

ഹാപ്പി ബർത്ത് ഡേ പൊന്നു….

ഉമ്മ മാത്തം ഒള്ളൂ… ചമ്മാനം ഇല്ലേ…..

ചിക്കുന്റെ സംസാരം കേട്ട് എല്ലാവർക്കും ചിരി വന്നു……

ചിക്കുന് ചമ്മാനം കൊച്ചച്ചൻ തരാം കേട്ടോ….. അവരോടൊന്നും കൂട്ടണ്ട……

ദേവു എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്ത് ദക്ഷ് പറഞ്ഞു….

ദക്ഷ് ദീപുവിന്റെ അനിയൻ……ഡോക്ടർ ആണ്….ഭാര്യ കവിത…… അവരും ഡോക്ടറാണ്……രണ്ടാളും എറണാകുളത്ത് ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു….കല്യാണം കഴിഞ്ഞിട്ട് ആറുമാസം ആയി ആയിട്ടുള്ളൂ……

ചിക്കു :: ചമ്മാനം താ…..

ചിക്കു ദക്ഷിന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു………

അപ്പോഴേക്കും കവിത വലിയൊരു ബോക്സ് അവളുടെ കൊണ്ട് കൊടുത്തു….

ആദ്യം നമുക്ക് തമ്പായി പോയി തൊഴാം അതുകഴിഞ്ഞ് ഇത് നോക്കാം കേട്ടോ……..

എല്ലാവരും കൂടെ ഒരുമിച്ച് അമ്പലത്തിലേക്ക് പോയി…….ദീപു ഒഴിച്ച് ബാക്കി എല്ലാവരും അകത്തുകയറി വഴിപാട് ഒക്കെ കഴിച്ചു…….ദീപു അമ്പലത്തിനു പുറത്ത് കാറിൽ ചാരി നിൽക്കുമ്പോഴാണ് വയസ്സായ ഒരു അമ്മൂമ്മ അതിലെ വന്നത്……

മോനെ ചായ കുടിക്കാൻ ഒരു പത്തു രൂപ തരുമോ….

അമ്മ ദീപുവിന്റെ അടുത്ത് വന്നു ചോദിച്ചു……

അതിനു എന്താ അമ്മേ……

ദീപു പേഴ്സിൽ നിന്നും ഒരു നൂറ് രൂപ എടുത്ത് അമ്മയ്ക്ക് കൊടുത്തു……..

എവിടെ അമ്മയുടെ വീട്……..

വീട് ഒന്നും ഇല്ല മോനെ……സ്നേഹം അഭിനയിച്ച മക്കൾ വീടൊക്കെ എഴുതി മേടിച്ചു….അതു കഴിഞ്ഞപ്പോൾ ഞാൻ അവർക്ക് ഒരു ബാധ്യതയായി തോന്നി…..അന്ന് വീട് ഉപേക്ഷിച്ച് ഇറങ്ങി…..ഇപ്പോ ഇവിടെ ഇങ്ങനെ അമ്പലങ്ങളിൽ ഒക്കെ നടക്കുന്നു…..ദൈവം സഹായിച്ച് കഴിഞ്ഞുകൂടാൻ ഉള്ളത് എങ്ങനെയെങ്കിലും കിട്ടും……………..

മോനെന്താ അകത്ത് കയറാത്തത്………….

ദീപു കുറച്ചുനേരം കണ്ണടച്ചു നിന്നു…….

ഞാൻ ജീവിതത്തിൽ ആത്മാർത്ഥമായി ഒരേയൊരു കാര്യമേ ദൈവത്തിനോട് പ്രാർത്ഥിച്ചിട്ട് ഉള്ളൂ……അത് ദൈവം കേട്ടില്ല……അതുകൊണ്ട് പിന്നെ അങ്ങോട്ട് അമ്പലത്തിലേക്ക് ഒന്നും കയറാനും മനസ്സുവരുന്നില്ല…..

അമ്മ അവനെ നോക്കി ചിരിച്ചു…..

ഈ മനോഭാവം ഒക്കെ ഉടനെ മാറും മകനെ…….നിന്റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിന് ഇന്ന് തുടക്കമാകും…….നഷ്ടപ്പെട്ടു പോയി എന്ന് നീ വിചാരിച്ച് സകല സന്തോഷവും നിന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും…….അതിന് നീ കൂടി മനസ്സ് വയ്ക്കണം എന്ന് മാത്രം…..

അതും പറഞ്ഞ് ആ അമ്മ പതിയെ നടന്നു പോയി……

എന്തായിരിക്കും അവർ അങ്ങനെ പറഞ്ഞത്….എന്തു മാറ്റം ആയിരിക്കും എന്റെ ജീവിതത്തിൽ വരാൻ പോകുന്നത്……ചിലപ്പോൾ വെറുതെ കാശ് കൊടുത്തത് കാരണം സന്തോഷംകൊണ്ട് പറഞ്ഞതായിരിക്കും……

ദേവു അമ്മ പോയ വഴിയെ നോക്കിക്കൊണ്ട് നിന്നു…….

അച്ചേ……

ചിക്കു വിന്റെ ശബ്ദം കേട്ടപ്പോഴാണ് ദീപു തിരിഞ്ഞു നോക്കിയത്…..

കവിതയുടെ തോളത്ത് ഇരുന്ന് ദീപുവിനെ നോക്കി വിളിക്കുകയാണ് ചിക്കു……

അമ്പോറ്റി തൊയ്തു…. ദേ കണ്ടോ പാപ്പം കിട്ടി……

ചിക്കു കയ്യിലെ പഴം അവന് കാണിച്ചുകൊണ്ട് പറഞ്ഞു…..

ആഹാ….എന്നാൽ ഇനി നമുക്ക് വീട്ടിലേക്ക് പൂവാ……

❣️❣️❣️❣️❣️

ഉച്ചയ്ക്ക് വിരുന്നുകാർ ഒക്കെ വന്നിട്ട് കേക്ക് മുറിക്കാൻ ഇരിക്കുകയാണ് ചിക്കു…..

ബേബി പിങ്ക് കളറിൽ നല്ല ഉടുപ്പൊക്കെ ഇട്ടു നല്ല സുന്ദരി ആയിട്ടാണ് ആണ് ആള് ഇരിക്കുന്നത്……

അച്ഛൻ ::: എല്ലാരും വന്നില്ലേ ദീപു എന്നാ പിന്നെ കേക്ക് മുറിക്കാം…..

ദീപു ::: ഒരു മിനിട്ട് ഒരാളും കൂടി വരാനുണ്ട്….

ആ ദേ വന്നു……

വാതിൽക്കലേക്ക് ചൂണ്ടി ദീപു പറഞ്ഞു……

സേതുവും ആതിരയും മോനും…….

സോറി ടാ ഇത്തിരി വൈകി പോയി…..ഇറങ്ങാൻ നേരം ഒരു ഗസ്റ്റ്‌ വന്നു അതാ……

ദീപു :: സാരല്ല…. ബാ കേക്ക് മുറിക്കാ……..

ഹാപ്പി ബര്ത്ഡേ ചിക്കു…..

ഹാപ്പി ബര്ത്ഡേ ചിക്കു…..

ചിക്കു കേക്ക് മുറിച്ചപ്പോൾ എല്ലവരും അവൾക്ക് ചുറ്റും നിന്നു പാടി…..

അവൾ തന്നെ കുഞ്ഞി കൈ കൊണ്ട് എല്ലാവർക്കും കേക്ക് കൊടുത്തു…..

ഇനി എല്ലാവരും മോക്ക് ചമ്മാനം താ……….ചിക്കു എല്ലാർക്കും നേരെ കൈ നീട്ടി പറഞ്ഞു…..

കവിത മുന്നേ അവൾക്ക് കൊടുത്ത ബോക്സ്‌ എടുത്തു കൊണ്ട് വന്നു അത്‌ തുറന്നു കൊടുത്തു……വലിയ ഒരു ടെഡി ആയിരുന്നു അത്‌…..ദേവു ഒരു സൈക്കിൾ ആണ് കൊടുത്തതു…..എല്ലാവരും സമ്മാനം ഒക്കെ കൊടുത്തു ഭക്ഷണം ഒക്കെ കഴിച്ചു……തിരിച്ചു പോയി…….

രാത്രി എല്ലാവരും കൂടെ ഇരുന്നു സംസാരിക്കുക ആണ്…ചിക്കു ദേവുന്റെ കുട്ടികൾക്കു ഒപ്പം കളിക്കുന്നു…….ദേവു ദീപു വിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു……

നോക്കെടാ….മോൾക്ക് ഇപ്പൊ അറിവ് ഒക്കെ ആയിത്തുടങ്ങി…….ഇനി ഇപ്പോ നമ്മൾ അവളെ പ്ലേ സ്കൂളിൽ ഒക്കെ ചേർക്കും……ഇന്നുവരെ കണ്ട ലോകം ആയിരിക്കില്ല അവൾ ഇനി കാണാൻ പോകുന്നത്…………..മറ്റു കുട്ടികൾ അവരുടെ അച്ഛന്റെ അമ്മയുടെ മക്കൾക്കൊപ്പം സ്കൂളിലേക്ക് വരുമ്പോൾ അത് അവളെയും ബാധിക്കും…..നീ നന്നായി അവളെ നോക്കും ഇല്ല എന്ന് ഞാൻ പറയുന്നില്ല…….പക്ഷേ വളർന്നു വരുന്നത് ഒരു പെൺകുഞ്ഞ് ആണ്…..ഒരു അമ്മയുടെ ആവശ്യം ഏറ്റവും കൂടുതലുള്ള സമയങ്ങളുണ്ട്…..നീയപ്പോൾ നിസ്സഹായനായി പോകും……..നിനക്ക് ആവശ്യമുള്ള അപ്പോഴൊക്കെ എനിക്ക് ഓടിവരാൻ പറ്റും…. പക്ഷേ എല്ലായ്പ്പോഴും നടക്കണമെന്നില്ല…….അമ്മയ്ക്കും അച്ഛനും പ്രായം കൂടി വരികയാണ്…….നീ ശരിക്ക് ഒന്നുകൂടി ആലോചിക്കണം…….ഒരമ്മയുടെ സ്നേഹവും കരുതലും വാത്സല്യവും ഒക്കെ ആ കുഞ്ഞിനു നിഷേധിക്കരുത്……..

ദേവു പറയുന്നതിന് സപ്പോർട്ട് ആയിട്ട് കവിതയും വന്നു…..

അതെ ഏട്ടാ…..അമ്മയില്ലാതെ വളർന്നത് ആണ് ഞാനും……..എത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും അമ്മ ഇല്ലായ്മ ഒരു കുറവ് തന്നെയാണ്……സ്കൂളിൽ മറ്റ് കുട്ടികളൊക്കെ അമ്മയുടെ കയ്യും പിടിച്ചു വരുമ്പോൾ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് ഞാൻ…..

കൂട്ടുകാരൊക്കെ അവരുടെ വീട്ടിലെ വിശേഷങ്ങൾ ഒക്കെ പറയുമ്പോൾ അന്ന് ഞാൻ അനുഭവിച്ച ഒരു വിഷമം ഉണ്ടല്ലോ…. അതൊന്നും ഒരാൾക്കും പറഞ്ഞു മനസ്സിലാക്കി തരാൻ പറ്റുന്നതല്ല…….

അച്ഛൻ എല്ലാ സൗകര്യങ്ങളും ഞങ്ങൾക്ക് തന്നിട്ടുണ്ട്….പക്ഷേ അതൊന്നും അമ്മയ്ക്ക് പകരം ആവില്ല……അമ്മയില്ലാത്ത വിഷമം എന്റെ മക്കളെ അറിയിക്കാതെയാണ് ഞാൻ വളർത്തിയ എന്ന് പറഞ്ഞു കേട്ടിട്ടില്ലേ………അതൊക്കെ വെറുതെയാണ്…..

അച്ഛന് വിഷമം ആവരുത് ല്ലോ എന്നോർത്ത് നമ്മൾ തിരിച്ചു ഒന്നും പറയാത്തത് ആണ്…….അമ്മയ്ക്ക് പകരമാവാൻ ഈ ലോകത്ത് മറ്റൊന്നിനും കഴിയില്ല……………….

ഏട്ടൻ ഇപ്പോ ഒരു വിവാഹത്തിന് തീരുമാനിച്ചാൽ അത് ചിക്കുനോട് ചെയ്യാൻ പറ്റുന്ന നല്ലൊരു കാര്യം തന്നെയാണ്…..കുറച്ചുകഴിഞ്ഞ് അവൾക്ക് അറിവായി തുടങ്ങി കഴിഞ്ഞ ആണെങ്കിൽ അവർക്ക് വെറുപ്പ് അക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാകും…..

ഇപ്പോ നമ്മൾ ഇതാണ് മോളുടെ അമ്മ എന്ന് പറഞ്ഞു പഠിപ്പിച്ചാൽ അവളുടെ മനസ്സിൽ അത് ഉറച്ചു നിൽക്കും……

ഏട്ടൻ അവളുടെ ഭാവിയെ കരുതി ചിന്തിക്കണം…..

ദീപു ::: നിങ്ങൾ പറയുന്നതൊക്കെ ശരിയാണ്…..

ഇതെല്ലാം എനിക്ക് അറിയാവുന്നതാണ്……

പക്ഷേ എന്നെക്കൊണ്ട് പറ്റണ്ടേ……അവളുടെ അമ്മയുടെ സ്ഥാനത്ത് വേറൊരാളെ ചിന്തിക്കാൻപോലും എനിക്ക് പറ്റുന്നില്ല……കുറച്ചു നാളുകൾ ഞങ്ങളൊരുമിച്ച് ഉണ്ടായിരുന്നുള്ളൂ…..പക്ഷേ ഒരായുസ്സ് കൊണ്ട് സ്നേഹിക്കേണ്ട സ്നേഹം മുഴുവൻ അവളെ എനിക്ക് തന്നിട്ടാണ് പോയത്………

ഞാൻ കല്യാണം കഴിച്ച് വരുന്ന സ്ത്രീക്ക് എന്റെ ചിക്കുനെ സ്വന്തമായി സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലോ….. അപ്പൊ എന്ത് ചെയ്യും….ഞാൻ എന്ത് ചെയ്യും നിങ്ങൾ പറ….

ദീപു മുഖംപൊത്തി പിടിച്ചിരുന്നു കരഞ്ഞു…….

❣️❣️❣️❣️❣️

സേതുവിന്റെ വീട്……

ടിവി കണ്ടുകൊണ്ടിരിക്കുന്ന സേതുവിന്റെ അടുത്തേക്ക് ആതിര വന്നു……..

ഞാനൊരു കാര്യം ചോദിക്കട്ടെ ചേട്ടാ………ദീപുവിന്റെ ഭാര്യക്ക് എന്താണ് പറ്റിയത്…….

സേതു ::: ആ കുട്ടി പ്രസവത്തോടെ മരിച്ചതാണ്……

ആതിര :: ഹോ.. കഷ്ടം അല്ലെ… പാവം ചിക്കു മോൾ…..ദീപു ന്താ വേറെ വിവാഹം ഒന്നും കഴിക്കാത്തത് പിന്നെ…….ഇത്രയും ചെറിയ മോളല്ലേ…

സേതു ::: അച്ഛനും അമ്മയും ഒക്കെ നിർബന്ധിക്കുന്നുണ്ട് പക്ഷേ അവൻ താല്പര്യം കാണിക്കുന്നില്ല……..

ആതിര :: നമ്മുടെ ചാരു വിനു വേണ്ടി ദീപുവിനെ ആലോചിച്ചാലോ……നല്ല വീട്ടുകാരാണ് ദീപുവിന്റെ….നല്ല അച്ഛനും അമ്മയും….പെങ്ങളും ഒക്കെ നല്ല സ്വഭാവമാണ്…….ചാരു അവിടേക്ക് എന്നാൽ അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല…….എന്താണ് സേതുവേട്ടന്റെ അഭിപ്രായം………..

തുടരും…