മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
കൂടപ്പിറപ്പ് ആവാൻ ഒരു അമ്മയ്ക്ക് തന്നെ ജനിക്കണമെന്നില്ല….എന്റെ അനിയത്തി ആയി തന്നെ നിന്നെ ഞാൻ കണ്ടിട്ടുള്ളൂ….അവർ നാളെ എപ്പോ വരും എന്നാ പറഞ്ഞെ….
ചാരു :: പത്തു മണി
സേതു ::: ഞാൻ വരാം….
❣️❣️❣️❣️
രാവിലെ മുതൽ നല്ല ടെൻഷനിലാണ് ചാരു……കിച്ചുനേ രാവിലെ തന്നെ ആതിര വന്ന് കൊണ്ടുപോയി…..മോളെ അവര് വരാറായിട്ടുണ്ട്…….
നല്ല ഒരു സാരി ഒക്കെ എടുത്തു ഉടുക്ക്…..
അതിന്റെ ഒന്ന് ആവശ്യമില്ല അമ്മേ………….സാരിയൊക്കെ ഉടുത്ത് അണിഞ്ഞൊരുങ്ങി വരുന്ന ചെക്കന്റെ മുന്നിൽ പോയി നിക്കാൻ എനിക്ക് താല്പര്യമില്ല……അമ്മയുടെയും അച്ഛന്റെ നിർബന്ധം കാരണം മാത്രമാണ് ഞാൻ ഇതിനു തന്നെ നിന്ന് തരുന്നത്…….ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ കണ്ടാൽ മതി……..
അവര് പിന്നെ ഒന്നും പറയാതെ പോയി……
കുറച്ചു കഴിഞ്ഞപ്പോഴേക്കും സേതുവും വന്നു……
സേതു അച്ഛനോട്…..
അവരെപ്പറ്റി ഒക്കെ ശരിക്ക് അന്വേഷിച്ചത് അല്ലേ അച്ഛാ…..ഇവിടുത്തെ നമ്മുടെ കാര്യങ്ങളൊക്കെ അറിയാമല്ലോ അല്ലേ……
അച്ഛൻ ::: നമ്മുടെ ആ ബ്രോക്കർ രാജൻ ഇല്ലേ….. അയാൾ കൊണ്ടുവന്ന ആലോചനയാണ്…..ഞാൻ ഒന്ന് അന്വേഷിച്ചിട്ടുണ്ട് വലിയ കുഴപ്പം ഉള്ള ആൾക്കാർ ഒന്നുമല്ല……വരട്ടെ നോക്കാം……
ചാരു ::: സേതുവേട്ടനു ഇപ്പൊ ചായ എടുക്കണോ…..
സേതു ::: വേണ്ട ഞാൻ ചായ കുടിച്ചിട്ട വന്നത്….
കുറച്ചു കഴിഞ്ഞപ്പോഴേക്കും കാണാനുള്ള ആൾക്കാർ വന്നു…..
ബ്രോക്കറും പയ്യനും അയാളുടെ അച്ഛനും ചേട്ടനും കൂടെ ആണ് വന്നത്……..
സേതുവും അച്ഛനും കൂടെ അവരെ അകത്തേക്ക് ഇരുത്തി….
ബ്രോക്കർ….ഞാൻ തന്നെ പരസ്പരം പരിചയപ്പെടുത്തി തരാം അല്ലെ ആദ്യം……..ഇതാണ് നമ്മുടെ ആള് വിനോദ്……ബാംഗ്ലൂരിൽ കമ്പനിയിൽ വർക്ക് ചെയ്യുന്നു….അത് പയ്യന്റെ അച്ഛൻ ശേഖരൻ….ചേട്ടൻ വേണു……എല്ലാവരും പരസ്പരം ചിരിച്ചു….
സേതുവിന്റെ അച്ഛന്റെ നേർക്ക് തിരിഞ്ഞ് ബ്രോക്കർ പറഞ്ഞു തുടങ്ങി……..
ഇത് അച്ഛൻ ദേവൻ…..
സേതുവിന്റെ നേരെ തിരിഞ്ഞു….. ഇയാളെ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ആരാണെന്ന് എനിക്കറിയില്ല…..
അച്ഛൻ :: ഇത് സേതു… എന്റെ മകന്റെ സ്ഥാനത്തുള്ള പയ്യനാണ്…..
അവർ കുറച്ചു നേരം പരസ്പരം സംസാരിച്ചു……
ബ്രോക്കർ :: ചാരു മോളെ വിളിക്കാം അല്ലെ…..
അച്ഛൻ അകത്തേക്ക് നോക്കി വിളിച്ചു…….അമ്മയ്ക്കൊപ്പം ചാരു ഉമ്മറത്തേക്ക് വന്നു…..എല്ലാവർക്കും ചായ കൊടുത്തു….പരസ്പരം പരിചയപ്പെട്ടു……
ബ്രോക്കർ ::: രണ്ടാൾക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാലോ ല്ലേ…..
അച്ഛൻ ::: ആ അതിനു എന്താ ആവാം…..
അവർ തമ്മിൽ സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തുന്നത് ആണ് നല്ലത്……
❣️❣️❣️❣️
മുറ്റത്തു ഗാർഡനിൽ നിൽക്കുകയാണ് വിനോദും ചാരുവും…..ആദ്യം രണ്ടാളും ഒന്നും മിണ്ടിയില്ല….കുറച്ചു കഴിഞ്ഞപ്പോൾ വിനോദ് തന്നെ സംസാരത്തിന് തുടക്കം ഇട്ടു…..
ചാരുലത അല്ലെ…..നോക്ക് എനിക്ക് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നൊന്നും അറിയില്ല…തന്റെ പോലെ തന്നെ രണ്ടാമത്തെ വിവാഹമാണ് എന്റെതും…….ആദ്യത്തെ വിവാഹം ഒരു ആറുമാസം ഒക്കെ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ…..ഞങ്ങൾ തമ്മിൽ ഒന്നിനും ഒരു ചേർച്ച ഉണ്ടായിരുന്നില്ല……ഭക്ഷണത്തിന്റെ കാര്യത്തിൽ ആയാലും വസ്ത്രത്തിന് കാര്യത്തിലായാലും അങ്ങനെ ഒന്നിനും ഞങ്ങൾ തമ്മിൽ ഒരു ചേർച്ചയും ഉണ്ടായില്ല….ഒന്നാമത്തെ കാര്യം ഞാൻ പറയുന്നതൊന്നും അനുസരിക്കാൻ അവൾ തയ്യാറല്ലായിരുന്നു…..ചെറിയ ചെറിയ പ്രശ്നങ്ങൾ തുടങ്ങിയത് ലാസ്റ്റ് വിവാഹമോചനം വരെ എത്തി…..ഇപ്പോൾ രണ്ടു വർഷമായി..കുറച്ചു നാളായിട്ട് എനിക്ക് വീട്ടിൽ കല്യാണാലോചനകൾ ഒക്കെ വരുന്നുണ്ട്…….ഒന്ന് രണ്ടു പേരെ കണ്ടു……പക്ഷേ ശരിയായില്ല……..പിന്നെ എന്റെ ജോലി ഞാൻ ബാംഗ്ലൂര് ഒരു സ്ഥാപനത്തിൽ ആണ് വർക്ക് ചെയ്യുന്നത്……രണ്ടോ മൂന്നോ മാസം കൂടുമ്പോൾ നാട്ടിലേക്ക് വരും…..അത്യാവശ്യം കുറച്ചൊക്കെ മോഡേണായ ഒരു പെൺകുട്ടിയാണ് എനിക്ക് താല്പര്യം……ആദ്യത്തെ ആളും മോഡേൺ ഒക്കെയായിരുന്നു പക്ഷേ പുറമേ മോഡേൺ ആണെങ്കിലും ഉള്ളിൽ അവൾ ഒരു പഴഞ്ചൻ ആയിരുന്നു…….ഇതൊക്കെയാണ് എന്റെ കാര്യങ്ങൾ……….മുൻപോട്ട് ഒരുമിച്ച് പോകുന്നുണ്ടെങ്കിൽ മാത്രം ബാക്കി വിശദീകരിച്ചാൽ മതിയല്ലോ……
വിനോദ് ചാരുവിനെ നോക്കി പറഞ്ഞു……..
ചാരു ::: എനിക്കങ്ങനെ എടുത്തുപറയാൻ ആയിട്ട് ഒന്നുമില്ല…..ഭർത്താവില്ല അത്മനസ്സിലായല്ലോ അല്ലേ…..ഒരു മകനുണ്ട് കിച്ചു എന്ന് വിളിക്കും മാധവ്……ഇവിടെ ഒരു സ്കൂളിൽ അധ്യാപികയാണ് ഞാൻ…..ഞാനൊരു ഭയങ്കര മോഡേൺ ചിന്താഗതി കാരിയായ സ്ത്രീ ഒന്നുമല്ല……സാധാരണ ഒരു പെണ്ണാണ്……എനിക്ക് രണ്ട് കണ്ടീഷൻ ആണുള്ളത്……..എന്റെ ജോലി അത് ഞാൻ രാജിവയ്ക്കില്ല……പിന്നെ എന്റെ മകൻ അവനെ സ്വന്തം പോലെ സ്നേഹിക്കാൻ പറ്റുന്ന ഒരാൾക്ക് മുന്നിൽ മാത്രമേ ഞാൻ ഇനി തലകുനിച്ചു കൊടുക്കു……
വിനോദ് ::: ജോലി രാജിവെക്കണം എന്നൊന്നും ഞാൻ പറയുന്നില്ല…..സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം അതാണ് എന്റെയും അഭിപ്രായം…..പിന്നെ തന്റെ മകൻ….അവനെ സ്നേഹിക്കുന്നതിനൊന്നും എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല,…പക്ഷേ നമ്മൾ വിവാഹം കഴിഞ്ഞ് ബാംഗ്ലൂർക്ക് പോകുമ്പോൾ അവനെ ഇവിടെ അച്ഛനും അമ്മയും ഒപ്പം നിർത്തുന്നത് അല്ലേ നല്ലത്…….മാസാമാസം അവന് വേണ്ട കാശ് ഒക്കെ നമുക്ക് അയച്ചു കൊടുക്കാം……
ചാരു ::: കൂടുതൽ ഇനി ഒന്നും പറയണ്ട…..ഈ ആലോചന ഇവിടെവച്ച് അവസാനിപ്പിക്കാം……
വിനോദ് ::: ഞാൻ ഒന്ന് പറയട്ടെ….
ചാരു ::: ഇനി നിങ്ങൾ പറയുന്ന ഒന്നും കേൾക്കാൻ എനിക്ക് താല്പര്യമില്ല…..മറ്റൊരു വിവാഹം കഴിക്കുന്നത് എന്റെ മകനെ ഉപേക്ഷിച്ച് പോകാൻ വേണ്ടിയിട്ടല്ല…..അവനെ മറന്ന് ഒരു നിമിഷം പോലും ചാരുലതയുടെ ജീവിതത്തിൽ ഉണ്ടാവില്ല…….എന്റെ മകനും കൂടി മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ വന്നാൽ ഞാൻ വിവാഹം കഴിക്കും അല്ലെങ്കിൽ ഞാനും അവനും മാത്രമായ ലോകത്തിൽ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കും…….പിന്നെ നിങ്ങൾ പറഞ്ഞില്ലേ ഭക്ഷണത്തിന്റെ കാര്യവും വസ്ത്രത്തിന്റെ കാര്യവും അതൊന്നും അത്ര വലിയ കാര്യങ്ങൾ അല്ല….പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് മനസ്സിലാക്കി രണ്ടാളുടെയും ഇഷ്ടങ്ങൾ ഒക്കെ മനസ്സിലാക്കി പ്രവർത്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ…..പുറമേ എത്ര മോഡേൺ എന്ന് പറഞ്ഞാലോ പെൺകുട്ടികൾ ഉള്ളിൽ പഴഞ്ചൻ ആയിരിക്കും……അവരെ എത്രകാലം എന്നു പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോൾ കുറച്ചൊക്കെ അങ്ങനെ ആയിരിക്കും…..എനിക്ക് കൂടുതലൊന്നും പറയാനില്ല…….നിങ്ങൾക്കു പോകാം….
ചാരു നേരെ ഹാളിലേക്ക് ചെന്നു……
അച്ഛൻ ::: സംസാരിച്ചില്ലേ മോളെ……………
ചാരു :: സംസാരിച്ചു….. തീരുമാനവും എടുത്തു…..എന്റെ മോനെ വിട്ടൊരു ജീവിതം എനിക്ക് ഉണ്ടാവില്ല……അവനെ കൂടെ അക്സെപ്റ്റ് ചെയ്യാൻ പറ്റുന്ന ഒരാൾ മതി…..അതില്ലെങ്കിൽ വേറൊരു വിവാഹം ഈ ജന്മത്തിൽ ഉണ്ടാവില്ല…….
ചാരു വിന്റെ സംസാരത്തിൽ നിന്നും എല്ലാവർക്കും കാര്യം മനസ്സിലായി……. പിന്നെ ആരും ഒന്നും പറഞ്ഞില്ല ബ്രോക്കറും വന്നവരും ഒക്കെ അപ്പോൾ തന്നെ പോയി……….
ചാരു അച്ഛന്റെയും അമ്മയുടെയും സേതുവിന്റെയും അടുത്ത് വന്നിരുന്നു………
നിങ്ങളെല്ലാവരും ഇനിയെങ്കിലും എന്നെ ഒന്ന് മനസ്സിലാക്ക്………അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല…….അതുകൊണ്ട് ഇതുപോലെയുള്ള വേഷംകെട്ടൽ ഇന്ന് എന്നെ നിർബന്ധിക്കരുത് കാലുപിടിച്ച് പറയുകയാണ്……..
❣️❣️❣️❣️
രാത്രി ദീപുവിന്റെ വീട്ടിൽ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്…….
അമ്മ ::: മോനെ അടുത്ത ആഴ്ചയാണ് ചിക്കുന്റെ പിറന്നാൾ……..
ദീപു ::: എനിക്ക് ഓർമ ഉണ്ട്…..എന്റെ ഒന്ന് രണ്ട് ഫ്രണ്ട്സ് വരും…….പിന്നെ ഉച്ചയ്ക്ക് നമ്മൾ സ്ഥിരം ഭക്ഷണം കൊടുക്കുന്ന അനാഥാലയം ഇല്ലേ അവിടെ ഭക്ഷണം കൊടുക്കണം…….
അമ്മ ::: അമ്പലത്തിൽ വഴിപാട് കൊടുക്കണം കുഞ്ഞിനെ രാവിലെ കൊണ്ടുപോയി തോഴിക്കണം അതും കൂടി വേണം…….
ദീപു ::: എന്ത് വേണേലും ചെയ്യാം……
അച്ഛൻ ::: ദേവു (ദീപക് ന്റെ ചേച്ചി )വും ദക്ഷും (അനിയൻ ) എല്ലാവരും വരും ഭക്ഷണം ഒക്കെ പുറത്തുനിന്ന് ഓർഡർ ചെയ്യാം……
ദീപു :: ആ അത് ഞാൻ ചെയ്തോളാം……നാളെ അല്ലെങ്കിൽ മറ്റന്നാൾ പോയി കുഞ്ഞിനുള്ള ഡ്രസ്സ് ഒക്കെ മേടിക്കണം…….
അമ്മ ::::മം….പിന്നെ മോനെ ആ ബ്രോക്കർ ഒരു ആലോചന കൊണ്ടുവന്നിരുന്നു……അതൊന്നു പോയി കാണണ്ടേ…
ദീപു ::: ഞാൻ ഭക്ഷണം കഴിക്കണോ അതോ കഴിക്കാതെ എണീറ്റ് പോണോ………
തുടരും…