മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ദീപു….
രാമചന്ദ്രന്റെയും വത്സലയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ ആള്…..
ഭാര്യ മരിച്ചു…. ഒരു മകൾ ആവണി എന്ന ചിക്കു. മോൾക്ക് ഇപ്പൊ മൂന്ന് വയസ്സ്….
ഇവിടെയും രണ്ടാമത് ഒരു വിവാഹം കഴിക്കുന്നതിനെ പറ്റിയുള്ള തർക്കമാണ് കേട്ടത്……..
❣️❣️❣️❣️❣️❣️
രാവിലെ ജോലിക്ക് പോകാനുള്ള തിരക്കിലാണ് ചാരു…….
അവിടെ അടുത്തു തന്നെ ഉള്ള ഒരു സ്കൂളിലെ അധ്യാപികയാണ് ചാരു….
അമ്മേ അവന് കഴിക്കാനുള്ള സ്നാക്സ് ആ ബോക്സിൽ അടച്ചു വച്ചിട്ടുണ്ട്…..
ചെറിയ പനി പോലെ തോന്നുന്നുണ്ട് ഇന്ന് പ്ലേ സ്കൂളിൽ വിടണ്ട…….
വൈകിട്ട് കുറഞ്ഞില്ലെങ്കിൽ ഹോസ്പിറ്റൽ കൊണ്ടുപോകാം…..
നീ സ്കൂളിൽ പോകാൻ നോക്ക് മോളെ…..
അവനെ അമ്മ നോക്കിക്കോളാം…..
ഇനി അഥവാ നല്ല പനി എങ്ങാനും തോന്നിയ അമ്മ അച്ഛനേം കുട്ടി ഹോസ്പിറ്റലിൽ പൊക്കോളാം……
ചാരു ഉറങ്ങികിടക്കുന്ന കിച്ചുനു ഉമ്മയും കൊടുത്തു സ്കൂളിൽ പോയി…….
❣️❣️❣️❣️❣️❣️❣️
എന്ത് പറ്റി ചാരു….. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നല്ലോ….
ആതിര ടീച്ചറാണ് ചാരുവിനൊപ്പം വർക്ക് ചെയ്യുന്നത്…..
ആതിര ചാരുവിനു നല്ലൊരു സുഹൃത്ത് കൂടിയാണ്…….
ചാരുവിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആ സ്കൂളിലെ ഒരു വ്യക്തി…..
സ്കൂളിന് പുറത്തും ഇവരെ തമ്മിൽ നല്ലൊരു ആത്മബന്ധമുണ്ട്…..
ആതിര ഇവരുടെ വീടിനടുത്ത് തന്നെയാണ് താമസം……
ഭർത്താവ് സേതു എൻജിനീയറാണ്….
ഒരു മകൾ അവന്തിക രണ്ടാം ക്ലാസിൽ പഠിക്കുന്നു………
ചാരു :: കിച്ചുവിന് ചെറിയ പനി ഉണ്ടായിരുന്നു…..
അതുകൊണ്ട് ആകപ്പാടെ ഒരു ടെൻഷൻ……
പനി വന്ന ചെക്കന് ലോകത്തെങ്ങും ഇല്ലാത്ത വാശിയാണ്……
തൊട്ടതിനും പിടിച്ചതിനും ഒക്കെ നിർബന്ധം…..
ഞാൻ തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ എന്താകുമോ അവസ്ഥ…..
വീട് തലതിരിച്ച് വെക്കാതെ ഇരുന്നാൽ മതിയായിരുന്നു……
ആതിര അത്രയ്ക്ക് കുറുമ്പു ഒന്നുമില്ലല്ലോ ചാരു അവനു…..
എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്……. ഈ പ്രായത്തിൽ ഉള്ള കുട്ടികളുടെ തായ യാതൊരുവിധ കുറുമ്പോ വാശിയോ ഒന്നും അവനില്ല………
ചാരു ::: ശരിയാണ്…… പക്ഷേ പനി വന്ന ഞാൻ വേണം നല്ല വാശിയാ……
അവന്റെ പനി മാത്രമല്ല ഇപ്പോഴത്തെ പ്രശ്നം……..
അമ്മയും അച്ഛനും കൂടി വീട്ടിൽ കല്യാണം ആലോചന തുടങ്ങി വീണ്ടും………
എത്ര പ്രാവശ്യം വേണ്ട പറഞ്ഞിട്ട് അവർ കേൾക്കുന്നില്ല……
ആതിര ::: അവരെ കുറ്റം പറയാൻ പറ്റുമോ ചാരു…..
ഇനി എത്രകാലം എന്നുവച്ച് നിനക്ക് കൂട്ടായി അവരൊക്കെ ഉണ്ടാവുക…….
നിനക്കൊരു ജീവിതം വേണ്ടേ…..
ചാരു ::: എന്റെ കുഞ്ഞ്….. കിച്ചു…..
അവനില്ലേ എനിക്ക് അവന് വേണ്ടി ജീവിക്കും ഞാൻ…….
അവൻ ഉള്ളപ്പോൾ ഞാൻ എങ്ങനെ ഒറ്റപ്പെടും…..
ആതിര ::: നിന്റെ അവസ്ഥ എനിക്കറിയാം…..
നിന്നെ കുറ്റപ്പെടുത്തി പറയുന്നതല്ല………….
ഒരു കുഞ്ഞിന് അവന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം വേണം ചാരു…….
അവന്റെ ഈ പ്രായം അവനത് ആഗ്രഹിക്കുന്ന പ്രായമാണ്…….
സേതുവേട്ടൻ കഴിഞ്ഞദിവസം പറയുന്നുണ്ടായിരുന്നു….
ഇവർ കളി കഴിഞ്ഞു ഒരു ദിവസം സേതുവേട്ടൻ മോളെ എടുത്തോണ്ട് പോയപ്പോൾ കണ്ണുനിറഞ്ഞ് നോക്കിനിന്നത് കണ്ടെന്ന്…….
ആ കാഴ്ച കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഭാരം തോന്നി ന്നു……
ഒരു അച്ഛന്റെ സ്നേഹം അവനും ആഗ്രഹിക്കുന്നുണ്ട്…….
നീ ആ കുഞ്ഞിന്റെ മനസ്സും കൂടെ കാണാൻ ശ്രമിക്കണം…….
ചാരു :::നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട്….
എന്നെ പോലെ ഒരു ഭാഗ്യം കേട്ട അമ്മയുടെ വയറ്റിൽ വന്നു പിറന്നു പോയില്ലേ അവൻ……
എനിക്കൊന്നും അറിയില്ല…..
ഇനി വരുന്ന ഒരാൾ എന്റെ കുഞ്ഞിനെ നന്നായി നോക്കുമോ എനിക്കറിയില്ല അതൊന്നും……..
ആതിര :: ഇങ്ങനെ വിഷമിക്കാതെ…..
എല്ലാം ശരിയാകും….
നിന്നെ മനസ്സിലാക്കുന്ന ഒരാൾ എന്നെങ്കിലും വരും വരാതിരിക്കില്ല….
❣️❣️❣️❣️❣️❣️
രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങുകയാണ് ദീപു…..
എൻജിനീയറാണ് ദീപു…..
മോനെ ചിക്കു എണീറ്റൊ…. അമ്മ ആണ്..
ഇല്ലമ്മേ ഇന്നലെ രാത്രി കുറെ വൈകി ഉറങ്ങിയത്…..
എന്തൊക്കെയോ സ്വപ്നം കണ്ട് ഞെട്ടി കരയുന്നുണ്ടായിരുന്നു…….
അമ്മ :: കുഞ്ഞിനെ ഒന്നു ഉഴിഞ്ഞു അമ്പലത്തിൽ എന്തെങ്കിലും വഴിപാട് കഴിപ്പിക്കാം…..
ദൃഷ്ടിദോഷം വല്ലതും കിട്ടിയിട്ടുണ്ടാകും….
വൈകിട്ട് നീ നേരത്തെ വന്നാൽ നമുക്ക് ഒരുമിച്ച് പോകാം……
അമ്മയോട് ഞാൻ ഒരു പതിനായിരം തവണ പറഞ്ഞിട്ടുണ്ട് ഈ വക അന്ധവിശ്വാസം ആയിട്ട് എന്റെ അടുത്തേക്ക് വരരുത് എന്ന്…….
കുഞ്ഞുങ്ങൾ ആകുമ്പോൾ ചിലപ്പോൾ ഞെട്ടി എന്നും കരഞ്ഞു ഒക്കെ വരും അതിന് അവിടെ അമ്പലത്തിൽ വഴിപാട് കഴിക്കുകയാണോ വേണ്ടത്….
സ്ഥിരമായി ഇങ്ങനെ ഉണ്ടായ ഡോക്ടറേ കൊണ്ട് കാണിക്കും അതുതന്നെ……
ദീപു നീ എന്നെ പഠിപ്പിക്കാൻ വരണ്ട………..
എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം…..
നിനക്ക് വരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി……
നിന്റെ ഒരു സഹായം ഇല്ലാതെ ഒറ്റയ്ക്ക് അമ്പലത്തിൽ പോകാൻ ഒക്കെ എനിക്കറിയാം……..
ഞാൻ വരാം ഇനി അമ്മ അതും പറഞ്ഞു തുടങ്ങണ്ട…..
അമ്മ അവളെ കൊണ്ട് അകത്തു കേറി പൂജയോ എന്താണ് ന്നു വച്ചാൽ ചെയ്തോ………എന്നെ അങ്ങോട്ടേക്ക് വിളിക്കരുത്…….ഞാൻ പുറത്തു നിന്നോളാം……….
ചിക്കുവിന് ഉമ്മയും കൊടുത്തു ഭിത്തിയിൽ ഉള്ള ഫോട്ടോയിൽ ഒന്ന് തലോടിയ ശേഷം ദീപു പോയി….
അമ്മ ::: ഒരാൾക്കും ഒരു ദ്രോഹവും ചെയ്യാത്ത എന്റെ കുഞ്ഞിന് ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ ദേവി……
❣️❣️❣️❣️❣️
ദിവസങ്ങൾ ഓടി പോയി…..
കല്യാണാലോചന യുടെ ബഹളങ്ങൾ ഒക്കെയായി രണ്ടു വീടുകളും മുന്നോട്ടു പോയി കൊണ്ടിരുന്നു……
രാത്രി ആതിരയുടേം സേതുവിന്റേം വീട്ടിൽ……
ചേട്ടാ ആരാ ബെല്ലടിക്കുന്ന നോക്കിയേ…..
ആതിര അടുക്കളയിൽ നിന്ന് വിളിച്ചു കൂവുന്നുണ്ട്…..
സേതു ::: ഞങ്ങൾ ഇവിടെ കുറച്ച് പണിയില നീ ഒന്ന് ചെന്നുനോക്ക് ഭാര്യേ……
അച്ഛനും മോളും കൂടെ അവിടെനിന്ന് കളിക്കല്ലേ……
എല്ലാത്തിനും ഞാൻ തന്നെ ഓടണം…….
ആതിര ചെന്ന് വാതിൽ തുറന്നു….
ആഹാ ചാരു ആയിരുന്നോ….
ഇതെന്നാ ഈ സമയത്ത്….. കിച്ചു ഇല്ലേ
അവൻ ഉറങ്ങി അവനെ ഉറക്കിയിട്ട് ഞാൻ ഇങ്ങോട്ട് വന്നത്….
സേതുവേട്ടൻ ഇല്ലേ.. കിടന്നോ
ആതിര ::: എവിടെ കിടക്കാൻ അച്ഛനും മോളും കൂടി അവിടെ കിടന്നു തലകുത്തി മറിയുന്നു ഉണ്ട്…..
അപ്പോഴേക്കും ചാരൂന്റെ ശബ്ദം കേട്ട് സേതുവും എത്തി……
നി എന്താ ഈ രാത്രി ഒറ്റക്ക്…
ചാരു :::ചേട്ടനെ കാണണമെങ്കിൽ ഈ സമയത്ത് വരണ്ടേ…….
അച്ഛൻ കൂട്ടുവരാം ന്നു പറഞ്ഞതാ ഇത്രയും ദൂരം അല്ലേ ഉള്ളൂ ഞാൻ ഒറ്റയ്ക്ക് വന്നോളാം എന്ന് പറഞ്ഞു………
സേതു ::: നി ഭക്ഷണം കഴിച്ചോ….
ചാരു ::: ഭക്ഷണമൊക്കെ കഴിഞ്ഞു……….
ഞാൻ വന്നത് ഒരു കാര്യം പറയാനാ….
നാളെ ഒരു കൂട്ടർ വീട്ടിലേക്ക് വരുന്നുണ്ട് എന്നെ കാണാൻ…..
അച്ഛനോടും അമ്മയോടും കാലുപിടിച്ചു പറഞ്ഞു നോക്കി……
അവർ സമ്മതിക്കുന്നില്ല….
അവസാനം രണ്ടാളും നിരാഹാരസമരം തുടങ്ങി…….
അപ്പൊ പിന്നെ എനിക്ക് സമ്മതിക്കേണ്ടി വന്നു……
പണ്ടും ഇങ്ങനെ ആയിരുന്നല്ലോ…….
ആതിര ::: എവിടെ ഉള്ളവരാണ് ഡീറ്റെയിൽസ് എന്തെങ്കിലും അറിഞ്ഞോ…
ചാരു ::: അതൊന്നും എനിക്കറിയില്ല… ഞാൻ വന്നത് വേറൊരു കാര്യം പറയാനാ….
കിച്ചു അവനെ രാവിലെ ഇങ്ങോട്ട് കൊണ്ടുവരണം….
പിന്നെ സേതുവേട്ടൻ അവര് വരുന്ന സമയത്ത് അവിടെ ഉണ്ടാകണം….
നിങ്ങൾക്ക് അറിയാലോ സ്വന്തം കൂടപ്പിറപ്പ് എന്ന് പറയാൻ എനിക്ക് വേറെ ആരുമില്ല…..
സ്വന്തം സഹോദരന്റെ സ്ഥാനത്ത് നിൽക്കാൻ സേതുവേട്ടൻ ഉള്ളൂ…..
എന്റെ എല്ലാ കാര്യങ്ങൾ അറിയാവുന്ന സേതുവേട്ടൻ തന്നെ വേണം നാളെ അവിടെ…….
സേതു ::: നീ അത് എടുത്ത് പറയേണ്ട കാര്യമൊന്നുമില്ല….
കൂടപ്പിറപ്പ് ആവാൻ ഒരു അമ്മയ്ക്ക് തന്നെ ജനിക്കണമെന്നില്ല….
എന്റെ അനിയത്തി ആയി തന്നെ നിന്നെ ഞാൻ കണ്ടിട്ടുള്ളൂ….
അവർ നാളെ എപ്പോ വരും എന്നാ പറഞ്ഞെ….
ചാരു :: പത്തു മണി
സേതു ::: ഞാൻ വരാം
തുടരും….
എല്ലാരുടേം സപ്പോർട്ട് നു ഒരുപാട് നന്ദി…..