പുനർവിവാഹം ~ അവസാനഭാഗം (33), എഴുത്ത്: അശ്വതി കാർത്തിക

ഹാളിന്റെ മുന്നിലെ സീറ്റിൽ ഇരിക്കുക ആണ് ദീപു ഒക്കെ…

ഇടയ്ക്കു കണ്ണുകൾ ആരെയോ പ്രതീക്ഷിച്ച പോലെ വാതിലക്കലേക്കു പോകുന്നുണ്ട്….

കുട്ടികൾ കൈ അടിക്കുന്ന ശബ്ദവും ബഹളവും ഒക്കെ കേട്ട് തിരിഞ്ഞു നോക്കിയ ദീപു കണ്ടു കൈയിൽ ഒരു ബൊക്കയും ആയി നടന്നു വരുന്ന തന്റെ പ്രിയപ്പെട്ട മകനെ.

🌹🌹🌹🌹🌹🌹🌹

എല്ലാവരുടെയും ഇടയിലൂടെ തല ഉയർത്തി വരുന്ന മകനെ കണ്ടു ദീപുവിന്റെയും ചാരുവിന്റെയും കണ്ണുകൾ നിറഞ്ഞു….

ഏട്ടനെ കണ്ടു ചിക്കു സന്തോഷം കൊണ്ട് എണീറ്റ് നിന്ന് കൈ അടിച്ചു…..

കിച്ചു നേരെ വന്നു ബൊക്ക ചിക്കുവിന് കൊടുത്തു…

അച്ഛന്റേം അമ്മയുടെയും അനുഗ്രഹം വാങ്ങി ആണ് അവൻ സ്റ്റേജിലേക്ക് കയറിയത്…..

പ്രാർഥനക്കും സ്വാഗത പ്രസംഗത്തിനും ഒക്കെ ശേഷം കിച്ചുവിന് സംസാരിക്കേണ്ട സമയം ആയി…

അവൻ മൈക്കിന്റെ അടുത്തേക്ക് വന്നപ്പോൾ എല്ലാവരും കൈ അടിച്ചു സ്വീകരിച്ചു….

ഒരു മിനിറ്റ് അവൻ കണ്ണടച്ചു നിന്നു….

” എല്ലാവർക്കും എന്റെ നമസ്കാരം…

വേദിയിലും സദസ്സിലും ഇരിക്കുന്ന ഗുരുക്കൻമാർക്കും വീശിഷ്ട അഥിതികൾക്കും എന്റെ പ്രിയപ്പെട്ട കുഞ്ഞു സഹോദരങ്ങൾക്കും മുന്നിൽ ശിരസ്സ് നമിക്കുന്നു….

എന്ത് പറഞ്ഞ് തുടങ്ങും എന്നൊ എങ്ങനെ തുടങ്ങും എന്നൊ എനിക്കറിയില്ല…

ഞാൻ ഒരു നല്ല പ്രാസംഗികൻ അല്ല…

എങ്കിലും വേദിയിൽ ഇന്ന് നില്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…

എന്റെ കോളേജ്… ഞാൻ നടന്ന വഴികൾ എന്റെ പ്രിയപ്പെട്ട ഗുരുക്കൻമാർ….സുഹൃത്തുകൾ….

ഇവിടുത്തെ ഓരോ മുക്കും മൂലയും എനിക്ക് കാണപ്പാടം ആണ്…

ഓരോ ചുവരിനും എന്നെ അറിയാം…

ജീവിതത്തിലെ നമുക്ക് മറക്കാനാവാത്ത ഒരുപിടി ഓർമ്മകൾ തരുന്നത് നമ്മുടെ വിദ്യാഭ്യാസ കാലമാണ്……

എനിക്കുമുണ്ട് അങ്ങനെ കുറെയേറെ ഓർമ്മകൾ…..

അത്യാവശ്യം അടിച്ചു പൊളി കുട്ടികൾ തന്നെയായിരുന്നു ഞങ്ങളും…

പക്ഷേ ഞങ്ങൾക്കെല്ലാവർക്കും ഓരോ ലക്ഷ്യവും ഉണ്ടായിരുന്നു….

ഞാൻ ഇന്ന് ആ ലക്ഷ്യത്തിൽ എത്തി നിൽക്കുന്നു എന്ന് വളരെ അഭിമാനത്തോടുകൂടി പറയാൻ കഴിയും….

നിങ്ങളും അങ്ങനെ ആവണം .. അടിച്ചുപൊളി യും തല്ലുകൊള്ളിത്തരം ഒക്കെ അത്യാവശ്യത്തിന് ആവാം…

പക്ഷേ മുന്നിലെന്നും വേണ്ടത് നമ്മുടെ ലക്ഷ്യമാകണം….

നമ്മുടെ അച്ഛനമ്മമാർക്കും സമൂഹത്തിനും ദോഷമാകുന്ന ഒന്നും നമ്മളിൽ നിന്നും ഉണ്ടാവരുത്…

നാളെയുടെ പ്രതീക്ഷകളാണ് നിങ്ങളോരോരുത്തരും….

ഒരു കുട്ടിയുടെ ആദ്യത്തെ വിദ്യാലയം അവന്റെ വീടാണ്…

അച്ഛനും അമ്മയും ആണ് ആദ്യത്തെ ഗുരുക്കന്മാർ….

നമ്മൾ വീട്ടിൽനിന്ന് പഠിക്കുന്ന അച്ചടക്കവും മുതിർന്നവരോട് ഉള്ള ബഹുമാനവും കൃത്യനിഷ്ഠയും ഒക്കെ ജീവിതത്തിലുടനീളം കൂടെ ഉണ്ടാകണം……

എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും ബെസ്റ്റ് എന്റെ അച്ഛനാണ്..

My Hero…. My best friend…. My inspiration… My role model…

അങ്ങനെ എല്ലാം..

എങ്ങനെ ജീവിക്കണം എന്ന് അച്ഛൻ പറഞ്ഞു തന്നില്ല….. പകരം അത് അച്ഛൻ കാണിച്ചുതന്നു സ്വന്തം ജീവിതത്തിലൂടെ……

അച്ഛമ്മ,അമ്മ, വല്യമ്മ ചെറിയമ്മ ഇവരോട് ഒക്കെ ഉള്ള അച്ഛന്റെ പെരുമാറ്റം, റെസ്‌പെക്ട് ഇതൊക്കെ എങ്ങനെ സ്ത്രീകളുടെ പെരുമാറണമെന്ന് എനിക്ക് കാണിച്ച് തന്നു……

ഉയർന്ന വരുമാനം ഉണ്ടായിട്ടും സാധാരണ ജീവിതം നയിച്ച അച്ചൻ ആർഭാടങ്ങളിലും സുഖലോലുപയിലുംവീണുപോകരുത് എന്ന് എനിക്ക് കാണിച്ചു തന്നു…

തല പോകുന്ന അവസ്ഥ വന്നാലും ഒരിക്കലും നുണ പറയരുത് എന്ന് അച്ഛൻ പറഞ്ഞു തന്നു…

അങ്ങനെ എന്റെ ജീവിതത്തിലെ എല്ലാ നല്ലതും അച്ഛനാണ് എനിക്ക് ആദ്യം പറഞ്ഞത്….

ഞാനും അച്ഛനും തമ്മിൽ ഷെയർ ചെയ്യാത്ത കാര്യങ്ങൾ ഒന്നും ഇല്ല….

ഞാൻ ഇന്ന് ഈ നിലയിൽ നിൽക്കാൻ കാരണം എന്റെ അച്ഛനാണ്…

എന്റെ കുടുംബമാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം…

അച്ഛൻ അമ്മ എന്റെ ചിക്കുമോൾ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം…..

പറഞ്ഞു പറഞ്ഞു ഞാൻ കാടു കയറി….

അധികം നീട്ടി നിങ്ങളെ ബോറാക്കുന്നില്ല…..എല്ലാവരോടും ഒരുപാട് നന്ദി… സ്നേഹം….എനിക്ക് ഇങ്ങനെയൊരു അവസരം തന്നതിന് എന്റെ പ്രിയപ്പെട്ട അധ്യാപകരോട് ആദ്യം നന്ദി പറയുന്നു……….

ഇത്രയും നേരം എന്നെ സഹിച്ചിരുന്ന എന്റെ പ്രിയപ്പെട്ട അനിയൻ മാരോടും അനിയത്തിമാരുടെ ഒരുപാട് സ്നേഹം നന്ദി….ഒരുപാട് ഉയരങ്ങളിലെത്താൻ എല്ലാവർക്കും കഴിയട്ടെ…

🙏🙏🙏🙏🙏

വൈകുന്നേരം കിച്ചു വിന്റെ വരവും നോക്കി ഇരിക്കുക ആണ് വീട്ടിൽ എല്ലാവരും ….

ചിക്കു മുഖം വീർപ്പിച്ചു ഇരിപ്പുണ്ട്….ചാരു അടുക്കളയിൽ പണിയിൽ ആണ്….മറ്റന്നാൾ കിച്ചു പുതിയ സ്ഥലത്തു ജോയിൻ ചെയ്യും… ചിക്കു ഹോസ്റ്റലിലും പോകും…

അപ്പൊ അവർക്ക് കൊണ്ടു പോകാൻ ഉള്ള പലഹാരം ഉണ്ടാക്കുക ആണ്.

ദീപു അവളെ സഹായിച്ചു കൊണ്ട് അടുത്ത് തന്നെ ഉണ്ട്‌…

കിച്ചുവിന്റെ വണ്ടിയുടെ ശബ്ദം കേട്ടതും ചിക്കു കണ്ണടച്ച് സെറ്റിയിൽ കമിഴ്ന്നു കിടന്നു……

❣️❣️❣️❣️❣️❣️

കൈയിൽ ഉണ്ടായിരുന്ന ഡയറി മിൽക്ക്ന്റെ പാക്കറ്റ് കൊണ്ട് കിച്ചു ചിക്കുന്റെ അടുത്തേക്ക് ചെന്നു….

അവൻ ഒന്ന് രണ്ട് തവണ വിളിച്ചിട്ടും അവൾ എണീറ്റില്ല.

“അമ്മ “

കിച്ചു അടുക്കളയിലേക്ക് നോക്കി വിളിച്ചു…

“അമ്മ ചിക്കുനെ ചീത്ത പറഞ്ഞോ “

ദീപു ഹാളിലേക്ക് വന്നു…

“കൊള്ളാം അമ്മ ചിക്കുനെ ചീത്ത പറയും നടന്നത് തന്നെ…

നമ്മൾ രണ്ടാളുടെയും എടുത്തു കലി തുള്ളാൻ നിന്റെ അമ്മയ്ക്ക് അറിയൂ…”

ദീപു പുച്ഛത്തോടെ പറഞ്ഞു

” നിങ്ങൾ അച്ഛന്റെയും മോന്റെയും.പോലത്തെ ഉടായിപ്പ് സ്വഭാവം ഒന്നും എന്റെ കുഞ്ഞ്നു ഇല്ല അത് പാവമാണ്… “

“ഉറങ്ങുമ്പോൾ ആണെന്ന് മാത്രം ” -ദീപു…..

കിച്ചു ദീപുവിനോട് കണ്ണ് കൊണ്ട് അരുതെന്ന് കാണിച്ചു..

” ഇപ്പോൾ എന്തിനാ പിണങ്ങി കിടക്കുന്നേ….”

ദീപു ചിരിച്ചുകൊണ്ട് ” ഇന്ന് പ്രോഗ്രാംമിൽ നീ അവളെ പുകഴ്ത്തി സംസാരിച്ചില്ല എന്ന്…

അതാണ് ഇപ്പോഴത്തെ പ്രശ്നം….

അപ്പോ തൊട്ട് ഏതാണ്ട് ഈ ഒരു അവസ്ഥയിലാണ് ഇരിക്കുന്നത്…

“ഒരു സൂചി വെല്ലാം കിട്ടിയ കവിള് കുത്തി പൊട്ടിക്കാം അത്രയും വീർത്തിട്ടുണ്ട് “…

“അച്ഛാ……(കിച്ചു )

കിച്ചു അവളെ പിടിച്ചു എണീപ്പിച്ചു….

ചിക്കു മുഖത്ത് നോക്കാതെ തന്നെ ഇരിക്കുവാ…

“ഇനി ഇപ്പോ ഇവൾ പിണങ്ങി ഇരിക്കുകയാണെങ്കിൽ നാളെ ഷോപ്പിങ്ങിനു പോകുമ്പോൾ ആരെ കൊണ്ടുപോകും…

മറ്റന്നാൾ പോകുമ്പോൾ കൊണ്ടുപോകാനുള്ള കുറച്ച് സാധനങ്ങൾ ഒക്കെ എനിക്ക് മേടിക്കാൻ ഉണ്ട്….

ഒറ്റയ്ക്ക് പോകേണ്ടിവരും എന്ന് തോന്നുന്നു….

കിച്ചു അത് പറഞ്ഞ് ഒളികണ്ണിട്ട് ചിക്കുവിനെ നോക്കി….

” ഞാൻ വേണേ വരാം പക്ഷെ എനിക്ക് എന്തെങ്കിലും ഒക്കെ വാങ്ങി തരേണ്ടി വരും “

ചിക്കു അവനോട് ചേർന്ന് ഇരുന്നു പറഞ്ഞു…

“നിന്റെ പിണക്കം മാറിയോ അപ്പൊ ” കിച്ചു അവളുടെ കവിളിൽ പിടിച്ചു ചോദിച്ചു….

“ആ കുറച്ചു കൂടെ ഉണ്ട്‌ നാളെ ശരിയാക്കാം…”

അവൾ അതും പറഞ്ഞു അവന്റെ കൈയിൽ നിന്നും ഡയറി മിൽക്കും വാങ്ങി ഓടി….

❣️❣️❣️❣️❣️❣️

പിറ്റേ ദിവസം കിച്ചുവും ചിക്കുവും കൂടെ പുറത്തു പോയി…

അവനു കൊണ്ടുപോകാനുള്ള സാധനങ്ങളും ചിക്കുന് വേണ്ടതൊക്കെയും മേടിച്ചു കൊടുത്തു……

വൈകുന്നേരം ആയി രണ്ടാളും എത്തിയപ്പോൾ….

അച്ഛനും അമ്മയും അവരെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു…

മേടിച്ച സാധനങ്ങൾ ഒക്കെ അച്ഛനെയും അമ്മയെയും എടുത്തു കാണിച്ചു….

“നിനക്ക് ആഴ്ചയിൽ വരാമല്ലോ അല്ലെ..”

ദീപു അവൻ കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ നോക്കി കൊണ്ട് ചോദിച്ചു…

“ഉറപ്പ് ഇല്ല അച്ഛാ.. ന്തായാലും ഈ ആഴ്ച പറ്റില്ല.. ബാക്കി അവിടെ ചെന്നു നോക്കട്ടെ.. അല്ലെ അച്ഛനും അമ്മയ്ക്കും അവിടെക്ക് വരമല്ലോ.. ഇവൾ നാളെ ഹോസ്റ്റലിൽ പോവില്ലേ പിന്നേ എന്താ..”

ദീപു അവനെ പിടിച്ചു അടുത്ത് ഇരുത്തി…..

“അച്ഛൻ വന്നോളാം മോനെ കാണാൻ തോന്നുമ്പോ ഓക്കെ….

ആദ്യം ജോലിയിൽ ശ്രദ്ധിക്കണം…ബാക്കിയൊക്കെ നമുക്ക് വഴിയെ നോക്കാം…..

അന്ന് രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് കുറെ നേരം സംസാരിച്ചാണ് കിടന്നത്………

രാവിലെ കിച്ചു പോകുന്നതിനു മുൻപ് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി….

ചിക്കു അവൻ പോകുന്ന ഒപ്പം പോകും.. അവളെ ഹോസ്പിറ്റലിൽ ആക്കിയിട്ട് ആണ് അവൻ ജോലിസ്ഥലത്തേക്ക് പോകുന്നത്…..

ഇറങ്ങുന്നതിനു മുന്നേ ചെറിയൊരു കവർ അച്ഛന്റെയും അമ്മയുടെയും കയ്യിൽ ഏൽപ്പിച്ചു…

ഇത് എന്റെ ഒരു സമ്മാനം ആണ്… ഞാൻ പോയിട്ട് തുറന്നു നോക്കിയാൽ മതി….

അച്ഛനും അമ്മയ്ക്കും ഉമ്മയും കൊടുത്തു യാത്രപറഞ്ഞ് രണ്ടാളും ഇറങ്ങി….

അവര് പോകുന്നത് നോക്കി ദീപുവും ചാരുവും കുറേനേരം അവിടെ നിന്നു….

അത്‌ കഴിഞ്ഞു കവർ തുറന്നു നോക്കി……..

അത് അവർക്ക് രണ്ടാൾക്കും കൂടെ ഒരുമിച്ചു പോവാൻ ഉള്ള ഒരു ടിക്കറ്റ് ആയിരുന്നു….

ദീപു സന്തോഷത്തോടെ അത്‌ നെഞ്ചോട് ചേർത്തു…

പിന്നേ അവർ യാത്രക്ക് ഒരുങ്ങി….

ദീപുവിന്റേം ചരുവിന്റേം യാത്ര അവസാനിക്കുന്നില്ല….

സന്തോഷവും ദുഖവും ഒക്കെ ചേർന്ന അവരുടെ യാത്ര പിന്നെയും തുടരുക ആണ്…..

അവസാനിച്ചു.

എല്ലാവരോടും ഒരുപാട് നന്ദി ഉണ്ട്‌… ഈ കഥ അതിന്റെ പൂർണ്ണതയിൽ നിങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞാൻ എത്രമാത്രം വിജയിച്ചു എന്ന് എനിക്കറിയില്ല… റൊമാൻസ് ഒക്കെ എഴുതുന്നതിൽ എനിക്ക് അത്ര പരിചയമൊന്നുമില്ല… എന്നാലും നിങ്ങൾ വന്ന് സപ്പോർട്ട്നു ഒരുപാട് നന്ദി.. സ്നേഹം…

ഒരുപാട് സ്നേഹത്തോടെ

അശ്വതി കാർത്തിക ❣️❣️❣️❣️