പിന്നെ ചേട്ടൻ ഒരു ബോറനാണല്ലേ? അങ്ങേർക്ക് ഒന്നിനും നേരം കാണില്ല. ചുണ്ടിൽ ഒന്ന് അമർത്തി ചും ബിക്കാൻ പോലും……

Story written by Sumayya Beegum T A

ചേച്ചി, ചേട്ടൻ വന്നോ?

ഇല്ല.

ഇത്രേം നേരമായിട്ടും.

വന്നില്ല ഇന്ന് തിരക്കാണ് അതുകൊണ്ട് താമസിക്കും.

ചേച്ചി, ചേച്ചിക്ക് ബോറടിക്കുന്നില്ലേ ഇത്രേം തിരക്കുള്ള ഒരാളുടെ ഒപ്പമുള്ള ജീവിതം.

ജീവിതം അല്ലേ കിരൺ കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.

സത്യം പറയാല്ലോ എനിക്ക് ചേച്ചിയെ ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം ആണ്. സ്വന്തം ആരോ ആണെന്ന പോലെ.

ഞാൻ പേര് വിളിച്ചോട്ടെ.

അതെന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നാൻ കിരൺ.

അല്ല മാളു നേരത്തെ എനിക്ക് ഇതൊക്കെ പറയണം എന്നുണ്ടായിരുന്നു പക്ഷെ ചേച്ചിയെ പേടിയാരുന്നു.

മാളുവോ ഓ എന്റെ മാളവികാ എന്ന പേരിന്റെ ഷോർട് ഫോം. കൊള്ളാം.

മോൾക് ഇഷ്ടമായോ?

മോളോ?? അതിലും കൊള്ളാലോ?

എന്റെ മുത്തിനെ പിന്നെ ഞാൻ എന്താണ് വിളിക്കുക. ഇനി ചേച്ചി എന്നൊന്നും വിളിക്കില്ല. അല്ലെങ്കിൽ തന്നെ നമ്മൾ തമ്മിൽ വല്യ പ്രായവ്യത്യാസമൊന്നുമില്ല. ഈ കാലത്ത് അതൊന്നും കാര്യമല്ല.

ആഹാ, കിരൺ തന്നെ ആണോ ഈ പറയുന്നത്.

സത്യത്തിൽ കിരണിന്റെ കഥകൾ കണ്ടാണ് നമ്മൾ കൂട്ടുകാരായത്. ആ കിരണും ഈ കിരണും ഒന്ന് തന്നെ ആണോ?

അതെ പൊന്നെ, നിന്നോട് പറയാൻ ഇനിയും ഒരുപാടുണ്ട്. പിന്നെ കഥ. കഥയല്ലല്ലോ ജീവിതം.

പിന്നെ ചേട്ടൻ ഒരു ബോറനാണല്ലേ? അങ്ങേർക്ക് ഒന്നിനും നേരം കാണില്ല. ചുണ്ടിൽ ഒന്ന് അമർത്തി ചും ബിക്കാൻ പോലും അറിയില്ലായിരിക്കും ഹഹഹ.

ശരിയാണ് കിരൺ.

ഇതൊക്കെ എങ്ങനെ കിരൺ മനസിലാക്കി. എനിക്ക് അത്ഭുതം തോന്നുന്നു.

ഞാൻ ആരാണ് മോൻ മോളെ.

നിന്റെ മാറിലെ മറുകും കവിളിലേ കാക്കപ്പുള്ളിയും ഞാൻ നീയറിയാതെ എത്ര കിനാവ് കണ്ടിരിക്കുന്നു.

ഈശ്വര സത്യാണോ കിരൺ.

അതെ. ഇനി മോൾ ആ വാട്സ് ആപ്പ് നമ്പർ താ. ചേട്ടൻ മോളെ ബാക്കി കൂടി കാണട്ടെ.

ചേട്ടനോ പൊളിച്ചു.

കിരൺ എനിക്ക് ഇത് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ആണ്. നമ്പർ തരും മുമ്പ് എനിക്ക് പറയാനുണ്ട് കുറച്ചു കാര്യങ്ങൾ.

വേറെ ആർക്കും നമ്പർ കൊടുക്കരുത് എന്നൊക്കെ അല്ലേ. ഇല്ലെടാ നീ താ വേഗം കാണാൻ കൊതിയാവുന്നു.

കിരൺ. ഞാൻ എഴുതുന്ന കഥകളിലെ നിലപാടുകൾ എന്റെ ജീവിതത്തിന്റെ കൂടിയാണ്. ദാമ്പത്യം എന്നാൽ രണ്ട് ഉടലുകൾ താലി എന്നൊരു ചരടിനാൽ ഉള്ളൊരു ബന്ധനം അല്ല. രണ്ട് മനസുകൾ ശരീരം കൂടി പങ്കുവെച്ചു ഒരു ആത്മാവ് ആകുകയാണ്. അവിടെ ഞാൻ നീ എന്നൊരു വേർതിരിവ് ഇല്ല. ഞാൻ കാണുന്ന സ്വപ്നങ്ങൾ, എഴുതുന്ന വരികൾ അനുഭവിക്കുന്ന പ്രണയം ഇതെല്ലാം ഞങ്ങളുടെ രണ്ടുപേരുടെയും ആഘോഷമാണ്.

സമയത്തിനും കാലത്തിനും അപ്പുറം ഞങ്ങൾ മനസുകൊണ്ട് സഞ്ചരിക്കുകയാണ്. പരാതികൾ ഒരു ചേർത്തുപിടിക്കലുകളിൽ ഉരുകി തീരുന്ന ഹിമാകണമാണ്.

പിന്നെ എന്റെ ചുണ്ടുകളിലെ അ മർത്തിയുള്ള ചും ബനത്തെക്കാൾ ഞാൻ ഏറെ ആസ്വദിക്കുന്നത് അവന്റെ നെറുകിൽ തലോടി മാ റിൽ പറ്റിച്ചേർന്നു കിടന്നു ഉറക്കമുണരാനാണ്.

കാക്ക പുള്ളിക്കും മറുകിനുമപ്പുറം എന്നെ അറിയുന്നവനെ ഏതേലും അടയാളം വർണിച്ചില്ല എന്നുപറഞ്ഞു തഴയാൻ എനിക്ക് ഭ്രാന്ത്‌ ഇല്ല.

ഒരു ശ രീരം കൊണ്ട് വ്യbഭിചരിക്കാൻ ഞാൻ കാ മാർത്തി പിടിച്ചു അലയുന്നു എന്ന് നിനക്ക് തോന്നുന്നുവെങ്കിൽ നിനക്ക് നിന്റെ അമ്മയോട് ചോദിച്ചു സംശയം തീർക്കാം ഒരു ഭാര്യ എന്നാൽ എന്താണ് എന്ന്.

ഇത്രയും പറഞ്ഞത് വേറൊന്നും കൊണ്ടല്ല രാവിലത്തെ നിന്റെ സ്റ്റാറ്റസ് കണ്ടിരുന്നു പ്രണയിക്കാൻ ഏറെ രസം വിവാഹം കഴിച്ച സ്ത്രീകളെ ആണെന്ന് അതുകൊണ്ട് മാത്രമാണ് നിന്റെ ചാറ്റിംഗ് എങ്ങോട്ടാണ് എന്നറിഞ്ഞിട്ടും മൗനം പാലിച്ചത്.

പിന്നെ ഇങ്ങനെ ഉള്ള സ്റ്റാറ്റസ് ഇടുമ്പോൾ കുടുംബത്തിലെ വിവാഹിതകളായ സ്ത്രീകളുടെ നമ്പർ കൂടി ചേർത്തോളൂ. തന്റെ സ്റ്റാറ്റസ് ലൈക് ചെയ്യുന്നവർ അതൊന്നു പരീക്ഷിച്ചു രസം അറിയട്ടെ.

ആശംസകളോടെ മാളവിക.

ഇത്രയും ടൈപ് ചെയ്തു ആ നമ്പർ ബ്ലോക്കി അവൾ തന്റെ ഭർത്താവിനായി കാത്തിരുന്നു എഴുത്തു ഗ്രൂപ്പിലെ അടുത്ത കഥ വായിച്ചുകൊണ്ട്.