പിന്നീട്…കാലങ്ങൾ കഴിഞ്ഞ്… വീട്ടുകാർ നിശ്ചയിച്ചത് പോലെ കഴുത്തിൽ താലി ചാർത്താൻ വീണ്ടുമൊരുവൻ ജീവിതത്തിലേക്ക് വന്നപ്പോൾ അവനും ആദ്യമായി പറഞ്ഞത് ആ മാ ,റഴകിനെ കുറിച്ചായിരുന്നു….

മാ റഴക്

Story written by Divya Kashyap

അപക്വമായ ചില രാത്രി സംഭാഷണങ്ങളിൽ മുൻപെപ്പോഴോ അവനിൽ നിന്നാണ് ആദ്യമായി തൻറെ മാ റഴകിനെ കുറിച്ച് അവൾ കേട്ടത്….

രണ്ടുവർഷക്കാലം നീണ്ടുനിന്ന ആ പ്രണയബന്ധത്തിൽ പലവുരു അവനിലെ തേൻവാക്കുകൾ അവളെ കോരിത്തരിപ്പിച്ചു…

രാത്രികളില് നീണ്ട് നീണ്ടുപോകുന്ന സംഭാഷണങ്ങൾക്കൊടുവിൽ വെളുപ്പാൻകാലങ്ങളിലെപ്പോഴോ ആ സംഭാഷണങ്ങൾ അവസാനിക്കുമ്പോൾ മിക്കവാറും തന്നെ അവൾ എഴുന്നേറ്റ് തൻറെ കൊച്ചു മുറിയിലെ കണ്ണാടിക്കു മുന്നിൽ നിന്ന് തൻറെ മാ റിന്റെ അഴക് ആസ്വദിച്ചിരുന്നൂ…

അപ്പോഴായിരുന്നവൾക്ക് ജീവിതത്തിൽ ആദ്യമായി മനസ്സിലായത് ഇളം കറുപ്പ് ശരീരത്തിലും തനിക്ക് ഒരഴകുണ്ടെന്ന്… ആരും നോക്കി പോകുന്ന ഒരു ചേലുണ്ടെന്ന്….

ഇടക്കൊക്കെ നേരിൽ കാണുമ്പോൾ ആരും കാണാതെ മാ ,റിലേക്ക് നീണ്ടുവന്നിരുന്ന ആ കൈകളെ അവള് നിരുത്സാഹപ്പെടുത്തിയിരുന്നില്ല… അല്ലെങ്കിൽ അവളും അത് ആസ്വദിച്ചിരുന്നു.. കാരണം തൻ്റെ മാ, റഴകിനെ കുറിച്ച് ആദ്യമായി തന്നെ അറിയിച്ചവനാണ്…. മനസ്സിലാക്കിച്ചവനാണ്… വർണിച്ചവനാണ്…അത്….അതവന് മാത്രം അവകാശപ്പെട്ടതാണ്….

രണ്ടു വർഷങ്ങൾക്കിപ്പുറം കാരണമേതുമില്ലാതെ ആ കാമുകൻ തന്നിൽ നിന്ന് വിട്ടൊഴിഞ്ഞു പോയപ്പോൾ അവളോടൊപ്പം തന്നെ അവളുടെ മാ, റുകളും വിതുമ്പി പോയിരുന്നു……. തന്നെ ഇത്രയേറെ പ്രണയിച്ചിരുന്നവൻ…. തൻറെ ശ രീരത്തെ ഇത്രയേറേ ആഗ്രഹിച്ചിരുന്നവൻ… പ്രണയ കണ്ണുകളോടെ തന്റെ മാ ,റുകളെ കൊ ത്തിവലിച്ചിരുന്നവൻ… ഇപ്പോൾ..ഇപ്പൊൾ അവനു താൻ ഒന്നുമല്ലാതായിരിക്കുന്നു…. ആരുമല്ലാതായിരിക്കുന്നു…..

പിന്നീട്…കാലങ്ങൾ കഴിഞ്ഞ്… വീട്ടുകാർ നിശ്ചയിച്ചത് പോലെ കഴുത്തിൽ താലി ചാർത്താൻ വീണ്ടുമൊരുവൻ ജീവിതത്തിലേക്ക് വന്നപ്പോൾ അവനും ആദ്യമായി പറഞ്ഞത് ആ മാ ,റഴകിനെ കുറിച്ചായിരുന്നു….

കല്യാണത്തിന് മുൻപുള്ള ആ രണ്ടു മാസക്കാലയളവിൽ അവനും സംസാരിച്ചത് അതിനെക്കുറിച്ച് മാത്രമായിരുന്നു… തന്നോടുള്ള പ്രണയത്തേക്കാൾ അവൻറെ പ്രണയം മുഴുവൻ ആ മാ ,റുകളോടായിരുന്നു….

ആ പ്രണയ സംസാരങ്ങളും അവളിലെ പെണ്ണിനെ കോരിത്തരിപ്പിച്ചു…മുൻപെന്നോ സ്നേഹം കെട്ട് വലിച്ചെറിയപ്പെട്ട…തഴയപ്പെട്ട അവളുടെ മാ ,റുകളും അത് കേട്ട് സന്തോഷിച്ചു….

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ പ്രണയത്തോടെ കുസൃതിയോടെ കുറുമ്പോടെ താലോലിക്കപ്പെട്ട തൻറെ മാ ,റുകളുടെ സന്തോഷങ്ങൾ ഇന്നും അവളെ കോരിത്തരിപ്പിക്കാറുണ്ട്….

അധിക നാളുകൾ കഴിയും മുൻപ് തന്നെ ചേർച്ച കേടുകളും അനിഷ്ടങ്ങളും തമ്മിൽ ആവോളം ഉണ്ടായപ്പോൾ അവളുടെ മാ ,റുകളും അവനിൽ നിന്ന് നിഷ്ക്കരുണം വലിച്ചെറിയപ്പെട്ടു…

അവഗണനകളുടെ തീച്ചൂളയിൽപ്പെട്ട് വെന്തുരുകി നിൽക്കുമ്പോൾ ഇഷ്ടത്തോടെയും പരസ്പര സമ്മതത്തോടെയും ഉള്ള കി ടക്ക പങ്കുവെക്കലുകളിൽ നിന്ന് ദേഷ്യത്തോടെയും അറപ്പുളവാക്കുന്ന കാ ,മത്തോടും കൂടിയുള്ള ബലപ്രയോഗ പങ്കുവെക്കലുകളിലേക്ക് കാലം വരെ കൊണ്ടെത്തിച്ചപ്പോൾ ആ അവഗണനയിൽ… പകപോക്കലിൽ.. എരിഞ്ഞു തീർന്നു കൊണ്ടിരുന്ന സി ഗരറ്റ് കുറ്റി കളുടെ ചൂടിൽ ഏറ്റവുമധികം വെ, ന്തു നീറിയതും അവളുടെ മാ റുകളായിരുന്നു….

സഹനത്തിൻ്റെ ഗർത്ത തലത്തിൽ നിന്ന് താലി ചാർത്തിയവനെ വേണ്ടെന്ന് വെച്ച് തിരികെ വന്നവളെ വീട്ടുകാർ പോലും തഴഞ്ഞപ്പോൾ അറിയാവുന്ന ഒരു തൊഴിൽ കൈമുതലാക്കി ഒറ്റയ്ക്ക് മാറി താമസിക്കാൻ പ്രേരിപ്പിച്ചത് തൻറെ മാ റിലെ പാ ലിൻ്റെ മധുരം ആദ്യമായി നുകർന്ന ഒരു കുഞ്ഞിളം ചുണ്ടിലെ പാ ൽമണം ഒന്ന് മാത്രമായിരുന്നു….

കാലം വീണ്ടും കടന്നു പോയി… അവളിലെ പ്രായം നാല്പതുകളുടെ തുടക്കത്തിൽ എത്തിയപ്പോൾ… ജീവിത സാഹചര്യങ്ങൾ മാറിയപ്പോൾ… മനസ്സിൻറെ സന്തോഷങ്ങൾ വർധിച്ചപ്പോൾ.. ആ സന്തോഷം ശരീരത്തിലേക്ക് കൂടി വ്യാപിച്ചപ്പോൾ… പഴയതിലും സൗന്ദര്യവതിയായി മാറിയപ്പോൾ… ആ ഏറിയ ചന്തത്തിൽ ഒന്നുകൂടി ചന്തമാക്കപ്പെട്ടത് ആ മാ റുകൾ കൂടിയായിരുന്നു….

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു പെണ്ണിനെ പലപ്പോഴും പലരും അടിമുടി നോക്കിയപ്പോഴും അവരുടെയൊക്കെയും കണ്ണുകൾ ഏറ്റവും ഒടുവിൽ തടഞ്ഞു വന്ന് നിന്നിരുന്നതും ആ മാ ,റുകളിൽ തന്നെയായിരുന്നു…..

കാലം പിന്നെയും കാത്തുനിൽക്കാതെ പാഞ്ഞപ്പോൾ വീണ്ടും ഒരാൾ കൂടി അവളുടെ മാ ,റിനെ പ്രണയിക്കാനെത്തി….

പ്രണയിച്ച് പ്രണയിച്ച് ഒടുവിൽ ചെറു വേദനകൾ അവൻ മാ ,റിൽ തരാൻ തുടങ്ങിയപ്പോൾ അവൾ പതിയെ പതിയെ തളർന്നു പോയി… പിന്നീട് വലിയ വലിയ വേദനകൾ തരാൻ തുടങ്ങി… കൊ ത്തിവലിച്ചു ശു ഷ്കിപ്പിച്ച് മറ്റെ മാ ,റിനെ കൂടി അവൻ കവർന്നെടുക്കുമെന്ന് തോന്നിയപ്പോൾ അവൾ തീർത്തും തകർന്നു പോയി…..

അവൻ…അവനവളുടെ പ്രിയപ്പെട്ട ക്യാൻസർ!!!!!

ഒടുവിൽ അതിൽ ഒരഴകിനെ പറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ… അത് പ റിച്ചുമാറ്റപ്പെട്ടപ്പോൾ….. കീമോകള്‍ കരിച്ച മുടിയിഴ നാരുകളില്ലാത്ത തലയിൽ തടവി.. പൂർണ്ണ ന ,ഗ്നയായി കണ്ണാടിയിൽ നോക്കിയിരുന്നു അവൾ പുഞ്ചിരിച്ചു…

ആരും എത്തിയില്ല…!!ആദ്യമായി മാ,റിനെ പ്രണയിച്ചവനും താലി ചാർത്തി മാ റിനെ സ്വന്തമാക്കിയവനും… പാൽ നുകർന്നു കൊതിപ്പിച്ച കുഞ്ഞിളം ചുണ്ടുകൾ ഉള്ളവനും… ആരും….ആരും എത്തിയില്ല…!!!

※※※※※※※※※※※※※※※

ഒരു നെടുവീർപ്പോടുകൂടി അവൾ ഓർമ്മയുടെ കൂമ്പാര കൂട്ടിൽ നിന്നുമിറങ്ങി…. വീണ്ടുമൊരിക്കൽ കൂടി കണ്ണുകൾ മുൻപിലെ കണ്ണാടിയിലേക്ക് വട്ടമിട്ടു … ഇട്ടിരുന്ന ഇളം നീല നിറത്തിലെ ലൂസ് ടീഷർട്ടിൻ്റെ മുൻവശം അല്പം താഴ്ത്തി വീണ്ടും ആകെയുള്ള ആ ഒരു മുഴുപ്പിലക്കു മാത്രം അവള് കൊതിയോടെ നോക്കി…..

ആ അഴകിനെയും അവൻ പ്രണയിച്ചു തുടങ്ങിയിട്ടുണ്ട്…. ആ അഴകിനെയും അവൻ കാ ,മിച്ച് തുടങ്ങിയിട്ടുണ്ട്…അതിനെയും അവൻ കൊണ്ടുപോകും… ഒപ്പം തന്നെയും… ഇനിയും കുറച്ചു നാളുകൾ മാത്രമേ ബാക്കിയുള്ളൂ…

പൂർണ്ണമായും പോയ മുടിയിഴകളുടെ സ്ഥാനത്ത് കാലം നെയ്തു വെച്ച് തന്ന കുറ്റിയായി വളർന്നു നിന്ന കുറ്റി തലമുടിയിൽ ഇന്നലെ ബ്യൂട്ടിപാർലറിൽ പോയി സൈഡ് കട്ട് ചെയ്തു ചെവിയുടെ മുകളിലായി വരച്ച മൂന്നു വരകളിലേക്ക് അവൾ സന്തോഷത്തോടെ നോക്കി….

ഇട്ടിരുന്ന ടീഷർട്ടിന്റെ കൂടെ ഒരു ബാഗി ജീൻസ് എടുത്തിട്ടു…സൈഡ് ഷെൽഫിൽ നിന്ന് കൂളിംഗ് ഗ്ലാസ് എടുത്ത് ബുള്ളറ്റിന്റെ ചാവിയും എടുത്ത് അവൾ പുറത്തേക്ക് ഇറങ്ങി…

അഗാധമായി പ്രണയിക്കുന്നവൻ അധികകാലം കഴിയും മുൻപേ കൊണ്ടുപോകാനായി വരും… അവനോടൊപ്പം സന്തോഷത്തോടെ പോകുന്നതിനു മുമ്പ് ഇനിയും തീരാത്ത ചില ആഗ്രഹങ്ങൾ ഉണ്ട്… അതൊക്കെയും ചെയ്തു തീർക്കണം…

ബോയ് കട്ട് ചെയ്ത മുടിയിലെ ചെവിക്ക് മുകളിലെ മൂന്നു വരകളിലൂടെ വിരലുകൾ ഓടിച്ച് അവള് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു…

ഇടതു കൈ ഉയർത്തി ഇടതുമാ ,റിൽ ഒന്ന് പൊത്തി… വരും… നിന്നെ പ്രണയിക്കുന്നവൻ വരും ഉടനെ തന്നെ വരും…!!!!

ഇന്നവളുടെ മാറിനെ പ്രണയിക്കാനും അവൾക്ക് പ്രണയിക്കാനും അവൻ മാത്രം…അവളുടെ പ്രിയപ്പെട്ട ക്യാൻസർ!!!!

ദിവ്യ കശ്യപ്….