എഴുത്ത്:- ട്രീസ
പത്രത്തിൽ വന്ന വാർത്ത കണ്ട് അക്ഷരാർത്ഥത്തിൽ എല്ലാവരും ഞെട്ടിപ്പോയി..
യുപി സ്കൂൾ അധ്യാപകനെ പീ iഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു എന്ന്.. എല്ലാവർക്കും പ്രിയങ്കരനായ സാലി മാഷ് പീiഡനക്കേസിൽ അറസ്റ്റിലായി എന്ന് ആർക്കും വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല അയാളെ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരും മാത്രമേ ആ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ..
എന്നിട്ട് പോലും ജനങ്ങൾ രണ്ടു ചേരിയായി തിരിഞ്ഞു ഒരു കൂട്ടർ മാഷിനു വേണ്ടി വാദിച്ചു പക്ഷേ മറ്റു കൂട്ടുകാർ അയാൾക്കെതിരെ കഥകൾ ഉണ്ടാക്കി…
പോലീസുകാർ കൊണ്ട് കൊടുത്ത ആ പൊതിച്ചോറ് കണ്ണും നട്ട് അയാളിരുന്നു അയാളുടെ മിഴികൾ ഒഴുകി ഇറങ്ങി.. നാലു പതിറ്റാണ്ടായി കുട്ടികളെ പഠിപ്പിച്ചിരുന്ന തനിക്ക് ഇങ്ങനെയൊരു യോഗം, അത് അയാൾക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.. ഇതൊരു സ്വപ്നമായി മാഞ്ഞു പോയിരുന്നെങ്കിൽ എന്ന് അയാൾ ആത്മാർത്ഥമായി ചിന്തിച്ചു..
“” മാഷേ ആഹാരം കഴിക്കൂ!””‘
ഇന്ന് പോലീസുകാരൻ അടുത്തു വന്നിരുന്നു പറഞ്ഞു അയാൾക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല…
“” മാഷ് നിരപരാതിയാണെന്ന് ഞങ്ങൾക്ക് എല്ലാം ഒരുവിധം ബോധ്യപ്പെട്ടിട്ടുണ്ട് പക്ഷേ എന്തുചെയ്യാൻ നമ്മുടെ നിയമവ്യവസ്ഥ അങ്ങനെ ആയിപ്പോയി!!””
അപ്പോഴേക്കും മാഷിന്റെ കണ്ണുകൾ ഒഴികെ ഇറങ്ങിയിരുന്നു മാഷ് പോലീസുകാരനോട് ആയി പറഞ്ഞു..
“” ശിക്ഷ ഏറ്റുവാങ്ങുന്നതിലോ എത്രകാലം വേണമെങ്കിലും ജയിലിൽ കിടക്കുന്നതിലും എനിക്ക് യാതൊരു വിഷമവുമില്ല പക്ഷേ ഞാൻ ചെയ്ത തെറ്റ്, തെറ്റായിരിക്കണം…. പരാതിപ്പെട്ട കുട്ടിയെ കൂടി നേർവഴിക്ക് നടത്താനെ ഞാൻ ശ്രമിച്ചിട്ടുള്ളൂ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ അവളെ കണ്ടു.. ഞാൻ പഠിപ്പിക്കുന്ന ഓരോ കുട്ടികളെയും എന്റെ മക്കളായിട്ട് ഞാൻ കരുതിയിട്ടുള്ളൂ. അവരിൽ കാi മം കാണാൻ ഒരു അച്ഛനെ പോലെ അവരെ നോക്കുന്ന എനിക്ക് എങ്ങനെ കഴിയും!!! എന്നിട്ടും അവൾ എനിക്കെതിരായി ഇങ്ങനെ പരാതിപ്പെട്ടല്ലോ അതിലാണ് എന്റെ വിഷമം ഒരു അധ്യാപകൻ എന്ന നിലയിൽ എന്റെ പരാജയം അല്ലേ ഇത്!!”””
പോലീസുകാരൻ മാഷിനെ എങ്ങനെ സമാധാനപ്പെടുത്തണം എന്നറിയാതെ അവിടെ നിന്ന് എഴുന്നേറ്റുപോയി ഭക്ഷണം കഴിക്കാതെ പൊതി മടക്കി അവിടെ കൊണ്ടുപോയി ഇട്ടു.. കൈകഴുകി തിരിച്ച് അവിടെ തന്നെ വന്നിരുന്നു..
അയാളുടെ ഓർമ്മകൾ കുറച്ചു ദിവസം മുന്നിലേക്ക് പോയി… സ്കൂളിന് പുറകിൽ ഒരു ഹോസ്റ്റൽ ഉണ്ട്, അപ്പുറത്തുള്ള വലിയ സ്കൂളിലെ ചില കുട്ടികൾ അവിടെയാണ് താമസിക്കുന്നത് ഒരു ദിവസം രാവിലെ, അല്പം നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.. ചെറിയതോതിൽ തന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു കൃഷി നടത്തുന്നുണ്ട് കുട്ടികളെയെല്ലാം കൃഷിപ്പണിയിൽ താൽപരരാക്കുക എന്നൊരു ഉദ്ദേശത്തോടുകൂടി തുടങ്ങിയതാണ്…
അതുകൊണ്ടുതന്നെ, വീട്ടിൽനിന്ന് അല്പം ജൈവവളം എടുത്ത് അതിനെല്ലാം കൊണ്ടുപോയി ഇടാം എന്ന് കരുതി നേരത്തെ ഇറങ്ങിയതാണ്..
അതുമായി സ്കൂളിന് പുറകിൽ ആ ഹോസ്റ്റലിനും ഇടയിലേക്ക് പോയതാണ് അവിടെയാണ് കൃഷി ചെയ്യുന്നത്..
അവിടെനിന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ കേട്ടിട്ടാണ് അങ്ങോട്ടേക്ക് പോയി നോക്കിയത് ഹോസ്റ്റലിൽ പഠിക്കുന്ന മുതിർന്ന ഒരു കുട്ടിയും, ഇപ്പോൾ തന്റെ പേരിൽ കേസ് കൊടുത്ത ആ പെൺകുട്ടിയും തമ്മിൽ നിലത്തു കിടന്ന് പരസ്പരം പുiണരുന്നതാണ് കണ്ടത്…
അവളുടെ പേര് ഉറക്കെ വിളിച്ചു,
എട്ടാം ക്ലാസിൽ പഠിക്കുന്നവർ ഈ നേരത്ത് ഇവിടെ വരേണ്ട ഒരു ആവശ്യവു മില്ല വീട്ടിൽ എന്തുപറഞ്ഞാണ് ഇറങ്ങിയത് എന്നുപോലും അറിയില്ല അവളുടെ കാലിലേക്ക് തന്നെ അവിടെ നിന്ന് കിട്ടിയ ഒരു വടിയെടുത്ത് അത്യാവശ്യം വേദനിക്കും വിധം ഒന്ന് കൊടുത്തു…
അന്നേരം ഉണർന്നത് തന്റെ ഉള്ളിലെ പിതാവായിരുന്നു അങ്ങനെ ചെയ്യാനാണ് അന്നേരം തോന്നിയത് അത് കണ്ട് ആൺകുട്ടി ഓടി മറഞ്ഞിരുന്നു അവൾ മാത്രം തന്റെ നേർക്ക് ദേഷ്യത്തോടെ ചീറ്റി നിന്നു..
അവളുടെ അമ്മ മാത്രമേ വീട്ടിലുള്ളൂ അച്ഛൻ അവരെ രണ്ടുപേരെയും പണ്ടേ ഉപേക്ഷിച്ചു പോയതാണ് ആ അമ്മയോട് ഇതെല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ എങ്ങനെ അവർ എടുക്കും എന്നുപോലും അറിയില്ല അതുകൊണ്ടുതന്നെ അല്പം ചിന്തിച്ചു എന്ത് വേണം എന്ന്…. കാരണം ആ സാധു സ്ത്രീയുടെ എല്ലാ പ്രതീക്ഷയും ഈ മകളിൽ ആയിരുന്നു..
ഒടുവിൽ എല്ലാം അവരോട് തുറന്നു പറയാം ഇനി അനാവശ്യമായി കുട്ടിയെ സ്കൂളിലേക്ക് നേരത്തെ പറഞ്ഞു വിടരുത് എന്നൊരു വാണിംഗ് കൊടുക്കാം എന്ന് കരുതി ഇരിക്കുന്ന സമയത്താണ് പോലീസ് വന്നതും തന്നെ ഇങ്ങോട്ടേക്ക് പിടിച്ചു കൊണ്ടു വരുന്നതും പീi ഡനക്കേസാണ് എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി…
എന്റെ വീട്ടിലും ഉണ്ട് അതേ പ്രായത്തിൽ ഒരു മകൾ അവളുടെ മുഖത്തേക്ക് പോലും നോക്കാൻ പറ്റാത്ത വിധം പ്രിയപ്പെട്ട ശിഷ്യ എനിക്ക് തന്നു ശിക്ഷ അവളെ നേർവഴിക്ക് നടത്തിയതിന്..
എന്തായാലും അനുഭവിക്കുക തന്നെ ഈ വേഷം കെട്ടി പോയല്ലോ അതും ഓർത്ത് ഇരിക്കുമ്പോഴാണ് അവളെയും കൊണ്ട് അവളുടെ അമ്മ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്..
അവളുടെ അമ്മയ്ക്ക് എന്തോ സംശയം തോന്നി അവളെ ചോദ്യം ചെയ്തു ഒടുവിൽ അടിക്കേണ്ടി വന്നു അവസാനം അവൾ സത്യമെല്ലാം തുറന്നുപറഞ്ഞപ്പോൾ അവർ തന്നെ മുൻകൈയെടുത്ത് കേസ് എല്ലാം അവസാനിപ്പിച്ചു… പബ്ലിക്കായി ആ കുട്ടി മാപ്പും പറഞ്ഞു എല്ലാം അവസാനിച്ച് നാട്ടിലേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു കൂടുതൽ പ്രശ്നം പലരും ഉള്ളിൽ എന്തൊക്കെയോ വച്ച് സംസാരിക്കുന്നത് പോലെ..
പാവപ്പെട്ട കുട്ടിയെ പീi ഡിപ്പിച്ച് ഒടുവിൽ ആ കുട്ടിയെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് രക്ഷപ്പെട്ട ഒരാളുടെ ഇമേജ് ആയിരുന്നു എനിക്കപ്പോൾ സത്യം ഇവർക്ക് ആർക്കും അറിയേണ്ട!!
ഒടുവിൽ പുറത്തേക്ക് ഇറങ്ങാൻ പോലും തോന്നിയില്ല വീടിനുള്ളിൽ അടച്ചിരിക്കാൻ തുടങ്ങി എന്റെ മകളുടെയും ഭാര്യയുടെയും പോലും മുഖത്തേക്ക് നോക്കാൻ മടിയായി… ഒടുവിൽ എന്റെ മകൾ തന്നെയാണ് എന്റെ അരികിലേക്ക് വന്നത് അവൾ എന്റെ അടുത്ത് വന്നിരുന്ന എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു…
“”” എന്റെ പപ്പയെ എനിക്ക് വിശ്വാസമാണ്!!! എനിക്ക് എന്നെല്ലാം പപ്പയെ കൃത്യമായി അറിയുന്നവർക്ക് എല്ലാം വിശ്വാസമാണ്!! പിന്നെ ആരെയാണ് പപ്പാ ഭയപ്പെടുന്നത് എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ, സ്വന്തം സ്വഭാവ വൈകൃതത്തിന്റെ പേരിൽ അതും പറഞ്ഞ് ആഘോഷിക്കുന്ന വൃ ത്തികെട്ട നാട്ടുകാരെയോ?? മറ്റുള്ളവരെ കു ത്തിനോവിച്ച് അതിൽ ആനന്ദം കണ്ടെത്തു ന്നവരെയോ??
അവരെ മാത്രം എന്തിനാണ് ശ്രദ്ധിക്കുന്നത് അതിനിടയിൽ പപ്പയെ ഒരുപാട് വിശ്വസിക്കുന്ന ഞങ്ങളെപ്പോലെ ഒരുപാട് പേരില്ലേ??””
അവളത് പറഞ്ഞപ്പോൾ ജീവൻ തിരികെ കിട്ടിയത് പോലെ ശരിയാണ് ഞാൻ എന്തിനാണ് ഈ ആളുകളെ എല്ലാം ശ്രദ്ധിക്കാൻ പോകുന്നത് അവരുടെ വാക്കുകളിൽ തളർന്നിട്ടുണ്ടെങ്കിൽ പിന്നെ എനിക്കൊരു ഉയർത്തെഴുന്നേൽപ്പ് ഈ ജന്മം ഉണ്ടാവില്ല അതുകൊണ്ടുതന്നെ അതെല്ലാം അവഗണിച്ച് എന്റെ ജീവിതവുമായി മുന്നോട്ടു പോകുക തന്നെ വേണം…
അടുത്ത ദിവസം മുതൽ അയാൾ സ്കൂളിലേക്ക് പോയി തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ പുറകെ ഉണ്ടായിരുന്നു കുട്ടികളുടെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും കൂടെ ജോലി ചെയ്യുന്ന ടീച്ചേഴ്സിന്റെ ഭാഗത്തുനിന്നും അവയെല്ലാം ഒരു വിധത്തിൽ പരിഹരിച്ചു അവിടെ നിന്ന് ഒരു ട്രാൻസ്ഫർ വാങ്ങി പോയി…
ക്രമേണ എല്ലാ പ്രശ്നങ്ങളും കെട്ടടങ്ങി കാരണം ആളുകൾക്ക് പുതിയ എരിവും പുളിയും ഉള്ള വിഷയങ്ങൾ കിട്ടി..
എന്റെ ജോലി എന്താണ് അത് ആത്മാർത്ഥമായി ചെയ്യാൻ ഞാനും ശ്രമിച്ചു..
ഒടുവിൽ റിട്ടയേർഡ് ആയി..
അന്നേരം എന്റെ പേരിൽ കേസ് പുറത്ത് കുട്ടി വന്നിരുന്നു അവളിപ്പോൾ ഏതോ സ്കൂളിലെ ടീച്ചർ ആണത്രേ..
അന്ന് എന്നോട് അത്ര തെറ്റ് ചെയ്തിട്ടും അവളോട് ഞാൻ ക്ഷമിച്ചത് കണ്ടപ്പോഴാണ് അവൾക്കൊരു അധ്യാപകന്റെ വില മനസ്സിലായത്..
അന്നുമുതൽ മനസ്സിൽ എന്നോട് ചെയ്തതിന്റെ കുറ്റബോധവും പേറി നീറി നീറി ജീവിക്കുകയാണ്..
ശ്രേഷ്ഠമായ ആ തൊഴിൽ തിരഞ്ഞെടുക്കാനും അത് തന്നെ കാരണം…!!
എന്റെ അനുഗ്രഹവും വാങ്ങി എന്നോട് മാപ്പും ചോദിച്ചിട്ടാണ് അന്നും അവളാ പാടി ഇറങ്ങിയത് അന്നേരം മനസ്സും കണ്ണുനിറഞ്ഞ എന്റെ മകൾ അതെല്ലാം കണ്ടുകൊണ്ട് എന്റെ കൂടെയുണ്ടായിരുന്നു..
മുന്നോട്ടുള്ള എന്റെ ജീവിതത്തിലെ എന്റെ വഴികാട്ടി…