പാവം… എന്നോട് ഇഷ്ടമുണ്ടായിട്ടല്ലേ ചോദിച്ചത്… നമ്മളായിട്ട് എന്തിനാ അവരെ വിഷമിപ്പിക്കുന്നത്……

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ

ഈ കഥയിൽ ഉപദേശമൊന്നുമില്ല….. ക്ഷമിക്കണം….

എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു… അതി സുന്ദരി…. അച്ഛനും അമ്മയ്ക്കും ഏകമകൾ… ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന ടൈപ്പ്… ഒരു കാന്താരി….. പേര് തല്ക്കാലം റോസ് എന്ന് വിളിക്കാം…

ആളിനെപറ്റി പറയുകയാണെങ്കിൽ ഒരു പക്കാ കോഴി…. കോഴിയെന്ന് പറഞ്ഞാൽ കോഴികൾക്ക് കൂടി നാണക്കേടാകും അതൊരു സാധാ കോഴിയല്ല….. ഒന്നൊന്നര ഗിരിരാജൻ കോഴി……

ആളിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ആര് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞാലും തിരിച്ചും അപ്പോൾ തന്നെ മറുപടി കൊടുക്കും ” I Love You Too ” ന്ന്…. പിശാശ്…..

എന്തിനാടി എല്ലാവരോടും ഇഷ്ടമാണെന്ന് പറയുന്നത്??

ഞാൻ ചോദിച്ചു….

“”” പാവം… എന്നോട് ഇഷ്ടമുണ്ടായിട്ടല്ലേ ചോദിച്ചത്… നമ്മളായിട്ട് എന്തിനാ അവരെ വിഷമിപ്പിക്കുന്നത് “””….. ഇതാണ് ചോദിച്ചാൽ അവളുടെ ഉത്തരം…

*******************

രണ്ടു ബസ് കേറിവേണം കോളേജിൽ എത്താൻ… അവൾ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ ബസ് സ്റ്റോപ്പ്‌ എത്തുന്നതിനു മുൻപ് ഒരുത്തൻ, ബസ്സ്റ്റോപ്പ്‌ എത്തിയാൽ അവിടൊരുത്തൻ, ബസിൽ കയറിയാൽ ഒരുത്തൻ, ബസ് ഇറങ്ങുമ്പോൾ ഒരുത്തൻ… അവൻ KSRTC സ്റ്റാൻഡ് വരെ… KSRTC ബസ്സിൽ കയറിയാൽ അതിലുണ്ട് തൊട്ടടുത്ത കോളേജിലെ ഒരുത്തൻ… ksrtc ബസ് ഇറങ്ങിയാൽ അവിടൊരുത്തൻ… പിന്നെ നടന്ന് കോളേജിൽ എത്തുന്നതുവരെ അവനുണ്ടാകും… പിന്നെ ക്ലാസ്സിൽ ഒരുത്തൻ, ലഞ്ച് ന് സീനിയർ ഒരുത്തൻ വൈകിട്ട് ക്ലാസ്സ്‌ വിട്ടാൽ അവളുടെയും മുറച്ചെറുക്കൻ… അത് കഴിഞ്ഞാൽ പള്ളിയിൽ 3 പേര്…. 🤦‍♂️🤦‍♂️🤦‍♂️ എന്റെ അറിവിൽ “12”പേര്… പിന്നെ ട്യൂഷൻ, ബന്ധുവീട്, അങ്ങനെ ഒരുപാട് വേറെയുണ്ട്….. ഞാൻ ഇത് പറയാൻ കാരണം അവളും ഞാനും അര കിലോമീറ്റർ വ്യത്യാസത്തിലാണ് താമസം… എല്ലാം ആദ്യം പറയുന്നത് എന്നോടാണ്… അവളുടെ തന്തപ്പഡി എന്നെയാണ് അവളെ നോക്കാൻ ഏൽപ്പിച്ചത്…. എല്ലാത്തിനും സാക്ഷി ഈ ഞാൻ….. പറഞ്ഞാൽ കേൾക്കില്ല കുരുപ്പ്….

കോളേജ്ലൈഫ് തീർന്ന് 6 മാസം കഴിഞ്ഞ് അവളുടെ കല്യാണമായിരുന്നു…. അതും അടുത്തുള്ള കോളേജിലെ നമ്പർ one കോഴിയുമായി… അറേഞ്ച് മാരേജ് ആയിരുന്നു…. അവളുടെ lovers നെ എല്ലാം അവളുടെ കല്യാണം വിളിച്ചു ആ കുരിപ്പ്…. എല്ലാവരും വന്നു… ചിലരുടെ മുഖത്തു വിഷമം തളംകെട്ടി നിന്നു… ചിലർ ആക്കി ചിരിച്ചു… കാരണം അവളെക്കാൾ വല്യ കോഴിയുമായാണ് അവളുടെ കല്യാണം… അവൾ കോഴിയാണെന്ന് അവനും, അവൻ അതിലും വല്യ കൊഴിയാണെന്ന് അവൾക്കും അറിയില്ലായിരുന്നു… അതാണ്‌ സത്യം…..

കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ ആ വീട്ടിൽനിന്നും നിലവിളി ശബ്ദവും, അലറി കൂവുന്ന ശബ്ദവും, പാത്രങ്ങൾ വീണുടയുന്ന ശബ്ദങ്ങളും കേൾക്കാറുണ്ടെന്നു നാട്ടുകാർ പറയാറുണ്ട്….. എല്ലാം കാമുകൻമാരുടെ ശാപമാകും….. എന്തരോ എന്തോ 🤦‍♂️