സൗന്ദര്യം
രചന: Athira Rahul
സൗമ്യ ഉച്ച ഊണ് കഴിഞ്ഞു ടീവി കണ്ടു ഇരുന്നപ്പോൾ മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു നോക്കി. അടുത്ത വീട്ടിൽ താമസത്തിനു വന്ന വാടകക്കാരൻ ആണെന്ന് മനസ്സിലായി.
രാവിലെ ഉടമസ്ഥൻ വാടകക്ക് വന്നപ്പോൾ പറഞ്ഞു “കൂട്ടിനു അയൽക്കാർ വരുന്നുണ്ട് ” എന്ന്.
സൗമ്യ ജനൽ തുറന്നു നോക്കി ഒരു സുന്ദരൻ ആയ ചെറുപ്പക്കാരൻ മാത്രം. പെട്ടിയും തൂക്കി വീടിനുള്ളിൽ കയറി പോയി,
അരവിന്ദ് പതിവുപോലെ ജോലിയും കഴിഞ്ഞു വൈകിട്ട് വീട്ടിൽ എത്തി, സൗമ്യ ചായ കൊണ്ട് കൊടുത്തപ്പോൾ അയാൾ തിരക്കി
“അടുത്ത വീട്ടിൽ പുതിയ താമസക്കാർ വന്നോ? ” ഉം എന്നൊരു മറുപടി…
സൗമ്യയും അരവിന്ദ് വിവാഹം കഴിച്ചിട്ട് ആറുമാസം ആകുന്നു.. അയാളുടെ ഓഫീസിനടുത്തു വീട് വാടകക്ക് എടുത്തു താമസം.
സൗമ്യ കാണാൻ സുന്ദരി എന്നാൽ അരവിന്ദ് ക റുത്ത് പൊക്കം കുറഞ്ഞു കുറച്ചു വയറും ചാടിട്ടുണ്ട്. സാമ്പത്തിക സ്ഥിതിയും ജോലിയും നോക്കി ആണ് സൗമ്യ വിവാഹം കഴിച്ചു കൊടുത്തത്.
അവൾക്ക് ചെറുക്കനെ കണ്ടപ്പോൾ മുതൽ വിവാഹത്തിന് താല്പര്യം ഇല്ലായിരുന്നു.. എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിച്ചു. അവൾ എപ്പോഴും അയാളോട് അകലം പാലിച്ചിരുന്നു.
കിടക്കയിൽ അവളുടെ ശരീരത്തിൽ പരതി നടക്കുന്ന അയാളുടെ കൈകളെ അവൾ തട്ടിമാറ്റാൻ ശ്രമിക്കും.
അവളിൽ ലയിച്ചു ചേരുന്നു ആ ശരീരത്തെ അടർത്തിമാറ്റുമ്പോൾ അവൾക്കു ആശ്വാസം ആയിരുന്നു.
അടുത്ത വീട്ടിൽ വന്ന താമസക്കാരൻ അരവിന്ദ് ഓഫീസിൽ നിന്ന് വന്നുകഴിഞ്ഞപ്പോൾ പരിചയപ്പെടാൻ വന്നു.അടുത്ത സ്കൂളിൽ സ്ഥലം മാറ്റം കിട്ടിവന്ന സാർ ആണ് പേര് വിനയചന്ദ്രൻ. സൗമ്യ സാർ നെ നോക്കി നിന്ന്, എന്ത് സുന്ദരൻ ആണ്, തനിക്ക് ഇതുപോലെ ഒരാളിനെ ആയിരുന്നു ലഭിക്കേണ്ടത്.
സൗമ്യയും സാർ തമ്മിൽ പരിചയക്കാരായി, വായനാശീലം ഉള്ള സൗമ്യക്കു കഥകൾ നൽകി വായിക്കാൻ.
സുന്ദരി ആയ സൗമ്യയിൽ വിനയചന്ദ്രനും തല്പരൻ ആയിരുന്നു. അവർ വേഗത്തിൽ അടുത്ത്, എല്ലാ മറന്നു അവർ ഒന്നായി.
പലപ്പോഴും വിനയചന്ദ്രന്റെ നെഞ്ചിൽ തലവെച്ച് കിടന്നു അവൾക്കു അയാളോടുള്ള സ്നേഹത്തെ കുറിച്ച് അവളുടെ കുടുംബത്തെ കുറിച്ച് പറയുമായിരുന്നു.
എന്നാൽ അവളുടെ ചോദ്യങ്ങൾക്കു അയാൾ വിദഗ്ധ മായി ഒഴിഞ്ഞു മാറും. അവൾക്കു അയാളോട് അന്ധമായ സ്നേഹം ആയിരുന്നു., അരവിന്ദ് നോട് വെറുപ്പും.
ഒരു വെള്ളിയാഴ്ച വൈകിട്ട് സാർ നാട്ടിൽ പോകാൻ തയ്യാർ ആകുന്നു. പതിവു പോലെ സൗമ്യ ചെന്നപ്പോൾ പോകാൻ ഉള്ള തിരക്ക്. അവൾ അയാളുടെ നെഞ്ചിൽ മുഖം ചേർത്ത് കെട്ടി പിടിച്ചു നിന്ന് ചോദിച്ചു. ”
എന്നെയും കൂട്ടി എന്നാ പോകുന്നെ, എപ്പോൾ വിളിച്ചാലും ഞാൻ വരാൻ തയ്യാർ ആണ് എന്റെ മാഷേ ” അതിനു മറുപടി ആയി അവളുടെ അ ധരങ്ങളിൽ അമർത്തി ചുംബിച്ചു അയാൾ പോയി.
അയാൾ പോകുന്നത് നോക്കി അവൾ വേദന യോടെ നിന്ന് ” ഞായറാഴ്ച വൈകിട്ട് എത്തുമല്ലോ എന്ന് സ്വയം ആശ്വസിച്ചു.
ഞായറാഴ്ച അവധി ആയതിനാൽ ഉച്ച ഊണ് കഴിഞ്ഞു അരവിന്ദ് നല്ല ഉറക്കത്തിൽ,
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന സൗമ്യ മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. “എത്തിയല്ലോ എന്റെ പ്രാണൻ ” എന്നോർത്ത് അവൾ ജനൽ പാളി തുറന്നു നോക്കി.
ആദ്യം കാറിൽ നിന്ന് സാർ ഇറങ്ങി പിന്നാലെ ഒരു യുവതി അവരുടെ കയ്യിൽ രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞും. കരയാൻ തുടങ്ങിയ കുഞ്ഞിനെ യുവതി സാറിന് നേരെ നീട്ടി.
എന്നിട്ട് കുഞ്ഞിനോടായി പറഞ്ഞു “എടാ കള്ള കണ്ണാ ഇനി നിന്റെ അച്ഛന്റെ കയ്യിൽ ഇരുന്നോളു, ” അയാൾ കുഞ്ഞിനെ വാങ്ങി ” അച്ഛന്റെ പൊന്നുമോൻ വായോ ” അയാൾ കുഞ്ഞിനെ തുരുതുരെ മുത്തം വെക്കുന്നു.
സൗമ്യ കിടക്കമുറിയിൽ എത്തി, അരവിന്ദ് സുഖ നിദ്ര. അവൾ ആ മുഖത്ത് സൂക്ഷിച്ചു നോക്കിനിഷ്കളങ്കത നിറഞ്ഞു നിൽക്കുന്നു.
കളങ്കം ഇല്ലാത്ത മനസ്സിലെ നന്മ ഉള്ള സ്നേഹം താൻ തിരിച്ചറിഞ്ഞില്ല. മുഖ സൗന്ദര്യത്തിന്റെ പുറകെ താൻ പോയി. കിട്ടിയതോ?.
വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു
“മോളെ അരവിന്ദ് നല്ലവനാണ് നിന്നെ പൊന്നുപോലെ നോക്കും ഒരു ദുർശീലവും ഇല്ലാത്ത ചെറുപ്പക്കാരൻ , പിന്നെ സൗന്ദര്യം പറയാൻ ആണെങ്കിൽ നിന്റെ അമ്മ എത്ര സുന്ദരി ആണ്”
ഞാനോ ക രി ക്ക ട്ടയുടെ നി റം എന്ന് വെച്ച് ഇത്രയും വർഷം സ്നേഹത്തോടെയും, സന്തോഷത്തോടെയും അല്ലെ ഞങ്ങൾ കഴിഞ്ഞത്.
പുറത്തെ സൗന്ദര്യം അല്ല മോളെ മനസ്സിന്റെ പൊരുത്തം ആണ് ദാമ്പത്യ ജീവിതത്തിനു വേണ്ടത്. പതുക്കെ പതുക്കെ മോള് അവനെ ഇഷ്ട്ടപെട്ടുകൊള്ളും ”
അതെ അച്ഛൻ പറഞ്ഞത് എത്ര ശെരി അത് മനസ്സിലാക്കാൻ ഈ പാപി ആയ മോളു വലിയ തെറ്റ് ചെയ്തു പോയി.
താൻ എന്തേ എന്റെ അമ്മയെ പോലെ ആയില്ല… അവൾ സ്വയം ശപിച്ചു.
കരിച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പൊട്ടി കരഞ്ഞു പോയി.
ഉറക്കം ഉണർന്ന അരവിന്ദ് അടുത്തു ഇരുന്ന് പൊട്ടിക്കരയുന്ന സൗമ്യ യെ കണ്ടു.
അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു, “അച്ഛനെയും, അമ്മയെയും കാണാത്ത സങ്കടം അല്ലെ അടുത്ത അവധിക്കു നമുക്ക് പോകാം ”
ഇത് കേട്ടപ്പോൾ അവൾ ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു, മനസ്സുകൊണ്ട് ആ പാദം നമിച്ചു…