പത്താം ക്ലാസ് പഠനം വരെ അമ്മ വീട്ടിൽ ആയിരുന്നു പിന്നീട് പഠന ശേഷം അവിടെ നിന്നും തിരികെ അച്ഛൻ വീട്ടിൽ പോന്നെങ്കിലും സൗഹൃദങ്ങൾ പുതുക്കാൻ വീണ്ടും…….

എഴുത്ത്:- മനു തൃശൂർ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

എട നീയറിഞ്ഞൊ ??

അമ്മവീട് അടുത്തുള്ള വിനുക്കുട്ടൻ്റെ വാട്സ്ആപ് മെസേജ് ആയിരുന്നു അത് …

പത്താം ക്ലാസ് പഠനം വരെ അമ്മ വീട്ടിൽ ആയിരുന്നു പിന്നീട് പഠന ശേഷം അവിടെ നിന്നും തിരികെ അച്ഛൻ വീട്ടിൽ പോന്നെങ്കിലും സൗഹൃദങ്ങൾ പുതുക്കാൻ വീണ്ടും അവിടെ പോകാറുണ്ട്

പഴയ പോലെ കളിയും ചിരിയും പുഴയിൽ പോക്കും മീൻ പിടിക്കാൻ പോക്കും ഒക്കെയായ് ഓർമ്മകൾ പുതുക്കും..

വർഷങ്ങൾ കടന്നു പോയപ്പോൾ ജീവിതത്തിലെ മാറ്റങ്ങൾ കൊണ്ട് അങ്ങോട്ടുള്ള യാത്രക്കൾ കുറഞ്ഞു..

മനസ്സ് ഒരോ നിമിഷവും മാറി തുടങ്ങിയപ്പോൾ ചില സൗഹൃദങ്ങൽ ഒക്കെ വല്ലപ്പോഴും തിരക്കുക മാത്രമായി..

കാലം മാറി എല്ലാവരും internet ലേക്ക് മാറിയപ്പോൾ പലരും മിണ്ടാനും അന്വേഷിക്കാനും വരാതെയായി

എന്നാലും വിനുക്കുട്ടൻ എപ്പോഴും സംസാരിക്കാർ ഉണ്ട്..അമ്മവീട് അവിടുത്തെ വിശേഷങ്ങൾ ക്ക് ആഘോഷങ്ങളെ കുറിച്ചു ഒക്കെ പറയാറുണ്ട്

ഞാൻ അവൻ്റെ മെസേജിന് റിപ്ലെയായ് മറുപടി ഇട്ടു…

എന്ത് ?? ഞാൻ ഒന്നും അറിഞ്ഞില്ല..??

അഭിയുടെ നിച്ഛയം ആണ് ഈ സൺഡേ നിന്നോട് പറഞ്ഞില്ലേ ??

ഒരു നിമിഷം മനസ്സിൽ സങ്കടവും വെറുപ്പും അവ കണനയും അപമാനവും ഒക്കെ വന്നു ദേഷ്യത്തോടെ അവനിട്ട മെസേജിലേക്ക് നോക്കി..

എന്നോട് പറഞ്ഞില്ല ഞാനറിഞ്ഞില്ല ?? എങ്ങനെ അറിയാനാട !!!

ഇപ്പോൾ അവിടെ നിന്നും എന്നോട് ആകെ മിണ്ടാൻ വരുന്നത് നീയൊള്ളു ബാക്കി ഉള്ളവർ ഒക്കെ അവിടെ വരുമ്പോൾ മാത്രം പരിചയം പുതുക്കുന്നവർ മാത്രമാട…..

എന്നാലും അളിയ നീ പണ്ട് അവൻ്റെ തോളിൽ കൈയ്യിട്ട് നടന്നതല്ലെ….!!

ഉം ഇപ്പോൾ കാലം മാറി യില്ലെ എല്ലാവരും മാറീലെ അവനൊക്കെ മിണ്ടീട്ട് വർഷങ്ങളായി ..

” പിന്നെ ഞാൻ എന്തിന് അറിയണ്..

“അവനൊന്നു മൂളി..

ഒരുനിമിഷം മൗനത്തിന് ശേഷം ശരിയെട.. പിന്നെ കാണാന്ന് പറഞ്ഞു ഞാൻ നെറ്റ് ഓഫ് ചെയ്തു ബഡ്ഡിൽ വന്നു കിടന്നു..

മനസ്സ് പെട്ടെന്ന് നിശബ്ദതമായ് ഓർമ്മകളിൽ ഒരുപാട് പിറകോട്ട് പോയി ..

എന്നും രാവിലെ സ്ക്കൂളിൽ പോവാൻ നേരത്ത് അമ്മമ്മയുടെ തിടുക്കപ്പെട്ട പറച്ചിൽ കേൾക്കാം..

ഡാ അഭി വന്നേക്കുന്നു എന്നിട്ട് അവനോടു ഒരു പറച്ചിലും..

ഈ ചെക്കൻ നേരത്തെ എഴുന്നേൽക്കില്ലെ ഡാ സ്കൂളിൽ പോവാൻ മടിയാണ് ഇവനെ കാത്തു നിൽക്കണ്ട നീ പൊയ്ക്കൊ മോനെ….

അതുക്കേട്ട് തിടുക്കപ്പെട്ട് ബാഗ് എടുത്തു ഞാനിറങ്ങി വരുന്നതു കാണുമ്പോൾ അവൻ മുൻപെ ഇടവഴിയിലൂടെ നടക്കും ..

ഇടവഴിയിലെ പുളി മരം കഴിഞ്ഞു റോഡിലേക്ക് ഇറങ്ങി ഞാനും അവനും ഒന്നിച്ചു നടക്കു മ്പോൾ പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും

അവൻ സ്നേഹിക്കുന്ന പെൺകുട്ടിയെ കുറിച്ച് !! പത്താം ക്ലാസ് കഴിഞ്ഞ എന്ത് ചെയ്യണം കുറിച്ച് ചിലപ്പോൾ അവൻ പറയും

നമ്മുക്ക് ഇന്ന് ക്ലാസിൽ പോവണ്ട ഇന്ന് പോത്തൻ്റെ കണക്ക് പിരിഡ് ഉണ്ട് എന്നൊക്കെ ..

പക്ഷെ എനിക്ക് പേടി ആയിരുന്നു കൊണ്ട് ഞങ്ങൾ ഒരിക്കലും ക്ലാസ് കട്ട് ചെയ്തു ഇല്ല..അതുകൊണ്ട് അവനും ക്ലാസിൽ കയറും

ഒരിക്കൽ അവൻ്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നപ്പോൾ അവന് ഫോൺ കൊണ്ട് വന്നിരുന്നു ..

പിറ്റേന്ന് സ്ക്കൂളിൽ പോവുമ്പോൾ അവൻ എനിക്ക് ഫോൺ കാണിച്ചു തന്നു ..

അതിൽ കാമുകിമാരുടെ നമ്പർ ഉണ്ടെന്നും ഞങ്ങൾ രാത്രി വിളിക്കാർ ഉണ്ടെന്നു ഒക്കെ പറയുമ്പോൾ എനിക്കും അവനും ഇടയിലെ വലിയ മാറ്റങ്ങളെ ഞാൻ കാണുക ആയിരുന്നു..

ഇടവഴിയിലും റോഡിലും ഒക്കെ വച്ച് അവനെൻ്റെ ഫോട്ടോ എടുക്കുകയും .. പാട്ട് കേൾക്കാൻ തരും

ഒരുദിവസം സ്ക്കൂളിൽ പോവുമ്പോൾ തോളിൽ കൈയ്യിട്ട് അവൻ പറഞ്ഞു

ഞാൻ ഗൾഫിൽ പോവുമ്പോൾ നിനക്ക് ഫോൺ കൊണ്ട് വരാ ടാ..

പിന്നെ ഞാൻ ബൈക്ക് എടുക്കുമ്പോൾ നമ്മുക്ക് ചുറ്റാൻ പോവാം എന്നൊക്കെ ..

പത്താം ക്ലാസ് കഴിഞ്ഞു പ്ല്സ്ടു പഠിക്കാൻ കരുതി നിന്നപ്പോൾ അവൻ നേരെ മെക്കാനിക്കൽ കയറി ..

എനിക്ക് അഡ്മിഷൻ കീട്ടീല എന്നാലും ഞാൻ അമ്മ വീട്ടിൽ തന്നെ നിന്നു എനിക്ക് അവിടെ നിന്നും തിരികെ വരാൻ ഇഷ്ടം അല്ലായിരുന്നു…

പിന്നീട് ഞാൻ മെക്കാനിക്കൽ എടുത്തു രണ്ടു വർഷം കടന്നപ്പോൾ..

അവൻ ജോലിക്ക് പോയി കാശ് കിട്ടി തുടങ്ങിയപ്പോൾ അന്ന് പറഞ്ഞത് പോലേ അവനൊരു ബൈക്ക് എടുത്തു കഴിഞ്ഞിരുന്നു..

കൂട്ടുകാർ ഇടയിൽ വച്ചു ഞങ്ങൾ ഒന്നിച്ചു ബൈക്കിൽ കയറി കറങ്ങൻ പോവും രാത്രിയിൽ ബിരിയാണി കഴിക്കാനും ഫുട്‌ബോൾ കാണാനും ഒക്കെയായ് ഞാനും അവനും തോളിൽ കൈയ്യിട്ട് നടക്കും..

പിന്നീട് അവൻ ഗൾഫിൽ പോവാന്ന് അറിഞ്ഞ അന്ന് തൊട്ടു അവനിൽ ഒരു മാറ്റം ഉണ്ടായിരുന്നു ..

എന്നോട് മിണ്ടാതെ ആയി കണ്ടിട്ടും കാണാത്ത പോലെയായ് ചിലപ്പോൾ മുന്നിൽ പെടുമ്പോൾ ചിരിക്കും തോളിൽ തട്ടും ..

ഇത്രയും നാളും തോളിൽ കൈയ്യിട്ട് നടന്ന എന്നോട് അവൻ പോവുന്ന ദിവസം എയർപോർട്ട് വരെ വാടാന്ന് ഒന്നും പറഞ്ഞില്ല ..

ഞാനന്ന് അവൻ്റെ വീട്ടിൽ അവനോടു യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു

അവൻ പോയത് അറിഞ്ഞില്ല.അവൻ്റെ അവഗണനയും അവനില്ലല്ലൊ എന്നോർത്തപ്പോൾ അവിടെം മടുത്ത പോലെ …

പിറ്റേന്ന് ഞാൻ അമ്മവീട്ടിൽ നിന്നും അച്ഛൻ്റെ വീട്ടിൽ വരുമ്പോൾ..

ഞങ്ങൾക്ക് ഇടയിലെ ആ സൗഹൃദത്തിന് ഒരുപാട് അകലും വന്നിരുന്നു എന്നാലും ചിലപ്പോൾ ഒക്കെ അവനെ ഓൺലൈൻ കാണുമ്പോൾ ഞാൻ മെസേജ് ഇടുമായിരുന്നു വിളിക്കുമായിരുന്നു..

പക്ഷെ എന്നെ അവൻ തിരക്കാൻ മറന്നു പതിയെ ഞാനതിനും അകലം വച്ചു ഒടുവിൽ അത് പൂർണമായ്..

വർഷങ്ങൾക്ക് ശേഷം അമ്മവീട്ടിൽ പോയപ്പോൾ റോഡിൽ കൂടി നിന്നവരിൽ അവൻ ഉണ്ടായിരുന്നു ലീവിന് വന്നിരുന്നു എന്ന് വിനുക്കുട്ടൻ പറഞ്ഞിരുന്നു ..

എന്നെ കണ്ടപ്പോൾ ഒരു ചിരിഎന്നിട്ട് ഒരു ചോദ്യവും ..

ഹ..അളിയ എന്തപ്പോൾ ചെയ്യണ് എന്ത പരുപാടി എന്ന്….

ഞാനവൻ്റെ അടുത്ത് ചെന്നു മെല്ലെ പറഞ്ഞു…

” നീ അതൊന്നും തിരക്കേണ്ട നീ വന്നിട്ട് എനിക്ക് എന്തെങ്കിലും തന്നോട..?? ..

നമ്മൾ ഒരിക്കൽ…… !!! അത്രയും പറഞ്ഞാപ്പോഴേക്കും എൻ്റെ വാക്കുകൾ മുറിഞ്ഞപ്പോൾ..

അവനെന്നെ നോക്കി ഒരു നിസ്സഹായത നിറഞ്ഞ നോട്ടം ..

ഞാനവൻ്റെ മുഖത്തേക്ക് ഒരുനിമിഷം നേരം നോക്കി മെല്ലെ അവിടെ നിന്നും ഇടവഴിയിലേക്ക് കയറി നടക്കുമ്പോൾ ഇനി ഒരിക്കലും കാണാൻ ഇഷ്ടപ്പെടുത്ത ഒരാളായ് ഞാൻ അവനെ മനസ്സിൽ കുറിച്ചിട്ടു കഴിഞ്ഞിരുന്നു..

നെഞ്ചിൽ ഭാരം എടുത്തപ്പോൾ ആണ് ഓർമ്മയിൽ നിന്നും ഉണർന്നത് ..

എത്ര പെട്ടെന്ന് ആണ് ദിവസങ്ങൾ കടന്നു പോയത് ഒപ്പം ഒരോ മനസ്സുകളും നമ്മളെ മറന്നു അകന്നു മാറി അപരിചിതരാക്കുന്നു..

ഏറ്റവും പ്രിയപ്പെട്ടവരും…..