പ്രണയമാണോ നിന്നേ പച്ചയ്ക്ക് കൊളുത്തിയത്..?പ്രണയമായിരുന്നോ അതു കണ്ടു നിന്നത്…? അങ്ങനാണോ പ്രണയമെന്ന മൃദുലവികാരത്തിന്റെ അര്‍ത്ഥം…?
നിന്നേ ഒരു പൂവിനേ പോലെ കൊതിച്ചിരുന്നിരിക്കണം. നിന്നേ സ്വന്തമാക്കാന്‍ ഹൃദയം കൊണ്ട് കൊതിച്ചിരിക്കണം. നിന്നിലെ നിന്നെ അടുത്തറിയാൻ, ഓമനിക്കാന്‍ സ്വപ്നം കാണാനൊരു ഹൃദയമവനില്‍ ഉണ്ടായിരുന്നിരിക്കണം.
ഒരു മുള്ളു കൊണ്ട് പോലും നിന്നേ നോവിക്കാനറിയാത്തവനായിരിക്കണം. നിന്റെ മോഹങ്ങളോടൊപ്പം നിന്നേ ചേര്‍ത്തു പിടിച്ചു നടക്കുന്നവനായിരിക്കണം. നിനക്കുറങ്ങാന് താരാട്ടു പാടുന്നവനായിരിക്കണം.
നിന്റെ നോവുകളേ നെഞ്ചിലേറ്റുന്നവനായിരിക്കണം. അവനേയാണോ…? മകളേ നീ പ്രണയിച്ചത്. നിന്റെ ഇടുപ്പില്‍ ചോര പൊടിയിച്ച് നിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി നീ കത്തിയമരുന്നതും നോക്കി നിന്നവനെ.
നീ പ്രണയിച്ചിരുന്നുവോ…? ഇതാണോ പ്രണയമെന്ന വാക്കിനര്‍ത്ഥം. ഇതാണോ ഒരുപാട് മനസ്സുകളെ അലിയിച്ചു കളയുന്ന ഭൂമിയിലെ ഏറ്റവും സുന്ദരമായ വികാരം …..?