Story written by Jk
അയാൾക്ക് ഒന്നും അമ്മ പറയുന്നതിനപ്പുറം ഉണ്ടായിരുന്നില്ല…
അമ്മയുടെ കയ്യിലെ കളിപ്പാവ അത് മാത്രമാണ് തന്റെ ഭർത്താവ്, അരുൺ എന്നോർത്തു ആതിര…
എങ്കിലും ആ മനസ്സ് നിറയെ തന്നോടുള്ള സ്നേഹം ആണ് എന്ന് അറിയാം…
അതുകൊണ്ട് മാത്രമാണ് ഇവിടെ പിടിച്ചു നിൽക്കുന്നത്..
ബാങ്കിലാണ് അരുണിന് ജോലി…
അവിടെ തൊട്ടടുത്ത് ഡാൻസ് പഠിപ്പിക്കാൻ വന്നതായിരുന്നു ആതിര…. അവിടെ നിന്നാണ് ആദ്യമായി കാണുന്നതും ഇഷ്ടപ്പെടുന്നതും….
അരുണിനെ വീടും ആതിരയുടെ വീടും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു…. പണത്തിന്റെയും പത്രാസിന്റെയും കാര്യത്തിൽ….. വീട്ടുകാർക്ക് ആരതിയുമായുള്ള വിവാഹത്തിന് വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല…. പക്ഷേ അരുണിന്റെ നിർബന്ധം കൊണ്ട് അവർ സമ്മതിച്ചതാണ്….
അമ്മാവൻ മാരെയും അമ്മയെയും കൂട്ടി പെണ്ണുകാണാൻ വന്നിരുന്നു അരുൺ…
അച്ഛൻ ചെറുപ്പത്തിലേ മരിച്ചു അരുണിന് നോക്കിയതും വളർത്തിയതും എല്ലാം അമ്മയാണ്…
ഒരു പെങ്ങളുണ്ട് അവളെ കല്യാണം കഴിപ്പിച്ച് അയച്ചു..
പെണ്ണു കാണാൻ വന്നപ്പോൾ അരുണിന്റെ അമ്മയുടെ പെരുമാറ്റം ആർക്കും അത്ര പിടിച്ചിട്ടില്ലായിരുന്നു….
അവരുടെ കുടുംബമഹിമയും അവരുടെ മകളെ കല്യാണം കഴിപ്പിച്ച് വീടിന്റെ മഹിമയും ഒക്കെ ആയിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്….
അവരുടെ മകൾക്ക് നൂറ്റമ്പത് പവൻ കൊടുത്തു എന്നും…. മകനെയും അതുപോലെ കല്യാണം കഴിപ്പിക്കണം എന്നായിരുന്നു മോഹം എന്നൊക്കെ…
അവർ അവിടെ ഇരുന്നു പറഞ്ഞു..
എല്ലാം കേട്ടപ്പോൾ അച്ഛൻ എന്നെ ഒന്ന് പാളി നോക്കിയിരുന്നു…
നിസ്സഹായയായി ഞാൻ അച്ഛനെയും…
അരുണെട്ടനെ എന്തിന്റെ പേരിലും പിരിയാൻ എനിക്ക് ആഗ്രഹം ഇല്ലായിരുന്നു അതുകൊണ്ട് തന്നെ ഞാൻ മൗനം പാലിച്ചു…
അവർ സ്ത്രീധനം ഒന്നും ചോദിച്ചില്ല പക്ഷേ അവസാനം പോകുമ്പോൾ ഒരു എഴുപത്തഞ്ചു പവൻ ഒന്നുമില്ലാതെ ഇക്കാലത്ത് ആരാ കുട്ടികളെ കല്യാണം കഴിപ്പിച്ചു കൊടുക്കുക എന്നൊരു വാക്ക് പറഞ്ഞിട്ട് പോയി…
അത് കേട്ട് അച്ഛന്റെ മിഴികൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടിരുന്നു..
എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ വിവാഹം വേണ്ട നമുക്ക് ഒഴിവാക്കാം എന്ന് അച്ഛനോട് പോയി പറഞ്ഞു…
അപ്പോൾ അച്ഛൻ പറഞ്ഞു മോൾ ഏറെ ആഗ്രഹിച്ചതല്ല എന്ന് അച്ഛൻ ഒന്ന് നോക്കട്ടെ എന്ന്…
ആ പാവം കടത്തപ്പെട്ട എവിടുന്നൊക്കെയോ അൻപതു പവൻ ഉണ്ടാക്കി തന്നു…
വെറുമൊരു പെയിന്റിംഗ് തൊഴിലാളിയായ അച്ഛനെ സംബന്ധിച്ചിടത്തോളം ഒരു വലിയ തുകയായിരുന്നു അത് .. അതിന്റെ കടം വീട്ടാൻ വേണ്ടി തന്നെ ആ പാവത്തിന് ബാക്കിയുള്ള ജീവിതം മുഴുവൻ ഉരുകി തീരണം ആയിരുന്നു…
അച്ഛന്റെ ആ കണ്ണീരിനെ യും ദുരിതത്തിനേക്കാളും ഉപരി ഞാൻ എന്റെ പ്രണയത്തിന് വില നൽകി…
എന്റെ ജീവിതത്തിൽ പറ്റിയ ആദ്യത്തെ തെറ്റ്…
നൂറ്റമ്പതു പവനും ഇരുന്നൂറ് പവനും ഒക്കെ ആഗ്രഹിച്ച ഇരുന്നിരുന്ന ആളുകളുടെ മുന്നിലേക്ക് അൻപതു പവൻ ഇട്ടു അവിടെ കയറി ചെന്ന എന്നെ ഒരു നികൃഷ്ട ജീവിയെ പോലെയാണ് അവർ കണ്ടത്….
തരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് കളിയാക്കുകയും കുത്തി പറയുകയും ചെയ്യും…
എന്നെ പറയുന്നത് സഹിക്കാമായിരുന്നു പക്ഷേ വീട്ടുകാരെ കൂടി പറയുമ്പോൾ സങ്കടം വരും…. എല്ലാം ഞാൻ അരുൺ ചേട്ടനോട് പരാതിയായി പറയും പക്ഷേ അമ്മ വയസിനു മൂത്ത ആളല്ലേ നീ വേണ്ടേ ക്ഷമിക്കാൻ എന്ന് മാത്രമായിരുന്നു അവിടെ നിന്നുള്ള മറുപടി…
ആദ്യമൊക്കെ അതുകേട്ട് സമാധാനിക്കമായിരുന്നു…
പിന്നെ പിന്നെ അദ്ദേഹത്തോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസ്സിലാക്കി ഞാൻ തന്നെ മിണ്ടാതിരിക്കും….
അവിടുത്തെ ജോലികൾ മുഴുവൻ ചെയ്യിപ്പിക്കും… എന്നിട്ടും പരാതി ബാക്കിയാണ്.. അവരുടെ മകളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമായി…. ഇതുവരെയും കുഞ്ഞുങ്ങളില്ല ചികിത്സയ്ക്കായി നിൽക്കുകയായിരുന്നു അവർ…. അപ്പോഴാണ് കല്യാണം കഴിഞ്ഞ് വെറും മൂന്നുമാസമായ എനിക്ക് വിശേഷം ഉണ്ട് എന്ന് അറിയുന്നത്…
അതുകേട്ട് അമ്മയ്ക്ക് സന്തോഷമാകും എന്നാണ് ഞാൻ കരുതിയത് പക്ഷെ എന്റെ ധാരണ തെറ്റായിരുന്നു…
സ്വന്തം മകൾക്ക് ഇല്ലാത്ത സൗഭാഗ്യം മരുമകൾക്ക് ഉണ്ടായതിന് ദേഷ്യത്തിൽ ആയിരുന്നു അവർ…
പതിവിലും കൂടുതൽ ജോലിയെല്ലാം അവർ എന്നെ കൊണ്ട് ചെയ്യിപ്പിച്ചു…
എനിക്കറിയില്ലായിരുന്നു ഭാരമുള്ള വസ്തുക്കൾ ഈ സമയത്ത് എടുക്കാൻ പാടില്ല എന്നൊന്നും അതെല്ലാം അവർ എന്നെ കൊണ്ട് ചെയ്യിപ്പിച്ചു മനപൂർവ്വം…
ഒരിക്കൽ എന്റെ ക്ഷേമം അന്വേഷിക്കാൻ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും കൂടി എത്തിയപ്പോഴാണ് ഞാൻ ചെയ്യുന്നതെല്ലാം അവർ കണ്ടത്…
അവർ ഓടി വന്നു ഇനി വഴക്കുപറഞ്ഞു ഈ സമയത്താണോ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചു അപ്പോഴായിരുന്നു ഞാനും അറിഞ്ഞത്….
അച്ഛനും അമ്മയും അവിടുത്തെ അമ്മയും തമ്മിൽ ചെറിയൊരു വഴക്കുണ്ടായി ..
ധർമ്മ കല്യാണം കഴിച്ചവരുടെ വായിലിരിക്കുന്നത് കേൾക്കണ്ട ആവശ്യം ഒന്നും ഞങ്ങൾക്കില്ല എന്ന് അവരുടെ മുഖത്തുനോക്കി അവിടുത്തെ അമ്മ പറഞ്ഞു…
അമ്മയ്ക്കും അച്ഛനും അത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു എന്നോട് അവിടെ നിന്നും ഇറങ്ങി കൊള്ളാൻ …
പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങാൻ തയ്യാറായി തന്നെയായിരുന്നു നിന്നത്..
അരുണിനോട് പറഞ്ഞപ്പോൾ അവിടെനിന്നും മറുപടി ഒന്നും ഉണ്ടായില്ല..
അതുകൊണ്ടുതന്നെ ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല മെല്ലെ ആ പടിയിറങ്ങി…
വീട്ടിലെത്തി…
അധികം താമസിക്കാതെ പിന്നീട് വന്നത് ഡിവോഴ്സ് നോട്ടീസ് ആയിരുന്നു…
വിവാഹം കഴിഞ്ഞ് ഒരു വർഷം ആകാത്തത് കൊണ്ട് അതങ്ങിനെ എളുപ്പമായിരുന്നില്ല..
എങ്കിലും അരുൺ ഏട്ടന്റെ മനസ്സ് ആയിരുന്നു ഞാൻ അപ്പോൾ ചിന്തിച്ചത്…
ഞാൻ ഗർഭിണിയാണ് എന്ന് അറിഞ്ഞിട്ടും സ്വന്തം അമ്മയുടെ വാക്കുകേട്ട് ഞാനും ഒത്തുള്ള ബന്ധം വേർപെടുത്താൻ ശ്രമിച്ച ആ മനുഷ്യനെ ഉൾക്കൊള്ളാൻ എനിക്ക് പിന്നെ ആയില്ല…
സ്വന്തമായി ഒരു തീരുമാനം ഇല്ലാത്തവർ ഒരിക്കലും ദയയോ സ്നേഹം ഒന്നും അർഹിക്കുന്നില്ല…..
എനിക്ക് ഡിവോഴ്സിന് സമ്മതമാണെന്ന് ഞാൻ അറിയിച്ചു…
അച്ഛനും അമ്മയും കൂടെ നിന്നു…
കുറേ കൗൺസിലിംഗ് നടന്നു..
അതിനിടയിൽ ഞാനൊരു മോൾക്ക് ജന്മംനൽകി… അവളെ കണ്ടതും, അരുൺ ഏട്ടന് കോംപ്രമൈസ് ആവാം എന്നൊക്കെ ഒരു ചിന്തയുണ്ടായിരുന്നു…
അമ്മയെയും പറഞ്ഞു സമ്മതിപ്പിച്ചു കാണും….
അവരുടെ വക്കീൽ അതിനായി വന്നപ്പോൾ ഞാൻ സമ്മതിച്ചില്ല…
എന്റെ മനസ്സിൽ പഴയതുപോലെ ആ മനുഷ്യനെ ഇനി സ്നേഹിക്കാൻ കഴിയില്ലായിരുന്നു…
അയാൾ ഒരു നല്ല ഭർത്താവ് ആയിരുന്നെങ്കിൽ ഇതിനു മുമ്പ് എത്രയോ തവണ അയാൾക്ക് അത് തെളിയിക്കാൻ ആകുമായിരുന്നു…
അന്നൊന്നും അയാൾ അതു ചെയ്തില്ല..
ഇനി അയാളുടെ ഒരു സഹായവും വേണ്ട..
അയാൾക്കായി എന്റെ അച്ഛൻ ചോര നീരാക്കി ഉണ്ടാക്കിയ സ്വർണം വെച്ച് അച്ഛന്റെ കടങ്ങൾ തീർത്തു… ബാക്കിയുള്ളത് എടുത്ത് ഒരു ചെറിയ ഡാൻസ് ക്ലാസ് തുടങ്ങി…
അത്യാവശ്യം ഞങ്ങൾക്ക് ജീവിക്കാൻ ഉള്ളത് അതിൽ നിന്നും കിട്ടുന്നുണ്ടായിരുന്നു…
സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടായിരുന്നു….
അയാളെ പറ്റി അന്വേഷിച്ചില്ല എങ്കിലും പിന്നെ കേട്ടു അയാൾ വേറെ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന്…
പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..
പകരം എന്നെപ്പോലെ എല്ലാം സഹിക്കുന്ന ഒരുവൾ ആവരുത് എന്ന് മാത്രം ആഗ്രഹിച്ചു…
വെറുതെ ഇനി ഒരു പെണ്ണിന്റെ ജീവിതം കൂടി നരകം ആവരുത് എന്ന്….