നീ പറയാതെ എങ്ങനാടി അവൻ ഇതൊക്കെ അറിഞ്ഞത്. അശ്രീകാരം.. നീ വന്നുകയറിയ അന്ന് മുതൽ നശിച്ചു പോയതാ എന്റെ കുടുംബം…..

_upscale

എഴുത്ത്:-യാഗ

“അമ്മ എന്താ ഈ മെiൻസ്‌ട്രുൽ കപ്പ് പാiഡ് എന്നൊക്കെ പറഞ്ഞാൽ “
ഭക്ഷണം കഴിക്കുന്നതിനിടെ 15വയസ്സുകാരൻ മകന്റെ ചോദ്യം കേട്ട് മായ ആകെ വല്ലാതായി.

അവിടെ ടേബിളിന് ചുറ്റും ഇരിക്കുന്ന ഭർത്താവിനെയും മൂത്ത മകനേയും അമ്മയേയും അച്ഛനേയും നോക്കികൊണ്ടവൾ ഉമിനീർ വിഴുങ്ങി. തന്നെ നോക്കി ദഹിപ്പിക്കുന്ന അമ്മായി അമ്മയെ കണ്ടവൾ പതർച്ചയോടെ ഭർത്താവിനെ നോക്കി. എന്നാൽ ഇതൊന്നും കേട്ടഭാവം പോലുമില്ലാതെ ഇരുന്നുഭക്ഷണം കഴിക്കുന്ന അദ്ദേഹത്തെകണ്ടതും അവൾ അയാളെ തുറിച്ചു നോക്കി. വീണ്ടും ഇതേ ചോദ്യം അവൻ ആവർത്തിച്ചതും അവൾ പുഞ്ചിരിയോടെ അവനേ നോക്കി.

“അത്…. അമ്മ പിന്നേ പറഞ്ഞു തരാം കേട്ടോ ഇപ്പോ അമ്മേടെ മോൻ ഇത് കഴിച്ചേ…..” തന്റെ പാത്രത്തിൽ നിന്ന് ഒരുകഷ്ണം പൊരിച്ചമീൻ കൂടെ അവന്റെ പാത്രത്തിലേക്ക് വച്ചു കൊടുത്തുകൊണ്ടവൾ അവന്റെ കവിളിൽ പതിയേ തലോടി. അത് കണ്ടതും അമ്മായിയമ്മ കഴിപ്പ് മതിയാക്കി അവളേ രൂക്ഷമാ യൊന്ന് നോക്കികൊണ്ട് എഴുന്നേറ്റ് പോയി.

“അപ്പു നീയിപ്പോ അത് കഴിക്ക് അമ്മയെ ബുദ്ധിമുട്ടിക്കണ്ട ചേട്ടൻ നിനക്ക് പറഞ്ഞുതരാം അതൊക്കെ എന്താണെന്ന് “

അത് കൂടെ കേട്ടതും അവൾ ഭയത്തോടെ അമ്മയെ നോക്കി. ഡോറിനരികിൽ നിന്ന് തന്നെ നോക്കി ദഹിപ്പിക്കുന്നവരേ കണ്ടതും അവൾ പെട്ടന്ന് കഴിച്ച് എഴുന്നേറ്റു.

“ച്ചീ… നാiണമില്ലാത്തവളെ നിനക്ക് ഉiളുപ്പ് എന്ന് പറയുന്നസാധനം ഇല്ലേ….
ഇതൊക്കെ കൊച്ചുങ്ങളോട് പറയാൻ പറ്റുന്നകാര്യങ്ങൾ ആണോ…. അതും ആൺകൊച്ചുങ്ങളോട്…”

“അമ്മേ ഞാൻ… ഞാൻ അവനോട് ഒന്നും പറഞ്ഞതല്ല. അവനിപ്പോ എവിടെനിന്നാണ് ഈ ചോദ്യം കിട്ടിയത് എന്ന് എനിക്ക് അറിയില്ല.”
തന്റെ നേരെ കലിതുള്ളിവരുന്ന അമ്മായിയമ്മയെ കണ്ടതും അവൾ ഭയത്തോടെ പറഞ്ഞു.

“നീ പറയാതെ എങ്ങനാടി അവൻ ഇതൊക്കെ അറിഞ്ഞത്. അശ്രീകാരം.. നീ വന്നുകയറിയ അന്ന് മുതൽ നiശിച്ചു പോയതാ എന്റെ കുടുംബം “

“അച്ഛമ്മ ഒന്ന് നിന്നെ…. അച്ഛമ്മ എന്തിനാ അമ്മേടെ നെഞ്ചിലോട്ട് കുതിരകയറുന്നത്. പിiരീഡ്സ് എന്ന് പറഞ്ഞാൽ ലോകത്തിൽ ഒരാൾക്ക് മാത്രം ഉള്ള ഒന്നല്ലല്ലോ.?പെണ്ണാണോ അവൾക്ക് ഉറപ്പായും പിiരീഡ്സ് ഉണ്ടായിരിക്കും.
അതിനെ ഇത്രമാത്രം കൊള്ളരുതാത്ത കാര്യം ആയി കാണേണ്ട ആവശ്യം എന്താ. അച്ഛമ്മക്കും അമ്മക്കും അപ്പുറത്തെ വീട്ടിലെ ചേച്ചിക്കും കൂടെപഠിക്കുന്ന പെൺകുട്ടികൾക്കും പഠിപ്പിക്കുന്ന ടീച്ചർമാർക്കും എന്ന് വേണ്ട ലോകത്തിലെ എല്ലാ സ്ത്രീകൾക്കും ഇതുണ്ട്”

“അച്ചു….മതി നിർത്തുന്നുണ്ടോ നിന്റെ തർക്കുത്തരം. അതെങ്ങനാ തiള്ളയെ കണ്ടല്ലേ മക്കള് പഠിക്കുന്നത് “

“അവനെന്ത്‌ തർക്കുത്തരം ആണ് അമ്മേ പറഞ്ഞത്. പിiരീഡ്സ് എല്ലാവർക്കും ഉള്ളതാണ് എന്ന് പറഞ്ഞതാണോ അമ്മക്ക് തർക്കുത്തരം ആയി തോന്നുന്നത്.
അതാണെങ്കിൽ എന്റെ മോൻ പറഞ്ഞതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ അവന്റെ അമ്മയെ കണ്ട് പഠിക്കുന്നത്. എന്റെ മക്കള് അവരുടെ അമ്മയെ കണ്ട് പഠിക്കുന്നത് എനിക്ക് വലിയ നാണക്കേട് ആയൊന്നും എനിക്ക് തോന്നുന്നില്ല “

“രാജീവേ….” അമ്മയുടെ ദേഷ്യത്തോടെയുള്ള വിളി കേട്ടതും യാമിനി ഭയത്തോടെ അവരെ നോക്കി. ദേഷ്യത്തിൽ നിന്ന് ചുവന്ന അവരുടെ കണ്ണുകൾ കണ്ടതും അവൾ കണ്ണുകൾ നിറച്ചുകൊണ്ട് ഭർത്താവിനെ നോക്കി.

“രാജീവേട്ടാ മതി…..” അമ്മയുടെ ദേഷ്യം കണ്ടതും അവൾ ഭർത്താവിനെ തടയാൻ ശ്രെമിച്ചുകൊണ്ട് അയാളുടെ കയ്യിൽ മുറുകെ പിടിച്ചു. അപ്പഴേക്കും കൈകഴുകിവന്ന അച്ചു അനിയനെയും കൂട്ടി ഉമ്മറത്ത് വന്നിരുന്നു.
അവർക്കരികിൽ തന്നെ രാജീവും വന്നിരുന്നു. അപ്പുവിനെചേർത്ത് പിടിച്ചു കൊണ്ടയാൾ അച്ചുവിനെ നോക്കി. അവന്റെ നിറഞ്ഞ ചിരി കണ്ടതും അയാൾ പറഞ്ഞു തുടങ്ങി.

“അപ്പു ഈ… പാiഡ് മെiൻസ്‌ട്രുൽ കപ്പ് എന്നൊക്കെപറഞ്ഞാൽ സ്ത്രീകൾ ഉപയോകിക്കുന്ന ഒരു സാധനമാണ് “

“അതെന്താ അച്ചേ നമുക്കത് വേണ്ടാത്തത് ” നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ടതും രാജീവ് പുഞ്ചിരിയോടെ മകനെ ചേർത്ത്പിടിച്ചു.

“അപ്പു….മോനിങ് വന്നേ ചേട്ടൻ പറഞ്ഞു തരാം…”ഫോണിൽ ചില വീiഡിയോസ് അവനെ കാണിച്ചു കൊടുത്തുകൊണ്ട് അച്ചു അനിയനോട്‌ ചേർന്നിരുന്നു.

“അച്ചു… മതിപറഞ്ഞത് എല്ലാവരും എഴുന്നേറ്റ് പോയെ” ദേഷ്യത്തോടെ പറയുന്ന അച്ഛമ്മയെ കണ്ടവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി.

“അതെന്തിനാ അച്ഛമ്മേ ഞാൻ നിർത്തുന്നത്…..?ഞാൻപറയുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. അച്ഛമ്മ ഈ വൃiത്തികേടാണ് അയിത്ത മാണ് എന്നൊക്കെ കരുതുന്ന ഈ കാര്യം ഇല്ലാത്ത ഒരു പെൺകുട്ടിയെ മക്കൾക്ക് വേണ്ടി ഏതെങ്കിലും അച്ഛനും അമ്മയും കെട്ടിച്ചു കൊടുക്കുവോ….”

“അത്…അതുപിന്നെ…..”

“നിന്ന് തപ്പി കളിക്കണ്ട ഒരു അച്ഛനും അമ്മയും അത് ചെയ്യില്ല. എല്ലാ മാസവും വയറ് വേദനിച്ച് ഒട്ടും വയ്യാതെ കിടക്കുന്ന അമ്മയെ ഞാൻ കാണാറുള്ളതാ….
അത് കൊണ്ട് തന്നെ ഇതിന് എത്രമാത്രം വേദന ഉണ്ടാവും എന്ന് എനിക്ക് ഊഹിക്കാം. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ സ്ത്രീകൾക്ക് തന്നെ ഇതിനെപറ്റി എന്തെങ്കിലും അറിവുണ്ടോ… ഭൂരിഭാഗം സ്ത്രീകൾക്കും വലിയ അറിവൊന്നും ഇല്ലെന്നണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അങ്ങനെ ഉള്ളപ്പോ സ്ത്രീകൾക്ക് പോലും വലിയ പിടിയില്ലാത്ത കാര്യത്തെ പറ്റി ഞാൻ അവന് പറഞ്ഞു കൊടുക്കുന്നതിൽ എന്താ തെറ്റ് ഉള്ളത്.”

“പിരീiഡ്സിനേപറ്റി ഭൂരിഭാഗം പേർക്കും പിiരീഡ്‌സിനെ പറ്റി അറിയാവുന്നൊരു കാര്യം ഗർഭപാത്രത്തിൽ കുഞ്ഞിന് കിടക്കാനായി ഒരു മെത്ത രൂപപ്പെടുകയും കുഞ്ഞില്ലാത്തത് കൊണ്ട് അത് കൊഴിഞ്ഞു പോകുകയും ചെയ്യുന്നു ഇതാണ് പിiരീഡ്സ്. സംഭവം സത്യമാണ് ഇത് തന്നെയാണ് സംഭവിക്കുന്നത്. പക്ഷേ ഇതിലും കൂടുതൽ കാര്യങ്ങൾ ഇതിനു പിന്നിലുണ്ട്….

അതായത് ഒരു പെൺകുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ ജനിക്കുന്നത് മുതൽ അവളുടെ ഗർഭപാത്രത്തിൽ അണ്ഡം വളരുന്നുണ്ടാവും അത് പൂർണ്ണാവളർച്ച എത്തുമ്പോഴാണ് പിiരീഡ് ഉണ്ടാവുന്നത്.” എന്ന് പറഞ്ഞുകൊണ്ട് അവൻ ശെരിയല്ലേ എന്നുള്ള അർത്ഥത്തിൽ അമ്മയെ നോക്കി. അവളുടെ മുഖത്തെ പുഞ്ചിരി കണ്ടതും അവൻ വീണ്ടും പറഞ്ഞു തുടങ്ങി.

“പിiരീഡ്സ് ഉണ്ടാകുമ്പോൾ ഏതൊരു സ്ത്രിയുടേയും ശരീരത്തിൽ ഒരുപാട് ഹോർമോൺ ചെയ്ഞ്ചുകൾ നടക്കുന്നുണ്ട്. ഇത് കാരണം അവർക്ക് പല പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട് . അതിൽ പെട്ടന്ന് പുറത്തേക്ക് വരുന്നതും ആളുകൾക്ക് പെട്ടന്ന് മനസ്സിലാവുകയും ചെയ്യുന്ന ഒന്നാണ് പെട്ടന്ന് അവർക്ക് ഉണ്ടാവുന്ന ദേഷ്യം സങ്കടം ആങ്‌സൈറ്റി ഒക്കെ. ഇതൊന്നും കൂടാതെ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്.

” സത്യത്തിൽ സ്ത്രീകളുടെ ശരീരം വളരെ നിഗൂഡത നിറഞ്ഞഒന്നാണല്ലേ…..”

“ഉം….. ചോദിക്കാനുണ്ടോ?നീയൊന്ന് ചിന്തിച്ചു നോക്കിക്കേ നമുക്കൊക്കെ കയ്യിൽ തന്നെ ഒരു മുറിവ് ഉണ്ടായാൽ എന്ത് മാത്രം വേദന ഉണ്ടായിരിക്കും. നമുക്ക് സഹിക്കാൻ പറ്റുവോ അങ്ങനെ ഉള്ളപ്പോഴാ ജീവിതത്തിൽ നല്ലകാലം മുഴുവൻ അവരീ വേദന അനുഭവിക്കുന്നത്. അതുപോലെ തന്നെയാണ് ഈ പ്രസവം എന്ന് പറയുന്നതും ഒരു കുഞ് ജനിക്കുമ്പോൾ ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തെ വേദനയാണ് അവർ അനുഭവിക്കുന്നത്
ശെരിക്കും പറഞ്ഞാൽ മരണ വേദന തന്നെ. ഒരിക്കലും നമ്മൾ ആണുങ്ങൾക്ക് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന താങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് അമ്മമാരെ നമ്മൾ ദൈവത്തിന് തുല്യമായി കാണണം എന്ന് പറയുന്നത് “
എന്ന് പറഞ്ഞുകൊണ്ട് അവൻ അമ്മയെ നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടതും അവൻ പുഞ്ചിരിയോടെ അച്ഛമ്മയെ നോക്കി. ഒന്നും പറയാനില്ലാതെ തങ്ങളെ തന്നെ നോക്കിയിരിക്കുന്ന അവരെ കണ്ടതും രാജീവൻ അവരോട് ചേർന്ന് ഇരുന്നുകൊണ്ട് അവരെ ചേർത്തു പിടിച്ചു കൊണ്ട് ഭാര്യയെ നോക്കി.

“”