നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന ചുണ്ടുകൾ ചേർത്തായിരുന്നു…….

_upscale

എഴുത്ത് :- മഹാ ദേവൻ

അവൻ കറുത്തിട്ടായിരുന്നു. അവൾ മുല്ലപ്പൂ പോലെ വെളുത്തിട്ടും.
ചിരിക്കുമ്പോൾ മാത്രം വെളുപ്പ് തെളിയുന്ന അവനെ അവൾക്ക് വല്ലാത്ത ഇഷ്ട്ടമായിരുന്നു.

” നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന ചുണ്ടുകൾ ചേർത്തായിരുന്നു.
പ്രണയമല്ലേ, കണ്ണില്ല… മൂക്കില്ല…..അതും പറഞ്ഞാശ്വസിച്ചു മറ്റുള്ളവർ.

പക്ഷേ, അവൾക്ക് കണ്ണുണ്ടായിരുന്നു. അവളുടെ നോട്ടത്തിൽ അവൻ സുന്ദരനായിരുന്നു.

” നിനക്ക് ചേരില്ല ഞാൻ ” എന്നവൻ പറഞ്ഞപ്പോഴെല്ലാം അവളവനെ ഒന്ന് കെട്ടിപ്പിടിക്കും ” ഇപ്പോൾ ചേർന്നില്ലേ ” എന്നുറക്കെ ചോദിച്ചുകൊണ്ട്..

” കറുപ്പ് ഇരുട്ടാണ് ” എന്നവൻ പറയുമ്പോൾ “ഇരുട്ടുണ്ടെങ്കിലേ വെളിച്ചത്തിന് പ്രസക്തിയുള്ളൂ ” എന്നവൾ പ്രണയത്തോടെ പറയും. !

ഇന്നവരുടെ വിവാഹമാണ്..

ചിലർ ചിരിച്ചു. ചിലർ അവളെ നോക്കി സഹതപിച്ചു.

” അവന്റെ ഒരു യോഗേ ” എന്ന് ചിലർ.. “ആ പെണ്ണിത് ന്ത്‌ കണ്ടിട്ടാ “എന്ന് വേറെ ചിലർ.

“ഇവിടെ നല്ല ജോലിയും തൊലിവെളുപ്പും ഉണ്ടായിട്ട് പെണ്ണില്ല, അപ്പൊ ദേ, ഒരുത്തി കരിക്കട്ട പ്പോലെ ഒരുത്തനെ…. ആഹ്… അവന്റെ തലേൽ വരാഞ്ഞത് മ്മടെ ആസനത്തിലെങ്കിലും വരഞ്ഞിരുന്നെങ്കിൽ ” എന്ന് പെണ്ണ് കിട്ടാതെ നട്ടം തിരിയുന്നവൻമാർ അസൂയയോടെ പരിതപിച്ചു.

പറയുന്നവർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകൊണ്ടിരുന്നു.

പക്ഷേ അവൾ സന്തോഷവതി ആയിരുന്നു.

ആ രാത്രി അവർ ഉറങ്ങിയില്ല… അവന്റെ മാ റിലേക്ക് അവൾ പറ്റിച്ചേർന്നു

.”കറുപ്പിനെ സ്നേഹിക്കാൻ നിനക്കെങ്ങനെ പറ്റി “എന്നവൻ അവളുടെ മുടിയിഴകൾ ഒതുക്കിക്കൊണ്ട് ചോദിച്ചു. അവൾ ചിരിച്ചു..പിന്നെ ആ കറുത്ത കരങ്ങളെടുത്തു കവിളിൽ ചേർത്തു !.

” വെളുപ്പിനെ സ്നേഹിക്കാൻ ഏട്ടനെങ്ങനെ തോന്നി? “

അവൾ തിരിച്ചു ചോദിക്കുമ്പോൾ ഒട്ടും ആലോചിക്കാതെ പറയാൻ അവനിൽ മറുപടി ഉണ്ടായിരുന്നു

” വെളുത്ത പെണ്ണിനെ സ്വന്തമാക്കാൻ ആരാ ആഗ്രഹിക്കാത്തത് !!” ചിലർക്കത് ആഗ്രഹം… എന്നെ പോലെ ഉള്ളവർക്കത് അത്യാഗ്രഹം. “.

അവനൊരു നിമിഷം മൗനം പൂണ്ടു. അവളാ മൗനം ഭേദിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു.

” തൊലിവെളുത്താൽ മതിയോ? “

ആ ചോദ്യത്തിനവന് ഉത്തരം ഇല്ലായിരുന്നു.

അവൾ പിന്നെയും ചിരിച്ചു.

പ്രശ്നം കണ്ണുകളുടെ നോട്ടത്തിനല്ല … മനസ്സിന്റെ കാഴ്ചയ്ക്കാണ്…. മനസ്സാണ് വേർതിരിവ് ഉണ്ടാക്കുന്നത്.. കറുപ്പോ വെളുപ്പോ അല്ല പ്രശ്നം, കാഴ്ചപ്പാട് ആണ്.

പണമുള്ളവർ കറുത്താൽ അത് മറ്റുള്ളവന് ഏഴഴക്. ഒന്നു മില്ലാത്തവന്റെ കറുപ്പോ , കാക്കയ്ക്ക് സമം.

പണമുള്ളവൻ ബർമുഡയിട്ടാൽ അത് മോഡേണെന്ന് പറയുന്നവർ പണമില്ലാത്തവൻ ബർമുഡയിട്ടാൽ പുച്ഛത്തോടെ നോക്കുന്ന നാടാണ്.

പറഞ്ഞത് മനസ്സിലായോ?

മറ്റുള്ളവരുടെ കാഴ്ചയുടെ കറുപ്പ് ഞാൻ കണ്ടിട്ടില്ല. എന്റെ മനസ്സിലുള്ള നിറത്തെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.. അവിടെ ഒറ്റ നിറമെ ഉളളൂ…. ” സ്നേഹം “!!

അവന്റെ മാറിലേക്ക് ഒന്നുകൂടി അവൾ പറ്റിച്ചേർന്നു. അവന്റെ കരവലയങ്ങളി ലേക്ക് ഒതുങ്ങി ഒതുങ്ങി അങ്ങനെ…….. !!