നീലൂ അതൊക്കെ നിന്റെ തോന്നലുകളായിരുന്നു. നീ അമ്മാവൻ കൊണ്ടു വരുന്ന ആലോചനക്ക് സമ്മതിക്കണം എന്നെയിനി മനസ്സിൽ കൊണ്ടുനടന്ന് ജീവിതം പാഴാക്കരുത്……

_upscale

ദേവനീലം

രചന: ദേവ ദ്യുതി

“പറ ദേവേട്ടാ… എന്റെ കണ്ണിൽ നോക്കി പറ എന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്.. പറ്റില്ല ന്റെ ദേവേട്ട്ന് പറ്റില്ല… ”

“നീലൂ ഞാൻ നിന്നോട് ഇടപഴകിയതൊന്നും ആ അർത്ഥത്തിലല്ല… നീ എന്റെ മുറപ്പെണ്ണാണെങ്കിലും..”

“കള്ളം പറയാ ദേവേട്ടൻ നിക്കറിയാം.. ഞാൻ കണ്ടതാ ദേവേട്ടന്റെ കണ്ണിലെ പ്രണയം.. ഇങ്ങനെയൊന്നും പറയല്ലേ…

നീലൂന്റെ നെഞ്ച്.. പൊട്ടി പോവണപൊലെ തോന്നാ… ന്തിനാ ദേവേട്ടാ നീലൂനെയിങ്ങനെ കരയിപ്പിക്കണത്…”

“നീലൂ അതൊക്കെ നിന്റെ തോന്നലുകളായിരുന്നു. നീ അമ്മാവൻ കൊണ്ടു വരുന്ന ആലോചനക്ക് സമ്മതിക്കണം എന്നെയിനി മനസ്സിൽ കൊണ്ടുനടന്ന് ജീവിതം പാഴാക്കരുത്..

അടുത്ത ആഴ്ച ഞാൻ ഡൽഹിക്ക് പോവും എനിക്ക് ജോലി ശരിയായിട്ടുണ്ട്.”

പറയുമ്പോൾ ഹൃദയം വേദനിക്കുമ്പോഴും പറയാതിരിക്കാൻ നിവർത്തിയില്ലായിരുന്നു.

കാ ൻസറിന്റെ അവസാന ചവിട്ടുപടിയിൽ എത്തിനിൽക്കുമ്പോഴും ദിനങ്ങൾ കുറിച്ചിട്ടിരുന്നു.

ഹൃദയം നുറുങ്ങുന്ന വേദനയെ അവഗണിച്ചു കൊണ്ട് തനിക്കിത് ചെയ്തേ മതിയാവൂ.. തന്റെ നീലുവിന് വേണ്ടി…

“എങ്ങനെ പറ്റുന്നു ഏട്ടാ നിങ്ങൾക്ക്… നിക്ക് പറ്റില്ല… ന്റെ ദേവേട്ടനില്ലാതെ… ദേവേട്ടന്റെ താലി ഏറ്റുവാങ്ങുന്ന ദിനം സ്വപ്നം കൊണ്ട് നടക്കുന്ന എന്നോട് എങ്ങനെ പറയാൻ തോന്നീ…

ദേവേട്ടൻ എന്നെ ഉപേക്ഷിച്ച് പോയാൽ ഈ നീലു പിന്നെ ജീ വിച്ചിരിക്കില്ല ന്റെ ദേവേട്ടനല്ലാതെ ആരും ന്റെ കഴുത്തിൽ താലി കെട്ടണ്ട.. ഈ നീലു ന്റെ ദേവേട്ടന്റെയാ…”കരഞ്ഞ് തളർന്ന് നിലത്തേക്ക് ഊർന്ന് വീണ് പോവും മുൻപേ ദേവേട്ടൻ നെഞ്ചൊടക്കി പിടിച്ചിരുന്നു.

“നീലൂ… മൊളേ.. കണ്ണുതുറക്ക്… എടീ.. നിന്റെ ദേവേട്ടനാ വിളിക്കുന്നത് കണ്ണ് തുറക്കെടീ..”

“പറ ദേവേട്ടാ.. നീലൂനെ വിട്ട് പോവൂലാന്ന് പറ.. മ രിച്ച് ക ളയും ഞാൻ ന്റെ ദേവേട്ടനില്ലെങ്കിൽ..”

“നീലൂ.. ഇഷ്ടാടീ നിന്നെ… ഒരുപാട് ന്റെ ജീവനേക്കാൾ.. നിന്റെ ദേവേട്ടനിനി എത്രനാൾ ഉണ്ടെന്നറിയില്ല.. കാ ൻസറാടീ നിന്റെ ദേവേട്ടന്..

നമ്മളാഗ്രഹിച്ച പൊലൊരു ജീവിതംഅത് നടക്കില്ല .. എനിക്കറിയാം അധികനാൾ ഞാനുണ്ടാവില്ല.

അതിനുമുൻപ് ന്റെ നീലു സന്തോഷായിട്ടിരിക്കണം എന്നാലേ.. നിന്റെ ദേവേട്ടന് സമാധാനമായി മ രിക്കാൻ കഴിയൂ… അതുകൊണ്ട് ന്റെ നീലു ഞാൻ പറയുന്നത് കേൾക്കണം..”

“ഇങ്ങനൊന്നൈം പറയല്ലേ.. നീലൂന്റെ നെഞ്ച് പൊട്ടിപോവണ പൊലെ തോന്നാ.. നീലൂന് ഇങ്ങനെ പറ്റിയാൽ ഏട്ടൻ ഉപേക്ഷിച്ചു പോവോ..

ദേവേട്ടനിനി ഒന്നും പറയണ്ട.. നാളെ ഭഗവാനെ സാക്ഷി നിർത്തി നീലൂനെ സ്വീകരിക്കണം..”

“നീലൂ ഞാൻ.. പറയുന്ന..”

“നാളെ ന്റെ കഴുത്തിൽ താലി കെട്ടിയില്ലെങ്കിൽ ന്റെ ശ വമാകും ദേവേട്ടൻ കാണുന്നത്… ”

“നീലൂ നീ എന്തൊക്കെയാണ്.. മോളേ…”

“ന്റെ പ്രണയത്തെ ദേവേട്ടന് കാണാൻ കഴിയുന്നില്ലേ… ഇനി ഒരുപക്ഷെ ദേവേട്ടന്റെ വിധവയാവാനും ഞാനൊരുക്കമാണ്…. സമ്മതിക്ക് ദേവേട്ടാ.. വാക്ക് താ എനിക്ക്..”

കൊട്ടും കുരവയുമൊന്നുമില്ലാതെ തന്നെ നീലു ദേവന്റെ താലി ഏറ്റുവാങ്ങി. നീലുവിന്റെ നിർബന്ധപ്രകാരം ആരോടും ഒന്നും പറഞ്ഞിരുന്നില്ല.

അവരുടെ കാര്യം ആദ്യമേ എല്ലാവരും ഉറപ്പിച്ചതിനാൽ ആർക്കും ഒരു തടസ്സമില്ലായിരുന്നു.

ലോകം വെട്ടിപിടിച്ച പൊലെ നീലുവിന്റെ കണ്ണിലെ തിളക്കം കാണുമ്പോൾ ജീവിക്കാനൊരു കൊതി. ദേവിയെ തൊഴുന്നേരം കാര്യമായ പ്രാർത്ഥനയി ലായിരുന്നു അവൾ.

അന്ന് രാത്രി ദേവന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുമ്പോൾ എന്തെന്നറിയാത്ത സന്തോഷവും സുരക്ഷിതത്വവുമായിരുന്നു നീലുവിന്.

“നീലൂ.. നിനക്ക് പേടിയില്ലേ ഞാൻ..”

പൂർത്തിയാക്കുന്നതിന് മുൻപേ തന്നെ കൈകൾ ചുണ്ടിലമർന്നിരുന്നു.

“ഒന്നുല്ല ന്റെ ദേവേട്ടന്.. ന്റെ ദൈവങ്ങളോട് ഞാൻ പ്രാർഥിച്ചിട്ടുണ്ട്. ന്റെ ദേവേട്ടൻ നീലൂനെ വിട്ട് എങ്ങോട്ടും പോവില്ല..”

ഇനിയെന്തെങ്കിലും പറയുന്നതിന് മുൻപേ ദേവൻ അവളെ ഇറുകെ പുണർന്ന് നെറ്റിയിൽ ചുണ്ട് ചേർത്തു . ദിനങ്ങൾ കൊഴിഞ്ഞു പോയി.

നീലുവിന്റെ ആത്മവിശ്വാസവും പ്രാർത്ഥനയും പരിചരണവും കൊണ്ടുതന്നെ ദേവന് വളരെ മാറ്റമുണ്ടായിരുന്നു.

അവരുടെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും പ്രണയവും ആസ്വദിക്കുക യാതിരുന്നു അവരിരുവരും.

“ഹലോ ദേവേട്ടാ.. ഏട്ടൻ വരാനായോ”

“ഹാ നീലൂ.. ദാ ഞാനിവിടെ നിന്ന് ഇപ്പോൾ ഇറങ്ങി ..”

“ദേവേട്ടൻ വേഗം വായോ.. നമ്മുടെ ജൂനിയർ ദേവൻ ഹാജറായോന്നൊരു സംശയം”

“ഹേ.. സത്യമാണോടീ.. ”

“അതെ ദേവേട്ടാ ന്നാലും നമ്മുക്ക് ഡോക്ടറെ കാണണം”

” എനിക്ക് സന്തോഷമായെടീ.. ഇതെന്റെ മോൻ തന്നെയാ.. നീലൂ ഞാൻ വണ്ടിയിലാണ്.. ഞാൻ ഇതാ..”

പൂർത്തിയാക്കുന്നതിന് മുൻപേ തന്നെ ദിശ തെറ്റിയ ലോറി വന്നിടിക്കുക യായിരുന്നു.

“ഹലോ ദേവേട്ടാ.. ദേവേട്ടാ….”

വെള്ള പുതച്ച ദേവന്റെ ശരീരം കാണുമ്പോഴും കണ്ണുനീർ തളംകെട്ടിക്കിടക്കുക യായിരുന്നു. ഒന്നുറക്കെ കരയുവാൻ പൊലുമാവാതെ തളർന്നിരുന്നു.

മൃതദേഹം അടക്കാനായി എന്നാരോ പറയുന്നത് കേട്ടപ്പോൾ ഒരു യന്ത്രം കണക്കേ ദേവേട്ടനെ കെട്ടിപിടിച്ചു.

ആ മുഖമാകെ ചുംബിച്ചു. പിന്നീടെന്തോ കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.

“ദേവേട്ടാ… എണീക്ക് ദേവേട്ടാ നമ്മുടെ കുഞ്ഞിനെ കാണതെ പോവല്ലേ.. കണ്ണ് തുറക്ക് ദേവേട്ടാ..എണീക്ക്”

“മോളേ.. നീലൂ.. ദേവൻ…”

“അമ്മേ എന്റെ ദേവേട്ടൻ അമ്മേ… ഇല്ലാ. ഞങ്ങളുടെ കുഞ്ഞ്.. ദേവേട്ടന്റെ മോനെ കാണാതെ… എണീക്കാൻ പറയമ്മേ… നീലൂന് സഹിക്കാനാവുന്നില്ല.. ദേവേട്ടാ…”

ചില വിധികൾ അങ്ങനെയാണ്…