മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഇതുവരെയും തോന്നാത്ത ഒരു ആകർഷണീയത അവൾക്കുണ്ടെന്ന് തോന്നി അവന്. കണ്ണുകൾ അവളിൽ നിന്നും മാറ്റാൻ സാധിക്കാത്തത് പോലെ.
ചിലപ്പോൾ തന്റെ പെണ്ണാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം. അവൻ ചിരിയോടെ ഓർത്തു.
ഗൗതം നോക്കുന്നത് കണ്ടിട്ടാണ് പ്രിയ മാളുവിനെ ശ്രെദ്ധിക്കുന്നത് . തനിയെ സംസാരിച്ചു കൊണ്ട് വരുന്ന അവളെ കണ്ടതും സ്ഥായിഭാവമായ പുച്ഛം മുഖത്തു വിരിഞ്ഞു.
“എന്താണ് മാളവിക ഇത്. തനിക് ഇത്തിരി എങ്കിലും responsibility കാണിച്ചൂടെ . എത്ര മാത്രം ലേറ്റ് ആയെന്നറിയുമോ ഇപ്പോൾ തന്നെ. അതോ തനിക്കു തോന്നുന്നതനുസരിച്ചു മാത്രെ ചെയ്യാറുള്ളോ” . പ്രിയ അവൾ അടുത്തെത്തിയതും അവളുടെ നേരേ ദേഷ്യപ്പെടാൻ തുടങ്ങി.
ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടിട്ടാകണം ആളുകൾ ഒക്കെ അവരെ തന്നെ ശ്രെദ്ധിക്കാൻ തുടങ്ങി.
മാളുവിന് വല്ലാത്ത നാണക്കേട് തോന്നി. ഒരു നിമിഷം അവൾ തല കുനിച്ചു നിന്നു. സോറി പറയാൻ തുടങ്ങിയപ്പോളേക്ക് ഗൗതമിന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു..
“Enough പ്രിയ. എന്റെ എംപ്ലോയീസ് നു നേരേ ഇതുപോലെ സംസാരിക്കാൻ ഞാൻ ആർക്കും അധികാരം കൊടുത്തിട്ടില്ല. അവർക്ക് പണിഷ്മെന്റ് കൊടുക്കാനും ഷൗട്ട് ചെയ്യാനും എനിക്ക് മാത്രമേ അധികാരം ഉള്ളൂ. ഞാൻ പറഞ്ഞു വരുന്നത് പ്രിയക്ക് മനസ്സിലായി എന്ന് തോന്നുന്നു”. അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
കേട്ടത് വിശ്വസിക്കാൻ കഴിയാത്ത സന്തോഷത്തിൽ ആയിരുന്നു മാളു . “എന്നേ സപ്പോർട്ട് ചെയ്തു സംസാരിക്കാനോ. അങ്ങനെ വരാൻ വഴിയില്ലല്ലോ”.
കേട്ടതിന്റെ കുഴപ്പം ആണോ എന്നറിയാതെ ഒരു നിമിഷം അവൾ നിന്നു. ദേഷ്യം കൊണ്ട് ചുമന്നിരിക്കുന്ന പ്രിയയെ കണ്ടപ്പോളാണ് വിശ്വാസം ആയത്.
സന്തോഷം കാരണം ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല മാളുവിന്. പക്ഷേ ഇപ്പൊ പൊട്ടി ചിരിച്ചാൽ അവന്റെ കൈയിൽ നിന്നും വഴക്ക് ഉറപ്പായത് കൊണ്ട് മിണ്ടാതെ ചിരിയടക്കി നിന്നു.
അതേ സമയം മുഖത്തടിയേറ്റ പോലെ ആയിരുന്നു പ്രിയക്ക്. ഗൗതം തന്നോട് അങ്ങനെ പറയും എന്നവൾ ഒരിക്കലും വിചാരിച്ചില്ല.
“ഐ ആം സോറി ഗൗതം. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല”. അവൾ ഗൗതത്തിന്റെ ദേഷ്യം തണുപ്പിക്കാൻ വേണ്ടി പെട്ടന്ന് പറഞ്ഞു.
ഇതൊക്കെ കേട്ടു ചിരിയോടെ നിൽക്കുന്ന മാളുവിനോട് അവൾക്ക് അടങ്ങാത്ത പക തോന്നി.
അവൾ ജീവനെ നോക്കിയപ്പോൾ ഗൗതത്തിന്റെ മാറ്റം കണ്ട് ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു അവൻ.
കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ ഗൗതം മുന്നോട്ട് നടന്നു. പ്രിയയെ നോക്കി ഒന്ന് കൂടി പുച്ഛിച്ച ശേഷം മാളു പിറകേ ചെന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸
ഫ്ലൈറ്റിലും ഗൗതത്തിനും മാളുവിനും അടുത്തടുത്ത സീറ്റും പ്രിയക്കും ജീവനും കുറച്ചു പിറകിൽ ആയിട്ടുമാണ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നത്.
“മാളവിക സീറ്റ് ഒന്ന് എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ. താൻ ജീവന്റെ അടുത്ത് ഇരിക്കുവാണെങ്കിൽ എനിക്കും ഗൗതത്തിനും കൂടി പ്രോജെക്റ്റിന്റെ കുറച്ചു കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാമായിരുന്നു”. വന്ന ദേഷ്യം ഒക്കെ ഒരു ചിരി കൊണ്ട് മറച്ചു പരമാവധി സംയമനത്തോടെ പ്രിയ ചോദിച്ചു.
മാളു ആകെ പെട്ടു പോയി. പ്രൊജക്റ്റ് ന്റെ കാര്യം ആണല്ലോ. “ഇനി ഞാൻ മാറിക്കൊടുത്തില്ലെങ്കിൽ ചെകുത്താൻ ഇടയുമല്ലോ”. മനസ്സില്ലാമനസ്സോടെ എഴുന്നേൽക്കാൻ തുടങ്ങി.
“നോ പ്രിയ. എനിക്ക് ഇപ്പോൾ ഒന്നും ഡിസ്‌കസ് ചെയ്യാൻ വയ്യ. നമ്മളിപ്പോൾ എത്തുമല്ലോ. കോൺഫിഡൻഷ്യൽ ആയിട്ടുള്ള കാര്യങ്ങൾ ഒന്നും ഇങ്ങനെ ഒരു ഓപ്പൺ സ്പേസിൽ അല്ല ഡിസ്‌കസ് ചെയ്യേണ്ടത്”. ഗൗതം എഴുന്നേൽക്കാൻ തുടങ്ങിയ മാളുവിനെ ഒന്ന് നോക്കിയ ശേഷം പ്രിയയോട് പറഞ്ഞു.
മാളു ചിരിയോടെ തിരികെ സീറ്റിൽ ഇരുന്നു.
ഇനി ഒരു പ്ലാനും നടക്കില്ല എന്ന് തോന്നിയിട്ടായിരിക്കും പ്രിയ ദേഷ്യത്തോടെ അവളുടെ സീറ്റിലേക്ക് പോയി.
“എന്നാലും ഇത്ര പെട്ടെന്ന് ഇങ്ങനൊരു മാറ്റം എങ്ങനാ സംഭവിച്ചേ”. സീറ്റിൽ ചാരി കണ്ണുകൾ അടച്ചിരിക്കുന്ന ഗൗതത്തിനെ നോക്കി മാളു ആലോചിച്ചു.
“കഴിഞ്ഞ ദിവസം വരെ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ. സാരീ ഉടുത്തിട്ട് വന്നപ്പോ തിരുവാതിരക്ക് വന്നതാണോ എന്ന് ചോദിച്ച മൊതലാ. ഇനി എന്നേ കൊല്ലാൻ വല്ലോം ആണോ കൊണ്ട് പോകുന്നെ. അവസാനത്തെ ആഗ്രഹങ്ങൾ സാധിച്ചു തരുവാണോ ദൈവമേ”. മാളു നെഞ്ചിൽ കൈ വെച്ചു.
അവൾ നോക്കുന്നതും എന്തൊക്കെയോ പതുക്കെ പറയുന്നതുമൊക്കെ അറിയുന്നുണ്ടെങ്കിലും ഒന്നും അറിഞ്ഞിട്ടില്ലാത്തത് പോലെ ഗൗതം കണ്ണടച്ച് തന്നെ ഇരുന്നു.
മാളു കാര്യമായുള്ള ആലോചനയിൽ തന്നെ ആയിരുന്നു. “എന്തിനായിരിക്കും കൊല്ലുന്നത്. അതോ ഇനി എനിക്കെന്തെങ്കിലും അസുഖം..”.ഒന്നും മനസ്സിലാകതെ അവളുടെ മനസ്സ് ആലോചിച്ചുകൊണ്ടേ ഇരുന്നു.
ഗൗതം ഇടക്ക് നോക്കുമ്പോളും എല്ലാം അവൾ കാര്യമായിട്ടുള്ള ആലോചനയിൽ തന്നെ ആയിരുന്നു.
അവളുടെ വട്ട് അറിയാവുന്നത് കൊണ്ട് അവൻ കാര്യമായി ശ്രെദ്ധിക്കാൻ പോയില്ല. ഇത് പതിവാണ് എന്തെങ്കിലും ഒക്കെ ആലോചിച്ചു കൂട്ടും. ഒന്നുകിൽ എല്ലാം ആലോചിച്ചു തീരുമ്പോ നിർത്തും അല്ലെങ്കിൽ സ്വന്തമായി എന്തെങ്കിലും കണ്ടുപിടിച്ചിട്ട് ഇരുന്ന് കരയും.
“ലക്ഷണം കണ്ടിട്ട് ഞാൻ കൊല്ലാൻ കൊണ്ട് പോകുവാ എന്നാണെന്നു തോന്നുന്നു വിചാരിച്ചിരുന്നത്. അതാണ് ഇത് പോലത്തെ ഭാവങ്ങൾ ഒക്കെ.” ഇടക്കിടക്ക് നെഞ്ചിൽ കൈ വെക്കുകയും വെള്ളം കുടിക്കുകയും ഒക്കെ ചെയ്യുന്ന മാളുവിനെ നോക്കി അവൻ മനസ്സിൽ പറഞ്ഞു.
ബാംഗ്ലൂർ എത്തിയപ്പോൾ പ്രിയ നടന്ന് അടുത്തേക്ക് വരുന്നത് കണ്ട മാളു ആലോചനയൊക്കെ ഫുൾസ്റ്റോപ്പിട്ടു നിർത്തി.
ഇല്ലെങ്കിൽ പിന്നെ മണ്ണും ചാരി നിന്നവൾ ചെക്കനേം കൊണ്ട് പോയ പോലെ ഇവരുടെ കല്യാണത്തിന് ബിരിയാണി തിന്നേണ്ടി വരും. അവൾ പൂർവാധികം ശക്തിയോടെ ഗൗതമിന്റെ കൂടെ തന്നെ നടക്കാൻ തുടങ്ങി.
മാളവിക മീറ്റിംഗ് എപ്പോളാണ് തുടങ്ങുന്നത്. ഗൗതം ചോദിച്ചു.
“സർ ഇനിയും ഒരു 2 hr കൂടി ഉണ്ട്. നമ്മൾ താമസിക്കാൻ പോകുന്ന ഹോട്ടലിൽ തന്നെയാണ്.
So ഒന്ന് ഫ്രഷ് ആയതിനു ശേഷം പോകാൻ ഉള്ള ടൈം ഉണ്ട്.” മാളു ഫോണിൽ നോക്കി പറഞ്ഞു.
“ഹ്മ്മ്.. “ഗൗതം ഒന്ന് മൂളിയ ശേഷം ടാക്സി വിളിച്ചു.
ടാക്സി കണ്ട ഉടനേ പ്രിയ ജീവനോട് കോ ഡ്രൈവർ സീറ്റിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു. മാളുവിനോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം.
പ്രിയ ബാക്ക് ഡോർ തുറന്നു പിടിച്ചു ഗൗതമിനോട് കയറാൻ പറഞ്ഞു.
എന്നാൽ ഈ പണിയെല്ലാം മുൻകൂട്ടി കണ്ടുകൊണ്ട് മാളു ഇപ്പുറത്തെ സൈഡിൽ കൂടി കൃത്യം നടുവിലെ സീറ്റിൽ കേറി ഇരുന്നു.
ഗൗതം പ്രിയ തുറന്നു കൊടുത്ത ഡോറിൽ കൂടി തന്നെ കേറി. എന്തായാലും ഒരാൾ കഷ്ടപ്പെട്ട് തുറന്നു തന്നതല്ലേ.
ഗൗതം കേറി ഇരുന്നു കഴിഞ്ഞിട്ടാണ് പ്രിയ മാളുവിന്റെ പ്ലാൻ തിരിച്ചറിഞ്ഞത്. തിരിച്ചെന്തെങ്കിലും പറയാൻ പോയാൽ അത് തന്റെ സ്റ്റാറ്റസിന് കോട്ടം തട്ടും എന്ന് തിരിച്ചറിഞ്ഞിട്ട് പ്രിയ ഒന്നും മിണ്ടാതെ മാളു കേറിയ സൈഡിൽ കൂടി വന്നു കേറി.
മാളുവിനെ രൂക്ഷമായി നോക്കി. അവളാകട്ടെ ഒന്നും അറിയാത്ത പോലെ നഖത്തിന്റെ ഭംഗിയും നോക്കി ഇരുന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ജീവനോട് റിസെപ്ഷനിലെ ഫോർമാലിറ്റി ഒക്കെ തീർക്കാൻ പറഞ്ഞ ശേഷം ഗൗതവും മാളുവും പ്രിയയും റൂമിലേക്ക് നടന്നു. എല്ലാവർക്കും അടുത്തടുത്ത റൂം ആയിരുന്നു കിട്ടിയത്.
റൂമിൽ എത്താറായപ്പോളാണ് “മാളു ” എന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കിയ അവൾ ദർശനെ കണ്ട് സ്തംഭിച്ചു നിന്നു പോയി.
ഗൗതവും അവനെ അവിടെ കണ്ട ഞെട്ടലിൽ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു കൂടിക്കാഴ്ച. കൂടെ നിന്ന് ചതിച്ചവൻ. പബ്ലിക് പ്ലേസ് ആയിരുന്നത് കാരണം ഗൗതം സ്വയം നിയന്ത്രിച്ചു.
“നിങ്ങളെന്താ ഇവിടെ”. അടുത്തേക്ക് നടന്നു വന്ന ദർശനെ നോക്കി മാളു ഈർഷ്യയോടെ ചോദിച്ചു.
“അതെന്താ മാളു കോൺഫറൻസ് ഒരു കമ്പനിക്ക് മാത്രം അല്ലല്ലോ. ഞാനും ബിസ്സിനെസ്സ് തന്നെയാ നടത്തുന്നത്. എന്തായാലും നിങ്ങൾ ഒക്കെ ഒന്ന് ഫ്രഷ് ആയി വാ. നമുക്ക് കോൺഫറൻസ് ഹാളിൽ കാണാം. ഇപ്പൊ എനിക്കു സമയം ഇല്ല.” എല്ലാവരെയും ഒന്ന് നോക്കി പറഞ്ഞ ശേഷം അവൻ അവിടെ നിന്നും പോയി.
ദർശൻ വന്നു നിന്നപ്പോൾ മുതൽ ഗൗതത്തിന്റെ മുഖത്തെ ദേഷ്യവും മാളുവിന്റെ പരിഭ്രമവും പ്രിയ ശ്രെദ്ധിച്ചിരുന്നു.
മാളുവും ദർശനും തമ്മിൽ ഉള്ള ബന്ധം ഗൗതത്തിനെ ബാധിക്കുന്നുണ്ട് എന്നവൾക്ക് തോന്നി. ഗൂഢമായ ഒരു ചിരി അവളിൽ തെളിഞ്ഞു.
തുടരും.
ഗൗതം ഇഷ്ട്ടം പറഞ്ഞില്ലെങ്കിലും ദർശൻ പറയുമെന്ന് തോന്നുന്നു. എല്ലാം മാളുവിന്റെ ഭാഗ്യം. 😌…
അപ്പോ എല്ലാരും വായിച്ചിട്ടു വേഗം അഭിപ്രായം പറഞ്ഞോളൂ 😍