നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ അമലിന്റെ ചുമലിലേക്ക് ചാഞ്ഞു. അവളുടെ സങ്കടം മനസ്സിലാക്കിയെന്നത് പോലെയവൻ അവളേ ചേർത്തുപിടിച്ചു…….

_upscale

എഴുത്ത്:-ആദി വിച്ചു.

” അമൽ…. നീ പറയുന്നതെല്ലാം സത്യം തന്നെയാണെന്ന് നിനക്ക് ഉറപ്പല്ലേ….”

“നിനക്കെന്താ തോനുന്നത്? ഞാൻ കാര്യങ്ങൾ ഒന്നുമറിയാതെ വെറുതെ മനസ്സിൽ തോന്നിയത് പറഞ്ഞതാണെന്ന് തോന്നുന്നുണ്ടോ…”

“ഹേയ് അങ്ങനെയൊന്നുമില്ല. നീ…. പറഞ്ഞത് വിശ്വസിക്കാനാവുന്നില്ല അതാഞാൻ….. ഇനിയിപ്പോ വല്ല തെറ്റും പറ്റിയതാണെങ്കിലോ എന്നോർത്തിട്ടാ…..”

” ഒരിക്കലും എനിക്ക് തെറ്റ് പറ്റിയിട്ടില്ല. നീ പറഞ്ഞ അന്ന്മുതൽ ഞാൻ സ്വയം അന്വേഷിച്ചു കണ്ടുപിടിച്ച കാര്യങ്ങളാണ് ഇതൊക്കെ. ഇത്രയും തെളിവുകൾ കിട്ടിയിട്ടും നിനക്ക് വിശ്വാസം വന്നില്ലെങ്കിൽ നീ എന്റെ കൂടെ വാ ഞാൻ എല്ലാം നിനക്ക് മനസ്സിലാക്കി തരാം.”

“ഹേയ്…. നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എനിക്കറിയാം ഒന്നിന് പകരം പത്ത് വട്ടം ചിന്തിച്ചിട്ടേ നീ ഏതൊരു കാര്യവും ചെയ്യുകയോ പറയുകയോ ചെയ്യൂ എന്ന്. എന്നാലും എനിക്ക് എന്തോ… ഇതൊക്കെ കേട്ടിട്ട് വിശ്വസിക്കാൻ തോന്നുന്നില്ല.”

എല്ലാം കേട്ട് തരിച്ചിരിക്കുന്ന അമ്മയ്ക്ക് മുന്നിലേക്ക് ടേബിളിൽ ഇരുന്ന വെള്ളം നീക്കിവെച്ചുകൊണ്ട് അർപ്പിത അസ്വസ്ഥതയോടെ പറഞ്ഞു.

“ഇപ്പോ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്. പക്ഷേ…… എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തത് എല്ലാം അറിഞ്ഞിട്ടും അവൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ്. വീട്ടിൽ ഇരിക്കുന്ന അമ്മയേയെങ്കിലും അവനൊന്ന് ഓർത്തുകൂടെ.”

ദേഷ്യത്തോടെ മുഖം കോട്ടുന്നവനെ കണ്ടതും അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചു.

“എടാ…അച്ഛനെയും അമ്മയേയും കൂടപ്പിറപ്പുകളെയും ഒക്കെ ഒരു സമയം കഴിഞ്ഞാൽ എല്ലാവരും മറക്കും.”

“നീ പറഞ്ഞത് ശരിയാ.. ഒരു സമയം കഴിഞ്ഞാൽ എല്ലാവർക്കും അവരവരുടെ കുടുംബജീവിതം തന്നെയാണ് വലുത്. പക്ഷേ….. എന്നാലും ഇത്രയും കാലം ഒരു കുറവും ഇല്ലാതെ തന്നെ വളർത്തിയ അച്ഛനമ്മമാരെ വേണ്ടെന്നു വയ്ക്കാൻ എങ്ങനെ കഴിയുന്നു എന്ന് ഓർക്കുമ്പഴാ…….?അവനൊരു ജലദോഷം എന്ന് പറഞ്ഞാൽ പോലും ഈ അമ്മയ്ക്ക് അത് സഹിക്കില്ല അങ്ങനെയുള്ള ആ അമ്മയെ അവൻ ഒന്ന് കണ്ടിട്ട് എത്ര വർഷങ്ങൾ ആയെന്ന് ഓർക്കുമ്പഴാ . “

കണ്ണ് നിറച്ചുകൊണ്ട് അമ്മയെ നോക്കി പറയുന്നവനേ കണ്ടതും അവൾ അവന്റെ കയിൽ മുറുകെപ്പിടിച്ചു.

“നീ എത്ര വർഷമായി എന്റെ അമ്മയെ കാണുന്നു.?എന്നിട്ട് ഇത് വരേ ഒരു ഉറുമ്പിനെ യെങ്കിലും എന്റമ്മ നോവിക്കുന്നത് നീ കണ്ടിട്ടുണ്ടോ….” തൊണ്ട ഇടറിക്കൊണ്ട് ചോദിക്കുന്നവളെ കണ്ടതും അവനാകെ വല്ലാതായി. പത്ത് വയസ്സുള്ളപ്പോഴാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത് അന്ന് മുതൽ താൻ കാണുന്നതാണ് അമ്മയും ഏട്ടനും ഇവളും തമ്മിലുള്ള പരസ്പരസ്നേഹം.പക്ഷേ ഇപ്പോ…..” ഒരു ദീർഘശ്വാസത്തോടെയവൻടേബിളിലെ ഫാമിലി ഫോട്ടോയിലേക്ക് നോക്കി. സ്നേഹത്തോടെ അച്ഛനമ്മമാർക്കൊപ്പം കെട്ടിപ്പിടിച്ചു നിൽക്കുന്ന അർപ്പിതയേയും അർണ്ണവിനേയും കണ്ടവൻ സങ്കടത്തോടെ അർപ്പിത യേ നോക്കി.

“ഏട്ടൻ എന്ന് പറഞ്ഞാൽ എനിക്ക് ആരാണെന്ന് നിനക്കറിയാമല്ലോ അച്ഛനും അമ്മയും ഏട്ടനും അവരായിരുന്നില്ലേ എന്റെ ലോകം കുഞ്ഞുനാൾ മുതൽ ഏട്ടന്റെ നെഞ്ചിലും തോളിലും ആയാണ് ഞാൻ വളർന്നത്. സത്യം പറഞ്ഞാൽ അച്ഛനെക്കാളും എനിക്കെന്നും പ്രിയപ്പെട്ടത് എന്റെ ഏട്ടൻ തന്നെയായിരുന്നു.?അങ്ങനെയുള്ള അവനാ ഇന്ന് ഞങ്ങളെ ഒന്ന് കാണാൻ പോലും സമ്മതിക്കാതെ.?ഇതിനും മാത്രം എന്ത് തെറ്റാ ഞങ്ങളൊക്കെ അവനോടും ചെയ്തതെന്ന് എനിക്ക് അറിയില്ല.?എല്ലാത്തിനും കാരണം അവളാ….അർച്ചന ഞങ്ങളൊക്കെ പോയി സംസാരിച്ചപ്പോൾ അവൾ ചേട്ടന്റെ കൂടെ ഇറങ്ങി വന്നിരുന്നെങ്കിൽ അല്ലെങ്കിൽ എനിക്ക് അവനെ മതി എന്ന് അവളുടെ അച്ഛനോട് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും എന്റെ ഏട്ടൻ ഇങ്ങനെ ആവില്ലായിരുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കiള്ള് കുiടിച്ച് നടക്കുന്നത് കണ്ടപ്പോ സഹിക്കാൻ കഴിയാഞ്ഞിട്ട അവനേ അച്ചന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്. എന്നിട്ടിപ്പോ അച്ഛൻ നാട്ടിൽ വന്നിട്ട് അഞ്ചു വർഷം കഴിഞ്ഞ് പക്ഷെ ഇത്രയും കാലമായി ഞങ്ങൾ അവനേ ഒന്ന് കണ്ടിട്ട് ഒന്ന് സംസാരിച്ചിട്ട്.”

അമ്മയെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് അർപ്പിത നിർവികാരതയോടെ അവനേനോക്കി

” ശരിയാണ് അവൾക്ക് ഞങ്ങളെക്കാൾ സാമ്പത്തികം കൂടുതലുണ്ടായിരുന്നു പക്ഷേ പ്രേമിക്കുമ്പോൾ….. പ്രേമിക്കുന്നതിന് മുൻപ് അവൾക്ക്ഇതൊക്കെ ചിന്തിചിട്ട് പ്രേമിച്ചാൽ പോരായിരുന്നോ…… അല്ലെങ്കിൽ അവനോടൊന്ന് പറയുകയെങ്കിലും ചെയ്യാമായിരുന്നില്ലേ നിനക്ക് സ്വത്തും പണവും കുറവാ ണെങ്കിൽ ഈ ബന്ധം വിവാഹത്തിൽ കൊണ്ട് ചെന്ന് എത്തിക്കാൻ താല്പര്യം ഇല്ലെന്ന്.?ഇതിപ്പോ എന്റെ ഏട്ടന്റെ പിറകെ നടന്ന് സ്നേഹിക്കാൻ പ്രേരിപ്പിച്ചതും സ്നേഹിച്ചില്ലെങ്കിൽ ആത്മഹiത്യ ചെയ്യും എന്നൊക്കെ പറഞ്ഞിട്ട് പ്രേമിച്ചിട്ട് ആ…..പാവത്തിനെ കളഞ്ഞിട്ടു പോകാൻ അവൾക്ക് എങ്ങനെ തോന്നി. “

“എടാ….എല്ലാവർക്കും അവരവരുടെ പ്രണയം കിട്ടണമെന്നില്ല.?നീ തന്നെ ചിന്തിച്ചു നോക്കിക്കേ .?നിനക്ക് ഒരാളെ ഇഷ്ടമാണെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം എന്നാലും നിനക്ക് ഒരിക്കലും ആളോടുള്ള പ്രണയം തുറന്നു പറയാൻ പോലും പറ്റിയിട്ടില്ല.?അതിന്റെ കാരണം എന്താ നീ സ്നേഹിച്ച ആൾക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്നതല്ലേ.”

നെടുവീർപ്പോടെ പറയുന്നവനേ കണ്ടതും അമ്മ കണ്ണുകൾഉയർത്തി അവളെ നോക്കി. ശരിയാണ് ഹൈസ്കൂൾക്കാലം മുതൽക്ക് അർപ്പിതക്ക് ആരോടോ പ്രണയമുണ്ടെന്ന തല്ലാതെ അത് ആരാണെന്ന് എവിടെയാണെന്നോ പേര് എന്താണെന്നോ ഒന്നും ഞങ്ങൾക്ക് ആർക്കും തന്നെ അറിയില്ല. എന്തിന് അവൾ പ്രണയിക്കുന്ന ആളോട് പോലും അവൾ ഒരിക്കലും പറഞ്ഞിട്ടില്ല തനിക്ക് അയാളെ ഇഷ്ടമാണെന്ന്പ ക്ഷേ ഒന്നറിയാം പ്രാണൻ പോയാലും അവളെ അയാളിൽ നിന്ന് വേർപെടുത്താൻ കഴിയില്ല എന്നത്. ഒരു കൂരക്ക് കീഴെരണ്ട് പ്രണയങ്ങൾ ഒന്ന് പ്രാണൻ പറിച്ചെടുത്തുനടന്നു നീങ്ങുന്ന പ്രണയവും മറ്റൊരു ഭാഗത്ത് പ്രാണൻ നൽകിയുമുള്ള പ്രണയം . സത്യത്തിൽ പ്രണയത്തിന് എത്ര മുഖങ്ങൾ ആണല്ലേ കണ്ണീരിനോളം കൈപ്പ് ഉണ്ടെങ്കിലും കരിമ്പിനോളം മധുരവും ആ പ്രണയത്തിനുണ്ട്.

“ഹാ…..നീ വിഷമിക്കേണ്ട പെണ്ണേ നിന്റെ ചേട്ടനേ ഞാൻ ഉറപ്പായുംനിനക്ക് തിരികെ തന്നിരിക്കും. ഒന്നുല്ലെങ്കിലും അവൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് തന്നെയല്ലേ ഞാനും പോകുന്നത് . അവിടെ ചെന്നിട്ട് അവനെഞാൻ പതിയെ പതിയെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി അവന്റെമനസ്സിലെ മുറിവിന്റെ ആഴം കുറച്ച് ചേട്ടന്റെ ഈ മദ്യപാനവും കാര്യങ്ങളും ദേഷ്യവും വഴക്കും ഒക്കെ മാറ്റും. എനിക്ക് തോന്നുന്നു ഏട്ടൻ അത്രയേറെ അവളെ സ്നേഹിച്ചിരിക്കണം. അതുകൊണ്ടാ ഇങ്ങനെയൊക്കെ പെരുമാറുന്നത് . സാരല്ല ഞാൻ പോകുന്നതിന് മുൻപ് നമുക്ക് പോയിട്ട് അവളെ ഒന്ന് കാണണം. നമ്മൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന് കരുതിയല്ലേ അവളിപ്പോ ഇരിക്കുന്നത്. അത് വേണ്ട കാര്യങ്ങളൊക്കെ നമ്മൾ അറിഞ്ഞെന്ന് അവളും കൂടെ അറിയട്ടെ ഒന്നല്ലെങ്കിലും ഒരു കുടുംബം മുഴുവൻ തകർത്തിട്ട് ഇരിക്കുന്നവളല്ലേ….,,”

“ഹേയ് അതൊന്നും വേണ്ടാ ഡാ ….. അവള് പറഞ്ഞത് പോലെ അവളുടെവീട്ടുകാരായ് കണ്ട് പിടിച്ച പയ്യനല്ല മറിച്ച്അവളായ് കണ്ട് പിടിച്ച പയ്യൻ തന്നെയാണ് അവളെ കല്യാണം കഴിക്കാൻ പോകുന്നതെന്ന് നമ്മൾ അറിഞ്ഞെന്ന് അവളേ അറിയിച്ചിട്ടിപ്പോ നമുക്കെന്താ നേട്ടം. “

നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ അമലിന്റെ ചുമലിലേക്ക് ചാഞ്ഞു. അവളുടെ സങ്കടം മനസ്സിലാക്കിയെന്നത് പോലെയവൻ അവളേ ചേർത്തുപിടിച്ചു.

“എടാ നേട്ടമൊന്നും ഉണ്ടായിട്ടല്ല. ഒരേസമയം രണ്ട് പേരെ പ്രണയിച്ചിട്ട് അതാരും അറിഞ്ഞിട്ടില്ലെന്നും നമ്മളെയൊക്കെ മണ്ടന്മാരാക്കി എന്നൊക്കെ കരുതിയല്ലേ അവൾ ഇരിക്കുന്നത് പക്ഷേ….. അതങ്ങനല്ല നമ്മളെല്ലാം അറിഞ്ഞിട്ട് തന്നെയാ ഇരിക്കുന്നതെന്ന് അവളെന്ന് അറിയട്ടെ”

“‘ശരി…… അവളെ അറിയിച്ചിട്ട്….. അത് കൊണ്ട് എന്താണ്കാര്യം. നമ്മൾ അറിഞ്ഞു കൊണ്ട് മണ്ടന്മാരായി ഇരിക്കുകയാണെന്ന് അവളെയ റിയിക്കാനോ….”

ഇഷ്ടക്കേടോടെ തന്റെ ചുമലിൽ നിന്ന് എഴുന്നേറ്റ് മാറിയവളെ വീണ്ടും ചേർത്ത് പിടിച്ചു കൊണ്ടവൻ മുഖം കോട്ടി.

“നി പാഞ്ഞതില്ലം കാര്യണ്ട്പക്ഷേ…..”

“ഒരുപക്ഷേയുമില്ല.അവൾക്കുള്ളത് ദൈവംകൊടുത്തോളും നമുക്കിപ്പോ ഏട്ടന്റെ കാര്യമാ വലുത്. അവനോട് അവളിത്രയും വലിയചതി ചെയ്തെന്ന്അവനിപ്പോ അറിയണ്ട . അവൻ കരുതിയിരിക്കുന്നത് പോലെ അവളുടെ അഛനെ എതിർക്കാൻ വയ്യാത്തത് കൊണ്ട് അവർ ഉറപ്പിച്ച വിവാഹത്തിനവൾ സമ്മതംമൂളി . ഇത് തന്നെ തൽക്കാലം അവൻ വിശ്വസിക്കട്ടെ അവൻ ഒന്ന്ഓ ക്കെയായിട്ട് പതിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം.

“ഉം…… നീ പറഞ്ഞത്ശരിയാ…. ഹാ…..അതൊക്കെയവിടെ നിൽക്കട്ടെ അവനോട് നീയെപ്പഴാ ഇഷ്ടമാണെന്ന് പറയാൻ പോകുന്നത്.”

“ഹേയ്….. അതൊന്നുംശരിയാവില്ല. ഓൾറെഡി ആൾക്ക് വേറൊരാളെ ഇഷ്ടാണ്. പിന്നെ ഞാൻ പറഞ്ഞാലുംഅവനൊരിക്കലും എന്നെയങ്ങനെ യൊന്നും കാണാൻ കഴിയില്ല. പോരാത്തതിന് ഒരു പ്രേമം കൊണ്ടുള്ള പ്രശ്നങ്ങൾ കണ്ടില്ലേ എത്ര പേരാ സങ്കടപ്പെടുന്നത്.”

“അത് ശരി.അപ്പോ നീ ഒരിക്കലും അവനോട് ഇഷ്ടമാണെന്ന്പറയില്ലേ….?”

അവൾക്കരികിൽനിന്ന് എഴുന്നേറ്റവൻകയ്യിലെ ഫോൺ പോക്കറ്റിൽ വച്ചു കൊണ്ട് ചോദിച്ചു.

“ഹേയ്……. ഞാൻ പറഞ്ഞാൽ ഞങ്ങൾ രണ്ട് പേരും ഒരു പോലെ വിഷമിക്കും അത് കൊണ്ട് ഒരിക്കലും പറയില്ല.”

“ഹും…..നിന്റെ ഇഷ്ടം….. അമ്മേ എന്നാ ഞാൻ ഇറങ്ങട്ടെ.?പോയിട്ട് ഒരിടം വരെ പോകാനുണ്ട്…?ഹാ…… ഒരു കാര്യം പറയാൻ മറന്നു എഡാ…..നാളെ അഛനും അമ്മയും ഇങ്ങോട്ട് വരുന്നുണ്ടെന്ന്അച്ചനോട് പറയാൻ പറഞ്ഞിരുന്നു.?നീയൊന്ന് പറഞ്ഞേക്കണേ”?പുഞ്ചിരിയോടെ തന്നെ നോക്കി തലയാട്ടുവളുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ടവൻ ധൃതിയിൽ പുറത്തേക്ക് നടന്നു.

“ഡീ….. അമ്മൂ ഒന്നിങ്ങ് വന്നേ…..”?പോവുകയാണെന്ന് പറഞ്ഞ് പുറത്തോട്ട്പോ യവന്റെ ശബ്ദം കേട്ടവൾ കാര്യമറിയാനായ് ഉമ്മറത്തേക്ക് ഓടി ചെന്നു.

“എന്താ ….. നീയെന്തിനാ കെടന്ന് കാറുന്നത്.”

“ഹാ….. അതോ…..ഒരു കാര്യം പറയാൻ മറന്നു “

“എന്താ…..”

“നീ പറഞ്ഞത് പോലെ അവൻ നിന്നെ വേണ്ടെന്നും പറയില്ല നിന്നെ ഒരിക്കലും അവൻ കരയിക്കുവേം ചെയ്യില്ല”

“ഹേ……എന്ത്?”?കാര്യം മനസ്സിലാകാതെയവൾ അവനേ തുറിച്ചു നോക്കി.

“അല്ല എനിക്ക് വേറെ ലൗവർ ഒന്നുല്ല. ഇഷ്ടമാണ് എന്ന് പറഞ്ഞ് വന്നവളേ അന്നേ റിജക്ട് ചെയ്തതാ . അവൾ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോ തന്നെ അവിടുന്ന് ദേഷ്യത്തിൽ ചാടിതുള്ളി പോയത് കൊണ്ടാ ബാക്കി നീ അറിയാതെ പോയത്. ഇനിയിപ്പോ എന്നെ ഇഷ്ടമാണെന്ന് പറയാൻ നിനക്ക്ഇന്നൊരു ദിവസം കൂടയേ സമയം ഉള്ളൂ നാളെയായാൽ നമ്മടെകെട്ട് അറേഞ്ച്ഡ് മാരേജ് ആയിപ്പോവും.”

“എന്താ…..” അവൻ പറഞ്ഞത് മനസ്സിലാകാതെ കണ്ണ് മിഴിച്ച് ചോദിക്കുന്നവളേ കണ്ടതും അവൻ പുഞ്ചിരിയോടെ വണ്ടി വീടിന്റെ ഗെയ്റ്റിന് പുറത്തേക്ക് ഇറക്കി.