എഴുത്ത്:- നിമ
“”” ഇന്ന് നീ കാണിച്ചു തരാം എന്ന് പറഞ്ഞതല്ലേ ഒന്ന് കാണിച്ചു താടി ഞാനല്ലേ ചോദിക്കുന്നത് എന്നായാലും ഇതെല്ലാം ഞാൻ കാണേണ്ടതല്ലേ?? “”
സൗരവ് അങ്ങനെ ചോദിച്ചതും ഒന്ന് പൂത്തുലഞ്ഞു നിമിഷ… വീഡിയോ കോളിൽ വന്നവനെ നോക്കി അവൾ ഒന്ന് ചിരിച്ചു അവന്റെ സുന്ദരമായ മുഖം കണ്ട് വീണ്ടും അവൾക്ക് നാണം വന്നു.. കോളേജിലെ സ്വപ്നസുന്ദരൻ ഇപ്പോൾ തന്നോട് കെഞ്ചുന്നു തന്റെ പ്രണയത്തിനായി അവൾക്ക് വല്ലാത്ത സന്തോഷം തോന്നി ഉള്ളിൽ എല്ലാം മഞ്ഞുവീണ പോലെ ഒരു സുഖം…
അവൾ വീണ്ടും നാണത്തോടെ അവനെ തന്നെ നോക്കി അവൻ ക്ഷമ കെട്ട് വീണ്ടും പറഞ്ഞു..
“”” നിന്റെ ഷർട്ടിന്റെ ബട്ടൻസ് ഒന്ന് ഊരിയിട്ട് കാണിച്ചു തന്നാൽ മതി!! കൊതിയായിട്ടല്ലേ ഞാൻ നിന്നോട് അല്ലാതെ മറ്റാരോടാണ് എല്ലാം ചോദിക്കുക!!””
വീണ്ടും ആ വാക്കുകൾ അവളിൽ ഒരു കോരിത്തരിപ്പ് സൃഷ്ടിച്ചു അതെ അവൻ തന്നോട് മാത്രമാണ് ഇതെല്ലാം ചോദിക്കുന്നത്!! ഇത്തരത്തിലുള്ള അവന്റെ മൃദുല വികാരങ്ങളെയെല്ലാം ശമിപ്പിച്ചു കൊടുക്കേണ്ടത് താനാണ് അവൾക്ക് അതോർത്തപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി അവൾ മൊബൈൽ ജനലിനു മുകളിൽ വെച്ച് ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു…
കൊതിയോടെ നോക്കി നിൽക്കുന്നവനിൽ അവളുടെ മിഴികൾ ഉടക്കി തന്റെ ഉടലഴകുകളിൽ അവന്റെ കണ്ണുകൾ ഒഴുകി നടക്കുന്നത് അവളിൽ വല്ലാത്ത വികാരങ്ങൾ സൃഷ്ടിച്ചു.
“”” നിമിഷ യു ആർ സൊ ബ്യൂട്ടിഫുൾ!”” ലാസ്യഭാവത്തോടെ അവൻ അവളോട് മന്ത്രിച്ചു അത്രയും മതിയായിരുന്നു അവൾക്ക്.. കോളേജിൽ തന്റേ സീനിയർ ആണ്സൗ രവ് ഏറ്റവും വലിയ പണച്ചാക്ക് അവനെ കാണാനും ഒരു പ്രത്യേക ഭംഗിയാണ്… കോളേജിൽ അവന് എല്ലാവരുടെയും ഇടയിൽ വലിയ സ്വീകാര്യതയാണ് പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ!! സൗരവ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു ഹീറോ തന്നെയാണ് അങ്ങനെ ഒരാൾ ഒരിക്കലും തന്നോട് വന്ന് ഐ ലവ് യു എന്ന് പറയും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല നിമിഷ പക്ഷേ അവനത് പറഞ്ഞതും പിന്നെ എല്ലാവരും തന്നെ അസൂയയോടെ നോക്കുന്നത് കണ്ട് തെല്ലൊന്ന് അഹങ്കരിച്ചിരുന്നു അവൾ!!!
അവൻ ചോദിച്ചതിന് മറുപടിയായി സമ്മതം മൂളാൻ അവൾക്ക് പിന്നെ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല പിന്നെ പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു ആദ്യം വെറും കോളുകൾ ആയിരുന്നുവെങ്കിൽ പിന്നീട് വീഡിയോ കോളിലേക്കും മറ്റ് രീതിയിലുള്ള സംസാരങ്ങളിലേക്കും എല്ലാം കടന്നു അവൻ ഒരു ല ഹരിയായി അവളിൽ നിറഞ്ഞു.
അത് കഴിഞ്ഞാണ് ഒരു ദിവസം സിനിമയ്ക്ക് പോകാം എന്നും പറഞ്ഞ് വിളിക്കുന്നത് അവൾക്ക് നിഷേധിക്കാൻ കഴിയുമായിരുന്നില്ല.
കോളേജിലേക്കാണ് എന്നും പറഞ്ഞ് ഇറങ്ങി അവന്റെ കൂടെ എവിടെ യൊക്കെയോ കറങ്ങി നടന്ന് ഒടുവിൽ സിനിമ തിയേറ്ററിൽ കയറി..
സിനിമ തുടങ്ങി ലൈറ്റുകൾ എല്ലാം ഓഫ് ആയതും അവന്റെ കൈകൾ തന്റെ ദേഹത്ത് കുസൃതി കാണിക്കാൻ തുടങ്ങി..
ആദ്യം എല്ലാം അത് എതിർത്തു പിന്നീട് അവളും അതെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരുന്നു. എന്തിനാണ് തടയുന്നത് എന്നായാലും ഒന്നാവാൻ ഉള്ളവരാണ് തങ്ങൾ അപ്പൊ പിന്നെ ഇതൊന്നും ഒരു തെറ്റല്ല എന്ന് അവളും കരുതി..
അടുത്ത ദിവസം സൗരവിന്റെ കൂട്ടുകാരൻ അജോഷ് അവളെ കാണാൻ കാത്തു നിന്നിരുന്നു.
സൗരവിന്റെ കൂട്ടുകാരൻ ആയതുകൊണ്ട് അജോഷിനെ വഴിയിൽ കണ്ടതും അവൾ ചിരിച്ചുകൊണ്ട് അജോഷിന്റെ അരികിലേക്ക് ചെന്നു. അജോഷ് അവളെ കാത്തു തന്നെ നിൽക്കുകയായിരുന്നു അവിടെ..
“”” രണ്ടുപേരും അങ്ങ് സുഖിക്കുവാണല്ലോ?? അതെന്താ മോളെ ഞങ്ങളെ ആരെയും നിന്റെ കണ്ണിൽ പിടിക്കത്തില്ലെ?? അവനെക്കാൾ പൊളിയാടി ഞങ്ങൾ വേണമെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാം!!””
അജോഷ് പറഞ്ഞതും അവൾ ദേഷ്യം കൊണ്ട് വിറച്ചു സൗരവിന്റെ കൂട്ടുകാരൻ എന്ന നിലയിൽ മാത്രമാണ് അവനോട് ഇപ്പോൾ താൻ സംസാരിക്കുന്നത് തന്നെ പക്ഷേ അവൻ ഇങ്ങനെയൊക്കെ പറയും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ദേഷ്യത്തോടെ അവൾ എന്തൊക്കെയാണ് താൻ പറയുന്നത് എന്ന് ചോദിച്ചതും അവൻ മൊബൈലിൽ ഉള്ള അവളുടെ വീഡിയോസ് എടുത്ത് കാണിച്ചു കൊടുത്തു…
താനും സൗരവും കൂടി വീഡിയോ കോൾ ചെയ്യുന്ന സമയത്ത് സ്ക്രീൻ റെക്കോർഡർ ഓൺ ചെയ്ത് എടുത്തതാണ് എല്ലാം.
അവന്റെ ഭാഗം അത്ര ക്ലിയർ അല്ല.. പക്ഷേ തന്റെ മുഖവും താൻ കാണിക്കുന്നതും എല്ലാം അതിൽ വ്യക്തമായി കാണുന്നുണ്ട് തന്നെ ചതിക്കുകയായിരുന്നു എന്ന കാര്യം അപ്പോഴാണ് അവൾക്ക് മനസ്സിലായത് പല പെണ്ണുങ്ങളിലും ഒരാൾ മാത്രമായിരുന്നു താൻ പക്ഷേ തനിക്ക് അവനോടുള്ളത് പരിശുദ്ധ പ്രണയവും അവൾ ആകെ തകർന്നു പോയി..
അവൾ ദേഷ്യത്തോടെ സൗരവിടുത്തേക്ക് ചെന്നു. അവനെ ചോദ്യം ചെയ്തു അവൻ അവളെ പരിഹസിച്ച് വിട്ടു.
അതൊന്നും അവളെ കൊണ്ട് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക് പിന്നെ മറ്റൊന്നും ആലോചിക്കാൻ തോന്നിയില്ല വീട്ടിൽ ചെന്ന് എലിവിഷം എടുത്ത് കഴിച്ചു.
അവൾ ചർദ്ദിക്കാൻ തുടങ്ങി അത് കണ്ടതും വീട്ടുകാർക്ക് എന്തോ സംശയം തോന്നി അവളെയും കണ്ട് ആശുപത്രിയിലേക്ക് ഓടി. ഒരു അനിയനും അച്ഛനും അമ്മയും മാത്രമേ അവൾക്ക് സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നുള്ളൂ അനിയൻ പഠിക്കുകയാണ് അച്ഛന് ഒരു പ്രൈവറ്റ് സ്ഥാപനത്തിലാണ് ജോലി അമ്മ അംഗനവാടി ടീച്ചർ ആയിരുന്നു..
ആരെപ്പറ്റി ഒന്നും ഓർക്കാതെ അവൾ ജീവൻ കളയാൻ വേണ്ടി ശ്രമിച്ചു അവരെല്ലാം കരഞ്ഞു വിളിച്ചു അവളുടെ ജീവനുവേണ്ടി പ്രാർത്ഥിച്ചു കൂടുതൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു അവർക്ക് അവളെ തിരിച്ചു കിട്ടി..
സൗരവിന് ഇതിനകം തന്നെ ഭയം വന്നിരുന്നു അവൾ എല്ലാം പോലീസിനോട് തുറന്നു പറയുമോ എന്ന് അതുകൊണ്ടുതന്നെ അവൻ തന്റെ അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു അയാൾ അവനെ രക്ഷിക്കാം എന്ന് പറഞ്ഞ് ഉറപ്പുകൊടുത്തു ആദ്യം കൂട്ടുകാരുടെ കയ്യിൽ നിന്നെല്ലാം ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞു അജോഷിന് മാത്രമേ അവൻ നൽകിയിരുന്നുള്ളൂ ഫോണിൽ നിന്ന് നിർബന്ധമായിത്തന്നെ ആ വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞു അച്ഛൻ അവളെ കാണാൻ ചെന്നിരുന്നു ആ വീഡിയോ കൊണ്ട് ഇനി ഒരു പ്രശ്നവും ഉണ്ടാവില്ല എന്നും സൗരവിന്റ പേരിൽ കേസ് കൊടുക്കരുത് എന്നും പറയാൻ!!!
“”” എനിക്ക് പരാതിയില്ല കാരണം ഇത് സൗരവ് തനിച്ച് ചെയ്ത തെറ്റല്ല ഞാൻ അനുവദിക്കാതെ അയാൾക്ക് എന്നെ ചതിക്കാൻ കഴിയില്ലായിരുന്നു അതു കൊണ്ട് ഇത് എന്റെയും കൂടി പിടിപ്പുകേടാണ് അതുകൊണ്ട് ഞാൻ ആരുടെയും പേരിൽ കേസ് കൊടുക്കുന്നില്ല!!””
അവൾ പറഞ്ഞപ്പോൾ അവർക്കെല്ലാം സമാധാനമായിരുന്നു പിന്നീടുള്ള കാലം അവൾ നന്നായി പഠിച്ച് ഒരു ജോലി നേടിയെടുത്തു.. അച്ഛനും അമ്മയ്ക്കും താങ്ങായി നിന്നു..
ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ ഇനി ഒരു വിവാഹം തന്നെ നിർബന്ധിക്കരുത് എന്ന് അവർക്കും അവളുടെ അവസ്ഥ മനസ്സിലാകുന്നതുകൊണ്ട് അവരും അതിന് നിർബന്ധിച്ചില്ല അവൾ തന്റെ ഇനിയുള്ള ജീവിതം അനാഥരായ കുട്ടികൾക്കും പാവപ്പെട്ടവർക്ക് മായി നീക്കിവെച്ചു അത് മതിയായിരുന്നു അവൾക്ക് അങ്ങനെ ഉള്ളവരെ സംരക്ഷിക്കുന്നതിലും വലിയ പുണ്യം ഒന്നുമില്ല എന്ന് അവൾക്ക് മനസ്സിലായി കാരണം അവരെല്ലാം പ്രതീക്ഷയറ്റവരാണ്!! അതുകൊണ്ടുതന്നെ അവർ മറ്റുള്ളവരെ വേദനിപ്പിക്കില്ല..
സ്വന്തം കാര്യത്തിനായി ചതിക്കില്ല..!!!
ഇനിയും ഒരു ഭാഗ്യ പരീക്ഷണത്തിന് അവൾ തയ്യാറല്ലായിരുന്നു..
ഇപ്പോൾ അവൾ ഒരുപാട് പേർക്ക് പ്രിയപ്പെട്ടവളാണ് അവരെല്ലാം അവളെ തോൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു അവരുടെ നിഷ്കളങ്കമായ സ്നേഹം കൊണ്ട്!!!