നിനക്ക് ഇപ്പോ ഞാൻ മതിയാകാതായോടി ” എന്ന് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞ് റൂം വിട്ടിറങ്ങിയപ്പോൾ അവൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…….

_upscale

നയന

രചന: നിഹാരിക നീനു

“വേണ്ട നിഹാൽ… നിൻ്റെ ചും ബനത്തിന് മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട്”

എന്ന് പറഞ്ഞ് നയന തലതിരിച്ചപ്പോൾ ചൂടുപിടിച്ച വികാരങ്ങൾ പാടേ ആറിത്തണുത്തിരുന്നു അയാൾക്ക് ..

“നിനക്ക് ഇപ്പോ ഞാൻ മതിയാകാതായോടി ” എന്ന് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞ് റൂം വിട്ടിറങ്ങിയപ്പോൾ അവൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു, അത്രമേൽ തീക്ഷ്ണമായി ….

അതിനും മറുപടിയായി ഒരു പുച്ഛച്ചിരി മാത്രം’

വാതിൽ ശക്തിയിൽ അടയുന്ന ശബ്ദം കേട്ടതും അവളുടെ സകല നിയന്ത്രണങ്ങളും വിട്ടവൾ കരഞ്ഞു പോയി ….

ഫോണെടുത്ത് അതിൽ എന്നോ തന്നെയും ചേർത്ത് പിടിച്ചു നിൽക്കുന്ന നിഹാലിൻ്റെ പടം മിഴി പിടഞ്ഞവൾ നോക്കി….

“മനസിലാവുന്നില്ലേ നിഹാൽ, നിങ്ങളോടെനിക്ക് പ്രണയമാണ്… അത്രമേൽ ആഴത്തിൽ പതിഞ്ഞ പ്രണയം, സ്വാർത്ഥത നിറഞ്ഞ പ്രണയം,?സ്വന്തമാക്കാൻ വെമ്പൽ കൊള്ളുന്ന പ്രണയം….. എന്തേ നിങ്ങളത് അറിയുന്നില്ല … എന്നെ മനസിലാക്കുന്നില്ല …. ”

അത്രയും പതം പറഞ്ഞ് കഴിഞ്ഞപ്പോഴേക്ക് അവളിൽ ആത്മനിന്ദ നിറഞ്ഞു, തിരിച്ച് കിട്ടാത്ത പ്രണയങ്ങൾ ഉള്ളിൽ നോവ് പടർത്തും എപ്പോഴും… സ്വയം വെറുപ്പും,

അവൾ അലറി അലറി കരഞ്ഞു ഒരു ഭ്രാന്തിയെ പോലെ….

ഒടുവിൽ ആ ബെഡിലേക്ക് വീഴുമ്പോൾ തളർന്നു പോയിരുന്നു ശരീരവും മനസ്സും അത്രമേൽ ….. മിഴികൾ പാതി ചാരി ഭൂതകാലത്തേക്കൊന്നു ഊളിയിട്ടു,

ഓർമ്മകളിൽ ഒന്നു പരതാൻ …. എപ്പഴേലും നിഹാൽ തന്നെ പ്രണയിക്കുന്നു എന്ന് പറയാതെ പറഞ്ഞിരുന്നോ…. എന്നൊന്നറിയാൻ…എഞ്ചിനീയറിംഗ് കഴിഞ്ഞ് കാമ്പസ് സെലക്ഷൻ കിട്ടി ഈ ബാം ഗ്ലൂർ നഗരത്തിലേക്ക് ചേക്കേറുമ്പോൾ മനസിൽ ഒരു നല്ല പൊസിഷനിൽ എത്തണം എന്ന ചിന്ത മാത്രമായിരുന്നു ..

അച്ഛൻ ബാങ്കിൽ വർക്ക് ചെയ്യുന്നു, അമ്മ സ്കൂൾ ടീച്ചറും അതുകൊണ്ട് തന്നെ പറയത്തക്ക പ്രാരാബ്ദം ഒന്നും ഇല്ല ഒരനിയൻ ഉള്ളത് പ്ലസ് ടു , ഈ ജോലി കിട്ടിയപ്പോൾ തന്നെ അച്ഛൻ പറഞ്ഞിരുന്നു

“ഇറ്റ്സ് യുവർ ലക്ക് നീനു, എന്ന് ”

അങ്ങനെയാണ് നയന മഹാദേവൻ എന്ന കൊ ച്ചിക്കാരി ബാം ഗ്ലുർ എത്തപ്പെട്ടത്, ആദ്യമൊക്കെ ഇത്തിരി പ്രശ്നമായിരുന്നു, ഫുഡ്, ഭാഷ, വീട്ടിൽ നിന്നും വിട്ട് നിൽപ്, പിന്നെ എല്ലാമായി ഇണങ്ങി ….

പുതിയ പ്രൊജക്ടിൽ ഞങ്ങടെ വിങ്ങിൻ്റെ ലീഡറായി പുതിയയാൾ എത്തി….

“നിഹാൽ സാവൻ”

മാന്യൻ… സുമുഖൻ…

എല്ലാവരോടും ചിരിച്ച് ഇടപെഴകും … സാർ, എന്ന് വിളിക്കുന്നവരെ തിരുത്തി നിഹാൽ എന്ന് മതി എന്നു പറഞ്ഞു,

വർക്കിൽ പെർഫെക്ട്, എന്തു വേണമെങ്കിലും ചോദിക്കാം, ക്ഷമയോടെ പറഞ്ഞു തരും… എല്ലാവർക്കും നിഹാലിനോട് റെസ്പെക്ട് ആയിരുന്നു ….

എനിക്കും …..

ഹോസ്റ്റലിലെ ജീവിതം മടുത്ത് ഒരു റെൻ്റൽ ഫ്ലാറ്റ് എടുത്തു ഒപ്പം വർക്ക് ചെയ്യുന്ന മൂന്നു പേരു കൂടി…..

അവർ ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഫ്ലാറ്റിൽ തനിച്ചായി… അതാ അന്ന് ഓഫ് ഡേ ചുമ്മാ കറങ്ങാം എന്ന് വിചാരിച്ചത്….

വഴിയിൽ നിന്നും നിഹാലിനെ കണ്ടു, സ്വതസിദ്ധമായ ചിരിയോടെ സംസാരിച്ചു… ആദ്യമായിട്ടായിരുന്നു വർക്കിനെ പറ്റിയല്ലാതെ നിഹാലിനോട് സംസാരിക്കുന്നത് …

എന്ത് വിഷയത്തെക്കുറിച്ചും അയാളുടെ അഗാധമായ അറിവ് ശരിക്കും അത്ഭുതപ്പെടുത്തി….

ഓരോ കാര്യത്തിലും അയാൾക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു ….. ശരിക്കും സംസാരിച്ചിരുന്നാൽ ഒട്ടും ബോറടിപ്പിക്കാത്ത പ്രകൃതം….

ഓരോ നിമിഷവും അത്ഭുതമായിക്കൊണ്ടിരിക്കുകയായിരുന്നു നിഹാൽ …..

അതൊരു തുടക്കമായിരുന്നു … തീവ്രമായ ഒരു സൗഹൃദത്തിൻ്റെ തുടക്കം… എപ്പോഴാണ് തനിക്കതിൻ്റെ നിറം മാറി തുടങ്ങിയത്… എപ്പോഴാണ് തൻ്റെ ലോകം തന്നെ നിഹാൽ ആയി തീർന്നത്…..

അറിയില്ല .. പക്ഷെ നിഹാലിൻ്റെ ഓരോ അവഗണനയും അത്രമേൽ പൊള്ളിച്ചിരുന്നു ഉള്ളിൽ… മുറിവേൽപ്പിച്ചിരുന്നു…

എന്നോ ഒരു രാത്രി നിഹാലിൻ്റെ ക്ഷണത്തിൻ്റെ പുറത്ത് അയാളുടെ കാറിൽ കയറി ഫ്ലാറ്റിലേക്ക് മടങ്ങാൻ നേരം അയാൾ തന്ന ചും ബനം മതിയായിരുന്നു തനിക്ക്,

അയാളുടെ തന്നോടുള്ള പ്രണയത്തിന് തെളിവായി…. പിന്നെ സ്വപ്നങ്ങൾ ചിറക് വച്ച് പറന്നു ഏതോ ഉൻമാദ ലോകത്തായി താൻ… എങ്ങും നിഹാൽ മാത്രം …

ഒടുവിൽ അയാളോടൊപ്പം ഒരു ഫ്ലാറ്റിലേക്ക് ചേക്കേറുമ്പോൾ തന്റെ പ്രണയം നേടിയെടുത്തതിൻ്റെ സന്തോഷത്തിലായിരുന്നു …..

പക്ഷെ, ഓഫീസിലെ തന്നെ മറ്റൊരു സ്റ്റാഫുമായി പുണർന്ന് അയാൾ നിൽക്കുന്നത് കണ്ട് സ്വയം തകർന്നു പോയിരുന്നു …

അയാൾ വന്നപ്പോൾ അതിനെ കുറിച്ച് ചോദിച്ചു…

ഒരു ഭാവഭേദവും ഇല്ലാതെ പറഞ്ഞു നിങ്ങൾ രണ്ടു പേരും ഒരുപോലെയാണ് എന്ന് … എൻ്റെ പ്രണയം എവിടെയോ തോറ്റു പോയി ….. അല്ലെങ്കിൽ തിരിച്ചു കിട്ടിയത് പ്രണയമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു…

ദേഷ്യം കാട്ടി… അകലാൻ ശ്രമിച്ചു നോക്കി, പക്ഷെ മനസ് സമ്മതിക്കാതെ കൂടുതൽ അയാളിലേക്കടുത്തു…

മനസിൻ്റെ നിയന്ത്രണം വരെ കൈവിട്ടു…. എങ്കിലും പഴയപോലെ ആവാൻ വയ്യ… എന്തോ ഒരു തടസം…

അതാണ് ഇന്ന്… ഇങ്ങനെയൊക്കെ… നിഹാലിനോട് മനസിൽ ഉള്ളത് പറയണം….. വേറേ മാർഗ്ഗമില്ല … സ്വീകരിക്കുന്നതും തിരസ്ക്കരിക്കുന്നതും അയാൾക്ക് വിട്ടു…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നിസഹായതയായിരുന്നു ആ മുഖത്ത് ….

“നയന ഞാനിങ്ങനൊന്നും തന്നെ …..”

ഊഹിക്കാമായിരുന്നു ബാക്കി …

അയാൾ സത്യസന്ധനാണ്, ഒരിക്കൽ പോലും ഈ ബന്ധം പ്രണയമാണ് എന്നയാൾ പറഞ്ഞില്ല…

“താനൊരു ടിപ്പിക്കൽ നാട്ടിൻപുറമല്ല എന്നാ ഞാൻ….”

ശരിക്കും ആത്മാർത്ഥമായ വാക്കുകൾ, അയാളുടെ നിസാഹായാവസ്ഥ എടുത്ത് കാട്ടി പറഞ്ഞ വാക്കുകൾ….” lഞാൻ ….. എൻ്റെ തെറ്റാണ് നിഹാൽ….. ഞാൻ സില്ലി ആയി പോയി….. ക്ഷമിക്കൂ ”

എന്ന് പറഞ്ഞ് തിരികെ നടക്കുമ്പോൾ മനസ്സ് ഒരായിരം വട്ടം പറയുന്നുണ്ടായിരുന്നു തിരികെ ചെന്ന് നിങ്ങളില്ലാണ്ട് എനിക്കാവില്ലെന്ന് പറയാൻ ….

മുറിവേറ്റ എന്നിലെ പ്രണയം അവിടെ നിന്നിറങ്ങാനും,

എന്റെ എല്ലാം പാക്ക് ചെയ്യുമ്പോഴും നിഹാൽ ഒപ്പം നിന്ന് ചോദിക്കുന്നുണ്ടായിരുന്നു,

“നയന ഇപ്പോൾ പോകണോ? എന്ന് …”

“നിങ്ങൾ തടഞ്ഞു നിർത്തുന്നത് വെറുമൊരു സുഹൃത്തിനെ മാത്രമാണ് നിഹാൽ, എന്നിൽ ഭ്രാന്തമായുള്ളെത് ഒരു പ്രണയിനിയാണ് അതിനെ തൃപ്തിപ്പെടുത്താൻ നിങ്ങളുമായുള്ളതെല്ലാം അവസാനിപ്പിക്കണം …

എന്ന് സ്വയം പറഞ്ഞു കൊണ്ടിരുന്നു അവൾ… പഴയ ഫ്ലാറ്റിലേക്ക് എത്തിയതും എല്ലാം മറന്നവൾ കരഞ്ഞു… ആശ്വാസം കിട്ടുന്നത് വരെ …

ഒടുവിൽ സ്വയം ഒതുങ്ങാറായപ്പോൾ തീരുമാനിച്ചിരുന്നു നിഹാൽ എന്ന അധ്യായം അടഞ്ഞു എന്ന് … പിന്നീടുള്ള ദിവസങ്ങളിൽ തീർത്തും അപരിചിതയെ പോലെ പെരുമാറി

ജോലിയെ കുറിച്ച് മാത്രം സംസാരിച്ചു…നിഹാലിൻ്റെ സ്വഭാവം വച്ച് അയാളും ഒന്നും കൂടുതലായി സംസാരിച്ചില്ല….

ദിവസങ്ങൾ ചെല്ലുംതോറും താൻ നിഹാലിനു മുന്നിൽ തോൽക്കുമോ എന്നായിരുന്നു ഭയം…..

അയാളെ കാണുമ്പോഴൊക്കെയും ഹൃദയം നീറിപ്പിടയുന്നു …. അവിടുന്ന് മാറാൻ അതാണ് തീരുമാനിച്ചത്… നാട്ടിൽ മതി ഇനി എന്ന് തീരുമാനിച്ചു… കാണാ തിരിക്കാൻ അതാ നല്ലത്……

എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞ് എയർപോട്ടിലേക്ക് പോവാനായി ടാക്സി പറഞ്ഞു… താഴെ നിൽക്കുമ്പോഴാണ് നിഹാൽ കാറുമായി വന്നത്…. കാണാത്തതു പോലെ നിന്നു..

പക്ഷെ പാർക്ക് ചെയ്തവൻ അടുത്തേക്കെത്തി… അപ്പോഴും ദൂരേക്ക് മിഴി പായിച്ച് നിന്നു…

“നയനാ” ആർദ്രമായിരുന്നു സ്വരം… കേട്ടതും ആ മുഖത്തേക്ക് നോക്കി….

“ഐ നീഡ് യൂ, നയനാ…. ഐ തിങ്ക് ഐ ലവ് യൂ മാഡ്ലി ”

വിശ്വസിക്കാനാവാതെ നിന്നപ്പോഴേക്ക് ഇറുകെ പുണർന്നിരുന്നു നിഹാൽ …..

“നീ പോയപ്പഴാ… നീയെനിക്കാരൊക്കെയോ ആയിരുന്നു എന്ന് മനസിലായത് നയന …

നീയില്ലാണ്ട് വല്ലാത്ത ശൂന്യതയായിരുന്നു .. എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ ഇനി….

അവൾക്കായി വന്ന ടാക്സി വേണ്ട എന്ന് പറഞ്ഞ് പറഞ്ഞയക്കുമ്പോൾ നിഹാൽ അവളെ നോക്കി കണ്ണിറുക്കി.. അപ്പോഴും മിഴി നിറഞ്ഞവൾ നോക്കി നിൽക്കാരുന്നു തൻ്റെ പ്രണയത്തെ…