നിനക്ക്  അവളെപ്പറ്റി ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്ന മതി അല്ലാതെ അവളേ കുറ്റം പറയാൻ നിൽക്കരുത്പെട്ടന്നുള്ള വിനീതയുടെ ഭാവമാറ്റം കണ്ടതും ആരതി ഞെട്ടലോടെ അവരെ നോക്കി……

_upscale

എഴുത്ത്:-ആദി വിച്ചു

“ആ… വീട്ടിലെകുട്ടി ആരോടും മിണ്ടില്ലേ ചേച്ചി..” റോഡിലൂടെ പോകുന്നതിനിടെ ഒരു വീട് ചൂണ്ടി കാണിച്ചുകൊണ്ട് ആരതി വിനീതയോട് തിരക്കി.

“ഉം……എന്തേ അങ്ങനെ ചോദിച്ചത്.?”

“അല്ല കഴിഞ്ഞ ദിവസം ഇതുവഴി പോയപ്പോൾ ആ വീട്ടിൽ ഒരു പെൺകുട്ടി റോഡിലേക്ക് നോക്കി നിൽക്കുന്നത്ക ണ്ടപ്പോൾ ഞാൻ അവളോട്  സുഖമാണോ എന്ന് ചോദിച്ചു. പക്ഷെ അവള് അത് കേട്ട ഭാവംപോലും നടിച്ചില്ല. ഞാൻ ആകെ അങ്ങ് വല്ലാണ്ടായി പോയി. ഹും…..അല്ലെങ്കിലും ചില പെൺകുട്ടികൾ ഇങ്ങനെയാ…. ആരെയും കണ്ണിൽ പിടിക്കില്ല അഹങ്കാരത്തിനു കയ്യും കാലും വച്ച സാധനങ്ങൾ ആവും…..”

അവളുടെ വാക്കുകൾ കേട്ടതും വിനീത ദേഷ്യത്തോടെ ഒന്ന്  ചുണ്ട് കോട്ടി.

“നിനക്ക്  അവളെപ്പറ്റി ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്ന മതി അല്ലാതെ അവളേ കുറ്റം പറയാൻ നിൽക്കരുത് “

പെട്ടന്നുള്ള വിനീതയുടെ ഭാവമാറ്റം കണ്ടതും ആരതി ഞെട്ടലോടെ അവരെ നോക്കി.

“നീ നോക്കണ്ട. എന്തിനെക്കൊണ്ടായാലും അല്ലെങ്കിൽ ആരെകുറിച്ചാണെങ്കിലും മുഴുവൻ കാര്യങ്ങളും അറിയാതെ  ഒന്നും പറയാൻ നിൽക്കരുത്. കേട്ടല്ലോ…”

“ഉം….”

ഇഷ്ടക്കേടോടെ തലയാട്ടുന്നവളെ കണ്ടതും വിനീത ആ വീട്ടിലേക്ക് ഒന്ന് പാളിനോക്കികൊണ്ട് നെടുവീർപ്പിട്ടു.

“ആരതി…..”

മൃതുവായ വിനീതയുടെ വിളി കേട്ടതും അവരോടുള്ള നീരസം മറച്ചുവച്ചു കൊണ്ടവൾ അവരെ നോക്കി.

“നീ കണ്ട പെൺകുട്ടിയില്ലേ….. അവളാണ്  “ആംശിയ ”  ഞങ്ങളുടെയൊക്കെ ശിയമോൾ.nഅച്ഛനും അമ്മക്കും ഒറ്റമകൾ.nആരുകണ്ടാലും ഒന്ന് ഓമനിച്ചുപോകും അത്ര സുന്ദരിയായിരുന്നു അവൾ. ഒരു പുഞ്ചിരിയോടെയല്ലാതെ ഞാൻ ഒരിക്കലും അവളേ കണ്ടിട്ടില്ല.”nനിറഞ്ഞ കണ്ണുകളോടെ അവളേ കുറിച്ച് പറയുന്നവരെ കണ്ടതും കാര്യം മനസ്സിലാകാതെ ആരതി അവരെ തുറിച്ചു നോക്കി.

“ഞാൻ രാജേഷേട്ടനെ കല്യാണം കഴിച്ചുവരുമ്പോൾ അവൾ ചെറിയ കുട്ടിയാ ഏഴാംക്ലാസ്സിലോ മറ്റോ ആണ് പഠിക്കുന്നത്  അത്ര കുഞ്ഞാ..ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത സ്വഭാവം.nഎപ്പഴും പുഞ്ചിരിച്ചുകൊണ്ട് തുള്ളിചാടി നടക്കും. ആരെകണ്ടാലും പുഞ്ചിരിയോടെ അവരോട് പോയി സുഖവിവരംതിരക്കും. എന്തിന് അവൾക്ക് അവരെ അറിയണം എന്നൊന്നും ഇല്ലാ  പോയി മിണ്ടാൻ. നീഎന്തിനാ അറിയാത്തവരോട് മിണ്ടാൻ പോകുന്നത് എന്ന് ചോദിച്ചാൽ അവൾ കള്ളചിരിയോടെ അവള് പറയും അവർക്ക് എന്നെയല്ലേ അറിയാത്തത് അവരെ കണ്ടപ്പോൾ മുതൽ എനിക്ക് അവരെ അറിയാലോ എന്ന്…..”

പുഞ്ചിരിയോടെ ആ വീട്ടിലേക്ക് ഒന്നുകൂടെ നോക്കിക്കൊണ്ട് അവർ ആരതിയുടെ കയ്യിൽ മുറുകെ പിടിച്ചു.

“എന്നിട്ട് ആ കുട്ടി ഇപ്പോഴെന്താ ഇങ്ങനെ?”

“അത്…. രണ്ട് വർഷം മുൻപ്കോളേജിൽ നിന്ന് ടൂർപോയി വന്നതാ അവൾ.
വന്നതിന്റെ അഞ്ചാം നാൾ കടുത്ത തലവേദനയും പനിയും പിടിപെട്ടു. വെള്ളം മാറി കുളിക്കുകയുംമറ്റും ചെയ്തതല്ലേ അതിന്റെ വല്ലതും ആവും എന്ന് കരുതി ഡോക്ടറെ കൊണ്ട്കാണിച്ചു.

രണ്ട് ദിവസം കഴിഞ്ഞിട്ടും പനി മാറാതെ വന്നതും അവര് അവളേ വീണ്ടും ഹോസ്പിറ്റലിൽ കൊണ്ട് പോയി. എന്തൊക്കെ ടെസ്റ്റ്‌ ഉണ്ടോ അതൊക്കെ ഡോക്ടർ നടത്തി.”

“എന്നിട്ട്…?”

ആകാംഷയോടെ ചോദിക്കുന്നവളെ കണ്ടതും വിനീത വിഷമത്തോടെ അവളേ നോക്കി.

” എല്ലാം കഴിഞ്ഞപ്പഴേക്കും അവൾ ആകെ തളർന്നു പോയിരുന്നു.mശ്വാസം ഉണ്ടോ എന്ന് പോലും നിശ്ചയം ഇല്ലാത്ത അവസ്ഥ. എല്ലാം കഴിഞ്ഞപ്പോൾ അറിഞ്ഞു എവിടെനിന്നോ എന്തോ വൈiറസോ ഫം.ഗസോ അങ്ങനെ എന്തോ അവളുടെ തkലച്ചോiറിനെ ബാധിച്ചതാണ് എന്ന്..തiലച്ചോറിനെ അത് ബാധിചെങ്കിലും രക്ഷപ്പെടുത്താൻ ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ഉണ്ടെന്ന് അറിഞ്ഞതും പിന്നീട് അതിനുള്ള ശ്രമം ആയി..എന്നിട്ടും…… “

പാതിയിൽ പറഞ്ഞു നിർത്തിക്കൊണ്ട് അവൾ ശ്വാസം ആഞ്ഞു വലിച്ചശേഷം വീണ്ടും പറഞ്ഞു തുടങ്ങി.

“പതിയേ അവളുടെ കേൾവിയേയും കാഴ്ചയേയും സംസാരത്തെയും ചലനത്തേയും ഒക്കെ അത് ബാധിച്ചു. രണ്ട് വർഷംഅവൾ കിടന്നകിടപ്പിൽ ആയിരുന്നു.n ഒരുപാട് ചികിത്സകൾക്ക് ശേഷം ഇപ്പഴാ അവൾ ഒന്ന് നടന്നു തുടങ്ങിയത്. “

ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തിക്കൊണ്ട് അവർ ആരതിയെ നോക്കി.

താൻ കാര്യം അറിയാതെ ആ കുട്ടിയെതെറ്റ്ധരിച്ചത് ഓർത്തവൾ വിഷമത്തോടെ വിനീതയെ നോക്കി.

“അവൾക്ക് സംസാരിക്കാൻ ഒക്കെകഴിയുമോ ഇപ്പോ…..?”

“ഇല്ലാ…. ഒരു ഓപ്പറേഷൻ കൂടെയുണ്ട് അതുകൂടെ കഴിഞ്ഞാൽ അവൾക്ക് പതിയേ അതൊക്കെ തിരികെ വരും എന്നാ ഡോക്ടർ പറഞ്ഞത് “

“ചേച്ചി ആ കുട്ടിയേ കാണാൻ പോകാറുണ്ടോ?”

“ഉം…. അവൾക്ക് ഇഷ്ടപെട്ട പലഹാരങ്ങളും ഫ്രൂട്സ്സുംഒക്കെയായി ഞാനും ഏട്ടനും കൂടെ ഇടക്ക് പോകും “

“ഇനി പോകുമ്പോൾ എന്നേക്കൂടെ കൊണ്ട് പോകാമോ….” പെട്ടന്നുള്ള ചോദ്യം കേട്ടതും വിനീത പുഞ്ചിരിയോടെ അവളേയൊന്ന് നോക്കി.

“നീ പറഞ്ഞതിനുള്ള കുറ്റബോധമോ സഹതാപമോ കൊണ്ടാണ് നീയവളെ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ അത് വേണ്ടാ….. അങ്ങനെ നീ അവളേ കാണാൻ പോകരുത്  പകരം അവളോടുള്ള സ്നേഹംകൊണ്ടാണ് നീയവളെ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ഞാൻ പോകുമ്പോൾ ഞാൻ നിന്നെ കൂടെ കൊണ്ട് പോകാം “

തന്റെ മുഖത്ത് സൂക്ഷിച്ചു നോക്കികൊണ്ട് പറയുന്നവരെ കണ്ടതും ആരതി പതിയേ തലതാഴ്ത്തി.

“ഹേയ്…… നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. വയ്യാതെ ഇരിക്കുന്ന ആരെയും നമ്മൾ കാണാൻ പോകുന്നത് അവരുടെ അവസ്ഥ അറിഞ്ഞുള്ള സഹതാപം കൊണ്ടോ കുറ്റബോധം കൊണ്ടോ കടമ തീർക്കലോ അങ്ങനെ ഒന്നും ആവരുത്. നമുക്കവരോടുള്ള നിറഞ്ഞ സ്നേഹം അതുണ്ടെങ്കിൽ മാത്രമേ അവരെ കാണാൻ പോകാവൂ. കാരണം നമ്മുടെ സാനിധ്യം അവരെ സന്തോഷിപ്പിക്കണം അല്ലാതെ അസ്വസ്ഥപെടുത്തരുത്.”

വിനീതയുടെ വാക്കുകൾ കേട്ടതും ആരതി  നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കി.

അത് കണ്ടതും അവളേ ചേർത്തു പിടിച്ചുകൊണ്ട് അവർ വീണ്ടും മുന്നോട്ട് നടന്നു.

“മോളേ… നീ കണ്ടിട്ടില്ലേ ചില മരണവീടുകളിൽ ആർക്കും സങ്കടം വരാതെ ഒന്ന് കരയാൻ പോലും ആരെയും അനുവദിക്കാതെ എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ട് പാറിപറന്നു നടക്കുന്ന ചിലരെ “

“ഉം… കണ്ടിട്ടുണ്ട് ചേച്ചി….”

“ഉം….. അവർ സ്നേഹം കൊണ്ടാണ് എല്ലാവരേയും കീഴ്പ്പെടുത്തി തനിക്ക് കീഴിൽ എത്തിക്കുന്നത്. അങ്ങനെയുള്ളവർ കുറ്റം പറയുന്നവരെ പോലും സ്നേഹം കൊണ്ട് കീഴ്പ്പെടുത്തും. അതുപോലെ ആവണം നമ്മളും  എല്ലാവരോടും സ്നേഹത്തോടെ വേണം പെരുമാറാൻ.” പുഞ്ചിരിയോടെ തന്നെ നോക്കുന്ന ആരതിയെ കണ്ടതും വിനീതഅവളുടെ കവിളിൽ സ്നേഹത്തോടെ ഒന്ന് തലോടി.

രണ്ട് വർഷത്തിന് ശേഷം….. ആരതിയേയും കൂട്ടി ആ വീടിന്റെ പടി കയറിയതും കാറ്റ്‌ പോലെ എന്തോവന്ന് തന്നെ കെട്ടി പിടിച്ചത് അറിഞ്ഞതും വിനീത പുഞ്ചിരിയോടെ ആരതിയേനോക്കി. വിനീതയെ കെട്ടിപിടിച്ചു നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും ആരതി ഞെട്ടലോടെ അവളേ മിഴിച്ചു നോക്കി. മുട്ടറ്റം വരെയുള്ള കറുത്ത ഒരു മിഡിയും വെള്ള ഷർട്ടും ചെവി മൂടിക്കൊണ്ട് തലയിൽ ഒരു വെള്ള തൊപ്പിയും ധരിച്ചുകൊണ്ട് നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും ഇരുവരും നിറഞ്ഞ കണ്ണുകളോടെ ഒന്ന് പുഞ്ചിരിച്ചു.

“മോളേ…..”

“ഓ… പിണക്കവും പരിഭവവും ആണ് ഉദ്ദേശം എങ്കിൽ പരാതിയുടെകെട്ട് കേൾക്കാൻ എനിക്കിപ്പോ വയ്യാ അത് ഒരു പേപ്പറിൽ എഴുതി ഇങ്ങ് തന്നേര്…..”

എന്ന് പറഞ്ഞുകൊണ്ടവൾ അവരുടെ ദേഹത്തുനിന്ന് അല്പം വിട്ട് നിന്നുകൊണ്ട് കൈകൂപ്പി പറഞ്ഞു.

“അല്ല ചേച്ചിഎന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നത്… ഇത് ഞാനാ ശിയ. ഓഹ്.. ഞാൻ മറന്നു ചേച്ചിക്ക് എന്നെഅറിയില്ല അല്ലേ…. ഭാ… നമുക്ക് പരിചയപ്പെടാം…” എന്ന് പറഞ്ഞുകൊണ്ടവൾ രണ്ട് പേരെയും ചേർത്തു പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു. “അമ്മാ…….. ഒന്നിങ്ങു വന്നേ ഇത് ആരൊക്കെയാ വന്നതെന്ന് നോക്കിക്കേ…..”

“എന്റെ മോളേ നീയിങ്ങനെ അലറി വിളിക്കല്ലേ…… ഡോക്ടർ നിന്നോട് പറഞ്ഞിട്ടില്ലേ സൂക്ഷിക്കണം തുള്ളിചാടി നടക്കരുത് തല ഇളക്കരുത് എന്നൊക്കെ “

“വന്നവരെ പുഞ്ചിരിയോടെ സ്വീകരിച്ചുകൊണ്ടവർ സ്നേഹത്തോടെ അവളേ ശാസിച്ചു. അത് കേട്ടതും ചുണ്ട് കൂർപ്പിച്ചു നിൽക്കുന്നവളെ ചേർത്തു പിടിച്ചുകൊണ്ട് ആരതി സ്നേഹത്തോടെ അവളുടെ കവിളിൽ പതിയേ മുത്തി.

“രാജേഷ് വന്നില്ലേ വിനി…..”

“ഇല്ല ചേച്ചി….മോള് വന്നത് ഏട്ടൻ അറിഞ്ഞില്ലായിരുന്നു.”

“ഹാ…. ഞങ്ങൾ ഇന്ന് പുലർച്ചക്ക വന്നത് വന്നപ്പോ നിന്നെ വിളിക്കണം എന്ന് കരുതിയതാ….. പക്ഷേ നീ ഇത്ര രാവിലെ ഇങ്ങ് വരും എന്ന് കരുതിയില്ല.”

“ഇവളുടെ അസുഖം പൂർണ്ണമായും മാറി വന്നു എന്നറിഞ്ഞിട്ട് എങ്ങനാ ചേച്ചി ഇവളെ കാണാതെ ഇരിക്കുന്നത്. നിങ്ങള് വന്ന വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഏട്ടൻ ഇന്ന് ജോലിക്ക് പോകില്ലായിരുന്നു.”

“ഹാ…… അവൻ ജോലിക്ക് പോയതല്ലേ വൈകിട്ട് ഇങ് വരില്ലേ അപ്പോ സമാധാനത്തോടെ ഇവളെ കാണാലോ ….”

“ഏട്ടൻ ജോലിക്ക് പോയതാ… പക്ഷേ ഞാൻ ഇത്തിരി മുന്നേ വിളിച്ചു പറഞ്ഞപ്പോ ലീവ് പറഞ്ഞുകൊണ്ട് അപ്പോൾ തന്നെ അവിടെനിന്ന് ഇറങ്ങിയിട്ടുണ്ട്.” എന്ന് പറഞ്ഞു കൊണ്ടവൾ സിയയുടെ തലയിൽ ധരിച്ച തൊപ്പിയിലേക്ക് നോക്കി. അത് കണ്ടതും സിയപുഞ്ചിരിയോടെഅവരുടെ ചുമലിലേക്ക് ചാഞ്ഞു.

“ഒരുപാട് മുറിവൊന്നും ഇല്ലാ. ചെറിയ വേദനയുണ്ട് അല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ലകേട്ടോ……” വിനീതയെ ആശ്വസിപ്പിച്ചു കൊണ്ട് തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും അവർക്കരികിൽ ഇരിക്കുന്ന സിയയേ നോക്കികൊണ്ട് ആരതി പതിയേ ഒന്ന് പുഞ്ചിരിച്ചു. വിനീത പറഞ്ഞത് പോലെ അവളൊരു മാലാഖതന്നെ യാണെന്ന് ഒരു നിമിഷം അവളും ഓർത്തു പോയി.

.