നല്ലൊരു കുടുംബജീവിതം ഉണ്ടായാൽ മകന്റെ സ്വഭാവത്തിൽ മാറ്റം വരും എന്ന് കരുതിയാണ് മുറപ്പെണ്ണ് ആധ്യയുമായി വിവാഹമുറപ്പിച്ചു വെക്കാൻ ആ കുടുംബത്തെ പ്രേരിപ്പിച്ച ഘടകം…..

പറയാതിരുന്ന ഇഷ്ടം.

രചന : വിജയ് സത്യ

.പതുക്കെ…. പ്ലീസ്…. അത് പറഞ്ഞ് അവൾ കിലുക്കാം പെട്ടി പോലെ. ചിരിച്ചു…

തനിക്ക് കിട്ടുമെന്ന് വിചാരിച്ചതല്ല..ഈ ഉണ്ണിയേട്ടൻ എങ്ങനെയാ തന്റെ ജീവിതത്തിലേക്ക് വന്നത് ഉണ്ണിയേട്ടൻ തരുന്ന അനുഭൂതിക്കിടയിൽ അവൾ അത് ഓർത്തു…

പ്രഭാകര വല്യമ്മാമ്മ റിട്ടേഡ് ആയി കുന്താപുരത്തു നിന്നും വല്യമ്മായിയെയും കൂട്ടി നാട്ടിലെ പഴയ തറവാട്ടിലേക്ക് മടങ്ങിയിരിക്കുന്നു..

ഏക മകനും തന്റെ മുറചെറുക്കനുമായ അരുണേട്ടനും അവിടുത്തെ കോളേജിലെ കോഴ്സ് കഴിഞ്ഞു കൂടെ പോന്നിട്ടുണ്ട്..,..!

പോലീസ് സൂപ്രണ്ടായിരുന്ന വലിയമ്മാമ്മ തന്റെ ജോലി ആവശ്യാർത്ഥം പോകുന്നിടത്തൊക്കെ ഈ ഫാമിലിയും കൊണ്ടാണത്രെ പോയിരുന്നത്.. ഒടുവിൽ റിട്ടേഡ് ആകുന്ന സമയത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ടായത് കർണാടകയിൽ ആണ്..!

അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതലേ അച്ഛനും അമ്മയ്ക്കും ഒപ്പം
ഉത്തരേന്ത്യൻ നാടുകളിലെ പോലീസ് കോട്ടേഴ്സിൽ മാറിമാറി താമസിച്ച അരുൺ ഏട്ടന് വല്ലപ്പോഴുമൊക്കെയേ തറവാട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് പങ്കെടുക്കാൻ പറ്റിയുള്ളൂ..

അതും വളരെ കുറച്ചു ദിവസങ്ങൾ… ആഘോഷ തലേന്ന് തൊട്ട് അത് കഴിയും വരെയുള്ള അപൂർവ്വം ദിനങ്ങളിലേ കാണാറുള്ളൂ..!

അരുൺ ഏട്ടന് ആധ്യയോട് ഒത്തിരി കാര്യമാണ്…

ആധ്യയ്ക്ക് ഇഷ്ടം ഒക്കെ ആണ് … എങ്കിലും അയല്പക്കത്തെ ഉണ്ണിക്കുട്ടനോടുള്ള അത്ര ഇല്ല..

ജനിച്ചു വളരുമ്പോൾ തൊട്ട് ഉണ്ണി അവളുടെ കണ്മുന്നിൽ ഉണ്ട്

ഉണ്ണിക്കുട്ടനെ അവൾ കാണാത്ത ഒരു ദിനം പോലുമില്ല…കാരണം ഉണ്ണി തൊട്ടയൽപക്കക്കാരനാണ്..

ഉണ്ണിക്കുട്ടനും അവളെ ജീവനാണ്..

കുഞ്ഞുനാളിലെ എന്നും കളിക്കുന്ന കളി കൂട്ടുകാരന്റെ സ്നേഹത്തിനു മുന്നിൽ അരുണേട്ടനോടുള്ള സ്നേഹത്തിന് അല്പം തൂക്കക്കുറവ് ഉണ്ടായതിൽ തെറ്റുപറയാൻ പറ്റില്ല..

അരുണേട്ടനും ഉണ്ണിക്കുട്ടനും ഒരേ പ്രായമാണ്.. ആധ്യയ്ക്ക് നാലു വയസ്സിന് മൂത്തതാണ് ഇരുവരും..

ആധ്യയ്ക്ക് പട്ടണത്തിൽ ഒരു കൂട്ടാകാൻ വേണ്ടിയാണ് ഹൈസ്കൂളും പ്ലസ്ടുവും കഴിഞ്ഞ അവളെ കോളേജിൽ ചേർക്കാൻ സമയമായപ്പോൾ എം എ ലിറ്ററേച്ചർ പഠിക്കുന്ന ഉണ്ണിക്കുട്ടന്റെ കോളേജിൽ തന്നെ അവളെ ചേർത്തത്.

അവൾ ഡിഗ്രി ഫസ്റ്റ് ഇയർ ആയിരുന്നു..

മുതിർന്നകുട്ടികൾ ആയപ്പോഴും ഉണ്ണികുട്ടന്റെ വീട്ടിൽ അവൾക്കും,അവളുടെ വീട്ടിൽ ഉണ്ണിക്കുട്ടനും സർവ്വ സ്വാതന്ത്ര്യമായിരുന്നു..

ഇരുവരും ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്..

വഴിവിട്ട പെരുമാറ്റമോ പേര് ദോഷമോ ഒന്നും അവർ കേൾപ്പിച്ചിട്ടില്ല..

അതുകൊണ്ടുതന്നെ രണ്ടുപേരുടെയും മാതാപിതാക്കൾക്ക് അവരുടെ നിസ്വാർത്ഥ സൗഹൃദത്തിൽ നല്ല മതിപ്പാണ്…

ഉണ്ണിക്കുട്ടൻ ബൈക്കിനു പിറകിൽ ഇരുന്നാണ് അവൾ കോളേജിൽ പോകുന്നത്…

അടച്ചുപൂട്ടിക്കിടന്ന പഴയ തറവാട്ടിൽ മൂത്ത ആങ്ങളയും കുടുംബവും വന്നതിൽ ആധ്യയുടെ അമ്മ സരോജ അമ്മയ്ക്ക് വലിയ സന്തോഷമായി..

കർണാടകയിൽ ഡിഗ്രി കഴിഞ്ഞു അരുണും പോസ്റ്റ് ഗ്രാജ്വേറ്റ് ആധ്യയുടെ കോളേജിൽ തന്നെ ചേർന്നു..

പിതാവിന്റെ കൂടെ ഉത്തരേന്ത്യയിൽ പലയിടങ്ങളിൽ താമസിച്ചിട്ടും ഒരുപാട് ലോകപരിചയം ഉണ്ടായിട്ടും ആധ്യ ഉണ്ണിക്കുട്ടന്റെ കൂടെ ബൈക്കിൽ കോളേജിൽ പോകുന്നത് അരുണിന് അത്ര പിടിച്ചിട്ടില്ല..

ഉണ്ണിക്കുട്ടൻ ലീവ് ഉള്ള ദിവസങ്ങളിലോ എവിടെയെങ്കിലും പോയി വൈകുന്ന ദിവസങ്ങളിലോ ആധ്യയെ അരുൺ ബൈക്കിൽ കോളേജിൽ പോയി തുടങ്ങി.

തന്റെ മുറപ്പെണ്ണിനോടുള്ള മാനസികവും വൈകാരികമായ അടുപ്പം അരുണിൽ ഇപ്പോഴുമുണ്ട്..

ഉണ്ണിയേട്ടനെ പോലെയേ അവൾ അരുണിനെയും കണ്ടുള്ളൂ…ഇരുവരെയും സഹോദരന്മാരായി കാണുന്ന അധ്യക്ക് പ്രത്യേകിച്ച് ആ യാത്രയിൽ വലിയ തെറ്റ് ഒന്നും കാണാൻ സാധിച്ചില്ല…

ഇതിനിടെ അരുണിനെ വീട്ടുകാർ ആധ്യയെ അരുണിന് വേണ്ടി ആലോചിച്ചു…

മൂത്ത ആങ്ങളയുടെ മകൻ അല്ലേ സരോജത്തിന് ആ ആലോചന കേട്ടപ്പോൾ തന്നെ ഇഷ്ടമായി…!

മോളോട് കൂടി ചോദിച്ചിട്ട് ആവാം അച്ഛൻ പറഞ്ഞു…

അവർ ബന്ധുക്കൾ ആണെങ്കിലും നാട്ടിൻപുറത്തുകാരായ ആ അച്ഛനും അമ്മയ്ക്കും കല്യാണ ചെക്കൻ സമൂഹത്തിൽ ഉയർന്ന വിലയുള്ള എസ് പിയുടെ മകൻ എന്നക്കോ പറയുന്നത് വലിയ കിട്ടാക്കനിയും പത്രാസും തന്നെ ആയിരുന്നു.. സരോജത്തിന് വല്യേട്ടൻ ഇതിനു സമ്മതിച്ചത് തന്നെ വലിയ അത്ഭുതമായി തോന്നുന്നു… ആധ്യയുടെ ഭാഗ്യം…!

അതുകൊണ്ടുതന്നെ അരുണും ആധ്യയും തമ്മിൽ വിവാഹം നടത്താമെന്ന് ഇരുവീട്ടുകാരും ഉറപ്പിച്ചു..

അങ്ങനെ ഒരു ദിവസം വൈകിട്ട് കോളേജ് വിട്ടു വരാൻ നേരത്ത്..

“ദേണ്ടെ അരുണേട്ടാ നിങ്ങളുടെ പ്രതിശ്രുത വധുവിനെയും കൊണ്ട് ആ ഉണ്ണിക്കുട്ടൻ ടൗണിലേക്ക് പുറപ്പെട്ടിട്ടുണ്ട്..”

റെജി അത് പറഞ്ഞു ആക്കി ചിരിച്ചപ്പോൾ അരുണിന് വല്ലാണ്ടായി..

വീട്ടുകാരൊക്കെ കൂടി അരുണിനെയും ആധ്യയുടെയും വിവാഹം പറഞ്ഞു വെച്ചിരിക്കുകയാണല്ലോ.. ഡേറ്റ് ഒന്നും ആയിട്ടില്ല.. എങ്കിലും കൊടുക്കാം കൊള്ളാമെന്ന ഒരു ഉറപ്പു ഉണ്ടാക്കി വച്ചിട്ടുണ്ട്..!

അന്നു വൈകിട്ട് അരുൺ ആധ്യയുടെ വീട്ടിലെത്തി ചോദ്യം കുശലപ്രശ്നങ്ങൾ ക്കിടെ അതെക്കുറിച്ച് ചോദിച്ചു…. അവളൊന്നു പുഞ്ചിരിച്ചു… അവന്റെ ചോദ്യം അവൾ അതത്ര കാര്യമാക്കിയില്ല..

ഒന്നും വിട്ടു പറയാതിരുന്ന അവളോട് അല്പം നിർബന്ധിച്ച് ചോദിച്ചു

“എവിടെ പോയെന്ന് പറയടോ ഞാനെന്നറിയട്ടെ…”

“അതൊക്കെ സർപ്രൈസ് ആണ് “

“എന്തോന്ന് സർപ്രൈസ്..”

അവന്റെ മുഖം വാടി…

” മറ്റന്നാൾ അറിയാലോ”

“നമ്മുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണല്ലോ നീ എന്തിനാ അന്യ പുരുഷന്റെ കൂടെ ബൈക്കിൽ പോകുന്നത്”

“അയ്യോ അന്യ പുരുഷനോ… അത് ഉണ്ണിയേട്ടൻ അല്ലേ…എന്റെ സ്വന്തം ചേട്ടൻ.”

“അത് കേട്ടപ്പോൾ അരുണിന് അല്പം ആശ്വാസമായി….എങ്കിലും പുറമേ കാണിച്ചില്ല..

എനിക്കെന്തോ അതത്ര നല്ലതാണെന്നു തോന്നുന്നില്ല… ചുരുക്കിപ്പറഞ്ഞാൽ എനിക്കിഷ്ടമല്ല ആധ്യ…. “

“വീട്ടിൽ നിന്നും അച്ഛനും അമ്മയും പെർമിഷൻ തന്നതല്ലേ ഉണ്ണിയെട്ടന്റെ കൂടെ അത്യാവശ്യം യാത്രചെയ്യാൻ “

“അത്യാവശ്യം ആയിരിക്കണം…. ആ അത് പോട്ടെ… നാളെ കാണാം…”

എന്നുമാത്രം പറഞ്ഞ് അവനക്കാര്യം വിട്ടു..

പിറ്റേന്നും കോളേജ് വിട്ടപ്പോൾ വൈകിട്ട് അവൾ ഉണ്ണിക്കുട്ടന് ബൈക്കിൽ ടൗണിലേക്ക് പോയി..

അരുണിന്റെ ആ സുഹൃത്ത് ഇപ്രാവശ്യവും പറഞ്ഞു..

“അളിയാ കാര്യം കൈവിട്ടുപോകുന്ന മട്ട എന്തെങ്കിലും ഉടനെ ചെയ്യണം..”

അരുണിലെ പൈ ശാചിക ഭാവം ഉണർന്നു.. അവൻ മുമ്പ് കർണാടക കോളേജിൽ പഠിക്കുമ്പോൾ അവിടെ ഉൾഗ്രാമത്തിലെ ഒരു പെണ്ണിനെ പ്രേമിച്ചു വലയിലാക്കി…

ദിവസങ്ങൾ പരിശ്രമിച്ചു അതിനെ കൊണ്ടുപോയി തന്റെ ഇംഗിതങ്ങൾ ഒക്കെ സാധിപ്പിച്ചു..

ഒടുവിൽ അടുക്കുകയും എല്ലാം കവർന്ന ശേഷം വളരെ ചുരുങ്ങിയ ദിവസങ്ങൾ ക്കുള്ളിൽഅവളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവൾ ആത്മഹ ത്യയ്ക്ക് ശ്രമിച്ചു.

ആ സംഭവം വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു…

പോലീസ് കേസായി.. കുറച്ചുനാൾ മുമ്പ് വരെ അച്ഛൻ പോലീസ് ഓഫീസർ ആയതുകൊണ്ട്ആ കേസിൽ നിന്നും ഊരി പോരാൻ റിട്ടയർമെന്റ് എസ്പിക്ക് കുറേ സ്വാധീനവും കിട്ടിയ സമ്പാദ്യതിന്റെ നല്ലൊരു ഭാഗവും വേണ്ടിവന്നിരുന്നു..

ഒരേയൊരു മകൻ ആണെങ്കിലും സ്ത്രീയെ യെ സംബന്ധിക്കുന്ന വിഷയ മായതുകൊണ്ട്അ വര് തമ്മിൽ ഒന്നിപ്പിക്കാമെന്നുവെച്ചാൽ സാമ്പത്തിക നിലവാരത്തിൽ താഴ്ന്നതും വളരെ പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയും അതിലുപരി അരുൺ തന്നെ അവളെ കുറിച്ച് നല്ല അഭിപ്രായം പറയാതിരുന്ന സാഹചര്യത്തിൽ ഒരു വിവാഹമെന്ന പോംവഴി ആ പിതാവിനെ സാധ്യ മല്ലായിരുന്നു.. അതാണ് കാശുകൊടുത്ത് ഒതുക്കിയത്..!

ആ നാണക്കേടിൽ നിന്നും ഒഴിവാക്കാൻ വേണ്ടി തന്നെയാണ് രായ്ക്കുരാമാനം മകനെയും ഭാര്യയെയും കൂട്ടി നാട്ടിലേക്ക് വന്നത്.

നല്ലൊരു കുടുംബജീവിതം ഉണ്ടായാൽ മകന്റെ സ്വഭാവത്തിൽ മാറ്റം വരും എന്ന് കരുതിയാണ് മുറപ്പെണ്ണ് ആധ്യയുമായി വിവാഹമുറപ്പിച്ചു വെക്കാൻ ആ കുടുംബത്തെ പ്രേരിപ്പിച്ച ഘടകം.. പക്ഷേ ആധ്യയുടെ കുടുംബക്കാർ ഇതൊന്നും അറിഞ്ഞില്ല…

ടൗണിൽ പോയി മടങ്ങി വന്ന ഉണ്ണിക്കുട്ടനെയും ആധ്യയേയും അരുണും സംഘവും വഴിയിൽവെച്ച് തടഞ്ഞു.

അരുൺ ഉണ്ണിക്കുട്ടന്റെ ചെകിട്ടത്ത ടിച്ചു. ഷർട്ടിൽ കു ത്തിപ്പിടിച്ച് ബൈക്കിൽനിന്ന് വലിച്ചു താഴെയിട്ടു. അപ്രതീക്ഷിതമായ അരുണിനെ പെരുമാറ്റത്തിൽ ഉണ്ണിക്കുട്ടൻ പകച്ചു പോയി. എന്താ സംഭവിക്കുന്നത് എന്ന് അവനു മനസ്സിലായില്ല.

“എടാ എന്റെ പെണ്ണിനെ കൊണ്ട് നീ എവിടെയാടാ കറങ്ങുന്നതു..!”

“ഓ അതാണോ കാര്യം…!”

പൊതുവേ സാധുവായ ഉണ്ണിക്കുട്ടന് അതുകേട്ടപ്പോൾ ചിരിവന്നു…

തന്റെ കണ്മുന്നിൽ വച്ച് ഉണ്ണിയേട്ടനെ അരുണേട്ടൻ ത ല്ലുന്നതും വലിച്ചി ഴക്കുന്നത് കണ്ടപ്പോൾ ആധ്യയ്ക്ക് സഹിച്ചില്ല. അവൾ അരുണിനോട് കോ പംകൊണ്ടു

“അരുണേട്ടാ നിങ്ങൾ ഇത്തരക്കാരൻ ആണെന്ന് അറിഞ്ഞില്ല… നാളെ അരുണേട്ടന്റെ ബർത്ത് ഡേ അല്ലേ.. അതിനൊരു ഗിഫ്റ്റ് തരാൻ വേണ്ടി അത് വാങ്ങാൻ വേണ്ടിയാണു ഞാൻ ഉണ്ണിയേട്ടൻറെ കൂടെ പോയത്…..”

അവൾ അത് അവന്റെ നേരെ വലിച്ചെറിഞ്ഞു..!

അതൊരു സിൽവറിന്റെ ബ്രേസ്‌ലേറ്റ് ആയിരുന്നു.. ഇതിന്റെ അളവിനെ പാകത്തിന് വേണ്ടിയിട്ടാണ് ഞാൻ ഉണ്ണിയേട്ടന് കൂട്ടിയത്…

ഇന്നലെ ഓർഡർ കൊടുത്തു എന്റെ പേരും നൽകി.. പേരക്കോ പ്രിന്റ് കൊത്തി അപ്രൈസർ ഇന്ന് നൽകാം എന്നാണ് പറഞ്ഞത് അങ്ങനെ അത് വാങ്ങിക്കാനായിരുന്നു ഇന്നും പോയത്…”

സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞപ്പോൾ അരുൺ ചൂളി പോയി..

അവൻ വേഗം കൂട്ടുകാരുമൊത്ത് മടങ്ങിപ്പോയി..

ആധ്യ അരുണിന് നേരെ വലിച്ചെറിഞ്ഞ ബ്രേസ്‌ലേറ്റ് ഉണ്ണി താഴെ നിന്നും പെറുക്കിയെടുത്തു.

“സാരമില്ല.. ഒന്നുകൂടി നേരിട്ട് കൊടുത്താൽ മതി…അവന് നമ്മുടെ ബന്ധത്തിൽ ചിലപ്പോൾ സംശയം തോന്നിയിട്ടുണ്ടാവാം നാളെ അവന്റെ ബെ-ഡേയ്ക്ക് ഏതായാലും നീയിതു നൽകു….”

അവൻ ആ ബ്രേസ്‌ലെറ്റ് ആധ്യയെ ഏൽപ്പിച്ചു പറഞ്ഞു.. ശേഷം
ഉണ്ണിയും അധ്യയും വീട്ടിലേക്ക് മടങ്ങി…

ഉണ്ണിയേട്ടനെ ത ല്ലിയതോടുകൂടി ആധ്യയുടെ മനസ്സിൽനിന്നും അരുണിന്റെ പ്രതിച്ഛായ മങ്ങി കൊണ്ടിരിക്കാൻ തുടങ്ങി….!

മാത്രമല്ല ആറു പ്രാവശ്യം കരാട്ടെ ടൂർണ്ണമെന്റിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ഉണ്ണിയേട്ടൻ തിരിച്ചൊരു തല്ലു പോലും നൽകാത്തത് തന്നെ ഓർത്തു തന്നെ എന്നു അവൾക്ക് നന്നായി അറിയാം….!

അരുണിനെ വീട്ടുകാരുടെ നിർബന്ധപ്രകാരം ആധ്യയുടെ വീട്ടുകാർ വിവാഹത്തിന് തിയതി കുറിച്ചു..

വിവാഹത്തിന് വെറും ആഴ്ചകൾ ബാക്കിനിൽക്കെ റിട്ടേഡ് എസ്പിയുടെ തറവാട്ടിൽ ഒരു കോലാഹലം… വീടിന്റെ അടുത്ത് ആയതുകൊണ്ട് അമ്മയും അച്ഛനും ആധ്യയും അങ്ങോട്ട്കുതിച്ചു.

ഒരു യുവതി കൈകുഞ്ഞുമായി വന്നു പ്രശ്നങ്ങളുണ്ടാക്കുന്നു..

അവൾ കന്നഡ ഭാഷയിൽ ഉച്ചത്തിൽ സംസാരിക്കുന്നു വലിയമ്മാമയും തർക്കിച്ച് സംസാരിക്കുന്നു..

എന്താ കഥ എന്ന് ആർക്കും മനസ്സിലായില്ല..

മുമ്പ് അരുണേട്ടൻ കർണാടകയിൽ കോളേജിൽ പഠിക്കുന്ന സമയത്ത് ഈ പെൺകുട്ടിയെ പ്രേമിച്ചു കാര്യം സാധിച്ച് ശേഷം തേച്ചിട്ട് പോകുമ്പോൾ അവൾ ആത്മഹത്യ ക്കു ശ്രമിച്ചെന്നും ആ സമയത്ത് പോലീസിനെ സ്വാധീനിച്ച ആ പിതാവ് പെൺകുട്ടിക്കും കാശുകൊടുത്ത് കേസ് ഒതുക്കി എന്നും എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ഗർഭിണിയാണെന്ന് പെൺകുട്ടി അറിയുന്നത്. കേസ് ഒതുക്കിത്തീർത്തതിനാൽ ഗത്യന്തരമില്ലാതെ പെൺകുട്ടി അരുണിന്റെ പിതാവിനെ നേരിട്ട് ഫോൺ വിളിച്ചുകൊണ്ട് കാര്യങ്ങൾ പറഞ്ഞു.. ഇനി കാശിൽ ഒന്നും ഈ പ്രശ്നം തീരില്ലെന്ന് തനിക്ക് അരുണിന്റെ കൂടെ ജീവിക്കണം എന്നു വാശി പിടിച്ച പെൺകുട്ടിയെ ഒഴിവുകഴിവുകൾ ഓരോന്നും പറഞ്ഞു റിട്ടയേഡ് എസ്പി വലയുകയായിരുന്നു…

ഇതിനിടെ കുടുംബത്തെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു

ഇതൊക്കെ കന്നട മലയാളം അറിയുന്ന ആ പെൺകുട്ടിയുടെ കൂടെ വന്ന സഹായി നാട്ടുകാരുടെ ഒക്കെ മുന്നിൽ വെളിപ്പെടുത്തി പറഞ്ഞു.

ആധ്യ തകർന്നുപോയി.. അവളുടെ മനസ്സിൽ അവസാനമായും അരുണിനെ കുറിച്ച് ഉണ്ടായവിശ്വാസം കൂടി തകർന്നു പമ്പകടന്നു.

പെൺകുട്ടി പറയുന്നത് കൊച്ചു അരുണിന്റേതാണെന്നു.. അരുണിന് വ്യക്തമായി അറിയാം അത് തന്നെ കുട്ടിയാണെന്ന്..

എന്നിട്ടും ആ നിഷേധി അത് അംഗീകരിക്കുന്നില്ല..

“സത്യം പറയൂ അരുൺ നിന്റെ കുട്ടിയാണോ അതു”

ഉണ്ണിയേട്ടനും അപ്പോഴേക്കും എത്തി.. അരുണേട്ടനു മായുള്ള അന്നത്തെ
ആ സംഭവത്തിനു ശേഷം ഉണ്ണിയേട്ടനെ അവൾക്ക് കാണാൻ കിട്ടുന്നില്ലായിരുന്നു.. എത്ര വേദന സഹിച്ചാണ് അവൾ ഓരോ ദിനവും തള്ളിനീക്കിയത്.. അപ്പോഴൊക്കെ ആ വേദന എന്തിനാണെന്ന് അവർക്ക് മനസ്സിലായില്ല….

ഉണ്ണിയേട്ടന്റെ മുന്നിൽ അരുൺ തലകുനിച്ചു നിന്നു….!

അരുൺ ഏട്ടന് അങ്ങനെ തന്നെ വേണം നാട്ടുകാരുടെ മുൻപിലും സർവ്വോപരി
ഉണ്ണിയേട്ടന്റെ മുമ്പിലും നാണംകെട്ടല്ലോ..

ഉണ്ണി അവളുടെ അടുത്ത് ചെന്ന് ആശ്വസിപ്പിച്ചു…

ഒടുവിൽ നാട്ടുകാരുടെ വലിയ ചർച്ച നടന്നു. അരുണിനു കുറ്റം സമ്മതി ക്കേണ്ടിവന്നു. അങ്ങനെ പെൺകുട്ടി അവരുടെ വീട്ടിൽ നിർത്താൻ തീരുമാനം ആയി.. നല്ലൊരു മുഹൂർത്തം നോക്കി കല്യാണം കഴിക്കാനും

അരുണിന്റെ ആധ്യയുമായുള്ള വിവാഹ മോഹമടങ്ങി..!

ഒരുകണക്കിന് ആധ്യക്ക് ആശ്വാസമായി.. താൻ ചതിക്കപ്പെട്ടില്ലല്ലോ ദൈവത്തിനു നന്ദി.

അങ്ങനെ ഉണ്ണിയുടെയും ആധ്യയുടെയും സഹൃദം വീണ്ടും തളിർത്തു.. ഇപ്രാവശ്യം തളിർത്തപ്പോൾ അതിൽ ചില പൂവുകൾ ഉണ്ടായിരുന്നു… ക്രമേണ ആ പൂവുകൾ പ്രണയത്തിലേക്ക് വഴിമാറി..

ആധ്യയോട് തന്റെ ഉള്ളിലും പ്രണയമുണ്ടായിരുന്നുവെന്ന് ഉണ്ണിക്കുട്ടൻ മനസ്സിലാക്കി..

തന്നെ സംശയിച്ചു അടിയേറ്റപ്പോൾ ഉണ്ണിയും ഇത്തിരി നാൾ ആധ്യയോട് അകന്നു കഴിഞ്ഞിരുന്നു.. ആ സമയത്താണ് അവൻ ബോധ്യമായത്.. താൻ ആധ്യയെ സ്നേഹിക്കുന്നുണ്ടെന്ന്.. അകൽച്ച അവന് താങ്ങാനാവുന്നില്ല എന്ന് അന്ന് ബോധ്യപ്പെട്ടതാണ്…

ഒരു മനുഷ്യനല്ലേ അവന്റെ ഉള്ളിൽ അരുണിനോട് അല്പം വാശി ഉണ്ടായിരുന്നു.
ഒക്കെ കൂടി വിവാഹത്തിൽ കലാശിച്ചു.

ആധ്യയുടെ അച്ഛനും അമ്മയും അരുണിന്റെ സംഭവത്തോട് കൂടി ഉണ്ണിക്കുട്ടനോടുള്ള ആധ്യയുടെ ഇഷ്ടം നടത്തി കൊടുക്കുകയായിരുന്നു..

അങ്ങനെ ഇന്ന് ആ വിവാഹം നടന്നു.. ആധ്യയുടെയും ഉണ്ണിയുടെയും…

പരസ്പരം ഒന്ന് ചേരുമ്പോൾ അൽപസമയം ഒരു ചമ്മല് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറി. കൈവന്ന ആത്മവിശ്വാസത്തോടെ ആവേശത്തിൽ തന്നിൽ ഇണ ചേരുന്ന ഉണ്ണിയെ അവൾ ഒരു നിമിഷം സാകൂതം ശ്രദ്ധിച്ചു…
നല്ല അവതാനതയോടെ അവനത് ചെയ്യുമ്പോൾ ആഴക്കടൽ കടഞ്ഞു വെണ്ണയെടുക്കുന്ന പരമാനന്ദവും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും അവൾക്കുണ്ടായി.. ഉടലോട് ഉടൽ ഉരഞ്ഞ് അഗ്നി സ്വിക്കുമ്പോൾ മുഴങ്ങിയപ്പോൾ അവൾ പറഞ്ഞു……. ഉണ്ണിയേട്ടാ… പ്ലീസ്…

.