നന്നായി…. ഇനി പറഞ്ഞിട്ടെന്താ നിങ്ങള് വന്നേ….എന്തായാലും നമുക്കിവിടുന്ന് വേഗം പോകാം…ഇല്ലെങ്കിൽ ചിലപ്പോ അയാള് നമ്മളെ ഉപദ്രവിച്ചാലോ…

എഴുത്ത്:-ആദി വിച്ചു

“നീയെന്തിനാടി അവനേ നോക്കി ചിരിച്ചത് അതുകൊണ്ടല്ലേ അയാളിങ്ങനയൊക്കെ കാണിക്കുന്നത് “

“അത്… അതയാള് നമ്മളെ നോക്കി ചിരിച്ചപ്പോൾ അറിയാതെ എന്നോടും ചിരിച്ചുപോയതാ….”

“നന്നായി…. ഇനി പറഞ്ഞിട്ടെന്താ നിങ്ങള് വന്നേ….എന്തായാലും നമുക്കിവിടുന്ന് വേഗം പോകാം…ഇല്ലെങ്കിൽ ചിലപ്പോ അയാള് നമ്മളെ ഉപദ്രവിച്ചാലോ…”

“അത് ശരിയാ… നീ കുറച്ചുദിവസം മുന്നേ ഒരു വീഡിയോ കണ്ടില്ലേ ഇത് പോലെ ഒരുത്തൻ പെൺകുട്ടികളെ ഉiപദ്രവിച്ചെന്ന്.”

“ഹാ… ഞാൻ കണ്ടിരുന്നു.”

“പക്ഷേ… നമ്മളെങ്ങനെ പോകും നമുക്ക് പോകേണ്ടബസ്സ്ഇത് വരേ വന്നില്ലല്ലോ…”?ഭയത്തോടെ ഇപ്പോൾ കരയും എന്ന ഭാവത്തിൽ  പരസ്പരം പറയുന്ന  കുട്ടികളുടെ ശബ്‍ദം കേട്ടവൻ വായിച്ചുകൊണ്ടിരുന്ന പേപ്പറിൽ നിന്നും മുഖമുയർത്തി ആ… കുട്ടികളെ നോക്കി.ജോഗ്ഗർ പാന്റും ലൂസ് ടീഷർട്ടും വെള്ളഷൂവുംധരിച് തോളിലൊരുബാഗുമായി അക്ഷമയോടെ നിൽക്കുന്ന പന്ത്രണ്ടോ പതിമൂന്നോ വയസ്സുതോന്നിക്കുന്ന മൂന്ന് പെൺകുട്ടികളേ കണ്ടവൻ പുഞ്ചിരിയോടെ അവരെ നോക്കി.?അവരുടെ മുഖത്ത്തെളിയുന്ന ഭയം കണ്ടവൻ അവരുടെ നോട്ടം പോയദിക്കിലേക്ക് നോക്കി.

ബസ്റ്റാന്റിന്റെ ഓരംചേർന്നുനിന്ന ഒരുവൻ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്തുകൊണ്ട് രണ്ട് വിരലുകൾക്കിടയിൽ തിരുകിവച്ച് ചുണ്ട് കiടിച്ചുകൊണ്ട്  കുട്ടികളെ നോക്കിനിൽക്കുന്നത് കണ്ടവൻ ദേഷ്യത്തോടെ അയാളെ തുറിച്ചു നോക്കി. കണ്ടാലേ അറിയാം നന്നായി മiദ്യപിച്ചുകൊണ്ടാണ് അയാളുടെ നിൽപ്പെന്ന്. വീണ്ടും അയാൾ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ മറ്റൊരു നോട്ട്കൂടെ എടുത്തശേഷം ആ രണ്ട് നോട്ടുകളും ഒന്നിച്ചുപിടിച്ചുകൊണ്ട്  കുട്ടികളെ നോക്കി ഒരു വല്ലാത്ത ഭാവത്തിൽ ചുണ്ട് നനച്ചു. അത് കൂടെ കണ്ടതും അവിടെ പേടിച്ചുനിന്ന കുട്ടികൾ ഇപ്പോൾ കരയും എന്നുള്ള ഭാവത്തിൽ പരസ്പരം നോക്കി. കുട്ടികളുടെ ഭയവും അവന്റെ ഭാവവും കൂടെകണ്ടതും അവൻ ദേഷ്യത്തോടെ  അയാളെനോക്കി പല്ല് കiടിച്ചു.?അവന്റെ ഭാവംമാറിയത് കണ്ടതും കൂടെഉണ്ടായിരുന്ന സുഹൃത്ത് ഭയത്തോടെ അവന്റെ കയ്യിൽ അമർത്തി പിടിച്ചു.

“ഡാ… എബിൻ വേണ്ടാ… വേണ്ടെടാ വിട്ടേക്ക്..” അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട് എബിൻ അടുത്തുണ്ടായിരുന്ന വികലാംഗനായആൾനടത്തിയ ലോട്ടറികടയിലേക്ക് കയറിനിന്നുകൊണ്ട്  അയാളെതുറിച്ചുനോക്കി.

“ഇങ്ങനെ ഓരോന്നെങ്കിലും ദിവസവും ഈ  സ്റ്റാന്റിൽ പതിവാണ് മോനേ….
കൊച്ച്കുഞ്ഞുങ്ങളെനോക്കുന്നത്കണ്ടാൽ ദേഷ്യംവരും. മുതിർന്നവരെ നോക്കിയാൽ കാണാൻ എന്തെങ്കിലും ഉണ്ടായിട്ടാണെന്ന് പറയാം പക്ഷേ ഈ.. കൊച്ച് കുഞ്ഞുങ്ങളെ നോക്കുന്ന നോട്ടം കാണുമ്പഴാ…. പക്ഷേ…..എന്ത് ചെയ്യാം എനിക്ക് ദേഷ്യംവന്നാലും മിണ്ടാൻ കഴിയില്ലല്ലോ…..” തന്റെ പാതിച ത്തകാലുകളിലേക്ക് നോക്കിക്കൊണ്ടയാൾ സങ്കടത്തോടെ പറഞ്ഞു.
അത്കൂടെ കേട്ടതും അവൻ പുച്ഛത്തോടെ അരികിൽ നിന്ന സുഹൃത്തിനെ നോക്കി. അവനാണെങ്കിൽ എന്ത്പറയണം എന്നറിയാതെ സങ്കടത്തോടെ മുഖംതാഴ്ത്തി.

” ഡാ…..കുട്ടാ…. പെൺകുട്ടികൾഎന്നാൽ ഓരോവീടിന്റെയും വിളക്കാണ് അത് ഇല്ലാത്തവർക്കും ഒട്ടും പ്രതീക്ഷിക്കാതെ നഷ്ടപെടുമ്പഴും മാത്രമേമനസ്സിലാകു.

“ഡാ… അത്…. അതുകൊണ്ടല്ല ഇപ്പോ ഒരു പ്രശ്നം കൂടെ ഉണ്ടായാൽ അറിയാലോ…. അല്ലാതെഞാൻ വെറൊന്നും….”

“ഹേയ്…. അതൊക്കെ വിട്ടേക്ക് നീ എന്ത്ഉദ്ദേശത്തിൽആണ് അത് പറഞ്ഞതെന്ന് എനിക്കറിയാം… പക്ഷേ ഇതുപോലുള്ള ത#@##&**@കണ്ടാൽ അത്ക്ഷമിച്ചുകൊടുക്കാൻ അവന്റെ തiന്തക്ക് അല്ലല്ലോ ഞാൻ ജനിച്ചത്.. “
വലിഞ്ഞുമുറുകിയ മുഖത്തോടെ അവൻ പിന്നിലേക്ക് നോക്കിയതും ഇരുന്നിടത്ത് നിന്ന്  എങ്ങോട്ടോ മാറിനിക്കാൻ ഒരുങ്ങുന്ന കുട്ടികളെ കണ്ടതും എബിൻ മറ്റൊന്നും ചിന്തിക്കാതെ വേഗത്തിൽ അവർക്കരികിലേക്ക് നീങ്ങി.

“നീ… പറഞ്ഞത് ശെരിയാടാ…. നീ വന്നേ നമുക്ക് പോകാം.” മൂന്ന്കുട്ടികളും ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് മാറാൻ ഒരുങ്ങിയതും അവരെ തടഞ്ഞുകൊണ്ട് എബിൻ അവർക്ക് മുന്നിലേക്ക് കയറി നിന്നു.

“നിങ്ങള് പെൺകുട്ടികൾ ഭയക്കുന്നത് കൊണ്ടാണ് ഇവന്മാരൊക്കെ ഇങ്ങനെ കാണിക്കുന്നത്മ ക്കൾ ഇവിടെ നിന്നോ നിങ്ങടെ ദേഹത്ത് എങ്ങാനും അവൻ തൊട്ടാൽ പിന്നവൻ നേരെ ചൊവ്വേ ഇവിടം വിട്ട് പോകില്ല.” അവന്റെ ഉറച്ച ശബ്ദംകേട്ടതും ആ കുട്ടിക്കൾ ആശ്വാസത്തോടെ അവനേ നോക്കി.

“വേണ്ട ഏട്ടാ…. ഞങ്ങൾ അങ്ങോട്ട് മാറി……”

“വേണ്ടാ….. ഈ… ചെറിയപ്രായംമുതൽ ഇങ്ങനെ ഒളിച്ചോടി ശീലിക്കരുത് കേട്ടല്ലോ…. എന്ത് വലിയപ്രശ്നം വന്നാലും അതിനെയെല്ലാം തരണംചെയ്ത് മുന്നോട്ട് പോകണം .” എഴുന്നേറ്റ് പോകാൻ കാരണങ്ങൾ പറയാൻ ശ്രെമിച്ചവരെ ഒരുവാക്ക് പോലും പറയാൻ അനുവദിക്കാതെ അവൻ അവിടെതന്നെ പിടിച്ചിരുത്തി.

“ചേട്ടാ… ചേട്ടന് എവിടെക്കാ പോകേണ്ടത് “

“താമരശ്ശേരി ” കുഞ്ഞുങ്ങളെ നോക്കി ദഹിപ്പിച്ചുകൊണ്ട് നാവ് കുഴഞ്ഞുകൊണ്ട് പറയുന്നവനെ കണ്ടതും അവൻ ദേഷ്യത്തോടെ കൈ ചുരുട്ടി.അത് കണ്ടതും  ഫ്രണ്ട്‌ വന്ന് പെട്ടന്നവന്റെ കയ്യിൽ മുറുകെ പിടിച്ചു.

“ഡാ…. തൊട്ടാ പണിയാകും ആ… കോലത്തിലാ അവന്റെ നിൽപ്പ്. നിനക്ക് അറിയാലോ ഇത്പോലെ നീ എടുത്തുചാടിയഒരുകേസ് കഴിഞ്ഞ് നീ ഇന്ന് ഇറങ്ങിയേ ഉള്ളു. തൽക്കാലം നീയവനെ ഒഴുവാക്കിവിട്.

“പ്ഭ.. ചെuറ്റേ… നിന്റെ പെങ്ങളോ… മക്കളോ… മരുമക്കളോആണ് ആ കുട്ടികളുടെ സ്ഥാനത്ത് നിൽക്കുന്നതെങ്കിലും നീ ഇത് തന്നെ ചെയ്യുവോ….”
അത് വരേ ചിരിച്ചുകൊണ്ടിരുന്ന അവന്റെ ഭാവം പെട്ടന്ന് മാറിയത്കണ്ടതും ആ… കുട്ടികൾ ഭയത്തോടെ അവർ നിന്നിടത്ത് നിന്ന് മാറിനിൽക്കാനായി തിരിഞ്ഞതും അവൻ ദേഷ്യത്തോടെ ഫ്രണ്ടിനെനോക്കി. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ അവൻ ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന്കണ്ട് ആ കുട്ടികളെ നോക്കി. പേടിച്ചുവിറച്ചുനിൽക്കുന്ന കുട്ടികളെ കണ്ടതും അവൻ പറയുന്നതാണ് ശെരിയെന്നുതോന്നിയതുകൊണ്ടും ഇനി അവനേ എതിർക്കണ്ടെന്ന് കണ്ടവൻ ലക്ക്കെട്ട് കുട്ടികളെ തുറിച്ചു നോക്കുന്നവ നരികിലേക്ക് നടന്നു. സ്ത്രീകളായും പുരുഷന്മാരായും ഒരുപാട്പേര് ഈ കാഴ്ച കാണുന്നുണ്ട് പക്ഷേ ഒരാള്പോലും ആ കുട്ടികളെ ചേർത്തു പിടിക്കാൻ മുന്നോട്ട് വരുന്നില്ല.

ഒരുപക്ഷേ താനിപ്പോ അവനേ എതിർത്താൽ ഈ പ്രതികരണശേഷിയില്ലാത്ത സമൂഹത്തിൽ നാളെ ഇവരും വന്നേക്കാം എന്ന് കണ്ടവൻ അയാളുടെ കഴുത്തിൽ കയ്യിട്ട് ചേർത്തുപിടിച്ചു കൊണ്ട് അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.?അത് കണ്ട കുട്ടികൾ സംശയത്തോടെ മൂവരെയും മാറി മാറി നോക്കി.അത് കണ്ടതും എബിൻ ചിരിച്ചുകൊണ്ട് അവരെ നോക്കി കണ്ണടച്ചു കാണിച്ചു.

“ഹാ….ഷെയറിനുണ്ടോ….”?ചോദ്യം കേട്ടതും ആരാണെന്ന്പോലുംനോക്കാതെ അയാൾ സന്തോഷത്തോടെ അവന്റെ ചുമലിൽ കൈതാങ്ങിക്കൊണ്ട് അടുത്തുള്ള പബ്ലിക് ടോയ്‌ലറ്റിന് നേരെനടന്നു.അവർക്ക് പിറകെ പോകുന്നതിനിടെ അവൻ പുഞ്ചിരിയോടെ ആ കുട്ടികളെ ഒന്ന്കൂടെ തിരിഞ് നോക്കി.

വർഷങ്ങൾക്ക് ശേഷം എബിന്റെ ഫോണിലേക്ക് വന്നകോൾ കണ്ടതും അവൻ പുഞ്ചിരിയോടെ വണ്ടിയുടെ ചാവിയുമായി പുറത്തേക്ക് ഇറങ്ങി.?പോലീസ് സ്റ്റേഷന് മുന്നിൽ വണ്ടി നിർത്തിയവൻ ഹെൽമറ്റ് വണ്ടിയിൽ വച്ച് അകത്തേക്ക് നടന്നു.

Si സാറിന്റെ ടേബിളിനുമുന്നിൽ തലഉയർത്തി പിടിച്ചു നിൽക്കുന്ന മൂന്ന് പെൺകുട്ടികളെ കണ്ടവൻ ഒന്ന് പുഞ്ചിരിച്ചു.

“ഹാ….എബിൻ താൻ വന്നോ….”

“പെട്ടന്ന് അവന്റെ പേര് കേട്ടതും മൂവരും ഞെട്ടലോടെ തിരിഞ്ഞുനോക്കി.
എന്നാൽ അവന്റെ പുഞ്ചിരി കണ്ടതും മൂവരും ഓടിവന്നവന് ഇരുവശവും ചേർന്നു നിന്നു.അത് കണ്ട് si പുഞ്ചിരിയോടെ അവരെ നാല് പേരെയും നോക്കി പുഞ്ചിരിച്ചു.

“ഡോ… എബിൻ തന്റെ പിള്ളേര് കൊള്ളാല്ലോ….പഠിത്തം കഴിഞ്ഞ് മൂന്നാളും പോലീസിലേക്ക് തന്നെ അല്ലേ…..”

“അതൊക്കെ അവരുടെ ഇഷ്ടം അല്ലെടാ മക്കളേ…..”

“പിന്നല്ലാതെ….”

“എന്നാലും ഞങ്ങള് പോലീസ്കാരായാൽ ഇവന്മാരുടെയൊക്കെ കാര്യം… “
ലോക്കപ്പിൽ ഒടിഞ്ഞുതൂങ്ങിയിരിക്കുന്നവനെ നോക്കികൊണ്ട് അതിൽ ഒരുവൾ കൈ ചുരുട്ടി.

“ഇതിപ്പോ എന്താ….?” ലോക്കപ്പിൽ കിടക്കുന്നവനെ നോക്കി എബിൻ അവരോടായി തിരക്കി.

“ഞങ്ങള് പ്രാക്ടീസ് കഴിഞ്ഞുവരുമ്പഴാ ആ… പന്ന ഒരു കുഞ്ഞിനെ വാ പൊത്തി കുറ്റിക്കാട്ടിലേക്ക് കൊണ്ട് പോണത് കണ്ടത്.”

“ആറോ… ഏഴോ വയസേ ഉള്ളു ഏട്ടാ ആ.. കുഞ്ഞിന് “

“പിന്നൊന്നും നോക്കീല്ല അവന്റെ നെഞ്ചത്ത് ഞങ്ങൾ ഒന്നൂടെ പ്രാക്ടീസ് ചെയിതു അത്രേയുള്ളു.”

“ഉം….ഇതിപ്പോ എങ്ങനാ സാറേ…ഇവരിവിടെ നിൽക്കണോ….”

“ഹേയ് വേണ്ട ആവശ്യം ഉള്ളത് ഞങ്ങൾ എഴുതി വാങ്ങിച്ചിട്ടുണ്ട്. ഇനി അവന് വേണ്ടത് ഞങ്ങള് വാങ്ങിച്ച്കൊടുത്തോളാം.പിന്നേ…. എബിൻ താൻ ഒന്ന് വന്നേ….” അവനുമായി അല്പം മാറിനിന്ന അദ്ദേഹം ആ മൂന്നുപേരെ ഒന്ന് നോക്കി.

“എബിൻ കുട്ടികൾക്ക് ധൈര്യം ഉണ്ട് സമ്മതിച്ചു പക്ഷെ ഇങ്ങനെ ഉള്ളവർക്ക്ഇടയിൽ പെട്ട് വല്ലതും സംഭവിച്ചു പോയാൽ “

“സാറിനുഓർമ്മയില്ലേ അന്നത്തെ ദിവസം മൂത്തവർക്ക്രണ്ട് പേർക്കും 13ഉം രണ്ടാമത്തവൾക്ക് ഇളയവൾക്ക് 10ഉം വയസ്സേ അന്നുണ്ടായിരുന്നുള്ളു.
ആ പ്രായത്തിൽ അവർ അനുഭവിച്ചതിൽ കൂടുതൽ ഒന്നും അവർ ഇനി അനുഭവിക്കില്ല അത്എനിക്കറിയാം “അവൻ പറഞ്ഞത് കേട്ടതും അദ്ദേഹം ഒരു നെടുവീർപ്പോടെ അവനേ നോക്കി. ജീവച്ഛവമായ മൂവരെയും അന്ന് പൊതിഞ്ഞു പിടിച്ചത് താൻ ആയിരുന്നു എന്നോർത്ത അദ്ദേഹം നിറഞ്ഞുവന്ന കണ്ണുകൾ മുറുകെ അടച്ചു.

“അതേ….സാറെ ഇവനെ ഇവിടെ കൊണ്ട് വരുമ്പോൾ ഉള്ള കോലം ഞങ്ങൾ വീഡിയോ എടുത്തു വച്ചിട്ടുണ്ട്ഇ നി നിങ്ങളെങ്ങാനും കൈ വച്ചവൻ തീർന്നുപോയാൽ ഞങ്ങടെ തലയിൽ ഇടാൻ നിൽക്കണ്ട …..” അവർക്ക രികിലേക്ക് വന്നുകൊണ്ട് മൂവരും അദ്ദേഹത്തോടായി പറഞ്ഞു.

“പൊന്നു മക്കളേ ഞാൻ അവനേ ഒന്നും ചെയ്യുന്നില്ലേ…”
പുഞ്ചിരിയോടെ അവരെ നോക്കി കൊണ്ട് അദ്ദേഹം തലയാട്ടി.

“സാറെന്തായാലും പെട്ടന്ന് കാര്യങ്ങൾ ഒക്കെ നോക്ക് “പുഞ്ചിരിയോടെ സെല്ലിൽ കിടക്കുന്നവനെ ഒന്ന് നോക്കിയ ശേഷം എബിൻ കുട്ടികളുമായി പുറത്തേക്ക് നടന്നു.ഒരുകാലത്ത് ഇവരെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ പത്രങ്ങളിൽ ഇവരും നിറഞ്ഞു നിൽക്കില്ലായിരുന്നു.അങ്ങനെയുള്ള തന്റെ സഹോദരിമാർക്കല്ലാതെ മറ്റാർക്കാണ് ഇവനെപോലെ ഉള്ളവരെ കൈകാര്യം ചെയ്യാൻ അവകാശം എന്ന് ഓർത്തുകൊണ്ടവർ മൂന്ന് ബൈക്കുകളിലായി വീട്ടിലേക്ക് തിരിച്ചു.

ഒരാഴ്ച കഴിഞ്ഞതും പത്രത്തിലെ വാർത്ത കണ്ട മൂന്നുപേരും പുഞ്ചിരിയോടെ പരസ്പരം നോക്കി.

“ജയിൽ പുള്ളി രക്തം ശർദ്ധിച്ചു കുഴഞ്ഞുവീണു മരിച്ചു. “

(ചിലപ്പോഴെങ്കിലും നമ്മളും ആഗ്രഹിച്ചു പോയിട്ടില്ലേ ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ )

❣️ ❣️