ദേiഹത്ത് പiലയിടത്തും തന്റെ കൈകളാൽ പതിയേ തiലോടിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു ദീർഘശ്വാസത്തിൽ വർഷങ്ങളായുള്ള ആഗ്രഹങ്ങൾ എല്ലാം കെട്ടടങ്ങിയതും അവർ….

എഴുത്ത്:-ആദി വിച്ചു.

അടുത്തമുറിയിൽ നിന്നുംകേൾക്കുന്ന നേർത്തശബ്‍ദം തന്നെ വല്ലാതെ അലട്ടുന്നത്  ജാനകിഅറിയുന്നുണ്ടായിരുന്നു.

ഒരുകാലത്ത് മകൻ അടുത്ത മുറിയിലുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഭർത്താവിനെ തന്നിൽനിന്ന് തള്ളിമാറ്റിതിരിഞ്ഞുകിടന്നപ്പോൾ അദ്ദേഹത്തിനുണ്ടായ സങ്കടത്തിന്റെ ആഴം. അത് ഓർക്കേ അവർക്ക് തന്നോട് തന്നെ ദേഷ്യം തോന്നി.

ഒരു ലോഡിങ് തൊഴിലാളിയായിരുന്ന അദ്ദേഹം ഒരിക്കലും ഞങ്ങൾക്ക് ഒരു കുറവും വരുത്തിയിരുന്നില്ല. രാത്രി ക്ഷീണിച്ചുവരുന്ന അദ്ദേഹം അത് വകവെയ്ക്കാതെ തന്നെ ഉiമ്മകൾക്കൊണ്ട് മൂടുമ്പോൾ താനും ആഗ്രഹിച്ചിരുന്നു അദ്ദേഹത്തിന് വiഴങ്ങികൊiടുക്കാൻ.

പക്ഷേ ഭാര്യഎന്നതിലുപരി എപ്പോഴും എന്നിൽ നിറഞ്ഞുനിന്നത് അമ്മ എന്നുള്ള പദവി ആയതുകൊണ്ടാവും അദ്ദേഹത്തെ പലപ്പോഴും ഞാൻ നിരാശപ്പെടുത്തിയത്. അന്നത്തെ തന്റെ പ്രായമാണ്തന്റെമകനിന്ന്. പക്ഷേ അമ്മ തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ട് എന്ന് പോലും ചിന്തിക്കാതെയുള്ള രണ്ട് പേരുടെയും സ്നേഹപ്രകടനങ്ങൾ കേൾക്കു മ്പോൾ താൻ അദ്ദേഹത്തോട് പണ്ട് ചെയ്തത് തെറ്റാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. പക്ഷേ ആ തിരിച്ചറിവുകൾ കൊണ്ട് തനിക്കിന്ന് വലിയ പ്രയോജനങ്ങൾ ഒന്നും തന്നെയില്ല എന്നറിയാം. പക്ഷേ അവരുടെ മുറിയിൽ നിന്ന് ഉയർന്നു കേൾക്കുന്ന ഞെiരക്കങ്ങളും നിശ്വാസങ്ങളും കേൾക്കെ തന്റെ മനസ്സും കൈവിട്ടു പോകുന്ന തറിഞ്ഞവർആകെ വല്ലാതായി.

ഉയർന്നു വരുന്ന തന്റെശiരീരത്തിന്റെ ചൂട് സഹിക്കാൻ കഴിയാതെ അവർ ധരിച്ചിരുന്ന മാiക്സി തലവഴി അiഴിച്ചു മാറ്റിക്കൊണ്ട് അല്പസമയം കണ്ണടച്ചുകിടന്നു. അല്പം മുൻപ് കിടക്കാൻ നേരം ദേഹം കഴുകിയത് കൊണ്ട്തന്നെ അവരുടെ ദേഹത്ത് നേർത്തതണുപ്പും ചന്ദ്രികസോപ്പിന്റ ഗന്ധംവും ഉണ്ടായിരുന്നു. എങ്കിലും അതിനെ മറികടന്നുകൊണ്ട് തന്നിൽ പടരുന്ന ചൂട് അവരെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു. കട്ടിലിന്റെ നേർത്ത ഞെരക്കം കേട്ടതും അവർ വീണ്ടും അടുത്തമുറിയിലേക്ക് ചെവിയോർത്തുകൊണ്ട് ദേiഹത്ത് പiലയിടത്തും തന്റെ കൈകളാൽ പതിയേ തiലോടിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു ദീർഘശ്വാസത്തിൽ വർഷങ്ങളായുള്ള ആഗ്രഹങ്ങൾ എല്ലാം കെട്ടടങ്ങിയതും അവർ ആശ്വാസത്തോടെ കണ്ണടച്ചുകിടന്നു.

“ചേച്ചി എന്താ ഈ പറയുന്നത്? മകനും മരുമകളും ചെയ്യുന്നത് ഓർത്തുകൊണ്ട് ഛേ… നാiണമില്ലേ നിങ്ങക്ക്.”

“ജയേ ഞാൻ വേണം എന്ന് വച്ച് ചെയ്തതല്ല അറിയാതെ പറ്റിപോയത  അറിയാം ചെയ്തത് തെറ്റാണെന്ന് അടുത്തമുറിയിൽ കിടക്കുന്നത് തന്റെ മകനും മരുമകളും ആണെന്നുള്ള ചിന്തഇല്ലാത്തത് കൊണ്ടല്ല  എന്തു കൊണ്ടാണെന്ന് അറിയില്ല പ്രായംചെല്ലുംതോറും കാiമം വല്ലാതെ തന്റെ മനസ്സിനെയും ശiരീരത്തെയും കാർന്നുതിന്നാൻ തുടങ്ങിയിരിക്കുന്നു. വർഷങ്ങൾക്ക് മുന്നേ അദ്ദേഹം മരിക്കുമ്പോൾ തന്റെ മകന് ഏതാണ്ട് പത്ത് വയസ്സേ ഉണ്ടായിരുന്നുള്ളു. അന്ന്  പലരും പറഞ്ഞതാ മറ്റൊരു വിവാഹം കഴിക്കാൻ എന്നാൽ എന്തുകൊണ്ടോ അന്നങ്ങനെ ചെയ്യാൻ തോന്നിയില്ല. എങ്ങനെയെങ്കിലും മകനെ വളർത്തി നല്ലൊരു നിലയിൽ എത്തിക്കണം അത് മാത്രമായിരുന്നു തന്റെ ഏക ലക്ഷ്യം.
അതെന്തായാലും നടന്നു. അപ്പോൾ പിന്നേ ഈ.. അൻപതാം വയസ്സിൽ ഈ തള്ളക്ക് ഇത് എന്തിന്റെ കേടാണെന്ന്  പലരും ചിന്തിച്ചേക്കാം. മക്കൾക്ക് വേണ്ടി എത്രതന്നെ ജീവിച്ചാലും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്ന തിരക്കിൽ  മനഃപൂർവ്വമല്ലെങ്കിലും അവർ പലപ്പോഴും നമ്മളെ മറക്കും. അവര് മാത്രല്ല ഒരുകാലത്ത് നമ്മളും അങ്ങനെ തന്നെയല്ലേ നമ്മുടെ മാതാപിതാക്കളോടും കാണിച്ചിട്ടുള്ളത്.”

എന്ന് ചോദിച്ചു കൊണ്ട് ജാനകി അടുത്തിരുന്ന ജയയെ നോക്കി. കെട്ടി കേറി വന്ന അന്നുമുതൽ എന്തിനും ഏതിനും ജാനകിക്ക് ആകെയുള്ള കൂട്ടാണ് ജയ. അയൽക്കാർ എന്നതിൽ ഉപരി സുഹൃത് എന്നോ കൂടപ്പിറപ്പെന്നോ പറയാൻ പറ്റുന്ന ബന്ധം.

ഇപ്പോഴുള്ള തന്റെ അവസ്ഥ മാറ്റാരോട് പറഞ്ഞലും അവർക്കെല്ലാം ഇതേ അഭിപ്രായം തന്നെയാവും എന്നറിയാവുന്നത് കൊണ്ട് തന്നെ ജാനകി പതിയെ നെടുവീർപ്പിട്ടു.

“നിനക്ക് അറിയാലോ ഞാനും മായയുംതമ്മിലുള്ള പ്രശ്നങ്ങൾ.”

“ഉം…..അതൊക്കെ എനിക്കറിയാം. ഞാൻ പലപ്പോഴും ചേച്ചിയോട്ചോ ദിക്കണം എന്ന് കരുതിയിരുന്നതാ. മായ അവളൊരു നല്ല കുട്ടിയല്ലേ വീട്ടിലെ ജോലികളൊക്കെ ചെയ്യും വീട് നന്നായി നോക്കും അവനേം നിങ്ങളെ എല്ലാവരേയും അവൾ ഒരു കുറവും ഇല്ലാതെ നോക്കുന്നില്ലേ പിന്നെന്തിനാ അവളോടിങ്ങനെ വഴക്കിടുന്നത്. ഒന്നുല്ലെങ്കിലും നിങ്ങളായി കണ്ടുപിടിച്ചു മോന് കെട്ടിച്ചുകൊടുത്ത പെണ്ണല്ലേ അവള്. ഞാൻ ഇതുവരെ കണ്ടിട്ടില്ല അവൾ ആരോടെങ്കിലും ഒന്നങ്ങോട്ട് മാറിനിക്ക് എന്ന് ദേഷ്യത്തോടെ പറയുന്നത് പോലും. ഒരു കണക്കിന് പറഞ്ഞാൽ അവളേ കിട്ടിയതിനു ചേച്ചി ദൈവത്തോട് നന്ദിപറയുകയാ വേണ്ടത്. അത്രപാവമാ ആ കുട്ടി.”

ടീവി ചാനൽ മാറ്റിക്കൊണ്ട് അവർ ജാനാകിയേ നോക്കി പറഞ്ഞു. പുഞ്ചിരി യോടെ എല്ലാം കേട്ടിരിക്കുന്നവരെ കണ്ടതും കാര്യം മനസ്സിലാവാതെ അവരെ തുറിച്ചു നോക്കി.

“അത്….അതുപിന്നെ നിങ്ങളൊക്കെ കരുതുന്നത് പോലെ അവളോടെ നിക്ക് വഴക്കോ ഇഷ്ടക്കുറവോ അങ്ങനെ ഒന്നും ഇല്ലാ…. അവളോടെ നിക്ക് ഇഷ്ടം മാത്രമേ ഉള്ളു. എവിടെ പോയി വന്നാലും അവൾ വീട്ടിൽ ഇല്ലെങ്കിൽ അവളേ ഒരു നോക്ക് കണ്ടില്ലെങ്കിൽ എനിക്കുണ്ടാവുന്ന സങ്കടം എത്രത്തോളം ഉണ്ടാവും എന്നറിയാമോ.”

നിറഞ്ഞ കണ്ണുകളോടെ പറയുന്നവരെ കണ്ടതും ജയ കാര്യം മനസ്സിലാകാതെ അവരെ തുറിച്ചു നോക്കി.

“പിന്നെന്തിനാ ചേച്ചി അവളോടിങ്ങനെ വഴക്കിടുന്നത്…”

“അത് പറഞ്ഞാൽ ചിലപ്പോൾ നിനക്ക് മനസ്സിലാവില്ല…..”

“എനിക്ക് മനസ്സിലാവില്ലെന്ന് ചേച്ചി സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ…. എന്താണെങ്കിലും എന്നോട് പറഞ്ഞാലല്ലേ അറിയൂ ഞാൻ മനസ്സിലാക്കുമോ ഇല്ലയോ എന്ന് “

“ഒന്ന് തളർന്നുപോയാൽ ചായാൻ ഒരു തോൾ ഇല്ലാതാകുമ്പഴേ അതിന്റെ വിഷമം മനസ്സിലാവു.”

“അതും മായയോട് വാഴക്കിടുന്നതും തമ്മിൽ എന്താ ബന്ധം?”

“ഈ കാലത്തിനിടെ ശiരീരത്തിനും മനസ്സിനും ഒരു പാട് മുറിവുകൾ ഏറ്റിട്ടുണ്ട്.

പക്ഷേ അന്നൊക്കെ മുന്നിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു എന്റെ മോനേ നന്നായി വളർത്തണം എന്ന്.

എന്നാൽ ഇന്ന് അവൻ അവന്റേതായ ജീവിതത്തിലേക്ക് മടങ്ങിയപ്പോൾ ഞാൻ വല്ലാതെ തളർന്നുപോയി.

ഒന്ന് ചേർന്നിരിക്കാനോ സ്വന്തം എന്ന് പറയാനോ ആരും ഇല്ലാത്ത അവസ്ഥ അത് എന്നിൽ നിന്ന് പുറത്തേക്ക് വരുന്നത് ആ പാവം കുട്ടിയുടെ മനസ്സമാധാനം കളഞ്ഞു കൊണ്ടാ. എനിക്കറിയാം ചെയ്യുന്നത് തെറ്റാണെന്ന് പക്ഷേ അറിയാതെ ചെയിതു പോകുന്നതാ.

അവൾക്ക് ഒരു ചെറിയ വേദന വന്നാൽപോലും അവനത് സഹിക്കില്ല ആവൻ കൂടെ ഇരുന്നുകൊണ്ട് അവളേ പരിഗണിക്കുന്നത് കാണുമ്പോൾ ഞാൻ… എനിക്ക്….”

പൊട്ടിവന്ന കരച്ചിൽ അടക്കിപിടിച്ചുകൊണ്ടവർ ജയയുടെ ചുമലിലേക്ക് ചാഞ്ഞു.

“ഉം…. എനിക്ക് മനസ്സിലാവുന്നുണ്ട് ചേച്ചി…. ആരെയൊക്കെ എത്രകണ്ട് സ്നേഹിച്ചാലും ഒരുസമയം കഴിഞ്ഞാൽ നമ്മൾ തനിച്ചാവും. അതിനാ രെയും കുറ്റപ്പെടുത്താൻ കഴിയില്ല. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് പോലെയാ നമ്മുടെ ജീവിതം. പലരും കൂടെയുള്ളപ്പോൾ നമുക്കവരുടെ വില മനസ്സിലാവില്ല. ഭർത്താവിനോട് നിങ്ങളെക്കാൾ വലുത് എനിക്കെന്റെ മക്കളാണെന്ന് പറയുമ്പോൾ പുഞ്ചിരിയോടെ അദ്ദേഹം അത് അംഗീകരിക്കും. പക്ഷേ…. നിങ്ങളെക്കാൾ ഇഷ്ടം എനിക്ക് നിങ്ങളുടെഅച്ഛനെ ആണെന്ന് പറഞ്ഞുകഴിഞ്ഞാൽ ആ സമയം മുതൽ അവർ കരച്ചിലും ബഹളവും തുടങ്ങും. വർഷങ്ങൾ പോകുംതോറും അവർ നമ്മളുമായി ഒരു അകലം വച്ചുതുടങ്ങും. അത് അവരുടെ കുറ്റമല്ല സ്വാഭാവികമായും വരുന്ന ഒരു കാര്യമാണത്. അവസാനം അവർ അവരുടെ ജീവിതം നോക്കി പോകുമ്പോൾ നമ്മൾ വെറും കറിവേപ്പില ആവുകയും ചെയ്യും. പക്ഷേ അപ്പോഴും നമ്മളെ ചേർത്തുപിടിച്ചുകൊണ്ട് നമ്മളോടുള്ള ഇഷ്ടം ഒട്ടും കുറയാതെനമുക്കൊപ്പം നമ്മുടെ ഭർത്താവെ കാണു.

ഒരിക്കലും മക്കളേ സ്നേഹിക്കരുത് എന്നല്ല അന്ധമായി സ്നേഹിക്കരുത് എന്നെ പറയുന്നുള്ളു. മക്കളേ സ്‌നേഹിക്കുമ്പോൾ നമുക്ക് ഒപ്പം എന്തിനും ഏതിനും തണലായി നമുക്ക് ഒപ്പം നിൽക്കുന്ന ആളെ മറക്കരുത് ചേച്ചി….. കാരണം ഇന്നത്തെ മക്കളാണ് നാളത്തെ ഭാര്യയും ഭർത്താവും ഒക്കെ.”

“ഉം…..” അവർ പറഞ്ഞത് സത്യമാണ് എന്ന് തലകുലുക്കി സമ്മതിച്ചു കൊണ്ടവർ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ചുമരിലെ ഫോട്ടോയിലേക്ക് നോക്കി.

“ജാനകി…. മോൻ അപ്പുറത്തെ മുറിയിലല്ലെടി ഇന്നെങ്കിലും എന്നെ ഒന്ന്സമ്മതിക്കെടി..”

“ദേ മനുഷ്യ മിണ്ടാതിരുന്നേ മോനെങ്ങാനും കേട്ടാൽ നാണക്കേടാവും..”

“എന്റെഭാര്യയെ ഞാൻ തൊടുന്നതിൽ എന്താടി നാണക്കേട്…”

“ഒന്ന് മിണ്ടാതെ ഉറങ്ങാൻ നോക്കിക്കേ മനുഷ്യനിങ്ങള് പാതിരാത്രിക്കാ അങ്ങേരുടെസ്നേഹപ്രകടനം”

അല്പം ബലമായി അയാളെ തള്ളിമാറ്റിക്കൊണ്ടവർ തിരിഞ്ഞു കിടന്നു. “ആയിക്കോട്ടെ നാളെഞാൻ ഇല്ലാതായാലെ നിനക്ക് ഇതിന്റെ ഒക്കെ വില മനസ്സിലാവു. നീയിപ്പോ കൊഞ്ചിച്ചു കൊണ്ട് നടക്കുന്ന മോനില്ലേ അവന് നിന്നെ നീ ആഗ്രഹിക്കുന്ന പോലെ സ്നേഹിക്കാൻ കഴിയാത്ത ഒരു അവസ്ഥ വരും അന്നേ നിനക്ക് എന്റെ വില മനസ്സിലാകു നോക്കിക്കോ.”

“ദേ… നിങ്ങള് വേണ്ടാത്തത് ഒന്നും പറയാതെ കിടക്കാൻ നോക്കിക്കേ.”

പുതപ്പ് ദേഹത്തേക്ക് വലിച്ചിട്ടുകൊണ്ട് ദേഷ്യത്തോടെ തിരിഞ്ഞു കിടക്കുന്ന ഭർത്താവിനെ ഓർക്കേ അവരുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. അന്ന് അദ്ദേഹം പറഞ്ഞതിന്റെ പൊരുൾതനിക്ക് മനസ്സിലായില്ലെങ്കിലും ഇന്നത് തനിക്ക് നന്നായി മനസ്സിലാവുന്നുണ്ട് എന്ന് ഓർത്തുകൊണ്ടവർ കണ്ണു തുടച്ചു. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതെ പിന്നീട് ചെയ്യാം അല്ലെങ്കിൽ ആരെങ്കിലും അറിഞ്ഞാലോ എന്നൊക്കെയുള്ള പേടികൊണ്ട് മാറ്റിവച്ചാൽ പിന്നീടൊരുകാലത് അത് പൂർത്തിയാക്കാൻ കഴിഞ്ഞെന്നു വരില്ല.നമ്മുടെ സന്തോഷം മാത്രമല്ല നമ്മളെസ്നേഹിച്ചു കൂടെ നിൽക്കുന്നവരുടെ സന്തോഷങ്ങൾ ക്ക്കൂടെ നമ്മൾ വില നൽകണം എന്നോർത്തു കൊണ്ടവർ പതിയേ കണ്ണുകൾ ഇറുക്കി അടച്ചു.