” ദേ… ആരതി നീ അല്പം വിട്ട് നിന്നെ നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് തന്നെ നാണം വരുന്നു എന്ത്‌ തടിയാ ഇത്…….

_upscale

എഴുത്ത്:-യാഗ

ജിമ്മിന്റെ പടികൾ ഇറങ്ങുമ്പോൾ അവളുടെ കാലുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.?ആദ്യമായാണ് ഇന്നവൾ ജിമ്മിലേക്ക് വന്നത്. ഇത് വരേ തന്റെ തടി അവൾക്കൊരു വലിയ പ്രശ്നമായി തോന്നിയിരുന്നില്ലെങ്കിലും കഴിഞ്ഞദിവസം തന്റെ ഭർത്താവിന്റെ വാക്കുകൾ അവളേ വല്ലാതെ വേദനിപ്പിച്ചു.

” ദേ… ആരതി നീ അല്പം വിട്ട് നിന്നെ നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് തന്നെ നാണം വരുന്നു എന്ത്‌ തടിയാ ഇത്.?നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് എന്തോ വല്ലാതെ നാണക്കേട് തോനുന്നു?നീ ആ സനലിന്റെ ഭാര്യയെ നോക്കിക്കേ ഏത് ഡ്രസ്സ് ധരിച്ചാലും എന്തൊരു സുന്ദരിയാ അവൾ. അല്ലെങ്കിലും മെലിഞ്ഞ സ്ത്രീകളെ കാണാൻ ഒരു പ്രത്യേക ഭംഗിയാ.. “

അയൽ വീട്ടിലെ കല്യാണത്തിന് ഭർത്താവിനോപ്പം പോയപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ ഓർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞു. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ തന്നിലേക്ക് പiടർന്നു കiയറുമ്പോൾ അയാൾ എന്നും തന്റെ സൗന്ദര്യത്തെ പുകഴ്ത്താറുണ്ടായിരുന്നു എന്നവൾ ഓർത്തു.

വലിയ പ്രായവത്യാസമില്ലാതെ അയാളുടെ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവരെ നന്നായി നോക്കുന്നതിനിടയിൽ തന്റെ സൗന്ദര്യം നോക്കാൻ അവൾ പാടെ മറന്നു പോയിരുന്നു. ഇടക്ക് പലപ്പോഴും അമ്മായി അമ്മയും നാത്തൂൻ മാരും തടിയുടെ കാര്യം പറഞ്ഞുകൊണ്ട് തന്നെ കളിയാക്കുമ്പോൾ ചിരിച്ചു തള്ളിയിരുന്ന അവൾ പക്ഷേ അവന്റെ വാക്കുകൾക്ക് മുന്നിൽ തളർന്നു പോയിരുന്നു. ആരൊക്കെ തള്ളി പറഞ്ഞാലും തന്റെ ഭർത്താവ് തന്നെ തള്ളിപറയില്ല എന്നുള്ള വിശ്വാസത്തെ കീറി മുറിച്ചു കൊണ്ടാണ് നാട്ടുകാർക്ക് മുന്നിലേക്ക് അവളേ ഒപ്പം കൊണ്ടുപോകാൻ തനിക്ക് താല്പര്യം ഇല്ലെന്ന് അയാൾ തുറന്നു പറഞ്ഞത്.

“രാജീവേട്ടാ…. പ്രസവം കഴിഞ്ഞപ്പോൾ എന്റെ തടി വല്ലാതെ കൂടി. ഞാൻ വല്ല ജിമ്മിലും പോയി തടിയൊന്നു കുറച്ചാലോ….”

“ഹേയ് അതിന്റെ ആവശ്യം ഒന്നുമില്ല . താടിയുണ്ടെങ്കിലും നിന്നെ കാണാൻ എന്ത് ഭംഗിയാ… ഈ ഉണ്ട കവിളുകാണാൻ തന്നെ എന്ത് ഭംഗിയാ. കാണുമ്പോൾ തന്നെ നിന്നെ കടിച്ചു തിന്നാൻ തോന്നും.”

അവളുടെ വയറിൽ തല വച്ചു കൊണ്ടവൻ പ്രണയത്തോടെ പറഞ്ഞു.

“ഹേയ് അതല്ല അമ്മയും ചേച്ചിയും കഴിഞ്ഞദിവസം കൂടെ എ എന്റെ തടിയുടെ കാര്യം പറഞ്ഞ് ഒരുപാട് കളിയാക്കി. ഇങ്ങനെ പോയാൽ നിങ്ങൾക്കും എന്നോട് അകലം തോന്നും. “

“നീയൊന്ന് പോയേ എനിക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ നീയെന്തിനാ അവരുടെ വാക്ക് കേൾക്കാൻ നിൽക്കുന്നത് . നിനക്കീ തടി വന്നത് എന്റെ കുഞ്ഞുങ്ങളേ പ്രസവിച്ചത്കൊണ്ടല്ലേ.. അത് കൊണ്ട് ഈ തടി എനിക്ക് ഒരിക്കലും ഒരു പ്രശ്നമായി തോന്നില്ല ” എന്ന് പറഞ്ഞു കൊണ്ടയാൾ അവളേ ചേർത്തുപിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ഉമ്മവച്ചു.

ഒരു നെടുവീർപ്പോടെ കഴിഞ്ഞ കാര്യങ്ങൾ ചിന്തിച്ചവൾ വീണ്ടും പതിയേ സ്റ്റെപ്പുകൾ ഇറങ്ങി അടുത്തുള്ള ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു. വീടിന് മുന്നിൽ ഓട്ടോയിൽ വന്ന് ഇറങ്ങിയ അവളേ കണ്ടതും അമ്മയി അമ്മ പുശ്ചത്തോടെ മുഖം കോട്ടി.

“ഓ…… നേരം വെളുക്കുന്നതിന് മുൻപേ ഓരോരുത്തര് സൗന്ദര്യം ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നു. ഇവിടുത്തെ ജോലികൾ എല്ലാം ആര് ചെയ്യും എന്നോർത്താണോ ആവോ ഈ പോക്ക്. സ്വന്തം ഭർത്താവ് ജോലിക്ക് പോകുമ്പോൾ അവനെ ഒന്ന് യാത്രയാക്കാൻ പോലും സമയമില്ലാതെ ഏതവനെ കാണാനാണാവോ ഇറങ്ങി പോയത്. അല്ലെങ്കിലും കല്യാണവും കഴിഞ്ഞ് മൂന്ന്മക്കളും ആയപ്പഴാ ഓരോരോ ചിന്തകൾ വരുന്നത്. ആരെ കാണിക്കാൻ ആണാവോ…. ഈ പ്രഹസനം”

താൻ കേൾക്കാൻ വേണ്ടിയാണ് അമ്മയീ പറയുന്നത് എന്നറിയാമെങ്കിലും അതിനു മറുപടി പറയാതെ അവൾ കയ്യിലിരുന്ന ബാഗ് ടേബിളിലേക്ക് വച്ച ശേഷം പെട്ടന്ന് കുളിച്ച് വന്ന് അടുക്കളയിൽ കയറി. രാവിലെ പോകുന്നതിന് മുൻപേ എല്ലാവർക്കുമുള്ള ചായയും പലഹാരങ്ങളും ഉണ്ടാക്കി ടേബിളിൽ വച്ചതിന് ശേഷമാണ് താൻ പോയത് എന്ന് ഓർത്തു കൊണ്ടവൾ ക്യാസ്റോൾ തുറന്നു .
അത് കാലിയാണെന്ന് കണ്ടവർ ഒന്ന് നെടുവീർപ്പ് ഇട്ടു കൊണ്ട് ചോറ് വെക്കാനുള്ളചെമ്പിൽ വെള്ളമെടുത്ത് അടുപ്പത്തേക്ക് വച്ചു.

കല്യാണത്തിന് മുൻപ് താൻ എന്ത് മാത്രംമെലിഞ്ഞാണ്ഇരുന്നിരുന്നത് എന്ന് ഓർത്തു കൊണ്ടവൾ ഒന്ന് നെടുവീർപ്പിട്ടു. അന്നൊക്കെ അച്ഛനും അമ്മയും തന്നെ തടിവെപ്പിക്കാൻ എന്ത് മാത്രം സാധനങ്ങളാണ് കഴിക്കാൻ വാങ്ങിച്ച് തന്നിരുന്നത്. അന്നൊന്നും അത്കൊണ്ട് വലിയ പ്രയോചനം ഉണ്ടായിരുന്നില്ല.
പെണ്ണ് കാണാൻ വന്നപ്പോൾ ഏട്ടന്റെ അമ്മയും തന്നോട് പറഞ്ഞത് കല്യാണ മാകുമ്പഴേക്കും ഇത്തിരി കൂടെ തടി കൂട്ടണേ മോളേ എന്നാ . ആ അവര് തന്നെയാ ഇന്ന് തന്നെ തടിയുടെ കാര്യവും പാഞ്ഞ് തന്നെ മറ്റുള്ളവർക്ക് മുന്നിൽ വച് നാണം കെടുത്തുന്നത് . എന്ന് ഓർത്തു കൊണ്ടവൾ വൃത്തിയാക്കിയ മീൻ കറിവെക്കാനായി അടുപ്പത്തേക്ക് കയറ്റിവച്ചു.

” ഹാ….. ജിമ്മിൽ പോയി തുടങ്ങിയപ്പോ ൾ എങ്ങനെയുണ്ട്. ” വൈകിട്ട് വന്നതും ഷർട്ട് ഊരി മാറ്റുന്നതിനിടയിൽ അയാൾ അവളെമൈൻഡ് ചെയ്യാതെ തിരക്കി.

“ഉം… കൊള്ളാം….” രണ്ട് കാലുകളും പതിയേ ഉഴിഞ്ഞു കൊണ്ടവൾശബ്ദം താഴ്ത്തി പതിയേ പറഞ്ഞു.

“ഹാ.. പിന്നൊരു കാര്യം നിന്റെ ഈ തടിയും വച്ച് അവിടെയുള്ള ഏതെങ്കിലും മിഷ്യൻ കേടാക്കിയാൽ അതിന്റെ കാശ് കൊടുക്കാൻ ഒന്നും എന്റെ കയ്യിൽ ഇല്ല കേട്ടല്ലോ…” എന്ന് പറഞ്ഞുകൊണ്ടയാൾ അവളേ നോക്കി പുച്ഛത്തോടെ മുഖം കോട്ടി.

അയാളുടെ ചോദ്യത്തിലെ പുച്ഛം മനസ്സിലായെങ്കിലും അവൾ മറുപടിയൊന്നും പറയാതെ അയാളെ കടന്നു ബാത്റൂമിലേക്ക് കയറി കതക് അടച്ചു.

മാസങ്ങൾ കടന്നുപോലേ ഉത്സാഹത്തോടെ അവൾ ജിമ്മിലേക്ക് പോയി കൊണ്ടിരുന്നു. തന്റെ തടി അൽപ്പാൽപ്പമായി കുറയുന്നത് കണ്ടവൾ സന്തോഷത്തോടെ ഭർത്താവിനെ നോക്കി. എന്നാൽ അതിനൊന്നിന്നും വലിയ വില കൊടുക്കാതെ അയാൾ ഫോണിൽ കുത്തികൊണ്ട് ഇരിക്കുന്നത് കണ്ടതും അവൾ വിഷമത്തോടെ അമ്മയേ നോക്കി. അവരിലും നിറഞ്ഞ് നിൽക്കുന്നത് തന്നോടുള്ള വെറുപ്പ് മാത്രമാണെന് കണ്ടവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
എല്ലാവർക്കുമായുള്ള ഭക്ഷണം ഒരുക്കി ടേബിളിൽ വച്ചുകൊണ്ട് അവൾ.
പതിവ് പോലെ ജിമ്മിലേക്ക്തിരിച്ചു. വാർക്ക്ഔട് ചെയ്ത് പതിവ് പുഞ്ചിരി എല്ലാവർക്കുമായി നൽകികൊണ്ട് അവൾ പുറത്തേക്ക് നടക്കാർ ആഞ്ഞു. എന്നാൽ അതേസമയം തന്നെ കാണാനായ് അവിടേക്ക് വന്ന ആളേ കണ്ടതും അവൾ ഞെട്ടലോടെ അയാളെ നോക്കി. എന്നാൽ അവളെ കണ്ടതും. അയാൾ പുഞ്ചിരിയോടെ അവളേ ചേർത്തു പടിച്ചു കൊണ്ട് അയാൾ ജിമ്മിലെ ട്രെയ്നറെ നോക്കി.

പുഞ്ചിരിയോടെ പരസ്പരം നോക്കുന്നവനേ കണ്ടതും അവൾ സംശയ ഭാവത്തിൽ രണ്ട് പേരേയും മാറി മാറി നോക്കി.

“സാറിന് എന്റ ഭർത്താവിനെ അറിയാമോ” സംശയത്തോടെ ചോദിച്ചു കൊണ്ട് അവൾ കയ്യിലിരുന്ന ബാഗ് അടുത്തുള്ള ചെയറിലേക്ക് വച്ചു.

“ഉം….. അറിയാം താൻ ഇവിടെ വരുന്നതിന് മുൻപ് തന്നെ ഇയാൾ ഇവിടെ വന്ന് തന്നെ പറ്റി പറഞ്ഞിരുന്നു. തടിയുടെ കാര്യം പറഞ്ഞ് അമ്മയും സഹോദരിയും തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് അത് കൊണ്ട് തന്നെ സമവായിക്കണം എന്ന് പറഞ്ഞത് ഇയാളാണ്. കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ തന്നെ സഹായി ക്കണം എന്ന് ഞാൻ തീരുമാനിക്കുകയായിരു ന്നു. “

” അപ്പോ ഏട്ടന് എന്നോട് …..”

“നിന്നോട് എന്നും എനിക്ക് സ്നേഹം മാത്രമേ ഉള്ളു .?മറ്റുള്ളവർക്ക് മുന്നിൽ നീയൊരു പരിഹാസ കഥാപാത്രം കൂന്നത് കണ്ട പ്പോൾ എനിക്ക് സഹിച്ചില്ല. അതാ ഞാൻ…. അല്ലാതെ നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല ഞാൻ അങ്ങനൊ ക്കെ പറഞ്ഞത്. വേറാരും എന്ത് പറഞ്ഞാലും നിന്നെയത് ഭാതിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു..”

തലകുതിച്ച് തന്റെ മുന്നിൽ നിന്ന് പറയുന്നവനേ കണ്ടതും അവൾ ദേഷ്യത്തോടെ തുറിച്ചു നോക്കി.

അല്പം കഴിഞ്ഞതും കയ്യിലിരിക്കുന്ന ബാഗിൽ നിന്ന് ഒരു പാത്രം എടുത്തു തനിക്ക് നീട്ടുന്നവനെ കണ്ടതും അവൾ സംശയത്തോടെ അതിലേക്ക് നോക്കി.
ബിരിയാണിയുടെ നല്ല മണം എവിടെയാകെ പരന്നതും അവൾ ട്രൈനറേ നോക്കി. അദ്ദേഹം പുഞ്ചിരിയോടെ കഴിച്ചോളാൻ ആംഗ്യം കാണിച്ചതും അവൾ അത് വാങ്ങി തന്റെ ബാഗിലേക്ക് വച്ചു കൊണ്ട് ദേഷ്യത്തോടെ തന്റ ഭർത്താവിനെ നോക്കി.

അല്പസമയംകഴഞ്ഞിട്ടും അവളുടെ ഭാഗത്ത് നിന്നും യാതൊരു അനക്കവും ഇല്ലെന്ന് കണ്ടവൻ തലയുയർത്തി പതിയെ തന്റെഭാര്യയേ നോക്കി.
ദേഷ്യത്തോടെ അവനേതുറിച്ചു നോക്കി കൊണ്ടവൾ ഒന്നും പറയാതെ അവിടെനിന്ന് നടന്ന് അകന്നു. അത് കണ്ടതും അവൻ വിഷമത്തോടെ മുന്നിൽ നിൽക്കുന്നവനേ നോക്കി.

“സോറി അവളേ പഴയ രൂപത്തിൽ ആക്കിത്തരാം എന്ന് മാത്രമേ ഞാൻ നിനക്ക് വാക്ക് തന്നിട്ടുള്ളൂ അത് കൊണ്ട് ഞാനിതിൽ എടപെടാൻ ഇല്ലേ…..” അവനേ നോക്കി കൈമലർത്തി കൊണ്ട്. അയാൾ പുഞ്ചിരിയോടെ ജിമ്മിനകത്തേക്ക് കയറി പോയി.

അവനെനോക്കി പല്ല് കടിച്ചു കൊണ്ടവൻ മുകളിലേക്ക് നോക്കി കൈ കൂപ്പി.
ദൈവമേ…… അവൾക്ക് തടികുറക്കാൻ ഒരു വാശി ഉണ്ടാവാൻ വേണ്ടിയ ഞാനാ സനലിന്റെ ഭാര്യയേവരേവച്ച് അവളേ കമ്പയർ ചെയ്തത്. അതിനെല്ലാം കൂടെ മിക്കവാറും അവളിന്നെന്നെ കൊ iല്ലും. അവൾടെ തടി കുറഞ്ഞ സ്ഥിതിക്ക് ഇനിയൊരു വാശിയുടെആവശ്യം അവൾക്കില്ലല്ലോ എന്ന് കരുതിയാ ഞാൻ എല്ലാം തുറന്ന് പറഞ്ഞത് നീയെന്നെ കാത്തോളണേ എന്ന് മുകളിലേക്ക് നോക്കി കൈകൂപ്പി പറഞ്ഞുകൊണ്ട് അവൻ അവൾ പോയ ദിക്കിലേക്ക് നോക്കി.

“”