ദേഷ്യത്തോടെ ആണെങ്കിലും ഒന്നും മിണ്ടാതെ അവൾ അയാൾക്ക് വഴങ്ങി കൊടുത്തു. വികാരവിചാരങ്ങൾ പരകോടിയിലെത്തിയപ്പോൾ തന്റെ ശരീരത്തിൽ താണ്ഡവമാടി അയാൾ തന്റെ……

രചന : ഹിമ

വീട്ടിലുള്ള ഒരു പണി എല്ലാം ഒറ്റയ്ക്ക് ചെയ്ത് ക്ഷീണിച്ചിരിക്കുകയായിരുന്നു ഇന്ദു. അപ്പോഴാണ് പുറത്ത് ഭർത്താവ് മോളെ കൊഞ്ചിക്കുന്നത് കേട്ടത്..സമയം ഏതാണ്ട് പത്തരയോടെ അടുത്തു. രാവിലെ നാലു മണി ആയപ്പോൾ എഴുന്നേറ്റതാണ്. മോൾക്കും മോനും സ്കൂളിൽ പോകണം. ഏറ്റവും ഇളയ കുട്ടിയെ കുളിപ്പിച്ച് ആഹാരം കൊടുത്ത് ഉറക്കണം..

അങ്ങനെ ജോലികൾ അനവധിയാണ്. ഇതിനിടയിൽ ഭർത്താവിന് വേണ്ടിയ ഭക്ഷണവും തയ്യാറാക്കണം..എല്ലാ കാര്യവും ഒറ്റയ്ക്കാണ് ചെയ്യുന്നതെങ്കിൽ പോലും ഒന്ന് സഹായിക്കാൻ അയാൾക്ക് മനസ്സില്ല. ഷർട്ടിന്റെ ബട്ടൺ വരെ താൻ ഇട്ടു കൊടുത്താൽ സന്തോഷം എന്ന രീതിയിലാണ് അയാൾ ഇരിക്കുന്നത്. ഇനിയും ജോലികൾ കഴിഞ്ഞിട്ടില്ല. ഇതെല്ലാം കഴിഞ്ഞതിനുശേഷം വേണം നാളത്തേക്കുള്ള അയാളുടെ ഷർട്ട് ഒന്ന് അയണ് ചെയ്യുവാൻ.

അതും കഴിഞ്ഞ് കുളിയും കഴിഞ്ഞ് കിടക്കാം എന്നാണ് കരുതിയത്. ഒരു വിധത്തിൽ എങ്ങനെയൊക്കെയോ ജോലികൾ ചെയ്ത് തീർത്തു. ശേഷം അലമാരയിൽ നിന്നും ഭർത്താവിന്റെ ഷർട്ട് എടുത്ത് അയൺ ചെയ്തുവച്ചു. അപ്പോഴേക്കും എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. കുളി കഴിഞ്ഞു വന്നിരുന്ന് കഴിക്കാം എന്നാണ് കരുതിയത്. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ ഉറക്കം കണ്ണുകളിൽ വന്നു മൂടി.

പിന്നെ എന്തുകൊണ്ടോ ഭക്ഷണം കഴിക്കാൻ തോന്നിയില്ല. അതുകൊണ്ടു തന്നെ കഴിക്കാൻ എടുത്ത ഭക്ഷണം അതേപോലെ മൂടി ഫ്രിഡ്ജിലേക്ക് വെച്ചു. ശേഷം അടുക്കളയെല്ലാം വൃത്തിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം ലൈറ്റുകൾ ഒക്കെ അടച്ച് മുറിയിലേക്ക് ചെന്നു കട്ടിലേക്ക് കിടന്നപ്പോൾ തന്നെ ഭർത്താവ് തിരിഞ്ഞു വന്ന് വiയറിൽ കെട്ടിപ്പിടിച്ചിരുന്നു..

അയാൾക്ക് മൂഡ് വന്നു എന്നതിന്റെ ഒരു സൂചനയാണ് അത്. അവൾക്ക് നല്ല ക്ഷീണം തോന്നിയിരുന്നു. ഒന്നും മിണ്ടാതെ അവൾ കിടന്നു. എങ്കിലും അയാൾ അപ്പോഴേക്കും അവളെ തനിക്ക് അഭിമുഖമായി തിരിച്ചു കിടത്തിയിരുന്നു.

” എനിക്ക് വയ്യ ഹരിയേട്ടാ ഇന്ന്, ഒട്ടും വയ്യ. ഒന്ന് ഉറങ്ങിക്കോട്ടെ.

” അല്ലെങ്കിൽ തന്നെ നിനക്ക് എപ്പോഴാ ആകുന്നത്.? ഞാൻ താല്പര്യത്തോടെ എപ്പോഴൊക്കെ നിന്റെ അടുത്ത് വന്നിട്ടുണ്ടോ അപ്പോഴൊക്കെ നീ താല്പര്യമില്ലാതെ മാറി പോവുകയാ ചെയ്തിട്ടുള്ളത്. ഇന്ദു ഇന്നെനിക്ക് നല്ല മൂഡ് ഉണ്ട്. ഞാന് ഒരു സൂപ്പർ ഇംഗ്ലീഷ് സിനിമ കണ്ടിട്ട് ആണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഇന്ന് എതിർക്കരുത്. എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്തതു കൊണ്ട..

ദേഷ്യത്തോടെ ആണെങ്കിലും ഒന്നും മിണ്ടാതെ അവൾ അയാൾക്ക് വഴങ്ങി കൊടുത്തു. വികാരവിചാരങ്ങൾ പരകോടിയിലെത്തിയപ്പോൾ തന്റെ ശരീരത്തിൽ താണ്ഡവമാടി അയാൾ തന്റെ കഴുത്തിലേക്കു തളർന്നുവീണു.

” നീയെന്താ ഇങ്ങനെ? ശവം പോലെ കിടക്കുന്നത്. നീയായിട്ട് മുൻകൈയെടുത്ത് എന്തെങ്കിലും ഒന്ന് ചെയ്യാമോ.?

ദേഷ്യത്തോടെ അവളിൽ നിന്നും അകന്നുമാറി അയാൾ പറഞ്ഞു.

” നിങ്ങൾക്ക് നിങ്ങളുടെ സുഖം മാത്രം അറിഞ്ഞാൽ പോരെ.

” നിനക്ക് കൂടി സുഖം കിട്ടാനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട്. എന്നാലും നിന്റെ മുഖത്ത് ഈ ഒരു ഭാവമല്ലേ വരത്തുള്ളൂ.

രാവിലെ തൊട്ട് വൈകുന്നേരം വരെ ഈ വീട്ടിലെ ജോലിയും കുട്ടികളുടെ കാര്യവുമെല്ലാം നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ. എന്നിട്ട് ഞാൻ രാത്രി നിങ്ങളോട് താല്പര്യത്തോടെ വരാം. അപ്പോൾ മുഖത്ത് വരുന്ന ഭാവം എന്താണെന്ന് ഒന്ന് കാണാമല്ലോ..

താല്പര്യമില്ലാതെ അയാളോട് അത്രയും പറഞ്ഞു വസ്ത്രങ്ങൾ എല്ലാം എടുത്ത് ബാത്റൂമിലേക്ക് പോയി ഒന്നുകൂടി മേൽ കഴുകി..

അയാൾക്ക് അരികിൽ അവൾ വന്നു കിടന്നു. അപ്പോഴേക്കും അയാൾ ഉറക്കമായിരുന്നു. തിരിഞ്ഞു കിടന്ന് ഒന്ന് ഉറങ്ങിയപ്പോഴേക്കും മോൾ എഴുന്നേറ്റ് കരയാൻ തുടങ്ങി.. കുറച്ച് സമയം കഴിഞ്ഞിട്ടും അവൾ ഉറങ്ങുന്നില്ല എന്ന് മനസ്സിലായപ്പോൾ അവളെ മടിയിൽ എടുത്ത് വെച്ച ഒന്നുകൂടി തട്ടി. എന്നിട്ടും കരച്ചിൽ ഉച്ചിയിൽ ആവുകയായിരുന്നു..

” എന്റെ പൊന്നു ഇന്ദു എനിക്ക് വയ്യ ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ നീ കൊച്ചിനെ കൊണ്ട് ആ ഹോളിൽ എങ്ങാനും പോയിരിക്കെ.. കുറച്ചുനേരം നീ ആ കൊച്ചിനെ ഒന്ന് എടുത്തോണ്ട് നടക്ക്. അവളുടെ കരച്ചിൽ മാറും..

അത്രയും പറഞ്ഞ അയാൾ പുതപ്പ് തലയ്ക്ക് മുകളിലേക്ക് ഇട്ടപ്പോൾ വല്ലാത്ത ദേഷ്യവും സങ്കടവുമാണ് ഇന്ദുവിന് വന്നത്.

അവൾ അവിടെ നിന്നും കുഞ്ഞിനെയും കൊണ്ട് എവിടേക്കും എഴുന്നേറ്റു പോയില്ല. കുഞ്ഞിന്റെ കരച്ചിൽ വീണ്ടും ഒച്ചയിൽ ആയി.

കുറച്ചുനേരം കഴിഞ്ഞപ്പോൾ പാല് കൊടുത്ത് കുഞ്ഞ് ഉറങ്ങിയിരുന്നു. ആ സമയത്ത് ഇന്ദു കുഞ്ഞിനെ ഉറക്കിയതിനു ശേഷം അടുക്കളയിൽ പോയി കുറച്ച് ഫ്രൂട്സ് എടുത്ത് കഴിച്ചു. കുഞ്ഞിന് പാലു കൂടി കൊടുത്തത് കൊണ്ട് അവൾക്ക് വല്ലാതെ വിശന്നിരുന്നു.

കഴിച്ചതിനുശേഷം അവൾ നേരെ കിടക്കയിലേക്ക് വന്നു കിടന്നു.. 4 മണിയുടെ അലാറം അടിച്ചിട്ട് അവൾ അത് ഓഫ് ചെയ്ത് വീണ്ടും കിടന്നു. ആറ് മണിയായപ്പോഴും കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ഇന്ദുവിനെയാണ് അയാൾ കണ്ടത്. അവൻ പെട്ടെന്ന് ക്ലോക്കിൽ സമയം നോക്കി.

” എടി സമയം പോയി, നീ വേഗം എഴുന്നേൽക്കു. പിള്ളേർക്ക് സ്കൂളിൽ പോണം. എനിക്ക് ഓഫീസിൽ പോണം. ഇങ്ങനെ കിടന്നാൽ എങ്ങനെ.?

അവളെ തട്ടി വിളിച്ചുകൊണ്ട് അയാൾ പറഞ്ഞു.

” എനിക്ക് സൗകര്യപ്പെടില്ല

അവൾ കണ്ണുകൾ അടച്ചുകൊണ്ട് തന്നെയാണ് മറുപടി പറഞ്ഞത്..

” ഇന്ദു നീ തമാശ പറയാതിരിക്കുന്നേ? സമയം ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി. കുട്ടികളെ എങ്ങനെയാ സ്കൂളിൽ വിടുന്നത്.

” ഹരിയേട്ടൻ എഴുന്നേറ്റ് കുട്ടികളെ സ്കൂളിൽ വിട്. എന്റെ മാത്രം കുട്ടികളല്ലല്ലോ, ഒരു ദിവസം എഴുന്നേറ്റു കുട്ടികളെ സ്കൂളിൽ വിട്ടു എന്ന് പറഞ്ഞിട്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല..

” അപ്പോൾ ഞാനോ.?.. ഞാനെങ്ങനെ ഓഫീസിൽ പോകുന്നത്.

” സാധാരണ എങ്ങനെ ഓഫീസിൽ പോകുന്നത് അതേപോലെ അങ്ങ് പോണം. അതിനിപ്പോ ഇത്ര പറയാൻ എന്തിരിക്കുന്നു.

” ഞങ്ങൾ എന്ത് കഴിച്ചിട്ട് പോകും

” പുറത്തുനിന്ന് വാങ്ങണം പൈസ ഇല്ലേ

” ഇന്ദു നീ തമാശകള..

” തമാശയല്ല ഹരിയേട്ടാ ഞാൻ ഇന്നുമുതൽ ഇത്തിരി സീരിയസ് തന്നെയാണ്. കഴിഞ്ഞദിവസം എന്റെ വീട്ടിൽ പോകാൻ വേണ്ടി ഞാൻ നിങ്ങളോടെ വണ്ടിക്കൂലി ചോദിച്ചപ്പോൾ നിങ്ങൾ എന്താ പറഞ്ഞത്? ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ അത് തരാൻ പറ്റില്ല എന്ന്. അതേപോലെ ഞാൻ ഇവിടെ കിടന്നു ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. പക്ഷേ അതിനൊന്നും ആരും യാതൊരു കൂലിയും ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈ വീട്ടിൽ ഞാൻ ചെയ്യുന്ന വീട്ടു പണി വേറെ എവിടെയെങ്കിലും പോയി ചെയ്യുകയാണെങ്കിൽ എനിക്ക് മാസം ഒരു ഇരുപതിനായിരം രൂപയെങ്കിലും കിട്ടും. ഒരു 10000 രൂപയെങ്കിലും എനിക്ക് കിട്ടണം. ഇനി ഇവിടുത്തെ ജോലി ചെയ്യാൻ എന്നെ കിട്ടില്ല. ജോലിയും കുട്ടികളെയും നോക്കുന്നതും എല്ലാം കൂടി എനിക്ക് മാസം നിങ്ങൾ ഒരു 10,000 രൂപ തരണം. പിന്നെ രാത്രിയിൽ എന്നോട് കാണിക്കുന്ന പരാക്രമം ഉണ്ടല്ലോ അതിന് വേറെ പൈസ തരണം.

” അങ്ങനെ പൈസ തന്ന് നിന്റെ കൂടെ കിടക്കാൻ അല്ല ഞാൻ നിന്നെ കല്യാണം കഴിച്ചത്.

” അങ്ങോട്ട് പൈസയും പണവും തന്നത് നിങ്ങളുടെ കൂടെ കിടക്കാൻ വേണ്ടിയല്ല ഞാനും. എനിക്ക് നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നു വിവാഹം കഴിഞ്ഞ് എന്നെ ജോലിക്ക് വിടാത്തത് നിങ്ങളായിരുന്നു. നിങ്ങടെ പരാക്രമത്തിന്റെ കൂടുതലു കൊണ്ട് ഒന്നിനുപുറകെ ഒന്നായിട്ട് മൂന്ന് പിള്ളേരും ഉണ്ടായി. അവരെ ഓർത്ത് ഞാൻ ഈ വീട്ടിൽ നിൽക്കുന്നത്. ഒരു പരിധി കഴിഞ്ഞാ ഞാൻ അതും വേണ്ടെന്ന് വെയ്ക്കും. എല്ലാത്തിനെയും ഇവിടെ ഉപേക്ഷിച്ചു ഞാനെന്റെ വീട്ടിൽ പോകും. ഞാൻ വീട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്നതല്ലല്ലോ.
സ്വന്തം കുഞ്ഞ് രാത്രി ഒന്ന് കരഞ്ഞാൽ അതിനെ എടുക്കാൻ പോലും നിങ്ങൾക്ക് വയ്യ. നിങ്ങൾക്ക് ശല്യമാണ്. ബുദ്ധിമുട്ടും എനിക്കുമുണ്ട് എല്ലാ ജോലികളും കഴിഞ്ഞ് ഞാൻ ഒന്ന് കിടക്കാൻ നോക്കിയ അപ്പൊ നിങ്ങൾ കണ്ട ഇംഗ്ലീഷ് പടത്തിന്റെ വീഡിയോയും ആയിട്ട് വരും. ഇനി ഈ പരിപാടി ഇവിടെ നടക്കില്ല. എനിക്ക് തന്നെ പറ്റില്ല. ഒന്നുകിൽ ഒരു ജോലിക്കാരിയെ വയ്ക്കണം അല്ലെങ്കിൽ നിങ്ങളും കൂടി വന്ന് എന്നെ സഹായിക്കണം. എന്തൊക്കെയാണെങ്കിലും എനിക്ക് മാസമാസം 10,000 രൂപ അക്കൗണ്ടിൽ ഇട്ടു തരണം.. അല്ലെങ്കിൽ എന്നെ ജോലിക്ക് വിടണം. ഇതിൽ എന്തെങ്കിലും ഒരു തീരുമാനം ആയിട്ട് ഈ കട്ടിലിൽ നിന്നും ഞാൻ ഇനി എഴുന്നേൽക്കു.

ഇന്ദു പറഞ്ഞപ്പോൾ തന്റെ തെറ്റുകളെ കുറിച്ച് ഒക്കെ ആ നിമിഷം ഹരിയും ചിന്തിച്ചു..

അവളെ താൻ മനസ്സിലാക്കേണ്ടത് അത്യാവശ്യമായിരുന്നു എന്ന് അയാൾക്ക് തോന്നി. അവൻ ഏറെ സ്നേഹത്തോടെ അവളെ ഒന്ന് തലോടി. വിവാഹത്തിന് ശേഷം ആദ്യമായിയാണ് അയാൾ തന്നെ ഇത്രയും അലിവോടെ ഒന്ന് തലോടുന്നത് എന്ന് ആ നിമിഷം ഇന്ദുവിനും തോന്നിയിരുന്നു