Story written by Saji Thaiparambu,
ഭർത്താവിനെയും, അമ്മയെയും വെട്ടിക്കൊന്നിട്ട് , തെരുവ്നായ്ക്കളെ കൊണ്ട് തീറ്റിച്ച, യുവതി അറസ്റ്റിൽ
രാവിലെ ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോഴാണ്അ ഡ്വ: ദീപ്തി ശരൺ ടിവിയിലെ ആ ഫ്ളാഷ് ന്യൂസ് കാണുന്നത്.
ഉദ്വോഗത്തോടെ ടീവി സ്ക്രീനിലേക്ക് ഉറ്റ് നോക്കിയ ദീപ്തി, പോലീസുകാരോടൊപ്പം യാതൊരു കൂസലുമില്ലാതെ നടന്ന് പോകുന്ന യുവതിയെ കണ്ട് ഞെട്ടിത്തരിച്ചു.
“വിനയാ സേതുനാഥ് “
അവളുടെ ,വറ്റിവരണ്ട അധരങ്ങളാണ് ,ആ പേര് മന്ത്രിച്ചത്.
എന്താ മോളേ.. നിനക്ക് പോകാൻ സമയമായില്ലേ?
ടിവിയിൽ കണ്ണ് നട്ട് നില്ക്കുന്ന മകളോട് ,അമ്മ ജയശ്രീ ചോദിച്ചു.
അമ്മേ.. ദേ ,നോക്കിക്കേ, അവളെ അമ്മക്ക് പരിചയമുണ്ടോ ?മുൻപ് നമ്മുടെ വീട്ടിൽ വന്നിട്ടുള്ളതാണ്, പേര് വിനയാ സേതുനാഥ്, എൻ്റെ കൂടെ കോളേജി ലുണ്ടായിരുന്നതാണ്, പിന്നീടിവളെക്കുറിച്ച് വിവരമറിയുന്നതിപ്പോഴാണ് , എന്നാലും അവളൊരു സൈക്കോ ആയിരുന്നെന്ന് ,എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലമ്മേ…
ഈശ്വരാ … ആ പാവം അമ്മയറിയുന്നുണ്ടോ ?,ഒരു മാനസിക രോഗിയെയാണ് ,തൻ്റെ മകൻ വിവാഹം കഴിച്ച് കൊണ്ട് വന്നതെന്ന് ?ഇവളെയൊന്നുമിനി , പുറം ലോകം കാണിക്കരുത്, അല്ല ആരോട് പറയാനാണ് ? നിന്നെപ്പോലെയുള്ള വക്കീലൻ മാരുള്ളപ്പോൾ, ഏത് കൊടും കുറ്റവാളിക്കും ഇവിടെ ജാമ്യം കിട്ടുമല്ലോ ? ദേ ദീപൂ … (ദീപ്തിയെ അവർ ദീപു എന്നാണ് വിളിക്കുന്നത് ) പഴയ കൂട്ടുകാരിയാണെന്ന സെൻറി മെൻസും കൊണ്ട്, അവൾക്ക് വേണ്ടി വക്കാലത്ത് പറയാൻ നീ പോയേക്കരുത്, ഞാൻ പറഞ്ഞേക്കാം
അമ്മ പറഞ്ഞത് കേട്ട് പുറത്തേയ്ക്കിറങ്ങുമ്പോഴും ദീപ്തിയുടെ മരവിപ്പ് മാറിയിട്ടില്ലായിരുന്നു.
******************
ദീപ്തീ.. നീ വെറുതെ ഹർജി ഫയൽ ചെയ്യണ്ടാ, അവള് പബ്ളിക്കിൻ്റെ മുന്നിൽ വച്ചാണ് പോലീസുകാരോട് കുറ്റം സമ്മതിച്ചത് ,പ്രോസിക്യൂഷൻ്റെ ഭാഗത്ത് സ്ട്രോംങ്ങ് എവിഡൻസുമുണ്ട്, പിന്നെ വെറുതെ ഒരു കേസ് കൂടെ തോല്ക്കാമെന്ന് മാത്രം
പരിഹാസച്ചുവയോടെ സഹപ്രവർത്തകരങ്ങനെ പറഞ്ഞെങ്കിലും, ദീപ്തി പിന്മാറാൻ തയ്യാറല്ലായിരുന്നു.
ഏറ്റെടുത്ത ഒട്ടുമിക്ക കേസുകളും തോറ്റ് പോയിട്ടുണ്ട്, ശരിയാണ് ,
പക്ഷേ, അവിടെയൊന്നും കക്ഷികൾക്ക് വേണ്ടി വാദിക്കാൻ, തൻ്റെ കൈയ്യിൽ, ന്യായീകരണമൊന്നുമില്ലായിരുന്നു
വിനയയുടെ കാര്യത്തിൽ അങ്ങനെയല്ല ,അവളുമായുള്ള ഇന്നലത്തെ കൂടിക്കാഴ്ചയിൽ, ചില സത്യങ്ങൾ പറഞ്ഞപ്പോൾ ആദ്യം താനും ഞെട്ടിപ്പോയി ,അപ്പോൾ പിന്നെ ,അങ്ങനെയൊരു സിറ്റുവേഷനിൽ ആരായാലും അത് ചെയ്ത് പോകും
***************
എന്താ നീ ഒന്നും മിണ്ടാത്തത് ?എന്തിനാ നീ ഇത് ചെയ്തത് ? മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലുമൊക്കെ , പലവിധത്തിലാണ് വാർത്തകൾ പരക്കുന്നത്, അതൊന്നും ഞാൻ വിശ്വസിക്കുന്നില്ല ഒന്നുമില്ലേലും ,ഒരേ കാമ്പസിനുള്ളിൽ മൂന്ന് കൊല്ലം ഒന്നിച്ചുണ്ടായിരുന്നവരല്ലേ നമ്മൾ അന്നൊന്നും നിൻ്റെ ക്യാരക്ടർ ഇങ്ങനെയായിരുന്നില്ലല്ലോ? ഞാൻ അന്വേഷിച്ച് അറിഞ്ഞിടത്തോളം ,നീ കൊന്ന നിൻ്റെ ഭർത്താവ് ചില കൊട്ടേഷൻ കേസുകളുമൊക്കെയായി ബന്ധമുള്ള ആളാണ് ,മാത്രമല്ല നിന്നെ അറസ്റ്റ് ചെയ്തോണ്ട് പോയത് ,ഒരു കൂട്ടം കുറ്റവാളികൾ താമസിക്കുന്ന ഏരിയയിൽ നിന്നുമാണ്, എനിക്കറിയാവുന്നിടത്തോളം ,നീ നല്ലൊരു കുടുംബത്തിൽ പിറന്ന കുട്ടിയായിരുന്നു , പിന്നെങ്ങനെയാണ് നീയാ ഫ്റോഡിൻ്റെ ഭാര്യയായത് ?എപ്പോഴാ നീ ഇത്രയ്ക്ക്ക്രൂ രയായത്? നിനക്കൊരു പിഞ്ച് മകളുള്ളത് നീ മറന്നോ ?അവളുടെ ഭാവി ഇനിയെന്താകും? നീയെന്തെങ്കിലുമൊന്ന് പറയ് വിനയാ …
ജില്ലാജയിലിൻ്റെ വിസിറ്റിങ്ങ് ഏരിയയിൽ നിന്ന് കൊണ്ട് ഗ്രില്ലുകൾക്കപ്പുറത്ത് ശാന്തമായി നില്‌ക്കുന്ന തൻ്റെ പഴയ സഹപാഠിയോട് ദീപ്തി, ചോദ്യം ആവർത്തിച്ചു.
നിനക്കെന്താണറിയേണ്ടത്? ഞാനെങ്ങനെ അവൻ്റെ ഭാര്യയായെന്നോ?അതോ ഞാനെന്തിനാണ് അവനെയും, അവൻ്റെ അമ്മയെയും വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുത്തതെന്നോ? ഞാനെന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ലല്ലോ ,എനിക്ക് ഭ്രാന്താണെന്നല്ലേ എല്ലാവരും പറയുന്നത് ?
നിർവികാരതയോടെ അവൾ ചോദിച്ചു.
അത് മറ്റുള്ളവർ പറയുന്നതല്ലേ? നിന്നെ എനിക്ക് വിശ്വാസമാണ്, പറയൂ വിനയാ.. , നമ്മൾ പരസ്പരം കാണാതിരുന്ന ,കഴിഞ്ഞ മൂന്നാല് വർഷങ്ങൾക്കുള്ളിൽ, നിനക്ക് എന്താണ് സംഭവിച്ചത്?
കുറച്ച് നേരം നിശബ്ദയായി നിന്നതിന് ശേഷം വിനയ, തൻ്റെ പഴയ കൂട്ടുകാരിയോട് എല്ലാം തുറന്ന് പറഞ്ഞു
അന്ന് ഡിഗ്രി പൂർത്തിയാക്കിയ ഞാൻ വേറൊന്നിനും പോകാതെ വീട്ടിൽ മടി പിടിച്ചിരിക്കുമ്പോഴാണ് ഫാഷൻ ഡിസൈനിങ്ങ് പഠിക്കണമെന്ന് എനിക്ക് തോന്നിയത്
അങ്ങനെ അച്ഛനെക്കൊണ്ട് സമ്മതിപ്പിച്ചിട്ട് ഞാൻ ഫാഷൻ്റെ ലോകത്തേയ്ക്ക് പോയി, അവിടെ വച്ചാണ് ഒരു പരസ്യചിത്രത്തിലഭിനയിക്കാൻ വന്ന സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റായ നൃപനെ പരിചയപ്പെടുന്നത് ,ആ പരിചയം വളരെ പെട്ടെന്നാണ് പ്രണയത്തിലേക്ക് വളർന്നത്, ഒരു ദിവസം അവന്, ഒരു മെയിൻ ബ്രാൻഡിൻ്റെ പരസ്യത്തിൽ റോള് കിട്ടിയെന്ന് പറഞ്ഞ് ,എനിക്കൊരു ട്രീറ്റ് തന്നിരുന്നു, അവൻ്റെയൊരു സുഹൃത്തിൻ്റെ വീട്ടിൽ വച്ചായിരുന്നു ആ ഫങ്ഷൻ നടത്തിയത് ,
അന്നവിടെ അവൻ്റെ വേറെയും കൂട്ടുകാരുണ്ടായിരുന്നു ഞാനന്ന് കുടിച്ച പാനീയത്തിൽ, എന്തോ മയക്ക് മരുന്ന് കലർത്തിയിരുന്നു, പതിയെ പതിയെ പാതിമയക്കത്തിലായിപ്പോയ ഞാൻ ചുറ്റിനും നടക്കുന്നതൊക്കെ ഒരു സ്വപ്നത്തിലെന്ന പോലെയാണ് കണ്ട് കൊണ്ടിരുന്നത് ,കുറച്ച് കഴിഞ്ഞപ്പോൾ പൂർണ്ണമായ ഉറക്കത്തിലാണ്ട് പോയ ഞാൻ, ബോധം വീഴുമ്പോൾ, ഏതോ ഒരു മുറിയിൽ അർദ്ധനഗ്നയായി കിടക്കുകയായിരുന്നു, ഞെട്ടിയെഴുന്നേറ്റ ഞാൻ, തൊട്ടടുത്ത് നൃപൻ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ മാത്രമാണ് , വഞ്ചിക്കപ്പെട്ടെന്ന് എനിക്ക് മനസ്സിലായത് , അപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു ,എൻ്റെ മൊബൈൽ ഫോണിൽ ,ആ സമയം കൊണ്ട്, അച്ഛൻ്റെ നിരവധി മിസ്സ്ഡ്കോളുകൾ വന്ന് കിടപ്പുണ്ടായിരുന്നു , തകർന്ന മനസ്സുമായി എന്ത് ചെയ്യണമെന്നറിയാതെ ഞാനിരുന്ന് പൊട്ടിക്കരഞ്ഞപ്പോൾ ,ശബ്ദം കേട്ടുണർന്ന നൃപൻ എന്നോട് പറഞ്ഞത് ,അവനും ആ പാനീയം കുടിച്ചിരുന്നെന്നും ,കൂട്ടുകാരാരോ തമാശയ്ക്ക്
ചെയ്തതാണെന്നും,
അതിന് ശേഷം, മറ്റുള്ളവരെല്ലാം പിരിഞ്ഞ് പോയപ്പോൾ, ഒരു മുറിയിൽ തനിച്ചായിപ്പോയ സമയത്ത്, അറിയാതെ പറ്റി പോയതാണെന്നും, അത് കൊണ്ട് നമുക്കുടനെ വിവാഹം കഴിക്കാമെന്നും അവൻ പറഞ്ഞപ്പോൾ ,എനിക്ക് മറ്റൊരു ചോയിസ് ഇല്ലായിരുന്നു
ങ്ഹേ, അപ്പോൾ നീ തിരിച്ച് വീട്ടിൽ പോയില്ലേ?
ഇല്ല, എനിക്ക് പോകാൻ കഴിയില്ലായിരുന്നു, രാവിലെ പഠിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിപ്പോയ മകൾ, പച്ചപ്പാതിരായ്ക്ക് തിരിച്ച് വീട്ടിലെത്തിയത് , സ്വന്തം മാനം നഷ്ടപ്പെടുത്തിയിട്ടായിരുന്നെന്ന് പിന്നീടൊരിക്കൽ എൻ്റെ അച്ഛൻ തിരിച്ചറിയുമെന്ന ഭയമായിരുന്നു അതിന് കാരണം
ചുരുക്കത്തിൽ നീ നിൻ്റെ അച്ഛനെ ഉപേക്ഷിച്ച് ആ ചതിയനൊപ്പം പോയി അല്ലേ?
അതെ ,അന്ന് പറ്റിയ ചതിയിലുണ്ടായതാണ് നീ മുമ്പ് പറഞ്ഞ എൻ്റെയാ പിഞ്ച് മകൾ, അവൾക്കിപ്പോൾ അച്ഛനുമില്ല അമ്മയുമില്ല ,പക്ഷേ അവൾ അനാഥയല്ല, അവളുടെ മുത്തശ്ശൻ ,അതായത് എൻ്റെയച്ഛൻ അവളെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ,അവളുടെ അതേ പ്രായത്തിലായിരുന്നു എനിക്കും അമ്മയെ നഷ്ടപ്പെട്ടത്, ആ കുറവറിയിക്കാതെയാണ് അച്ഛൻ എന്നെ പൊന്ന് പോലെ നോക്കിയത് എന്നിട്ടും ഞാനെൻ്റെ അച്ഛനെ മറന്നു, ഇനി എൻ്റെ മകളെങ്കിലും ആ നന്ദികേട് അച്ഛനോട് കാണിക്കരുതെന്നാണ്, എൻ്റെ പ്രാർത്ഥന
അവൾ പറഞ്ഞ് നിർത്തി.
ഇപ്പോഴും നീയെൻ്റെ പ്രധാന ചോദ്യത്തിന് ഉത്തരം തന്നില്ല ?
ദീപ്തിയോട് മറുപടി പറയുന്നതിന് മുമ്പ് ,വിനയ ശ്വാസമൊന്ന് ഉള്ളിലേക്ക് വലിച്ച് പുറത്തേയ്ക്ക് വിട്ടു.
പരിചയപ്പെട്ടപ്പോൾ മുതൽ ,തനിക്ക് അമ്മ മാത്രമേയുള്ളെന്ന് നൃപൻ എന്നോടെപ്പോഴും പറയുമായിരുന്നു പക്ഷേ അത് അയാളെ പ്രസവിച്ച അമ്മ യല്ലായിരുന്നു, വളരെചെറുപ്പത്തിലേ തന്നെ അമ്മ മരിച്ച് പോയ നൃപന് വേണ്ടി, ഒൻപതാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ് ,അവൻ്റെയച്ഛൻ പുതിയൊരമ്മയെ കൊണ്ട് വരുന്നത്, ആദ്യമൊക്കെ, അവരുമായി പൊരുത്തപ്പെടാതിരുന്ന നൃപനെ, അവർ സ്നേഹം കൊണ്ട് കീഴടക്കിയതാണെന്നും, ഇപ്പോൾ അമ്മയാണവൻ്റെ ഏറ്റവും വലിയ വീക്ക്നെസ്സെന്നും അവൻ പറയുമ്പോഴൊക്കെ എനിക്ക് ലേശം കുശുമ്പ് തോന്നിയിട്ടുണ്ടെങ്കിലും എനിക്കനുഭവിക്കാൻ കഴിയാതിരുന്ന അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അവന് കിട്ടുന്നുണ്ടല്ലോ എന്ന് ഞാൻ ആശ്വസിക്കുക യായിരുന്നു
ഇപ്പോഴെനിക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി ,നൃപൻ അവൻ്റെ അമ്മയെ അതിരറ്റ് സ്നേഹിച്ചപ്പോൾ നിന്നോടുള്ള സ്നേഹത്തിന്ഭം ഗം വന്നുവെന്ന് നിനക്ക് തോന്നി, അതല്ലേ നിന്നെക്കൊണ്ട് ഈ കൊടുംപാതകം ചെയ്യിച്ചത് ,അതിനെന്തിനാടീ അവരെ കൊന്ന് കളഞ്ഞതും പോരാഞ്ഞിട്ട് കണ്ടതെരുവ് പട്ടികൾക്ക് കടിച്ച് കീറാനിട്ട് കൊടുക്കുകയും ചെയ്തത് ,അമ്മയില്ലാത്തതിൻ്റെ കുറവ് നിനക്കറിവുള്ളതല്ലേ? അപ്പോൾ സ്വന്തം ഭർത്താവിന് നല്ലൊരമ്മയെ കിട്ടുമ്പോൾ നീ സന്തോഷിക്കുകയല്ലേ വേണ്ടത് ?
മ്ഹും ശരിയാ നീ പറഞ്ഞത് ,ഒരമ്മയുടെ സ്നേഹമെന്താണെന്ന് ഞാനറിഞ്ഞിട്ടില്ല ,അത് കൊണ്ടാണ് രാത്രിയിൽ, എന്നോടൊപ്പം കിടന്ന് വിശേഷങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുന്ന സമയത്ത് ,പെട്ടെന്ന് അമ്മയുടെ അടുത്ത് ചെന്ന് ഗുഡ് നൈറ്റ് പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് എഴുന്നേറ്റ്പോകുന്ന നൃപനെ ആദ്യമൊന്നും ഞാൻ തടയാതിരുന്നത് ,പക്ഷേ താഴത്തെ മുറിയിൽ ചെന്ന് അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് പോകുന്ന നൃപൻ അര മണിക്കൂറും ഒരു മണിക്കൂറും കഴിഞ്ഞിട്ടും തിരിച്ച് വരാൻ വൈകിയപ്പോഴാണ് , അമ്മയുടെ പേര് പറഞ്ഞ് ,നൃപൻ പുറത്തെവിടെയെങ്കിലും കൂട്ടുകാരോടൊപ്പം പോയതാണോയെന്ന സംശയം തീർക്കാൻ, ഞാൻ കുഞ്ഞിനെ ഉറക്കിക്കിടത്തിയിട്ട് ,താഴേയ്ക്ക് ചെന്നത് ,സ്റ്റെയർകെയ്സിന് താഴെയെത്തിയപ്പോഴേയ്ക്കും, അമ്മയുടെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച ചിരികേട്ട ഞാൻ അമ്പരന്നു പോയി ,ഈ പാതിരായ്ക്കാണോ ,അമ്മയും മകനും കൂടിയിരുന്ന് തമാശ പറയുന്നതെന്ന് ചോദിക്കാനായിരുന്നു ,ഞാനാ മുറിയിലേക്ക് കടന്ന് ചെന്നത്,
പക്ഷേ ,അവിടെ കണ്ട കാഴ്ച ,ലോകത്ത് ഒരാൾക്കും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല, ഞാൻ കണ്ടത് ,ഒരു ദു:സ്വപ്നമായിരിക്കണേയെന്ന് അതിയായി ആഗ്രഹിച്ച് പോയ നിമിഷമായിരുന്നത് ,പക്ഷേ , എന്നെ കണ്ടപ്പോൾ ,യാതൊരു കൂസലുമില്ലാതെ, നൃപൻ എന്നോട് പറഞ്ഞതെ ന്താണെന്നറിയാമോ ?നിൻ്റെ ആഗ്രഹങ്ങൾ തീർക്കാൻ ഞാനുണ്ട് ,പക്ഷേ എൻ്റെ അമ്മയുടെ ആഗ്രഹങ്ങൾ തീർക്കാൻ എൻ്റെ അച്ഛനിപ്പോൾ ജീവിച്ചിരിപ്പില്ല ,അത് കൊണ്ട്നീ പോയി കിടന്നോളു ,കുറച്ച് കൂടി കഴിഞ്ഞിട്ട്, ഞാൻ നിൻ്റെ ആഗ്രഹങ്ങളും തീർത്ത് തരാമെന്ന്, അങ്ങനെ പറഞ്ഞ, ആ മനുഷ്യമൃഗത്തെയും ,അവൻ്റെ കരവലയത്തിനുള്ളിൽ അർത്ഥ നഗ്നയായിക്കിടക്കുന്ന ആ പിഴച്ച സ്ത്രീയെയും, പിന്നെ ഒരു നിമിഷത്തേയ്ക്ക് പോലും ജീവനോടെ വയ്ക്കാൻ എനിക്ക് തോന്നിയില്ല , അടുക്കളയിലിരുന്ന മൂർച്ചയേറിയ കൊടുവാളെടുത്ത് കൊണ്ട് വന്ന് ,രണ്ടിനെയും വെട്ടിത്തുണ്ട മാക്കിയിട്ടും, കലി തീരാതെയാണ്, ഞാനാ ശവങ്ങളെ ചാക്കിൽ കെട്ടിവലിച്ച് കൊണ്ട് പോയി, തെരുവ് നായ്ക്കളുടെ മുന്നിലിട്ട് കൊടുത്തത് ,വിശന്നലഞ്ഞ അവറ്റകൾ ആർത്തിയോടെ പച്ച മാംസം കടിച്ച് വലിക്കുന്നത് കണ്ടപ്പോഴാണ്, എനിക്ക് സമാധാനമായത് ,ഞാനിപ്പോൾ നിയമത്തിന് മുന്നിൽ കുറ്റവാളിയാണ്, പക്ഷേ എൻ്റെ മനസ്സാക്ഷിക്ക് മുന്നിൽ ഞാൻ ചെയ്തതാണ് ശരിയെന്ന് എനിക്ക് നല്ല ബോധ്യമുണ്ട് ,അത് കൊണ്ട് തന്നെ, എനിക്കിപ്പോഴും യാതൊരു കുറ്റബോധവുമില്ല , എങ്കിൽ നീ പോയ്ക്കോളു ,എനിക്കൊന്ന് കിടക്കണം,
തളർച്ചയോടെ തിരിച്ച് സെല്ലിലേക്ക് നടന്ന് പോകുന്ന വിനയയെ നോക്കി ,ദീപ്തി നിശ്ചലയായി നിന്ന് പോയി.