താനെന്റെ ദേഹത്തിൽ ഇത്രേം നേരം ഉരസിയില്ലെടോ… എന്നിട്ട് താൻ എന്ത് ചെയ്തെന്നോ……

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ

ബസിൽ യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട്…. കാ മപിശാശുക്കളുടെ തലോടലും, കൈക്രിയകളും… മടുത്തു…… ഒരു സ്കൂട്ടർ വാങ്ങണം,… നല്ല മഴയുണ്ട്… ബസ് പോയി കാണുമോ??…. ബസ് സ്റ്റോപ്പിലേക്ക് പോകുന്നവഴി അവളിൽ പല ചിന്തികളോടി…..

അവൾ സ്റ്റോപ്പിൽ ചെന്നതും ബസ് വന്നതും ഒരുമിച്ച്… പതിവിലും തിരക്കുണ്ടല്ലോ ഇന്ന്…. കയറിയല്ലേ പറ്റു… അടുത്ത ബസ് അരമണിക്കൂർ കഴിഞ്ഞേയുള്ളൂ…. എന്തായാലും കയറാം…..

ബസിൽ കയറിയതും കണ്ടക്ടർ വക സ്ഥിരം ആജ്ഞ… ” പിറകിലേക്ക് മാറി മാറി നിൽക്കു” മുൻപിലേക്ക് പോകാൻ നിന്ന താനിപ്പോൾ ബസിന്റെ ഒത്ത നടുവിൽ… തന്റെ തൊട്ടു പിറകിൽ ഒരു ആണാണ് നിൽക്കുന്നതെന്ന് അവൾക്ക് മനസിലായി….ഉള്ള സമാധാനവും പോയി… ഇനി അവനെ അങ്ങ് വരെ സഹിക്കണം… ബസിലാണേൽ മാറിനിൽകാൻ സ്ഥലവുമില്ല…..

ആളുകൾ കയറികഴിഞ്ഞപ്പോൾ ബസ് വിട്ടു… ഓരോ സ്റ്റോപ്പ്‌ കഴിയുമ്പോഴും തിരക്ക് കൂടിവന്നു…. ഒട്ടും സ്ഥലവുമില്ല പിന്നെന്തിനാണ് വീണ്ടും ആളുകളെ കയറ്റുന്നതെന്ന് അവൾ ദേഷ്യത്തോടെ ചിന്തിച്ചു…..

അങ്ങനെ ഓരോ ചിന്തയിൽക്കൂടി അവൾ കടന്നു പോയപ്പോൾ പെട്ടെന്ന് അവളുടെ ദേഹത്ത് എന്തോ ഉരസുന്നപോലെ തോന്നി…. അവൾ അപ്പോഴാണ് ഓർത്തത്‌ പിറകിൽ ഒരുത്തനല്ലേ നിൽക്കുന്നതെന്ന്…. വണ്ടി ഓടുമ്പോൾ മാത്രമാണ് തന്റെ ദേഹത്തു ഉരസൽ കൂടുന്നത്…. അവൾക്ക് ദേഷ്യംവന്നു…. എങ്കിലും പുറത്ത് കാണിക്കാതെ നിന്നു….. ഇവനൊന്നും അമ്മയും പെങ്ങളുമില്ലേ?? … പെണ്ണെന്നു പറഞ്ഞാൽ ഇതിന് മാത്രമുള്ളതാണോ??… കാ മഭ്രാന്തൻമ്മാർ…. അവളിൽ ദേഷ്യം ഇരച്ചുകയറി…. വീണ്ടും വീണ്ടും തന്റെ ദേഹത്ത് ഉരസൽ കൂടി…. ഇപ്പോൾ കാലു കളിലാണ് ഉരസുന്നത്…. അവൾക്ക് ദേഷ്യം പിടിച്ചു വക്കാനായില്ല… അവൾ പെട്ടെന്ന് അയാളുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കി…. പക്ഷെ അയാൾ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു….. കണ്ടാൽ മാന്യൻ…. ചന്ദന ക്കുറിയൊക്കെ തൊട്ട് മുടിയൊക്കെ നല്ലോണം ചീകി ഒതുക്കി എന്തൊരു മാന്യത ആ മുഖത്ത്…. കയ്യിലിരുപ്പോ… ഹും…. അവൾ ചിന്തിച്ചു….

പിന്നെയും പിന്നെയും തന്റെ കാലുകളിൽ ഉരസൽ കൂടിയപ്പോൾ അവളുടെ നിയന്ത്രണം തെറ്റി…. അയാളുടെ കാൽപാദം നോക്കി ഒരു ചവിട്ട് വച്ച് കൊടുത്തു……. “അയ്യോ” ന്നൊരു നിലവിളി…. എന്നിട്ട് അവൾ തിരിഞ്ഞു നിന്ന് അയാളുടെ മുഖം നോക്കി അടിച്ചു…. ” കുറെനേരമായല്ലോ ഇയാളിട്ട് ഉരസുന്നത്… തനിക്കൊന്നും വീട്ടിൽ അമ്മയും പെങ്ങളുമില്ലേ “…. ബസിലുള്ള എല്ലാവരും അങ്ങോട്ട് ശ്രദ്ധിച്ചു…. അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്, അയാളുടെ കയ്യിൽ വള്ളി പൊട്ടിയ ഒരു ബാഗും, ബാഗിൽ ചേർത്തു പിടിച്ചിരിക്കുന്ന കുടയും….

“പെങ്ങളെ…. ഞാൻ എന്ത് ചെയ്യ്തു….” അയാളുടെ ദയനീയമായ ചോദ്യം…

“താനെന്റെ ദേഹത്തിൽ ഇത്രേം നേരം ഉരസിയില്ലെടോ… എന്നിട്ട് താൻ എന്ത് ചെയ്തെന്നോ “

അന്നേരമാണ് അയാൾ ശ്രദ്ധിച്ചത്.. കുടയുടെ പിടി വെളിയിലേക്കു നിൽക്കുന്നു……

“ന്റെ പൊന്നു പെങ്ങളെ…. പെങ്ങളുടെ ദേഹത്തിൽ ഉരസിയത് ഈ കുടയുടെ പിടിയാണ്…. അല്ലാതെ…..

ചമ്മിനാറിയ അവളുടെ മുഖവും, അടികൊണ്ടു ചുവന്ന അവന്റെ മുഖവും കണ്ടു നിന്നവർക്ക് സംശയം… ആരുടെ ഭാഗത്ത്‌ നിൽക്കേണ്ടത്..?? ദിനംപ്രതി ബസിൽ പല കാ മഭ്രാന്തൻമാരുടെ ശല്യം സഹിക്കുന്ന പെണ്ണുങ്ങൾ ഇതുപോലെ പ്രതികരിച്ചതിന് തെറ്റും പറയാൻ പറ്റില്ല,, തെറ്റിധാരണയുടെ പേരിൽ തല്ല് വാങ്ങിയ അയാളുടെ കൂടെയും നിൽക്കാൻ പറ്റില്ല…

അതിനിടയിൽനിന്നും ഒരുത്തൻ ചാടികേറി പറഞ്ഞു…..

“”എങ്കിലും പ്രതികരിക്കുമ്പോൾ നോക്കീം കണ്ടും പ്രതികരിച്ചൂടെ പെങ്ങളെ””