തന്റെ മാiറിലൂടെ ഇഴഞ്ഞുനീങ്ങിയ കൈ തട്ടിമാറ്റിക്കൊണ്ട് ഹിമ  പിടഞ്ഞു മാറാൻ ശ്രെമിച്ചു.. എന്നാൽ അതിന് സാധിക്കാതെ വന്നതും അവൾ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് ചുറ്റും നോക്കി…….

എഴുത്ത്:-ആദിവിച്ചു

തന്റെ മാiറിലൂടെ ഇഴഞ്ഞുനീങ്ങിയ കൈ തട്ടിമാറ്റിക്കൊണ്ട് ഹിമ  പിടഞ്ഞു മാറാൻ ശ്രെമിച്ചു.. എന്നാൽ അതിന് സാധിക്കാതെ വന്നതും അവൾ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് ചുറ്റും നോക്കി.

താനിപ്പഴും ടെറസിൽ കിടക്കുക തന്നെയാണെന്ന് കണ്ടവൾ ദീർഘമായൊന്നു നിശ്വസിച്ചുകൊണ്ട് നെറ്റിയിൽ ഒന്ന് അമർത്തിതിരുമ്മി. ആകാശത്തിലേക്ക് നോക്കിയതും അങ്ങിങായി മിന്നാമിനുങ്ങിനെ പോലെ തിളങ്ങുന്ന കുറച്ചേറെ നക്ഷത്രങ്ങൾ കാണാം.
റൂമിലെ ലൈറ്റിന്റെ വെളിച്ചം നേർത്തരീതിയിൽ താങ്കൾക്ക് ചുറ്റിലുമുണ്ട്. അത്യാവശ്യം നല്ലതണുപ്പ് ഉണ്ടായിരുന്നത് കൊണ്ട്തന്നെ സമയം പുലർച്ചെ ആയികാണണം എന്ന് ചിന്തിച്ചുകൊണ്ടവൾ ഫോണെടുത്തുസമയം നോക്കി. ശെരിയാണ് സമയം കൃത്യം പുലർച്ചെ 3.20 ആയെന്ന് കണ്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൾ അടുത്തുകിടന്ന അരുണിമയേനോക്കി.
ഒരു കൈ മടക്കി അതിൽ തലവച്ച് ഒരു കൈ തന്റെ മാiറിലും ഒരുകാൽ തന്റെ വiയറ്റിലും കയറ്റിവച്ചുകൊണ്ട് ബോധമില്ലാതെ തന്റെ നേരെ ചെരിഞ്ഞുകിടക്കുന്നവളെ കണ്ട് പുഞ്ചിരിയോടെ ഹിമ അവളേ ഒന്ന് നന്നായി പുതപ്പിച്ചശേഷം തന്നോട് ചേർത്ത് കെiട്ടിപിടിച്ചു കിടന്നു.

അല്പം കഴിഞ്ഞതും അരുണിമ ഉറക്കിൽ എന്തൊക്കെയോ പിറുപിറുത്ത്കൊണ്ട് പറയുന്നത് കേട്ടവൾ ചെവി അവളുടെ മുഖത്തിനടുത്തേക്ക് കൊണ്ട് വച്ചുകൊണ്ട് ശ്രദ്ധയോടെ കിടന്നു.
കാര്യം കൃത്യമായി മനസ്സിലായില്ലെങ്കിലും ഇടക്കുള്ള ഞെരങ്ങലും മൂളലും ഇമ്രാൻ എന്ന പേരുകൂടെ കേട്ടതും കാര്യം മനസ്സിലായവൾ പല്ല് ക ടിച്ചുകൊണ്ട് അവളേ തനിക്കരികിൽ നിന്ന് തള്ളിമാറ്റിക്കൊണ്ട് തിരിഞ്ഞു കിടന്നു.

രാവിലെ ഫ്രഷ്ആയിവന്നിട്ടും തന്റെഹാങ്ഓവർ മാറുന്നില്ലെന്ന് കണ്ടവൾ ഹിമയേനോക്കി ഒരു ലെമൺ ടീ എന്ന് ആംഗ്യംകാണിച്ചുകൊണ്ട് കിച്ചണിനോട് ചേർത്തിട്ട ചെയറിലേ ക്ക്ഇരുന്നു. അവൾ ചോദിച്ചതുപോലെ ടീ ഉണ്ടാക്കികൊടുത്തെങ്കിലും തന്നോട് ഒരക്ഷരം പോലും മിണ്ടാതെ ഒരകലമിട്ട് മാറിനടക്കുന്നവളെ കണ്ട അരുണിമ കാര്യമറിയാനായി അവളേ നോക്കി. എന്നാൽ അത് കണ്ടിട്ടും കാണാത്തത് പോലെ കിച്ചൺ ക്ലീൻ ചെയ്യുന്നവളെകാണെ രാത്രി തനിക്ക് ബോധമില്ലാത്ത സമയത്ത് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലായവൾ കാര്യം അറിയാനായി പതിയേ ഹിമക്ക് അരികിലേക്ക് നീങ്ങി നിന്നതും കരണംപൊത്തി ഒന്ന് കിട്ടിയതും ഒരേസമയത്തായിരുന്നു. കാര്യം അറിയാതെ കവിളിൽ കൈവച്ചുകൊണ്ട് ഞെട്ടലോടെ തന്നെനോക്കുന്ന ആരുവിനെ കണ്ടവൾ തന്റെ ടീഷർട്ടിന്റെ കഴുത്ത് അല്പം താഴ്ത്തി മാiറിൽ ക ല്ലിച്ചു കിടക്കുന്ന പാട് അവളേ കാണിച്ചു. അത് കണ്ടആരു ഞെട്ടലോടെ ഹിമയെ നോക്കി.

“അയ്യോ…. ഹിമാ… ഇതെന്താ പറ്റിയത്?നല്ലരീതിക്ക് രiക്തം കല്ലിച്ചിട്ടുണ്ടല്ലോ…. എവിടെങ്കിലും പോയി വീഴുകയോ ഇiടിച്ചുപോകുകയോ വല്ലതും ചെയ്‌തോ….” വേവലാതിയോടെ ചോദിച്ചുകൊണ്ട് ആരു അവളേ അടിമുടി നോക്കി. അവളുടെ ശiരീരത്തിൽ മറ്റെവിടെയും പരിക്കുകൾഇല്ലെന്ന് ഉറപ്പിച്ചുകൊണ്ട് ആരു ആശ്വാസത്തോടെ ഹിമയെ നോക്കി.

“ഈ.. പാട് വന്നത് എങ്ങനെയാണെന്ന് നിനക്ക് അറിയില്ല അല്ലേടി….?”

“ഇല്ല ഡാ… ഇതെന്താ പറ്റിയത്…. കണ്ടിട്ട് ഇത് ആരോ കiടിച്ചത്പോലെതോന്നുന്നല്ലോ….” തന്നെ ദേഷ്യത്തോടെ നോക്കുന്ന ഹിമയെ നോക്കി ആരുനിഷ്കളങ്കമായി ചോദിച്ചു.

“കiടിച്ചത് പോലെ അല്ല! കiടിച്ചത് തന്നെയാ….”

” ങ്‌ഹേ….. കടിച്ചെന്നോ ആരാ നിന്നോടിങ്ങനെ കാണിച്ചത് നമ്മുടെ വീട്ടിൽ കയറിവന്ന് നിന്നോട് ഇങ്ങനെ കാണിക്കാൻ ആർക്കാ ഇത്രധൈര്യം. ശ്ശെ….. ഇന്നലെ സൈഡ് ആയത് കൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ല അല്ലായിരുന്നെങ്കിൽ ഇത് ചെയ്തത് ആരായാലും ഞാനവനെ ആ സെക്കൻഡിൽ കൊiന്നേനേ ….” കണ്ണ് നിറച്ചുകൊണ്ട് ദേഷ്യത്തോടെ പറയുന്നവളെ കണ്ട് ഹിമ പiല്ല് കiടിച്ചുകൊണ്ട് അവളുടെ പുറംനോക്കി ഒന്നുകൂടെ കൊടുത്തു. നിന്നിടത്തു നിന്ന് ഒന്ന് ചാടിക്കൊണ്ട് ആരു വേദനയോടെ ഹിമയെ തുറിച്ചു നോക്കി.

“പ്ഭ….. പട്ടി ഇതാരാ ചെയ്തത് എന്ന് നിനക്ക് അറിയില്ല അല്ലേ…. അവള്ടെ ഒരു ഇമ്രാൻ ഹഷ്മി….പാതിരാത്രി കiള്ളുംകുടിച്ചു ബോധമില്ലാതെ  എന്റെ നെഞ്ചത്തോട്ട്  ആഷിക് ഭാൻ ആയാൽ കളിക്കാൻ വന്നത് നിനക്ക് ഓർമയില്ല അല്ലേടി പുiല്ലേ…..” പറഞ്ഞത് ഒന്നും മനസ്സിലാകാതെ കണ്ണ് തുറുപ്പിച്ചുകൊണ്ട് തന്നെ നോക്കുന്ന ആരുവിനെ കണ്ടവൾ വiയറിൽ ചുവന്ന് തിനർത്ത് കിടക്കുന്ന  കയ്യടയാളം കാണിച്ചു കൊടുത്തു കൊണ്ട് അവളെനോക്കി ദഹിപ്പിച്ചു. കാര്യങ്ങളുടെ കിടപ്പ് വശം ഏതാണ്ട് മനസ്സിലായവൾ ഒരു ചമ്മിയ ചിരിയോടെ ഹിമയെ നോക്കി. അവിടെ ടെറർ മോഡ് ഓൺതന്നെയാണെന്ന് കണ്ടവൾ ഒരു നിമിഷം തലേദിവസം രാത്രിയിലേക്ക് ഒന്ന് പോയ്.

“ഡീ.. ഇത്രയൊന്നും എടുത്തുവയ്ക്കണ്ട രണ്ടെണ്ണം മതി ബാക്കി നീയാ ഫ്രിഡ്ജിലേക്ക് തന്നെ എടുത്തുവച്ചേ….” ടേബിളിൽ നിരത്തിവച്ച ആറ് ബിiയർ ബോട്ടിൽ കണ്ടഹിമ കണ്ണ് മിഴിച്ചു കൊണ്ട്ആ രുവിനോട് പറഞ്ഞു.

“അയ്യെടാ…. എടുത്തുവെക്കാനോ…. അതൊന്നും പറ്റില്ല ഇന്ന് ആറെണ്ണം വാങ്ങിച്ചത് തന്നെ നിനക്ക് മൂന്ന് എനിക്ക് മൂന്ന് എന്ന് കരുതിയിട്ട “

“ഡീ… നീ ചുമ്മാ ഇരുന്നേ നാളെ  സൺ‌ഡേ ആണെന്ന് കരുതി നീ ഓരോന്നും ചെയ്ത് കൂട്ടല്ലേ….. നാളെ ഇവിടെ മുഴുവൻ ക്ലീൻ ചെയ്യാനുള്ളത….”

“അതൊക്കെ നാളെ ചെയ്യാ… ഇന്ന് നമുക്ക് ബോധം ഇല്ലാതെ ഒന്ന് ഉറങ്ങാം…
ആറ് ദിവസത്തെ ക്ഷീണം ഉണ്ട്…”
കൈമുകളിലേക്ക് ഉയർത്തി ഒന്ന് കുടഞ്ഞുകൊണ്ടവൾ അവിടെ കിടന്നബാസ്കറ്റിലേക്ക് ബോട്ടിലുകളും കഴിക്കാൻ വാങ്ങിച്ചഫുഡും എടുത്തുവച്ചുകൊണ്ട് ഹിമയെ ഒന്ന് പുച്ഛിച്ചുകൊണ്ട് സ്റ്റെയർ കയറി മുകളിലേക്ക് നടന്നു.
ഒരു ബിയർ കഴിഞ്ഞപ്പോൾ ഫുഡ്‌ കഴിച്ചുകൊണ്ട് ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന ആരു ആഷിക്ബാനായാൽ എന്ന പാട്ട് കേട്ടതും യൂട്യൂബിൽ കയറി വീഡിയോ ഓൺ ചെയിതു.
കിക്ക് ആയി തുടങ്ങിയ അവൾ വീണ്ടും വീണ്ടും ആ പാട്ട് റിപ്പീറ്റ്കണ്ടുകൊണ്ടിരുന്നു.

ഓർമ്മയിൽ നിന്ന് തിരികെ വന്നതും തന്റെ നഖത്തിന്റെ ഭംഗി നോക്കികൊണ്ടവൾ ഹിമയെ മറികടന്നുപോകാൻ തുടങ്ങിയതും അവൾ കയ്യിലിരുന്ന സ്പൂൺകൊണ്ട് ആരുവിന്റെ തലയിൽ നന്നായി ഒരു കൊട്ട്കൊടുത്തു.
വേദനിച്ചെങ്കിലും ഇതൊന്നും തന്നെ ബാധിക്കില്ലഎന്നുള്ള അർത്ഥത്തിൽ അവൾ ഹിമയെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ ചുമലിലേക്ക് തലതാങ്ങി നിന്നു.

“ഇന്ന് രാത്രി ഇനി ആരുമായാ ഡ്യൂയറ്റ് എന്നവും അല്ലേ ആലോചിക്കുന്നത്..”
തന്റെ തോളിൽചാരി എന്തോ ചിന്തിക്കുന്നവളെ കണ്ട ഹിമ പുച്ഛത്തോടെ തിരക്കി.

“അതേ….. ഇന്ന് രണ്ട് ബിiയർ അടിച്ചിട്ട്   മറ്റേ വീഡിയോ കണ്ടാലോ എന്നാ ഞാൻ ആലോചിക്കുന്നത്… ഒന്നുല്ലെങ്കിലും  നിനക്ക് ബോയ്ഫ്രൻഡ് ഒന്നുമില്ലാത്തതല്ലേ… അപ്പോപ്പിന്നെ ഇങ്ങനെയെങ്കിലും നീയാസുഖംഒന്നറിയെന്റെ മോളേ…… ഹിമയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ആരുഅത് പറഞ്ഞു കഴിഞ്ഞതും അവൾ ദേഷ്യത്തോടെ ആരുവിനെ നോക്കി. കള്ളചിരിയോടെ തന്നെ നോക്കുന്നവളെ കണ്ട ഹിമ ദേഷ്യത്തോടെ അവളേ നോക്കി കണ്ണ്തുറുപ്പിച്ചു. ദേഷ്യത്തോടെ തന്നെനോക്കുന്ന ഹിമയെഒന്ന് ചുiണ്ട് കiടിച്ചുകാണിച്ച് കൊണ്ടവൾ ഒരു വല്ലാത്ത ഭാവത്തിൽ അവളേ നോക്കി. അത് കണ്ടതും അവളേ തനിക്കരികിൽ നിന്ന് തള്ളിമാറ്റിനിലത്ത് കിടന്ന ചൂലുമായി ഹിമ ആരുവിനു നേരെ ഓടി.
അത് കണ്ടതും അപകടം മനസ്സിലായവൾ ഒരുനിമിഷംപോലും പാഴാക്കാതെ മുറ്റത്തേക്ക് ഇറങ്ങി ഓടികഴിഞ്ഞിരുന്നു.

വീട്മുഴുവൻ ക്ളീൻ ചെയിതുകഴിഞ്ഞതും രണ്ടുപേരും തളർച്ചയോടെ വെറും നിലത്ത് ചടഞ്ഞിരുന്നു.

“ഹാവൂ….. അങ്ങനെ ഇന്നത്തെ പണിമുഴുവൻ കഴിഞ്ഞു എന്നുള്ളത് ശെരിയാ…. പക്ഷേ… ഉച്ചക്ക് വല്ലതും കഴിക്കണം എന്നുണ്ടെങ്കിൽ നമ്മൾ ഒന്നും ഉണ്ടാക്കിയില്ലല്ലോ…. ഒരുകാര്യം ചെയ്യാം നമുക്ക് വേഗം ഓർഡർ ചെയ്യാം അതാകുമ്പോൾ പ്രശ്നം ഇല്ലല്ലോ.”

“ഓർഡർ ചെയ്യാനോ….. നീയൊന്നു ചുമ്മാ ഇരുന്നേ ഞാൻ പെട്ടന്ന് വല്ലതും ഉണ്ടാക്കിത്തരാം…” എന്ന് പറഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ നിന്ന ഹിമയുടെ കാലിൽ പിടിച്ചുവലിച്ചുകൊണ്ട് ആരുഅവളേ എഴുന്നേൽക്കാൻ സമ്മതിക്കാതെ അവിടെതന്നെ പിടിച്ചിരുത്തി.

“പൊന്നുമോളെ കഞ്ഞിയല്ലേ ഇയാള് പെട്ടന്ന് ഉണ്ടാക്കി തരാം എന്ന് പറഞ്ഞസാധനം.
അതാണെങ്കിൽ ദയവുചെയ്ത്  നീയതിപ്പോ ഉണ്ടാക്കല്ലേ…. നല്ല വിശപ്പുണ്ട് കഞ്ഞിയിലൊന്നും ഈ വിശപ്പ് നിൽക്കില്ല അതുകൊണ്ട്ഞാ ൻ ഫുഡ്‌ ഓർഡർ ചെയ്തിട്ടുണ്ട്.” എന്ന് പറഞ്ഞുകൊണ്ടവൾ ഹിമയെ നോക്കി പല്ല് മുഴുവൻ കാണിച്ചുകൊണ്ട് ചിരിച്ചു കാണിച്ചു.
“ഓഹോ… അപ്പോ എല്ലാം ചെയിതുകഴിഞ്ഞിട്ടാണല്ലേ എന്നോട് അഭിപ്രായം ചോദിച്ചത്.”

“അതേ…. അല്ലാതെ നീ സമ്മതിക്കില്ല എന്ന് എനിക്കറിയാലോ…..” എന്ന് പറഞ്ഞുകൊണ്ടവൾ പുഞ്ചിരിയോടെ ഹിമയെനോക്കി കോക്രി കാട്ടി. “ഉം… ശരി… ശരി എന്നാപ്പിന്നെ ഞാനൊന്നു കിടക്കട്ടെ ഫുഡ്‌വന്നിട്ട് നീയെന്നെവിളിച്ചാമതി.”

“Ok ഡിയർ ഞാൻവിളിക്കാം…” അവൾക്കൊരു ഫ്ലയിങ് കിസ്സും കൊടുത്തുകൊണ്ട് ആരു ഫോണിൽ  എന്തോ തിരഞ്ഞുകൊണ്ടിരുന്നു. അല്പം കഴിഞ്ഞതും ഡോർബെൽ കേട്ടവൾ  ഫുഡും വാങ്ങി തിരികെവന്ന് അതെല്ലാം വിളമ്പിവച്ചശേഷം ഹിമയെവിളിക്കാനായി റൂമിലേക്ക് ചെന്നു. സ്ഥലകാലബോധമില്ലാതെ കിടന്നുറങ്ങുന്നവളെകണ്ട ആരു പുഞ്ചിരിച്ചു കൊണ്ട് അവളേ കുലുക്കിവിളിച്ചു. എന്നാൽ ഒന്ന് മൂളിക്കൊണ്ട് തിരിഞ്ഞുകിടക്കുക മാത്രമാണ് അവൾ ചെയ്തത്. ഇവളെ ഇങ്ങനെ വിളിച്ചിട്ട് കാര്യമില്ല എന്ന് കണ്ടവൾ കണ്ണുകളാൽ ചുറ്റും പരതി. അവിടെടേബിളിൽ കുടിക്കാനായി വച്ചിരുന്ന കുപ്പിയും വെള്ളവും കണ്ടവൾ മറ്റൊന്നും ചിന്തിക്കാതെ അതിലെ മുഴുവൻ വെള്ളവുംഅവളുടെ മുഖത്തേക്ക് ഒഴിച്ചശേഷം ഓടി പുറത്തിറങ്ങി.

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും എന്താണ് അവിടെ നടന്നതെന്ന് മനസ്സിലായവൾ ആരുവിനേ ഉറക്കെ വിളിച്ചുകൊണ്ട് അവൾക്ക് പിറകെ റൂമിനു വെളിയിലേക്ക് ഓടി ഇറങ്ങി. എന്നാൽ ടേബിളിൽ നിരത്തിവച്ച ഫുഡ്‌ കണ്ടതും ആരുവിനെമറന്നുകൊണ്ടവൾ ടേബിളിനരികിലേക്ക് ഓടിചെന്നു. അത് കണ്ട ആരു പതിയേ അവൾക്ക് ഓപ്പോസിറ്റു ള്ള  ചെയറിൽ വന്നിരുന്നു കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിച്ചു കഴിഞ്ഞതും അത് വരേഉണ്ടായിരുന്ന പിണക്കങ്ങൾ മറന്നുകൊണ്ട് രണ്ട്പേരും ചക്കരയും അടയുമായി വീണ്ടും ഉറങ്ങാനായി കിടന്നു.

….