തന്റെ തോളിനു മുകളിലൂടെ അയാളുടെ കൈകൾ മൗസിലേക്ക് നീണ്ടതും പതിയെ അയാളുടെ കൈമുട്ടുകൾ തന്റെ മാ റിലേക്ക് അടുത്തതും…

_upscale

കുഞ്ഞുടുപ്പ്

Story written by Sabitha Aavani

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഉച്ചതിരിഞ്ഞ് രണ്ടാമത്തെ പീരീഡ് ആവുന്നതേ ഉള്ളു.

കണ്ണുകളിൽ മയക്കം പടർന്നിറങ്ങവേ അടുത്ത ബെല്ല് മുഴങ്ങി.

പുസ്തകമെടുത്തു ലാബിലേക്കൊരു ഓട്ടമായിരുന്നു.

നീളൻ വരാന്ത കടന്നു അകത്തേയ്ക്ക് കയറുമ്പോൾ ഒരു പ്രത്യേകതരം മണം ഉണ്ടാവും.

നിരന്നിരിക്കുന്ന കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ ആദ്യം വന്നവർ സ്ഥലം പിടിക്കും.

പതിയെ മൂന്നും നാലും പേരടങ്ങിയ ചെറിയ ഗ്രൂപ്പുകളായി മുഴുവൻ കുട്ടികളും അവിടെ നിരക്കും.

കുട്ടികളുടെ പ്രിയപ്പെട്ട സാര്‍ …

പാട്ടുകാരന്‍… ചിത്രകാരന്‍ …

പിന്നെയും എത്രയെത്ര കഴിവുകള്‍…

സാറിന്റെ ക്ലാസ്സുകളില്‍ ആരും മുടങ്ങാറില്ല.

മര്യാദയ്ക്ക് മൗസ് പിടിക്കാൻ പോലും അറിയില്ല എങ്കിലും സർ പറയുന്ന തൊക്കെ അപ്പാടെ അനുസരിയ്ക്കും.

ഒപ്പമിരുന്ന് തെറ്റുകള്‍ സാര്‍ തന്നെ തിരുത്തിതരും.

ഒടുവിൽ കൊടുത്ത in put കറക്റ്റായി അതിനുള്ള out put വരുമ്പോൾ വല്ലാത്ത സന്തോഷമാണ്.

അതിനിടയ്ക്ക് നൂറു നൂറു സംശയങ്ങൾ.

തനിയെ സ്ക്രീൻ ഓഫായി പോയാൽ അതിനും സാറിന്റെ സഹായം തേടും.

അങ്ങനെ അങ്ങനെ എത്ര ക്ലാസുകൾ…

എന്നിട്ടും ഒരിക്കലും ആ ക്ലാസ്സുകളില്‍ മടുപ്പ് തോന്നിയിട്ടില്ല.

ഒരിക്കൽ അവളിരുന്ന കമ്പ്യൂട്ടർ തനിയെ ഓഫായി.

സ്നേഹത്തോടെ അടുത്ത് വന്നിരുന്ന് സാര്‍ എന്ന മനുഷ്യൻ എത്ര പെട്ടന്നാണ് ആണ് ഓൺ ആക്കിയത്.

അന്നത് കാണുമ്പോള്‍ വല്യ അത്ഭുതമാണ്.

പക്ഷെ …

തന്റെ തോളിനു മുകളിലൂടെ അയാളുടെ കൈകൾ മൗസിലേക്ക് നീണ്ടതും പതിയെ അയാളുടെ കൈമുട്ടുകൾ തന്റെ മാ റിലേക്ക് അടുത്തതും…

തന്റെ മു ലകളെ ഞെരിക്കും വിധം അയാൾ തന്റെ കൈമുട്ട് അവളിലേക്ക് കു ത്തിയിറക്കിയതും റൂം നിറഞ്ഞിരുന്ന സ്കൂൾ കുട്ടികളുടെ നടുവിലാണ്.

നെഞ്ചിൽ നിന്നൊരു മിന്നൽ പിണർ ശരീരമാകെ കു ത്തികീറി.

മരവിച്ച് മരമായി പോയിരുന്ന ആ കുഞ്ഞു പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.

സ്‌ക്രീനിൽ തെളിഞ്ഞ അക്ഷരങ്ങൾ വായിക്കാ നാവാതെ അവൾ തകർന്നു തരിപ്പണമായത് കൂടെ ഇരുന്നവർ പോലും അറിഞ്ഞിട്ടുണ്ടാവില്ല.

അയാളുടെ മുഖം നൂറാവർത്തി ഹൃദയം തുളച്ച് കടന്നു പോകുന്നു.

” സാർ…”

വീണ്ടും വീണ്ടും ചുണ്ടുകൾ അയാളുടെ പേരുച്ചരിക്കുന്നു.

” സാര്‍ തന്നെ ആണോ …തന്നെ ?”

ആരോടും ഒരക്ഷരം മിണ്ടാനാവാതെ ഒഴിഞ്ഞ മൂത്രപ്പുരയുടെ ഉള്ളില്‍ കയറിനിന്നു മാ റില് കൈവെച്ച് ഉറക്കെ കരഞ്ഞത് ആ കുഞ്ഞു ഹൃദയം ഓര്‍ക്കുന്നുണ്ട്.

യാന്ത്രികമായി തീർന്നൊരു വൈകുന്നേരത്തെ വീട്ടിലേക്കുള്ള യാത്രയൊന്നും ഇന്നും അവളുടെ ഓർമ്മകളിലില്ല.

വീട്ടിൽ വന്നുകയറി മുറിയുടെ ഉള്ളിൽ കയറി കണ്ണാടി നോക്കി നിന്ന ആ പതിമൂന്നുകാരി തന്റെ മു ലകളിലേക്ക് തന്നെ തുറിച്ച് നോക്കി നിന്നു.

കുഞ്ഞുടുപ്പിനുള്ളിൽ മാംസം വെച്ച് തുടങ്ങുന്ന പ്രായമാണ്.

അയാളെന്തിനത് ചെയ്തു?

തന്റെ ശരീരം മാറുന്നത് അവളൊരു ഭയപ്പാടോടെ കണ്ടു.

അയാളുടെ കൈമുട്ടുകൾ വിടാതെ തന്റെ ദേഹത്ത് പറ്റിപിടിച്ചിരിക്കും പോലെ അവളെ അത്വേ ട്ടയാടുന്നു.

അവൾ അതോർത്തോർത്ത് കരയുന്നു.

മാ റിലെ വേദന ഹൃദയം തുളയ്ക്കുന്നു.

അയാളുടെ മുഖം ഓർക്കുമ്പോഴൊക്കെ മാ റ് വേദനകൊണ്ടു പുകയുന്നു.

“കുഞ്ഞുടുപ്പിനുള്ളിലെ കുഞ്ഞുഹൃദയം നോവുന്നു.”

അയാളോ കുഞ്ഞുടുപ്പുകളിൽ അടുത്ത ഇരയെ തിരയുന്നു.

അവളുടെ ഓര്‍മ്മകളില്‍ നൂറാവര്‍ത്തി അവളുടെ കൈകള്‍ കൊണ്ടു തന്നെ അയാള്‍ അതിക്രൂ രമായി കൊ ല്ലപ്പെടുന്നു.

മു റിഞ്ഞു വീണ അയാളുടെ വലതു കൈനോക്കി അവള്‍ ഉറക്കെ ചിരിയ്ക്കുന്നു

*****************