ചലചിത്ര ശലഭം
രചന : വിജയ് സത്യ
തന്റെ വീട്ടിൽ നിന്നും ഇച്ചിരി ഫ്രീ ആയപ്പോൾ അവൾ നേരെ അയലത്തെ ആന്റിയുടെ വീട്ടിൽ കയറി എന്നും പതിവ് പോലെ റൂമിലേക്ക് ചെന്നു….. അയ്യേ…ആ കാഴ്ച കണ്ട് അവൾ തരിച്ചു നിന്നു പോയി…!
എന്താണ് ഇത്… ഇങ്ങനെ പച്ചയായി കാണുന്നത് ..ഛെ…
അവൾ കണ്ടിട്ടുണ്ട് ….പൂവിതളുകളിൽ രണ്ട് ഇണ തേനീച്ചകൾ മത്സരിച്ചു കുiത്തി മറയുന്നത്…
പൂമ്പാറ്റകളും ഇതുപോലെ ഒരു പൂവിൽ നിന്ന് മറ്റൊന്നിലേക്ക് തമ്മിൽ പറ്റിച്ചേർന്നു അiടർന്ന മാiറാതെ രiമിച്ചു പിടയുന്നത്..
ഇന്നാള് വരമ്പിൽ രണ്ട് നാഗങ്ങൾ കിടന്നു പുളയുന്നതും ഏതാണ്ട് ഇതേ മാതിരി തന്നെ..
പക്ഷേ ഇവിടെ ഒരു വ്യത്യാസം മാത്രം ഇതു മനുഷ്യരാണ്…
അവസാനവർഷ ബിരുദ പഠനക്കാരി ഷിജി പ്രായപൂർത്തിയായ ശേഷം ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്..! വേiഴ്ച്ച ചെയ്യുന്ന പച്ച മനുഷ്യരെ നേരിൽ….! അവളുടെ കയ്യിലുള്ള ക്യാമറക്കണ്ണും അത് പകർത്തിയെടുത്തു… അവൾ പോലും അറിയാതെ..
ആർത്തിരമ്പി ഇരുവശത്തുനിന്നും കുതിച്ചു വരുന്ന നദിയുടെ സംഗമം പോലെ….
ജലഭാരത്താൽ വിങ്ങിപ്പൊട്ടുന്ന മേഘം അടർന്നു വീണു ഭൂമിയിലേക്ക് പതിക്കും പോലെ…
അത്രയും ആഗാധമാർന്ന ലiഹരിയിലാണ് അവർ…!
അതുകൊണ്ടുതന്നെ പാതി തുറന്നു കിടക്കുന്ന വാതിൽ പിന്നിലുള്ള ഷിജിയുടെ പദ ചലനങ്ങളൊന്നും അവർ അറിഞ്ഞതേയില്ല…
തന്റെ ഉറ്റ കൂട്ടുകാരി നീനുവിന്റെ മമ്മി…
അതിലുപരി അവളുടെ എല്ലാമായ.സിനാൻചേട്ടന്റെ പ്രിയ മമ്മി …താൻ മായാമ്മ എന്നു വിളിക്കുന്ന മായാന്റി അവിടെ ഇടയ്ക്ക് വരാറുള്ള ഒരു അങ്കിളുമായി…..ശോ..!
സിനാൻ ചേട്ടനും നീനുവും ദൂരെയെവിടെയെങ്കിലും പോയിട്ടുണ്ടാവും..
അതാണ് മായാന്റിയുടെ പരിസരം മറന്നുള്ള കെiട്ടി മiറിച്ചിലുകൾ..
എത്രയും സമയം അവൾ അവിടെ നിന്നുവോ അത്രയും നേരം ആ ഹോiട്ട് രംഗങ്ങൾ അവളുടെ മൊബൈൽ റിക്കാർഡ് ചെയ്യുകയായിരുന്നു എന്ന സത്യം അവൾ വിസ്മരിച്ചു.
കാരണം ആ കാഴ്ച കുറെ സമയം അവളെ സ്ഥബ്ദതയാക്കി…!
എന്താ ചെയ്യേണ്ടത് എന്നറിയാതെ കുറെ നേരം വാ പൊളിച്ചു അങ്ങനെ നിന്നു പോയി…
കുറച്ച് നേരത്തെ ആണ് മൊബൈൽ സർവീസ് ചെയ്യുന്ന തന്റെ സ്വന്തം ചേട്ടൻ ഷിജു,നീനുവിന്റെ ഫോൺ നന്നാക്കി അവൾക്കു കൊണ്ടു കൊടുക്കാൻ വേണ്ടി തന്നുവിട്ടത്
ഷിജിയുടെ വീടിന്റെ തൊട്ടയലത്താണ് മായാന്റിയുടെ വീട്.. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് മായാന്റിയുടെ ഭർത്താവ് മരണപ്പെട്ടതു… സാമാന്യം നല്ല സാമ്പത്തിക ശേഷി ഒക്കെ ഉണ്ടാക്കിയിട്ട് ആണ് പുള്ളി പോയത്…!
അതുകൊണ്ടുതന്നെ മായാന്റി ടൗണിലുള്ള അല്ലറചില്ലറ ബിസിനസ് കാര്യങ്ങളൊക്കെ നോക്കി മക്കളെ വളർത്തി ആ വലിയ വീട്ടിൽ ജീവിക്കുന്നു..
ഷിജു ചേട്ടൻ തന്ന നീനുവിന്റെ ഫോണും പിന്നെ അവളുടെ ഫോണും കയ്യിൽ എടുത്ത് നേരെ മായാന്റിയുടെ വീട്ടിലേക്ക് ഉള്ള ഗേറ്റ് തുറന്നു അകത്തു പ്രവേശിച്ചു..
നീനു ഭാഗ്യവതിയാണ്.. എന്തൊരു ഭംഗിയാണ് ഇവിടത്തെ പൂക്കൾക്ക്..
ഒക്കെ വിലകൂടിയത്..
നല്ലൊരു ഗാർഡൻ ഉണ്ട് കോമ്പൗണ്ടിനുള്ളിൽ..
ഷിജി ഉടൻ തന്നെ മൊബൈൽ വീഡിയോ ക്യാമറ ഓൺ ചെയ്തു..
ഓരോ പൂക്കളെയും കാറ്റിലുലയുന്ന അതിന്റെ ചലനങ്ങളെയും ഒക്കെ ഒപ്പിയെടുത്തു..
പൂക്കളിൽ വന്നിരിന്നു തേൻ നുകരുന്ന വണ്ടുകളുടെ കൗശലവും അവൾ പകർത്തി…
അല്പം കഴിഞ്ഞപ്പോൾ മായാന്റിയുടെ വീട്ടിനുള്ളിലേക്ക് കയറി..
ആരെയും കാണുന്നില്ല വീഡിയോ റെക്കോർഡിൽ തന്നെയുണ്ട്.. അവൾക്ക് അതു രസമാണ്… റിക്കാർഡ് ചെയ്ത പല രംഗങ്ങളും പിന്നീട് കണ്ടു തെറ്റുകുറ്റങ്ങൾ മനസ്സിലാക്കാൻ വേണ്ടി
ഡിഗ്രി കഴിഞ്ഞാൽ സിനിമാടോഗ്രാഫി പഠിക്കാൻ പോകാൻ അവൾക്കേറേ താല്പര്യമുണ്ട്…!
അവൾ നീനുവിനെ ബെഡ്റൂമിലേക്ക് പോയി..
ആ വീട്ടിലവൾക്ക് പണ്ടേ പരമ സ്വാതന്ത്ര്യമാണ്… ഒരംഗത്തെ പോലെ എവിടെയും കയറി ചെല്ലാം…
മായ്ക്കും അവളെ ഇഷ്ടമാണ്..
നീനയുടെ ബെഡ്റൂമിൽ ആരും ഇല്ല…
നീനയെ വിളിച്ചാലോ എന്ന് അവൾ ആലോചിച്ചു..
വീഡിയോ പിടിക്കുന്നത് കൊണ്ട് അവൾ അനാവശ്യ ശബ്ദമൊന്നും ഉണ്ടാക്കിയില്ല…
നേരെ അടുക്കളയിൽ ചെന്നു…
അവിടെയും ആരെയും കാണുന്നില്ല..
മായാന്റിയുടെ റൂമിൽ ആയിരിക്കുമോ എല്ലാവരും…
അതു മുകളിലാണ്.. അവൾ കൈവരിയുടെ സൗന്ദര്യമൊക്കെ മൊബൈലിൽ ഒപ്പിയെടുത്ത് കൊണ്ട് മുകളിലേക്ക് പതുക്കെ നടന്നു…
അങ്ങനെയാണ് അവൾ മായാന്റിയുടെ ആ റൂമിന് മുന്നിൽ എത്തിപ്പെട്ടു അവരുടെ കേiളി വിലാസങ്ങൾ കണ്ടത്…!
ഇനി ഒരു നിമിഷം ഇവിടെ നിൽക്കാൻ പാടില്ല… സ്വർഗ്ഗത്തിലുള്ള അവരിപ്പോൾ ഭൂമിയിലേക്ക് ഇറങ്ങിവരും
അവൾ വേഗം താഴെ ഇറങ്ങി…നീനുവിന്റെ ഫോൺ അവളുടെ ബെഡ്റൂമിലെ മേശപ്പുറത്തു വെച്ച് ;വേഗം അവിടെ നിന്നും പുറത്തിറങ്ങി വീട്ടിലേക്ക് പോയി..!
വർഷം ഒന്നു കടന്നു പോയി…
ആ അങ്കിൾ സിനാൻറെയും നീനുവിനെയും കണ്ണിൽ പൊടിയിട്ട്അ വിടെ വന്നു പോയി കൊണ്ടിരുന്നു… ആർക്കും ഒരു സംശയം ഇല്ല..
ഇതിനിടെ ഷിജിയുടെ ഡിഗ്രി കഴിഞ്ഞു…
സിനാനും ആയുള്ള അവളുടെ പ്രേമ ബന്ധം ശക്തി കൂടി..
പഠിപ്പിൽ ഉഴപ്പിയായ നീനുവിനെ കെട്ടിച്ചുവിടാൻ തീരുമാനമായി..!
മായാന്റിയുടെ പണത്തിന്റെ കേളിയിൽ സാമ്പത്തികമായി തരക്കേടില്ലാത്ത കുടുംബത്തിൽ നിന്നും ഒരു ബന്ധം അവൾക്ക് ലഭിച്ചു…
ആ വിവാഹാവസരത്തിൽ ഷിജിക്കും സിനാനും ഒരുപാട് സമയങ്ങൾ ഒന്നിച്ചു സ്വപ്നങ്ങൾ പങ്കുവയ്ക്കുവാനും പ്രണയ സല്ലാപത്തിൽ ഏർപ്പെടാനും നല്ല മുഹൂർത്തങ്ങൾ ഒത്തു വന്നു…
വീടിന്റെ പല ഭാഗങ്ങളിലുംവെച്ചു മായ ഷിജിയെയും സിനാനെയും ഒന്നിച്ചു കണ്ടു…
സംശയം ഉടലെടുത്ത അവർ സിനാനോട് നേരിട്ട് ചോദിച്ചു..
സിനാന് അവസരത്തിൽ മമ്മിയോട് എല്ലാം തുറന്നു സമ്മതിക്കേണ്ടി വന്നു..
“നോ “
അവർ അലറി
” ഒരിക്കലും സമ്മതിക്കില്ല ഞാൻ….! രവി അങ്കിളിനെ ബന്ധത്തിലുള്ള ഒരു പെൺകുട്ടി ഞാൻ നിനക്ക് വേണ്ടി ആലോചിച്ച് ഇരിക്കുകയാണ്… നീ അവളെ കെട്ടിയാൽ മതി…”
സിനാൻ മമ്മിയുടെ പ്രതികരണം കണ്ടു അന്തം വിട്ടു പോയി
“ഇനി അവളെ ഞാൻ ഇനി പടിപ്പുറത്ത് കേറ്റില്ല”
മായ സിനാനെ നോക്കി ആക്രോശിച്ചു കൊണ്ട് പറഞ്ഞു..
നീനു വിന്റെ വിവാഹത്തോട് കൂടി ഷിജിക്ക് ആ വീട്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചു..!
ഒരു ദിവസം ഗാർഡൻ പൂക്കളുമായി സല്ലപിക്കുകയായിരുന്ന ഷിജിയുടെ അടുത്ത് ചെന്ന് അവർ അതു വ്യക്തമായ ഭാഷയിൽ തന്നെ പറഞ്ഞു…!
“വിവാഹ പ്രായമായ നീയെന്താ അന്യരുടെ പറമ്പിൽ ഇങ്ങനെ ചുറ്റിത്തിരിയുന്നത്…? ഇപ്പോൾ ഇവിടെ നീനു ഇല്ലല്ലോ… മാത്രമല്ല ഒരു യുവാവ് ഉള്ള വീടും…. നോക്കൂ ഷിജി ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം വന്നാൽ മതി കേട്ടോ ഇവിടത്തെക്ക്…”
ഒന്നും മിണ്ടാതെ ഗേറ്റിന് ഷിജി പുറത്തുകടന്നു..
അവൾ പോയപ്പോൾ മായ ഗേറ്റ് അകത്തു നിന്നു വലിയ ശബ്ദത്തോടെ പൂട്ടി.
മായമ്മ തന്നോട് ഇങ്ങനെ പെരുമാറിയ കാര്യം ഷിജു സിനാനോട് പറഞ്ഞു.
അപ്പോൾ അവൻ
“നീനുവിനെ വിവാഹസമയത്തു തന്നെ നമ്മുടെ പെരുമാറ്റത്തിൽ മമ്മിക്ക് സംശയം തോന്നിയിരുന്നു.. എന്നോട് അതേക്കുറിച്ച് ചോദിച്ചോപ്പോൾ ഞാൻ ഉള്ള സത്യം പറഞ്ഞു.. അപ്പത്തന്നെ മമ്മി അവരുടെ എതിർപ്പുമായി വന്നതാണ്.. നിനക്ക് വിഷമം ആകും എന്ന് കരുതിയാണ് ഞാൻ പറയാതിരുന്നത്..”
അതുകേട്ട് അവൾ തകർന്നുപോയി..
“എന്നിട്ട് സിനാൻ എന്ത് തീരുമാനിച്ചു?”
ഷിജി വിഷമത്തോടെ ചോദിച്ചു.
“എന്തു തീരുമാനിക്കാൻ എനിക്ക് നിന്നെ കൂടാതെ ജീവിക്കാൻ ആവില്ല.. “
“എനിക്കും”
മമ്മി എനിക്ക് പുതിയ പെണ്ണിനെ ഒക്കെ കണ്ടിട്ടുണ്ടത്രെ..!”
“ആരാ അത്?”
ഷിജി വിഷമത്തോടെ ചോദിച്ചു
“ഇവിടെ വരുന്ന രവി അങ്കിളിന്റെ ഏതോ ബന്ധത്തിലുള്ള കാശുകാരിയായ ഒരു പെൺകുട്ടി ആണത്രേ. “
” ഓഹോ അവിടം വരെ എത്തിയോ കാര്യങ്ങൾ.. “
മായ സത്യത്തിൽ സിനാന്റെ വിവാഹത്തിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങി….
അന്ന് സിനാൻറെ ആദ്യരാത്രിയാണ്…
അവന്റെ മൃദുല ശiരീരത്തിൽ പറ്റിപ്പിടിച്ചു കിടക്കുന്നത് വേറെ ആരുമല്ല നമ്മുടെ ഷിജി തന്നെയാണ്…
കൗമാരത്തിൽ മൊട്ടിടുകയും യൗവനത്തിൽ പൂക്കുകയും ചെയ്ത അവളുടെ വികാര പുഷ്പങ്ങൾ ഒരു വല്ലി പോലെ സിനാനിൽ പiടർന്നുകയറി… വിയർപ്പു വിയർപ്പും ചേർന്നു തെന്നി മാiറുന്ന നിമിഷങ്ങളിൽ ഷിജിയെ കെiട്ടിപ്പിടിച്ച് സിനാൻ ചോദിച്ചു.
“പുലി പോലെ മറ്റേ പെൺകുട്ടിയുമായി കല്യാണത്തിന് തയ്യാറെടുക്കുന്ന മമ്മിയെ എലി പോലെ ചുരുട്ടികൂട്ടി ഷിജിയുമായുള്ള വിവാഹത്തിന് സമ്മതിപ്പിച്ചത് എങ്ങനെയാ നീ..”
ഒരു ട്വിസ്റ്റ് പോലെ സിനാന് മമ്മിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം ഷിജിയെ കെട്ടി ആതിരാത്രി കൂടെ കൂട്ടിയിട്ടും ഇപ്പോഴും ഉൾകൊള്ളാൻ പറ്റിയിട്ടില്ല..
മമ്മി ഒന്ന് തീരുമാനിച്ചാൽ പിന്നെ അതിൽ മാറ്റമില്ല.. ഇവിടെ മാത്രം മമ്മി തോറ്റ് തന്നിരിക്കുന്നു..
“എന്തു മാജിക്കാ ഷിജി നീ കാണിച്ചത് ..? “
സിനാൻ പതുക്കെ അവളുടെ ചെവിയിൽ ചോദിച്ചു…
അതൊക്കെയുണ്ട്..
“ഇനി ഒരു ചെറിയ വിവാഹം കൂടി ഇവിടെ നടക്കും.!”
“ങേ ആരുടെ..? “
” നമ്മുടെ മായമ്മയുടെ”
“നിനക്കെന്താ വട്ടായോ? “
“ചൂടാവില്ലെങ്കിൽ ഞാനൊരു കാര്യം പറയാം ആത്മസംയമനത്തോടെ കേൾക്കണം…മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾ അതിന്റെ രസ തലങ്ങളിൽ മുഴുകി ആണ് ഇവിടെ മനുഷ്യ ജീവിതം സാധ്യമാകുന്നത്.. കാiമസുiഖവും അതുപോലെതന്നെ.. മനുഷ്യന് ആ താൽപര്യം ഉള്ളിൽനിന്ന് വിടും വരെ ഒരുപക്ഷേ വാർദ്ധക്യത്തിൽ പോലും ഗുണഫലങ്ങൾ അനുഭവിക്കാൻ മനുഷ്യശiരീരത്തിന് ആവാം.. നമ്മുടെ അമ്മയ്ക്ക് വെറും നൽപ്പത്തഞ്ചു വയസ്സ് ആണ്.. തൊണ്ണൂറ് വയസ്സ് വരെ അവർ ജീവിക്കുകയാണെങ്കിൽ ഇനി പകുതി ജന്മം കൂടി ബാക്കിയാണ്..”
“നീയെന്താ പറഞ്ഞു വരുന്നത്..?”
“അതെ സിനാൻ മായമ്മയ്ക്ക് രവി അങ്കിളിനെ വലിയ ഇഷ്ടമാണ്. അത് എനിക്ക് അറിയാം അവരുടെ ചില അരുതാത്ത പ്രവർത്തികൾ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്..നിന്നെ പേടിച്ചാണ് അവർ വിവാഹത്തിന് തയ്യാറാവാത്തത്.. നിന്റെ അപ്പൻ മരിക്കുമ്പോൾ നിനക്ക് പതിനഞ്ചു വയസ്സ് ആയിരുന്നല്ലോ..ഇപ്പോൾ ഒമ്പത് വർഷമായി… ഈ ഒമ്പതു വർഷം അവർ അവരുടെ യൗവനം പാഴാക്കുകയായിരുന്നു..
പതിനഞ്ചു വയസ്സുള്ള മകൻ ഉള്ളപ്പോൾ വിവാഹം കഴിക്കുന്നത് അന്നേ തെറ്റാണ് എന്ന പഴയ ചിന്ത….അത് അവരെ കൊണ്ടുചെന്നെത്തിച്ചത് ഇത്തിരി തെറ്റുകളിലേക്ക് ആണ്.. പ്രത്യേകിച്ച് ആരും അറിഞ്ഞിട്ടില്ല .. എങ്കിലും തെറ്റ് തെറ്റാണല്ലോ..
അതൊന്ന് ചെറിയ ഒരു ചടങ്ങു വഴി അംഗീകരിച്ചു കൊടുത്താൽ ആധികാരിക മായ ബന്ധവും തുടർന്ന് അവരുടെ പ്രവർത്തിയും നന്മയുടെതായി മാറും.. ഈ കാര്യത്തിൽ സിനാൻ വേറൊന്നും വിചാരിക്കരുത്.. മനുഷ്യരുടെ ജീവിതം അല്ലേ.. നമുക്ക് അതു തടയാൻ അധികാരമില്ല.. “
“ഷിജി പറയുന്നതിൽ കാര്യമുണ്ട്.. ഷിജിയുടെ മേൽനോട്ടത്തിൽ കാര്യങ്ങൾ നടക്കട്ടെ…”
സിനാൻ പറഞ്ഞു.
സിനാൻ സമ്മതം കിട്ടിയതോട് അവൾ മായമ്മയെ പറഞ്ഞ് സമ്മതിപ്പി ക്കാനുള്ള ശ്രമം ആയി.. ആദ്യം അവർ എതിർത്തെങ്കിലും… സിനാന്റെ സമ്മതവും കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ അവർ വഴങ്ങുകയായിരുന്നു..
എല്ലാത്തിലും ഉപരിയായി മരുമകളുടെ കയ്യിലുള്ള ആ വീഡിയോ റെക്കോർഡിങ്.. അത് കാണിച്ച് ആണല്ലോ അന്ന് അവൾ തന്നെ മെരുകിയത്… അധികാരികളുമായി ഒരു ആ ചടങ്ങ് കഴിഞ്ഞാൽ ആ വീഡിയോയ്ക്കും പ്രസക്തി ഇല്ലാതാകും
കുറച്ച് ആൾ പങ്കെടുത്ത ഒരു ചടങ്ങു രവി അങ്കിളുമായി അമ്മായിയമ്മയുടെ ആ വിവാഹം നടത്തി…..
അന്ന് രാത്രി രവി അങ്കിൾ മായമ്മയോട് ഇങ്ങനെ പറഞ്ഞു..
“നമ്മുടെ മരുമകൾ ഷിജി തലയിൽ ആൾതാമസം ഉള്ള കുട്ടി ആണല്ലേ?”
“അവൾക്ക് സിനിമാട്ടോഗ്രാഫി ഭയങ്കര ഇഷ്ടമാണ്..”
മായമ്മ പറഞ്ഞു
“നമുക്ക് സിനാനോട് പറഞ്ഞു അവളെ സിനിമ ഡയറക്ഷൻ പഠിക്കാൻ വിട്ടാലോ.. “
രവി അങ്കിൾ അത് പറഞ്ഞപ്പോൾ മായമ്മക്കും അത് നല്ലതാണെന്ന് തോന്നി…
.