തന്റെ ആവശ്യം, അറിഞ്ഞ് തനിക്ക് വിoധേയപ്പെട്ട കിടന്നു എങ്കിലും അവൾ പ്രത്യേകിച്ച് വികാരങ്ങളും താല്പര്യങ്ങളും പ്രകടിപ്പിച്ചില്ല എന്നത് അനൂപില്‍ വീണ്ടും സുദേവൻ പറഞ്ഞ വാക്കുകൾക്ക്……

_upscale

രചന : ഹിമ ലക്ഷ്മി

“എത്ര വർഷമായി ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഹോമിക്കുന്നു. ഇനി ഇങ്ങനെ മുൻപോട്ടു പോയ ശരിയാവില്ല എന്ന് എന്റെ മനസ്സും പറയുന്നുണ്ട്. അതുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തത്… പിന്നെ നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതിയ ഇത് നേരത്തെ പറയാതിരുന്നത്..

വലിയ സന്തോഷത്തോടെ പ്രവാസം അവസാനിപ്പിച്ച കാര്യം അനൂപ് ഭാര്യ ഹേമയോട് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് അത്ര വലിയ സന്തോഷം ഒന്നും കാണാൻ അവന് സാധിച്ചില്ല. പിന്നെ വരുത്തിവെച്ച സന്തോഷത്തോടെ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

” ഒരു സൂചന എങ്കിലും ഏട്ടന് തരാമായിരുന്നു..

അവൾ വല്ലായ്മയോട് പറഞ്ഞപ്പോൾ അതിന്റെ കാരണം എന്തെന്ന് മനസ്സിലാക്കാൻ അനൂപിനും സാധിച്ചിരുന്നില്ല. സന്തോഷം കൊണ്ട് ആയിരിക്കുമെന്ന് അവൻ വിചാരിച്ചിരുന്നു. ഒരുപക്ഷേ വരുമാനം നിലച്ചു എന്നുള്ള ഭയവും ആയിരിക്കാം. രണ്ടു പെൺകുട്ടികൾ ആണല്ലോ.

എന്നാൽ അതിനുമെല്ലാം അപ്പുറം അവൾ എന്തോ പരിഭ്രമിക്കുന്നതുപോലെ അവന് തോന്നി. വിവാഹം കഴിഞ്ഞ് അധികകാലം അവൾക്കൊപ്പം നിൽക്കാൻ സാധിച്ചിട്ടില്ല. വർഷത്തിൽ ഒരു മാസത്തിൽ കൂടുതൽ ഒന്നും അവൾക്കൊപ്പം ഉണ്ടായിട്ടില്ല. കൂട്ടുകുടുംബം ആയതുകൊണ്ട് തന്നെ ഒരുമിച്ച് കാണുന്നതും വളരെ കുറവാണ്. അതുകൊണ്ടു തന്നെ തന്നോട് അവൾക്ക് വലിയ അടുപ്പം ഉണ്ടെന്നു തോന്നിയിട്ടില്ല. ഒരു ഭാര്യ ഭർത്താവിനെ ചെയ്തു തരേണ്ട കാര്യങ്ങളൊക്കെ ഒരു മടിയും കൂടാതെ ചെയ്തു തരുന്നു എന്നതിനപ്പുറം യാതൊരു സ്നേഹവും അവൾക്ക് തന്നോട് ഉള്ളതായി തോന്നിയിട്ടില്ല. ഇങ്ങനെ അർത്ഥമില്ലാതെ ജീവിക്കുന്നത് ആർക്കും ഗുണമില്ലാത്ത കാര്യമാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് പ്രവാസം അവസാനിപ്പിക്കുവാൻ തീരുമാനിച്ചതും.

തന്റെ ആശങ്ക സുഹൃത്തിനോടാണ് അനൂപ് ആദ്യം പങ്കുവെച്ചത്.

” ഞാൻ പറയുന്നത് ശരിയല്ല എങ്കിലും നീ നാട്ടിൽ നിൽക്കുന്നത് അവൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിലോ.? മറ്റെന്തെങ്കിലും കാരണങ്ങളോ.?

” നീ എന്താ ഉദ്ദേശിക്കുന്നത്..?

മനസ്സിലാവാതെ അനൂപ് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

” സാധാരണ ഭർത്താവ് നാട്ടിൽ വരുന്നു എന്ന് പറയുമ്പോൾ ഭാര്യമാർക്ക് സന്തോഷമല്ലേ ഉണ്ടാവേണ്ടത്.? അവൾക്കൊരു താൽപര്യക്കുറവ് ഉണ്ടെങ്കിൽ ഞാൻ മോശമായിട്ട് പറയുവാണെന്ന് നീ കരുതരുത്, അവൾക്ക് വേറെ എന്തെങ്കിലും ബന്ധങ്ങൾ ഇവിടെ ഉണ്ടായിരിക്കുമോ

“സുധീപേ,

ദേഷ്യത്തോടെയാണ് സുഹൃത്തിനെ അനൂപ് താക്കീത് ചെയ്തത്.

” എടാ ഗൾഫിൽ ഭാര്യമാർ ഉള്ള ഓട്ടോമിക്ക പെണ്ണുങ്ങളുടെ സ്വഭാവം ഇതൊക്കെ തന്നെയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞത്.

” നീ ഒന്ന് പോയെടാ അവൾക്ക് അതിനൊന്നും ഉള്ള ധൈര്യം ഇല്ല.

” ഞാൻ പറഞ്ഞില്ലേ എന്നെപ്പോലും ശരിയ്ക്ക് നോക്കാത്തവളാണ്,മറ്റൊരു ബന്ധത്തിന് പോകുന്നത്.

” ഒന്നും പറയാൻ പറ്റില്ല നീ ഏതായാലും ഒതുക്കത്തിലെ നിന്റെ ഭാര്യയുടെ ഫോൺവിളികളും ഫോൺ ചാറ്റും ഒക്കെ ഒന്ന് നോക്ക്. അപ്പൊ അറിയാമല്ലോ. എന്തെങ്കിലും ഉണ്ടോ എന്ന്.

സുദീപ് ഒരു വലിയ തീജ്വാല തന്നെയായിരുന്നു അനൂപിന്റെ മനസ്സിൽ വിതറിയിരുന്നത്..

” വളരെ പെട്ടെന്ന് തന്നെ ആ ജ്വാലി കത്തി

പെട്ടെന്ന് തന്നെ അവളുടെ പെരുമാറ്റങ്ങളിൽ ഒരുപാട് മാറ്റങ്ങൾ ഉള്ളതുപോലെ അനൂപിന് തോന്നി. രാത്രിയിൽ അവൾ തനിക്ക് വിiധേയപ്പെടുന്നില്ല. അതിനും അവൾക്ക് താല്പര്യമില്ലാത്തത് പോലെ..എത്രയോ നാളുകൾക്ക് ശേഷം വന്നതാണ് തനിക്ക് വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്ന് അവൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. ഏറെ പ്രതീക്ഷയോടെ അവൾക്കരികിലേക്ക് നീങ്ങി കിടന്ന് അവളുടെ വയറിനു മുകളിൽ കൈവെച്ചു.. തന്റെ ആവശ്യം, അറിഞ്ഞ് തനിക്ക് വിoധേയപ്പെട്ട കിടന്നു എങ്കിലും അവൾ പ്രത്യേകിച്ച് വികാരങ്ങളും താല്പര്യങ്ങളും പ്രകടിപ്പിച്ചില്ല എന്നത് അനൂപില്‍ വീണ്ടും സുദേവൻ പറഞ്ഞ വാക്കുകൾക്ക് ഉറപ്പു കൂട്ടുകയായിരുന്നു.

തന്നെ അവൾക്ക് മടുത്തു തുടങ്ങിയോ എന്ന ചിന്ത അവന് വന്നു. മടുത്തു തുടങ്ങാൻ താൻ അങ്ങനെ അവൾക്ക് അരികിൽ നിന്നിട്ട് പോലും ഇല്ല. എന്നിട്ടും എന്തേ ഈ താല്പര്യക്കുറവ്.? രണ്ടും കൽപ്പിച്ച് അവളോട് തുറന്നു ചോദിച്ചാലോ എന്ന് പോലും അനൂപ് കരുതി. പക്ഷേ അങ്ങനെ ചോദിച്ചാൽ അത് ശരിയാവില്ലല്ലോ എന്ന് കരുതി അവൻ മിണ്ടാതെ നിന്നു

പിറ്റേദിവസം അവളുടെ ഫോണും ചാറ്റും ഒക്കെ സുദേവ് പറഞ്ഞതുപോലെ അവൻ നന്നായി തന്നെ ചെക്ക് ചെയ്തു.. എന്നാൽ അതിൽ ഒന്നും തന്നെ സംശയ തക്ക ഒന്നും കണ്ടെത്താൻ അനുവിന് സാധിച്ചില്ല. അവനു വല്ലാത്തൊരു ആശ്വാസം തോന്നി. ഒരുപക്ഷേ അവൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയാൽ താൻ എങ്ങനെയായിരിക്കും പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കില്ല. എങ്കിലും പൂർണമായും അത് അംഗീകരിക്കാൻ അനുപ് തയ്യാറായിരുന്നില്ല. ചിലപ്പോൾ ആരെയെങ്കിലും വിളിച്ചിട്ട് അവൾ ഡിലീറ്റ് ചെയ്ത കളയുന്നതാണെങ്കിലോ.?

അതുകൊണ്ടുതന്നെ അവൾ അറിയാതെ അവളുടെ നീക്കങ്ങൾ അനൂപ് ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ ഒരിക്കൽ ആണ് അവൾ പതുങ്ങിയ സ്വരത്തിൽ ആരോടോ സംസാരിക്കുന്നത് അനൂപ് കേട്ടത്.

” ചേട്ടൻ അവിടുത്തെ ജോലിയൊക്കെ നിർത്തിയിട്ട് ആണ് വന്നിരിക്കുന്നത്. ഇനിയിപ്പോ പഴയപോലെ ഒന്നും നടക്കില്ല.

അവളുടെ വാക്ക് കേട്ടതോടെ അനൂപിന് സർവ്വം തകരുന്നതുപോലെ തോന്നി. സുഹൃത്ത് പറഞ്ഞതെല്ലാം സത്യമാകുന്നതുപോലെ..അവൾ തന്നെ ചiതിക്കുക യായിരുന്നു. ദേഷ്യത്തോടെ അവൾക്ക് അടുക്കിലേക്ക് നടക്കാൻ തുടങ്ങിയ പ്പോഴാണ് വീണ്ടും ആ സംഭാഷണം ഒരിക്കൽ കൂടി അവൻ ശ്രദ്ധിച്ചത്..

” അമ്മ ദയവ് ചെയ്ത് പണത്തിന് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് എന്നേ ബുദ്ധിമുട്ടിക്കരുത്. ഏട്ടൻ അയച്ചുതന്ന എത്രയോ പണം ഏട്ടൻ അറിയാതെ ഞാൻ അമ്മയ്ക്ക് തന്നിട്ടുണ്ട്. ഇതൊക്കെ ഞാൻ ഇനി എവിടെ എന്ന് ചോദിച്ചാൽ എന്ത് പറയും. എനിക്ക് സ്വർണ്ണമാല എടുക്കാനും വള എടുക്കാനും ഒക്കെ ആണെന്നും പറഞ്ഞു ഞാൻ ഏട്ടനോട് ഈ പണമൊക്കെ വാങ്ങിയിട്ടുള്ളത്. അതൊക്കെ ഞാൻ നമ്മുടെ വീട്ടിലേക്ക് തന്നെ തരുമായിരുന്നു. നമ്മുടെ വീട്ടിലെ ബുദ്ധിമുട്ടും അനുവിനെ പഠിപ്പിക്കാനുള്ള പാടുമൊക്കെ എനിക്ക് അറിയാവുന്നതുകൊണ്ട് ഞാൻ അങ്ങനെ ചെയ്തത്. ഇതിപ്പോ ഏട്ടൻ ഇവിടെ നിൽക്കാമെന്ന് പറയുമ്പോൾ എനിക്ക് പേടിയാവുക ആണ്. അന്ന് വാങ്ങിയ സ്വർണം ഒക്കെ എവിടെ എന്ന് ചോദിച്ചാൽ ഞാൻ എന്താ മറുപടി പറയുക.? വീട്ടിലേക്ക് തന്നൂന്ന് പറയുമ്പോൾ എന്തായിരിക്കും കരുതുന്നത്.? ചേട്ടൻ അവിടെ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയത് നമ്മുടെ വീട്ടിലെ അവസ്ഥയെ ഓർത്ത് ഞാൻ തന്ന് നിങ്ങളെയൊക്കെ സഹായിച്ചത്. ഇനി എന്നോട് ഇത്രയും വലിയ തുകയൊന്നും അമ്മ ചോദിക്കരുത്. ഈ ഒരു കാര്യം മനസ്സിലുള്ളത് കൊണ്ട് ഏട്ടനെ ഒന്ന് സ്നേഹിക്കാൻ പോലും എനിക്ക് കഴിയുന്നില്ല. ഏട്ടനെ കാണുമ്പോൾ തന്നെ ഞാനെന്തോ തെറ്റ് ചെയ്തത് പോലെയാണ് തോന്നുന്നത്. ഏട്ടന് അറിയാതെ ഞാൻ ഒരു ചിട്ടി തുടങ്ങിയിട്ടുണ്ടായിരുന്നു. ഏട്ടൻ ഇനി നാട്ടിൽ വരുമ്പോൾ ആ ചിട്ടി പിടിച്ച് വളയും മാലയെടുത്ത് ഏട്ടനെ കാണിക്കാമേന്ന കരുതിയത്. അത് ഒരു നാലുമാസം കൂടിയുണ്ട്. അതിന്റെ അടവ് പോലും ഇനി എനിക്ക് അടയ്ക്കാൻ പറ്റില്ല. എന്താണെങ്കിലും ആ കാശ് എടുത്ത് ഏട്ടന് കൊടുക്കാമെന്നാ ഞാൻ വിചാരിക്കുന്നത്. അതുകൊണ്ട് ഇനി പണത്തിന്റെ കാര്യം പറഞ്ഞ് അമ്മ എന്നെ വിളിക്കണ്ട.

അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തപ്പോൾ അനൂപിന് വല്ലാത്തൊരു ആശ്വാസം തോന്നി. സ്വന്തം ജീവിതം നഷ്ടപ്പെടുന്നതിലും ഭേദം കുറച്ചു പണം നഷ്ടപ്പെടുന്നതാണല്ലോ. അതും മറ്റാർക്കും അല്ല അവളുടെ വീട്ടിലേക്കാണ്. അത് സമാധാനമുള്ള കാര്യമാണ് തന്റെ ഭാര്യ തന്നെ വഞ്ചിച്ചില്ലല്ലോ എന്ന സമാധാനം അവന്റെ മനസ്സിൽ നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *