തന്നെ ജീവനാണെന്ന് പറയുന്ന    അമലാണ് തന്റെ കൂട്ടുകാരിയോട് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അവനേ താൻ ഇത്രയേറെ സ്നേഹിച്ചിട്ടും  അവൻ ഇത്രയും കാലം…….

എഴുത്ത്:-യാഗ

തന്റെ തലയുടെ അടുത്തുനിന്നും ഫോൺ നിർത്താതെ റിങ് ചെയ്തതും ഞെട്ടി ഉണർന്ന മയൂരി ഫോൺ എടുത്തു നോക്കി. തന്റെഫോണല്ല അതെന്ന് കണ്ടതും അവൾ ഫോൺ തിരികെ വെക്കാൻ ഒരുങ്ങിയതും  നമ്പർനല്ല പരിചയം തോന്നിയതു അവൾ തന്റെ മോൺ എടുത്ത് ആ നമ്പർ ഡയൽ ചെയിതു. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവൾ ഞെട്ടലോടെ അതിലേക്ക് തുറിച്ചു നോക്കി.

ഇതേസമയം ബാത് റൂമിന്റെ ഡോർതുറക്കുന്നശബ്ദം കേട്ടതും ഫോൺ തിരികെ ഇരുന്നിടത്ത് തന്നെ വച്ചശേഷം അവൾ ഉറങ്ങിയപോലെ കിടന്നു. തല തുവർത്തിക്കൊണ്ട് ബെഡ്ഡിനരികിൽ എത്തിയതും ഫോൺഎടുത്ത് അതിലേക്ക് നോക്കി. അവളേ ഒന്ന് നോക്കി ഉറങ്ങുകയാണെന്ന് ഉറപ്പാക്കിക്കൊണ്ട് അവൻ ഫോണുമായിറൂമിന്വെ ളിയിലേക്ക്‌ നടന്നു.

.അയാൾ പോയെന്ന് ഉറപ്പായതും അവൾ തന്റെ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞ നമ്പറിലേക്ക് ഉറ്റു നോക്കി.

ഈ പാതിരാത്രി തന്റെ കൂട്ടുകാരി എന്തിനാണ് തന്റെ ഭർത്താവിനെ വിളിച്ചത് എന്ന് ചിന്തിച് കൊണ്ടവൾ അയാൾക്ക് പിറകെ റൂമിനു വെളിയിലേക്ക് നടന്നു.

അടുത്ത മുറിയിൽ നിന്ന് കൊഞ്ചാലോടെയുള്ള അയാളുടെ ശബ്ദം കേട്ടതും അവൾ  വാ പൊത്തി പിടിച്ചു കൊണ്ട് കണ്ണുകൾ മുറുക്കെ അടച്ചു.

തന്നെ ജീവനാണെന്ന് പറയുന്ന    അമലാണ് തന്റെ കൂട്ടുകാരിയോട് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അവനേ താൻ ഇത്രയേറെ സ്നേഹിച്ചിട്ടും  അവൻ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നു എന്ന തിരിച്ചറിഞ്ഞവൾ സങ്കടം സഹിക്ക വയ്യാതെ  നിലത്തേക്ക് ചടഞ്ഞിരുന്നു. അവസാനം അകത്ത് നിന്നും നേർത്ത മൂളലും ഞെരക്കവും  കേട്ടവൾ  ചെവി പൊത്തിപിടിച്ചുകൊണ്ട്   വിറക്കുന്ന കാൽ വെപ്പുകളോടെ  മുറിയിലേക്ക് നടന്നു.

അല്പം കഴിഞ്ഞതും  ബെഡ്‌ഡിൽ വന്നു കിടന്നവൻ അവളേ ചേർത്തു പിടിച്ചുകൊണ്ട് പതിയേ ഉറക്കത്തിലേക്ക് വഴുതി വീണു.

അവൻ ഉറങ്ങി എന്ന് ഉറപ്പായതും  അവൾ എഴുന്നേറ്റ് അവന്റെ ഫോൺ കയ്യിലെടുത്തു. ഫോൺ മുഴുവനായും ചെക്ക് ചെയ്ത് കഴിഞ്ഞതും ഇരുവരും ഒന്നിച്ചുള്ള ഒരുപാട് ഫോട്ടോകൾ കണ്ടതും ഇത് ഇന്നോ ഇന്നലയോ തുടങ്ങിയ ബന്ധം അല്ലെന്ന് അവൾക്ക് മനസ്സിലായി. കൂട്ടുകാർക്കൊപ്പം ട്രിപ്പ് പോവുകയാണെന്നും ഓഫീസ് കര്യത്തിനായി പുറത്തു പോവുകയാണെന്നും എല്ലാം പറഞ് അവൻ പോയതെല്ലാം അവൾക്ക് ഒപ്പമാണെന്ന്  മനസ്സിലാക്കിയ  നിരഞ്ജന സങ്കടത്തോടെ കണ്ണുകൾ മുറുക്കി അടച്ചു.?രണ്ട് പേരും ചേർന്ന് തന്നെ പൊട്ടിയാക്കിയത് ഓർത്തവൾ  സങ്കടത്തോടെ  ഫോണിൽ നിന്ന് മുഖം മാറ്റി.ഓരോന്നും ഓർത്തുകൊണ്ട് കരഞ്ഞു കരഞ് എപ്പഴോ ഉറങ്ങി പോയവൾ അമലിന്റെ വിളികേട്ടതും പതിയേ കണ്ണ് തുറന്നു. എന്നാൽ തല വീട്ടിപൊളിക്കുന്നത് പോലെ തോന്നിയവൾ വീണ്ടും കണ്ണടച്ച് ചെരിഞ്ഞു കിടന്നു.

കുളി കഴിഞ്ഞ് വന്നവൻ അവളുടെ കിടത്തം കണ്ടതും സംശയത്തോടെ അവളുടെ നെറ്റിയിൽ കൈവച്ചു. അവൾക്ക് നല്ല നല്ല തലവേദനയുണ്ടെന്ന്  മനസ്സിലാക്കിയ അവൻ ഓഫസിൽ വിളിച്ചു ലീവ് പറഞ്ഞശേഷം അവൾക്കരികിൽ വന്നു കിടന്നു. അല്പം കഴിഞ്ഞതും വേവലാതിയോടെ റൂമിലേക്ക് കയറിവന്ന അനുശ്രീയേ കണ്ടതും അവൾ അമലിനെ തുറിച്ചു നോക്കി. എന്നാൽ അവൻ  അവളേ ഒന്ന് നോക്കുക പോലും ചെയ്യാതെ തന്റെ ഓരോ കാര്യങ്ങളും ചെയ്തുകൊണ്ട് തനിക്ക് ചുറ്റും നടക്കുകയാണ് എന്ന് കണ്ടവൾ പുച്ഛത്തോടെ രണ്ട് പേരെയും നോക്കിയ ശേഷം  ഒന്നും പറയാതെ ചെരിഞ്ഞു കിടന്നു. അടുക്കളയിൽ നിന്നു രണ്ട് പേരും ചേർന്ന് പാചകം ചെയ്യുന്നതിന്റെ ശബ്ദം റൂമിൽ വരേ കേട്ട് തുടങ്ങിയതും അവൾ അസ്വസ്ഥതയോടെ   കൈകൾക്കൊണ്ട് ചെവിരണ്ടും  അമർത്തി പിടിച്ചു.

അല്പം കഴിഞ്ഞതും ഒരു പാത്രത്തിൽ ചൂട് പൊടിയരി കഞ്ഞിയുമായി തനിക്ക് അരികിലേക്ക് വന്നഅമലിനെ കണ്ടതും അവൾ ദേഷ്യത്തോടെ തലചെരിച്ചു.

“എന്ത് പറ്റി…. ചെവി വേദനിക്കുന്നുണ്ടോ…” ഇരുചെവിയും അമർത്തി പിടിച്ചിരിക്കുന്നത് കണ്ടവൻ സംശയത്തോടെ അവളുടെ കവിളിൽ കൈ വച്ചു കൊണ്ട് തിരക്കി.

“ഉം….. ചെറുതായി വേദനിക്കുന്നുണ്ട് “

“സാരല്ല വൈകിട്ട് നമുക്ക് ഡോക്ടറെ ചെന്ന് കാണാം തൽക്കാലം നീയീ കഞ്ഞി കുടിക്ക്. ചൂട് കഞ്ഞി  സ്പൂൺ കൊണ്ട് കോരി ഊതി ചൂടാറ്റി തനിക്ക് നേരെ നീട്ടുന്നവനെ കണ്ടതും സംശയത്തോടെ അവനേ നോക്കി.

“എന്തേ… കഞ്ഞി വേണ്ടേ….”

“ഉം… ഹും… എനിക്ക് വേണ്ടാ കഞ്ഞിക്കു കയ്പ്പ് കാണും “

“ഇല്ല ദേ നോക്കിക്കേ എന്ന് പറഞ്ഞു കൊണ്ടവൻ ഒരു സ്പൂൺ കഞ്ഞി തന്റെ വായിലേക്ക് വച്ചുകൊണ്ട് അവളേ നോക്കി. അത് കണ്ടതും അവൾ  അവൻ നീട്ടിയ കഞ്ഞി വായിലാക്കി. ഓരോ സ്പൂൺ കഞ്ഞിയും  അവൾക്ക് കോരി നൽകുമ്പോഴും ഇടയ്ക്കിടെ അവന്റെ കണ്ണുകൾ ഡോറിന്നേരെ  നീങ്ങുന്നത് കണ്ടവൾ  പുച്ഛത്തോടെ അവനേ നോക്കി.

“അമൽ നീയറിഞ്ഞിരുന്നോ.. ജയേഷിന്റെ ഭാര്യഅവന്റെ അവിഹിദം പൊക്കിയെന്ന്. നീ അറിഞ്ഞിരുന്നോ “

പെട്ടന്നുള്ള അവളുടെ  സംസാരം കേട്ടതും അവൻ ഞെട്ടലോടെ അവളേ തുറിച്ചു നോക്കി.

“എന്തേ നീ അറിഞ്ഞില്ലേ…” അവന്റെ നോട്ടം കണ്ടതും അവൾ പുഞ്ചിരിയോടെ തിരക്കി.

“ഇല്ല ” ഒറ്റവാക്കിൽ മറുപടി പറഞ്ഞുകൊണ്ടവൻ അസ്വസ്ഥതയോടെ അവളേ  നോക്കി.

“ഡിവോസ് വാങ്ങുകയാ എന്ന അവൾ എന്നെ വിളിച്ചപ്പോൾ പറഞ്ഞത് ഇനിയിപ്പോ എന്തോ ആവോ…. അല്ല ഒരുകണക്കിന് ഡിവോസ് തന്നെയാ നല്ലത് . കൂടെ നിന്ന് ചiതിക്കുന്നതിനെ എന്ത് പേരിലാ വിളിക്കേണ്ടത്. കൂടെ ജീവിക്കുന്ന ആള് ഇത് വരേ ഒന്നും അറിഞ്ഞില്ലെന്നു കരുതി ഇനി മുന്നോട്ടും അങ്ങനെ ആവും എന്ന് കരുതരുത്. നീതന്നെ ഒന്ന് ചിന്തിച്ചു നോക്കിക്കേ…. നീയിപ്പോ എന്നെ ചതിക്കുന്നുണ്ടെങ്കിൽ ” അവൾ പറഞ്ഞു തുടങ്ങിയതും   കയ്യിലുണ്ടായിരുന്ന കഞ്ഞിയും പാത്രവും നിലത്തേക്ക് വീണു. അത് കണ്ടതും അവൾ പുച്ഛത്തോടെ അവനേ നോക്കി.

“എന്ത് പറ്റി…”

“അത്… അത് അറിയാതെ കൈ സ്ലിപ്പായതാ…” വിക്കലോടെ പറഞ്ഞു കൊണ്ടവൻ വിളറിയ  മുഖത്തോടെ അവളേ നോക്കി.

“അത് സാരല്ല ഇത്തിരി കഞ്ഞിയല്ലേ….” അവനേ ആശ്വസിപ്പിച്ചു കൊണ്ട് അവൾ അവനേ നോക്കി പുഞ്ചിരിച്ചു.

“അല്ല നമ്മളെന്താ പറഞ്ഞു കൊണ്ട് ഇരുന്നത്.. ഹാ….ജയേഷിന്റെ കാര്യം. നീയൊന്നു ചിന്തിച്ചു നോക്കിക്കേ ഒരു ദയയും ഇല്ലാതെ ഇത്രയും കാലം അവളേ ചതിച്ച തിന്  എങ്ങനെയാ അവൾ അവനോട്‌ ക്ഷമിക്കേണ്ടത്.?നീയൊന്ന് ചിന്തിച്ചു നോക്കിക്കേ ഞാൻ അങ്ങനെ ചെയിതാൽ നീ ക്ഷമിക്കുവോ….” അവൻ ഇല്ല എന്ന അർത്ഥത്തിൽ യാന്ദ്രികമായി തലയാട്ടി. “അതിപ്പോ നീയാണ് ചെയ്തതെങ്കിൽ ഞാനും ക്ഷമിക്കില്ല. ഡിവോസ് ഒന്നും വാങ്ങാൻ ഞാൻ നിൽക്കില്ല നേരെ പോയി അവളേ ഞാനങ്ങു കൊiല്ലും….” എന്ന് പറഞ്ഞു കൊണ്ട് അവൾ  വാതിൽക്കലേക്ക് നോക്കി അവിടെ താൻ പറഞ്ഞത് കേട്ട് തറഞ്ഞു നിൽക്കുന്ന അനുവിനെ കണ്ടതും അവളൊന്നുചിരിച്ചു.

“കേറിവാ നീയെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് ” ഭയത്തോടെ പരസ്പരം നോക്കുന്ന  അമലിനെയും അനുവിനെയും  കണ്ടതും അവൾ  പൊട്ടിവന്ന കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് ഇരുവരേയും നോക്കി പുഞ്ചിരിച്ചു.

“ഹേയ്… ഒന്നുല്ല ഞാൻ… ഞാൻ പോകാൻ നോക്കുകയായിരുന്നു  ഭക്ഷണം ഞാനുണ്ടാക്കി വച്ചിട്ടുണ്ട് രണ്ടു പേരും എടുത്തു കഴിക്കണേ…..”

“ശെടാ നിനക്കിത് എന്താ പറ്റിയത്  ഇത്ര പെട്ടന്ന് വീട്ടിൽ പോയിട്ട് നീ എന്ത് കാണിക്കാനാ…. കെട്യോൻ നാട്ടിലും ഇല്ല വീട്ടിലാണെങ്കിൽ വേറെ ആരും ഇല്ല താനും പിന്നേ വീട്ടിൽ പോയിട്ട് നീ എന്ത് കാണിക്കാനാ…”

“അത്…. അത് പിന്നേ… എനിക്ക് വീട് വരേ ഒന്ന് പോകണം ഇന്നലെ അച്ഛൻ വിളിച്ചപ്പോ എന്നോട് അവിടെ വരേ ഒന്ന് ചെല്ലാൻ പറഞ്ഞിരുന്നു. അപ്പോ ഇന്ന് പോയി വരാം എന്ന് വച്ചു അപ്പഴാ നിനക്ക് വയ്യെന്ന് അറിഞ്ഞത്അ പ്പോപ്പിന്നെ നിന്നെ കണ്ടിട്ട് പോകാം എന്ന് കരുതി. അവളുടെ ബെഡ്‌ഡിൽ വച്ചിരുന്ന തന്റെ ബാഗ്  എടുത്ത് ചുമലിൽ തൂക്കിക്കൊണ്ട് അവൾ അവരോട് യാത്രപറഞ്ഞ ശേഷം പെട്ടന്ന്  അവിടെനിന്നും ഇറങ്ങി.?”ശെടാ ഇവൾക്കിത് എന്ത് പറ്റി ഇനി ഇവൾക്ക് വല്ല അiവിഹിതവും ഉണ്ടോ ആവോ..  ” അത് കേട്ടതും ഞെട്ടലോടെ അവളെ നോക്കിയ അമൽ അവൾക്ക് മുഖം കൊടുക്കാതെ പെട്ടന്ന് അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

“അമൽ ഇത് ഞാൻ നിനക്ക് തരുന്ന അവസാന അവസരമാണ്  ഇതോടെ നീ എല്ലാം നിർത്തിയില്ലെങ്കിൽ  തെറ്റ് തിരുത്താൻ ഇനിയൊരു അവസരം നിനക്ക് എന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടവൾ  നിലത്തു പരന്നു കിടന്ന കഞ്ഞിയിലേക്ക് തുറിച്ചു നോക്കി

(കൂടെ നിക്കുന്ന ആൾ ഒന്നും അറിഞ്ഞിട്ടില്ല  അവരെ ചതിക്കാൻ എളുപ്പമാണ് എന്ന് ചിന്തിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്  നിങ്ങൾക്ക് അവരെ ചതിക്കാൻ സാധിക്കുന്നത് അവർക്ക് നിങ്ങളോട് ഉള്ള വിശ്വാസകൂടുതൽ കൊണ്ടാണ് ഒരിക്കൽ അത് നഷ്‍ടപെട്ട് കഴിഞ്ഞാൽ പിന്നേ ഒരിക്കലും അത് തിരികെ വരില്ല എന്ന് ഓർക്കുന്നത് നല്ലതാണ്. )

“”

Leave a Reply

Your email address will not be published. Required fields are marked *