മോള് ബെസ്റ്റ് അമ്മ അതിലും ബെസ്റ്റ്
രചന :വിജയ് സത്യ
നിനക്ക് വിശക്കുന്നില്ലേ…അമ്മ ഈ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ നിനക്കല്ലേ..
“മോളെ മിയ ഗർഭിണികൾ ഇങ്ങനെ വാശി പിടിക്കാൻ പാടില്ല ! മാത്രമല്ല ഭക്ഷണത്തോടല്ല അതു കാട്ടേണ്ടത് ,അതു ജനിക്കാൻ പോന്ന കുഞ്ഞിന് ആപത്താണ്.”
അടുക്കളയിൽ ഉച്ചയ്ക്കുള്ള ഭക്ഷണം ഒരുക്കി വിമലാദേവി മകളെ ഒരുപാട് നേരം ആയി കാത്തിരിക്കുന്നത് . സഹികെട്ടു അവർ അവളെ നോക്കി ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഇറങ്ങി . അപ്പോൾ രാവിലത്തെ സംഭവത്തിന്റെ കലിപ്പ് അടങ്ങാണ്ട് അവൾ ഇടനാഴിയിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് . അവൾ കേട്ടഭാവം കാണിക്കാതെ ഇരുകയ്യും വീശി നടന്നു കൊണ്ടേ ഇരുന്നു .
“നിർത്തൂ ഇങ്ങനെ നടന്നാൽ കിതപ്പ് കൂടി ചാ കുകയേ ഉള്ളൂ …” അവർ മകളെ ബലമായി തടഞ്ഞു നിർത്തി .
“ഞാൻ ചാ കാൻ വേണ്ടിയാണു മമ്മി നടക്കുന്നത് ..മമ്മി അല്ലേ പറഞ്ഞെ നടക്കാൻ …” അത്രയും പറഞ്ഞു അവൾ മമ്മിയേ കെട്ടിപിടിച്ചു കരഞ്ഞു .
“രാവിലേ ബ്രേക്ക് പാസ്റ്റിനു ശേഷവും മോൾ കിടന്നു ഉറങ്ങുന്നത് കണ്ടു അമ്മ അങ്ങനെ ചെയ്തതല്ലേ ക്ഷമിക്കൂ ..ഇപ്പോൾ മോൾ വാ ഊണ് കഴിക്കാം ..” അവരുടെ സ്നേഹത്തിന്റെ മുൻപിൽ മിയയുടെ ദുഖവും ദേഷ്യവും പെട്ടെന്ന് അലിഞ്ഞു പോയി
വിമലാദേവി ഒരു ബക്കറ്റിൽ വെള്ളം നിറച്ചു കിടന്നുറങ്ങുകയായിരുന്ന അവളുടെ ശ രീരത്തിൽ ഒഴിച്ചിരുന്നു .അപ്പോൾ എഴുന്നേറ്റു പോയി നടത്തം തുടങ്ങിയതാണ് മിയ .
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മിയ ഓർത്തു ; തന്റെ അമ്മയായതു കൊണ്ട് മാത്രമാണ് ഇങ്ങനെ ..അതും ഇന്നു ആദ്യമായാണ് ഇത്രേം ദേഷ്യത്തിൽ മമ്മിയെ കാണുന്നത് .നാട്ടിൽ കേരളത്തിൽ ഒരു പ്രമുഖ കോളേജിൽ പ്രൊഫെസ്സർ ആണ് മമ്മി .നീണ്ട അവധി എടുത്തു ഗർഭിണിയായ തന്നെ പരിചരിക്കുന്നത് സ്നേഹക്കൂടുതൽ കൊണ്ടാണ് .വേറൊരു അമ്മയായി രുന്നെങ്കിൽ ഇങ്ങനെ ഉറങ്ങുന്നത് കണ്ടാൽ ചട്ടുകം കാച്ചി വെച്ചേനെ .പാവമാണ് തന്റെ മമ്മി .
അല്ലെങ്കിൽ താൻ ചെയ്ത മഹാ പോക്രിത്തരത്തിനു ഒന്നുകിൽ തന്റെ ജീവൻ നൽകി ഒടുങ്ങേണ്ടതായിരുന്ന തന്നെ മമ്മി രക്ഷിക്കുകയായിരുന്നു . അതിനും മമ്മി സമ്മതിച്ചില്ല.
നാട്ടിൽ തന്നെ ഏതെങ്കിലും നല്ല കോളേജിൽ ഡിഗ്രി ചെയ്യാമെന്ന് ഡാഡി പറഞ്ഞ വാക്കുകൾ വിലവെക്കാതെയാണ്ഈ ബാംഗ്ലൂർ നഗരത്തിൽ മമ്മിയും താനും വന്നു ഇവിടെത്തെ പ്രശസ്ത കോളേജിൽ എം ബി എ ക്ക് ചേർന്നത് .കൂടാതെ അടിപൊളി ഹോസ്റ്റലും ഏർപ്പാടാക്കിയായാണ് മമ്മി മടങ്ങിയത് . സ്വർഗ്ഗതുല്യമായ നാളുകൾ …കുറെ കൂട്ടുകാരികൾ എല്ലാവരും തന്നെ പോലെ ഉന്നതരുടെ മക്കൾ .ഒന്നിനും ഒരു കുറവറിയിക്കാതെ മമ്മിയും,പിന്നെ ഡാഡിയുടെയും മമ്മിയുടെ പണവും തന്നെ സംരക്ഷിച്ചു . കോളേജ് ടൈം കഴിഞ്ഞാൽ ബ്യൂട്ടി പാര്ലറിലും ഹബ് കളിലും കൂട്ടുകാർക്കൊത്തു കറങ്ങുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി താൻ അനുഭവിച്ചു .ക്രമേണ പെൺക്കൂട്ട് വിട്ടു കൂട്ടുകാരികൾ അവരവരുടെ ബോയ് ഫ്രണ്ടിന്റെ കൂടെയായി കറക്കം .
ബാംഗ്ലൂർ നഗരം അങ്ങനെയാണ് സു ഖം തേടി എത്രമാത്രം ഉയരത്തിൽ സഞ്ചരിക്കാൻ പറ്റുമോ അത്രേം ഉയരത്തിൽ നമ്മെ എത്തിക്കും..
അതിനുള്ള സൗകര്യങ്ങൾ അവിടെ ഉണ്ടു .അതു ബോധ്യപ്പെടുത്തി തന്നത് മിഥുൻ ഭാട്ടിയ എന്ന തന്റെ ബോയ് ഫ്രണ്ടായിരുന്നു .
ടൈറ്റാനിക്ക് ഫിലിമിലെ നായകനെ പോലുള്ള മിഥുൻ തനിക്കു കിട്ടാ കനിയാണെന്ന് കൂട്ടുകാരികൾ കളിയാക്കിയപ്പോൾ വാശിയായിരുന്നു അവന്റെ പിറകിൽ ബൈക്കിൽ അവരുടെ മുന്നിലൂടെ കറങ്ങണം എന്നത് .
ആർക്കും പിടികൊടുക്കാതെ പരൽ മീൻ തന്റെ വലയിൽ കുടുങ്ങിയത് കണ്ടു കൂട്ടുകാരികളിൽ പലർക്കും അസൂയയായി .
പിന്നീട് മിഥുനുമൊത്തുള്ള കറക്കം രാത്രി വൈകുവോളം ആയി മാറി .
പല രാത്രികളും മിഥുന്റെ കൂടെ പല ഹോട്ടലുകളിലും അന്തിയുറങ്ങി …
അവന്റെ കരവലയത്തിൽ കിടന്നവൾ ഈ ലോകത്തിലുള്ള മുഴുവൻ സ്വപ്നവും കണ്ടു.
തന്റെ വിലപ്പെട്ടതെല്ലാം അവൾ അവനെ നൽകി സന്തോഷവാനാക്കി.
തനിക്കു അഭിമാനം തോന്നി മിഥുനെ പോലുള്ള ഒരു സുന്ദരനെ പ്രേമിക്കാൻ കിട്ടിയതിൽ .ഒരു പെണ്ണിന് ഒന്പത് ബോയ്ഫ്രണ്ട് ഇല്ലേൽ അവളുടെ കഴിവുകേടായാണ് ബാംഗ്ലൂർ നഗരം കാണുന്നത് ! അതു പോലെ തന്നെ തിരിച്ചായിരിക്കുമെന്നു താൻ അറിയുന്നത് മിഥുൻ വേറെയും പെൺകുട്ടികളുടെ കൂടെ കറങ്ങുന്നതു നേരിൽ കണ്ട അന്നാണ് .
തളർന്നു പോയി അന്ന് ..പിന്നെ അവനോടു തെളിവ് സഹിതം തർക്കിച്ചപ്പോൾ അവൻ പറഞ്ഞ വാക്ക് ..അതു തന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു .അതേ അതു കേൾക്കാൻ അർഹതപെട്ടവൾ തന്നെയാണ് താൻ .ഒരു ഉപാധിയുമില്ലാതെ വിവാഹത്തിന് മുമ്പ് തന്റെ വിലപെട്ടതെല്ലാം ഒരുവന് വിശ്വസിച്ചു നൽകിയ താൻ ‘ പെ റ്റിറ്റ് പ്രോ സ്ടിട്യൂറ്റ് ‘ തന്നെ സംശയമില്ല .കൂട്ടുകാരികൾ പറഞ്ഞത് പോലെ തന്നെ അവനെ തനിക്കു കിട്ടില്ല .കിട്ടിയില്ല .
സാധരണയായി മെ ൻസ്ട്രഷൻ പത്തമ്പതു ദിനം ആയാണ് തനിക്കു വരാറുള്ളത് .ഒരു പ്രാവശ്യത്തെ അമ്പത് ദിനം കഴിഞ്ഞു ,വീണ്ടും അമ്പതു ദിനം ആയി മെൻസ്ട്രഷൻ ആയതേ ഇല്ല .കൂട്ടുകാരികളോട് പറയാൻ പറ്റുമോ …ആകെ നാറും .അവർ മിഥുൻ നഷ്ടമായപ്പോൾ മുതൽ പുച്ഛത്തോടെ ആണ് തന്നെ വീക്ഷിക്കുന്നത് .അന്ന് അവരുടെ വാണിംഗ് അസൂയയാണെന്നു തെറ്റിദ്ധരിച്ചു ചിന്തിച്ചതിന്റെ ഫലം .ഒടുവിൽ മെഡിക്കൽസിൽ നിന്നും upt വാങ്ങി നോക്കിയ താൻ അറിഞ്ഞു പാപത്തിന്റെ വിത്തുകൾ പാകിയതിൽ ഒന്ന് മുളച്ചു വരുന്നുണ്ടെന്നു .ഗർഭിണിയാണ് താൻ എന്നു വിളിച്ചു പറയാൻ നോക്കിയപ്പോൾ മിഥുൻ ബാംഗ്ലൂർ വിട്ടിരുന്നു .പറ്റാവുന്നിടത്തൊക്കെ ഭ്രാന്തിയെ പോലെ അലഞ്ഞു നോക്കി അവന്റെ പൊടിപോലുമില്ല .
ട്രെയിൻ കുതിച്ചു വരുന്ന ട്രാക്കിൽ നിൽകുമ്പോൾ ആണ് അമ്മയുടെ കാൾ വരുന്നത് .ഏത് നിമിഷവും മിഥുൻ എന്ന തന്നെ പി iഴപ്പിച്ചവന്റെ കാൾ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാണ് ആത്മഹ ത്യയുടെ ആ നിമിഷവും ഫോൺ കൈയിൽ കരുതിയത് . അമ്മയുടെ കാൾ അറ്റന്റ് ചെയ്തു
“അമ്മേ ഞാൻ ചാ കാൻ പോവുകയാണെ'”ന്നു അമ്മയോട് ഫോണിൽ പറഞ്ഞ നിമിഷം ഒരു നിമിഷാർദ്ധം അമ്മയുടെ “മോളെ ” വിളിച്ച വിളിയിൽ തന്റെ ധൈര്യമെല്ലാം ചോർന്നു പോയി .പിന്നെ ട്രാക്കിൽ നില്കാൻ പേടിയായി .ഉദ്യമം ഉപേക്ഷിച്ചു ഹോസ്റ്റലിൽ എത്തിയപ്പോൾ അമ്മ വിശദമായി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി .ആത്മസംയമനം പാലിച്ചു നില്കാൻ അമ്മ ഉപദേശിച്ചു .അന്ന് തന്നെ അമ്മ ലീവ് എഴുതിക്കൊടുത്തു ബാംഗ്ലൂരിലേക്ക് തനിച്ചു വരികയായിരുന്നു .?ഡോക്ടർസിനെ മാറി മാറി കണ്ടു .അ ബോർഷൻ സ്റ്റേജ് അപ്പോഴേക്കും കഴിഞ്ഞിരുന്നു .പിന്നെ അമ്മ പറഞ്ഞു ഇവിടെ നിന്നു തന്നെ പ്രസവിക്കാം! അമ്മ പലതും പ്ലാൻ ചെയ്യുന്നുണ്ടണ്ടായിരുന്നു . സ്ഥിരമായി പിന്നെ ജയപ്രകാശ് എന്ന ഒരു ഡോക്ടർ ആണ് തന്നെ കാണിച്ചു കൊണ്ടിരിക്കുന്നത് .നോർമൽ ഡെലിവറി ആകാൻ അമ്മ എന്നും പ്രാർത്ഥിക്കും.
അതിനു ഡോക്ടറുടെ ഉപദേശം ആണ് ഈ നടത്തം
അതിനു അലസത പിടിച്ചാണ് ഞാൻ കിടന്നതു .അമ്മ നന്മയ്ക്കു വേണ്ടി ആണ് പറയുന്നത് സിസേറിയൻ അയാൽ വയറ്റത്തു പാട് വരും അങ്ങനെ വരുന്ന പാടിനെ ആ അമ്മ വളരെ ഭയക്കുന്നു .തനിക്കു നല്ല ഭാവി അമ്മ പ്ലാൻ ചെയ്യുന്നത് കൊണ്ട് .അതു നടപ്പിൽ വരുത്താൻ അമ്മ യത്നിക്കുന്നതു .സാധരണ ഗതിയിൽ സമൂഹത്തിൽ നേരിടേണ്ടിവരുന്ന എത്ര വല്യ അപമാനമാണ് അമ്മയുടെ കുശാഗ്രബുദ്ധിയിൽ പരിഹാരം കണ്ടെത്തുന്നത് .അവൾക്കു അമ്മയോട് സ്നേഹം കൂടിയതേയുള്ളു .മിയ ചിന്തയിൽ നിന്നു ഉണർന്നു .അവൾ എഴുന്നേറ്റു പോയി കൈകഴുകി .റൂമിൽ പോയി കണ്ണാടിക്ക് മുമ്പിൽ നിന്നും മാക്സിയുടെ തലപ് ഉപയോഗിച്ച് ചുണ്ടും മുഖവും തുടച്ചു .കണ്ണാടിയിൽ പിറന്നപടി ഒരു പൂർണ ഗർഭിണിയുടെ വയറും മറ്റു ഭാഗങ്ങളും കണ്ട അവൾ വേഗം മാക്സി താഴ്ത്തിയിട്ടു !
കുറച്ചു ദിവസങ്ങക്കുള്ളിൽ മിയ പ്രസവിച്ചു .അതൊരു പെണ്കുഞ്ഞു ആയിരുന്നു .വിമല ദേവിയുടെ പ്രതീക്ഷിച്ച പോലെ നോർമൽ ഡെലിവറി ആയിരുന്നു . ബാംഗ്ളൂരിൽ നിന്നും ഒരു ടൂറിസ്റ്റ് ടാക്സി പിടിച്ചു വിമലാദേവി മിയയെയും കുഞ്ഞിനേയും കൊണ്ട് കേരള ബോര്ഡറില് പ്രവേശിച്ചു. ഒരു ടെക്സ്റ്റയിലിനു സമീപം നിർത്തി അകത്തു പോയി ഒരു പർദ്ദ വാങ്ങി വന്നു .കാർ മുന്നോട്ടെടുക്കാൻ പറഞ്ഞു
“മോളെ മിയ നമുക്കിതിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാം ” മിയ നടുങ്ങി എന്തു പറയണം എന്നറിയാതെ അവൾ കുഴങ്ങി .എല്ലാം ഇത് വരെ അമ്മയുടെ പ്ലാനിഗിലാണ് നടന്നത് .ഇനി താൻ തടസം നിന്നാൽ അതു ചെ റ്റത്തരം ആകും .പക്ഷെ ഇത് ഒരു കുഞ്ഞിന്റെ കാര്യം .തന്റെ പൊന്നോമനയുടെ കാര്യം ..ആത്മഹ ത്യാ ചെയ്യാൻ പോയ തന്നെ ഇവിടം എത്തിച്ചത് അമ്മയാണ് .തന്റെ ഏത് തീരുമാനവും മഹാ പൊട്ടത്തരമായി പരിണമിക്കുന്ന ഈ കഷ്ടകാലത്തിൽ മാതൃക മാതൃത്വത്തിനു വാദിക്കുന്ന താൻ തന്റെ ദുഷ്പ്രവർത്തിയാൽ വീണ്ടും ഈ സമൂഹത്തിൽ ഇളിഭ്യയായി കാലം കഴിച്ചു കൂട്ടേണ്ട വൃഥാ ജന്മം ആകും .അമ്മയുടെ ഇഷ്ടം നടക്കട്ടെ ..
വിമലാദേവി കാറിനുള്ളിൽ വെച്ചു പർദ്ദ അണിഞ്ഞു .ഏകദേശം അർധരാത്രി ആയപ്പോൾ കാർ അമ്മത്തൊട്ടിൽ നടത്തുന്ന സ്ഥാപത്തിന്റ പരിസരത്തു എത്തിച്ചേർന്നു .കാർ അവിടെ ഓരം ചേർന്നു നിർത്തി .അവർ കാറിനുള്ളിൽ നിന്നും പരിസരം വീക്ഷിച്ചു .വിജനമാണ് അവിടം മിയയുടെ കൈയിൽ നിന്നും വിമലാദേവി കുഞ്ഞിനെ അടർത്തിയെടുത്തു .കരൾ പറിച്ചു കൊണ്ട് പോവുന്ന വേദന മിയയിൽ തളർച്ച ഉണ്ടാക്കി .ഞൊടിയിടയിൽ കുഞ്ഞിനേയുമെടുത്തു പർദ്ദ അണിഞ്ഞ വിമലാദേവി കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നു .വേഗം വന്നു കാറിൽ കയറി .മിയ കരയുകയാണ് .
“മോളെ നാളെ ഒരു നല്ല ഭാവി വേണമെങ്കിൽ ഇത് സഹിച്ചേ പറ്റൂ ..ഇന്നു വരെ നിന്റെ വാശിയും എടുത്തുചാട്ടവും ഒരു നന്മ ഉണ്ടായിട്ടില്ല ..കുഞ്ഞിന്റെ ജീവനെ ഓർത്തു നീ ദുഖിക്കേണ്ട അമ്മത്തൊട്ടിലിലാണ് നമ്മൾ അതിനെ കിടത്തിരിക്കുന്നതു .കൊ ന്നു ച വറ്റുകൊട്ടയിലല്ല .അത് വളർന്നോളും..ഡ്രൈവർ വണ്ടി വീടു ..” വിമലാദേവി മിയയെ പുറത്തുതട്ടി സമാശ്വസിപ്പിച്ചു . വിമലാ ദേവിയും മിയയും പുലർച്ചെ വീട്ടിൽ എത്തി .ക്യാഷ് കൊടുത്തു ടാക്സിക്കാരനെ വിട്ടു .ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയാണ് മിയയുടെ ഡാഡി . കോളേജിൽ ലീവും വാങ്ങി മോൾടെ എക്സാമിന് ട്യൂഷൻ എടുക്കാൻ വൈഫ് പോയതെന്നായിരുന്നു ആ പാവം ഡാഡി കരുതിയത് …