എഴുത്ത്:-ആദി വിച്ചു.
കോളേജിന്റെവരാന്തയിലൂടെ കാഴ്ചകൾ കണ്ട് പതിയെ നടന്നവൾ അവിടെ നിർമ്മിച്ചിരുന്ന ഗാർഡനിൽ എത്തി. പൂത്തുനിൽക്കുന്ന റോസാചെടികൾ ക്കിടയിലൂടെമുന്നോട്ട് നടന്നവൾ അവിടെ കണ്ട ഒരുസിമന്റ് ബെഞ്ചിൽ വന്നിരുന്നു. സത്യത്തിൽ ഈ… കോളേജിന്റെ ഏറ്റവും മനോഹരമായ ഇടം ഈ… ഗാർഡൻ ആണെന്ന് ഒരുനിമിഷം അവൾഓർത്തു.
“ഹേയ്…. ആര്യാ…..” തന്നെ ആരോ വിളിക്കുന്നത് കേട്ടവൾ ചുറ്റിലും നോക്കി അവിടെങ്ങും ആരും ഇല്ലെന്ന് കണ്ടവൾ അത് തന്റെ വെറും തോന്നൽ മാത്രമാണെന്ന് കരുതി അവിടെനിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു.
“ഡാ… പുല്ലേ നീ…ആ കൊച്ചിനെ വിളിച്ചിട്ട് എന്തിനാ മറഞ്ഞുനിന്നത് “
ആഷിക് തനിക്കരികിൽ നിന്ന നിതിന്റെ നടുനോക്കി ഒന്ന് കൊടുത്തുകൊണ്ട് അവനുമായി ഗാർഡന് അരികിൽ ഉണ്ടായിരുന്ന മരത്തിനുപിന്നിൽ നിന്ന് വെളിയിലേക്ക് വന്നു.
“പോന്നു മോനേ…. എന്നെ ഇവിടെകണ്ടാൽ ആ… പോയ സാധനം എന്നെ തൂക്കി നിലത്ത് അiടിക്കും”
“വേണം നിനക്കത് കിട്ടണം…. ഞാനും അതിനാ കാത്തിരിക്കുന്നത് “
പുച്ഛത്തോടെ അവനേ നോക്കിയ ആഷിക് കയ്യിലിരുന്ന ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് വച്ചു. “ഡാ…. നീയും അങ്ങനാണോ പറയുന്നത്…”
“പിന്നല്ലാതെ ഈ….കോളേജിലെകാണാൻ കൊള്ളാവുന്ന എല്ലാ പെൺപിള്ളേരേയും ഡേറ്റ് ചെയ്ത്കൊണ്ട് നടക്കുന്ന നിന്നെപിടിച്ചവൾ ഉiമ്മവക്കുന്നത് ചിന്തിക്കണോടാ പുല്ലേ ഞാൻ.”
“എല്ലാ പെൺപിള്ളേരും ഒന്നുല്ലല്ലോ ആകെ ഏഴോ എട്ടോ പേര് “
നിസ്സാരമായി പറയുന്നവനെ കണ്ട ആഷിക് ദീർഘനിശ്വാസത്തോടെ കൈമലർത്തി.
“പൊന്നുമോനെ… എനിക്കറിയില്ല നീ ഞങ്ങൾ അറിഞ്ഞും അറിയാതെയും എത്ര എണ്ണത്തെ ഡേറ്റ് ചെയ്തെന്ന്.” ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നം അല്ലെന്നഭാവത്തിൽ അവൻ അവൾ പോയ ദിക്കിലേക്ക് നോക്കി.
“നോക്കി വെള്ളം ഇറക്കണ്ട പിറകെ ചെല്ല് ” നിതിന്റെ നോട്ടവും ഭാവവും കണ്ട ആഷിക് മറ്റൊന്നും പറയാതെ അവനരികിൽ നിന്ന് നടന്നകന്നു. “ആരൂട്ടാ…..”
“ഉം….പറ ഡാ….” കയ്യിലിരുന്ന പുസ്തകം ലൈബ്രറിയന്റെ കയ്യിൽ കൊടുത്തുകൊണ്ട് അവൾ മഞ്ജിമയെ നോക്കി.
“ഡാ… നമുക്ക് ഇന്ന് നേരത്തേ ഇറങ്ങിയാലോ?”
“എന്തേ? നിനക്ക് എവിടെയെങ്കിലും പോകാനുണ്ടോ?”
“എവിടെയും പോകാൻ ഒന്നുമില്ല. “
“പിന്നേ….?! സംശയഭാവത്തിൽ തന്നെ നോക്കുന്ന ആര്യയെ കണ്ടതും മഞ്ജു പരുങ്ങലോടെ അവളേ നോക്കി.
“നിന്ന് തിരുവാതിര കളിക്കാതെ കാര്യം പറ മോളേ….”
“അത്… അതുപിന്നെ…ഞാൻ …. എന്റെ ഒരു ഫ്രണ്ട്നെ മീറ്റ് ചെയ്യാൻ…..”
“മതി മതി നിനക്ക് അക്ഷയ്നെ കാണാൻ പോണം അത്രയല്ലേ ഉള്ളു “
ലൈബ്രെറിയനിൽ നിന്ന് ബുക്ക്വാങ്ങി സൈൻ ചെയിതുകൊണ്ടവൾ മഞ്ജുവിനെ നോക്കി.
“ഉം….”നാണത്തോടെ തല താഴ്ത്തുന്നവളെ കണ്ട് ആര്യ പുഞ്ചിരിയോടെ അവളേ ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.
“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… വുഡ്ബി ആണ് എന്ന് വച്ച് ഇങ്ങനെ കറങ്ങി നടക്കാൻ ഒന്നും പറ്റില്ല എത്രേം പെട്ടന്ന് കല്യാണം കഴിച്ചു പൊയ്ക്കോളണം രണ്ടും…..”
“ഉവ്വ്…. മഹാറാണി…” വാ പൊത്തി നടു അല്പം വളച്ച് തന്റെ മുന്നിൽനിൽക്കുന്ന മഞ്ജുവിനേകണ്ടവൾ പൊട്ടിച്ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ഇതെല്ലാം അകലെനിന്ന് കണ്ട നിതിൻ പുഞ്ചിരിയോടെ അവളേതന്നെ നോക്കി നിന്നു.
“എന്താണ് മോനേ.. ഒരു ചിരിയൊക്കെ അവള് വളയുവോ….” അവനരികിലേക്ക് വന്ന ഷാരോൺ കൂടെ ഉണ്ടായിരുന്ന ആഷിക്കിന്റെ തോളിൽ കൈ താങ്ങിക്കൊണ്ട് ചോദിച്ചു.
“ചാൻസ് ഇല്ല മോനേ… അവളേ ആ കാണുന്ന ഐറ്റം ഒന്നുമല്ല ഇവന്റെ സ്ഥിരം നമ്പറും കൊണ്ട് അങ്ങ് പോയാൽ കയ്യും കാലും ഒiടിഞ്ഞു വരേണ്ടി വരും.
അല്ലെടാ മോനേ നിതിനേ …..” അവന്റെ ആക്കിയുള്ള സംസാരവും നിതിന്റെ പരുങ്ങലും കണ്ടവൻ സംശയഭാവത്തിൽ ആഷിക്കിനെ നോക്കി.
“നീ നോക്കണ്ട കഴിഞ്ഞ അഞ്ചുവർഷമായി ഇവൻ പിറകെ നടക്കുന്ന ഐറ്റം ആണ് അത്… അവളാണെങ്കിൽ ഇത് വരേ ഇവനെ ഒന്ന് തിരിഞ്ഞുപോലും നോക്കിയിട്ടില്ല….”
“അഞ്ചു വർഷംകൊണ്ട് ഇവന് വളയാത്ത പെണ്ണോ…..?” ആശ്ചര്യത്തോടെ അവൻ നിതിന്നെ നോക്കിയതും അവന്റെ മുഖത്ത് അപ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു.
“ഡാ.. നിതി എന്താടാ കാര്യം.. നിനക്ക് ഒരു കുട്ടിയേ വളക്കാൻ പറ്റുന്നില്ല എന്ന് വച്ചാൽ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഈ കോളേജിലെ തന്നെ കൊടികെട്ടിയ എത്രയെണ്ണത്തെയാ നീ വളച്ചെടുത്തത്. അതും ഒന്നോ രണ്ടോ ദിവസം കൊണ്ട്.”
“അത് പോലൊന്നും അല്ല മോനേ ഇവള്. മറ്റവളുമാരൊക്കെ കോളേജ് എൻജോയ് ചെയ്യാൻ വരുന്നവരാ പക്ഷേ ഇവള് പഠിക്കാൻ വേണ്ടിമാത്രം വരുന്നതാ….”
“അല്ല … ഇതിപ്പോ ഫസ്റ്റിയെഴ്സ് വന്നിട്ട് ഇപ്പോ രണ്ട്മാസം ആവുന്നേ ഉള്ളു.
ഇതിപ്പോ കഴിഞ്ഞ അഞ്ചുവർഷം നീ പിറകെനടക്കുന്നു എന്നൊക്കെ പറയുമ്പോൾ….” പാതിയിൽ നിർത്തികൊണ്ടവൻ നിതിനെ നോക്കി.
“നിനക്ക് ഓർമ്മയില്ലേ+2വരേ നമ്മുടെ കൂടെ പഠിച്ച ആനന്ദിനെ….”
എന്ന് ചോദിച്ചുകൊണ്ട് ആഷിക് ഷാരോണിനെ നോക്കി.
“ഉം… ഓർമ്മയുണ്ട് കഴിഞ്ഞവർഷം ആക്സിഡന്റിൽ മരിച്ച “
“ഉം…അതേ…. “
“അവന്റെ ആരാ… അത് “
“അവന്റെ പെങ്ങളാ….മുൻപ് അവന്റെ വീട്ടിൽ എന്തോ കാര്യത്തിന് പോയപ്പോൾ കണ്ടതാ അവളേ…”
എന്തോകാര്യം അല്ല ഉത്സവം…. അവന്റെ തറവാട്ടിലെ ഉത്സവത്തിനു പോയപ്പഴാ ഞാനവളെ ആദ്യമായി കണ്ടത്. ലൈറ്റ് പച്ച ബ്ലൗസും ക്രീം കളർ പട്ട് പാവാടയും ധരിച് കഴുത്തിൽ ഒരു നേർത്ത ചെയിനും കാതിൽ ജിമിക്കിയും രണ്ട് കൈകളിലും കുപ്പിവളകളുമിട്ട് നീണ്ട മുടി മെടഞ്ഞിട്ട് തലയിൽ മുല്ലപ്പൂവും ചൂടി വരുന്നവളേ ഞാനിന്നും മറന്നിട്ടില്ല. ഞാൻ കാണുന്ന ഒരു പെൺകുട്ടിയിലും പിന്നീട് അത്ര ഭംഗി എനിക്ക് തോന്നിയിട്ടുമില്ല. അത്രയേറെ എനിക്കവളെഇഷ്ടമാണ്.” ഏതോ… ലോകത്തിൽ എന്നത് പോലെ അവളേ വർണ്ണിക്കുന്നവനേ കാണെ ആഷിക്കും ഷാരോണും അത്ഭുദത്തോടെ അവനേനോക്കി.
“ഡാ…. നിന്റെ വീട്ടിൽ ഇതറിഞ്ഞാൽ….”
“അത് നീ ഓർക്കേണ്ട അവളുടെ ഫോട്ടോ കണ്ടപ്പഴേ അച്ഛനും അമ്മയും മുത്തശ്ശിയും ഫ്ലാറ്റ… ഇപ്പോ ഞാൻ കൂട്ടിയിട്ട് പോയാൽ ഇപ്പോൾതന്നെ അവർ നിലവിളക്കും കൊടുത്തവളെ അകത്ത് കയറ്റും.”
“ഓഹോ… ഇത്രയൊക്കെ ആയല്ലേ കാര്യങ്ങൾ…. ഉം… വരട്ടെ ഇവളുടെ കാര്യത്തിൽ ഞങ്ങളും നിന്നെ ഹെല്പ് ചെയ്യും അല്ലെടാ…. ആഷി “
“ഹെല്പ്പൊക്കെ ചെയ്യാം ആദ്യം പോയി ഇവൻ അവളോടുള്ള ഇഷ്ടം പറയട്ടെ ഇല്ലെങ്കിൽ ചിലപ്പോ വേറെ വല്ല നല്ല ആണ്പിള്ളേരും. അവളേ കൊത്തികൊണ്ട് പോകും ” പറഞ്ഞു കഴിഞ്ഞതും ആഷിക് മുഖമടിച്ചു നിലത്ത് വീണതും ഒരുമിച്ചായിരുന്നു. അത് കണ്ടതും ഷാരോൺ ഓടിച്ചെന്നവനെ പിടിച്ചുപൊക്കി നേരെ നിർത്തി. തന്നെ തുറിച്ചുനോക്കുന്ന കൂട്ടുകാരെകണ്ടതും നിതിൻ ആകെ വല്ലാതായി.
“ആഷി സോറി ഞാൻ അറിയാതെ… അവളേ…”.വിക്കി വിക്കി പറയുന്നവനേ കാണെ ഇരുവരും വീണ്ടും ഞെട്ടി. എന്ത് വന്നാലും ആരോടും സോറി ചോദിക്കാത്തവൻ സോറി ചോദിക്കുന്നത് കേട്ട് ആഷിയും ഷാരോണും കണ്ണ് മിഴിച്ചുകൊണ്ട് പരസ്പരം നോക്കി. അവരുടെ നോട്ടംകണ്ടതും നിതിൻ വല്ലായ്മയോടെ രണ്ട് പേരെയും ചേർത്തു പിടിച്ചു.
“ദേ…. രണ്ടാളോടുംകൂടെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം….. ഇവിടെ കിടന്ന് വഴക്ക് ഉണ്ടാക്കാൻ ആണ് പരിപാടി എങ്കിൽ ചiവിട്ടി ഞാൻ വെളിയിൽ കളയും.”
രാത്രി നിതിൻറെ മുറിയിലിരുന്നുകൊണ്ട് ആര്യയെ പറ്റി സംസാരിക്കുക യായിരുന്നു മൂവരും. പറഞ്ഞുപറഞ് അവസാനം തiല്ലാവുംഎന്ന് കണ്ട് ആഷി രണ്ട്പേരെയും വാൺ ചെയ്തശേഷം പിറ്റേ ദിവസം അവളോട് പോയി ഒന്നൂടെ ഇഷ്ടം പറയാം എന്നുള്ള തീരുമാനത്തിൽ എത്തി.
പിറ്റേദിവസം ഞായറാഴ്ചആയതുകൊണ്ട് മൂവരും കുളിച്ചൊരുങ്ങി ആര്യ സ്ഥിരമായി പോകുന്ന ക്ഷേത്രത്തിലെത്തി
“ഡാ… അവളിവിടെ വരും എന്ന് നിനക്ക് ഉറപ്പല്ലേ….”സമയം ഏഴര കഴിയാറായിട്ടും അവളേ കാണാത്തത് കൊണ്ട് ഷാരോൺ നിതിനോട് തിരക്കി.
“ശരിയാ ഡാ…. ഇനി അവൾക്ക് പിരീiഡ്സ് വലതുമാണെങ്കിലോ….”
“ഹേയ്… അവള്ടെ ഡേറ്റ് 10ആണ് ഇന്ന് നാലാം തിയതി ആയല്ലേ ഉള്ളു.”
നിസ്സാരമായി പറയുന്നവനെ കണ്ടതും ഇരുവരും ഞെട്ടലോടെ പരസ്പരം നോക്കി.
“രണ്ടാളും ഞെട്ടണ്ട കഴിഞ്ഞ അഞ്ചു വർഷവും 10തിയതിമുതൽ ഒൻപത് ദിവസം അവൾ ക്ഷേത്രത്തിൽ വരാറില്ല. ദിവസവും വരുന്നവൾ ആ ദിവസങ്ങളിൽ വരുന്നില്ലെങ്കിൽ കാരണം ഊഹിക്കാവുന്നതേ ഉള്ളു.” എന്ന് പറഞ്ഞുകൊണ്ടവൻ അകലേക്ക് വിരൽ ചൂണ്ടി.
അകലെ നിന്ന് മറ്റൊരു പയ്യന്റെ കയ്യിൽ തൂങ്ങി സന്തോഷത്തോടെ മഞ്ജുവിനൊപ്പം നടന്നുവരുന്ന ആര്യയെ കണ്ടതും മൂവരും ഞെട്ടലോടെ പരസ്പരം നോക്കി. ക്ഷേത്രമുറ്റത്തുനിന്ന് അവന്റെ നെറ്റിയിൽ ചന്ദനം ചാർത്തുന്നവളെ കണ്ട് നിതികയ്യിലുണ്ടായിരുന്ന വണ്ടിയുടെ ചാവി ദേഷ്യത്തിൽ നിലത്തേക്ക് വലിച്ചെറിഞ്ഞു. അത് കണ്ട ഷാരോണും ആഷിക്കും അവനെ രണ്ട് ഭാഗത്ത്നിന്നും ചേർത്തുപിടിച്ചു.
അവരെ കടന്ന് മൂവരും മുന്നോട്ട് നടന്നു നീങ്ങിയതും പെട്ടന്ന് നിന്നുകൊണ്ട് ആ പയ്യൻ നിതിനെനോക്കി.
“നിതിനല്ലേ…. ആനന്ദിന്റെ ഫ്രണ്ട്”
“ഹാ… അതേ…”
“തനിക്കെന്നെ മനസ്സിലായോ….” പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ടതും നിതിൻ ഇല്ല എന്നഅർത്ഥത്തിൽ തലയനക്കി.
“അതെന്താടോ…. തനിക്ക് ആര്യയെ മാത്രമേ ഓർമ്മയുള്ളു ” അവന്റെ ചോദ്യം കേട്ടതും മൂവരും ഞെട്ടലോടെ ആര്യയെ നോക്കി നാണത്തോടെ തലതാഴ്ത്തി നിൽക്കുന്നവളേ കണ്ടതും അവൻ വീണ്ടും ഞെട്ടി. ആദ്യമായാണ് അവളുടെ മുഖത്ത് അങ്ങനൊരു ഭാവം എന്ന് തിരിച്ചറിഞ്ഞവൻ കിളിപോയപോലെ അവനേ നോക്കി.
“എടോ… ഞാൻ അക്ഷയ്…. ആനന്ദിന്റെ മൂത്തചേട്ടൻ “
“ആനന്ദിന്റെ ചേട്ടൻ എന്ന് പറയുമ്പോ…. ആര്യയുടെ…”
“കുഞ്ഞമ്മേന്റെ മാപ്പള ” ആഷിക്കിന്റെ ആത്മാഗതം അല്പം ഉച്ചത്തിൽ ആയി പോയത് കൊണ്ട് മഞ്ജു അവനെ നോക്കികൊണ്ട് പുച്ഛത്തോടെ പറഞ്ഞു.
“നിന്ന് ചമ്മണ്ട മൂന്ന് പേരും വന്നേ…. ഇന്ന് വീട്ടിലൊരു വിശേഷം ഉണ്ട് “
“എന്ത് വിശേഷം?”
“ഇന്നിവളുടെ നിശ്ചയം ആണ് ” നാണത്തോടെ നിൽക്കുന്ന ആര്യയെ ചേർത്തുപിടിച്ചു കൊണ്ട് അക്ഷയ് പറഞ്ഞതും മൂന്നുപേരും ഞെട്ടലോടെ പരസ്പരം നോക്കി.
“ഹാ… എന്തായാലും നിങ്ങളും കൂടെ വാ പയ്യനെ നിങ്ങൾക്കും കാണാല്ലോ….”
“ഞങ്ങൾക്ക്…പിന്നേ….പോയിട്ട് “
“ഒന്നുംപറഞ് ഒഴിയാൻ നോക്കണ്ട ” എന്ന് പറഞ്ഞുകൊണ്ട് നിതിൻറെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.
പന്തലിട്ട് അലങ്കരിച്ച വീട് കണ്ടതും നിതിൻ വല്ലായ്മയോടെ തിരികെ നടക്കാൻനോക്കിയതും അക്ഷയ് അവനേ ചേർത്തുപിടിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി. അകത്ത് ഇരിക്കുന്ന അച്ഛനേയും അമ്മയേയും കണ്ടവൻ ഞെട്ടലോടെ അക്ഷയ്നേ നോക്കി.
“ഡാ…. ഞെട്ടി കഴിഞ്ഞെങ്കിൽ പോയി ഈ ഡ്രസ്സ് ഇട്ടോണ്ട് വന്ന് കൊച്ചിന് മോതിരം ഇട്ട് കൊടുക്കാൻ നോക്കെടാ” ഒരുകവർ തന്റെ കയ്യിലേക്ക് വച്ചുകൊണ്ട് പറയുന്ന അമ്മയെ കണ്ടതും അവൻ ആഷിക്കിനെയും ഷാരോണിനെയുംനോക്കി. അവരുടെ നിറഞ്ഞ പുഞ്ചിരി കണ്ടതും ഇതെല്ലാം അവരും കൂടെ അറിഞ്ഞുകൊണ്ടാണെന്ന് അവന്മനസ്സിലായി.
നിറഞ്ഞ കണ്ണുകളോടെ ആര്യയെ നോക്കിയതും അവളുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് കണ്ടവൻ വല്ലായ്മയോടെ മുഖം തിരിച്ചു.
ഡ്രസ്സ് മാറിയതും ഇപ്പോൾ വരാം എന്ന് പറഞ്ഞുകൊണ്ട് ആഷിക്കും ഷാരോണും പുറത്തേക്ക് ഇറങ്ങി.
അല്പം കഴിഞ്ഞതും റൂമിന്റെ ഡോർ അടയുന്ന ശബ്ദം കേട്ടവൻ മുടിചീകിക്കൊണ്ട് തിരിഞ്ഞു നോക്കി. പിന്നിൽ നിൽക്കുന്ന ആര്യയെ കണ്ടവൻ എന്ത് പറയണം എന്ന് അറിയാതെ ഞെട്ടിനിന്നു.
“ഞാൻ…. ഞാനൊരു കാര്യംപറയാൻ….”
“എന്തേ തനിക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ലേ…” നെഞ്ചിടിപ്പോടെ ചോദിച്ചുകൊണ്ടവൻ അവളേ നോക്കി.
“അത്… അതല്ല എനിക്ക് ഇയാളെ കണ്ട അന്ന് മുതൽക്കേ ഇഷ്ടമായിരുന്നു…. ഇപ്പോ പറഞ്ഞില്ലെങ്കിൽ പിന്നേ ഇയാളുടെ ലൗവർ ആയി പറയാൻ പറ്റില്ലല്ലോ “
എന്ന് പറഞ്ഞുകൊണ്ടവൾ അവനേ കെട്ടിപിടിച്ചു. കേട്ടത് വിശ്വസിക്കാൻ കഴിയാതെഅവളേ ചേർത്തുപിടിച്ചുകൊണ്ടവൻ അവളുടെ നെറുകയിൽ അമർത്തിഉമ്മവച്ചു.